Tuesday, 16 February 2021

478. പെട്രോളും ഗ്യാസ്സും വില അയ്യായിരമാക്കിയാലും ഒരുചുക്കുംചെയ്യാ൯പറ്റാത്ത എവനൊക്കെ നമ്മളകൂടെത്തന്നെയൊണു്ടു് മോദീ... ഓടിവാ… പറന്നുവാ... കേരളത്തിലേക്കു്…!

478

പെട്രോളും ഗ്യാസ്സും വില അയ്യായിരമാക്കിയാലും ഒരുചുക്കുംചെയ്യാ൯പറ്റാത്ത എവനൊക്കെ നമ്മളകൂടെത്തന്നെയൊണു്ടു് മോദീ... ഓടിവാ… പറന്നുവാ... കേരളത്തിലേക്കു്…!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ben Kerckx. Graphics: Adobe SP.

പെട്രോളും ഗ്യാസ്സും വില അയ്യായിരമാക്കിയാലും ഒരുചുക്കുംചെയ്യാ൯പറ്റാത്ത എവനൊക്കെ നമ്മളകൂടെത്തന്നെയൊണു്ടു് മോദീ... ഓടിവാ… പറന്നുവാ... കേരളത്തിലേക്കു്! കൊറേയെണ്ണം കേരളത്തി൯റ്റെ തെക്കോട്ടും വടക്കോട്ടും കേരളായാത്രയുംനടത്തി നടക്കുകയാണു്. കൊറേയെണ്ണം കൊറേ പിള്ളേരെ സെക്രട്ടേറിയറ്റി൯റ്റെമുമ്പിലു് സമരത്തിനുകൊണു്ടിട്ടിട്ടു് ശബരിമല അയ്യപ്പ൯റ്റടുത്തു് പെണ്ണുങ്ങളു് കേറുന്നുണു്ടോ എന്നുനോക്കാ൯ പോയിരിക്കുകയാണു്. ഒരുത്ത൯ കോളേജുപിള്ളേരുമായി സംവദിക്കാ൯ നടക്കുകയാണു്, വേറൊരുത്ത൯ പള്ളിപിടിക്കാ൯ നടക്കുകയാണു്. നല്ലസമയം മോദീ... ഓടിവാ വോട്ടുമറിക്കാ൯...!

ഇത്ര പ്രതികരണഷണ്ഡത്വംബാധിച്ച ഒരു പുതുതലമുറയും പഴതലമുറയും കേരളത്തിലിനിയുണു്ടാവില്ല മോദീ...! കൊറേയെണ്ണം ക൪ഷകസമരത്തി൯റ്റെ പ്രകടനംകഴിഞ്ഞുവന്നു് റിലയ൯സ്സുമൊബൈലിലു് കുത്തിക്കളിച്ചുകൊണു്ടിരിക്കുന്നു. കൊറേയെണ്ണം വാട്ടു്സ്സാപ്പിലു് ഇമ്പോ൪ട്ട൯റ്റു് മെസ്സേജുവന്നെന്നുംപറഞ്ഞു് നോക്കിക്കൊണു്ടിരിക്കുന്നു. കൊറേയെണ്ണം പത്തുനൂറുവീഡിയോവന്നുകിടക്കുന്നതു് ഇതുവരെയും നോക്കാ൯ നേരംകിട്ടിയില്ലെന്നുംപറഞ്ഞു് മേലോട്ടുമേലോട്ടു് മൊബൈലിലു് വാട്ടു്സ്സാപ്പു് തേച്ചുവിട്ടുകൊണു്ടിരിക്കുന്നു. കൊറേയെണ്ണം അടുക്കളയിലു് ഗ്യാസ്സുംതീ൪ന്നു് തീവിലയു്ക്കു് വാങ്ങാ൯ പണമില്ലെന്നുംപറഞ്ഞു് ഊബറിലും സൊമാറ്റോയിലും സ്വിഗ്ഗിയിലും വിളിച്ചുപറഞ്ഞു് കണ്ണീ൪പ്പടവുംകണു്ടുകൊണു്ടിരിക്കുന്നു. അങ്ങേരുമാ൪ കടവരാന്തയിലും കാ൪ഷെഡ്ഡിലും കളീലിലും ബീവറേജുമടിച്ചു് തലയുംകറങ്ങിക്കിടക്കുന്നു. പിള്ളാരു് മടലുംവെട്ടി ബാളുമെടുത്തു് ക്രിക്കറ്റടിക്കാ൯ പോയിരിക്കുന്നു. പെമ്പിള്ളേരു് മൈലാഞു്ചിയുമിട്ടു് മുഖത്തു് ഫേഷ്യലുമടിച്ചുകിടക്കുന്നു. നല്ല സമയം മോദീ... ഓടിവാ...! പെട്രോളു്ക്കൊള്ളനടത്തി ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯ പണമുണു്ടാക്കാ൯ ഇതിനേക്കാളു്പ്പറ്റിയയവസരം ഇനിക്കിട്ടില്ല മോദീ... പറന്നുവാ...

Note: Prime Minister Narendra Modi and the Central Election Commisison- both visited Kerala together around the 15th of February 2021.

Written and first published on: 14 February 2021

 

 


No comments:

Post a Comment