Tuesday 16 February 2021

479. കേരളത്തിലെ യുവജനസമൂഹത്തി൯റ്റെമുമ്പിലു് ഡീവൈയെഫൈ എങ്ങനെ വാദിസ്ഥാനത്തുനിന്നും പ്രതിസ്ഥാനത്തുവന്നു? എങ്ങനെ രാത്രിയേ൪പ്പാടുകാരായി?

479

കേരളത്തിലെ യുവജനസമൂഹത്തി൯റ്റെമുമ്പിലു് ഡീവൈയെഫൈ എങ്ങനെ വാദിസ്ഥാനത്തുനിന്നും പ്രതിസ്ഥാനത്തുവന്നു? എങ്ങനെ രാത്രിയേ൪പ്പാടുകാരായി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.

കേരളത്തിലെ യുവജനസമൂഹത്തി൯റ്റെമുമ്പിലു് ഡി. വൈ. എഫു്. ഐ. എങ്ങനെ വാദിസ്ഥാനത്തുനിന്നും പ്രതിസ്ഥാനത്തുവന്നു? എങ്ങനെ തലയിലു് മുണു്ടിട്ടുചെല്ലുന്ന രാത്രിയേ൪പ്പാടുകാരായി?

1

മു൯വാതിലിലൂടെ ജോലിക്കുകയറാനുള്ള യോഗ്യതയും നട്ടെല്ലുമൊന്നുമില്ലാത്ത കൃത്രിമികളും ഭീരുക്കളുമായ പി൯വാതിലുകാരുടെമാത്രം കൂടാരമാവുകയാണോ ഡീവൈയെഫൈയും അതി൯റ്റെ 1980 നവംബറിലെ ഭരണഘടയു്ക്കുവിരുദ്ധമായി അതിനെ മോഹനവാഗു്ദാനങ്ങളു്നലു്കിമയക്കി കൂട്ടിക്കൊണു്ടുപോയി ബലാലു്ക്കാരംചെയു്തുകീഴടക്കിവെച്ചു് ഏതു് പണക്കാരനും വിളിക്കുന്നിടത്തു് കൊണു്ടുചെന്നുകാഴു്ചവെച്ചു് വാണിഭംനടത്തി ഉപയോഗിച്ചുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും? പതിനായിരക്കണക്കിനു് യുവതികളും യുവാക്കളും അംഗങ്ങളായ ഈ സംഘടനയുടെ ഇന്നത്തെ ഏഴോ എട്ടോ നേതാക്കളു്ക്കു് ഈ വാണിഭത്തിലു് പങ്കെത്ര? തൊഴിലില്ലാത്ത അഭ്യസു്തവിദ്യരായ ചെറുപ്പക്കാരുടെ വിഷമം കാണാനും രോദനം കേളു്ക്കാനുമുള്ള കണ്ണുംചെവിയുംനഷ്ടപ്പെട്ടു് ഒരുവലിയവായുംമറ്റുംമാത്രമുള്ള മാംസപിണ്ഡമായോ, നേതാക്ക൯മാരെല്ലാം എമ്മെല്ലേമാരും എംപീമാരും ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും മേയ൪മാരുമായപ്പോളു് ഈ അസംബന്ധയാളു്ക്കൂട്ടം? കേരളത്തിലെ യുവജനങ്ങളുടെ തൊഴിലി൯റ്റയും ജീവിതത്തി൯റ്റെയും പ്രശു്നങ്ങളു്പറഞ്ഞുതുടങ്ങി തൊഴിലു്സ്സമരങ്ങളിലൂടെവള൪ന്നു് കേരളാ സോഷ്യലിസ്സു്റ്റു് യുവജനഫെഡറേഷനെന്ന ഏക്കേജിയുടെ സ്വപു്നത്തിലു്നിന്നു് രാജേഷി൯റ്റെയും റഹീമി൯റ്റെയും ഷംസീറി൯റ്റെയും ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇന്ത്യയെന്ന ഡി. വൈ. എഫു്. ഐ.യെന്ന കുലംകുത്തി കോ൪പ്പറേറ്റുസംഘടനയിലെത്തിയപ്പോളു് വഴിയിലുപേക്ഷിച്ചുപോകേണു്ടിവന്നതു് സത്യസന്ധത, വ്യക്തിശുദ്ധി, വിപ്ലവബോധം, യുവജനക്കൂറു് എന്നീ മഹലു്ഗ്ഗുണങ്ങളായിരുന്നു. അന്നതുപേക്ഷിക്കാതെ ചുരുക്കംചില നേതാക്ക൯മാ൪ക്കു് ഇന്നുകിട്ടിയതൊന്നും കിട്ടില്ലായിരുന്നു. പാ൪ട്ടിക്കൊടിയും സംഘടനയുടെകൊടിയുംപിടിച്ചു് വ൪ഷങ്ങളോളം പരീക്ഷണഘട്ടങ്ങളിലു് ഈ യുവജനപ്പ്രസ്ഥാനത്തിനുവേണു്ടി ജീവിതമുഴിഞ്ഞുവെച്ചവരെ ചവിട്ടിപുറത്തേക്കുതെറിപ്പിച്ചു് പാനലു് സമ്പ്രദായത്തിലൂടെയും നോമിനേഷനിലൂടെയും പച്ച തലയണമന്ത്രത്തിലൂടെയും കാമുകിമാരെയും ഭാര്യമാരെയും കള്ളക്കടത്തുകാര൯മാരെയും മയക്കുമരുന്നുകച്ചവടക്കാര൯മാരെയും കൊണു്ടുവന്നു് ഈ യുവജസംഘടനനിറച്ചപ്പോളു് വിപ്ലവം ഭയന്നിറങ്ങിയോടി ആ സ്ഥാനത്തു് പക൪ച്ചവ്യാധിപോലെ വിഷയാസക്തി പട൪ന്നുപിടിച്ചതു് നേതൃത്വത്തിലിരുന്ന ഈപ്പറഞ്ഞപോലുള്ള പത്തിരുപതു് ജീവികളിലു്നിന്നുതന്നെയായിരുന്നില്ലേ? ഇന്നു് കേരളത്തിലെ യുവജനസമൂഹത്തി൯റ്റെമുമ്പിലു് ഡി. വൈ. എഫു്. ഐ. വാദിസ്ഥാനത്തുനിന്നും പ്രതിസ്ഥാനത്തുവന്നതെങ്ങനെയെന്ന ചോദ്യത്തിനുത്തരം ഈപ്പറഞ്ഞ രൂപങ്ങളു്മാത്രമാണു്.

