Saturday, 13 February 2021

474. പെട്രോളു്വില ഇന്ത്യയിലു് ലോകത്തേറ്റവുമുയ൪ന്ന നൂറുരൂപാ, അതും പത്തുശതമാനംവീതം എത്തനോളു്മായംചേ൪ത്ത കേന്ദ്രപ്പെട്രോളു്. എന്നിട്ടും ബീജേപ്പീക്കാരെ റോട്ടിലിറങ്ങിനടക്കാ൯ ജനങ്ങളു് അനുവദിച്ചിരിക്കുന്നു!

474

പെട്രോളു്വില ഇന്ത്യയിലു് ലോകത്തേറ്റവുമുയ൪ന്ന നൂറുരൂപാ, അതും പത്തുശതമാനംവീതം എത്തനോളു്മായംചേ൪ത്ത കേന്ദ്രപ്പെട്രോളു്. എന്നിട്ടും ബീജേപ്പീക്കാരെ റോട്ടിലിറങ്ങിനടക്കാ൯ ജനങ്ങളു് അനുവദിച്ചിരിക്കുന്നു! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bernd Müller. Graphics: Adobe SP.

1

പെട്രോളു്വില ലോകത്താദ്യമായി ഇന്ത്യയിലു് നൂറുരൂപാ, അതും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പത്തുശതമാനംവീതം എത്തനോളു്മായംചേ൪ത്ത കേന്ദ്രപ്പെട്രോളു്! അതും പെട്രോളി൯റ്റെ പൂ൪ണ്ണവിലയു്ക്കു്! ഒരുലിറ്റ൪ ഈതൈലു് ആളു്ക്കഹോളെന്ന മെത്തനോളി൯റ്റെ വില അറുപതുരൂപാ, അതുതന്നെ മുപ്പതുരൂപയിലു്നിന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ബീജേപ്പീ ഗവണു്മെ൯റ്റു് ഉയ൪ത്തിക്കൊണു്ടുവന്നു് അറുപതുരൂപയാക്കിയതു്. ഒരുലിറ്റ൪ പെട്രോളി൯റ്റെ വില തൊണ്ണൂറുരൂപ. അതോടെ പെട്രോളിലു് രാജ്യംമുഴുവ൯ മായംചേ൪ക്കുന്നുവെന്നുമാത്രമല്ല അറുപതുരൂപയുടെ എത്തനോളു് തൊണ്ണൂറുരൂപയുടെ പെട്രോളി൯റ്റെ വിലയു്ക്കു് വിലു്ക്കുകയും ചെയ്യുന്നു. മായം ചേ൪ക്കുന്നവരെയും സാധനങ്ങളു് അമിതവിലയു്ക്കു് വിലു്ക്കുന്നവരെയും ശിക്ഷിക്കാനും അതുവരെയും അവരെ കരുതലു്ത്തടങ്കലിലാക്കി അതു് തടയാനുമാണു് ഇവിടെ നിയമങ്ങളുണു്ടാക്കിവെച്ചിട്ടുള്ളതു്. അപ്പോളു് ഒരു പാ൪ട്ടിയെന്നനിലയിലു് ഭാരതീയ ജനതാപ്പാ൪ട്ടിയെ മൊത്തമായി പിടികൂടി കരുതലു്ത്തടങ്കലിലാക്കുന്നതു് അപ്രായോഗികമായതിനാലു് നരേന്ദ്രമോദിയെ ആക്കുകയാണോ വേണു്ടതു്?

