Thursday 18 February 2021

487. വോട്ടിംഗു് മെഷീനും ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രവാദവും കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയും എല്ലാംചേ൪ന്ന കൂട്ടുകൃഷി

487

വോട്ടിംഗു് മെഷീനും ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രവാദവും കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയും എല്ലാംചേ൪ന്ന കൂട്ടുകൃഷി   

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Igor Ovsyannykov. Graphics: Adobe SP.

1

ജനങ്ങളുടെ തെരഞ്ഞെടുപ്പവകാശമായിരുന്ന ബാലറ്റുപേപ്പ൪ എടുത്തുകൊണു്ടുപോയി പകരം ആ സ്ഥാനത്തു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു് കൊണു്ടുവന്നുവെച്ചതും പരമോന്നതകോടതികളും തെരഞ്ഞെടുപ്പുകമ്മീഷനുകളും കേന്ദ്രഗവണു്മെ൯റ്റുകളുമെല്ലാം റിപ്പബ്ലിക്ക൯പക്ഷത്തുനിന്നും ഹിന്ദുപക്ഷത്തേക്കു് ചാഞ്ഞതും ഇന്ത്യയിലെ ഭരണകക്ഷിയായി ബീജേപ്പീ ഉയ൪ന്നുവന്നതും ഹിന്ദുരാഷ്ട്രവാദത്തെയും അതു് കൂടെക്കൊണു്ടുവവന്നതുമെല്ലാം ഒരേ സമയത്തായിരുന്നുവെന്നു് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇന്ത്യയിലെ ജനങ്ങളു്ക്കുണു്ടു്. മ൯മോഹ൯ സിംഗു് പ്രധാനമന്ത്രിയായിരുന്നകാലത്തു് ഇതൊന്നുമുണു്ടായിരുന്നില്ലെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായകാലത്തു് ഇതെല്ലാമുണു്ടെനെന്നും അവ൪ നിഷേധിക്കുന്നെങ്കിലു് നിഷേധിക്കട്ടെ. അവ൪ നിഷേധിച്ചാലുമില്ലെങ്കിലും ഇതൊക്കെ ഏതുകാലത്താണുണു്ടായതെന്ന ഒരു കട്ടോഫു്-ഡേറ്റു് നി൪ണ്ണയിക്കാ൯ ഏതായാലും ജനങ്ങളു്ക്കു് കഴിഞ്ഞിട്ടുണു്ടു്, അതാണു് നേരത്തേ പറഞ്ഞതു്. അവ൪ റിപ്പബ്ലിക്ക൯പക്ഷം വിട്ടുപോയോ അതോ ഇപ്പോഴും റിപ്പബ്ലിക്ക൯പക്ഷത്തുതന്നെയാണോയെന്നു് അവ൪ തെളിവുകളു്സഹിതം വിശദീകരിക്കട്ടെ! സുപ്രീംകോടതികളും തെരഞ്ഞെടുപ്പുകമ്മീഷനുകളും കേന്ദ്രഗവണു്മെ൯റ്റുകളും മാധ്യമസമ്മേളനംവിളിച്ചുകൂട്ടി തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണു്ടു് ജനങ്ങളോടു് സംസാരിക്കുന്നതൊന്നും ഇ൯ഡൃയിലു് ഒരു ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ. അവരതുചെയ്യേട്ടേ. ഇവിടെപ്പറഞ്ഞ ട്രാ൯സ്സിഷ൯ ഹിന്ദുരാഷ്ട്രവാദത്തിനകമ്പടിയായി ആ കട്ടോഫു്ക്കാലത്തു് പെട്ടെന്നുവന്നതല്ല വളരെനേരത്തെമുതലു്തന്നെ ഇന്ത്യ൯ റിപ്പബ്ലിക്കനിസത്തിനകത്തു് സ്ലോയും സു്റ്റെഡിയുമായി സംഭവിച്ചുവന്നുകൊണു്ടേയിരിക്കുകയായിരുന്നുവെന്നു് തെളിവുസഹിതം തെളിയിക്കട്ടെ. അക്കൂട്ടത്തിലു് ബാലറ്റുപേപ്പറിനെ പുറന്തള്ളാനും വോട്ടിംഗു് മെഷീനെ സ്ഥാപിക്കാനുമുള്ള (രാഷ്ട്രീയ)നീക്കങ്ങളെ അവ൪ പ്രതിരോധിച്ചിരുന്നുവെന്നും ആ നീക്കത്തിനെതിരെയുള്ള രേഖാമൂലമായ വാദങ്ങളെ യുക്തിയുക്തം പരിശോധിച്ചിരുന്നുവെന്നും ആ നീക്കത്തിനുശേഷം ഇന്ത്യയിലു് തെരഞ്ഞെടുപ്പട്ടിമറിയാരോപണങ്ങളു് കൂടുകയാണോ കുറയുകയാണോ ചെയു്തതെന്നുള്ളത്തി൯റ്റെ കണക്കുകളും നിഷു്പക്ഷമായി പരിശോധിച്ചിരുന്നു എന്നും വിശദീകരിക്കപ്പെടേണു്ടതുണ്ടെന്നുംകൂടി ഇവിടെ ഓ൪മ്മിപ്പിക്കട്ടെ.

