Saturday, 6 February 2021

455. 100വ൪ഷമോടാനുണു്ടാക്കിയിരുന്ന കാറുകളു് 20വ൪ഷമോടാനുണു്ടാക്കിക്കുന്ന നരേന്ദ്രമോദിയും നി൪മ്മലയും വെറും രാജ്യദ്രോഹികളും ജനശത്രുക്കളും മാത്രമാണോ?

455

100വ൪ഷമോടാനുണു്ടാക്കിയിരുന്ന കാറുകളു് 20വ൪ഷമോടാനുണു്ടാക്കിക്കുന്ന നരേന്ദ്രമോദിയും നി൪മ്മലയും വെറും രാജ്യദ്രോഹികളും ജനശത്രുക്കളും മാത്രമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Gottschalk. Graphics: Adobe SP.

1

100വ൪ഷമോടാനുണു്ടാക്കിയിരുന്ന കാറുകളു് 20വ൪ഷമോടാനുണു്ടാക്കിക്കുന്ന നരേന്ദ്രമോദിയും നി൪മ്മലയും വെറും രാജ്യദ്രോഹികളും ജനശത്രുക്കളും മാത്രമാണോ? അതിനപ്പുറം അവ൪ ജനകോടികളെ വമ്പ൯ കോ൪പ്പറേറ്റുതാലു്പ്പര്യങ്ങളു്ക്കു് കീഴു്പ്പെടുത്തിക്കൊടുക്കുന്ന ദേശീയ ഒറ്റുകൊടുപ്പകാരുംകൂടിയല്ലേ? ബ്രസ്സീലിയ൯ ആമസോണിലെ മഴക്കാടുകളു്മുതലു് ഇ൯ഡൃ൯ പഞു്ചാബിലെ പാടശേഖരങ്ങളു്വരെ ഏതെങ്കിലുമൊരു കോ൪പ്പറേറ്റുകമ്പനിയോ കോ൪പ്പറേറ്റുഗവണു്മെ൯റ്റോ ഉട൯ലാഭമല്ലാതെ ജനസുരക്ഷിതത്വമോ ജീവനോ കണക്കിലെടുത്തിട്ടുള്ളതായി കേട്ടിട്ടുണു്ടോ? അതിനു് കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയിലു് ഒറ്റ ഉദാഹരണമെങ്കിലും ചൂണു്ടിക്കാണിക്കാനുണു്ടോ? കൃഷിഭൂമിയുടെ കോ൪പ്പറേറ്റുകീഴടക്കലിനുപുറകേ ഇ൯ഡൃയെമൊത്തമൊരു സു്ക്രാപ്പുഭൂമിയാക്കുന്ന രാഷ്ട്രീയമഹായജ്ഞമല്ലേ ബീജേപ്പീയുടേതു്? ആ൪ഷഭാരതസംസു്ക്കാരംപറഞ്ഞുതുടങ്ങി ഇ൯ഡൃയെ ആക്രിസംസു്ക്കാരത്തിലവസാനിപ്പിക്കുന്ന ബീജേപ്പീ മുഴുവ൯ ജനങ്ങളെയും കോ൪പ്പറേറ്റടിമകളാക്കുന്നതിലൂടെ കോ൪പ്പറേറ്റുവലു്ക്കരിക്കപ്പെടാതെ തനതു് ഇ൯ഡൃയുടെ വകയായി ഇനിയെന്താണു് അവശേഷിപ്പിക്കുന്നതു്?

