Tuesday, 16 February 2021

481. യുവജന തൊഴിലു്സമരരംഗത്തുള്ളവ൪ക്കെല്ലാം ജോലിനലു്കാമെന്നുപറഞ്ഞു് 20-20പോലുള്ളവ രാഷ്ട്രീയയട്ടിമറികളു്നടത്തുന്ന സു്ഫോടനാത്മകമായ സ്ഥിതിയിലേക്കാണു് കാര്യങ്ങളു് നീങ്ങുന്നതു്!

481

യുവജന തൊഴിലു്സമരരംഗത്തുള്ളവ൪ക്കെല്ലാം ജോലിനലു്കാമെന്നുപറഞ്ഞു് 20-20പോലുള്ളവ രാഷ്ട്രീയയട്ടിമറികളു്നടത്തുന്ന സു്ഫോടനാത്മകമായ സ്ഥിതിയിലേക്കാണു് കാര്യങ്ങളു് നീങ്ങുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Anna Ventura. Graphics: Adobe SP.


1

ഒഴിവുകളെല്ലാം വേറേ വിറ്റുപോയതുകൊണു്ടു് ഇനിയാ൪ക്കും ഉടനേ ജോലിനലു്കാ൯ പിണറായിവിജയ൯ ഗവണു്മെ൯റ്റിനു് കഴിയാതിരിക്കുകയും, തീവ്രമാകുന്ന യുവജന തൊഴിലു്സമരരംഗത്തുള്ളവ൪ക്കെല്ലാം ജോലിനലു്കാമെന്നുപറഞ്ഞു് അതിനുള്ള വ്യക്തമായ രൂപരേഖകളുമായി 20-20യും വീ ഫോ൪ കേരളയുംപോലുള്ള പ്രസ്ഥാനങ്ങളു് മുന്നോട്ടുവന്നു് രാഷ്ട്രീയ അട്ടിമറികളു് നടത്തുകയുംചെയ്യുന്ന, സു്ഫോടനാത്മകമായ സ്ഥിതിയിലേക്കാണു് കേരളത്തിലു് കാര്യങ്ങളു് നീങ്ങുന്നതു്.

ഡീവൈയെഫൈ യുവജനതൊഴിലു്സമരരംഗത്തുനിന്നും പുറന്തള്ളപ്പെട്ടു് യൂത്തു്കോണു്ഗ്രസ്സും യുവമോ൪ച്ചയും ആ സ്ഥാനത്തു് വന്നതെന്തുകൊണു്ടു്?

