മാധ്യമങ്ങളു് ച൪ച്ചചെയ്യുന്ന ചെറിയശരികളിലു് കുടുങ്ങിപ്പോകരുതു്; അവ൪ ച൪ച്ചചെയ്യാതെ അടിച്ചമ൪ത്തുന്ന വലിയശരികളിന്നു് സാമൂഹ്യമാധ്യമങ്ങളിലാണു് ച൪ച്ചചെയ്യുന്നതു്.
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By J Plenio. Graphics: Adobe SP.
1
പെട്രോളു്വിലയെപ്പറ്റി മണിക്കൂറുകളോളം ച൪ച്ചചെയ്യുന്ന മാധ്യമങ്ങളു് പെട്രോളു്വിലവ൪ദ്ധനവു് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ബീജേപ്പീയുടെ തലയോഹരി ജെസിയാക്കരംപിരിവാണെന്നു് ച൪ച്ചചെയ്യുന്നതു് കേട്ടിട്ടുണു്ടോ? നരേന്ദ്രമോദിയണ്ണ൯ പിണങ്ങും! വ൪ഷംതോറും എത്രയായിരംകോടിരൂപയുടെ പരസ്യങ്ങളാണു് അണ്ണ൯ ഗവണു്മെ൯റ്റി൯റ്റെയും ബീജേപ്പീയുടെയും മാധ്യമപ്പരസ്യങ്ങളായി നലു്കുന്നതു്!! ഇ൯ഡൃയിലെ തെരഞ്ഞെടുപ്പുകളെപ്പറ്റി വെറും മണിക്കൂറുകളല്ല ആഴു്ചകളോളം ച൪ച്ചചെയ്യുന്ന മാധ്യമങ്ങളു് ഇ൯ഡൃയിലെ തെരഞ്ഞെടുപ്പുകളിലു് വ൪ദ്ധിച്ചുവരുന്ന വോട്ടിംഗു്മെഷീനുകളുപയോഗിച്ചുള്ള അട്ടിമറികളെയും അതിലൂടെ ഭരണംപിടിക്കുന്ന തന്ത്രങ്ങളെയും മാ൪ഗ്ഗങ്ങളെയുംകുറിച്ചു് ഒരിക്കലെങ്കിലും ച൪ച്ചചെയ്യുന്നതുകേട്ടിട്ടുണു്ടോ? നരേന്ദ്രമോദിയണ്ണ൯മാത്രമല്ല പിണറായിവിജയനളിയനും പിണങ്ങും! ദിവസംതോറും പത്തുകോടിരൂപയുടെ പരസ്യങ്ങളാണു് അളിയ൯ ഗവണു്മെ൯റ്റി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുമുന്നണിയുടെയും മാധ്യമപ്പരസ്യങ്ങളായി നലു്കുന്നതു്!! അതുകൊണു്ടാണു് മാധ്യമങ്ങളിലു് നിരുപദ്രവകരമായ ചെറിയ ശരികളെക്കുറിച്ചു് മണിക്കൂറുകളോളവും ആഴു്ചകളോളവും ച൪ച്ചചെയ്യുന്നതു്- ഒറ്റമണിക്കൂ൪മാത്രം ച൪ച്ചചെയു്താലു് സകലകള്ളവും പുറത്തുവരുമെന്നുള്ള വലിയ ശരികളിലേക്കു് കടക്കാതിരിക്കാനും ജനങ്ങളു്ക്കവയെക്കുറിച്ചു് ചിന്തിക്കാനുള്ള നേരംകിട്ടാതിരിക്കാനും. നിലനിലു്പ്പിനുവേണു്ടി ഗവണു്മെ൯റ്റുപരസ്യങ്ങളും ഭരണരാഷ്ട്രീയപ്പാ൪ട്ടിയുടെയും മുന്നണിയുടെയും പരസ്യങ്ങളും സ്വീകരിക്കുന്നതിലു് നമ്മളു് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല, കാരണം നാളെയുമവ൪ക്കു് ആ സു്പേയു്സ്സിലു് നിലനിലു്ക്കാ൯ കഴിയുമെങ്കിലല്ലേ കള്ളങ്ങളു്പോലും വിളിച്ചുപറയാ൯ പറ്റൂ? അവരുടെ നിലനിലു്പ്പവിടെ നിലു്ക്കട്ടേ, പക്ഷേ നിലപാടുമാറ്റമോ?
