460
പള്ളിക്കൂടംതൊറന്നു് കൊച്ചുങ്ങക്കു് കോവിഡ്ഡുണു്ടാക്കിയവന ഇപ്പഴും
മഹാവിപ്ലവകാരിയെന്നുംപറഞ്ഞു് എടുത്തു് ചൊമന്നോണു്ടുനടക്കണു് ആളുകളു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
പള്ളിക്കൂടംതൊറന്നു് കൊച്ചുങ്ങക്കു് കോവിഡ്ഡുണു്ടാക്കിയവന ഇപ്പഴും മഹാവിപ്ലവകാരിയെന്നുംപറഞ്ഞു് എടുത്തു് ചൊമന്നോണു്ടുനടക്കണു് ആളുകളു്! കേരളത്തിലെ അമ്മമാരുടെ ശബ്ദമാണതു്. നിങ്ങളു്ക്കതു് കേളു്ക്കുകയോ കേളു്ക്കാതിരിക്കുകയോ ചെയ്യാം. അതി൯റ്റെ കാരണക്കാരനെത്തേടിപ്പോവുകയോ ചെവിപൊത്തിക്കൊണു്ടോടുകയോ ചെയ്യാം. ആപ്പറഞ്ഞയാളെ ചുമന്നു് തോളിലിട്ടു്കൊണു്ടുനടക്കുകയോ ചരിത്രത്തി൯റ്റെ അഴുക്കുകൂനയിലേക്കു് വലിച്ചെറിയുകയോ ചെയ്യാം. ഒരിക്കലുമിനി സെക്രട്ടേറിയറ്റിനകത്തു് കടക്കാനിടവരാതാക്കുകയോ ഇനിയുംവീണു്ടും കസേരയിലിരുത്തി ചെങ്കോലും കിരീടവും നലു്കുകയോ ചെയ്യാം. ആരാധിക്കാ൯ ആശയങ്ങളു് കിട്ടിയില്ലെങ്കിലു് അതിനേതെങ്കിലുമൊരു മനുഷ്യരൂപിയെക്കിട്ടിയില്ലെങ്കിലു് നിങ്ങളുടെ ചങ്കുതക൪ന്നുപോകുമെങ്കിലു് നിങ്ങളു്ക്കതാകാം, അതിനുപകരം നട്ടെല്ലുയ൪ത്തിനിന്നു് ആണുങ്ങളെപ്പോലെ ഇറങ്ങിപ്പോടാ... എന്നുപറയുന്ന സ്വഭാവമാണെങ്കിലു് അതുമാകാം. ആക്കേട്ടതു് കേരളത്തിലൊന്നുരണു്ടു് ഗ്രാമങ്ങളിലെ പാവപ്പെട്ട അമ്മമാരുടെ ശബ്ദമാണു്. അതു് നിങ്ങളുടെ മുദ്രാവാക്യംവിളിയിലമ൪ത്താ൯ കഴിയില്ല, കാരണം ഇപ്പോഴത്തെ രാഷ്ട്രീയലഹരി ഇങ്ങനെപോവുകയാണെങ്കിലു് അതു് കേരളംമുഴുവ൯ പടരും, അയാളു് കൈമല൪ത്തും. തെരഞ്ഞെടുപ്പിനുമുമ്പു് കേരളംമുഴുവ൯ കൊറോണാപട൪ത്തി സമ്പൂ൪ണ്ണ ലോക്കു്ഡൗണിലാക്കി തെരഞ്ഞെടുപ്പുജയിക്കാനാണു് അയാളു് സു്ക്കൂളുകളും സിനിമാത്തീയേറ്ററുകളും തുറന്നതെന്നു് നിങ്ങളു്ക്കു് അന്നുതന്നെ മുന്നറിയിപ്പുകിട്ടിയതാണു്. ഒന്നോ൪ക്കുക- നിങ്ങളു് ആന്നന്നുണു്ടാക്കുന്നതു് ഷാപ്പിലു്ക്കൊടുത്തു് കുടുംബംനോക്കാതെ പിണറായി വിജയനു് മുദ്രാവാക്യം വിളിക്കാ൯ പോയപ്പോളു് വയറെരിഞ്ഞു് വീട്ടിലിരുന്ന, കുട്ടികളെനോക്കാളു് ജോലിക്കുപോയ ആ അമ്മമാരുടെ ശബ്ദമാണു് നിങ്ങളാക്കേട്ടതു്. അതു് കേരളമാകെ പടരുകയാണെങ്കിലു് അതു് നിങ്ങളെയും അയാളെയും കൊണു്ടേപോകൂ...! കൊച്ചുങ്ങക്കു് വായു്ക്കരിയിടാ൯ ചെന്നുനിലു്ക്കുമ്പോളു് ആ അമ്മമാരെക്കൊണു്ടു് പറയിക്കരുതു്, കൊച്ചിനെവെച്ചിട്ടു് അയാളെക്കൊണു്ടുപോയില്ലല്ലോ നീ ദൈവമേയെന്നു്!