2

കേരളത്തിലുള്ള 39 ലക്ഷം അഭ്യസു്തവിദ്യരായ തൊഴിലു്രഹിത൪ കേരളത്തിലെ ഏറ്റവുംവലിയൊരു രാഷ്ട്രീയശക്തിയായി ഉയരുന്നതി൯റ്റെ ലക്ഷണങ്ങളാണിപ്പോളു് കാണുന്നതു്. പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯റ്റെ റിക്രൂട്ടുമെ൯റ്റുലിസ്സു്റ്റുകളിലു് റാങ്കുനേടി പേരുവരുകയും വിവിധ ഡിപ്പാ൪ട്ടുമെ൯റ്റുകളിലു് നിയമനത്തിനുള്ള അഡു്വൈസ്സു് മെമ്മോ ലഭിക്കുകകൂടിച്ചെയു്തിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയെഫൈയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മറ്റു് ബഹുജന-പോഷക-തൊഴിലു്സ്സംഘടനകളുംകൂടി പങ്കിട്ടെടുത്തും പുറത്തുവിറ്റും നടത്തിയ പുറംവാതിലു്-ജന്നലുവഴി-ഓടുപൊളിച്ചിറങ്ങി നിയമനങ്ങളു്കാരണം ജോലിയിലു്പ്പ്രവേശിക്കാനാകാതെപോയ ആണും പെണ്ണുമായ യുവജനങ്ങളു് നിയമനനീതിതേടി തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുമ്പിലും മറ്റു് ജില്ലാആസ്ഥാനങ്ങളിലും പൊതുനിരത്തിലു് നടത്തിവരുന്ന സമരം പ്രതീകാത്മകംമാത്രമാണു്. സംസ്ഥാനംമുഴുവനുമുള്ള അസംതൃപു്തരും കോപാകുലരുമായ ഇവരുടെ എണ്ണം ഈ ഗവണു്മെ൯റ്റിനെ മറിച്ചിടാ൯മാത്രം അക്രമാസക്തമാവുകയില്ലെന്നു് ഉറപ്പാണെങ്കിലും 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് വോട്ടിംഗു് യന്ത്രങ്ങളിലെ അട്ടിമറിയൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റും ഇലക്ഷ൯കമ്മീഷനും നടത്തുകയില്ലെങ്കിലു് നിഷേധവോട്ടുകളായിമാറി ആ ഗവണു്മെ൯റ്റിനെ തോലു്പ്പിക്കുമെന്നുറപ്പാണു്. അവരുടെ സമരങ്ങളെ തികച്ചും അക്രമാസക്തമായും അങ്ങേയറ്റം പ്രകോപനപരമായും പിണറായി വിജയ൯ ഗവണു്മെ൯റ്റും പോലീസ്സും പലയിടത്തും ഡീവൈതെഫൈയെന്ന യുവജനവഞു്ചകസംഘടനയുംകൂടി നേരിടുന്ന രീതിവെച്ചുനോക്കുമ്പോളു് പോലീസ്സു് റിക്രൂട്ടികളു്കൂടിയായി നിയമനലിസ്സു്റ്റുകളിലുള്ള ഈ യുവാക്കളും യുവതികളും അങ്ങേയറ്റം സംയമനംപാലിക്കുന്നുവെന്നതു് അഭിനന്ദനാ൪ഹമാണു്- കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിഞ്ഞുകൊണു്ടാണവരീ സമരം തുട൪ന്നുകൊണു്ടുപോകുന്നതെങ്കിലും.

3

പല യുവതികളും കൊച്ചുകുഞ്ഞുങ്ങളെ വീട്ടിലുറക്കിക്കിടത്തിയിട്ടോ മറ്റുള്ളവരെയേലു്പ്പിച്ചിട്ടോ ആണു് ഈ സമരരംഗത്തുവന്നിട്ടുള്ളതും അവിടെ നിലനിലു്ക്കുന്നതും. ആജീവനാന്തകാലം അനിശ്ചിതത്വത്തിലു്ക്കഴിയാ൯ പറ്റില്ല, സമരരംഗത്തു് റോട്ടിലു്ക്കിടന്നു് മരിച്ചാലുംവേണു്ടില്ല, ജോലികിട്ടുമോ ഇല്ലയോയെന്നു് ഉറപ്പായറിഞ്ഞിട്ടേ ഇനി തിരികെ വീട്ടിലേക്കുപോകുന്നുള്ളൂ, ഭ൪ത്താവിനോടും കൊച്ചുങ്ങളോടും അച്ഛനുമമ്മയോടും അന്ത്യയാത്രയുംപറഞ്ഞിട്ടുതന്നെയാണു് വന്നതു്, എന്നു് പല യുവതികളും മാധ്യമങ്ങളുടെ മുഖത്തുനോക്കിപ്പറഞ്ഞതു് താടിയുംമുടിയുംവള൪ത്തി താടി ട്രിംചെയു്തു് നഖം മാനിക്യൂറുംചെയു്തു് പാദത്തിലു് പ്യൂമാസ്സു്റ്റോണുമടിച്ചു് ഒന്നരലക്ഷത്തി൯റ്റെ മൊബൈലു്ഫോണും പോക്കറ്റിലു്ക്കേറ്റി ഓസ്സിനുകിട്ടിയ ഗവണു്മെ൯റ്റുകാറുകളിലു് വിരിഞ്ഞുകറങ്ങിനടന്നു് ഭാര്യമാ൪ക്കു് അതേ ജോലികളു് വളഞ്ഞവഴിക്കുവാങ്ങിക്കൊടുത്തിട്ടുനടക്കുന്ന എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരുമൊക്കെയായ ഡീവൈയെഫൈ നേതാക്കളൊഴിച്ചു് ടെലിവിഷ൯ വാ൪ത്താമാധ്യമങ്ങളിലു് വീടുകളിലിരുന്നു് ആ ദൃശ്യങ്ങളു് കണു്ടുകൊണു്ടിരുന്ന ഇന്ത്യയിലെയും വിദേശത്തെയും സകലകുടുംബങ്ങളെയും ഞെട്ടിച്ചു. ആ ദൃശ്യംകണു്ടാണു് ലോകമലയാളിക്കുടുംബങ്ങളു് തീരുമാനമെടുത്തതു്, കേരളംഭരിക്കുന്നതു് കാലു്ക്കാശ്ശിനു് സ്വന്തമായിവിലയില്ലാത്ത ഖല൯മാരാണെന്നു്.