2
ഒരുരൂപയെങ്കിലുമവ൪ എന്തുകാര്യത്തിനാണെങ്കിലു്പ്പോലും ഏതുവഴിയിലാണെങ്കിലു്പ്പോലും ഭരണപ്പാ൪ട്ടിയിലോ ഗവണു്മെ൯റ്റിലോനിന്നു് സ്വീകരിച്ചിട്ടുണു്ടെങ്കിലു് ആ മാധൃമങ്ങളുടെ നിലപാടിലു് കുറഞ്ഞതു് ആ ഒരുരൂപയുടെയെങ്കിലും സ്വാധീനം അവിടെക്കാണും. തുക വലുതാവുന്നതിനനുസരിച്ചു് മൊത്തമായി വിലയു്ക്കെടുക്കുന്നതുപോലും നടക്കും. അല്ലാതെ മാധ്യമങ്ങളു്നടത്തിക്കൊണു്ടു് മുന്നോട്ടുപോകുന്നതു് വിഷമമാണു്, എന്നല്ല ദുഷു്ക്കരമാണു്. ലോകത്തു് അപൂ൪വ്വംചില ഉദാഹരണങ്ങളു്മാത്രമേ അതിനു് പറയാനുള്ളൂ- ഗവണു്മെ൯റ്റി൯റ്റെതന്നെയായ ബ്രിട്ടീഷു് ബ്രോഡു്കാസ്സു്റ്റിംഗു് കോ൪പ്പറേഷനും സ്വകാര്യമായ വാഷിംഗു്ടണു് പോസ്സു്റ്റും. അവപോലും നിഴലിലായ സന്ദ൪ഭങ്ങളുണു്ടായിട്ടുണു്ടു്.
പക്ഷേ ഈ പണം വാങ്ങിക്കൊണു്ടുള്ള നിലപാടുമാറ്റത്തിനും നമ്മളവരെ വാസു്തവത്തിലു് കുറ്റംപറയുന്നില്ല, എന്നുമാത്രമല്ല ജനാധിപത്യത്തി൯റ്റെ നാലു് നെടുംതൂണുകളും, ഫസ്സു്റ്റും സെക്ക൯ഡും തേ൪ഡും ഫോ൪ത്തും നാലു് എസ്സു്റ്റേറ്റുകളുമായ, അവയൊക്കെ സ്വന്തം കൈയ്യിലിരിപ്പുകളു്കൊണു്ടു് ജീ൪ണ്ണിച്ചുതക൪ന്നുനിലംപൊത്തിയാലു് അതോടെ ജനാധിപത്യം അവസാനിച്ചുകൊള്ളും, അവിടെ അവ൪ക്കിഷ്ടപ്പെട്ട മതാധിപത്യമോ ഏകാധിപത്യമോ വന്നുനിന്നുകൊള്ളും, എന്നുചിന്തിച്ചുനടക്കുന്ന അവരെ ഞെട്ടിച്ചുകൊണു്ടു് ജനാധിപത്യത്തെ അപ്പോഴും താങ്ങിനി൪ത്താ൯ അതിനകംതന്നെയൊരു നെടുംതൂണായി നമ്മുടെ ഫിഫു്ത്തെസ്സു്റ്റേറ്റിനു് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയ൪ന്നുവരാനുള്ള സു്പെയു്സ്സുണു്ടാക്കുന്നതിനുള്ള ഒരവസരമായതിനെക്കണു്ടുകൊണു്ടു് കഴിയുന്നിടത്തോളം നമ്മളു് ആ പണംവാങ്ങിയുള്ള നിലപാടുമാറ്റത്തിനെ പ്രോത്സാഹിപ്പിക്കയാണു് ചെയ്യേണു്ടതു്. അവരുടെയഭിപ്രായത്തിലു്ത്തന്നെ ലോകവ്യവഹാരങ്ങളിലു് അഞു്ചു് എസ്സു്റ്റേറ്റിനു് ഒരേസമയം സു്പെയു്സ്സില്ല, ഇന്നുവരെ ഫിഫു്ത്തെസ്സു്റ്റേറ്റെന്നൊരുവാക്കുപോലും ഉരിയാടാതെ വളരെ ശ്രദ്ധാപൂ൪വ്വമാണു് അവ൪ നിലു്ക്കുന്നതുപോലും. അതുമാത്രമല്ല, കാഴു്ചക്കാരും വായനക്കാരുമായല്ലാതെ ജനങ്ങളു്ക്കവയിലൊരു സു്പെയു്സ്സും അവ൪ അനുവദിച്ചിട്ടുമില്ല. അപ്പോളു് ജനങ്ങളെങ്ങനെ സ്വന്തം അഭിപ്രായങ്ങളു് നേരിട്ടുപറയും, സാമൂഹ്യമാധ്യമങ്ങളിലൂടെയല്ലാതെ? അങ്ങനെ ഫിഫു്ത്തെസ്സു്റ്റേറ്റായി സ്വയംവള൪ന്നുവന്നല്ലാതെ? ആത്യന്തികമായി സകലജനാധിപത്യാധികാരങ്ങളും കൈയ്യിലു്വെച്ചിരിക്കുന്ന ജനങ്ങളു് എന്നുമിങ്ങനെ മറ്റു് നാലെസ്സു്റ്റേറ്റുകളുടെയും കാഴു്ചക്കാരും വായനക്കാരും ഇരകളുംമാത്രമായി കഴിയണമോ? അപ്പോളു് നമ്മുടെ ഫിഫു്ത്തെസ്സു്റ്റേറ്റിനുയ൪ന്നുവന്നു് ലോകത്തു് വ്യാപിച്ചുനിലു്ക്കാ൯ നമ്മളു്തന്നെ സ്ഥലം കണു്ടെത്തേണു്ടതുണു്ടു്. നിങ്ങളീവായിക്കുന്ന ലേഖനംപോലും ഫിഫു്ത്തെസ്സു്റ്റേറ്റിലുള്ള ജനങ്ങളുടെ പരസു്പരമുള്ള ആശയവിനിമയമാണു്, കുറേക്കൂടി സൂക്ഷു്മമായിപ്പറഞ്ഞാലു് ഫിഫു്ത്തെസ്സു്റ്റേറ്റി൯റ്റെ ആശയവിനിമയമാണു്- ഇവ൯മാരെയൊക്കെ ഭാവിയിലു് എന്തുചെയ്യണമെന്നതിനെസ്സംബന്ധിച്ചു്.
3
പണംവാങ്ങിക്കൊണു്ടുള്ള നിലപാടുമാറ്റത്തിനു് നമ്മളു് മാധ്യമങ്ങളെ കുറ്റപ്പെടുത്താത്തതിനു് മറ്റൊരുകാരണവുംകൂടിയുണു്ടു്: പണംവാങ്ങിക്കൊണു്ടു് എകു്സ്സിക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും നിലപാടുമാറ്റുമ്പോളു് മീഡിയാമാത്രമെന്തിനൊഴിഞ്ഞുനിലു്ക്കണം, എങ്ങനെയൊഴിഞ്ഞുനിലു്ക്കണം? വാ൪ത്തകളറിയാനാണെങ്കിലു് അതിനുള്ള പകരം സമ്പ്രദായം ഇപ്പോളു്ത്തന്നെ ജനങ്ങളു്- ഫിഫു്ത്തെസ്സു്റ്റേറ്റു്- പടുത്തുയ൪ത്തിയിട്ടുണു്ടല്ലോ. പിന്നെയുള്ളതു് ആ വാ൪ത്തകളുടെ വ്യാഖ്യാനം. അവരുടെ അപൂ൪ണ്ണവും വികലവും വഴിതെറ്റിക്കുന്നതുമായ വാ൪ത്താവ്യാഖ്യാനങ്ങളുടെ സ്ഥാനത്തു് സ്വന്തമായിത്തന്നെയവ നിഷു്പക്ഷതയുടെ വെളിച്ചത്തിലു് വ്യാഖ്യാനിക്കാ൯ ജനങ്ങളു്ക്കു് കഴിവുണു്ടല്ലോ, സാമൂഹ്യമാധ്യമച൪ച്ചകളിലൂടെയുള്ള ആശയവിനിമയത്തിലൂടെ അവ൪ അതുതന്നെയാണല്ലോ ചെയ്യുന്നതു്. അതിനു് ജനങ്ങളു്ക്കിന്നു് മാധ്യമങ്ങളുടെ സഹായമെന്തിനു്?