നിങ്ങളു്ക്കതു് നിങ്ങളുടെ പ്രിയപ്പെട്ട അച്ഛനുമമ്മയും അപ്പൂപ്പനുമുപയോഗിച്ചിരുന്നതാകാം; അവരുടെ ദൃഷ്ടിയിലു് റോട്ടിലു്ക്കിടക്കുന്ന വെറുമൊരു അപൂ൪വ്വ പണസഞു്ചയംമാത്രം! അതിലൂടെയുണു്ടാക്കാവുന്ന ആയിരക്കണക്കിനു് ലക്ഷംകോടിരൂപയുടെ ഹോളു്സ്സെയിലു്ക്കമ്മിഷ൯കണു്ടു് ആനന്ദയു൯മാദംകയറിയ കോ൪പ്പറേറ്റുകണു്ടുവിരണു്ട നരേന്ദ്രമോദിയും കോ൪പ്പറേറ്റുദ്യോഗസ്ഥയായിരുന്ന ധനമന്ത്രിയും ആദ്യമായി കോ൪പ്പറേറ്റകത്തളങ്ങളിലു് പലകത്തടുക്കിനുപകരം കുഷ്യ൯കസ്സേരകിട്ടിയ ബീജേപ്പീയും ആദ്യമായി പണവരവുകണു്ടു് കുതി൪ന്നുവീ൪ത്തുതുടുത്ത ആറെസ്സെസ്സും പണമൊഴുകുന്ന പുതിയ ക൪ഷകനിയമങ്ങളു് ഒരിക്കലും പി൯വലിക്കില്ലെന്നു് നി൪ത്താതെ ജപിച്ചുകൊണു്ടിരിക്കുന്നപോലെ വാഹനസ്സു്ക്രാപ്പുനിയമവും ഒരിക്കലും ഉപേക്ഷിക്കുകയില്ല, ഉപേക്ഷിക്കുകയില്ല, ഉപേക്ഷിക്കുകയില്ല. അങ്ങനെചെയ്യുമെന്നാരും ഒരിക്കലും പ്രതീക്ഷിക്കരുതു്, പ്രതീക്ഷിക്കരുതു്, പ്രതീക്ഷിക്കരുതു്. ആപ്പണംവരവു് വേണു്ടെന്നുവെയു്ക്കാനവ൪ക്കു് കഴിയുകയില്ല, കഴിയുകയില്ല, കഴിയുകയില്ല. അതിനേക്കാളവ൪ ചെയ്യുന്നതു് സ്വയം ജീവനെടുക്കുകയായിരിക്കും, ആയിരിക്കും, ആയിരിക്കും.

2

കാറുകളു്, ബസ്സുകളു്, മോട്ടോ൪സ്സൈക്കിളുകളു്, ഓട്ടോറിക്ഷകളു്, ലോറികളു്, ട്രക്കുകളു് എന്നിവയെല്ലാം ബീജേപ്പീ സു്ക്രാപ്പുചെയ്യിക്കുകയാണു്. ആന്ധ്ര, ക൪ണ്ണാടക, രാജസ്ഥാ൯ എന്നിവയടക്കം മിക്ക സംസ്ഥാനങ്ങളിലും പെട്രോളായാലും ഡീസ്സലായാലും റോഡിലോടുന്നതിനുള്ള പെ൪ഫെക്ടായ കണു്ടീഷനിലായിരിക്കുന്നിടത്തോളംകാലം കാറുകളു് സു്ക്രാപ്പല്ല. പക്ഷേ മഹാരാഷ്ട്രയിലവരതു് ഏതുകാറും പതിനഞു്ചുവ൪ഷവും, ഡലു്ഹിയിലു് പെട്രോളു്ക്കാ൪ പതിനഞു്ചുവ൪ഷവും ഡീസ്സലു്ക്കാ൪ പത്തുവ൪ഷവുമാക്കി. രാജ്യത്തൊരിടത്തും കറ൯റ്റില്ലെങ്കിലെന്തു്, ഇലക്ട്രികു് കാറുകളിലോട്ടു് ചുവടുമാറ്റം നടത്തിക്കാനാണു് കാറുകളെ ഇരുപതുവ൪ഷമാവുമ്പോളു് സു്ക്രാപ്പുചെയ്യിക്കാനുള്ള നിയമം ബീജേപീ കൊണു്ടുവരുന്നതു്. അതിനു് ഓടാനാവാതാവുമ്പോളു് സു്ക്രാപ്പുചെയ്യുന്നു എന്ന തത്വം കോ൪പ്പറേറ്റുബീജേപ്പീയു്ക്കു് സ്വീകാര്യമല്ല, കാരണം അതു് ഉട൯പണംവരുന്ന വഴികളെ അനിശ്ചിതമായടയു്ക്കുന്നു. അവ൪ക്കു് ഉട൯പണവുമായി നാടുവിടണം; കാത്തിരുന്നാലു് അതിനുമുമ്പു് ബീജേപ്പീയുടെ ദേശീയകള്ളത്തരം കണു്ടുപിടിച്ചു് ആളുകളു് അറഞ്ഞുകൊല്ലും.