4

വിദേശത്തെ മലയാളിക്കുടുംബങ്ങളെന്നുപറഞ്ഞതു് യുണൈറ്റഡു് സു്റ്റേറ്റു്സ്സിലും ജ൪മ്മനിയിലും ക്യാനഡയിലും ഇംഗ്ലണു്ടിലും ഫ്രാ൯സ്സിലും റഷ്യയിലും പെറുവിലും ഗളു്ഫു് നാടുകളിലും മാന്യമായി തൊഴിലു്ചെയു്തുകഴിയുന്ന മലയാളിക്കുടുംബങ്ങളെയാണു്. സ്വദേശത്തെ മലയാളിക്കുടുംബങ്ങളെന്നുപറഞ്ഞതു് കേരളത്തിനുപുറത്തു് ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒറീസ്സയിലും ഡലു്ഹിയിലും ആന്ധ്രയിലും ക൪ണ്ണാടകത്തിലും തമിഴു്നാട്ടിലുമൊക്കെ ജോലിചെയു്തും കടകളും കമ്പനികളും നടത്തിയും കുടുംബംപുല൪ത്തി മാന്യമായിജീവിച്ചു് സ൪ക്കാ൪ച്ചെലവിലു് പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും നിരന്തരം കണക്കുപറഞ്ഞുകൊണു്ടുനടന്നു് ഓസ്സിനു് ജനങ്ങളു്ക്കുനലു്കുന്ന കിറ്റുംവാങ്ങി മതിമറന്നു് സ്വയംമറന്നു് വോട്ടുചെയ്യാത്ത അന്തസ്സുള്ള മലയാളിക്കുടുംബങ്ങളെയാണു്. പക്ഷേ അവ൪പോലും ഓ൪മ്മിക്കാ൯മറന്നു, ഇതുപോലെയുള്ളൊരു പഴയ ഡീവൈയെഫൈ നേതാവുതന്നെയാണു് മുഖ്യമന്ത്രിയായി കേരളംഭരിക്കുന്നതെന്നും സ്വന്തം കുടുംബക്ഷേമവും സുഖവുംമാത്രംനോക്കി അങ്ങേയറ്റം സു്ഫോടനാത്മകവും ദുരന്തസമാനവുമായ ഈ സ്ഥിതി അഞു്ചുവ൪ഷത്തെ ഭരണംകൊണു്ടു് ഉണു്ടാക്കിവെച്ചതെന്നും.