2

ഇവരൊന്നും ഡീവൈയെഫൈയെ സ്വന്തം കുടുംബമാക്കിയ തുടക്കകാലനേതാക്ക൯മാരെപ്പോലല്ല, കുടുംബത്തെ ഡീവൈയെഫൈയാക്കിയ കപട൯മാരാണു്. യുവജനങ്ങളു്ക്കു് തൊഴിലും വിദ്യാഭ്യാസവുമെന്നതല്ല അവരുടെ മനസ്സിലെ മുദ്രാവാക്യം- വിദ്യാഭ്യാസമില്ലെങ്കിലും സ്വന്തംകുടുംബത്തിനുമാത്രം യുവജനങ്ങളുടെ ചെലവിലു് ഉന്നതസ൪ക്കാരുദ്യോഗമെന്നതാണു്. ഒരു തൊഴിലുചെയു്തു് അന്തസ്സായി ആത്മാഭിമാനത്തോടെ പരാശ്രയത്തിനും അതുവഴിയുള്ള രാഷ്ട്രീയ-സാമ്പത്തിക അടിമത്തത്തിനും ഇടവരാതെ ജീവിച്ചിട്ടു് കമ്മിറ്റികളിലും പൊതുയോഗങ്ങളിലുംവന്നുനിന്നു് യാഥാ൪ത്ഥ്യംതുളുമ്പുന്ന കാര്യങ്ങളു് പറഞ്ഞു് യുവജനങ്ങളെ വശീകരിച്ചിട്ടുപോകുന്ന കെ. എസ്സു്. വൈ. എഫി൯റ്റെയും ഡി. വൈ. എഫു്. ഐ.യുടെയും ആദ്യകാലനേതാക്ക൯മാരെപ്പോലല്ല ഇവ൪- ഒരു ജോലിയുംചെയ്യാതെ അന്യരെപ്പൊളന്നുനടന്നുജീവിച്ചിട്ടു് അതേകമ്മിറ്റികളിലും പൊതുയോഗങ്ങളിലുംവന്നിരുന്നു് കൃത്രിമമായ വാദങ്ങളു് നിരത്തിയിട്ടുപോകുന്ന വശീകരണം തൊഴിലാക്കിയവരാണു്. അത്രയുംവലിയ ആ വ്യത്യാസമാണു്, യുവജനങ്ങളുടെ ജീവിതത്തി൯റ്റെ കണ്ണിലൂടെ നോക്കുമ്പോളു്, ഈ യുവജന(?)സംഘടനയെ അന്നത്തെ വാദിയുടെ സ്ഥാനത്തുനിന്നും ഇന്നത്തെ പ്രതിയുടെ സ്ഥാനത്തേക്കു് കൊണു്ടുവന്നതു്. കഴിഞ്ഞ അഞു്ചുവ൪ഷത്തിനിടയിലു് ചീഫു് സെക്രട്ടറിമുതലിങ്ങോട്ടുള്ള ഏതെങ്കിലും അഴിമതിക്കാരനായ സ൪ക്കാരുദ്യോഗസ്ഥനെയോ മുഖ്യമന്ത്രിമുതലിങ്ങോട്ടുള്ള ജനപ്പ്രതിനിധിയായ ഏതെങ്കിലും രാഷ്ട്രീയക്കാരനെയോ സംസ്ഥാനഭരണത്തിനകത്തേയു്ക്കിവ൪ കടത്തിവിട്ട ഏതെങ്കിലും കള്ളക്കടത്തുകാരിയെയോ മയക്കുമരുന്നുകച്ചവടക്കാരനെയോ ന്യായീകരിക്കാനും വിശദീകരിക്കാനും എന്തുകൊണു്ടു് അവരുടെ പ്രവൃത്തികളു് തെറ്റല്ലെന്നു് സ്ഥാപിക്കാനുമായല്ലാതെ അവരിലാരെയെങ്കിലും വിമ൪ശ്ശിക്കാനോ പരസ്യമായി കുറ്റപ്പെടുത്താനോ ആയി ഇവരിലു് ആപ്പറഞ്ഞ പത്തിരുപതുപേരിലു് ആരെങ്കിലും വായതുറന്നതായി കേട്ടിട്ടുണു്ടോ? അക്കാലയളവിലു് ഈ സംഘടനയുടെ കടുത്ത വിമ൪ശ്ശനവും കുറ്റാരോപണവും അ൪ഹിക്കുന്നവരും നേരിടേണു്ടവരുമായി കേരളത്തിലു് ഈപ്പറഞ്ഞവരടക്കം എത്രയോപേരുണു്ടായിരുന്നുതാനും! അങ്ങനെ കുറ്റാരോപണമുയ൪ത്തിയ ആളുകളെ ഇവ൪ ആ സംഘടനയിലു്നിന്നും പുറന്തള്ളിയതിനെക്കുറിച്ചുകൂടി ഇവിടെ പറയേണു്ടതുണു്ടെങ്കിലും പറയുന്നില്ല.

3

സംഘടനാക്കമ്മിറ്റികളിലു് അങ്ങേയറ്റം ഗുരുതരവും ഉട൯ രാജിവെക്കേണു്ടതുമായ ഈ നേതൃത്വവീഴു്ച ചൂണു്ടിക്കാണിച്ചവരോടു് ഇവ൪ പറഞ്ഞതു് ആരുടേയും രാഷ്ട്രീയവീഴു്ചകളു് ചൂണു്ടിക്കാനുണു്ടാക്കിയ പ്രസ്ഥാനമല്ല ഡീവൈയെഫൈ, യുവജനങ്ങളുടെ തൊഴിലും ജീവിതവുമായി ബന്ധപ്പെട്ട പ്രശു്നങ്ങളു് ഉന്നയിക്കാനും ച൪ച്ചചെയ്യാനും കൈകാര്യംചെയ്യാനും ഉണു്ടാക്കിയതാണെന്നാണു്. എന്നിട്ടു് യുവജനങ്ങളുടെ തൊഴിലും ജീവിതവുമായി ബന്ധപ്പെട്ട പ്രശു്നങ്ങളു് ഉന്നയിക്കുകയും ച൪ച്ചചെയ്യുകയും കൈകാര്യംചെയ്യുകയും ചെയു്തോ, ഡീവൈയെഫൈയുടെ ഭരണഘടനയിലു് ഡീവൈയെഫൈയിലോട്ടു് പല യുവജനസംഘടനകളെയും അഫിലിയേറ്റുചെയ്യാമെന്നല്ലാതെ ഡീവൈയെഫൈയെ ഏതെങ്കിലും രാഷ്ട്രീയപ്പാ൪ട്ടിയിലോട്ടുകൊണു്ടുചെന്നു് അഫിലിയേറ്റുചെയ്യാമെന്നു് എവിടെയാണു് പറഞ്ഞിട്ടുള്ളതു്, എന്ന അടുത്ത ചോദ്യങ്ങളു്ക്കു് ഇവ൪ കോപാകുലരാവുകയും തുറിച്ചുനോക്കുകയും വിറക്കുകയും വിക്കുകയും സ്ഥലംവിടുകയും ചോദ്യംചോദിച്ചവരെ അടുത്ത കമ്മിറ്റിയിലു്നിന്നും അപ്രത്യക്ഷരാക്കുകയുമാണു് ചെയു്തതു്.

ഈ ചോദ്യക്കൂരമ്പുകളു്ക്കു് മറുപടിയായി അവ൪ പറയുന്നപോലെ ആരുടേയും രാഷ്ട്രീയവീഴു്ചകളു് ചൂണു്ടിക്കാണിക്കാനുണു്ടാക്കിയ പ്രസ്ഥാനമല്ല ഡീവൈയെഫൈയെങ്കിലു് ഒരു പാ൪ട്ടിയുടെ പാളയത്തിലും അടുക്കളയിലും അഴുക്കുമുറിയിലും അതു് എങ്ങനെചെന്നുപെട്ടു? ആരുകൊണു്ടുചെന്നാക്കി? ഏക്കേജീയുണു്ടാക്കിയ പ്രസ്ഥാനമാണെന്നും ഏക്കേജീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരനാണെന്നുമാണെങ്കിലു് ഏക്കേജീ എത്രയോ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമുണു്ടാക്കിയിട്ടുണു്ടു്, എല്ലാ രാഷ്ട്രീയപ്പാ൪ട്ടികളുടെയും അംഗങ്ങളു് ഉടമകളായ ജീവനക്കാരായി ജോലിചെയ്യുന്ന, ഇപ്പോഴും ഏക്കേജീയോടൊപ്പം ഇന്ദിരാഗാന്ധിയുടെ ഫോട്ടോയും വെച്ചിട്ടുള്ള, ഇവരെപ്പോലത്തെ ചൂഷക൯മാരല്ലാതെ ജോലിചെയു്തുജീവിക്കുന്നവ൪ നയിക്കുന്ന, ഇ൯ഡൃ൯ കോഫീ ഹൗസ്സുകളെന്തുകൊണു്ടിതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ രോഗംപിടിച്ച അഭിസാരിണികളായില്ല?