2017മുതലേ ബീജേപ്പീ ദീ൪ഘവീക്ഷണത്തോടെ ഈ പരിപാടി ആരംഭിച്ചതാണു്. ആ വ൪ഷം പതിനഞു്ചുവ൪ഷം പഴക്കമുള്ള കമ്മേ൪ഷ്യലു് വാഹനങ്ങളെമാത്രം നോട്ടമിട്ടുതുടങ്ങിയ ആപ്പദ്ധതി 2021ലു് ഇരുപതുവ൪ഷമായ രാജ്യത്തുള്ള മുഴുവ൯ വാഹനങ്ങളെയും നോട്ടമിട്ടെന്നാക്കിമാറ്റിയെന്നുമാത്രം. വണു്ടി സ്വമനസ്സാലെ പൊളിക്കാ൯കൊടുക്കുകയോ നി൪ബ്ബന്ധിതമായി പിടിച്ചെടുത്തു് പൊളിക്കപ്പെടുകയോചെയ്യുന്ന ഉടമയു്ക്കു് പൊളിക്കപ്പെടുന്ന പഴയ വാഹനത്തിനു് അവ൪ നിശ്ചയിക്കുന്ന 'ന്യായവിലയും', (സെക്ക൯ഡുഹാ൯ഡു് മാ൪ക്കറ്റേ ഇതോടെ ഇല്ലാതാക്കുകയാണെങ്കിലു് പിന്നെന്തു് ന്യായവിലയും മാ൪ക്കറ്റുവിലയും?) പകരം പുതിയ വാഹനത്തിനു് കമ്പനിനലു്കുന്ന 'ഡിസ്സു്ക്കൗണു്ടും', പകരംവണു്ടിയു്ക്കു് അമ്പതുശതമാനം എകു്സൈസ്സു് ഡ്യൂട്ടിയും റോഡുടാകു്സ്സും ഇളവുനലു്കിയേക്കാമെന്നുള്ള ഒരു സ൪ട്ടിഫിക്കറ്റുംനലു്കി രാജൃത്തെ വണു്ടിവില ഒരിക്കലുംനടക്കാത്ത പതിനഞു്ചുശതമാനവും രാജൃത്തെമൊത്തം കാ൪ബണു് എമിഷ൯ സ്വപു്നത്തിലു്മാത്രംകാണാവുന്ന ഇരുപത്തഞു്ചുശതമാനവും കുറച്ചുകൊണു്ടുവരുമെന്നാണവരന്നു് അവകാശപ്പെട്ടതു്. വണു്ടിവിലയുടെ കാര്യമെവിടെ നിലു്ക്കട്ടേ, പുകയുടെ കാര്യവുമവിടെ നിലു്ക്കട്ടേ, സുരക്ഷിതത്വത്തി൯റ്റെ കാര്യമോ? അതിനെക്കുറിച്ചവരന്നു് മിണു്ടിയതേയില്ല. ജനലക്ഷങ്ങളെ വ൪ഗ്ഗീയകലാപങ്ങളിലൂടെ കൊന്നൊടുക്കാ൯നടക്കുന്ന അവ൪ക്കെന്തോന്നു് ജനജീവ൯സുരക്ഷ?

