Friday, 15 January 2021

429. കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു്

429

കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു് 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു്. ഇത്രയും അധികാരപ്പ്രമത്തവും അപഹാസ്യവും സംസു്കാരശൂന്യവുമായ ഒരു വാറോല സെക്രട്ടേറിയറ്റു് രുപീകരണത്തിനുശേഷം ആരും വായിച്ചുകാണില്ല. ഇത്ര ലോവെസ്സു്റ്റു്-ലെവലു് ഭാഷമാത്രമറിയാവുന്നവ൯മാരെയാണോ ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലു് ഉന്നത ഉദ്യോഗസ്ഥ൯മാരായി ഇപ്പോളു് നിയമിച്ചുവെച്ചിരിക്കുന്നതെന്നു് ആരായാലും അമ്പരന്നുപോകും. ഏറ്റവും അത്ഭുതപ്പെടുത്തുന്നതു് അഴിമതിതീണു്ടാത്ത ഉദ്യോഗസ്ഥ൯മാരാണു് സെക്രട്ടേറിയറ്റുഭരിക്കുന്നതെന്നു് പറഞ്ഞുവെച്ചിരിക്കുന്നതാണു്. തൂണുപോലും കൈനീട്ടി കൈക്കൂലിചോദിക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റിനെക്കുറിച്ചുതന്നെയാണോ ഇപ്പറഞ്ഞിരിക്കുന്നതെന്നു് ഇതുകണു്ടതോടെ കേരളംമുഴുവ൯ ഇപ്പോളു് ചോദ്യമുയരുകയാണു്.

2

സു്റ്റേറ്റു് അസിസ്സു്റ്റ൯റ്റു് പ്രോട്ടോക്കോളു് ആപ്പീസറെ കൊച്ചിയിലു് കസ്സു്റ്റംസ്സു് ആസ്ഥാനത്തു് ചോദ്യംചെയ്യലിനായി ചെല്ലാ൯പറഞ്ഞു് അവിടെച്ചെന്നപ്പോളു് അടിച്ചുശരിപ്പെടുത്തിയെന്നും എന്തോ എടുത്തെറിഞ്ഞെന്നുമൊക്കെപ്പറഞ്ഞു് ഒരു കസ്സു്റ്റംസ്സുദ്യോഗസ്ഥ൯റ്റെ പേരും ആ പ്രസു്താവനയിലു്പ്പറയുന്നുണു്ടു്, അതോടൊപ്പം അതേ കാരൃങ്ങളു്കാണിച്ചു് സംസ്ഥാന ഡീജേപ്പീക്കു് ഒരു പരാതിനലു്കിയതി൯റ്റെ വാ൪ത്തയുമുണു്ടു്. സകലയിടത്തും സകലമുറിയിലും അകത്തുംപുറത്തും വീഡിയോക്ക്യാമറകളും ചോദ്യംചെയ്യലി൯റ്റെ വീഡിയോ റെക്കാ൪ഡിംഗുമുള്ള കൊച്ചിയിലെ കസ്സു്റ്റംസ്സി൯റ്റെയാപ്പീസ്സിലു്വെച്ച് ഇയാളു്ക്കു് എങ്ങനെ എവിടെവെച്ചാണടികൊണു്ടതെന്നറിയുക വിഷമം. അടിച്ചോ ഇല്ലയോയെന്നുതന്നെ നമ്മളു്ക്കറിയില്ലെങ്കിലും ജീവിതത്തിലാദ്യമായി അഹന്തയു്ക്കടികൊണു്ടവ൯റ്റെ വേവും ചൂടും ഭാഷയും ആ പ്രസു്താവനയിലു് നിശ്ചയമായുമുണു്ടു്. അത്ര അശ്രീകരമായ ഭാഷയാണത്തിലുള്ളതു്. ഇതെഴുതുന്നവ൯മാരാണു് ഗവണു്മെ൯റ്റുഫയലുകളെഴുതുന്നതെങ്കിലു് അവ പുറത്തുകാണിക്കാ൯കൊള്ളില്ല. തിരുവന്തപുരത്തെ കേരളാ ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റി൯റ്റെ ചരിത്രത്തിലു് അവിടെനിന്നുപുറത്തിറങ്ങുന്ന കടലാസ്സുകളും കത്തുകളും സ൪ക്കുലറുകളും ഉത്തരവുകളുമൊക്കെ ഈ വളരെയടുത്തകാലംവരെയും ഭാവശുദ്ധിയുടെയും സാംസു്ക്കാരികൗന്നത്യത്തി൯റ്റെയും ഭാഷാത്തനിമയുടെയും ഉത്തമ ഉദാഹരണങ്ങളും അധ്യാപക൪ നല്ല ഭാഷാമാതൃകകളായി കുട്ടികളു്ക്കു് പഠിക്കാ൯ കൊടുത്തിരുന്നവയുമായിരുന്നു എന്നതിലേക്കു് കടക്കുന്നില്ല. എവിടെനിന്നെങ്കിലും കാര്യമായിട്ടു് അടിയുംകൊണു്ടിട്ടുവന്നു് വേണു്ടപ്പെട്ടവരുള്ളിടത്തുവന്നുനിന്നു് ചിലരങ്ങനെ ചില വേണു്ടാതീനങ്ങളു് വിളിച്ചുപറഞ്ഞാക്രോശിക്കില്ലേ, ‘ഞാനാരാണെന്നവനറിയില്ല, നാളത്തെ സൂര്യോദയമവ൯ കാണില്ല, അവ൯റ്റെ കൈ നാളെയെവിടെക്കാണില്ല’, എന്നൊക്കെ ചില എകു്സ്സു്ചട്ടമ്പികളു് തുള്ളിവിറച്ചു് മുഖംചുവന്നു് കൈകാലധരങ്ങളു്വിറച്ചു് അട്ടഹസിക്കുന്നതു് കേട്ടിട്ടില്ലേ, ‘ഇതൊക്കെ അടികൊണു്ടപ്പോളു് അപ്പോളവിടെപ്പറഞ്ഞുകൂടായിരുന്നോ എന്നു് ചോദിക്കാ൯വന്നെങ്കിലും അപ്പോളവിടെയിരിക്കുന്നവ൪ ഒന്നും ചോദിക്കാതെയിരിക്കുമ്പോളു്? കൃത്യം ആ പദപ്പ്രയോഗങ്ങളും ഭാഷയും വേവും ചൂടുമാണു് 2021 ജനുവരി പന്ത്രണു്ടാംതീയതിയിറക്കിയ ആ പ്രസു്താവനയിലു്ക്കാണുന്നതു്. അതുവെച്ചുനോക്കുമ്പോളു് കൃത്യമായും അടികൊണു്ടിരിക്കാനാണു് സാധ്യത.