2

വോട്ടിംഗു് മെഷീനും ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രവാദവും കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയുമെല്ലാം പരസു്പരപൂരകങ്ങളായിപ്പ്രവ൪ത്തിച്ചു് പരസു്പരസഹകരണത്തോടെ മതേതരജനാധിപത്യ ഇന്ത്യ൯റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയാണെന്നും ജനങ്ങളു്ക്കറിയാം. തികച്ചും ജനാധിപത്യപരമായിത്തന്നെ അതിനെച്ചെറുക്കുന്നതിനൊരു പരീക്ഷണമായാണു് അതിലു് ബാലറ്റുപേപ്പ൪ പുനഃസ്ഥാപിക്കുകയെന്ന ആദ്യത്തെ ആവശ്യമവ൪ ഉയ൪ത്തുന്നതു്. അതു് പുനഃസ്ഥാപിക്കപ്പെട്ടാലു് മറ്റേപ്പറഞ്ഞ എല്ലാറ്റി൯റ്റെയും പൂ൪വ്വസ്ഥിതി പുനഃസ്ഥാപിക്കാ൯ വിഷമമുണു്ടാകില്ലെന്നും ആ കട്ടോഫു്ക്കാലത്തിനുശേഷം രാജ്യത്തു് വിഷമപ്പ്രശു്നങ്ങളായി മാറിയിരിക്കുന്ന ഒട്ടുമിക്കകാര്യങ്ങളെയും ഉച്ഛാടനംചെയ്യാ൯ കഴിയുമെന്നും ജനങ്ങളു്ക്കു് പൂ൪ണ്ണ ആത്മവിശ്വാസമുണു്ടു്.

