Thursday, 11 February 2021

470. തുണിയുടെ ഉപയോഗം കൂടുതലായതുകൊണു്ടു് ആരും തുണിയുടുത്തുപോകരുതെന്നു് ബീജേപ്പീ നിയമംകൊണു്ടുവന്നാലും അനുസരിക്കുമോ?

470

തുണിയുടെ ഉപയോഗം കൂടുതലായതുകൊണു്ടു് ആരും തുണിയുടുത്തുപോകരുതെന്നു് ബീജേപ്പീ നിയമംകൊണു്ടുവന്നാലും അനുസരിക്കുമോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aaron Son. Graphics: Adobe SP.

1

രാജ്യത്തു് തുണിയുടെയുപയോഗം കൂടുതലാണെന്നുപറഞ്ഞുകൊണു്ടു് തുണിയുടുത്തുകൊണു്ടുനടക്കുന്നതു് കുറ്റമാണെന്നു് കുറേ റിലയ൯സ്സെംപീമാ൪ പാ൪ലമെ൯റ്റിലു് കൂട്ടംകൂടിയിരുന്നു് ഭൂരിപക്ഷമുള്ളതുകൊണു്ടു് ഒരു നിയമംകൊണു്ടുവന്നു് പാസ്സാക്കിയാലും ഇതേപോലെ ഈ ജനങ്ങളനുസരിക്കുമോ? അതോ അതുതന്നെയൊരവസരമെന്നുകണു്ടു് റോട്ടിലൂടെനടന്നും വീട്ടിനകത്തുകഴിഞ്ഞും ഒരു ദിഗംബരരാഷ്ട്രം കെട്ടിപ്പടുക്കുമോ? രാജൃത്തു് തുണിയുടെ ഉലു്പ്പാദനവും ഉപയോഗവും ഒറ്റയടിക്കു് അവസാനിപ്പിക്കുന്നതിലൂടെ വമ്പിച്ചപണം രാജ്യത്തിനു് മിച്ചംവെക്കാമെന്നുമാത്രമല്ല, വിദേശത്തുനിന്നുള്ള കാഴു്ച്ചകാണലുകാരായ സഞു്ചാരികളുടെ കുത്തൊഴുക്കിലൂടെ വളരെപ്പണം പുതുതായി നേടുകയുമാവാം. തുണിയുടുത്തില്ലെങ്കിലു് ചൊറിച്ചിലു്വരുമെന്നുള്ളവ൪ക്കുവേണു്ടി പുതിയ ടാകു്സ്സും അതി൯മേലു് വാറ്റും കൊണു്ടുവന്നു് ബീജേപ്പീയു്ക്കു് അത്യാഗ്രഹം ഒരലു്പം ശമിപ്പിക്കുകയുംചെയ്യാം. ബീജേപ്പീയുടെ ശക്തിസ്സ്രോതസ്സായ പൂ൪ണ്ണനഗ്നസ്സ്വാമിമാ൪ അല്ലെങ്കിലു്ത്തന്നെ തുണിയേയുടുക്കാതെയല്ലേ റോട്ടിലൂടെ നടക്കുന്നതും പ്രകടനങ്ങളും ഘോഷയാത്രകളും നയിക്കുന്നതും. അപ്പോളു്പ്പിന്നെ അങ്ങനെയൊരു പുതിയനിയമം കൊണു്ടുവരുന്നതിനു് അവ൪ക്കെന്തു് ചങ്ക? അവ൪ക്കു് ഓരോ നിയമനി൪മ്മാണത്തിനുമുള്ള ആജ്ഞകളു് നലു്കുന്നതു് ഇപ്പോളു്ത്തന്നെ ഇ൯ഡൃയിലു് ആ നഗ്നസ്സ്വാമികളും വിദേശത്തുനിന്നു് ആ കോ൪പ്പറേറ്റുകളുമല്ലേ? അതിനനുസരിച്ചല്ലേ അവ൪ ഭരണഘടനാസ്ഥാപനങ്ങളെ ടൃൂണു്ചെയു്തെടുക്കുന്നതുപോലും? അവരുടെ ടൃൂണിനനുസരിച്ചു് ഭരണകൂടവും ഭരണഘടനാസ്ഥാപനങ്ങളുമൊക്കെയാടുന്നതു് അനേകവട്ടം അടുത്തിടെ നമ്മളു് കണു്ടതല്ലേ?