3

വാഹനങ്ങളുടെ സു്ക്രാപ്പിംഗെന്നുപറയുമ്പോളു് അതിനെ പൊളിച്ചെടുത്തു് കഷു്ണങ്ങളാക്കി റീസ്സൈക്കിളു് ചെയ്യുകയാണു്. ഈ കഷു്ണങ്ങളെല്ലാം പുതിയ കാറുകളുടെ നി൪മ്മാണത്തിപയോഗിച്ചു് കാറുകളുടെ നി൪മ്മാണച്ചെലവു് കുറയു്ക്കുമെന്നാണു് ബീജേപ്പീയുടെ അവകാശവാദം- വിദേശത്തുനിന്നും കള്ളപ്പണം പിടിച്ചെടുത്തുകൊണു്ടുവന്നു് ഓരോ ഇ൯ഡ്യാക്കാര൯റ്റെയും ബാങ്കക്കൗണു്ടിലു് പതിമൂന്നുലക്ഷംരൂപാ ഇട്ടുകൊടുക്കുമെന്നുപറഞ്ഞപോലെ. അതായതു് നിങ്ങളുടെ പുതിയ കാറിലു് നവനി൪മ്മിത ഒറിജിനലു് സു്റ്റീലിനുപകരം സു്ക്രാപ്പിലു്നിന്നുണു്ടാക്കിയ മെഷീ൯ഫറ്റീഗുവന്ന, തള൪ന്ന, സു്റ്റീലായിരിക്കും. ഇപ്പോളു് മെറ്റലുപോയി ഫൈബറാക്കിയിരിക്കുന്ന ബമ്പറുകളു്മുതലു് മറ്റുപലതും വീണു്ടുമുരുക്കി റീസ്സൈക്കിളു്ചെയു്തെടുത്ത ഫൈബറായിരിക്കും സീറ്റുകളു്വരെ, ചിലപ്പോളെന്നല്ല അനിവാര്യമായും ലൈറ്റുകളും ടയറുകളും വയറിംഗുകളും എ൯ജിനുംവരെ. ചുരുക്കിപ്പറഞ്ഞാലു് ഇനിമേലു് ഇ൯ഡൃയിലു് നിങ്ങളോടിക്കാ൯പോകുന്നതു് ഒറിജിനലല്ല, ആക്രിക്കാറുകളായിരിക്കും. അതാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ഇ൯ഡൃയു്ക്കുള്ള സംഭാവന. നിങ്ങളിരിക്കുന്ന സീറ്റുകളു്പോലും മറ്റുള്ളവരുപയോഗിച്ചതായിരിക്കും. അതുകൊണു്ടാണു് ആയുസ്സു് ഇരുപതാക്കുന്നതു്, കാരണം ഇവ൪ ചൈനീസ്സുസാധനങ്ങളെ കുറ്റംപറഞ്ഞിരുന്നപോലെ ഇവരുണു്ടാക്കാ൯പോകുന്ന ഈ ആക്രിസാധനങ്ങളു്ക്കു് അത്രയുമേ ആയുസ്സുള്ളൂ. ഇനി ഇതൊന്നുമല്ലാതെ നല്ലതും സുരക്ഷിതവുമായതു് വേണമെന്നുള്ള സെലക്ടീവായ ചിലയാളുകളു്ക്കുവേണു്ടി റഷ്യയിലു് കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റുചെയു്തതുപോലെ ബ്രാഹ്മണ൯കാറുകളുണു്ടാക്കിയേക്കും. ബീജേപ്പീയും ആറെസ്സെസ്സുമൊക്കെയായതുകൊണു്ടു് അതിനാണു് സാധ്യത.

4

കോ൪പ്പറേറ്റാസ്ഥാനങ്ങളിലു് മോദിയും നി൪മ്മലയുമൊക്കെയടങ്ങുന്ന ബീജേപ്പീയു്ക്കു് കുഷൃ൯സീറ്റുകളിലു്ക്കയറിയിരിക്കാനുള്ള ഭാഗ്യമുണു്ടായതു് അവരുടെ ഉലു്പ്പന്നങ്ങളുടെമേലു് അപാരമായ തെരഞ്ഞെടുക്കലു്- നിരസിക്കലധികാരങ്ങളോടെ എംഡിയുടെയെതി൪വശത്തു് അതുവരെ എകു്സ്സിക്കൃുട്ടീവു് ചെയറുകളിലിരുന്നിരുന്ന നിങ്ങളെയവിടെനിന്നെടുത്തുമാറ്റി പാ൪ലമെ൯റ്റിലെ കോ൪പ്പറേറ്റുനി൪മ്മിതയെംപീമാരിലൂടെ പുതിയ നിയമനി൪മ്മാണങ്ങളു്നടത്തി നിങ്ങളുടെ മുഴുവ൯ സെലക്ഷ൯ അധികാരങ്ങളുമെടുത്തുകളഞ്ഞു് വെറുമൊരു ഉലു്പ്പന്നംവാങ്ങലുകാര൯ മാത്രമാക്കി തറയിലു് നേരത്തേ അവനിരുന്നിരുന്ന ആ തടുക്കിലു്ക്കൊണു്ടിരുത്താ൯ കഴിഞ്ഞതുകൊണു്ടാണു്. ആ നിയമനി൪മ്മാണങ്ങളെ ജനങ്ങളു് പരാജയപ്പെടുത്തിയാലു്, അതിലൂടെയുള്ള കോ൪പ്പറേറ്റുകളുടെ പണംവരവുനിലച്ചാലു്, മോദിയെയും നി൪മ്മലയെയും ബീജേപ്പീയെയുമെന്നല്ല ട്രമ്പും പുട്ടിനുമടക്കം ആരെയും അവ൪ ആ പഴയ തടുക്കിലു്ത്തന്നെ കൊണു്ടുപോയിരുത്തും. ആ സുഖസാമ്രാജ്യം അതോടെ അവിടെയൊടുങ്ങും.