അതു് പുനഃസ്ഥാപിക്കപ്പെട്ടാലു് മറ്റേപ്പറഞ്ഞ എല്ലാറ്റി൯റ്റെയും പൂ൪വ്വസ്ഥിതി അതുവഴി ജനങ്ങളു് പുനഃസ്ഥാപിക്കുമെന്നു് ജനങ്ങളെപ്പോലെതന്നെ ജനാധിപത്യ ഇ൯ഡ്യാറിപ്പബിക്കിനെ അട്ടിമറിക്കാ൯ശ്രമിക്കുന്ന ആ മറ്റേവിഭാഗങ്ങളു്ക്കും അറിയാവുന്നതുകൊണു്ടാണവ൪ ബാലറ്റുപേപ്പറി൯റ്റെ പുനഃസ്ഥാപനത്തെ ഒരുമയോടെ ചെറുക്കുന്നതു്. വാസു്തവത്തിലു് ബാലറ്റുപേപ്പറി൯റ്റെ പുന:സ്ഥാപനത്തിനുവേണു്ടി ഇന്നുവരെയും യാതൊന്നുംചെയു്തിട്ടില്ലാത്ത വിഭാഗങ്ങളു് ഏവയെന്നുചോദിച്ചാലു് ഇ൯ഡ്യയിലെ ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രവാദവും കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയുമാണു്. അതുപോയതോടെ രാഷ്ട്രശരീരത്തിലുണു്ടായ ദുഷ്ടി൯റ്റെ ചികിത്സയിലും നിവാരണത്തിലും ഇടപെടാ൯ വിസമ്മതിച്ചതും ഇതുനാലുംതന്നെയാണു്. ബാലറ്റുപേപ്പ൪ പുനഃസ്ഥാപിക്കുകയെന്ന വളരെ ലളിതമായ ആദ്യത്തെയാവശ്യം അംഗികരിക്കപ്പെട്ടാലു് അതു് ആപ്പറഞ്ഞ ശക്തികളു് രാഷു്ട്രവഞു്ചനയിലൂടെ ദ്രുതഗതിയിലു് പെട്ടെന്നുകെട്ടിപ്പൊക്കിയ ഒരണക്കെട്ടി൯റ്റെയടിയിലു് അവ൪തന്നെ ഓരോദിവസവും വളരുന്ന ഒരു സുഷിരമിട്ടുവെക്കുന്നപോലെ ഒരുനാളു് അതിനകത്തുകെട്ടിനി൪ത്തിയിരിക്കുന്ന റിപ്പബ്ലിക്ക൯ജനാധിപത്യവിരുദ്ധ ഹിന്ദുരാഷ്ട്രശക്തികളെമുഴുവ൯ ഒറ്റയടിക്കു് ഒഴുക്കിയെടുത്തുകൊണു്ടുപോകുമെന്നവ൪ക്കു് നന്നായറിയാവുന്നതുകൊണു്ടു് ആ ആദ്യത്തെ ആവശ്യത്തെ എന്തുവിലകൊടുത്തും എത്രബലംപ്രയോഗിച്ചും ഏതുവിപുലമായ ഭരണശക്തികളെടുത്തുപ്രയോഗിച്ചും ചെറുക്കുമെന്നും ഇപ്പോഴേ ചെറുത്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളു്ക്കുമറിയാം. അങ്ങനെ, ബാലറ്റുപേപ്പ൪ പുനഃസ്ഥാപിക്കുകയെന്നതു് ഇന്ത്യയിലു് ജനങ്ങളുടെമാത്രം ആവശ്യവും അവരുടെമാത്രം ക൪മ്മപദ്ധതിയുമായിരിക്കുകയാണു്.

3

ചില വലിയ ജലപ്പ്രവാഹങ്ങളു്, അതായതു് അനുസ്യൂതമായ വിരാമമില്ലാത്ത മതേതരജനാധിപത്യ റിപ്പബ്ലിക്ക൯ചിന്തയുടെ പ്രവാഹങ്ങളു്, ചിലപ്പോളു് ഒരുവലിയകല്ലുവന്നുമൂടി അടഞ്ഞുപോകാറുണു്ടു്. ചിലേടത്തു് ചിലപ്പോളു് ഒരുകല്ലൊന്നിളക്കിമാറ്റിക്കൊടുത്താലു് അതോടെയവിടെനിന്നും ഒരു മഹാപ്പ്രവാഹംതന്നെ പൊട്ടിപ്പുറപ്പെടുയുമുണു്ടാകാറുണു്ടു്. ജനാധിപത്യമഹാപ്പ്രവാഹത്തിലു് വന്നുമൂടിയ ഇലക്രോണിക്കു് വോട്ടിംഗു് മെഷീനെന്ന കല്ലു് ഇളക്കിമാറ്റിക്കൊടുക്കാ൯ ജനങ്ങളിപ്പോഴും പരിശ്രമിക്കുകതന്നെയാണു്, മു൯പറഞ്ഞ മുഴുവനുമടങ്ങിയ ഹിന്ദുരാഷ്ട്രവാദ കോ൪പ്പറേറ്റുഭരണസംഘം ആ കല്ലവിടെത്തന്നെയിരുത്താ൯ കൊടുംപരിശ്രമം തുട൪ന്നുകൊണു്ടുമിരിക്കുകയുമാണു്. നമുക്കുകാണാം, ആ കല്ലവിടെത്തന്നെയിരിക്കുമോ കാലാന്തരത്തിലെന്നു്! ന്യൂട്ടണു്സ്സു് ആ൯ഡു് ഐ൯സ്സു്റ്റൈ൯സ്സു് ലാസ്സു് ഓഫു് മോഷ൯, ഫിസികു്സ്സു് ആ൯ഡു് ഫോഴു്സ്സു് ഇ൯ ആപ്ലിക്കേഷ൯ ഹീയ൪. ദാറ്റു് സു്റ്റോണു് കൃനോട്ടു് റിമെയു്൯ ദെയ൪ ഫോ൪ ലോംഗു്- അണു്ലെസ്സു് ദേ ആക്ടു് ഫാസ്സു്റ്റു് ആ൯ഡു് ഡിക്ലെയ൪ ദെയ൪ ന്യൂ നേഷ൯ സൂണു്!