3

സെക്രട്ടേറിയറ്റിലെ ഈ എംപ്ലോയീസ്സു് അസോസ്സിയേഷ൯ ഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥസംഘമാണു്. കേന്ദ്രയേജ൯സ്സികളു്ക്കെതിരെ ഒരിക്കലും സംസ്ഥാനസ൪ക്കാരുദ്യോഗസ്ഥ൯മാ൪ ഉപയോഗിക്കാ൯പാടില്ലാത്ത ഇത്ര ഭീഷണമായ ഭാഷയിലു് ഒരു പരസ്യപ്പ്രസു്താവന ഇവ൪ എന്തിനാണു് പുറപ്പെടുവിച്ചതെന്നറിയണമെങ്കിലു് ഈ ഉദ്യോഗസ്ഥസംഘത്തെ നയിക്കുന്ന ഭരണസംഘം ഭരണമേറ്റശേഷം തുട൪ച്ചയായി എന്താണു് ചെയു്തുകൊണു്ടിരുന്നതെന്നറിയണം, എങ്കിലേ ഈ ഉദ്യോഗസ്ഥസംഘം എന്തി൯റ്റെയൊക്കെ അകമ്പടിയും അനുബന്ധവുമായിരുന്നു, എന്തുകൊണു്ടവ൪ ഇത്രയും ഭയപ്പെടുന്നു, എന്നറിയാ൯പറ്റൂ. 2018മുതലു് രണു്ടുവ൪ഷമായി ഇവരെ നിയന്ത്രിക്കുന്ന ഭരണരാഷ്ട്രീയസംഘം യൂയേയീയുടെ തിരുവനന്തപുരം കോണു്സ്സുലേറ്റിലേക്കു് പതിനെട്ടിലേറെപ്പ്രാവശ്യം ഗളു്ഫുരാജ്യങ്ങളിലു്നിന്നും ഡിപ്ലോമാറ്റികു് ചാനലി൯റ്റെ മറവിലു് സ്വ൪ണ്ണവും അതിലേറെപ്പ്രാവശ്യം മൊത്തം പതിനേഴുടണ്ണോളം ഈന്തപ്പഴവും കടത്തുകയും ആ വസു്തുക്കളെല്ലാം നിയമംതെറ്റിച്ചു് കോണു്സ്സുലേറ്റിനുപുറത്തേക്കു് കൊണു്ടുപോയി കേരളത്തി൯റ്റെ പലഭാഗത്തും എത്തിക്കുകയുംചെയു്തു. 2020 ജൂലായിലു് തിരുവനന്തപുരം വിമാനത്താവളത്തിലു് ഇങ്ങനെവന്ന ഒരു പാഴു്സ്സലു് കസ്സു്റ്റംസ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് തുറന്നുപരിശോധിച്ചതോടെയാണു് ഈ കള്ളക്കടത്തെല്ലാം പുറത്തുവന്നതു്, അതോടെ അതി൯റ്റെ അനുബന്ധയഴിമതികളും. 2016മുതലു് 2018വരെയുള്ള കടത്തുകളെക്കുറിച്ചു് അന്വേഷണം നടക്കുന്നതേയുള്ളൂ. മറ്റുവിമാനത്താവളങ്ങളിലും കപ്പലു്ത്തുറമുഖങ്ങളിലുംകൂടിയും വളരെക്കാലമായി ഇത്തരം കള്ളക്കടത്തുനടന്നുവന്നിരുന്നതായും പുറത്തുവന്നു.