5

ഈ സമരങ്ങളിലു്ക്കണു്ട എറ്റവുംവലിയ പ്രത്യേകത കേരളത്തിലു് ഇത്രയുംലക്ഷം അഭ്യസു്തവിദ്യരായ തൊഴിലു്രഹിത൪ ഇത്രയുംദീ൪ഘകാലം നടത്തിയ സമരത്തിലു് ഇത്രയുംകാലം തൊഴിലു്സമരങ്ങളു് നടത്തിയും നയിച്ചും മു൯നിരയിലേക്കുവന്നു് വള൪ന്നുംവലുതായും ശക്തമായ ഡീവൈയെഫൈയെന്ന ഡെമോക്ക്രിപ്പു്റ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇന്ത്യ (DYFI), അതി൯റ്റെ നേതാക്കളിലു്പ്പലരും എമ്മെല്ലേമാരും എംപീമാരുമൊക്കെയായി പാ൪ലമെ൯റ്ററി സുഖജീവിതം സ്വീകരിച്ചു് കേരളത്തിലു് ഭരണത്തിലു്വന്നു് സ൪ക്കാ൪മേഖലയിലെ ഉദ്യോഗങ്ങളു് അയോഗ്യ൪ക്കും അന൪ഹ൪ക്കുംവിറ്റു് പണമുണു്ടാക്കുന്നതും ബാക്കിയുള്ള ഉദ്യോഗങ്ങളിലു് ഭാര്യമാരെയും ബന്ധുക്കളെയും വളരെവളഞ്ഞവഴികളിലൂടെ നിയമിക്കുന്നതും വളരെവ്യാപകവും സ്ഥിരവുമായ ഒരു പതിവുരീതിയായിമാറിയതോടെ, ആ സംഘടന യുവജസമരരംഗത്തുനിന്നു് പൂ൪ണ്ണമായും തുടച്ചുനീക്കപ്പെടുകയും കേരളത്തിലെ ഏറ്റവുംവലിയ യുവജനവ൪ഗ്ഗവഞു്ചകസംഘടനയായി അംഗീകരിക്കപ്പെടുകയും, ആ സ്ഥാനത്തു് അതുവരെ പി൯നിരയിലായിരുന്ന കോണു്ഗ്രസി൯റ്റെ യൂത്തു് കോണു്ഗ്രസ്സും ഹിന്ദുമേധാവിത്വപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീയുടെ യുവമോ൪ച്ചയും സ്ഥാനമുറപ്പിക്കുന്നതുമാണു്.

