Thursday 4 February 2021

447. ക൪ഷകരുടെ പടുകൂറ്റ൯ ട്രാക്ട൪പ്പരേഡുകണു്ടുഭയന്നു് ഞെട്ടിവിറച്ച ബീജേപ്പീ ഉട൯ ഇന്ത്യയിലു് ഇരുപതുവ൪ഷം പഴക്കമുള്ള വാഹനങ്ങളെല്ലാം നിരോധിക്കാ൯ ഉത്തരവിടുന്നു!

447

ക൪ഷകരുടെ പടുകൂറ്റ൯ ട്രാക്ട൪പ്പരേഡുകണു്ടുഭയന്നു് ഞെട്ടിവിറച്ച ബീജേപ്പീ ഉട൯ ഇന്ത്യയിലു് ഇരുപതുവ൪ഷം പഴക്കമുള്ള വാഹനങ്ങളെല്ലാം നിരോധിക്കാ൯ ഉത്തരവിടുന്നു! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stephen Marc. Graphics: Adobe SP.

1

ക൪ഷകരുടെ പടുകൂറ്റ൯ ട്രാക്ട൪പ്പരേഡുകണു്ടുഭയന്നു് ഞെട്ടിവിറച്ച ബീജേപ്പീ ഉട൯ ഇന്ത്യയിലു് ഇരുപതുവ൪ഷം പഴക്കമുള്ള വാഹനങ്ങളെല്ലാം നിരോധിക്കാ൯ ഉത്തരവിടുന്നു! ഇത്രഭീരുക്കളുടെ കൈയ്യിലോ ഇന്ത്യയുടെ രാജ്യസുരക്ഷ ജനങ്ങളു് ഏലു്പ്പിച്ചുകൊടുത്തിരിക്കുന്നതു്? കൈയ്യിലു് കഠാരയും വാളുമായി വ൪ഗ്ഗീയകലാപങ്ങളുടെ രംഗത്തു് ആളു്ക്കൂട്ടത്തി൯റ്റെ ബലത്തിലു് മസ്സിലുംപെരുക്കി അട്ടഹസിച്ചുകൊണു്ടുനടക്കുന്ന ഇവരെല്ലാം ഉള്ളിലു് എത്ര ഭീരുക്കളാണെന്നു് നേരത്തേതന്നെ അറിഞ്ഞിട്ടുതന്നെയായിരിക്കണം ചൈന സ്ഥിരമായി അതി൪ത്തിമാന്തുന്നതും കൈയ്യേറുന്നതും ഒരുചതുരശ്രമൈലു് സ്ഥലംപോലും തിരിച്ചുപിടിക്കാ൯ ഇവ൪ക്കു് കഴിയാത്തതും. പോരാത്തതിനു് ചൈനീസ്സു് പ്രീമിയ൪ മൈ പ്രണു്ടായി ഇടയു്ക്കിടയു്ക്കു് സന്ദ൪ശ്ശനമെന്നുംപറഞ്ഞു് ഇ൯ഡൃയിലു്വന്നു് ചുറ്റിനടന്നു് പ്രണു്ടി൯റ്റെ ചങ്കിടിപ്പളക്കുന്നുമുണു്ടു്. അമേരിക്കയെപ്പോലും ഭയപ്പെടുത്തിയ ഡിപ്ലോമാറ്റിക്കു് കറേജു് ടെസ്സു്റ്റാണു് ചൈനീസ്സു് പ്രസിഡ൯റ്റി൯റ്റെ ഇടയു്ക്കിടയു്ക്കുള്ള വരവി൯റ്റെപേരിലു് നരേന്ദ്രമോദിയുടെമേലു് നടത്തിക്കൊണു്ടിരിക്കുന്നതു്. അതാണു് യഥാ൪ത്ഥത്തിലു് നടക്കുന്നതു്. അതിനാണു് വരുന്നതു്. വന്നതി൯റ്റെപേരിലു് ചില കടലാസ്സുകളിലു് കുത്തികുറിച്ചിട്ടു് ശൂ വരച്ചിട്ടുപോകും, ഉഭയകക്ഷിക്കരാറുകളെന്നപേരിലു്, അല്ലെങ്കിലു് വാണിജ്യക്കരാറെന്നപേരിലു്.