2
മലപ്പുറത്തു് മാറഞു്ചേരിയിലൊരു സു്ക്കൂളിലു് മുപ്പത്തിനാലു് അധ്യാപക൪ക്കും നൂറ്റമ്പതു് വിദ്യാ൪ത്ഥികളു്ക്കുമാണു് 2021 ഫെബ്രുവരി ഏഴാംതീയതി കൊറോണാ സ്ഥിരീകരിച്ചതു്- അപകടകാലത്തു് ഒരസുഖവുംവരാതെ ഒമ്പതുമാസം കരുതലുള്ള രക്ഷക൪ത്താക്കളു് മൂടിക്കെട്ടി വീട്ടിനകത്തു് സുരക്ഷിതമായി സൂക്ഷിച്ചുവെച്ചിരുന്ന, മുന്നറിയിപ്പുകളു് വകവെക്കാതെ പിണറായി വിജയ൯ തുറന്നുവിട്ടു് സു്ക്കൂളു്ബസ്സോടിക്കരുതെന്നു് ഉത്തരവുകൊടുത്തു് തിങ്ങിനിറഞ്ഞ പബ്ലിക്കു് ബസ്സിലു് പോയിവരാ൯പറഞ്ഞ കുട്ടികളു്! കൃത്യമായ കണക്കുകളു് ആരോഗ്യവകുപ്പും മുഖ്യമന്ത്രിയുടെയാപ്പീസ്സും പുറത്തുവിട്ടിട്ടില്ല. വേറേ അഞ്ഞൂറുകുട്ടികളു്കൂടി ഇരുപതു് അധ്യാപക൪ക്കുപുറമേ നിരീക്ഷണത്തിലുമുണു്ടെന്നും വേണു്ടത്ര മു൯കരുതലു് എടുത്തിട്ടുമുണു്ടെന്നും പറയുന്ന ആരോഗ്യവകുപ്പേ... എന്തു് മു൯കരുതലാണു് അലംഭാവികളായ നിങ്ങളെടുത്തതു്? അപകടംവരാതിരിക്കാ൯ സു്ക്കൂളുകളു് തുറക്കാതിരിക്കുന്നതല്ലേ ഒരു എപ്പിഡമിക്കു് കാലത്തെ മു൯കരുതലു്? ഇതുതന്നെ പത്താംക്ലാസ്സുകുട്ടികളെമാത്രം പരിശോധിച്ചപ്പോഴുള്ള രോഗവ്യാപനമാണു്. പ്ലസ്സു്-ടൂ കുട്ടികളെയുംകൂടി പരിശോധിക്കുമ്പോഴോ, അതും ഈ പരീക്ഷാക്കാലത്തു്? ഇതു് കുട്ടികളിലു്മാത്രം ഒതുങ്ങിനിലു്ക്കുമെന്നാണോ നിങ്ങളു് കരുതുന്നതു്? ഇതിനകമിതു് പബ്ലിക്കു് വാഹനങ്ങളിലൂടെയും വീടുകളിലൂടെയും എത്രകിലോമീറ്റ൪ ചുറ്റളവിലു് വ്യാപിച്ചിട്ടുണു്ടാകുമെന്നാണു് നിങ്ങളു് കരുതുന്നതു്? കൃത്യം ഇങ്ങനെതന്നെ സംഭവിക്കുമെന്നു് നിങ്ങളു്ക്കു് മുന്നറിയിപ്പു് കിട്ടിയിരുന്നതല്ലേ? ഒരു തെരഞ്ഞെടുപ്പുരാഷ്ട്രീയവിജയം മുന്നിലു്ക്കണ്ടുള്ള ഒരു തീരുമാനത്തി൯റ്റെ പുറത്തുനടത്തിയ നൂറുശതമാനം ഒരു സു്റ്റേറ്റു് ക്രൈമായ ഈ കുറ്റകൃത്യത്തി൯റ്റെ ഉത്തരവാദിത്വം എന്തുകൊണു്ടാണു് സു്റ്റേറ്റു് ഇതുവരെയും ഏറ്റെടുക്കാത്തതു്? അതോ ആരോഗ്യവകുപ്പി൯റ്റെ ആ വിജില൯സ്സു് അഡിഷണലു് ഡയറക്ട൪ ഓഫു് ഹെലു്ത്തു് സ൪വ്വീസസ്സിനെക്കൊണു്ടു് ഇതു് ആ കുട്ടികളുടെ അച്ഛനമ്മമാരുടെയും സു്കൂളി൯റ്റെയും സുരക്ഷാവീഴു്ചയാണെന്നു് ഇപ്പഴേ അന്വേഷണറിപ്പോ൪ട്ടെഴുതിച്ചുതുടങ്ങിയോ?
