Monday, 22 February 2021

496. ഇന്ത്യയുടെ എത്രതന്നെ സ്വത്തുക്കളു് റിലയ൯സ്സും അദാനിയും കൊണു്ടുപോയാലും അതുമുഴുവ൯ ഇന്ത്യയിലെ ജനങ്ങളു് തിരിച്ചുപിടിക്കും: 140 കോടിയുണു്ടു് എണ്ണം!

496

ഇന്ത്യയുടെ എത്രതന്നെ സ്വത്തുക്കളു് റിലയ൯സ്സും അദാനിയും കൊണു്ടുപോയാലും അതുമുഴുവ൯ ഇന്ത്യയിലെ ജനങ്ങളു് തിരിച്ചുപിടിക്കും: 140 കോടിയുണു്ടു് എണ്ണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


ഇന്ത്യയുടെ എത്രതന്നെ സ്വത്തുക്കളു് റിലയ൯സ്സും അദാനിയും നരേന്ദ്രമോദിവഴി കൊണു്ടുപോയാലും അതുമുഴുവ൯ ഇന്ത്യയിലെ ജനങ്ങളു് തിരിച്ചുപിടിക്കും: 140 കോടിയുണു്ടു് എണ്ണം! ഈ സ്വത്തുക്കളൊന്നും ലോറിയിലു്ക്കയറ്റി ഒരുരാജ്യത്തേക്കും കൊണു്ടുപോയിട്ടുമില്ല- അതെല്ലാം പലപലയിടത്തായി ഇന്ത്യയിലു്ത്തന്നെ കിടപ്പുണു്ടു്- നരേന്ദ്രമോദിവഴി ബാങ്കുകളിലു്നിന്നും തട്ടിയെടുത്തപണവും നി൪മ്മലാ സീതാരാമനും റിസ൪വ്വു്ബാങ്കുംവഴി ഇനിപ്പിടിച്ചെടുത്തു് ഇവരുടെ പണമോഷണസൗകര്യാ൪ത്ഥം സ്വകാര്യവലു്ക്കരിക്കാ൯പോകുന്ന ബാങ്കുകളിലു്കിടക്കുന്ന പണവുമൊഴിച്ചു്. അതും രാജൃംവിട്ടുപോയാലും തിരികെക്കൊണു്ടുവരാ൯ ഇന്ത്യയിലെ ജനങ്ങളു്ക്കറിയാത്തതല്ല. ലണു്ടനിലെപ്പോലുള്ള പല കോടതികളും അതെങ്ങനെ ചെയ്യണമെന്നു് പണു്ടുപലതും ഇ൯ഡ്യാക്കാ൪ക്കു് പഠിപ്പിച്ചുകൊടുത്തപോലെ ഇപ്പോഴും അവ൪ക്കു് പഠിപ്പിച്ചുകൊടുക്കുന്നുമുണു്ടു്. ഒരുഹിന്ദുരാജ്യംവരുമെന്നു് ഒരുനിമിഷമൊന്നു സ്വപു്നംപിഴച്ചുപോയപ്പോളു് ചുവടുംപിഴച്ചുപോയതാണെന്നു് ഇന്നു് ഇന്ത്യാക്കാ൪ക്കറിയാം. 140കോടിവരുന്ന ഈ ജനക്കൂട്ടത്തെമുഴുവ൯ കൊന്നൊടുക്കാ൯ ഇന്ത്യഭരിക്കുന്ന ഹിന്ദുപ്പാ൪ട്ടിയിലൂടെ അവ൪ക്കുകഴിയാത്തതു് അതോടുകൂടി ലോകത്തു് അവരും അസു്തമിക്കുമെന്നുള്ളതുകൊണു്ടാണു്, കാരണം ഇന്ത്യയിലൊരാളു് കൊല്ലപ്പെടുമ്പോളു് അവരുടെ ഒരു കസ്സു്റ്റമ൪ കുറയുന്നു. അതുകൊണു്ടു് അവരിലൊരാളുപോലും നഷ്ടപ്പെടാതിരിക്കാനാണു് അവരുടെയും ശ്രമവും. ഈ സമവാക്യത്തിലെവിടെപ്പിഴച്ചാലും അതു് കുത്തകളുടെയുംകൂടി അന്ത്യമായിരിക്കും.

Written on: 20 February 2021 and first published on: 22 February 2021 


 

 

No comments:

Post a Comment