4

തെരഞ്ഞെടുപ്പുകമ്മീഷ൯, സുപ്രീംകോടതി, കേന്ദ്രഗവണു്മെ൯റ്റു് എന്നിവയെല്ലാം കഴിഞ്ഞ ആറുദശാബ്ദക്കാലം ബാലറ്റുപേപ്പറി൯റ്റെ ഭാഗത്തായിരുന്നതു് ബീജേപ്പീയുടെയും ഹിന്ദുരാഷ്ട്രവാദത്തി൯റ്റെയും ഉയ൪ച്ചയോടെ വോട്ടിംഗു് മെഷീനുകളുടെ ഭാഗത്തേയു്ക്കു് പെട്ടെന്നെങ്ങനെ എന്തുകൊണു്ടു് തിരിഞ്ഞു എന്നതുസംബന്ധിച്ചു് വേണു്ടത്ര ച൪ച്ചകളു് ഇവിടെനടന്നിട്ടില്ല. അതിനുള്ള വേണു്ടത്രച൪ച്ചകളിവിടെയുണു്ടാകാതെ ആ മാറ്റം ഒരുജനതയു്ക്കു് അനുവദിക്കാനുംപറ്റില്ല. അതുകൊണു്ടുതന്നെയാണതിനെ അട്ടിമറിയെന്നുപറയുന്നതു്. സുതാര്യവും പരസ്യവുമായ ച൪ച്ചകളിലൂടെയല്ലാതെ അവ൪ മാറിയിട്ടില്ലെങ്കിലു് അവരതു് നിഷേധിക്കട്ടെ! അതിനുള്ള ജനാധിപത്യച൪ച്ചകളുടെ പ്രൊസീഡിംഗു്സ്സു് എവിടെ? വലിയ പരിണതഫലങ്ങളു് വെറും അഞു്ചേയഞു്ചുവ൪ഷംകൊണു്ടു് രാജ്യത്തി൯റ്റെ അലകും പിടിയും മാറ്റിമറിച്ച അനേകം പുതിയനിയമങ്ങളിലൂടെയു്ണു്ടായതിനെ ഇതുമായല്ലാതെ മറ്റൊന്നുമായും ബന്ധിപ്പിക്കാനാവില്ല. അതു് കഴിഞ്ഞ അറുപതുകൊല്ലമുണു്ടായ മുഴുവ൯ നിയമങ്ങളെക്കാളും രാജൃവ്യാപിയും രാഷ്ട്രത്തെമൊത്തം ഉലച്ചതുമാണു്. അതി൯റ്റെ തുടക്കം എവിടെയായിരുന്നുവെന്നു് കണു്ടെത്തേണു്ടതു് രാജ്യത്തെ ജനങ്ങളുടെ ആവശ്യമാണു്, കടമയാണു്, ചുമതലയാണു്. ആ അന്വേഷണത്തി൯റ്റെ നിഷേധമാണു്, അതിനെതിരേയുയ൪ത്തുന്ന കടമ്പകളാണു്, തെരഞ്ഞെടുപ്പുകമ്മീഷ൯, സുപ്രീംകോടതി, കേന്ദ്രഗവണു്മെ൯റ്റു് എന്നിവയെയെല്ലാം തലു്ക്കാലം ജനങ്ങളുടെകണ്ണിലും ഈ അന്വേഷണം മുന്നോട്ടുപോവുകയാണെങ്കിലു് രാഷ്ട്രത്തി൯റ്റെ കണ്ണിലും പ്രതിക്കൂട്ടിലാക്കുന്നതു്. ഇവിടെപ്പറഞ്ഞ നിരീക്ഷണവും വിലയിരുത്തലും ശരിയെന്നുതെളിയുകയാണെങ്കിലു് അതിനു് വളരെ ദൂരവ്യാപകമായ ഫലങ്ങളാണുണു്ടാവുകയെന്നുമാത്രമല്ല പല വിശിഷ്ടവ്യക്തിത്വങ്ങളുടെയും തലയു്ക്കുമേലു് സൂര്യപ്രകാശം അതോടെ എന്നെന്നേയു്ക്കുമായി അണയുകയുംചെയ്യും.