6

ഈ സമരങ്ങളിലൊന്നുംതന്നെ അവ ഗവണു്മെ൯റ്റിനെ മറിച്ചിടാനാണു് എന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഡീവൈയെഫൈയുടെയും വാദഗതികളും പ്രചരണവുമൊന്നും കേരളത്തിലെ പൊലീസ്സി൯റ്റെയും മാധ്യമങ്ങളുടെയുംമുന്നിലല്ലാതെ ജനങ്ങളുടെമുന്നിലു് ചെലവായില്ല. അതിനുകാരണം ഡീവൈയെഫൈയുടെ നിലവിലുള്ളതും മു൯കാലത്തെയും സംസ്ഥാന-അഖിലേന്ത്യാ നേതാക്ക൯മാരെല്ലാംതന്നെ അനധികൃതവും വളഞ്ഞവഴിയിലൂടെയുള്ളതുമായ ഭാര്യാനിയമനങ്ങളിലു് കുരുങ്ങിയതാണു്. തൊഴിലു്രഹിതരായ യുവജനങ്ങളു് ജനാധിപത്യസമരമാ൪ഗ്ഗത്തിലൂടെ നിയമനങ്ങളു് പുറത്തുമറിച്ചുവിറ്റു് പണമുണു്ടാക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഒരു ഗവണു്മെ൯റ്റിനെ മറിച്ചിട്ടാലു്ത്തന്നെയെന്താണു്? ജനാധിപത്യത്തിലു് അതൊരാവശ്യവുംകൂടിയല്ലേ? ഒരു അഖിലേന്ത്യാ യുവജനസംഘടനയുടെ ക്രെഡിബിലിറ്റിതകരാ൯ ഇതിലു്ക്കൂടുതലെന്തുവേണം? അവരുടെസ്ഥാനത്തു് ഈ സമരങ്ങളുടെ നടുനായകത്വത്തിലേക്കുവന്ന യൂത്തു് കോണു്ഗ്രസ്സും യുവമോ൪ച്ചയും ഡീവൈയെഫൈയെപ്പോലെ അക്രമസംഘടനകളല്ലെന്നതും അവരുടെകൂടെച്ചേ൪ന്നാലു് ഡീവൈയെഫൈയിലു്ച്ചേരുന്നതുപോലെ ഭാവിയിലു് നിയമസഭയും സ൪ക്കാരാപ്പീസ്സുകളും അടിച്ചുപൊളിക്കുന്നതടക്കമുള്ള ക്രിമിനലു്ക്കേസ്സുകളു്വരുന്നതു് താരതമ്യേന കുറവായിരിക്കുമെന്നതുമാണു് കേസ്സുകളിലു്ച്ചെന്നുപെടാതെ എങ്ങനെയും കുടുംബംനോക്കാനൊരു ജോലിയെന്ന പരിമിതലക്ഷൃത്തോടെമാത്രം പ്രവ൪ത്തിക്കുന്ന കേരളത്തിലെ സമാധാനവാദികളായ യുവജനലക്ഷങ്ങളു്ക്കു് ആ രണു്ടുസംഘടനകളുടെയും പിന്നിലണിനിരക്കാനും അവരുടെ സമരങ്ങളിലു് പങ്കെടുക്കാനുമുള്ള പ്രോത്സാഹനംനലു്കിയതു്. (2021ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വിവിധമണ്ഡലങ്ങളിലു് മത്സരിച്ച ഡീവൈയെഫൈ നേതാക്കളുടെ വിവിധകോടതികളിലു് കെട്ടിക്കിടക്കുന്ന ഗുരുതരമായ ക്രിമിനലു്ക്കേസ്സുകളുടെ പട്ടികവിവരങ്ങളു് സുപ്രീംകോടതിവിധിപ്പ്രകാരം ഓരോ സ്ഥാനാ൪ത്ഥിയും പത്രങ്ങളിലു് പ്രസിദ്ധീകരിച്ചിരുന്നതു് വായിച്ചു)!

7

കേരളത്തിലെ മൊത്തം വോട്ട൪മാരുടെ എണ്ണം 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുള്ള അന്തിമലിസ്സു്റ്റനുസരിച്ചു് വെറും 2കോടി 67ലക്ഷമാണെന്നതും അതിലു് തൊഴിലു്രഹിത൪ 34ലക്ഷമാണെന്നതും അതിലു് പത്തുശതമാനംപോലും ഡീവൈയെഫൈയെ പ്രതിനിധീകരിക്കുന്നില്ലെന്നതും കൃത്രിമത്തിലൂടെ ഊതിവീ൪പ്പിക്കപ്പെടുന്ന അവരുടെ മൊത്തംമെമ്പ൪ഷിപ്പുതന്നെ കണക്കുകളു്പ്രകാരം കുത്തനെ കുറഞ്ഞുവരികയാണെന്നതും ഓ൪ക്കുമ്പോളു്, ഈ ലേഖനത്തി൯റ്റെ തുടക്കത്തിലു്പ്പറഞ്ഞ കേരളത്തിലെയും തമിഴു്നാട്ടിലെയും വിവിധപഞു്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നഗരങ്ങളിലും അനേകംപേ൪ക്കു് സ്വന്തമായി അവരുടെതന്നെ തൊഴിലുനലു്കുകയും അതിനുപുറമേ തയ്യലും ഗാ൪മെ൯റ്റു് യൂണിറ്റുകളുംപോലുള്ളവ തൊഴിലു്രഹിത൪ക്കു് സ്വന്തമായി സ്ഥാപിക്കാ൯ ധനസഹായംനലു്കി പി൯ബലംനലു്കുകയുംചെയ്യുന്ന ഇതുപോലെയുള്ള രാഷ്ട്രീയമുക്തസംഘടനകളു് പലപഞു്ചായത്തുകളും മൊത്തമായി പിടിച്ചെടുത്തു് ഇതിനകമുയ൪ത്തിയിട്ടുള്ള വെല്ലുവിളികളും അവരുടെ പഞു്ചായത്തുകളിലും മണ്ഡലങ്ങളിലുംമാത്രം അവ൪ക്കും നല്ല ബിസിനസ്സു്-വ്യവസായപശ്ചാത്തലമുള്ളതിനാലു് അതിനൊത്തുപോകുന്ന ഉന്നതസാങ്കേതികപശ്ചാത്തലമുള്ളതിനാലു് ബ്ലൂട്ടൂത്തിലൂടെയും വൈ-ഫൈയിലൂടെയുമുള്ള വോട്ടിംഗു്യന്ത്രങ്ങളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പുതിയ അട്ടിമറിനടത്തി ഇടതുപക്ഷജനാധിപത്യമുന്നണിക്കു് പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജയിക്കാ൯കഴിഞ്ഞില്ലെന്നതും ഓ൪ക്കുമ്പോളു് കേരളത്തിലെ രാഷ്ട്രീയമായ സ്ഥിതി സു്ഫോടനാത്മകമാണു്.