എന്നിട്ടും ഇതൊക്കെച്ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മന്ത്രിസഭയെയും അവിടെയിരിക്കാനും അവരെ അവിടെയിരുത്തിനിലനി൪ത്തുന്ന ബീജേപ്പീക്കാരെ റോട്ടിലിറങ്ങിനടക്കാനും ജനങ്ങളു് അനുവദിച്ചിരിക്കുന്നു! മറ്റേതൊരു രാജ്യത്തുമായിരുന്നെങ്കിലു് ഇതിനുമുഴുവനുത്തരവാദികളായ ബീജേപ്പീക്കാരിലു് ഒറ്റയൊരുത്തനെപ്പോലും റോട്ടിലെന്നല്ല വീട്ടിനുപുറത്തുപോലുമിറങ്ങാ൯ ജനങ്ങളു് അനുവദിക്കുമായിരുന്നില്ല; ഇതിനൊരു പരിഹാരമുണു്ടാക്കി ഇതിനു് സമാധാനംപറഞ്ഞിട്ടു് നീയൊക്കെ വീട്ടിനുപുറത്തിറങ്ങിയാലു് മതിയെടായെന്നുപറഞ്ഞു് വടക്കേയി൯ഡൃയിലെ ക൪ഷകസമരക്കാരിപ്പോളു് ചെയ്യുന്നപോലെ എവിടെക്കണു്ടാലും തടഞ്ഞുവെക്കുകയും അടുത്ത നടപടിക്രമങ്ങളിലേക്കു് കടക്കുകയും ചെയു്തേനേ! അവ൯റ്റെയൊന്നും ഒറ്റയാപ്പീസ്സും ജനങ്ങളെ വെല്ലുവിളിച്ചുംകൊണു്ടു് ഒറ്ററോട്ടിലും കവലയിലും മുടുക്കിലും ഇരിക്കുകയുംചെയ്യുമായിരുന്നില്ല- പശ്ചിമ ബംഗാളിലു് ഭരണയതിക്രമങ്ങളിലു് കോപാകുലരായി തെരുവിലിറങ്ങിയ തൃണമൂലി൯റ്റെകൈയ്യിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയാപ്പീസ്സുകളു്മുഴുവ൯ അപ്രത്യക്ഷമായപോലെ. ജനങ്ങളു്ചെന്നു് വീട്ടിനകത്തു് തടങ്കലിലാക്കിവെച്ചാലു് ഇനി രാജ്യംമുഴുവ൯ ഉട൯ പട്ടാളമിറങ്ങിനടന്നു് ഇവനെയൊക്കെ രക്ഷിച്ചുകൊണു്ടുപോകാ൯പോവുകയല്ലേ! മാസങ്ങളെടുക്കും ഓരോരുത്തനും പുറത്തിറങ്ങാ൯.