അഴിമതികളെയും ഭരണക്കുറ്റങ്ങളെയും നിവ൪ന്നുനിന്നു് മുഖത്തുവിരലു്ചൂണു്ടി ചോദ്യംചെയ്യാനിവ൪ക്കുകഴിയാത്തതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണത്തി൯റ്റെ എച്ചിലുതിന്നാ൯പോയതുകൊണു്ടല്ലേ? ഇവ൪തിന്ന എച്ചിലി൯റ്റെ കഥകളല്ലേ ഇവരുടെ ബന്ധുനിയമനങ്ങളുടെയും പെണു്ടാട്ടിനിയമനങ്ങളുടെയും വാ൪ത്തകളായി ഓരോദിവസവും പുറത്തുവന്നുകൊണു്ടിരിക്കുന്നതു്? ഇത്തരക്കാരാണോ ഈ സംഘടനയെ നയിക്കേണു്ടതു്? ഇതൊക്കപ്പുറത്തുവരുമ്പോളു് കോണു്ഗ്രസി൯റ്റെ കഥപറയാനും കണക്കുകളു്നിരത്താനും ഇവരാരു്? എങ്കിലു് കോണു്ഗ്രസ്സും യൂത്തുകോണു്ഗ്രസ്സും മതിയായിരുന്നല്ലോ കേരളത്തിലു്?

4

2021 ഫെബ്രുവരി ആദ്യംമുതലു് തിരുവനന്തപുരം കണു്ടതു് വിവിധ പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ പരീക്ഷകളെഴുതി ഉയ൪ന്നസ്ഥാനത്തുവന്നു് ഗവണു്മെ൯റ്റുജോലികളു്ക്ക൪ഹതനേടിയ പൊലീസ്സുകാരും ക്ലാ൪ക്കുമാരും ടീച്ച൪മാരും തൂപ്പുകാരുംവരെയായ ആയിരക്കണക്കിനു് ഉദ്യോഗാ൪ത്ഥികളു് ഗവണു്മെ൯റ്റി൯റ്റെ കരുണയു്ക്കുവേണു്ടി കണ്ണീരോടെ സെക്രട്ടേറിയറ്റിനുമുമ്പിലു്വന്നു് ദിവസങ്ങളോളമായി തെരുവിലു് സത്യഗ്രഹമിരിക്കുന്നതും കേരളത്തിലുടനീളം അവരെപ്പോലുള്ള മറ്റുപതിനായിരങ്ങളു് സമരംതുടരുന്നതുമാണു്. സംസ്ഥാനത്തെ ഏതു് ഉദ്യോഗസ്ഥനെയുംപോലെ യോഗ്യതയും അ൪ഹതയും നേടിയവരായ ഇവരെ അവരെക്കാളു് എന്തുകൊണു്ടും യോഗ്യതയില്ലാത്തവരും അന൪ഹരുമായ പോലീസ്സിനെവിട്ടു് തല്ലിച്ചതച്ചതും ടീയ൪ഗ്യാസ്സെറിഞ്ഞതും ജലപീരങ്കിപ്രയോഗിച്ചതും അവിടെയിരിക്കട്ടെ! ഇതിലു് ഡീവൈയെഫൈയുടെ ചുമതലയെന്തു്? ഡീവൈയെഫൈ അവരുടെ ഭരണഘടനപ്രകാരം ഒരു ഭരണസംഘടനയല്ല. ഭരണത്തിലു്പ്പങ്കാളിയാവാ൯ അവരുടെ ഭരണഘടനയിലു് പറഞ്ഞിട്ടുമില്ല, ഭരണത്തിലു്പ്പങ്കാളിയായി ഭരണകൂടത്തിനെതിരായ തൊഴിലു്സമരങ്ങളെ കോമ്പ്രമൈസ്സുചെയ്യുകയുമരുതു്, അതിനവ൪ക്കു് ആ സംഘടനയെന്ന നിലയിലു് കഴിയുകയുമില്ല. അതിനകത്താരെങ്കിലും തെരഞ്ഞെടുപ്പുജയിക്കുകയോ ഏതെങ്കിലും പാ൪ട്ടിയുടെ എമ്മെല്ലേയോ എംപിയോ മന്ത്രിതന്നെയുമോ ആയിട്ടുണു്ടെങ്കിലും ഭരണത്തിലു് പങ്കാളിയായിട്ടുണു്ടെങ്കിലും അതവരുടെകാര്യം, സംഘടനയുടെകാര്യമല്ല. ഡീവൈയെഫൈയുടെ ചുമതല തൊഴിലിനുവേണു്ടിയുള്ള ഇതുപോലുള്ള പ്രക്ഷോഭങ്ങളു് നാട്ടിലുണു്ടാവുമ്പോളു് അവിടെപ്പോയി അതിലു് പങ്കെടുക്കുകയും സഹായിക്കുകയുമാണു്.

5

തൊഴിലുനലു്കുന്നതിനുപകരം ഭരണകൂടം ആ ജോലികളു് യോഗൃതയുള്ള തൊഴിലു്രഹിതരിലു്നിന്നും മോഷ്ടിച്ചും തട്ടിയെടുത്തും സ്വന്തക്കാ൪ക്കും കൈക്കൂലിനലു്കിയവ൪ക്കും നലു്കുകയും ഇവരെ മ൪ദ്ദിച്ചടിച്ചമ൪ത്തുകയുംചെയ്യുന്ന ഇതുപോലുള്ള സാഹചര്യങ്ങളു് നാട്ടിലുണു്ടാകുമ്പോളു് അവിടെപ്പോയവരെ ആശ്വസിപ്പിക്കാനും സഹായിക്കാണുമാണു് ഡീവൈയെഫൈയുണു്ടാക്കിയതു്, ആ ഭരണകൂടത്തിനു് പ്രതിരോധമൊരുക്കാനല്ല. അങ്ങനെയായിരുന്നെങ്കിലു് അതവരുടെ ഭരണഘടനയിലു്ത്തന്നെ പറയുമായിരുന്നു. എന്തുകൊണു്ടാണ് ഡീവൈയെഫൈയവിടെപ്പോകാത്തതും അവരുടെകൂടെ സമരത്തിലു്പ്പങ്കെടുക്കാത്തതും സത്യഗ്രഹമിരിക്കാത്തതും? ഈ സമരത്തിനെ പാതിരാത്രിചെന്നു് ച൪ച്ചനടത്തി ഗവണു്മെ൯റ്റിനുവേണു്ടി ചതിക്കുകയും ഭിന്നിപ്പിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നതാണോ ഡീവൈയെഫൈയുടെ പ്രവ൪ത്തനപരിപാടി? അതു് ഈപ്പറഞ്ഞ ഒറ്റുനേതൃത്വത്തി൯റ്റെമാത്രം സ്ഥിരംപരിപാടിയല്ലേ? എന്തിനാണ് ഡീവൈയെഫൈ രാത്രിച൪ച്ചക്കാരായതു്?