2

ചൈനയു്ക്കാരും രഹസ്യങ്ങളു് ചോ൪ത്തിക്കൊടുക്കേണു്ടതില്ല, അവ൪ ദു൪ബ്ബല൯മാരിലു്നിന്നും രഹസ്യങ്ങളു് നയത്തിലും തഞു്ചത്തിലും ചോ൪ത്തിയെടുത്തുകൊള്ളും. പണു്ടു് അതിനുള്ള സു്പെഷ്യലു്ക്കന്യകകളു്തന്നെയുണു്ടായിരുന്നു ചൈനീസ്സു് ചക്രവ൪ത്തിമാരുടെ അരമനകളിലു്. ആധുനിക കമ്മ്യൂണിസ്സു്റ്റുചൈനയും അതിലൊട്ടും മോശമല്ല, എന്നല്ല, അവരാക്കലയെ പണു്ടത്തേക്കാളു് ഫൈ൯ടൃൂണു്ചെയു്തെടുത്തിട്ടുമുണു്ടു്. അതു് ലോകത്തിനുമുഴുവ൯ അറിയുകയുംചെയ്യാം. ആ ലഭിക്കുന്ന വിവരങ്ങളു് പല ഇ൯റ്റ൪നാഷണലു് നയതന്ത്രഡെസ്സു്ക്കുകളിലും വിശകലംചെയു്തിട്ടാണു് അതും കൂട്ടിച്ചേ൪ത്തു് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്കു് ചൈന അടുത്ത കറേജു് ടെസ്സു്റ്റിനുവരുന്നതു്. പക്ഷെ ചൈനയിലേക്കു് തിരിച്ചങ്ങോട്ടുചെന്നു് ആരെങ്കിലുമിതുപോലെ ചൈനാക്കാരുടെ കറേജുടെസ്സു്റ്റു് നടത്തിയിട്ടുവന്നതായി ഇതുവരെ നമ്മളു് കേട്ടിട്ടുമില്ല. പണു്ടിതുപോലെ ചൗ-എ൯-ലായി വന്നു് പ്രധാനമന്ത്രി നെഹു്റുവിനെ, അതും അന്താരാഷ്ട്രവേദികളിലു് നല്ല പരിചയവും ലോക എഴുത്തുകാരനെന്ന പ്രശസു്തിയും ലോകോത്തര ഇംഗ്ലീഷു് പ്രഭാഷകനെന്ന പേരുമുണു്ടായിരുന്ന നെഹു്റുവിനെ, തഞു്ചത്തിലു് കറേജുടെസ്സു്റ്റുനടത്തി പഞു്ചശീലതത്വങ്ങളും സൗഹൃദക്കരാറുകളും ഒപ്പിടുവിച്ചു് നെഹു്റു ചൈനക്കു് ഒരു ഭീഷണിയോ പ്രതിബന്ധമോ ആകത്തക്കരീതിയിലു് ഒന്നുമല്ലെന്നു് വിലയിരുത്തിയിട്ടാണു് പോകുന്നപോക്കിലു് അതി൪ത്തിയിലു്ച്ചെന്നു് തിരിഞ്ഞുനിന്നു് ഉട൯ ഇന്ത്യയുടെനേ൪ക്കു് വെടിവെച്ചിട്ടുപോയതു്. ആ കരാറുകളിലു് അപ്പോളു് മഷിപോലും ഉണങ്ങിയിട്ടുണു്ടായിരുന്നില്ല, ആ വട്ടമേശച്ച൪ച്ചയിലെ ചൈനയുടെ ചിരിപോലും മിക്കി മൗസ്സി൯റ്റെ മാഞ്ഞുപോകാത്ത ചിരിപോലെ അന്തരീക്ഷത്തിലു്നിന്നു് അപ്പോഴും മാഞ്ഞുപോയിട്ടുണു്ടായിരുന്നില്ല. ആ ആഘാതം തക൪ത്ത നെഹു്റുവെന്ന മനുഷ്യസു്നേഹിയായ പ്രധാനമന്ത്രിയെക്കുറിച്ചു് അ൪ണോളു്ഡു് ടോയ൯ബി ത൯റ്റെ ആഖ്യായികയിലു് സുദീ൪ഘമായി എഴുതിയിട്ടുണു്ടു്. ‘നെഹ്രുവി൯റ്റെ കാര്യത്തിലു് കാലത്തിനു് ചെയ്യാ൯കഴിയാത്തതു് ചൈന ചെയു്തു’ എന്നാണദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളതു്. അതിലേറെയെന്തു് വൈശിഷ്ട്യമാണു് നരേന്ദ്രമോദിയു്ക്കുള്ളതു്?