2

ഇന്ദിരാഗാന്ധിയെപ്പോലുള്ള നട്ടെല്ലും മനക്കരുത്തുമുള്ള നേതാക്ക൯മാരായിരുന്നുവെങ്കിലു് ഇതുപോലെ വിലകയറ്റുന്ന ആ നിമിഷം പെട്രോളു്ക്കമ്പനികളെ ദേശസാലു്ക്കരിച്ചേനേ, പറയുന്ന വിലയു്ക്കു് പെട്രോളുവിറ്റാലു്മതി, ഇല്ലെങ്കിലു് അടച്ചുപൂട്ടെന്നുപറഞ്ഞു് താക്കോലുംവാങ്ങിക്കൊണു്ടുപോയേനേ. പക്ഷേ എന്തുചെയ്യാം, കോ൪പറേറ്റുകളേയും ചൈനയേയുംമുതലു് സ്വന്തം നിഴലിനെയടക്കം ലോകത്തും രാജൃത്തുമുള്ള സകലതിനെയുംഭയന്നു് ഞെട്ടിവിറച്ചുജീവിക്കുന്ന നരേന്ദ്രമോദിയെന്നൊരു പ്രധാനമന്ത്രിയായിപ്പോയി ഇന്ത്യയു്ക്കുള്ളതു്. ഇടയു്ക്കു് ഞെട്ടിവിറച്ചു് അവനെപ്പിടി അവനെപ്പിടി എന്നുപുലമ്പുമ്പോളു് കാതോ൪ത്തുനിലു്ക്കുന്ന ദേശീയ അന്വേഷണയേജ൯സ്സികളിലെ അനുചര൪പോയി ഏതെങ്കിലും പാവം മാധ്യമപ്പ്രവ൪ത്തകനെയോ ക൪ഷകനെയോ പിടിച്ചുകൊണു്ടുവന്നു് തടവിലിടും. അങ്ങേ൪ക്കു് അന്നത്തേക്കു് മതിയായി! വാസു്തവത്തിലു് മോദിയെത്തന്നെയല്ലേ പലരാജ്യങ്ങളിലും ഒടുവിലു് നിവൃത്തിയില്ലാതെ ജനങ്ങളു് ചെയ്യുന്നപോലെ കരുതലു്ത്തടങ്കലിലാക്കേണു്ടിയിരുന്നതു്? എങ്കിലു് ഇവിടെയീ വിലക്കയറ്റമോ രാജ്യദ്രോഹനിയമങ്ങളോ ജനദ്രോഹനിയമങ്ങളോ വല്ലതുമുണു്ടാകുമായിരുന്നോ? പുറത്തിറങ്ങിനടന്നു് ഇതുപോലുള്ള രാഷ്ട്രവിരുദ്ധപ്പ്രവൃത്തികളു് ചെയു്തുവെക്കുന്നതു് തടയാ൯തന്നെയല്ലേ രാഷു്ട്രം പലരെയും കരുതലു്ത്തടങ്കലിലു്വെക്കുന്നതു്? ഇതുപോലെ പുറത്തിറങ്ങിനടന്നു് സ്വതന്ത്രമായി രാഷ്ട്രീയപ്പ്രവ൪ത്തനം നടത്താ൯ അനുവദിച്ചുവിട്ടതുകൊണു്ടല്ലേ വാസു്തവത്തിലു് ദേശസാലു്കരിക്കപ്പെട്ടു് വിലനിയന്ത്രിക്കപ്പെട്ട അവശ്യസാധനങ്ങളുടെയും സ൪വ്വീസ്സുകളുടെയും പട്ടികയിലാണു്ടുകിടന്നിരുന്ന എണ്ണക്കമ്പനികളെ മോദിയെന്ന കൊള്ളക്കാര൯രാഷ്ട്രശത്രുവിനു് രാഷ്ട്രംകെട്ടിയ കെട്ടുകളു്പൊട്ടിച്ചു് അഴിച്ചുവിടാ൯കഴിഞ്ഞതുതന്നെ- പപ്പാതിയെന്ന സമ്മതത്തിലു്?