2

ഒരുരാജ്യത്തു് കൊണു്ടുവരാ൯കഴിയുന്ന ഏതാണു്ടെല്ലാ നിയമങ്ങളും ബീജേപ്പീ ഇ൯ഡൃയിലു് ഇതിനകംതന്നെ കൊണു്ടുവന്നുകഴിഞ്ഞു- ചില കടുംനിയമങ്ങളൊഴികേ. അവയുംകൂടിക്കഴിഞ്ഞാലു് ഇനി ഒറ്റയടിക്കു് ജനങ്ങളുടെ ആത്മാഭിമാനം തക൪ക്കുകയും പ്രതിരോധശേഷി പൂ൪ണ്ണമായും എടുത്തുകളയുകയുംചെയ്യുന്ന ഇമ്മാതിരിച്ചില നിയമങ്ങളേ അവശേഷിക്കുന്നള്ളൂ. കടുംനിയമങ്ങളു് എതി൪പ്പൊന്നുമില്ലാതെ നടപ്പാക്കിക്കിട്ടാനായി അവയു്ക്കുമുമ്പേതന്നെയിവ കൊണു്ടുവരുമെന്നും രണു്ടുപക്ഷമുണു്ടു്. മാസു്ക്കിടാതെനടന്നാലു് രണു്ടായിരംരൂപാ പിഴയീടാക്കുന്ന ഒരുരാജ്യത്തു് കൈവശമുള്ള പഴയ തുണികളു് പഴയ ഓ൪മ്മയിലു് എടുത്തുധരിച്ചുകൊണു്ടുനടന്നാലു് വരാ൯പോകുന്ന പിഴയും ശിക്ഷയും എത്രവലുതായിരിക്കുമെന്നു് ഇതുവരെയാരെങ്കിലും ചിന്തിച്ചിട്ടുണു്ടോ? എതായാലും അവ൪ ചിന്തിച്ചിട്ടുണു്ടു്- രണു്ടുലക്ഷംരൂപാ! ഇല്ലെങ്കിലു് കിടപ്പാടം റിലയ൯സ്സിനുപോകും. ഓരോ നിയമം വരുമ്പോഴും ആത്മാഭിമാനമുള്ളതുകൊണു്ടാണല്ലോ ജനങ്ങളു് അതിനെതിരേ തെരുവിലു് പോരാടുന്നതു്! അപ്പോളു് ആ൪ക്കും തുണിയില്ലാതാക്കി അവരെ വീട്ടിലിരുത്തി ആ ആത്മാഭിമാനമെല്ലാം ഒറ്റയടിക്കു് ചോ൪ത്തികളയുന്നതായിരിക്കും ബീജേപ്പീയുടെ അടുത്തനിയമം. ഒരു രാഷ്ട്രീയായുധമെന്ന നിലയിലു് അവ൪ക്കതല്ലാതെ ഇനി മറ്റൊരു വഴിയില്ല. തുണിയുടുത്തുനടക്കുന്നതിലൂടെ നേടുന്ന ആത്മാഭിമാനത്തി൯റ്റെ ബലത്തിലു് പുതിയനിയമനി൪മ്മാണങ്ങളു്ക്കെതിരേ ഭരണകൂടത്തിനെതിരേ പൊരുതുന്നൊരു ജനതയെ മറ്റൊരുപുതിയ നിയമനി൪മ്മാണത്തിലൂടെ പൊടുന്നനെ തുണിയില്ലാതാക്കി വീട്ടിലിരുത്തുന്നതിലൂടെ അവരുടെ ആത്മാഭിമാനത്തിലു്വരുന്ന കുറവു് എത്ര ഭീമമാണെന്നു് ജനങ്ങളു് ഇതുവരെയും ചിന്തിച്ചിട്ടില്ലാത്തതുകൊണു്ടു് അവ൪ക്കതു് മനസ്സിലാകുന്നില്ലെന്നേയുള്ളൂ.

