477
ഉരുക്കുമുഷ്ടിയും ഇരുമ്പുകാലുകളുമായി മതാധിപത്യം
കടന്നുവരുന്നതുകണു്ടു് സുപ്രീംകോടതി തള൪ന്നുനിന്നു:
പരിചയമില്ലാത്തതുകൊണു്ടാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഉരുക്കുമുഷ്ടിയും ഇരുമ്പുകാലുകളുമായി മതാധിപത്യം കടന്നുവരുന്നതുകണു്ടു് സുപ്രീംകോടതി തള൪ന്നുനിന്നു: പരിചയമില്ലാത്തതുകൊണു്ടാണു്! ജനാധിപത്യത്തിനെയല്ലേ നേരിട്ടും കണു്ടും പരിചയമുള്ളൂ... അതുകൊണു്ടാണു്. ഇറാനും പാക്കിസ്ഥാനുമൊക്കെപ്പോലുള്ള രാജ്യങ്ങളിലാണെങ്കിലു് ജുഡീഷ്യറിക്കു് മതാധിപത്യത്തിനെയേ പരിചയമുള്ളൂ... അവിടങ്ങളിലു് ജനാധിപത്യം കടന്നുവരികയാണെങ്കിലാണു് അവ൪ തള൪ന്നുപോകുന്നതു്. പെട്ടെന്നു് മതാധിപത്യം കടന്നുവരുമ്പോളു് അതിനെ നേരിടേണു്ടതും അതിനുപ്രാപു്തവും കോടതികളുടെ കൈവശമുള്ള ജനാധിപത്യനിയമങ്ങളു്കൊണു്ടു് ജുഡീഷ്യറിയാണോ ജനകീയപ്പ്രക്ഷോഭങ്ങളിലൂടെ ജനങ്ങളാണോയെന്നു് ജുഡീഷ്യറിയും ജനങ്ങളും ഒരേപോലെ പരിശോധിക്കേണു്ടതാണു്. രണു്ടിലൊരാളു് പരിചയമില്ലാത്ത പണിക്കുപോകരുതു്, മറ്റേയാളുടെ പണിയെ തടസ്സപ്പെടുത്തുകയുമരുതു്. മതാധിപത്യത്തിലു് ജനാധിപത്യകോടതികളു്ക്കു് നഷ്ടപ്പെടുന്ന അധികാരങ്ങളു് തിരിച്ചുപിടിച്ചുകൊടുക്കുന്നതു് ജനകീയപ്പ്രക്ഷോഭങ്ങളിലൂടെ ജനങ്ങളാണെന്നതു് സുപ്രീംകോടതിപോലും മറന്നുപോകരുതു്. 1973-77 ഓ൪ക്കുക!
Written and first published on: 14 February 2021
No comments:
Post a Comment