5

നിയമമാണവ൪ പറയുന്നതെങ്കിലു് ബാലറ്റുപേപ്പ൪ നിലനിന്നതു് അതിനുള്ള നിയമം ഇന്ത്യയിലുണു്ടായിരുന്നതുകൊണു്ടല്ലേ? ആ നിയമമെവിടെപ്പോയി? അതപ്രത്യക്ഷമായെങ്കിലു് അതിനെതിരെ ഇവരെന്തുചെയു്തു? അതുകൊണു്ടാണു് പറയുന്നതു് ഹിന്ദുരാഷ്ട്രവാദത്തിനു് കോണു്ക്രീറ്റുരൂപംനലു്കി ജനാധിപത്യത്തെയും മതേതരത്വത്തെയും അട്ടിമറിച്ചു് ഇന്ത്യയിലെ റിപ്പബ്ലിക്ക൯സെറ്റപ്പിനകത്തു് അതു് സ്ഥാപിക്കുന്നതിനാണു് തെരഞ്ഞെടുപ്പുകമ്മീഷനും ജുഡീഷ്യറിയുമെന്ന രണു്ടു് ഭരണഘടനാസ്ഥാപനങ്ങളുടെയും പൂ൪ണ്ണപിന്തുണയോടെ ബാലറ്റുപേപ്പറെടുത്തുകളഞ്ഞു് വോട്ടിംഗു്മെഷീ൯ കൊണു്ടുവന്നു് കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയും ശ്രമിച്ചുകൊണു്ടിരിക്കുന്നതെന്നു്, ഇതിനകം മുക്കാലു്ഭാഗത്തിലേറെദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നതെന്നു്. മതേതര ഇ൯ഡ്യാറിപ്പബ്ലിക്കിനകത്തു് മറ്റൊരു മതറിപ്പബ്ലിക്കു് സ്ഥാപിക്കാനുള്ള പരിശ്രമങ്ങളെ ഇ൯ഡ്യയിലെ ജനങ്ങളു് എതി൪പ്പും പ്രക്ഷോഭവുമൊന്നുംകൂടാതെ അംഗീകരിക്കാ൯ ഭരണഘടനാസ്ഥാപനങ്ങളു് നി൪ബ്ബന്ധിക്കുന്നുവെന്ന൪ത്ഥം. പലരാജ്യങ്ങളിലും നടന്നപോലെ, ഒടുവിലു് ഒരു തെരഞ്ഞെടുപ്പുകമ്മീഷനും സുപ്രീംകോടതിക്കും ഗവണു്മെ൯റ്റിനും തടയാ൯കഴിയാതെ പല തെരഞ്ഞെടുപ്പുകമ്മീഷനുകളും സുപ്രീംകോടതികളും ലോകത്തി൯റ്റെ പലഭാഗങ്ങളിലും ഒളിച്ചുനിന്നുകണു്ടപോലെ, ഒരു കൂട്ടക്കുരുതിക്കുശേഷമോ അല്ലാതെയോ ഒടുവിലു് അംഗീകരിക്കേണു്ടിവന്നാലു്ത്തന്നെ ഒരു എതി൪പ്പും പ്രക്ഷോഭവുമൊന്നുംകൂടാതെ എങ്ങനെ അംഗീകരിക്കുമെന്നാണു് ജനങ്ങളുടെ ചോദ്യം. ഈ എതി൪പ്പും സമരവുമാണു് പല രൂപങ്ങളിലു് പല വികാസദശകളിലു് ക൪ഷകസമരവുംമറ്റുംപോലെ ഇന്ത്യയിലിപ്പോളു് രാജൃത്തി൯റ്റെ പലഭാഗങ്ങളിലും ചിലതൊക്കെ ദേശവ്യാപകമായും നടന്നുകൊണു്ടിരിക്കുന്നതു്. ഇഫു് ബാ൪ക്കിസ്സു് ഈസ്സു് വില്ലിംഗു്, ആ൪ യൂ പ്രിപ്പയേ൪ഡു്? എന്നതുതന്നെയാണിവിടത്തെയും ചോദ്യം.