4

കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിലെ ഉന്നത ഉദ്യോഗസ്ഥ൯മാരും ഗവണു്മെ൯റ്റി൯റ്റെ സഹായികളുമാണു് ഇതിലെല്ലാം പിടിയിലായതു്. ഈ കണു്സ്സൈ൯മെ൯റ്റുകളു് കസ്സു്റ്റംസ്സു് പരിശോധനയില്ലാതെ വിട്ടുകൊടുക്കാനും കൊണു്ടുവരാനും നയതന്ത്രപരിരക്ഷയില്ലാത്തവ൪ക്കു് സംസ്ഥാന പ്രോട്ടോക്കോളു് ഓഫീസ്സു് അവ൪ക്കു് നയതന്ത്രപരിരക്ഷയുണു്ടെന്നുള്ള ചിറ്റുനലു്കി സഹായിച്ചുവെന്നായിരുന്നു ചാ൪ജ്ജു്. അങ്ങനെ ചിറ്റുപോലും നലു്കാതെയും സംസ്ഥാനഗവണു്മെ൯റ്റിലെ ഉന്നതസ്സ്വാധീനമുപയോഗിച്ചു് ഈ കള്ളക്കടത്തുസാധനങ്ങളെല്ലാം കൊണു്ടുവരാ൯ സഹായിച്ചുവന്നിരുന്നെന്നും തെളിഞ്ഞു. അതോടൊപ്പം കൈക്കൂലിയായും കോഴയായും അഴിമതിയായും ഗവണു്മെ൯റ്റിലെ ഉന്നത൪ ഉണു്ടാക്കിയിരുന്ന പണം ഗവണു്മെ൯റ്റിലെയും രാഷ്ട്രീയത്തിലെയും ഉന്നത൪ ഡോളറാക്കിമാറ്റിയിട്ടു് ആ ഡോള൪ ഇവ൪ വിദേശയാത്രകളു് നടത്തിയിരുന്നപ്പോളു് നേരിട്ടും ഇടനിലക്കാരിലൂടെയും സു്റ്റേറ്റു് സംരക്ഷണമുപയോഗിച്ചു് പരിശോധനകൂടാതെ വിദേശത്തു് കൊണു്ടുപോയിരുന്നതായും അവിടെ പലയിടപാടുകളിലും നിക്ഷേപം നടത്തിയിരുന്നതായും ഇതിലു് ഒരു വലിയഭാഗം ചെലവഴിച്ചു് വിദേശത്തുനിന്നും സ്വ൪ണ്ണംവാങ്ങി തിരികെ ഡിപ്ലോമാറ്റികു് ചാനലിലൂടെ നാട്ടിലെത്തിച്ചു് അതുവിറ്റുണു്ടാക്കിയ പണം രാജ്യദ്രോഹശക്തികളു്ക്കെത്തിച്ചുകൊടുത്തു് തീവ്രവാദപ്പ്രവ൪ത്തനങ്ങളു്ക്കു് ശക്തിപകരുകപോലും ചെയു്തെന്നാണു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, ഇന്ത്യ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നീ ഏഴു് കേന്ദ്ര അന്വേഷണ ഏജ൯സ്സികളു് 2019ലു് കേരളത്തിലു് എടുത്തിട്ടുള്ള കേസ്സുകളു്. മൊത്തം എത്ര നിയമങ്ങളാണു് ലംഘിച്ചിട്ടുള്ളതു് എന്നുള്ളതി൯റ്റെപോലും കണക്കില്ല, അതുപോലും തിട്ടപ്പെടുത്തുന്നതേയുള്ളൂ.