3

നരേന്ദ്രമോദിയാണു് പെട്രോളിനെ അവശ്യസാധനങ്ങളുടെ പട്ടികയിലു്നിന്നും ഗവണു്മെ൯റ്റിനും പാ൪ലമെ൯റ്റിനും യാഥാ൪ത്ഥ്യബോധത്തി൯റ്റെയടിസ്ഥാനത്തിലു് അതി൯റ്റെ വിലനിശ്ചയിക്കാനായുള്ള അവകാശത്തിലു്നിന്നും എടുത്തുകളഞ്ഞതു്. ജനങ്ങളു് പറഞ്ഞിട്ടോ ആവശ്യപെട്ടിട്ടോ അല്ല അതുവരെയുണു്ടായിരുന്ന ആ അവകാശം ബീജേപ്പീ ഗവണു്മെ൯റ്റും അവരുടെ ഭൂരിപക്ഷം എംപീമാരിലൂടെ പാ൪ലമെ൯റ്റും ഉപേക്ഷിച്ചതു്, ഇതുപോലെ വിലകയറ്റി കൊള്ളയടിനടത്തി വീതംവെക്കുന്നതിനുവേണു്ടി കോ൪പ്പറേറ്റുകമ്പനികളു് പറഞ്ഞിട്ടും ആവശ്യപ്പെട്ടിട്ടുമാണു്. ഈ കമ്പനികളുടെ ഡയറക്ട൪ബോ൪ഡുമെമ്പ൪മാരും പ്രമുഖ ഷെയ൪ഹോളു്ഡ൪മാരും ഇവരല്ലാതെപിന്നെയാരാണു്? ഇതുപോലൊരു അവകാശം ഇവരങ്ങനെ ചുമ്മാ ഉപേക്ഷിക്കുമോ? എത്രലക്ഷംകോടിരൂപാ ഇവരിലേക്കു് ആക്കമ്പനികളിലു്നിന്നും മറിഞ്ഞുകാണും- വലത്തേപ്പോക്കറ്റിലു്നിന്നും ഇടത്തേപ്പോക്കറ്റിലേയു്ക്കെടുത്തുവെക്കുന്നപോലെ? അതിലൂടെ അനുബന്ധമായി എത്രവിലകൂട്ടി പെട്രോളു് ഇ൯ഡൃയിലു് വിറ്റാലും രാജ്യത്തെ ടോളുകളിലെപ്പോലെ അതി൯റ്റെ ഗണൃമായഭാഗം ബീജേപ്പീയുടെ ഖജനാവിലെത്താനുള്ള ഏ൪പ്പാടും! അല്ലെങ്കിലു്പ്പിന്നെങ്ങനെയാണു് ലോകംമുഴുവ൯ അസംസു്ക്കൃതപെട്രോളി൯റ്റെ വില കുറയുമ്പോളു് ഇ൯ഡൃയിലു്മാത്രം കൂട്ടിക്കൊണു്ടിരിക്കുന്നതും ഇപ്പോളു് അത്യാഗ്രഹംകയറി ലോകത്തെ ഏറ്റവും ഉയ൪ന്ന പെട്രോളുവിലയിലെത്തിച്ചതും? ഒരുദിവസം പെട്രോളുവില ഓരോപൈസ്സ കയറുമ്പോഴും ഒരുലക്ഷം ബീജേപ്പീക്കാരെവീതം വീട്ടിനുപുറത്തിറങ്ങാതെ തടഞ്ഞുവെക്കാ൯ ജനങ്ങളു്ക്കുകഴിയുമ്പോളു് ഒറ്റദിവസംകൊണു്ടു് പെട്രോളു്വിലക്കയറ്റം നിലു്ക്കും, കുത്തനെ താഴോട്ടുവരും.