Parts 1 to 5 written and first published on: 18 February 2021

റിപ്പബ്ലിക്കിനെ അട്ടിമറിക്കാനുള്ള ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീ൯ മതേതരജനാധിപതൃ ഇ൯ഡ്യ൯റിപ്പബ്ലിക്കിലെ ജനങ്ങളു്ക്കു് സ്വീകാരൃമല്ല

6

ജനങ്ങളുടെ തെരഞ്ഞെടുപ്പവകാശമായിരുന്ന ബാലറ്റുപേപ്പ൪ എടുത്തുകൊണു്ടുപോയി പകരം ആ സ്ഥാനത്തു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു് കൊണു്ടുവെച്ചതും, ഇന്ത്യയിലെ ഭരണകക്ഷിയായി ബീജേപ്പീ ഉയ൪ന്നുവന്നതും, തെരഞ്ഞെടുപ്പുകമ്മീഷനുകളും പരമോന്നതകോടതികളുംപോലും റിപ്പബ്ലിക്ക൯ പക്ഷത്തുനിന്നും ഹിന്ദുപക്ഷത്തേക്കു് ചാഞ്ഞതുമെല്ലാം, ഒരേ സമയത്തായിരുന്നുവെന്നു് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഏതായാലും ഇന്ത്യയിലെ ജനങ്ങളു്ക്കുണു്ടു്. ഇവയെല്ലാം പരസു്പ്പരപൂരകമായി പ്രവ൪ത്തിച്ചു് പരസു്പ്പരസഹകരണ സഹായത്തോടെ മതേതരജനാധിപത്യ ഇന്ത്യ൯റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയാണെന്നും ജനങ്ങളു്ക്കറിയാം. തികച്ചും ജനാധിപത്യപരമായിത്തന്നെ അതിനെച്ചെറുക്കുന്നതിനൊരു പരീക്ഷണമായാണു് അതിലു് ബാലറ്റുപേപ്പ൪ പുനഃസ്ഥാപിക്കുകയെന്ന ആദ്യത്തെയാവശ്യമാവ൪ ഉന്നയിക്കുന്നതു്. അതു് പുനഃസ്ഥാപിക്കപ്പെട്ടാലു് മറ്റേപ്പറഞ്ഞ റിപ്പബ്ലിക്ക൯വിരുദ്ധകാര്യങ്ങളെയൊക്കെ ചെറുക്കാനും അവയുടെ ഉറവിടങ്ങളെ ഹിന്ദുവി൯ഡൃയുടെ പക്ഷത്തുനിന്നും റിപ്പബ്ലിക്കനി൯ഡൃയുടെ പക്ഷത്തേക്കുതന്നെ തിരിച്ചുകൊണു്ടുവന്നു് നിലയു്ക്കുനി൪ത്താനും കഴിയുമെന്നു് അവ൪ക്കറിയുകയുംചെയ്യാം. അതു് ആ ഇ൯ഡൃ൯ജനാധിപത്യറിപ്പബിക്കിനെ അട്ടിമറിക്കാ൯ശ്രമിക്കുന്ന മറ്റേവിഭാഗങ്ങളു്ക്കുമറിയാവുന്നതുകൊണു്ടാണവ൪ ആ ശ്രമത്തെ പല്ലുംനഖവുമുപയോഗിച്ചെതി൪ക്കുകയും ദൃഢവൃതമെടുത്തപോലെ ബാലറ്റുപേപ്പറി൯റ്റെ പുനഃസ്ഥാപനത്തെ ചെറുക്കുകയും ചെയ്യുന്നതു്.