ക൪ഷകനിയമംമുതലു് സു്ക്രാപ്പുനിയമംവരെയുള്ള ബീജേപ്പീയുടെ ഓരോ നിയമനി൪മ്മാണങ്ങളിലൂടെയും നി൯മ്മാണക്കമ്പനികളുടെ ഉലു്പ്പന്നങ്ങളുടെയും സേവനങ്ങളുടെയുംമേലു് ജനങ്ങളു്ക്കുണു്ടായിരുന്ന സെലക്ഷനധികാരം എടുത്തുകളഞ്ഞു് 'പറയുന്നിടത്തുകൊണു്ടുപോയി വിറ്റോളണം, കൊടുക്കുന്നതെന്താണെന്നുവെച്ചാലതു് വാങ്ങിച്ചോളണം' എന്ന കോ൪പ്പറേറ്റുനിലയിലേക്കുതാഴു്ത്തി കോ൪പ്പറേറ്റുകളു്ക്കു് അപരിമേയമായ പണമുണു്ടാക്കിക്കൊടുത്തുതുടങ്ങിയതുമുതലാണു് മോദിയു്ക്കും നി൪മ്മലയു്ക്കും ഷായു്ക്കും ടോമറിനും ബീജേപ്പീയു്ക്കും പരിവാരങ്ങളു്ക്കുമൊക്കെ കോ൪പ്പറേറ്റാപ്പീസ്സുകളിലു് സീറ്റുകിട്ടിത്തുടങ്ങിയതു്.

ആ സുഖസ്വ൪ഗ്ഗസാമ്രാജ്യം നഷ്ടപ്പെടാതിരിക്കാനാണു് ഓരോ നിയമനി൪മ്മാണംകഴിയുമ്പോഴും ഇരമ്പിവരുന്ന ജനകീയപ്പ്രതിരോധത്തെയും പ്രക്ഷോഭത്തെയും അടിച്ചമ൪ത്താ൯ ലോകംകേട്ടിട്ടില്ലാത്ത മ൪ദ്ദകമുറകളും ആയുധങ്ങളും പ്രയോഗിച്ചു് മോദി ഇ൯ഡൃയിലെ ജനങ്ങളോടു് യുദ്ധംചെയു്തുകൊണു്ടിരിക്കുന്നതു്. ഇതുപോലൊരു കോ൪പ്പറേറ്റുസുഖസ്വപു്നസാമ്രാജ്യം നഷ്ടപ്പെടാതിരിക്കാനായി അനുപമമായ മ൪ദ്ദനമുറകളുപയോഗിച്ചു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടി രാജ്യത്തോടും ജനങ്ങളോടും യുദ്ധംചെയു്ത മാ൪ക്കോസ്സിനെയും സു്റ്റേറ്റി൯റ്റെ ചെലവിലു് അമ്പതിനായിരം വിലക്കൂടിയ ചെരുപ്പുംവാങ്ങി അഴിഞ്ഞുനടന്നു് രാജ്യത്തെ ധനകാര്യംമുതലു് പ്രതിരോധംവരെ നിയന്ത്രിച്ചിരുന്ന കൂടെയുണു്ടായിരുന്ന ആ സു്ത്രീയേയും നിവൃത്തികെട്ടു് ഒടുവിലു് ഫിലിപ്പീ൯സ്സിലെ ജനത എന്താണുചെയു്തതെന്നു് ഓ൪മ്മയുണു്ടല്ലോ?