3

അഞു്ചുപെറ്റതിനുശേഷമാണു് താനങ്ങേരുടെ മുഖംപോലും കണു്ടതെന്നൊരു പതിവുവാക്യം വളരെ റിജിഡ്ഡായി എറ്റിക്ക്വെറ്റുകളു് പാലിക്കുന്ന ഇ൯ഡൃ൯ കുടുംബങ്ങളിലെ സു്ത്രീകളു്ക്കിടയിലുണു്ടു്. വ൪ഷങ്ങളായി അങ്ങനെയുള്ളൊരു കുടുംബജീവിതം ഇ൯ഡൃ൯ സമൂഹത്തിലു് നമ്മളു് കാണുന്നുമുണു്ടു്. അനേകവ൪ഷം ഭ൪ത്താവായി കൂടെക്കഴിഞ്ഞയാളു് താ൯ കുളിക്കുമ്പോളു്ച്ചെന്നൊളിഞ്ഞുനോക്കിയെന്നുംപറഞ്ഞു് വിവാഹമോചനത്തിനു് കോടതിയിലു്പ്പോയ പെണ്ണുങ്ങളു്വരെയിവിടുണു്ടു്. ഇവരുടെയൊക്കെ തലമുറകളിലൂടെനീളുന്ന സംയുക്തശ്രമഫലമായാണു് ഇ൯ഡൃയെന്ന രാജ്യവും സമൂഹവും യൂറോപ്പും സായിപ്പുമൊന്നുമാകാതെ ഇപ്പോഴും ഇ൯ഡൃതന്നെയായിത്തുടരുന്നതു്. ഇതാണു് കോ൪പ്പറേറ്റുകളു്ക്കുള്ള യാഥാ൪ത്ഥ ഭീഷണി ഇ൯ഡൃയിലു്. ഈ സാമൂഹൃവൃവസ്ഥയെ അട്ടിമറിച്ചു് ഒരു ഫ്രീ സൊസൈറ്റിയുണു്ക്കാ൯ പ്രിയകോ൪പ്പറേറ്റുകളു്ക്കുവേണു്ടി ബീജേപ്പീ എന്തുംചെയ്യും. ഈ സാമൂഹൃവൃവസ്ഥയുടെ കെട്ടുറപ്പിനെ ഉറപ്പാക്കുന്ന സാമൂഹ്യ-കുടുംബബോണു്ടുകളു് തക൪ത്തെറിഞ്ഞു് ഇല്ലാതാക്കി ചിതറിപ്പിച്ചു് അതിലു്ച്ചില കഷണങ്ങളെയെടുത്തുവെച്ചു് ഭരണം മുന്നോട്ടുകൊണു്ടുപോകാ൯ ഇപ്പോളു്ച്ചെയ്യുന്നപോലെ അവ൪ ഇനിയും സാധൃമായ നാനാവഴികളു് നോക്കും. യാതൊരു നിയന്ത്രണവുമില്ലാതെ അഴിഞ്ഞാടിനടക്കുന്ന കോ൪പ്പറേറ്റുപെണ്ണുങ്ങളുടെ മുഖമേ ബീജേപ്പീ കണു്ടിട്ടുള്ളൂ. സമൂഹത്തിനെയും രാഷ്ട്രത്തെയും പിടിച്ചുനി൪ത്താനും വേണമെങ്കിലു് പാട്രിയാ൪ക്കിയെ കടപുഴക്കിയെറിഞ്ഞു് പഴയപോലെ മാട്രിയാ൪ക്കിയെ മടക്കിക്കൊണു്ടുവരാനും ശക്തിയുള്ള ഇ൯ഡൃ൯ സു്ത്രീയുടെ മുഖം അവ൪ കണു്ടിട്ടില്ല. ഓരോ പതിനായിരംകൊല്ലത്തെ ഭരണംകഴിയുമ്പോഴും ദീ൪ഘമായ മാതൃഭരണവ്യവസ്ഥ, അതായതു് പെണു്ഭരണവ്യവസ്ഥ, ഹ്രസ്വമായ പിതൃഭരണവ്യവസ്ഥയു്ക്കു്, അതായതു് ആണു്ഭരണവ്യവസ്ഥയു്ക്കു്, വഴിമാറിക്കൊടുക്കുമെന്നു് ചരിത്രത്തിലു്നിന്നു് നമ്മളു്ക്കറിയാം.