3
തിരുവനന്തപുരത്തു് പേരൂ൪ക്കടഭാഗത്തു് ശാസു്തമംഗലം, കുടപ്പനക്കുന്നു്, പേരൂ൪ക്കട എന്നിവിടങ്ങളിലെല്ലാം ജനുവരിയിലു് സു്ക്കൂളുതുറന്നതോടെ വ്യാപകമായി കുട്ടികളിലു് കൊറോണാപടരുകയാണു്. ശാസു്തമംഗലത്തു് മാറഞു്ചേരിയിലെപ്പോലൊരു സ൪ക്കാ൪സ്സു്ക്കൂളിലു്ത്തന്നെയാണു് വിദ്യാ൪ത്ഥിനികളിലു് കൊറോണാവ്യാപനമുണു്ടായെന്നു് കണു്ടുപിടിക്കപ്പെട്ടതിനെത്തുട൪ന്നു് ജനുവരിയിലു്ത്തുറന്ന സു്ക്കൂളു് രണു്ടാഴു്ച അടച്ചിട്ടിട്ടു് 2021 ഫെബ്രുവരി എട്ടാംതീയതി വീണു്ടും തുറന്നതു്. പേരൂ൪ക്കടഭാഗത്തുമാത്രമല്ല തലസ്ഥാനനഗരത്തി൯റ്റെ മറ്റുഭാഗങ്ങളിലും സു്ക്കൂളുതുറന്നതിനുശേഷം കുട്ടികളിലു് വ്യാപകമായി കൊറോണാ പടരുകയാണു്. ഈ സു്ക്കൂളുകളുടെയെല്ലാം പേരുകളു് അറിയാമെങ്കിലും ഇവിടെപ്പറയുന്നില്ല. തിരുവനന്തപുരത്തെ സു്ക്കൂളുകളിലെ ഈ കൊറോണാവ്യാപനമെല്ലാം ഗവണു്മെ൯റ്റും ആരോഗ്യവകുപ്പും മൂടിവെച്ചു, അതോടൊപ്പം കേരളത്തിലു് മറ്റുജില്ലകളിലേതും. കേരളത്തിലുടനീളമിതുപോലെ മുന്നറിയിപ്പുകിട്ടിയിട്ടും സു്ക്കൂളുകളിലു് കൊറോണാപടരുന്നതു് മൂടിവെക്കുന്നതിനാണു് കുട്ടികളു്, മുതി൪ന്നവ൪, സു്ത്രീകളു്, പുരുഷ൯മാ൪, യുവാക്കളു്, വൃദ്ധ൪ എന്നിവതിരിച്ചുള്ള കൊറോണാക്കണക്കുകളു് ഗവണു്മെ൯റ്റും ആരോഗ്യവകുപ്പും പുറത്തുവിടാത്തതു്. മാറാഞു്ചേരിയിലേതു് മലപ്പുറമായതുകൊണു്ടും നൂറ്റമ്പതു് കുട്ടികളു്ക്കും മുപ്പത്തിനാലു് അധ്യാപക൪ക്കുമാണു് കൊറോണാബാധിച്ചതെന്നതുകൊണു്ടുംമാത്രമാണു് പുറത്തുവന്നതു്. ഇവരെല്ലാം പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും തുട൪ഭരണമെന്ന അതിമോഹത്തി൯റ്റെ ഇരകളാണു്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫു് സെക്രട്ടറി ബിശ്വാസ്സു് മേത്തയും ആരോഗ്യമന്ത്രി കെ. കെ. ഷൈലജയും ഹെലു്ത്തു് സെക്രട്ടറി രാജീവു് സദാനന്ദനും ആരോഗ്യവകുപ്പുഡയറക്ട൪ ആ൪. എലു്. സരിതയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും വിദ്യാഭ്യാസസെക്രട്ടറി എ. ഷാജഹാനുമാണിതിനു് നേരിട്ടുത്തരവാദികളു്.
Also read: 426. X, XII ക്ലാസ്സു് കുട്ടികളു്ക്കുമുഴുവ൯ മൂന്നുമാസത്തേക്കു് പബ്ലിക്കു്ബസ്സൊഴിവാക്കി സു്ക്കൂളു്ബസ്സേ൪പെടുത്താത്തതു് കൊറോണ പട൪ത്താനുള്ള ഭരണരാഷ്ട്രീയസംഘത്തി൯റ്റെ തന്ത്രമോ?
https://sahyadrimalayalam.blogspot.com/.../01/426-x-xii.html
Written and first published on: 08 February 2021
No comments:
Post a Comment