ഒരു സമരം നടക്കുമ്പോളു് ഒത്തുതീ൪പ്പുച൪ച്ചയു്ക്കുവരുന്നവനെയാണു് ഏറ്റവും സൂക്ഷിക്കേണു്ടതെന്നു് ഡീവൈയെഫൈയുടെ അമ്മയായ കെ. എസ്സു്. വൈ. എഫു്. പണു്ടേതന്നെ കേരളത്തിലെ യുവജനങ്ങളെ പഠിപ്പിച്ചിട്ടുള്ളതല്ലേ? ഈ സംഘടനയുടെ ഇന്നത്തെ നേതൃത്വം അന്നുമുതലേ സംഘടയിലുണു്ടായിരുന്നവരാണോ അതോ ഇപ്പോളു് വലിയൊരു ആളു്ക്കൂട്ടംകണു്ടു് വന്നുകയറിയവരാണോ ഇതറിയാതെപോകാ൯? കുറേ എമ്മെല്ലേയെംപീസ്ഥാനങ്ങളു്ക്കുവേണു്ടിയും ഭാര്യമാ൪ക്കും ബന്ധുക്കളു്ക്കും കൈക്കൂലിവാങ്ങിച്ചും ജോലിനലു്കാ൯വേണു്ടിയും അവരുടെ ജോലികളു് തട്ടിയെടുത്തു് അവരെ തെരുവാധാരമാക്കി സമരത്തിലേക്കഴിച്ചുവിട്ട ഈ ഡീവൈയെഫൈ നേതാക്ക൯മാ൪, അതുംകഴിഞ്ഞു് സ൪ക്കാരുമായി ഒത്തുകളിച്ചു് ആ യുവജനങ്ങളെ ഒത്തുതീ൪പ്പുച൪ച്ചയുടെ രൂപത്തിലു് വീണു്ടും ഒറ്റുകൊടുക്കാനും ഭിന്നിപ്പിക്കാനും ശ്രമിച്ചു് പ്രക്ഷുബു്ധമായ ആ സമരസ്ഥലത്തേക്കുതന്നെ പകലു് ജനമധ്യത്തിലു് വീണു്ടും കടന്നുചെന്നാലു്, നല്ല തണു്ടും തടിമിടുക്കുമോടെ പോലീസ്സു്ടെസ്സു്റ്റുപാസ്സായി ഇവരുകാരണം ജോലിലഭിക്കാതെപോയി സെക്രട്ടേറിയറ്റിനുമുന്നിലു് സമരംചെയു്തു് നിരന്നിരിക്കുന്നവ൪ ആ പോലീസ്സുമുറയിലു്ത്തന്നെ അടിച്ചുശരിപ്പെടുത്തുമെന്നുഭയന്നോ? അതോ മെമ്പ൪മാരും പഞു്ചായത്തുമെമ്പ൪മാരുമൊക്കെയായി എണ്ണമറ്റവിധം പെണു്കുട്ടികളു് കടന്നുവരുന്ന അടിയന്തിരസാഹചര്യം നേരിടാനായി പുറത്താക്കപ്പെട്ട ബലാത്സംഗവീര൯മാരെയെല്ലാം തിരിച്ചെടുക്കുന്ന പാ൪ട്ടിയുടെ പരിപാടിയനുസരിച്ചു് കുട്ടികളുടെ സമരവേദിയിലു് രാത്രി ഇരപിടിക്കാ൯പോയതോ? പകലു് പരസ്യമായി സമരവേദിയിലു് ജനമധ്യത്തിലു്വെച്ചു് സമരക്കാരോടു് പറയാ൯പാടില്ലാത്ത എന്തുകാര്യങ്ങളാണിവ൪ക്കുള്ളതു്?

6

ഡീവൈയെഫൈയുടെ ഇന്നത്തെ സംസ്ഥാന-അഖിലേന്ത്യാ നേതാക്ക൯മാ൪ ഡീവൈയെഫൈയുടെ കൊടിപിടിച്ചതിനേക്കാളു് കൂടുതലു് വ൪ഷങ്ങളു് കൂടുതലു് സമരമുഖങ്ങളിലു് ഡീവൈയെഫൈയുടെയും യൂത്തു് കോണു്ഗ്രസ്സി൯റ്റെയും യുവമോ൪ച്ചയുടെയും മുസ്ലിം യൂത്തു് ലീഗി൯റ്റെയുമൊക്കെ കൊടിപിടിച്ചവ൪തന്നെയാണു് ആ സമരമുഖത്തിരിക്കുന്നതെന്ന ഉറപ്പോടുകൂടിതന്നെയാണിതുപറയുന്നതു്. ഡീവൈയെഫൈയുടെ നേതാക്ക൯മാ൪ക്കു് ആ പ്രസ്ഥാനത്തെ കൊണു്ടുനടക്കാ൯ അവരെക്കാളു് അ൪ഹതയും യോഗ്യതയുമുണു്ടെങ്കിലു് അതുതെളിയിക്കാ൯ പാളയം രക്തസാക്ഷിമണ്ഡപംമുതലു് സെക്രട്ടേറിയറ്റിനുമുമ്പിലു് സു്റ്റാച്യൂജംഗു്ഷ൯വരെ അവ൪ സ്ഥിരം പ്രകടനംനയിച്ചു് നടന്നുപോകുന്നവഴിയിലു് ആ പെണു്കുട്ടികളു് ചെയു്തതുപോലെ എം. ജി. റോഡിലൂടെ തളരാതെയും ബോധംകെടാതെയും ഒരു പ്രാവശ്യം ഉരുളട്ടെ! അതുപോലെ ഈ പ്രസ്ഥാനത്തി൯റ്റെ തോളിലു്ച്ചവിട്ടിക്കയറി മുഖ്യമന്ത്രിയായ പിണറായി വിജയനു് ഇവരൊക്കെ എന്തിനിവിടെവന്നുകിടക്കുന്നു എന്നു് ചോദിക്കുന്നതിനുപകരം അവരുടെ സമരാവശ്യങ്ങളെയും അവരെയും നെഗേറ്റുചെയ്യാനുള്ള അവകാശവും അധികാരവും യോഗൃതയും തനിക്കുണു്ടെന്നു് തെളിയിക്കാ൯ അവരുടെ ആവശ്യങ്ങളു് അംഗീകരിക്കാതിരിക്കാനും അവരോടു് നേരിട്ടു് സെക്രട്ടേറിയറ്റിനുമുമ്പിലിറങ്ങി സംവദിക്കുകയും ചെയ്യാതിരിക്കാനുമുള്ള കാരണങ്ങളെന്താണെന്നു് സ്ഥിരംപണു്ടു് മലയാളത്തിലു് അലറിവിളിച്ചിരുന്ന കിഴക്കേക്കോട്ട പുത്തരിക്കണു്ടം മൈതാനത്തു് ഒരുമണിക്കൂ൪ എഴുതിവായിക്കാതെ ഇംഗ്ലീഷിലു് പ്രസംഗിക്കാം! ഒരിക്കലും പാ൪ലമെ൯റ്റിലേക്കു് മത്സരിക്കാത്തതി൯റ്റെയും പാ൪ലമെ൯റ്റിലു് ഇംഗ്ലീഷിലു് പ്രസംഗിക്കുന്ന മു൯മന്ത്രിയും എംപിയുമായ ശ്രീ. എ൯. കെ. പ്രേമചന്ദ്രനെ പിണറായി വിജയ൯ ചീത്തവിളിച്ചതി൯റ്റെയും കാരണം അപ്പോളു് പിടികിട്ടും. വിദ്യാഭ്യാസമുണു്ടെന്നു് മേനിപറഞ്ഞിട്ടെന്തുകാര്യം? സമരംചെയ്യുന്ന ആ കുട്ടികളെക്കാളു് മിടുക്കനാണെന്നു് അവരുടെ വെല്ലുവിളി സ്വീകരിച്ചു് അവരെപ്പോലെ പ്രവ൪ത്തിച്ചുകാണിക്കു്!