4

എണ്ണയുലു്പ്പാദനവും വിതരണവുമായി ബന്ധപ്പെട്ടുള്ള സകലപ്രവ൪ത്തനങ്ങളും അവയോടുബന്ധപ്പെട്ടുള്ള സകലസ്വകാര്യസ്വത്തുക്കളും പിടിച്ചെടുത്തു് പൊതു ഉടമയിലാക്കുന്നതിനെയാണു് എണ്ണക്കമ്പനികളുടെ ദേശസാലു്ക്കരണമെന്നുപറയുന്നതു്. നരേന്ദ്രമോദി അഴിച്ചുവിടുന്നതുമുമ്പു് ഇന്ത്യയിലും എണ്ണക്കമ്പനികളെ അങ്ങനെ രാജ്യം ദേശസാലു്ക്കരണത്തിലൂടെ പിടിച്ചുകെട്ടിയിട്ടുണു്ടു്, അതും ലോകഭീമ൯മാരെ. ഉലു്പ്പാദിപ്പിക്കപ്പെടുന്ന എണ്ണ അതേവേഗതയിലു് വിറ്റുപോയില്ലെങ്കിലു് അവ സൂക്ഷിക്കാ൯ സ്ഥലം പോരാതെവരും. ചില്ലറ സ്ഥലമൊന്നുമല്ല അതിനു് വേണു്ടതും. അതുകൊണു്ടു് എണ്ണക്കച്ചവടവും വിതരണവും ഉപയോഗവും പ്രോത്സാഹിപ്പിക്കാനായി വില കുത്തനെ താഴു്ത്തുന്നു, കാരണം ഉലു്പ്പാദിപ്പിക്കപ്പെട്ടു് വന്നുചേ൪ന്നുകൊണു്ടിരിക്കുന്ന എണ്ണ കെട്ടിനി൪ത്താ൯കഴിയില്ല, അവവിറ്റുപോകുന്നതുവരെ എണ്ണക്കിണറുകളുടെ പ്രവ൪ത്തനം നി൪ത്തിവെച്ചിട്ടു് അങ്ങനെയെളുപ്പം ആരംഭിക്കാനുംകഴിയില്ല. അങ്ങനെ എണ്ണവില കുത്തനെ ഇടിഞ്ഞുവീണ സമയങ്ങളിലെല്ലാം, പ്രത്യേകിച്ചും കൊറോണാവ്യാപനംകാരണം ആളുകളു് പുറത്തിറങ്ങാതെയും വണു്ടികളോടിക്കാതെയും എണ്ണയുപയോഗം കുറഞ്ഞുകൊണു്ടിരുന്ന കാലത്തും, ഇ൯ഡൃയിലു് എണ്ണവില കുത്തനെ ഉയ൪ന്നുകൊണു്ടേയിരുന്നതു് എണ്ണവിലനിയന്ത്രണം കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ചുമതലയിലു്നിന്നും എടുത്തുകളഞ്ഞുകൊണു്ടുള്ള അവരെക്കയറൂരിവിടുന്ന ബീജേപ്പീയുടെ തീരുമാനവും ഇതനുവദിച്ച അവരുടെ മുന്നൂറിലേറെ പാ൪ലമെ൯റ്റംഗങ്ങളുടെ ഭീമമായ അഴിമതിയും കൈക്കൂലിയും കാരണമായിരുന്നു. ഈ തീരുമാനത്തിലൂടെനേടിയ ലക്ഷക്കണക്കിനുകോടിരൂപയുടെ പണം ബീജേപ്പീയുടെ പാ൪ട്ടിഖജനാവുകളും നേതാക്കളുടെ സ്വകാര്യഖജനാവുകളും നിറയു്ക്കാ൯വേണു്ടിയുള്ള കൊള്ളയടിയായിരുന്നു. ഏത൪ത്ഥത്തിലും ഇന്ത്യയിലെ ഏറ്റവുംവലിയ കൊള്ളയടിയായിരുന്നു പെട്രോളു്വിലനിയന്ത്രണവും എണ്ണക്കമ്പനികളെ നിയന്ത്രിക്കാ൯ ഇന്തൃ൯ പാ൪ലമെ൯റ്റിനുള്ള അധികാരവും സ്വയം ഉപേക്ഷിച്ചുകൊണു്ടുള്ള തീരുമാനത്തിനുപിന്നാലെ നടന്നതു്, ഇന്നും തുടരുന്നതു്.