8

അതേ, കേരളം മാറുകയാണു്. കാറലു് മാ൪കു്സ്സു് ബുക്കെഴുതിയ കാലത്തിലു്നിന്നും, തൊഴിലില്ലാത്ത ചെറുപ്പക്കാരെ സംഘടിപ്പിച്ചു് ഫാക്ടറിപ്പടിക്കലു് പിക്കറ്റിംഗുനടത്തി ഡീവൈയെഫൈയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആ ഫാക്ടറികളു് പൂട്ടിച്ചു് ഉള്ളതൊഴിലുകൂടി ഇല്ലാതാക്കി തൊഴിലു്രഹിതരുടെ എണ്ണംവ൪ദ്ധിപ്പിച്ചു് സംഘടനവലുതാക്കി ശക്തമാക്കി തട്ടുകടയിലു് അക്കൗണു്ടുവെച്ചുകഴിച്ചു് നേതാക്ക൯മാ൯ ഉപജീവനംകഴിച്ചിരുന്ന കാലത്തുനിന്നും, ആ തൊഴിലു്രഹിതരായ യുവജനങ്ങളു് അരാഷ്ട്രീയബിസിനസ്സു്ഗ്രൂപ്പുകളുടെ സഹായത്തോടെ ഫാക്ടറികളും ബിസിനസ്സുകളും സ്വന്തമായി സംഘടിപ്പിച്ചു് ഉപജീവനംകഴിച്ചു് ഡീവൈയെഫൈയിലെ പരാന്നഭോജികളെ ആ ഫാക്ടറികളും ബിസിനസ്സുകളും പിക്കറ്റിംഗും സമരവുംനടത്തി പൂട്ടിക്കുവാ൯ വെല്ലുവിളിക്കുന്ന കാലത്തിലേക്കു് കേരളം കടന്നിരിക്കുകയാണു്. അതാണു് കേരളത്തിലിന്നു് യുവജനജീവിതമേഖലയിലു് ഉണു്ടായിക്കൊണു്ടിരിക്കുന്ന മാറ്റം. അതിനെ നേരിടാ൯ സ്വ൪ണ്ണക്കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും പെണ്ണിടപാടുകളിലും കുരുങ്ങിക്കിടക്കുന്ന ഡീവൈയെഫൈയിലെ അധികാരഭരണയേമാ൯മാരുടെ സ്ഥാനത്തു് കല്ലറയിലു്നിന്നും ഉയി൪ത്തെഴുന്നേറ്റു് മാ൪കു്സ്സുതന്നെവന്നിരുന്നു് പുതിയ ബുക്കെഴുതണം!

Written and first published on: 16 February 2021

 

 

 

 

 

 

 

 

 






No comments:

Post a Comment