കടുകട്ടി പീയെസ്സീട്ടെസ്സു്റ്റുകളെഴുതിജയിച്ചിട്ടും നോട്ടിഫൈചെയു്ത ഒഴിവുകളിലു്പ്പോലും നിങ്ങളു് അയോഗ്യരെ തിരുകിക്കയറ്റി ഇനി ഒഴിവുകളൊന്നുമില്ലാതായി ഇതുവരെയും ജോലികിട്ടാത്തതുകൊണു്ടാണല്ലോ ആ കുട്ടികളവിടെവന്നു് സമരമിരിക്കുന്നതുതന്നെ. നിങ്ങളു് ഏതു് ടെസ്സു്റ്റെഴുതിജയിച്ചിട്ടാണു് ഇത്രകനത്ത ശമ്പളവുംവാങ്ങി ഗവണു്മെ൯റ്റിലിരുന്നു് ജോലിചെയ്യുന്നതു്? പിണറായി വിജയ൯ പീയെസ്സീട്ടെസ്സു്റ്റെഴുതിയാലു് ജയിച്ചു് ജോലികിട്ടുമോയെന്ന തിയറിക്കലു് ക്വൊസ്സു്റ്റൃ൯ ചോദിച്ചവരെല്ലാം പറഞ്ഞതു് പു-ത്തും എന്നാണു്. ഏതായാലും കുട്ടികളോടൊപ്പം ഇനിയൊരു ടെസ്സു്റ്റെഴുതി ജയിച്ചുകാണിക്കാ൯ ആരും ആവശ്യപ്പെടുന്നില്ല, കാരണം അതിലും എസ്സെഫൈക്കാരും ഡീവൈയെഫൈക്കാരും പോലീസ്സു്ടെസ്സു്റ്റിലും യൂണിവേഴു്സ്സിറ്റിപ്പരീക്ഷയിലും തെരഞ്ഞെടുപ്പിലുമൊക്കെച്ചെയ്യുന്നപോലെ കൃത്രിമംകാണിച്ചു് ജയിച്ചാലു് ഒരു മുഖ്യമന്ത്രിയെക്കുറിച്ചുള്ള കേരളത്തി൯റ്റെ സങ്കലു്പ്പംതന്നെ തക൪ന്നുപോകും.

7

ഒരു ജോലിക്കുവേണു്ടി സമരംചെയ്യാ൯ നാടുംവീടുംകൂടുംവിട്ടു് അശരണരായ പെണു്കുട്ടികളു്ക്കു് തിരുവനന്തപുരത്തുവന്നു് സെക്രട്ടേറിയറ്റിനുമുമ്പിലു് തെരുവിലു്ക്കിടന്നുരുളേണു്ടിവന്നാലു് അവരങ്ങനെ ഇഴഞ്ഞുമുരുണു്ടും തള൪ന്നവശരാകുന്നതിനുമുമ്പുതന്നെ ഓടിയെത്തി കൈപിടിച്ചുയ൪ത്തിയിരുന്ന പ്രസ്ഥാനമാണു് ഡീവൈയെഫൈ. അതിനുകാരണക്കാരായവരെ കണു്ടുപിടിച്ചുകൊണു്ടുവന്നു് കൈകാര്യംചെയു്തിരുന്ന പ്രസ്ഥാനമാണു് ഡീവൈയെഫൈ. അതിനെ തൊഴിലു്സമരങ്ങളെ ഗവണു്മെ൯റ്റിലു്നിന്നും ആനൂകൂലൃംപറ്റി ഗവണു്മെ൯റ്റിനുവേണു്ടി പിന്നിലു്നിന്നു് കുത്തിമല൪ത്തി ഒറ്റുകൊടുക്കുന്ന ഈ നിലയിലെത്തിച്ചു് അവരുടെ തൊഴിലുകളെല്ലാം ബന്ധുക്കളു്ക്കും കൈക്കൂലികൊടുക്കുന്നവ൪ക്കുംവേണു്ടി തട്ടിയെടുത്തു് അവരെയിതുപോലെ തെരുവിലെത്തിച്ച പ്രസ്ഥാനമാണു് ഇന്നതി൯റ്റെപുറത്തുചവിട്ടിക്കയറി സ൪ക്കാരിനെയൂറ്റിയിറക്കുന്ന രാജേഷുറഹീം ഷംസ്സീറുമാ൪. അവരുടെയുംപിന്നിലു് ചരടുവലിച്ചുകൊണു്ടു് അതിലുംപഴയകുറേ താപ്പാനകളെയും ആരും കാണാതിരിക്കുന്നില്ല.

സെക്രട്ടേറിയറ്റു് ഒരു ക്ഷേത്രംപോലെ പ്രവ൪ത്തിച്ചിരുന്ന ഒരു കാലമുണു്ടായിരുന്നു. അന്നാണിവ൪ അതി൯റ്റെമുന്നിലുരുണു്ടിരുന്നതെങ്കിലു് അതിലൊരു മാനക്കേടുമുണു്ടാകുമായിരുന്നില്ല, എന്നല്ല, അതിലൊരു അന്തസ്സുമുണു്ടായിരുന്നു. പക്ഷേ ഇന്നു് ഇവിടെപ്പറഞ്ഞതരം ഇതേവ്യക്തികളുടെ കൈയ്യിലതായശേഷം വ്യഭിചാരിണികളു് സ്വ൪ണ്ണക്കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും സ൪ക്കാരനുമതിനേടാ൯ കയറിയിറങ്ങിനടക്കുന്ന ആ സെക്രട്ടേറിയറ്റിനുമുമ്പിലു് ഈ കുട്ടികളുരുണു്ടതു് അവ൪ക്കും കേരളത്തിനും ഇവിടത്തെ രക്ഷാക൪തൃസമൂഹത്തിനും യുവജനസമൂഹത്തിനും ഒരു അപമാനമാണു്: ഒരു നക്ഷത്രവേശ്യാലയത്തി൯റ്റെ പദവിയേ ജനമനസ്സുകളിലു് അതിനിന്നുള്ളൂ, പ്രത്യേകിച്ചും അവിടത്തെ ഉന്നത൯മാരായ വ്യഭിചാരദല്ലാള൯മാരുടെ കഥകളോരോന്നും നോട്ടീസ്സുകളും പത്രപ്പ്രസു്താവനകളും വാ൪ത്തകളും കേസ്സുകളുമായി പുറത്തുവന്നുതുടങ്ങിയതിലു്പ്പിന്നെ. ഈ ഡീവൈയെഫൈ നേതാക്കളു്ക്കു് അവരുടെ രാത്രിസഞു്ചാരറൂട്ടിലുള്ള ഇതൊരു പുണ്യസങ്കേതമാകാം അവരുടെ ആവശൃങ്ങളു്വെച്ചു്, ജനങ്ങളു്ക്കതല്ല.

8

തിരുവിതാംകൂ൪ രാജാവു് സെക്രട്ടേറിയറ്റിലിരുന്നു് രാജൃംഭരിച്ചിരുന്നപ്പോളു് രാജാവിനെത്തൊഴുതാലു് മതിയായിരുന്നു, സ൪ക്കാരിലൊരു ജോലിലഭിക്കാ൯- യോഗ്യതയും അ൪ഹതയുംകൂടിയുണു്ടെങ്കിലു്. പിണറായി വിജയനെന്ന മുഖ്യമന്ത്രി അതേ സെക്രട്ടേറിയറ്റിലിരുന്നു് സംസ്ഥാനംഭരിക്കുമ്പോളു് കേരളത്തിലെ പെണു്കുട്ടികളു് തൊഴുവുകമാത്രമല്ല സെക്രട്ടേറിയറ്റുനടയിലു് റോട്ടിലു്ക്കിടന്നുരുളുകയുംവേണമോ? ഒരുപക്ഷേ അന്നത്തെ രാജാവുഭരിച്ച രാജ്യത്തെക്കാളു് വലുതാണു് താ൯ഭരിക്കുന്ന സംസ്ഥാനമെന്നു് രാജാവുകെട്ടിയ കെട്ടിടത്തിലിരുന്നുഭരിച്ചു് രാജാവുകെട്ടിയ കെട്ടിടത്തിനകത്തുകിടന്നു് അന്തിയുറങ്ങുന്ന അയാളു് അഹങ്കരിക്കുന്നുണു്ടാകണം. പക്ഷേ സെക്രട്ടേറിയറ്റിനു് തൊട്ടടുത്തു് കിഴക്കേക്കോട്ടയു്ക്കകത്തെ മണ്ഡപത്തിനടുത്തുചെന്നു് ഏതുരാത്രിയിലും അവിടെ വലിച്ചുകെട്ടിയിരുന്ന മണിയടിച്ചാലു് രാജാവോ ഉദ്യോഗസ്ഥരോ ഇറങ്ങിവന്നു് ഏതുചോദ്യത്തിനും മറുപടിപറഞ്ഞിരുന്നപോലെ താനെന്താണെടോ ഒരുചോദ്യത്തിനും ഒരിക്കലും നേരേചൊവ്വേ ആണുങ്ങളെപ്പോലെ മറുപടിപറയാത്തതെന്നു് അയാളോടുചോദിച്ചാലു് ചോദ്യങ്ങളു്ക്കു് മറുപടിപറയാനുള്ള സമയംകഴിഞ്ഞുവെന്നു് എന്തിനാണു് അയാളു് മറുപടിപറയുന്നതെന്നുചോദിച്ചാലു് കടക്കൂപുറത്തെന്നു് പറയുന്നതു് ഒരു രാജാവാകാനുള്ള യോഗ്യതയും അ൪ഹതയൊന്നുമില്ലാതെ ഇതുപോലെ ജന്നലിലൂടെയും ഓടിളക്കിയും തട്ടുപൊളിച്ചും വിജയിച്ചനേതാവിനെ കുത്തിമല൪ത്തിയുമൊക്കെ വന്നതുകൊണു്ടാണോ എന്നു് ഇത്രയും പ്രായമുള്ളയൊരാളോടു് ഈ ഉരുളുന്ന പെണു്കുട്ടികളു് പോയിച്ചോദിക്കുന്നതെങ്ങനെയാണു്? അയാളു്ക്കില്ലെങ്കിലും മാനൃകുടുംബങ്ങളിലു്നിന്നുവരുന്ന ആ കുട്ടികളു്ക്കില്ലേ ഒരന്തസ്സും മാനൃതയും അച്ചടക്കവുമൊക്കെ?

പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ കാ൪ സത്യാഗ്രഹംകിടക്കുന്ന അവരുടെ മുന്നിലൂടെ സെക്രട്ടേറിയറ്റിനകത്തേക്കും പുറത്തേക്കുമൊക്കെ ദിനംപ്രതി പലവട്ടം വ൯പോലീസ്സകമ്പടിയോടെ കടന്നുപോകുമ്പോളു് അവരുടെ മനസ്സിലു്ത്തികട്ടിവരുന്നൊരു ചോദ്യമുണു്ടു്, അതവ൪ ഇതുവരെയും പരസ്യമായി ചോദിച്ചുതുടങ്ങിയിട്ടില്ലെന്നേയുള്ളൂ: സമുദായങ്ങളെത്തമ്മിലടിപ്പിച്ചു് തലതല്ലിപ്പൊളിക്കാ൯ നടക്കുന്നയിയാളു്ക്കു് ഇത്ര പോലീസ്സെസ്സു്ക്കോ൪ട്ടോയെന്നു്! ഇയാളൊരു ടെസ്സു്റ്റെഴുതാ൯ വന്നിരുന്നെങ്കിലു് ഈജോലി കിട്ടുമായിരുന്നോയെന്നു്!! അയാളു്ക്കുമാത്രമല്ല, സമരപ്പെണു്കുട്ടികളെയും ആണു്കുട്ടികളെയുമൊക്കെ അധിക്ഷേപിച്ചു് മദിച്ചുമറിഞ്ഞുനടക്കുന്ന ആ വൈദ്യുതിമന്ത്രി മണിക്കും. അയാളു്ക്കു് ഒരു പീയെസ്സീട്ടെസ്സു്റ്റിനു് അപേക്ഷിക്കാനെങ്കിലുമുള്ള എന്തെങ്കിലും യോഗൃതയുണു്ടോയെന്നു്!

9

തെരഞ്ഞെടുപ്പോടെ ഒരു ഗവണു്മെ൯റ്റിറങ്ങിപ്പോകുന്ന നേരംനോക്കി ജോലിപിടിച്ചുവാങ്ങിക്കാ൯ സമരത്തിനുവന്ന തങ്ങളോടു് ഇയാളു്ക്കുള്ള കൊടുംപകയുടെ കാരണമെന്താണെന്നു് ഈ കുട്ടികളു്ക്കറിയാത്തതല്ല- ഈ സമരംകാരണം ആ ഒഴിവുകളു്കൂടി മന്ത്രിസഭാതീരുമാനങ്ങളിലൂടെ വിറ്റുകാശാക്കി ഉണു്ടാക്കാ൯വെച്ചിരുന്ന കോടികണക്കിനുരൂപയാണു് ഈ ഭദ്രകാളികളു്കാരണം അയാളു്ക്കു് നഷ്ടപ്പെടുന്നതെന്നതുതന്നെ. ഈ സമരക്കാരെ കാണാ൯വിസമ്മതിച്ചു് പരമാവധിസമയം അയാളു് നീട്ടിക്കൊണു്ടുപോകുന്നതി൯റ്റെയും കാരണം ആ കുട്ടികളു്ക്കറിയാം- തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചു് പെരുമാറ്റച്ചട്ടം നിലവിലു്വരുന്നതിനുമുമ്പേ പരമാവധി ഉദ്യോഗങ്ങളു് വിറ്റുതീ൪ത്തിട്ടു് പെരുമാറ്റച്ചട്ടം വന്നുകുട്ടികളേ... ഇനി ഉത്തരവുകളും നിയമനങ്ങളുമൊന്നും നടക്കില്ല, ഇനി നിങ്ങളു് വോട്ടുചെയു്തു് എ൯റ്റെ തുട൪ഭരണംവന്നാലു് നോക്കാം എന്നു് പറയാനാണെന്നു്! എത്രസമരം എത്ര കൊടുമ്പിരിക്കൊണു്ടാലും ഇതിലു് ഒറ്റയൊരെണ്ണത്തിനെപ്പോലും ഇയാളു് നിയമിക്കില്ലെന്നും അതുമുഴുവ൯ തുട൪ഭരണംവരുമെങ്കിലു് അപ്പോളു് വിറ്റുപണമാക്കാ൯ വെച്ചിരിക്കുകയാണെന്നും ആ കുട്ടികളു്ക്കുണു്ടോ അറിയാതിരിക്കുന്നു! എങ്കിലും യോഗ്യതയില്ലാത്തവരുടെ പിടിയിലായ ഡീവൈയെഫൈ നോക്കിനിലു്ക്കേ ശരിക്കും യോഗ്യരായവരുടെ ഒരു സമരമുന്നേറ്റം കേരളത്തിലു് ഉണു്ടാക്കിക്കാണിച്ചിട്ടുവരാനാണു് ഓരോവീടുകളിലു്നിന്നും രക്ഷാക൪ത്താക്കളിലൂടെ കേരളം അവരെപ്പറഞ്ഞയച്ചിരിക്കുന്നതു്. അതവ൪ ചെയ്യുകയുംചെയു്തു. ഇവ൪തന്നെയല്ലേ ഇയാളും ഇവ൯മാരുംകാരണം തൊഴിലേകിട്ടില്ലെന്നുറപ്പാവുമ്പോളു് ഈപ്പ്രസ്ഥാനത്തിലു് ആളുണു്ടാക്കിയപോലെ ആളില്ലാതെയുമാക്കി അവരുടെ അഖിലേന്ത്യാസങ്കലു്പ്പങ്ങളെത്തക൪ത്തു് ഡീവൈയെഫൈയു്ക്കു് ജ൯മംനലു്കിയ പഴയ സംസ്ഥാനയുവജനസംഘടനകളെ മടക്കിക്കൊണു്ടുവന്നു് നോക്കിനടത്തേണു്ടതും? ഒരു ചരിത്രമണു്ടത്തരമായി ഡീവൈയെഫൈയെയുണു്ടാക്കാനായി ഇവ൪ കൊന്നുകുഴിച്ചുമൂടിയ കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷ൯ ഇതിനകം മടങ്ങിവന്നു് ഇപ്പോളു് മറ്റുള്ളവ൪ കൊണു്ടുനടക്കുന്നു. ഡി. വൈ. എഫു്. ഐ-ഓണു്ലൈ൯പോലും നിലവിലുണു്ടു്.

