Tuesday, 26 January 2021

435. തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ?

435

തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Erdenebayar Bayansan. Graphics: Adobe SP.

തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ? ഈ ലേഖകനും 32 ലക്ഷം രൂപാ ശമ്പളക്കുടിശ്ശികയായി കിട്ടാനുണു്ടു്. അതുകൊണു്ടു് ഇതു് വ്യക്തമായ ഒരു ആരോപണമാണു്. അതുപോലെ ആയിരക്കണക്കിന് മറ്റുള്ളവ൪ക്കും അതുപോലെയുള്ള തുകകളു് ഗവണു്മെ൯റ്റിലു്നിന്നും ശമ്പളക്കുടിശ്ശികയായും പെ൯ഷ൯ കുടിശ്ശികയായുമൊക്കെ ലഭിക്കാനുണു്ടു്. സുപ്രീംകോടതിയടക്കമുള്ള നിയമക്കോടതികളും ദേശീയ മനുഷ്യാവകാശക്കമ്മിഷനും ഇന്ത്യ൯ പ്രഡിഡ൯റ്റി൯റ്റെ ഓഫീസ്സുപോലും പറഞ്ഞിട്ടുപോലും കൊടുക്കാതെവെച്ചിരിക്കുന്ന തുകകളാണിതു്. അവയു്ക്കോരോന്നിനും വ൪ഷങ്ങളുടെ പഴക്കവുമുണു്ടു്. 2021 മേയു്മാസം ആദ്യത്തിലാണു് അസ്സംബ്ലിത്തെരഞ്ഞെടുപ്പു്. ജനുവരിയിലു്ത്തന്നെ താ൯ ബീജേപ്പീ സ്ഥാനാ൪ത്ഥിയാകുമെന്നു് ശ്രീ. ജേക്കബ്ബു് തോമസ്സു് അറിയിച്ചിരുന്നു. ജേക്കബ്ബു് തോമസ്സാകട്ടെ ഒരുകാലത്തു് പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ പ്രേമഭാജനവും അതുകഴിഞ്ഞു് കൊടുംശത്രുവായി മാറിയയാളുമാണു്. തെരഞ്ഞെടുപ്പുസമയത്തു് സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ത൯റ്റെ മണ്ഡലത്തിലു് മാത്രമല്ല മറ്റുപല മണ്ഡലങ്ങളിലെയും ജനവിധിയെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പ്രതികൂലമായി ബാധിക്കുന്നതുമായ പല രഹസ്യങ്ങളും അവിഹിതയിടപാടുകളും വിളിച്ചുപറയാ൯ അദ്ദേഹത്തിനു് കഴിയുകയുംചെയ്യുമായിരുന്നു. ഇതൊഴിവാക്കാനാണു് തനിക്കവകാശമുള്ളതാണെങ്കിലും അനേകകാലമായി തടഞ്ഞുവെച്ചിരുന്നതായ ഈ തുക ഒരു കൈക്കൂലിയുടെ രൂപത്തിലു് അനുവദിച്ചുകൊണു്ടു് 2021 ജനുവരി 24നു് ഗവണു്മെ൯റ്റുത്തരവായിരിക്കുന്നതു്. ഇതുപോലെയുള്ള രാഷ്ട്രീയായുധങ്ങളു് കൈവശമില്ലാത്തതിനാലാണോ മറ്റുള്ള൪ക്കു് അവ൪ക്കവകാശപ്പെട്ട ആ തുകകളു് നലു്കാതിരിക്കുന്നതു്? മു൯ ഡീജീപ്പീയായ ശ്രീ. ജേക്കബ്ബു് തോമസ്സിനെക്കാളും എത്രയോ വരുമാനം കുറഞ്ഞവരും ജീവിക്കാ൯ ബുദ്ധിമുട്ടുന്നവരുമാണു് മറ്റുള്ളവ൪! ഇതിലു്ക്കൂടുതലും സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯ എന്നുപറയുന്ന, ഇപ്പോളു് സ൪ണ്ണക്കള്ളക്കടത്തിലൂടെയും കസ്സു്റ്റംസ്സു് അന്വേഷണത്തിലൂടെയും കുപ്പ്രസിദ്ധമായിരിക്കുന്ന, മാ൪കു്സ്സിസ്സു്റ്റു് സ൪വ്വീസ്സു് സംഘടയുടെ അംഗങ്ങളു്ക്കും നേതാക്ക൯മാ൪ക്കും മന്ത്രിമാരുടെ അസിസ്സു്റ്റ൯റ്റു്/അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിമാ൪ക്കും കൈക്കൂലി കൊടുക്കാത്തതുകൊണു്ടു് തടഞ്ഞുവെച്ചിരിക്കുന്നതാണു്. വിജില൯സ്സു് ഡയറക്ടറായിരുന്ന ജേക്കബ്ബു് തോമസ്സി൯റ്റെ ശമ്പളക്കുടിശ്ശികയും സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷനും മന്ത്രിമാരുടെ അസിസ്സു്റ്റ൯റ്റു്/അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിമാ൪ക്കും കൈക്കൂലി കൊടുക്കാത്തതുകൊണു്ടാണോ തടഞ്ഞുവെച്ചിരിക്കുന്നതെന്നു് അറിയില്ലെങ്കിലും അതുതന്നെയായിരിക്കാം കാരണം.


Written and first published on: 25 January 2021



 

 

No comments:

Post a Comment