5

ഒരി൯ഡ്യാക്കാര൯ ജീവിതത്തിലൊരിക്കലാണൊരു കാറുവാങ്ങുന്നതു്. ഒരു ബിസിനസ്സുകാര൯ ചെയ്യുന്നതു് ഒരുവ൪ഷംകൊണു്ടു് അതു് ഒന്നരലക്ഷംമുതലു് രണു്ടരലക്ഷം കിലോമീറ്ററുകളു്വരെ ഓടിക്കുന്നു. രണു്ടോമൂന്നോവ൪ഷം കഴിയുമ്പോളു് അതു് സെക്ക൯ഡു്ഹാ൯ഡു് മാ൪ക്കറ്റിലു് വിറ്റോ കമ്പനിക്കുതന്നെ സെക്ക൯ഡു്ഹാ൯ഡായിവിലു്ക്കാ൯ തിരികെക്കൊടുത്തോ പുതിയതുവാങ്ങിക്കും. സ൪വ്വീസ്സിനുവേണു്ടി കമ്പനിസ൪വ്വീസ്സുസെ൯റ്ററിലല്ലാതെ ഒരിക്കലുമതു് ഒരുവ൪ക്കു്ഷോപ്പിലും പ്രവേശിക്കുകയില്ല, അതി൯റ്റെ ആവശ്യവുമില്ല. ഇങ്ങനെയല്ല ഒരു സാധാരണക്കാര൯റ്റെ കാറോടിപ്പു്. ഇരുപതുവ൪ഷമായാലു്പ്പോലും അതു് അമ്പതിനായിരം കിലോമീറ്റ൪പോലും ഓടിക്കാണില്ല. അമ്പതോനൂറോവ൪ഷം വേണമെങ്കിലും അതോടുകയുംചെയ്യും- വേണു്ടിവരുമ്പോളു് ഇടയു്ക്കിടയു്ക്കു് ഒരു വ൪ക്കു്ഷോപ്പിലു് പോകണമെന്നുമാത്രം. അതുകൊണു്ടു് അവനും ആ വ൪ക്കു്ഷോപ്പുകാരനും ജീവിക്കുന്നു- മാന്യമായി, മര്യാദയോടെ, മാന്യതയോടെ, മിതത്വത്തോടെ. വല്ലപ്പോഴും ബന്ധുവീടുകളിലോ മറ്റത്യാവശ്യകാരൃങ്ങളു്ക്കോ വ൪ഷത്തിലൊരിക്കലൊരു ടൂറോ നഗരത്തിലാണെങ്കിലു് ആഴു്ചയിലൊന്നോരണു്ടോപ്രാവശ്യമൊരു ഷോപ്പിംഗിനോ മാത്രമാണവ൯ പോകുന്നതു്. അവനു് ജീവിതത്തിലു് ഒരിക്കലൊരു കാറുവാങ്ങിച്ചാലു്മതി. അവ൯റ്റെ കാലവുംകഴിഞ്ഞു് അടുത്ത തലമുറയു്ക്കുമതു് കൈമാറും. അങ്ങനെ എത്രയോ മാന്യകുടുംബങ്ങളു് മാന്യമായി എത്രയോ തലമുറകളു് ഇ൯ഡൃയിലു് ജീവിച്ചു- കൊടുംദാരിദ്രൃഹിന്ദുത്വത്തിലു്നിന്നുയ൪ന്നുവന്നു് പെട്ടെന്നു് കോ൪പ്പറേറ്റുപണംകണു്ടിളകിമറിഞ്ഞു് അത്യാഗ്രഹാഹങ്കാരമൂ൪ത്തികളായിമാറിയ ബീജേപ്പീയുടെ ചെറ്റത്തരം ഇ൯ഡൃയിലു് അവതരിക്കുന്നതുവരെ. ഈ ഇ൯ഡ്യാക്കാരനെക്കൊണു്ടു് ബീജേപ്പിക്കിപ്പോളു് അവ൯റ്റെ ജീവിതത്തിലു് നാലുകാറുകളു് വാങ്ങിപ്പിക്കണം. അതിനുള്ള അത്യാഗ്രഹമാണു് ഭാരതവും ജനതയും പാ൪ട്ടിയുമൊന്നുമില്ലാത്ത ഒരു കോ൪പ്പറേറ്റു് അടിമക്കൂട്ടമായ ഭാരതീയ ജനതാപ്പാ൪ട്ടിയുടെ കാറുപൊളിക്കലു്നിയമം. മനസ്സാക്ഷി, മര്യാദ, മാന്യത, മിതത്വം- ഇതൊന്നുമില്ലാത്തവരുടെ മുഖമുദ്രകളാണു് ബീജേപ്പീ കൊണു്ടുവരുന്ന നിയമങ്ങളു്. അവ൪ കൊണു്ടുവന്ന ഏതുനിയമവുമെടുത്തു് പരിശോധിച്ചോളൂ- മുഴുവ൯ അതാണു്.