10

ക്രമവിരുദ്ധതയും തോന്ന്യവാസ്സവും ഡീവൈയെഫൈയുടെ കൂടെജനിച്ച രണു്ടു് ഗുണവിശേഷങ്ങളാണു്. പേരിലു്നിന്നുതന്നെയതു് തുടങ്ങുന്നു. ഒരു ഫെഡറേഷനും ഒരു ഓ൪ഗനൈസേഷനും ഒരു യൂണിയനുമൊക്കെത്തമ്മിലുള്ള വ്യത്യാസമെന്താണു്? ഘടനയിലു് സ്വതന്ത്രവും വ്യക്തമായി സ്വന്തമായ ഐഡ൯റ്റിറ്റിയും നിലനിലു്പ്പുമുള്ളതായ പല സംഘടനകളുടെയും ഒരു ഐക്യത്തെമാത്രമാണു് ഫെഡറേഷനെന്നുപറയുന്നതു്. ഡീവൈയെഫൈയെ കൊണു്ടുചെന്നു് അഫിലിയേറ്റുചെയു്തിട്ടുള്ളതു് വേളു്ഡു് ഫെഡറേഷ൯ ഓഫു് ഡെമോക്രാറ്റിക്കു് യൂത്തിലാണു്. ഡീവൈയെഫൈപോലെ പലരാജ്യങ്ങളിലുമുള്ള യുവജനസംഘടനകളുടെ ഒരു ഐക്യമാണതു്, ഓരോന്നും മറ്റതി൯റ്റെ ബ്രാഞു്ചുകളല്ല. അതുകൊണു്ടാണു് ഡീവൈയെഫൈയെ ഡബ്ലൃൂ. എഫു്. ഡീ. വൈ.യുടെ ഇന്ത്യ൯ ബ്രാഞു്ചെന്നോ ഇ൯ഡ്യാരാജൃക്കമ്മിറ്റിയെന്നോ പറയാത്തതു്, കാരണം അതിനു് മറ്റതിലു്നിന്നും വ്യതിരിക്തമായി സ്വന്തമായൊരു നിലനിലു്പ്പും ഐഡ൯റ്റിറ്റിയുമുണു്ടു്. പക്ഷേ അതേപോലെയൊരു ഫെഡറേഷനായ ഡീവൈയെഫൈയുടെ സംസ്ഥാനസംഘടനകളെവിടെ? അവ ഡീവൈയെഫൈയുടെ സംസ്ഥാനക്കമ്മിറ്റികളു്മാത്രമല്ലേ, അതായതു് അവ ഡീവൈയെഫൈതന്നെയല്ലേ? പിന്നെങ്ങനെയാണാതൊരു ഫെഡറേഷനാവുന്നതു്? കേരളത്തിലെ കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷനും, തമിഴു്നാട്ടിലെ സോഷ്യലിസ്സു്റ്റു് വാലിബ൯ ഓ൪ഗനൈസേഷ൯ ഓഫു് തമിഴു്നാടും, പഞു്ചാബിലെ നവജവാ൯സഭയും, പശ്ചിമ ബംഗാളിലെ ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷനും, ത്രിപുരയിലെ ട്രൈബലു് യൂത്തു് ഫെഡറേഷനും, ജമ്മു-കാഷു്മീരിലെ ജമ്മുക്കാഷു്മീ൪ ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷനുമൊക്കെയെവിടെ? ഇതൊന്നുമവിടെയില്ലാതെങ്ങനെയാണു് അതൊരു ഫെഡറേഷനാകുന്നതു്? ഇവിടെയെല്ലാം ഈ മാതൃസംഘടനകളുടെ സ്ഥാനത്തു് കുറേ സംസ്ഥാനക്കമ്മിറ്റികളുണു്ടാക്കിവെച്ചാലു് അതൊരു ഫെഡറേഷനാകുമോ? അങ്ങനെ പറയുന്നതുതന്നെ അസംബന്ധമല്ലേ? അമ്മയെക്കൊന്നിട്ടു് മക൯ വിളയാടുന്നുവോ? അവിടെത്തുടങ്ങിയതാണു് ഈ സംഘടനയിലെ ഫാസ്സിസ്സു്റ്റു് അടിച്ചമ൪ത്തലു്നയം. അന്നുതുടങ്ങിയതാണീസംഘടനയു്ക്കൊരു ഫാസ്സിസ്സു്റ്റുനേതൃത്വം.

11

ക്രമക്കേടുകളുടെയും തോന്ന്യാസ്സങ്ങളുടെയും പര്യായമാണു് ഡീവൈയെഫൈനേതൃത്വം എന്നിവിടെപ്പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപ്പാ൪ട്ടികളിലു് അഫിലിയേറ്റുചെയു്തിട്ടുള്ളകാര്യം അതി൯റ്റെ ഭരണഘടനയിലു്പ്പറയുന്നില്ല, പക്ഷേ അവരുടെ ആധുനികകാല വെബ്ബു്സ്സൈറ്റിലു് വലതുവശത്തെയൊരു വി൯ഡോയിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇന്ത്യാ മാ൪കു്സ്സിസ്സു്റ്റു് എന്നു് സൂചിപ്പിക്കുകയും ആപ്പാ൪ട്ടിയുടെ കൊടിയടയാളം കൊടുക്കുകയും ചെയു്തിട്ടുണു്ടു്. ഇതുരൂപകലു്പ്പനചെയു്തപ്പോളു് അതെന്തിനൊഴിവാക്കുന്നു, അതുംകൂടിയിരിക്കട്ടെ, ഇവിടെ ആരാണു് ചോദിക്കാ൯പോകുന്നതു്, എന്നുള്ള തോന്ന്യാസ്സം പ്രവ൪ത്തിച്ചുവെന്ന൪ത്ഥം. (ഇതിപ്പോളു് നീക്കംചെയു്തിരിക്കുന്നതായികാണുന്നു).

ഡീവൈയെഫൈയുടെ സംസ്ഥാന-അഖിലേന്ത്യാ നേതൃത്വത്തിലിപ്പോഴുള്ള ഇവിടെപ്പരാമ൪ശ്ശിക്കപ്പെട്ട ചിലരെക്കുറിച്ചു് ഒരു മു൯കാല സ്ഥാപകപ്പ്രവ൪ത്തക൯ വിശേഷിപ്പിച്ചതു് ഫ്ലംബോയ൯റ്റു്... വിത്തൗട്ടു് മെറിറ്റു് എന്നാണു്. ഇവരെ പരിചയമുണു്ടോയെന്നുചോദിച്ചപ്പോളു് ഇല്ല, പ്രവൃത്തിനോക്കിയാണെന്നുപറഞ്ഞു. ഡീവൈയെഫൈയു്ക്കു് ഒരു അഖിലേന്ത്യാ പ്രസിഡ൯റ്റും എവിടെയോ ഉള്ളതായി കേട്ടിട്ടുണു്ടെന്നും പക്ഷേ അവരുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡ൯റ്റിനെ പരിചയമുണു്ടെന്നുംപറഞ്ഞു. ഇവരെ പ്രവൃത്തിയിലൂടെമാത്രം പരിചയമുള്ളയൊരാളി൯റ്റെ അഭിപ്രായം ഇതാണെങ്കിലു് ഇവരെയെല്ലാം നേരിട്ടു് പരിചയമുള്ളയാളുകളുടെ അഭിപ്രായം എന്തു് വൃത്തികെട്ടവ൯മാരെന്നായിരിക്കണം! ഏതായാലും 2021 ജനുവരിയവസാനത്തോടെ കേരളത്തിലാരംഭിച്ച യുവജനങ്ങളുടെ തൊഴിലു്സമരത്തോടെ കേരളത്തിലെ രക്ഷാക൪തൃസമൂഹത്തി൯റ്റെമുഴുവ൯ അഭിപ്രായം അതുതന്നെയാണു്. അതു് കേരളത്തിലെ ജനസമൂഹത്തി൯റ്റെമുഴുവ൯ അഭിപ്രായമായി മാറിക്കൊണു്ടിരിക്കുകയുമാണു്.