7

തെരഞ്ഞെടുപ്പുകമ്മീഷ൯, സുപ്രീംകോടതി, കേന്ദ്രഗവണു്മെ൯റ്റു് എന്നിവയെല്ലാം അഞു്ചരദശാബ്ദക്കാലം ഇ൯ഡൃയിലു് ബാലറ്റുപേപ്പറി൯റ്റെ പക്ഷത്തായിരുന്നുവെന്നും പ്രമുഖ ജനാധിപത്യരാജ്യങ്ങളൊന്നും സകലമേഖലകളിലും സാങ്കേതികവള൪ച്ചയുണു്ടായിരുന്നിട്ടും ജനാധിപത്യസംരക്ഷണത്തി൯റ്റെ കാര്യത്തിലു്മാത്രം ബാലറ്റുപേപ്പറിനെയുപേക്ഷിച്ചു് വോട്ടിംഗു് മെഷീനുകളുടെ ഭാഗത്തേയു്ക്കു് ചായാനുള്ള ഭ്രമം കാണിക്കുകയുണു്ടായിരുന്നിട്ടില്ലാതിരുന്നിട്ടും ബീജേപ്പീയുടെയും ഹിന്ദുരാഷ്ട്രവാദത്തി൯റ്റെയും ഉയ൪ച്ചയോടെ അവ൪ വോട്ടിംഗു് മെഷീ൯റ്റെ ഭാഗത്തേയു്ക്കു് ചാഞ്ഞുവെന്നതു് അവ൪ നിഷേധിക്കട്ടേ! നിയമമാണവ൪ പറയുന്നതെങ്കിലു് ബാലറ്റുപേപ്പ൪ നിലനിന്നതു് അതിനുള്ള നിയമം ഇന്ത്യയിലുണു്ടായിരുന്നതുകൊണു്ടല്ലേ? ആ നിയമമെവിടെപ്പോയി? അതപ്രത്യക്ഷമായെങ്കിലു് അതിനെതിരേ ജനാധിപത്യജാഗ്രതയുടെ ഭാഗമായി ജനാധിപത്യത്തി൯റ്റെ കാവലു്ക്കേന്ദ്രങ്ങളായ ഈ സ്ഥാപനങ്ങളു് എന്തുചെയു്തു? അതുകൊണു്ടാണുപറയുന്നതു് ഹിന്ദുരാഷ്ട്രവാദത്തിനു് കോണു്ക്രീറ്റുരൂപംനലു്കി ഇന്ത്യ൯ ജനാധിപത്യത്തെയും മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയും അട്ടിമറിക്കുന്നതിനാണു് തെരഞ്ഞെടുപ്പുകമ്മീഷനും ജുഡീഷ്യറിയുമെന്ന രണു്ടു് ഭരണഘടനാസ്ഥാപനങ്ങളുടെയും പൂ൪ണ്ണപിന്തുണയോടെയും സംരക്ഷണത്തോടെയും ബാലറ്റുപേപ്പറെടുത്തുകളഞ്ഞു് വോട്ടിംഗു്മെഷീ൯ ഒരു രാഷ്ട്രീയമതകോ൪പ്പറേറ്റു് തീരുമാനത്തി൯റ്റെ ഭാഗമായി ഇ൯ഡൃയിലു് കൊണു്ടുവന്നതെന്നു്. അതു് ഇന്ത്യ൯ റിപ്പബ്ലിക്കിനെ അട്ടിമറിച്ചു് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനാണെന്നതി൯റ്റെ വ്യക്തമായ ഈ തെളിവുകളു് നിലനിലു്ക്കുന്നിടത്തോളംകാലം മതേതരജനാധിപതൃ ഇ൯ഡ്യാറിപ്പബ്ലിക്കിലെ ജനങ്ങളു്ക്കു് സ്വീകാരൃമല്ല.
 

Parts 6 & 7 written on 18 February 2021 and first published on: 15 March 2021



 

No comments:

Post a Comment