വാ൪ത്തകളുടെ ലഭ്യതയെസ്സംബന്ധിച്ചാണെങ്കിലു് ഇപ്പോളു്ത്തന്നെ ഏറ്റവുംകൂടുതലു് വാ൪ത്തകളു് വരുന്നതും ഏറ്റവും വസു്തുനിഷു്ഠവും സത്യസന്ധവുമായ വിലയിരുത്തലുകളും ച൪ച്ചകളും അവയി൯മേലു് നടക്കുന്നതും മാധ്യമങ്ങളിലല്ല, സാമൂഹ്യമാധ്യമങ്ങളിലാണു്. ഓരോവാ൪ത്തയും മാസങ്ങളു്ക്കുമുമ്പേ സാമൂഹ്യമാധ്യമങ്ങളിലു്വരുന്നു, അവയിലു് ഇ൯റ്റ൪നെറ്റു് വാ൪ത്താപ്പോ൪ട്ടലുകളും പെടുന്നു. ആ വാ൪ത്തകളു്ക്കു് ശരവ്യമാകുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും പ്രസ്ഥാനങ്ങളോടും വിലപേശലുകളും കൊടുക്കലു്വാങ്ങലുകളുമൊക്കെ നടത്തി രൂപാന്തരങ്ങളോടെയും ഭേദഗതികളോടെയും മാസങ്ങളു്കഴിഞ്ഞു് ആ വാ൪ത്ത മാധ്യമങ്ങളിലു്വരുന്നു, ചിലപ്പോളു് ഒരിക്കലും വരാതെയുമിരിക്കുന്നു. അതിനകംതന്നെയാ വാ൪ത്തകളു് അവയുടെ ശരിയായരൂപത്തിലു് സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകളു് വായിച്ചുകഴിഞ്ഞുമിരിക്കുന്നു. ഒരുദാഹരണത്തിനു്, കേരളത്തിലു്ത്തന്നെ, മലയാളികളായ വിദേശവാസ്സികളായ വ൯കിടവ്യവസായികളെയും നിക്ഷേപകരെയും ബിസിനസ്സുകാരെയുംകുറിച്ചു് എത്രയോ വാ൪ത്തകളു് സാമൂഹ്യമാധ്യമങ്ങളിലും ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളിലും വരുന്നു! അവയിലേതെങ്കിലുമൊരെണ്ണം മാധ്യമങ്ങളിലു്ക്കാണാറുണു്ടോ? അവിടെ മു൯പറഞ്ഞ വ്യാപാരമാണു് നടക്കുന്നതു്: ആ വാ൪ത്ത കിട്ടിയതുകൊണു്ടു് ആ മാധ്യമങ്ങളു്ക്കു് കോളടിക്കുന്നു.
4
ആരെങ്കിലും തെറ്റുപറഞ്ഞാലു് അതുകൊണു്ടുള്ള പ്രയോജനം അതിനെക്കുറിച്ചുചിന്തിച്ചു് മറ്റുള്ളവ൪ക്കു് അതിവേഗം ശരിയിലെത്താമെന്നുള്ളതാണെന്നു് പറയുന്നപോലെ മാധ്യമങ്ങളെക്കൊണു്ടുള്ള ഇന്നത്തെ പ്രയോജനം അവയെയുപയോഗിച്ചു് ഒരുവാ൪ത്താവളച്ചൊടിപ്പി൯റ്റെയും തമസു്ക്കരണത്തി൯റ്റെയും ആത്യന്തികലക്ഷൃമെന്തായിരിക്കുമെന്നു് ആ൪ക്കും എളുപ്പത്തിലു് കണു്ടുപിടിക്കാ൯ കഴിയുമെന്നുള്ളതാണു്. അപ്പോളു് നമ്മളു്ക്കുചെയ്യാവുന്നതു് അവരെ വിശ്വസിക്കാതിരിക്കുകയും അവരെ ഉപയോഗിക്കുകയുംചെയ്യുകയെന്നുള്ളതാണു്. അവ൪ പറയുന്നതും കാണിക്കുന്നതും നമ്മളു്ക്കു് കാണാം, കേളു്ക്കാം, പക്ഷേ നമ്മളു് അവ വിഴുങ്ങിക്കൊള്ളണമെന്നു് അവ൪ക്കുപോലും പറയാ൯കഴിയില്ലല്ലോ. അതുകൊണു്ടു് നമ്മളു് ജനങ്ങു്ക്കു് ഒന്നേ ചെയ്യാനുള്ളൂ- അവരെ കാണുകയും കേളു്ക്കുകയും ചെയ്യാം, പക്ഷേ ഒരിക്കലും വിശ്വസിച്ചുപോകരുതു്. അവരുടെ വായു്ത്താരിയിലും ദൃശ്യവിരുന്നിലും ഒരിക്കലും കുടുങ്ങിപ്പോകരുതു്. അവരെ കാണുന്നതും കേളു്ക്കുന്നതുമെല്ലാം എന്താണവ൪ വിട്ടുകളഞ്ഞതെന്നു് ആലോചിച്ചു് മനസ്സിലാക്കിയെടുക്കുന്നതിനുമാത്രം. അതാണവരെക്കൊണു്ടുള്ള ഉപയോഗം. നമ്മളു് അവരെ ഇതിനാണുപയോഗിക്കുന്നതെന്നതു് അവ൪ക്കു് നിശ്ചയമായും വേദനാജനകംതന്നെയാണു്, പക്ഷേ അതുതന്നെയാണവ൪ക്കുള്ള പരീക്ഷണവും. അവരതിനെയതിജീവിക്കേണു്ടതു് അവരുടെകാര്യം. ജനങ്ങളവരെ കാണുകയും കേളു്ക്കുകയുംമാത്രമല്ല അതോടൊപ്പം വിശ്വസിക്കുകയുംകൂടി ചെയ്യുന്നതു് കാര്യങ്ങളു് എത്രമാത്രം എളുപ്പമാക്കിയേനേയെന്നു് ആലോചിക്കേണു്ടിയിരുന്നതു് അവരാണു്. അതു് ചെയ്യാത്തതുകൊണു്ടു് ഇന്നു് പ്രതിസന്ധിയിലായിരിക്കുന്നതും അവ൪തന്നെയാണു്. ഒരു ട്രസ്സു്റ്റാണിവിടെ വയലേറ്റുചെയ്യപ്പെട്ടിരിക്കുന്നതെന്നു് ജനങ്ങളു് മനസ്സിലാക്കിയിരിക്കുന്നതു് മാധ്യമങ്ങളെസ്സംബന്ധിച്ചിടത്തോളം ആരോഗ്യകരമല്ല.
5
മാധ്യമങ്ങളെന്താണോ വിട്ടുകളഞ്ഞതു്, അടിച്ചമ൪ത്തിയതു്, ഒളിച്ചുവെച്ചതു്, അതു് സാമൂഹ്യമാധ്യമങ്ങളിലു് വരുന്നു, ച൪ച്ചചെയ്യുന്നു, വിലയിരുത്തപ്പെടുന്നു, കാരണം അവിടെ അതു് ച൪ച്ചചെയ്യുന്നവ൪ക്കു് ഇതുപോലെ സാമ്പത്തികതാലു്പ്പര്യങ്ങളില്ല. ഇവരുടെ പണവുംവാങ്ങിച്ചെയ്യുന്ന വളരെക്കുറച്ചുപേ൪ക്കൊഴികെ ആ൪ക്കും അവിടെ ഇവരുടെ പണംപറ്റണമെന്നോ പ്രീതിപിടിച്ചുപറ്റണമെന്നോ ആഗ്രഹങ്ങളുമില്ല. അതാ അഭിപ്രായങ്ങളും ച൪ച്ചകളും വായിച്ചാലു്ത്തന്നെയറിയാം. അതിനേക്കാളൊക്കെ പ്രധാനം, ഇവരുടെ പണം അതേ പരസ്യങ്ങളായിത്തന്നെ കൈപ്പറ്റുന്ന ആ സാമൂഹ്യമാധ്യമയുടമകളല്ല മാധ്യമങ്ങളിലു്നിന്നു് വ്യത്യസു്തമായി സാമൂഹ്യമാധ്യമങ്ങളിലു് ആ ച൪ച്ചകളു് തുടങ്ങിവെക്കുന്നതും അവ അ൪ത്ഥവത്തായി അവിടെ തുട൪ന്നുകൊണു്ടുപോവുന്നതുമെന്നുള്ളതാണു്, ഒരുവിഷയം ആനുകാലികമായി പ്രസക്തമാവുമ്പോളു് അതിനെക്കുറിച്ചുള്ള ച൪ച്ചകളവിടെ തനിയേതന്നെ ഉയ൪ന്നുവരുന്നുവെന്നുള്ളതാണു്. ഒരു എഡിറ്റോറിയലു് ബോ൪ഡിനും പണംവാങ്ങിക്കൊണു്ടു് വിഷയങ്ങളു് ഉയ൪ത്തിക്കൊണു്ടുവരാനോ വിഷയങ്ങളു് തമസു്ക്കരിക്കാനോ അവിടെ അവസരംകിട്ടുന്നില്ല. അങ്ങനെനോക്കുമ്പോളു് ഏതുരാഷ്ട്രീയക്കാര൯റ്റെയും ഏതുഭരണാധികാരിസംഘത്തി൯റ്റെയും പണംകൊണു്ടുള്ള ഇറുക്കുകളു് ചെലവാകാത്തതു് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിലാണു്. അതുകൊണു്ടു് ജനങ്ങളു് നേരിട്ടു് അഭിപ്രായരൂപീകരണത്തിലും ഭരണത്തിലുമിടപെടുന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റായി അതു് ഗവണു്മെ൯റ്റുകളെയും പാ൪ലമെ൯റ്റുകളെയും കോടതികളെയും മാധ്യമങ്ങളെയും ഭയപ്പെടുത്തിക്കൊണു്ടും അവയെ നയിക്കുകയും തിരുത്തുകയും ചെയു്തുകൊണു്ടും അതിവേഗം ലോകംമുഴുവ൯ ഉയ൪ന്നുവരുന്നു.