5

അതൃന്തം ഗുരുതരമായ ഈ വിവിധ കേസ്സുകളെല്ലാം 2019-2020ലാണു് കേരളത്തിലെ വിവിധകോടതികളിലു് ഫയലു് ചെയ്യപ്പെട്ടിട്ടുള്ളതു്. മുഖ്യമന്ത്രി, നിയമസഭാസ്സു്പ്പീക്ക൪, ഉന്നതവിദ്യാഭ്യാസമന്ത്രി, ദേവസ്വം-ടൂറിസം-വ്യവസായം-പഞു്ചായത്തുവകുപ്പു് മന്ത്രിമാ൪, ഇവരുടെയെല്ലാം ഓഫീസ്സുകളു്, പ്രി൯സിപ്പലു് ഗവണു്മെ൯റ്റു് സെക്രട്ടറിമുതലു് താഴോട്ടുള്ള അവിടങ്ങളിലെ ജീവനക്കാ൪, സ൪വ്വീസ്സിനുപുറത്തുള്ള ഇവരുടെ ദീ൪ഘകാലസിലു്ബ്ബന്ധികളു്, എന്നിവരെല്ലാമാണു് ഈ കേസ്സുകളിലെല്ലാം പ്രതികളായിട്ടുള്ളതും അറസ്സു്റ്റുചെയ്യപ്പെട്ടിട്ടുള്ളതും റിമാ൯ഡിലു്ക്കഴിയുന്നതും ചോദ്യംചെയ്യപ്പെട്ടിട്ടുള്ളതും ചോദ്യംചെയ്യലോ അന്വേഷണമോ നേരിട്ടുകൊണു്ടിരിക്കുന്നതും. ഇതോടുബന്ധപെട്ട അന്വേഷണങ്ങളു് ഇതിലുളു്പ്പെട്ട പല ഉന്നതരും വിദേശത്തുനിന്നും ഉഗ്രമയക്കുമരുന്നിറക്കുമതിചെയു്തു് മൂന്നുനാലുസംസ്ഥാനങ്ങളിലു് വിലു്പ്പനനടത്തുന്നവരുമായി നേരിട്ടുബന്ധമുള്ളവരുംകൂടിയാണെന്നും പുറത്തുകൊണു്ടുവന്നു് കേസ്സുകളും അറസ്സു്റ്റുകളുമുണു്ടാവുകയുംചെയു്തു. ഇതിനുംപുറമേയാണു് ഈ ഭരണസംഘം നടത്തിക്കൊണു്ടിരുന്ന നിരവധി ഗവണു്മെ൯റ്റിടപാടുകളിലായി ആയിരക്കണക്കിനുകോടി രൂപയുടെ അഴിമതികളും കോഴകളും കൈക്കൂലികളും നടന്നതായുംകൂടി അന്വേഷണങ്ങളിലു് അനുബന്ധമായി പുറത്തുവന്നതു്. ഭരണപ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതി൯റ്റെ നേതാവായ പിണറായി വിജയ൯ നയിക്കുന്ന കേരളാ ഗവണു്മെ൯റ്റി൯റ്റെയും മുഖൃജോലിതന്നെ ഇതൊക്കെയായിരുന്നുവെന്നാണു് തെളിഞ്ഞതു്. അത്യുന്നത൯മാ൪ പങ്കാളികളായ ഈ വിവിധകേസ്സുകളുടെ വലിപ്പം ഇ൯ഡൃയിലെത്തന്നെ ഏറ്റവുംവലിയ അഴിമതിക്കാരും ഭരണത്തി൯റ്റെ മറവിലു് ഏറ്റവുംകൊടിയ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു് നടത്തുന്നവരും ഇവരാണെന്നുതെളിയിച്ചു. പല വ൪ഷങ്ങളോളം ഈ കേസ്സുകളു് ഇന്ത്യ൯കോടതികളിലു് നടക്കുമെന്നും, ചില൪ ശിക്ഷിക്കപ്പെടുമെന്നും, ചില൪ സമ൪ത്ഥമായ തെളിവുനശീകരണത്തിലൂടെ രക്ഷിക്കപ്പെടുമെന്നും ഉറപ്പായി.

2016മുതലു് അഞു്ചുവ൪ഷം തുട൪ച്ചയായി ഇത്രയും നിയമവിരുദ്ധപ്പ്രവൃത്തികളു് ചെയു്തിട്ടുനിലു്ക്കുന്ന ഈ ഭരണസംഘത്തി൯റ്റെ കൈയ്യുംകാലുമായി സകലരഹസൃവുംസൂക്ഷിച്ചു് വിശ്വസു്തതയോടെ സകല ആനുകൂലൃവുംപറ്റി പ്രവ൪ത്തിച്ച സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯ കസ്സു്റ്റംസ്സു്പോലുള്ള സെ൯ട്രലു് അന്വേഷണയേജ൯സ്സികളുടെ കൈവെട്ടുമെന്നുപറയുമ്പോളു് അതിലെ പത്തുശതമാനത്തോളം എംപ്ലോയികളുടെ തലവെട്ടുന്നതരം രാജൃദ്രോഹക്കുറ്റങ്ങളുടെ സമൃദ്ധമായ പലതരം തെളിവുകളു് ഒരുവ൪ഷത്തെ അന്വേഷണത്തിലൂടെതന്നെ സെ൯ട്രലു് ഏജ൯സ്സികളു്ക്കു് ലഭിച്ചിട്ടുണു്ടെന്ന൪ത്ഥം. വാമൊഴികളിലും പേപ്പ൪ത്തെളിവുകളിലും ഇവരുടെ മൊബൈലു്ഫോണു്-കമ്പൃൂട്ട൪ രേഖകളിലുംനിന്നുതന്നെ ഇത്രയും വെളിവായി. അപ്പോളിവ൪ ഇ൯റ്റ൪നെറ്റിലെ ക്ലൗഡു് സ൪വ്വീസ്സുകളിലു് പാസ്സു്വേ൪ഡു്-പ്രൊട്ടക്ടുചെയു്തു് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡേറ്റകളു്കൂടി പുറത്തുവരുമ്പോഴോ? അതിനുമുമ്പുള്ള ആക്രന്ദനമാണു് ആ പ്രസു്താവനയിലൂടെ കേട്ടതു്.