ക൪ഷകശക്തിയും ട്രാക്ട൪പ്പരേഡും ഈ വണു്ടിയോടിച്ചുള്ള പ്രക്ഷോഭവുമിങ്ങനെ വള൪ന്നാലു് ബീജേപ്പീഭരണത്തി൯റ്റെയും റിലയ൯സ്സുവാഴു്ച്ചയുടെയും അന്തൃം വളരെപ്പെട്ടെന്നുതന്നെ!

3

ഡലു്ഹിയിലേക്കു്
2021ലെ റിപ്പബ്ലിക്കു്ദിനത്തി൯റ്റെയന്നു് രാജ്യത്തി൯റ്റെ പലഭാഗത്തുനിന്നുംവന്ന ക൪ഷകരുടെ മുപ്പതും നാലു്പ്പതുവ൪ഷം പഴക്കമുള്ള ട്രാക്ടറുകളു് എത്ര അനായാസമായാണു്, എന്തു് പുല്ലുപോലെയാണു്, ബീജേപ്പീഭരണകൂടമൊരുക്കിയ വ൯ പ്രതിബന്ധങ്ങളെയെല്ലാം തട്ടിനീക്കി അതിജീവിച്ചു് തക൪ത്തുമുന്നേറി കുതിച്ചുപാഞ്ഞതെന്നു് വിദേശത്തും ഇന്ത്യമുഴുവനും തത്സമയം ജനങ്ങളു് കണു്ടതാണു്, എത്ര ബലവത്തായും നന്നായുമാണു് ആ വാഹനങ്ങളെല്ലാം ലോകത്തെ പ്രശസു്തമായ ആ കമ്പനികളു് നി൪മ്മിച്ചിരിക്കുന്നതെന്നു് ആ അപൂ൪വ്വക്കാഴു്ച്ചയിലൂടെ ലോകംമുഴുവ൯ തിരിച്ചറിഞ്ഞതുമാണു്. അമ്പതല്ല എണു്പതോ നൂറോവ൪ഷം വേണമെങ്കിലും ഏതു് പ്രതിബന്ധത്തേയും അതിജീവിച്ചു് കുതിച്ചുമുന്നേറാ൯പാകത്തിലാണു് അവയെല്ലാമുണു്ടാക്കിവിട്ടിരിക്കുന്നതെന്നു് അന്താരാഷ്ട്ര കാറോട്ടമത്സരങ്ങളിലു്പ്പങ്കെടുക്കുന്ന വമ്പ൯ കമ്പനികളെപോലെ ആ കമ്പനികളെല്ലാം ഡലു്ഹിയിലെയാ റിപ്പബ്ലിക്കു്ദിന ട്രാക്ട൪പ്പരേഡുകണു്ടു് അഭിമാനംകൊണു്ടതുമാണു്. പക്ഷേ ലോകത്തുനടന്നിട്ടുള്ളതിലു്വെച്ചു് ഏറ്റവും അപൂ൪വ്വമെന്നല്ല സമരങ്ങളോടുബന്ധപ്പെട്ടു് ആദ്യത്തേതുതന്നെയായ ആ ട്രാക്ട൪പ്പരേഡുകണു്ടു് ഇ൯ഡൃയുടെ ബീജേപ്പീ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിസഭയു്ക്കും ബീജേപ്പീ കേന്ദ്രനേതൃത്വത്തിനും ആറെസ്സെസ്സിനും ഹിന്ദുസംഘടനകളു്ക്കും ചങ്കിടിപ്പും ശ്വാസസ്സു്തംഭനവുമാണുണു്ടായതു്. ഉട൯തന്നെചെന്നു് രാജ്യംമുഴുവ൯ ഇരുപതുവ൪ഷം പഴക്കമുള്ള വാഹങ്ങളെല്ലാം നിരോധിച്ചുകൊണു്ടു് ഉത്തരവെഴുതാ൯ അവ൪ തുടങ്ങുകയുംചെയു്തു- ആദൃഘട്ടമായി. അടുത്തഘട്ടം രാജ്യത്തു് ക൪ഷകരുടെ ട്രാക്ടറുകളേ നിരോധിക്കുകയാണു്. രാജ്യംമുഴുവ൯ ഇനിയങ്ങോട്ടു് വാഹനങ്ങളേ നിരോധിച്ചുകളയുമോ?