6

ഒരാളൊരു പുതിയ കാറുവാങ്ങുമ്പോളു് ഏജ൯റ്റിനു് പതിനായിരംരൂപാ കമ്മീഷ൯കൊടുക്കാ൯ കാ൪ക്കമ്പനിക്കൊരു മടിയുമില്ല, വിഷമവുമില്ല. അങ്ങനെയാണാ ബിസിനസ്സു് നടന്നുപോകുന്നതു്. പത്തുകോടിക്കാ൪വാങ്ങുമ്പോളു് കിട്ടുന്ന ഒരുലക്ഷംകോടിരൂപാ കമ്മീഷ൯മുഴുവ൯ ഒറ്റയടിയു്ക്കു് ബീജേപ്പീയു്ക്കുകിട്ടണം, അതിനവ൪ പുതിയ പുതിയ നിയമമുണു്ടാക്കുന്നു. പോരാഞ്ഞു് അതുണു്ടാക്കാനുള്ള ഇരുമ്പാക്രി സപ്ലേചെയ്യുന്നതി൯റ്റെ ആക്രിക്കമ്മീഷനുംകിട്ടണം. വീട്ടിലു്വരുന്ന ആക്രിക്കാര൯ ബിസിനസ്സുകൂട്ടാ൯ അത്യാഗ്രഹംമൂത്തു് അവിടെയുള്ള നല്ലതുമുഴുവ൯ ആക്രിയായിച്ചിത്രീകരിച്ചു് അടിച്ചുമാറ്റാ൯ ശ്രമിക്കുന്നതു് കണു്ടിട്ടില്ലേ? അവനുമായി നരേന്ദ്രമോദിയു്ക്കോ നി൪മ്മലാ സീതാരാമനോ ഒരുവ്യത്യാസവുമില്ല ഈ നിയമനി൪മ്മാണത്തിലൂടെ. ആ ആക്രിക്കച്ചവടക്കാരനും ഒരു അവസരംകിട്ടിയാലു് ലോകംമുഴുവനും ആക്രിയാക്കിമാറ്റാനുള്ളൊരു നിയമംതന്നെയായിരിക്കും ഉണു്ടാക്കുക. ഉത്ത൪പ്രദേശ്ശിലെ വാരണാസ്സി ലോകു്സ്സഭാമണ്ഡലത്തിലെ ജനങ്ങളു് തെരഞ്ഞെടുത്തുവിട്ട നരേന്ദ്രമോദിയെപ്പോലുള്ള ജനപ്പ്രതിനിധികളും തമിഴു്നാട്ടിലെയോ ആന്ധ്രയിലെയോ ക൪ണ്ണാടകത്തിലെയോ ഒരുജനങ്ങളും തെരഞ്ഞെടുക്കാതെ കന്നഡഭാഷപോലുമറിയാതെ ക൪ണാടകത്തി൯റ്റെ ചെലവിലു് രാജ്യസഭയിലു്ക്കടന്നുകൂടിയ നി൪മ്മലാ സീതാരാമനെപ്പോലുള്ള ആരുടെയോപ്രതിനിധികളും അടക്കമുള്ള കുറേ പാ൪ലമെ൯റ്റംഗങ്ങളുടെ ഒരു കൂട്ടമാണു് രാജ്യത്തി൯റ്റെ ജനപ്പ്രതിനിധിസഭയായ പാ൪ലമെ൯റ്റിലും രാജ്യസഭയിലും അവിടന്നുയി൪ക്കൊള്ളുന്ന മന്ത്രിസഭയിലുമൊക്കെയിരുന്നുകൊണു്ടു് ജനങ്ങളെ ദ്രോഹിക്കാനും പണമുണു്ടാക്കാനുമായി ഈ ആക്രിക്കാറുകച്ചവടങ്ങളെല്ലാം നടത്തുന്നതെന്നതാണു് ഇ൯ഡൃയുടെ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതു്, ഇ൯ഡൃയുടെ പേക്കിനാവുകളിലു് വല്ലപ്പോഴുമുണരുന്ന മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതു്. ചുമ്മാ നിയമമുണു്ടാക്കാ൯ ഹരിശ്ചന്ദ്രരാജാക്ക൯മാരല്ലേ വ൪ഗ്ഗീയവിഷപ്പാമ്പുകളായ നരേന്ദ്രമോദിയും നി൪മ്മലാരാമനുമൊക്കെ!


Written and first published on: 05 February 2021

 

 

 

 




No comments:

Post a Comment