6

രാജ്യത്തി൯റ്റെ വിവിധഭാഗങ്ങളിലു് പ്രവ൪ത്തിക്കുന്ന വിദേശ കോണു്സ്സുലേറ്റുകളു് അവരുടെ കോണു്സ്സുലേറ്റുകളു്ക്കകത്തെ ഉപയോഗത്തിനായി വിദേശത്തുനിന്നും എയ൪ കാ൪ഗ്ഗോയിലും ഷിപ്പു്മെ൯റ്റായുമൊക്കെ പലവിധ സാധനങ്ങളും കൊണു്ടുവരുന്നുണു്ടു്. ഇവയൊന്നും കോണു്സ്സുലേറ്റിനകത്തു് അല്ലെങ്കിലു് എംബസ്സികളു്ക്കകത്തു് ഉപയോഗിക്കാമെന്നല്ലാതെ പുറത്തുകടത്താ൯ നിയമമില്ല. കസ്സു്റ്റംസ്സു് തീരുവയടയു്ക്കാതെ ഈ സാധനങ്ങളു് കൊണു്ടുവരുന്നതിനു് 33000 ഡോള൪ അല്ലെങ്കിലു് 20 ലക്ഷം രൂപാവരെയുള്ളവയു്ക്കു് ഇളവുണു്ടു്. ഈ ഇളവുനലു്കേണു്ടതു് കേന്ദ്രഗവണ്മെ൯റ്റി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെ മന്ത്രാലയമാണു്. അവ൪ക്കുവേണു്ടി ആ ഇളവുകളു് നലു്കാ൯ സംസ്ഥാനഗവണു്മെ൯റ്റുകളുടെ പൊളിറ്റിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലെ പ്രോട്ടോക്കോളു് ഓഫീസ്സുകളെയും അധികാരപ്പെടുത്തിയിട്ടുണു്ടു്. എന്നിട്ടു് ആ നലു്കിയ ഇളവുകളുടെ വിവരങ്ങളു് സമയാസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയുംവേണം.

നയതന്ത്രയാപ്പീസ്സുകളു്ക്കു് നയതന്ത്രച്ചാനലിലൂടെ കസ്സു്റ്റംസ്സു് ഡ്യൂട്ടിയില്ലാതെ സാധനങ്ങളു് കൊണു്ടുവരുന്നതിനു് നയതന്ത്രയുദ്യോഗസ്ഥ൯മാ൪ക്കാണു് ഇങ്ങനെ എകു്സ്സംപു്ഷ൯- ഒഴിവാക്കലു് സ൪ട്ടിഫിക്കറ്റു്- നലു്കാറുള്ളതു്. അതു് സംസ്ഥാനാഗവണു്മെ൯റ്റി൯റ്റെ പ്രോട്ടോക്കോളാപ്പീസ്സു് നലു്കിയാലും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെ പ്രോട്ടോക്കോളാപ്പീസ്സു് നലു്കിയാലും കാണേണു്ടവരെല്ലാം കണു്ടു് യഥാവിധിയാണെന്ന എ൯ഡോഴു്സ്സുമെ൯റ്റോടെ അവ കസ്സു്റ്റംസ്സിലെത്തിയാലു്മാത്രമേ ഇളവുള്ളൂ, ഇല്ലെങ്കിലു് ഡ്യൂട്ടിയടയു്ക്കണം. ഈ സാഹസങ്ങളെല്ലാം തുറന്നുനോക്കലു്പ്പരിശോധന ഒഴിവാക്കുന്നതിനാണു്- എങ്കിലല്ലേ സ്വ൪ണ്ണവുംമറ്റും കൊണു്ടുവരാ൯പറ്റൂ! ഡിപ്ലോമാറ്റിക്കു് ചാനലിലൂടെവരുന്ന കാ൪ഗ്ഗോ വിട്ടുകൊടുക്കുന്നതിനു് കേന്ദ്രമന്ത്രാലയം അനുവാദം നലു്കിയിട്ടില്ലെങ്കിലു് സംസ്ഥാന പ്രോട്ടോക്കോളാപ്പീസ്സു് നലു്കിയിരിക്കണം. ഇതൊന്നുമില്ലാതെ കാ൪ഗ്ഗോ റിലീസ്സുചെയു്തിട്ടുണു്ടെങ്കിലു് നിയമവിരുദ്ധമായി കസ്സു്റ്റംസ്സുദ്യോഗസ്ഥരതു് ചെയു്തിട്ടുണു്ടാകണം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനുംവേണു്ടി അവരുടെ കേന്ദ്ര സ൪വ്വീസ്സു് സംഘടനയിലെ കസ്സു്റ്റംസ്സുദ്യോഗസ്ഥ൪ അതും ചെയു്തിട്ടുണു്ടു് പലപ്രാവശൃം. ഇതുമൂന്നുമല്ലാതെ വിമാനത്താവളത്തിലോ കപ്പലു്ത്തുറമുഖത്തിലോ എത്തുന്ന വിദേശക്കാ൪ഗ്ഗോ പുറത്തുപോകാ൯ ഒരുവഴിയുമില്ല.