5

1971ലു് അവയുടെ ഇന്ത്യയിലെ മുഴുവ൯ കുത്തകപ്പ്രവ൪ത്തനങ്ങളും ദേശസാലു്ക്കരിക്കപ്പെട്ട ബഹുരാഷ്ട്ര എണ്ണക്കോ൪പ്പറേഷനുകളായ സു്റ്റാ൯ഡാ൪ഡു് ഓയിലു് എന്ന എസ്സോ, കാളു്ട്ടെകു്സ്സു്, ബ൪മ്മാ-ഷെലു് എന്നിവയാണു് പൊതുമേഖലയിലു് ഇന്ത്യ൯ ഓയിലു്, ഹിന്ദുസ്ഥാ൯ പെട്രോളിയം, ഭാരതു് പെട്രോളിയം എന്നിവയായി പിറവികൊണു്ടതു്. 1976ലു് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയോടെ ഈ ഏറ്റെടുക്കലു്പ്പ്രക്രിയ ആ കമ്പനികളുടെ വലിയ എതി൪പ്പൊന്നുംകൂടാതെ പൂ൪ണ്ണമാവുകയുംചെയു്തു. അതേ സമയത്തുതന്നെയാണു് ഇന്ത്യയിലു് എണ്ണപര്യവേഷണത്തിനായി ഓയിലു് ആ൯ഡു് നാച്ചുറലു് ഗ്യാസ്സു് കമ്മീഷ൯ ഓഫു് ഇന്ത്യയും രൂപവലു്ക്കരിക്കപ്പെട്ടതു്. ആസ്സാമിലെ ദിഗു്ബോയിയിലു് കുറച്ചു് എണ്ണയുണു്ടെന്നല്ലാതെ ഓ. എ൯. ജി. സി. വഴി കാര്യമായ എണ്ണനിക്ഷേപങ്ങളൊന്നും കണു്ടെത്തപ്പെട്ടിട്ടില്ല. ആകെയവ൪ ഒരലു്പ്പം എണ്ണ കൂടിയയളവിലു് കണു്ടെത്തിയ ബോംബേ ഹൈ കടലിലെയാവട്ടേ റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സിനു് ഏലു്പ്പിച്ചുകൊടുക്കുകയുംചെയു്തു. മ്ലാനമാണു് ഇന്ത്യയിലു് എണ്ണയുടെ മുഖം. ക്രൂഡു് ഓയിലു് വിദേശത്തുനിന്നും കപ്പലുകളിലു് വാങ്ങിക്കൊണു്ടുവന്നു് റിഫൈനറികളിലു് ശുദ്ധീകരിച്ചു് അതുവിലു്ക്കുകയല്ലാതെ വഴിയില്ല, അമേരിക്കയിലെയുംമറ്റുംപോലെ ഷെയിലു് ഗ്യാസ്സുമില്ല. എന്നിട്ടും ലിറ്ററിനു് മുപ്പത്തഞു്ചുരൂപയു്ക്കിവിടെ എണ്ണ എത്തുന്നുണു്ടു്. അതിനെ രാജ്യത്തെ ഏറ്റവുംവലിയൊരു വരുമാനമാ൪ഗ്ഗമാക്കി ഗവണു്മെ൯റ്റും എണ്ണക്കമ്പനികളും മാറ്റി അതി൯റ്റെ ഇരട്ടിയോളമുള്ള കനത്ത വിവിധ കേന്ദ്ര-സംസ്ഥാന നികുതികളുംകൂടി അതി൯റ്റെമേലു്ക്കെട്ടിവെച്ചു് തൊണ്ണൂറുരൂപക്കും നൂറുരൂപക്കും ഇപ്പോളു് വിലു്ക്കുന്നു. ഇതേ എണ്ണ വാങ്ങികൊണു്ടുവന്നു് സംസു്ക്കരിച്ചു് ഇതേപോലെ വിലു്ക്കുന്ന മറ്റുരാജ്യങ്ങളിലൊന്നും നികുതിരൂപത്തിലുള്ള ഇത്ര കനത്ത കൊള്ളയടി നടക്കാത്തതുകൊണു്ടു് അവിടെ ഇന്ത്യയെയപേക്ഷിച്ചു് വളരെത്താഴു്ന്ന വിലയേയുള്ളൂ പെട്രോളിനു്. വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന സാധനങ്ങളു്ക്കെല്ലാമുള്ള കസ്സു്റ്റംസ്സു്ഡ്യൂട്ടിയുംകൂടി പെട്രോളിനുമേലു് ചുമത്തപ്പെടുന്ന ഈ നികുതികളിലും തീരുവകളിലും സെസ്സുകളിലുമടങ്ങുന്നു. സോപ്പുംമറ്റുംപോലെ രാജ്യത്തുള്ള സാധനങ്ങളു് വിദേശത്തുനിന്നിറക്കുമതിചെയു്തതേ ചില൪ ഉപയോഗിക്കൂ എങ്കിലു് അങ്ങനെകൊണു്ടുവരുമ്പോളു് അവയു്ക്കു് കസ്സു്റ്റംസ്സു്ഡ്യൂട്ടി ചുമത്താം. പക്ഷേ രാജ്യത്തില്ലാത്ത പെട്രോളുപോലെയുള്ള അവശ്യവസു്തുക്കളു് വിദേശത്തുനിന്നിറക്കുമതിചെയ്യുമ്പോളു് എന്തിനു് കസ്സു്റ്റംസ്സു്ഡ്യൂട്ടി?


Written and first published on: 13 February 2021


 

No comments:

Post a Comment