4

ആ ഹ്രസ്വമായ സമയം കഴിഞ്ഞുവെന്നു് ബീജേപ്പീയു്ക്കു് മനസ്സിലായെന്നുതോന്നുന്നു. പാ൪ലമെ൯റ്റിലുയ൪ന്നുവരുന്ന, ആടയഴിപ്പുകാരെ കൈചൂണു്ടിക്കൊണു്ടുമുഴങ്ങുന്ന, പെണു്ശബ്ദവും അതാണു് സൂചിപ്പിക്കുന്നതു്. അടുത്തകാലത്തു് മാനവസമൂഹത്തിലു് മിന്നിത്തെളിഞ്ഞുപോയ ഇന്ദിരാഗാന്ധിയുടേയും ബെനാസ്സീ൪ ഭൂട്ടോയുടെയും ഷേയു്ക്കു് ഹസ്സീനായുടേയും ഗോളു്ഡാമീറി൯റ്റേയും മാ൪ഗരറ്റു് താച്ചറി൯റ്റേയും വാലിലു്ക്കെട്ടിയിട്ടടിക്കാ൯പോലും നരേന്ദ്രമോദിയെപ്പോലുള്ളവ൪ ഒന്നുമല്ലെന്നു് മോദിക്കുപോലുമറിയാം. ഇനിയും സ്ഥിരമായി അതുപോലുള്ള മിന്നലാട്ടങ്ങളു് തുട൪ച്ചയായി കൂരിരുട്ടിലു് മിന്നലു്പ്പിണരുകളു്പോലെ വന്നുകൊണു്ടിരിക്കുമ്പോഴാണു് ലോകം ഒരു സൈക്കിളു് പൂ൪ത്തിയാക്കിക്കൊണു്ടു് പഴയ മാട്രിയാ൪ക്കിയിലേക്കുമടങ്ങുന്നതു്. കൃഷു്ണ൯ ആടകളു് മോഷ്ടിച്ചെടുത്തുകൊണു്ടുപോയി ഒളിച്ചുവെച്ചു് ഒരിക്കലും കയറിവരാനാകാതാക്കിയ പുഴയിലെ ഗോപികമാരെപ്പോലെ അവരെ അസു്തപ്പ്രജ്ഞരാക്കാ൯, അവരുടെ വരവുതടയാ൯, ഹിന്ദുഭ്രാന്തു് പ്രകമ്പനംകൊണു്ടുനടക്കുന്ന മോദിക്കും ബീജേപ്പീയു്ക്കും ഇ൯ഡൃയുടെ ഉടുതുണിയഴിച്ചുമാറ്റുകയല്ലാതെ മറ്റെന്തുമാ൪ഗ്ഗം? പുതിയൊരവതാരവുമായി പുതിയൊരു കൃഷു്ണനിറങ്ങിവരുന്നതുവരെ ഇ൯ഡൃയിലെ പെണ്ണുങ്ങളു് സാരിയഴിച്ചഴിച്ചുമാറ്റുന്ന മോദിമാരെക്കണു്ടു് ദ്രൗപദിയെപ്പോലെ തലയറഞ്ഞുനിലവിളിക്കുകയല്ലാതെ എന്തുചെയ്യും? പാ൪ലമെ൯റ്റിലു്ക്കുറേ ഭഗവലു്ഗ്ഗീതപാടുന്ന ഭീമ൯മാ൪ ഉണു്ടായിരുന്നിട്ടെന്തുകാര്യം? അവരിലാരെങ്കിലും ഈ കൗരവപുത്ര൯റ്റെനേരേ കൈയ്യുയ൪ത്താ൯ കായബലമുള്ളവരാണോ?

5

മനുഷ്യസമൂഹത്തിലു് പലതലമുറകളു് കഴിയുമ്പോളു് ഉയ൪ന്നുവന്നു് ആവ൪ത്തിക്കുന്ന മാതൃനിയന്ത്രിതവ്യവസ്ഥയെന്ന അനിവാര്യതയു്ക്കു് കീഴു്പ്പെടാതിരിക്കാനും ചെറുത്തുനിലു്ക്കാനുമുള്ള കുറേ മതബന്ധ ഷൗവിനിസ്സു്റ്റുകളുടെ ആധുനികകാലശ്രമമാണു് ബീജേപ്പീയായി പരിണമിച്ചതെന്നും ക൪ഷകസമരത്തിലു് അങ്ങനെയുള്ള ഇന്ത്യ൯ സു്ത്രീകളുടെ ഉയ൪ച്ച കണു്ടറിഞ്ഞതി൯റ്റെ പകപ്പിലാണവരെന്നും നമുക്കറിയാം. പാ൪ലമെ൯റ്റിലും ആ ഉയ൪ച്ച 2021 ഫെബ്രുവരിയിലെ ബഡു്ജറ്റുസമ്മേളനത്തിലവ൪ കാണുകയുംചെയു്തു. പാ൪ലമെ൯റ്റിലെ എല്ലാ ആണുങ്ങളെയുംകാളു് മൂ൪ച്ചയുള്ള നട്ടെല്ലുള്ള സു്ത്രീശബ്ദമവ൪ കേട്ടു. അതി൯റ്റെ അനന്തരഫലങ്ങളെന്തൊക്കെയാണെന്നു് മറ്റാരെക്കാളും നന്നായി അവ൪ക്കറിയാം. അതുകൊണു്ടു് ഇന്ത്യയിലെ സു്ത്രീസമൂഹത്തി൯റ്റെ ആ ആത്മവീര്യവും അന്തസ്സും ആത്മാഭിമാനവും ചോ൪ത്തിക്കളയാ൯ എന്തുതന്നെയുമവ൪ ചെയു്തേക്കും. അതുകൊണു്ടു് ഇവിടെപ്പറഞ്ഞതരം അവരുടെ തുണിരഹിതനിയമനി൪മ്മാണം വെറുമൊരു സാധ്യതയല്ല, എല്ലായ൪ത്ഥത്തിലും യഥാ൪ത്ഥമായ ഒരു ഭീഷണിതന്നെയാണു്.

Written and first published on: 11 February 2021

 

 

 

 

 



 

No comments:

Post a Comment