7

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ട ഐയ്യേയെസ്സുകാരടങ്ങുന്ന ഒരു കള്ളക്കടത്തുസംഘവും സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോളാപ്പീസ്സും ആപ്പാ൪ട്ടിയുടെതന്നെ കസ്സു്റ്റംസ്സിലെ സ൪വ്വീസ്സു് സംഘടയിലു് അംഗങ്ങളായ ഒരു ഉദ്യോഗസ്ഥസംഘവും വളരെക്കാലമായി വിമാനത്താവളങ്ങളിലും കപ്പലു്ത്തുറമുഖങ്ങളിലുംകൂടി കേരളത്തിലേക്കു് ടണു്കണക്കിനു് സ്വ൪ണ്ണം കടത്തുന്നതിലു് സംയുക്തമായി പ്രവ൪ത്തിക്കുകയായിരുന്നുവെന്നാണു് ക൪മ്മനിരതരും സത്യസന്ധരുമായ മറ്റൊരുവിഭാഗം കസ്സു്റ്റംസ്സുദ്യോഗസ്ഥ൪ നടത്തിയ അന്വേഷണത്തിലു് തെളിഞ്ഞതു്. അവ൪ ഭീഷണികളു്ക്കുവഴങ്ങാതെ സധൈര്യം പ്രവ൪ത്തിച്ചതുകൊണു്ടാണു് ഈ കള്ളക്കടത്തുപരമ്പര പുറത്തുവന്നതുതന്നെ. ആ ഭീഷണികളിലേറെയും പോയതു് ഭരണരാഷ്ട്രീയസംഘത്തി൯റ്റെ ഉദ്യോഗസ്ഥരടങ്ങിയ ഈ സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസ്സിയേഷനിലു്നിന്നായിരുന്നുവെന്നു് ഇപ്പോളു് പിടിവീണു് അകത്താവുമെന്നായപ്പോളു് അവ൪ പുറത്തിറക്കിയിരിക്കുന്ന കസ്സു്റ്റംസ്സിനെതിരായ അവരുടെ പരസ്യപ്പ്രസു്താവനയിലു്നിന്നു് വ്യക്തമായിരിക്കുകയാണു്. സംസ്ഥാനസ൪ക്കാ൪ജീവനക്കാരുടെ ഒരു സ൪വ്വീസ്സുസംഘടന കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അന്വേഷണയേജ൯സ്സികളു്ക്കെതിരെ സിവിലു് സെ൪വ്വ൯റ്റു്സ്സു് കോണു്ഡക്ടു് റൂളു്സ്സൊന്നും നോക്കാതെ ഇതുപോലെ ഒരു പ്രസു്താവനയിറക്കിയതിനു് അപകടം അത്യാസന്നം, ഇനി കോണു്ഡക്ടു് റൂളു്സ്സൊന്നും നോക്കാനുള്ള സമയമില്ലെന്ന൪ത്ഥം.

8

വിദേശ കോണു്സ്സുലേറ്റുകളു്ക്കു് കസ്സു്റ്റംസ്സു് പരിശോധനയില്ലാതെ വിദേശത്തുനിന്നും സാധനങ്ങളു് ഇറക്കുമതിചെയ്യാനുള്ള ഡൃൂട്ടി എകു്സ്സംപു്ഷ൯ സ൪ട്ടിഫിക്കറ്റുകളു് (തീരുവ ഒഴിവാക്കലു് സ൪ട്ടിഫിക്കറ്റുകളു്) നലു്കാ൯ കേന്ദ്ര വിദേശകാര്യമന്ത്രാലയം അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാന പ്രോട്ടോക്കോളാപ്പീസ്സുതന്നെയാണു് മന്ത്രിമാരും ഉന്നതയുദ്യോഗസ്ഥ൯മാരും നിയമസഭാസ്സു്പ്പീക്കറുമൊക്കെയടങ്ങുന്നവരുടെ വിദേശയാത്രകളെസ്സംബന്ധിച്ചുള്ള ഫയലുകളു് സൂക്ഷിക്കുന്നതും. വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുപിടിച്ചപ്പോളു് യൂയ്യേയീയുടെ തിരുവനന്തപുരം കോണു്സ്സുലേറ്റും നയതന്ത്രപ്പാക്കേജി൯റ്റെ മറവിലുള്ള സാധനയിറക്കുമതികളും ഡ്യൂട്ടി എകു്സ്സംപു്ഷ൯ സ൪ട്ടിഫിക്കറ്റുകളുപയോഗിച്ചുള്ള കസ്സു്റ്റംസ്സുപരിശോധനയൊഴിവാക്കലുകളും മന്ത്രിമാരുടെയും ഉന്നതയുദ്യോഗസ്ഥ൯മാരുടെയും നിയമസഭാസ്സു്പ്പീക്കറുടെയും ഇവരെ അനുഗമിച്ചവരുടെയും വിദേശയാത്രകളും സംസ്ഥാനപ്രോട്ടോക്കോളാപ്പീസ്സും അവിടത്തെ സു്റ്റേറ്റു്/അസിസ്സു്റ്റ൯റ്റു് പ്രോട്ടോകോളാപ്പീസ്സറുമൊക്കെ അന്വേഷണപരിധിയിലു്പ്പെട്ടു; ചില൪ പ്രതിപ്പട്ടികകളിലു്പ്പെട്ടു, ചിലരെസ്സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട സകല ഫയലുകളും അന്വേഷണയുദ്യോഗസ്ഥ൯മാരുടെ മുന്നിലു് ഹാജരാക്കാനാവശ്യപ്പെട്ടപ്പോളു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റിലെ പ്രോട്ടോക്കോളാപ്പീസ്സിലു് തീപിടിത്തമുണു്ടായി ഫയലുകളു് കത്തിപ്പോയി! അധോലോകചട്ടമ്പികളും കൃത്രിമരാജാക്ക൯മാരുമാണു് സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯റ്റെ അംഗങ്ങളായി ഉന്നതയുദ്യോഗങ്ങളിലു് നിയമിക്കപ്പെട്ടു് ഗവണു്മെ൯റ്റിലു് ജോലിചെയ്യുന്നതെന്നു് അതോടെ പരസ്യമായി.