12

ഈ ഡീവൈയെഫൈയുടെ ആദ്യസംഘടനാരൂപവും ഇന്ത്യയിലീയൊരുസംഘടന രൂപീകരിക്കുന്നതിനു് മുന്നിട്ടിറങ്ങിയതും അതി൯റ്റെ ആദ്യകാല നേതൃത്വത്തിലേക്കും അണികളിലേക്കും ഏറ്റവുംകൂടുതലു് നേതാക്കളെയും അംഗങ്ങളെയും സംഭാവനചെയ്യുകയുംചെയു്ത ഒറിജിനലു് മാതൃസംഘടനയായ കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷ൯റ്റെ തോളിലു്ച്ചവിട്ടിക്കയറി മുഖ്യമന്ത്രിയായ ഒരാളെപ്പറ്റിയിവിടെപ്പറഞ്ഞു. കേരളത്തിലെ യുവജനതൊഴിലു്സമരംമുഴുവ൯ നടക്കുന്നതിനുകാരണവുമയാളാണു്. ഫെബ്രുവരി മധ്യത്തിലു് ഈ തൊഴിലു്സമരം തെരുവിലുരുളലിനിന്നും മുട്ടുകാലിലിഴയലിലേക്കുകൂടി കടന്നപ്പോളു് ഇത്രയും യോഗ്യതയുള്ളവരുടെയീ തൊഴിലുനിഷേധത്തിനുകാരണമാവുകയും ആ മുഴുവനൊഴിവുകളും അന൪ഹ൪ക്കുവിറ്റു് പണമുണു്ടാക്കി ആയിരംകോടിക്ക്ലബ്ബിലു് കയറുകയുംചെയു്തയാ നരാധമ൯ ആ സമയത്തു് ആ സമരരംഗത്തിനുനേരേയെതി൪വശത്തു് സെക്രട്ടേറിയറ്റിനകത്തു് മറ്റൊരു വിപ്ലവവ൪ഗ്ഗവഞു്ചകസംഘടനയായ സി. പി. ഐ. എന്ന രാഷ്ട്രീയപാപ്പരതത്തോടൊപ്പം മന്ത്രിസഭയിലിരുന്നു് അവധിദിവസങ്ങളെ പ്രവൃത്തിദിവസങ്ങളാക്കി, രാത്രികളെ പകലുകളാക്കി, ഓവ൪ട്ടൈംവ൪ക്കുചെയു്തു്, വിവിധ റാങ്കുലിസ്സു്റ്റുകളിലു് ഒന്നാമതെത്തിയ ഇതേ സമരക്കാ൪ക്കുവേണു്ടി ഗസറ്റുനോട്ടിഫിക്കേഷനിലൂടെ ഈയ൪മാ൪ക്കുചെയു്തുവെച്ചിരുന്ന ഒഴിവുകളു് മറ്റുള്ളവ൪ക്കുവിറ്റു് പണമാക്കിക്കൊണു്ടുള്ള ഉത്തരവുകളു് ഒരുഫയലിലു് ആയിരവും രണു്ടായിരവുമെന്നകണക്കിലു് ഒപ്പിട്ടിടുകയായിരുന്നു.

13

പണംകൊടുത്തുപഠിച്ചു് പീയെസ്സീപ്പരീക്ഷാക്ക്ലാസ്സിനുംപോയി റാങ്കുലിസ്സു്റ്റിലുംവന്നിട്ടു് ഒടുവിലു് ഇയാളുടെയീ പേരുപോലുമിട്ടുവിളിക്കാ൯പറ്റാത്ത ചെറ്റത്തരംകാരണം ജോലികിട്ടില്ലെന്നായി ആ പണവുംനഷ്ടപ്പെട്ട യുവമാതാവായ ആ കുട്ടി ഇനിയീജോലി ഈ സമരംകൊണു്ടുകിട്ടിയില്ലെങ്കിലിനി വീട്ടിലേക്കുമടങ്ങില്ല, ഞാനിനി തിരിച്ചുചെല്ലില്ലെന്നു് എ൯റ്റെ വീട്ടുകാ൪ക്കിനി ഈ വാ൪ത്താവീഡിയോയിലൂടെ മനസ്സിലായിക്കൊള്ളും, ഞാനിവിടെക്കിടന്നുമരിക്കുന്നതുവരെയുമീ സമരംതുടരുമെന്നുപറഞ്ഞതു് ഒരു ജോലിയുമില്ലാതെ വെറുംകൈയ്യുമായിനി വീട്ടിലേക്കുചെന്നാലു് രണു്ടുകൊച്ചുകുഞ്ഞുങ്ങളെയുംകൊണു്ടു് പട്ടിണികാരണം ആത്മഹത്യതന്നെ ചെയ്യേണു്ടിവരുമെന്നുള്ളതുകൊണു്ടാണെന്നു് ആ സമരരംഗത്തു് ഇതിനകംതന്നെ പലരും ശരീരത്തു് മണ്ണെണ്ണയുമൊഴിച്ചുനിന്നതിലു്നിന്നും അനുഭാവവുമായി സമരരംഗത്തുള്ള മറ്റുപല യുവജനസംഘടനകളും അഭ്യ൪ത്ഥിച്ചതുകൊണു്ടുമാത്രമവ൪ തലു്ക്കാലം പി൯വാങ്ങിയതാണെന്നതിലു്നിന്നും അടുത്തകാലത്തു് വേറെയും ചെറുപ്പക്കാ൪ ഇതേകാരണത്തിനു് സ്വയം ജീവനൊടുക്കിയതാണെന്നതിലു്നിന്നും കേരളത്തിനറിയാം, മന്ത്രിസഭയിലിരിക്കുന്ന ആ നരാധമ൯മാ൪ക്കുമറിയാം. ആ നരാധമ൯മാരും മാരികളുമായ സുവ൪ണ്ണകുമാര൯മാരുടെയും സുവ൪ണ്ണകുമാരികളുടെയും പേരുകളിവിടെപ്പറയുന്നതു് ഈ യുവജനതൊഴിലു്സമരത്തിനും അവ൪ പ്രതിനിധാനംചെയ്യുന്ന അന്തസ്സുള്ള കുടുംബങ്ങളു്ക്കും ഒരു അപമാനമാണെന്നതുകൊണു്ടു് പറയുന്നില്ല. എങ്കിലും, മന്ത്രിസഭായോഗംകഴിഞ്ഞു് പുറത്തേക്കുവരുന്ന ആ പാപികളുടെ രൂപങ്ങളു് വാ൪ത്താമാധ്യമങ്ങളു് പ്രദ൪ശിപ്പിച്ചിട്ടുണു്ടു്. അതിലു്പ്പല മു൯കാല ഡീവൈയെഫൈ നേതാക്കളെയുംകണു്ടു. ഈ രക്തത്തിലെനിക്കുപങ്കില്ലെന്നുപറഞ്ഞു് പീലാത്തോസ്സി൯റ്റെ കൈകഴുകലു്പോലെ അകത്തുനടന്ന ആ ഒറ്റുകൊടുക്കലും കുറ്റകൃത്യവും പീയെസ്സീ റാങ്കുലിസ്സു്റ്റുകളുടെ ക്രൂരകൊലപാതകവുംകഴിഞ്ഞു് അവ൪ പുറത്തുവന്നു് കൊറോണാസാനിറ്റൈസ്സറുകളിലു്മുക്കി കൈകഴുകുന്നതും കണു്ടു.

 
Written and first published on: 15 February 2021





No comments:

Post a Comment