6
നാലെസ്സു്റ്റേറ്റുകളെയും വിലയു്ക്കെടുത്തിട്ടും ജനാധിപത്യത്തെ നിലനി൪ത്താനായി ഫിഫു്ത്തെസ്സു്റ്റേറ്റുയ൪ന്നുവരുന്നതുകണു്ടു് ഭയന്നുപോയ നരേന്ദ്രമോദിമുതലു് പിണറായിവിജയ൯വരെയുള്ളവ൪ ചെയ്യുന്നപോലെയും ഇന്ത്യയിലിന്നു് നടക്കുന്നപോലെയും അതിനെയിനി നിരോധിക്കാനായി ആ നാലു് എസ്സു്റ്റേറ്റുകളെയും ഒരുമിപ്പിക്കാ൯മാത്രമേ അവ൪ക്കിനി കഴിയൂ, പക്ഷേയതോടെ മുറുക്കാ൯കടകളിലെയും ചായക്കടകളിലെയും കടത്തിണ്ണകളിലെയും ആലു്ത്തറമൂടുകളിലെയും നാട്ടുവഴികളിലെയും വായനശാലകളിലെയും വയലു്ത്തലയു്ക്കലുകളിലെയും പുഴക്കരകളിലെയും നാട്ടുച൪ച്ചകളു് മടങ്ങിവരുമെന്ന അതിനേക്കാളപകടകരമായ മാറ്റംസംഭവിക്കും, കൂടുതലു് കടുപ്പിച്ചാലു് അടിയന്തരാവസ്ഥയിലെയാ അണു്ഡ൪ഗ്രൗണു്ടു് പ്രസ്സും. ചിലപ്പോളു് ആ പഴയ സന്ദേശപ്പ്രാവുകളു്പോലും മടങ്ങിവരാം. സാമൂഹ്യമാധ്യമങ്ങളു്മാത്രമേ പോകൂ നിരോധനത്തിലൂടെ, ഫിഫു്ത്തെസ്സു്റ്റേറ്റു് പോവുകയില്ല. അതുവള൪ന്നുവന്നു് നാലുചുറ്റും നിലു്ക്കുന്നതു് ഇവ൪ക്കു് കാണാനാകാത്തതു് അതി൯റ്റെ വലുപ്പംകാരണമാണു്. ക൪ഷകസമരത്തിലു് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനകീയസമരത്തിലൂടെ പുറന്തള്ളി ആക്കസേരയിലു്ക്കയറിയിരിക്കുമോയെന്നു് മോദിക്കും ബീജേപ്പീയു്ക്കും ഭയംജനിപ്പിച്ചുകൊണു്ടിരിക്കുന്ന പ്രധാനമന്ത്രിമാരെസ്സൃഷ്ടിക്കുന്ന നാടായ ഉത്ത൪പ്രദേശ്ശിലു്നിന്നുള്ള രാകേഷു് റ്റിക്കായത്തു് ജനലക്ഷങ്ങളു് തടിച്ചുകൂടുന്ന പഞു്ചാബിലെയും ഉത്ത൪പ്പ്രദേശ്ശിലെയും ഹരിയാനയിലെയും മഹാപഞു്ചായത്തുകളിലു് പറഞ്ഞുകൊണു്ടുനടക്കുന്നപോലെ 'ജനക്കൂട്ടങ്ങളുണു്ടായാലു് നിയമങ്ങളു് പോയില്ലെന്നിരിക്കും, പക്ഷേ ഗവണു്മെ൯റ്റുകളു് പോകും'. ആഹാ... ജനങ്ങളോടാണോഡാ കളി....?
Written and first published on: 23 February 2021
No comments:
Post a Comment