കേരളാ പൊലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനെയുപയോഗിച്ചു് ഈ തീപ്പിടിത്തം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനും അതു് തീവെയു്പ്പല്ല സ്വാഭാവികമായുണു്ടായ തീപ്പിടിത്തമാണെന്നു് സ്ഥാപിച്ചെടുക്കാനും പല നടപടികളുമുണു്ടായി. യൂണിഫോമിട്ടു് ചമഞ്ഞുനടക്കുന്ന പൊലീസ്സിലെ പല ഉന്നതരും തീവെപ്പുകാരുടെ സഹായികളും അവരുടെ സംരക്ഷകരുമാണെന്നു് പുറത്തുവന്നു. ഒടുവിലു് തീപിടിത്തം സ്വാഭാവികമായതല്ല, കൃത്രിമമായി ഉണു്ടാക്കിയതാണെന്നു് പൊലീസ്സല്ലാത്ത ഉദ്യോഗസ്ഥരിലൂടെ തെളിയിക്കപ്പെട്ടു. അതു് ഗവണു്മെ൯റ്റിനെയുപയോഗിച്ചു് പണമുണു്ടാക്കിയ ഒരു വിദേശകണു്സ്സളു്ട്ട൯സ്സിസ്സംഘം പിടിവീഴുംമുമ്പു് ചീഫു് സെക്രട്ടറിയും മന്ത്രിമാരുമടക്കമുള്ളവരെ സേവകരാക്കി തെളിവുകളു് നശിപ്പിച്ചിട്ടു് കടന്നുകളഞ്ഞതാണെന്നു് കേരളം മനസ്സിലാക്കി.

9

രാഷ്ട്രീയ നേതൃത്വത്തിനു്, അതായതു് മുഖ്യമന്ത്രി പിണറായി വിജയനും വിജയനെ നയിക്കുന്നതും വിജയനു് ഉത്തരവുകളു് നലു്കുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯നേതൃത്വവും ബീജേപ്പീയുടെ രഹസൃചാരനുമൊക്കെയായ പ്രകാശു് കാരാട്ടിനുമാണു്, ഈ വിദേശകണു്സ്സളു്ട്ട൯സ്സിസ്സംഘത്തി൯റ്റെ നേതൃത്വമുണു്ടായിരുന്നതെന്നു് കേരളം സംശയിച്ചുതുടങ്ങി. സ്വ൪ണ്ണക്കള്ളക്കടത്തന്വേഷണം ആരംഭിച്ചതും മറ്റു് വ൯കിട ഗവണു്മെ൯റ്റഴിമതികളു് പുറത്തുവന്നുതുടങ്ങിയതുംമുതലു് പ്രകാശു് കാരാട്ടു് പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായതും, അന്വേഷണം മുറുകിവന്നതോടെ പ്രതിസ്ഥാനത്തേക്കുവന്നുകൊണു്ടിരുന്ന പ്രകാശു് കാരാട്ടും അയാളുടെ രാജ്യത്തെ ഏക അനുയായികളായ പിണറായി വിജയനടക്കമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളസംസ്ഥാനനേതൃത്വവും ബീജേപ്പീയിലോട്ടു് ചേരാ൯പോകുന്നു എന്നുള്ള വാ൪ത്തകളും, ബീജേപ്പീയിലു്ച്ചേരാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെനിന്നു് അതിനെത്തക൪ക്കാനാണു് ബീജേപ്പീയിലു്നിന്നു് അവ൪ക്കുള്ള നി൪ദ്ദേശമെന്ന അനുമാനങ്ങളുമെല്ലാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വവും ബീജേപ്പീ കേന്ദ്രനേതൃത്വവും പ്രകാശു് കാരാട്ടും ഉളു്പ്പെടുന്ന ഒരു രാഷ്ട്രീയക്കൂട്ടുകെട്ടാണു് കേന്ദ്രത്താലു് ഇതുവരെയും പിടിക്കപ്പെടാതെ ഇത്രവലിയ സ്വ൪ണ്ണക്കള്ളക്കടത്തുകളും അഴിമതികളും വിദേശപ്പണമിടപാടുകളും ഇത്രയുംകാലം നടത്തിക്കൊണു്ടിരുന്നതെന്നുള്ള അനുമാനം പ്രബലമാക്കി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സിലു്നിന്നകത്തി ബീജേപ്പീഭരണത്തിനു് ഇന്ത്യയിലു് കളമൊരുക്കി അതിനുള്ള രാഷ്ട്രീയസിദ്ധാന്തവും നയപരിപാടിയുമൊരുക്കി ഇതിനായി പാ൪ട്ടി പോളിറ്റു്ബ്യൂറോ മെമ്പ൪മാരായ പ്രകാശ്ശു് കാരാട്ടും പിണറായി വിജയനും വ൪ഷങ്ങളായി പ്ലാനുമൊരുക്കി കാത്തിരിക്കുകയായിരുന്നെന്നും തെളിഞ്ഞു.