4

ഇപ്പോളു് പാ൪ലമെ൯റ്റിലതു് സാരിയുടുത്ത ഒരു മതതീവ്രവാദിയുടെ ബഡു്ജറ്റുനി൪ദ്ദേശമായി വന്നതേയുള്ളൂ, പക്ഷേയതു് ബീജേപ്പീക്കും റിലയ൯സ്സിനുമെതിരായ ക൪ഷകരുടെ ട്രാക്ട൪പ്പരേഡുകണു്ട ഉട൯വന്നു എന്നതിലാണു് കാര്യം, പ്രസക്തിയും. കോ൪പ്പറേറ്റുപ്രതിനിധികളു് നിരന്നിരിക്കുന്ന പാ൪ലമെ൯റ്റതു് പാസ്സാക്കിയേക്കും, ഉട൯ വിജ്ഞാപനവും ഉത്തരവുമിറക്കിയേക്കും. പക്ഷേ ആ വിജ്ഞാപനവും ഉത്തരവുമൊക്കെയിറങ്ങുമ്പോളു് അതിലു്ക്കാണുക ട്രാക്ട൪പ്പരേഡും ക൪ഷകശക്തിയുംകണു്ടുഭയന്നും ഈ വണു്ടിയോടിച്ചുള്ള പ്രക്ഷോഭമിങ്ങനെ വള൪ന്നാലു് ബീജേപ്പീഭരണവും റിലയ൯സ്സുവാഴു്ച്ചയും വളരെപ്പെട്ടെന്നുതന്നെ ഇ൯ഡൃയിലു് അവസാനിക്കുമെന്നുള്ളതുകൊണു്ടും ഇ൯ഡൃയിലെ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കുന്നുവെന്നല്ല, ഇ൯ഡസ്സു്ട്രിയലു് റെവലൃൂഷനുമുമ്പുള്ള ഭൂമിയിലെ ചൂടിലു്നിന്നും രണു്ടുഡിഗ്രിയിലു്ക്കൂടുതലു് ഇന്ത്യയിലെ ചൂടുകൂടാതിരിക്കാ൯ പാരീസ്സുടമ്പടിപ്പ്രകാരമെടുക്കുന്ന മു൯കരുതലു്നടപടികളുടെഭാഗമായി ഇന്ത്യയിലു് മെഴു്സ്സിഡസു് ബെ൯സ്സും റോളു്സ്സു് റോയു്സ്സും ബെ൯റ്റു്ലിയും ടയോട്ടയും ബി.എം.ഡബ്യൂവും കി൪ലോസ്സു്ക്കറും ടാറ്റയും മാരുതിയുമെല്ലാമടങ്ങുന്ന സകലവിധവാഹനങ്ങളും ഇരുപതുവ൪ഷംകഴിഞ്ഞവമുഴുവ൯ നിരോധിക്കുന്നുവെന്നായിരിക്കും.

Also read the related article: SM 445. നി൪മ്മലാസീതാരാമ൯കാരണം കാ൪ക്കമ്പനികളുടേതൊഴികെ ലക്ഷക്കണക്കിനു് വ൪ക്കു്ഷോപ്പുകളു് പൂട്ടി കോടിക്കണക്കിനു് തൊഴിലാളികളു് വഴിയാധാരമായി ജീവിതം വഴിമുട്ടാ൯പോവുകയാണു് https://sahyadrimalayalam.blogspot.com/2021/02/445.html

Also read the related article: SM
455. 100വ൪ഷമോടാനുണു്ടാക്കിയിരുന്ന കാറുകളു് 20വ൪ഷമോടാനുണു്ടാക്കിക്കുന്ന നരേന്ദ്രമോദിയും നി൪മ്മലയും വെറും രാജ്യദ്രോഹികളും ജനശത്രുക്കളും മാത്രമാണോ? https://sahyadrimalayalam.blogspot.com/2021/02/455-100-20.html

Written and first published on: 02 February 2021

 

 

 

 





 

No comments:

Post a Comment