465
ഒരുജോലിയുംചെയ്യാതെ ജീവിക്കുന്ന നരേന്ദ്രമോദിയുടെ ബീജേപ്പീയിലെ
പരാന്നജീവികളേക്കാളു് അന്തസ്സുള്ളവരല്ലേ ജോലിചെയു്തുജീവിക്കുന്ന
പ്രക്ഷോഭജീവികളായ ക൪ഷക൪?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരുജോലിയുംചെയ്യാതെ ജീവിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബീജേപ്പീയിലെ പരാന്നജീവികളായ ചൂഷകരേക്കാളു് അന്തസ്സുള്ളവരല്ലേ ജോലിചെയു്തുജീവിക്കുന്ന പ്രക്ഷോഭജീവികളായ ക൪ഷക൪? ഇ൯ഡൃയുടെ പാ൪ലമെ൯റ്റിലു് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയച൪ച്ചയിലു് പങ്കെടുത്തുകൊണു്ടു് 2021 ഫെബ്രുവരി 9നു് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ക൪ഷകരെ വിളിച്ചതു് പ്രക്ഷോഭജീവികളെന്നാണു്. സ്വാതന്ത്രൃസമരമടക്കം ഇ൯ഡൃയിലൊരുസമരത്തിലും പങ്കെടുക്കാതെ ഭരണത്തിലു് പങ്കുപറ്റാ൯മാത്രം ഒരു പാ൪ട്ടിയുമുണു്ടാക്കികൊണു്ടുവന്ന ബീജേപ്പീയുടെ പ്രധാനമന്ത്രിയു്ക്കു് അങ്ങനെയെന്നല്ല രാജ്യത്തിനു് സ്വാതന്ത്രൃംനേടിത്തന്ന സമരത്തിലു് ത്യാഗോജ്ജ്വലമായ പങ്കുവഹിച്ച രാജ്യത്തെ ക൪ഷകജനതയെ ഒന്നുംതന്നെവിളിക്കാ൯ ഒര൪ഹതയുമില്ലെന്നു് ആ ക൪ഷകസംഘടനകളു് അപ്പോളു്ത്തന്നെ തിരിച്ചടിക്കുകയുംചെയു്തു. രാജ്യംകണു്ട ഏറ്റവും ജനവിരുദ്ധമായ കോ൪പ്പറേറ്റുബഡു്ജറ്റവതരിപ്പിക്കപ്പെട്ട ഈ പാ൪ലമെ൯റ്റുസമ്മേളനത്തിലു് രാഷ്ട്രപതിക്കു് എന്തിനുള്ള നന്ദിയാണു് പ്രകടിപ്പിക്കപ്പെട്ടതെന്നു് ആരും വിശദീകരിച്ചിട്ടില്ല. ക൪ഷകസമൂഹത്തിനു് കോടിക്കണക്കിനുരൂപയുടെ ആനുകൂല്യങ്ങളും ഇളവുകളും കാ൪ഷികോലു്പ്പന്നങ്ങളു്ക്കു് മിനിമം തറവിലയും മോദിഭരണത്തിനുകീഴിലു് കടംകയറി ജീവിക്കാ൯ നിവൃത്തിയില്ലാതായി ആത്മഹത്യചെയു്ത അമ്പതിനായിരത്തിലേറെ ക൪ഷകരുടെ കുടുംബാംഗങ്ങളു്ക്കു് ആശ്വാസവും നലു്കുമെന്നു് പ്രസംഗിച്ചുപറഞ്ഞുകൊണു്ടുനടന്ന മോദി രാജ്യത്തെ അതിഭീമ൯ കോ൪പ്പറേറ്റുകമ്പനികളുടെയും രാജ്യത്തെപ്പറ്റിച്ചു് മുങ്ങിയ തട്ടിപ്പുസുഹൃത്തുക്കളുടെയും അമ്പതിനായിരംകോടി രൂപയുടെ ബാങ്കുകടങ്ങളാണു് പക്ഷേ എഴുതിത്തള്ളിയതെന്നു് അവരുടെ അന്തസ്സും രാജൃംകണു്ട ഏറ്റവുംവലിയ ഒരു ക൪ഷകസമരത്തിലേ൪പ്പെട്ടുനിലു്ക്കുന്ന സാഹചര്യങ്ങളുംകാരണം ആ ക൪ഷക൪ അതോടൊപ്പംചേ൪ത്തുപറഞ്ഞില്ല. ജീവിതത്തിലു് ഒരുജോലിയുംചെയ്യാതെ അന്യരെപ്പൊളന്നും ചൂഷണംചെയു്തും ജീവിക്കുന്ന പരാന്നഭോജികളായ പ്രധാനമന്ത്രി മോദിയുടെ ബീജേപ്പീയെക്കാളു് എത്രയോ അന്തസ്സുള്ളവരല്ലേ സ്വന്തം അധ്വാനത്തിലൂടെ ജോലിചെയു്തുജീവിക്കുന്ന പ്രക്ഷോഭജീവികളായ ക൪ഷക൪?
Written and first published on: 10 February 2021
Other images for this article:
Article Title Image By Bishnu Sarangi. Graphics: Adobe SP.
No comments:
Post a Comment