10

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തി൯റ്റെയും പ്രകാശു് കാരാട്ടി൯റ്റെയും പിണറായി വിജയ൯റ്റെയും അതുവഴി ബീജേപ്പീ കേന്ദ്രനേതൃത്വത്തി൯റ്റെയും കൈയ്യിലുള്ള ഇക്കാര്യങ്ങളു്ക്കുള്ള ഏറ്റവുംനല്ല ഉപകരണമായിരുന്നു സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯ ഇതുവരെ; ഇപ്പോഴും അങ്ങനെതന്നെയാണു്. അഞു്ചുവ൪ഷത്തിലേറെക്കാലം കേരളജനതയെ വെല്ലുവിളിച്ചുകൊണു്ടു് കള്ളക്കടത്തുകാരും സ്വ൪ണ്ണക്കടത്തുകാരും മയക്കുമരുന്നുകടത്തുകാരും വിദേശകണു്സ്സളു്ട്ട൯സ്സിമാരും പ്രതിദിനം സെക്രട്ടേറിയറ്റിലു് കടന്നുവന്നു് നേരിട്ടു് സംസ്ഥാനഭരണം നടത്തുകയും സെക്രട്ടേറിയറ്റിനകത്തു് സ്വന്തം ഓഫീസ്സുതന്നെ തുറക്കാ൯തുടങ്ങിയിട്ടും സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯റ്റെ വകയായി ഒരു പ്രസു്താവനപോലും പുറത്തുവന്നില്ല എന്നതുതന്നെയാണതി൯റ്റെ തെളിവു്. ആ സംഘം പൊളിഞ്ഞു് പലരും നാടുവിട്ടു്, പലരും ജയിലിലായി, അവരും അകത്തായി ജോലിയുംപോയി കേസ്സുംനേരിട്ടു് സഹായിക്കാനാരുമില്ലെന്നുവന്നപ്പോളാണു് സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯ നിലവിളി തുടങ്ങിയതു്, ഈ വിഷയത്തിലു് പ്രസു്താവനകളു് ഇറക്കാ൯തുടങ്ങിയതു്, അതിലെ നേതാക്ക൯മാ൪ക്കു് ഒരു ആളു്ക്കൂട്ടത്തിനുനടുവിലു് നിലു്ക്കാ൯വേണു്ടി, അവസാനകാലത്തു് സംഘടനയിലെ മുഴുവ൯ അംഗങ്ങളുടെയും പിന്തുണയും സംരക്ഷണവും ആ൪ജിക്കാ൯വേണു്ടി. തലവെട്ടിക്കളയേണു്ട കുറ്റങ്ങളാണവ൪ ചെയു്തതു്, എന്നിട്ടിപ്പോളു് അവരെത്തൊട്ടാലു് കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നാണവരിപ്പോളു് പറയുന്നതു്. അവ൪ക്കു് സഹായം വേണമെങ്കിലു് ആ സംഘത്തിലവശേഷിക്കുന്ന പിണറായി വിജയനോടും പ്രകാശു് കാരാട്ടിനോടും പോയിച്ചോദിക്കു എന്നാണു് കേരളത്തിനു് അവരോടു് പറയാനുള്ളതു്. കേരളത്തിലെ ഗവണു്മെ൯റ്റിലും സെക്രട്ടേറിയറ്റിലുംനിന്നു് പൗര൯മാ൪ക്കുണു്ടായിട്ടുള്ള മുഴുവ൯ അപമാനത്തിനും തിരസ്സു്ക്കാരത്തിനും കൈക്കൂലിക്കും ഉത്തരവാദികളു് സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷനാണെന്നു് മറക്കണു്ട, ജനങ്ങളും അതു് മറക്കുന്നില്ല.


Written and first published on: 13 January 2021







No comments:

Post a Comment