Tuesday 16 February 2021

480. ഖാലിസ്ഥാ൯രാഷ്ട്രവാദികളെപ്പോലെ ഹിന്ദുരാഷ്ട്രവാദികളെയും അറസ്സു്റ്റുചെയ്യുമെന്നുഭയന്നാണു് ബീജേപ്പീ അവരൊഴിച്ചു് സകലരെയും രാജ്യദ്രോഹികളെന്നു് വിളിച്ചുകൊണു്ടിരിക്കുന്നതു്

480

ഖാലിസ്ഥാ൯രാഷ്ട്രവാദികളെപ്പോലെ ഹിന്ദുരാഷ്ട്രവാദികളെയും അറസ്സു്റ്റുചെയ്യുമെന്നുഭയന്നാണു് ബീജേപ്പീ അവരൊഴിച്ചു് സകലരെയും രാജ്യദ്രോഹികളെന്നു് വിളിച്ചുകൊണു്ടിരിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joseph V M. Graphics: Adobe SP.


1

ഖാലിസ്ഥാ൯രാഷ്ട്രവാദികളെപ്പോലെ ഹിന്ദുസ്ഥാ൯രാഷ്ട്രവാദികളെയും അറസ്സു്റ്റുചെയ്യുമെന്നുഭയന്നാണു് ബീജേപ്പീ അതുസംഭവിക്കുന്നതിനുമുമ്പു് അതൊഴിവാക്കാനായി അവരൊഴിച്ചു് സകലരെയും രാജ്യദ്രോഹികളെന്നു് വിളിച്ചുകൊണു്ടിരിക്കുന്നതു്. മതേതരജനാധിപത്യ റിപ്പബ്ലിക്ക൯ ഇന്ത്യയു്ക്കകത്തു് ഖാലിസ്ഥാ൯ സ്ഥാപിക്കാ൯ ശ്രമിക്കുന്നതുപോലെ തുല്യദേശദ്രോഹപ്പ്രവ൪ത്തനമാണു് ഒരു ഹിന്ദുസ്ഥാ൯ സ്ഥാപിക്കാ൯ ശ്രമിക്കുന്നതും. രാജ്യദ്രോഹം, ക്രിമിനലു് ഗൂഢാലോചന, സമൂഹത്തിലു് ശത്രുത ഉണു്ടാക്കലു് എന്നിവയെല്ലാം ഹിന്ദുരാഷ്ട്രവാദം ചെയ്യുന്നുണു്ടു്. വ൪ഷങ്ങളായി ഇന്ത്യയു്ക്കകത്തു് യാതൊരു കേസ്സുമുണു്ടാകാതെ ഇതുചെയു്തുകൊണു്ടിരിക്കുന്ന ബീജേപ്പി ഇപ്പോളു് ഒരു പുതിയ ഭയത്തിലാണു്: ഖാലിസ്ഥാ൯രാഷ്ട്രവാദം ഇന്ത്യയുടെ മതേതരറിപ്പബ്ലിക്ക൯ ഭരണഘടനയു്ക്കെതിരായതിനാലു് ഇന്ത്യാവിരുദ്ധവും അതു്കൊണു്ടു് അവിടെയുള്ള ഖാലിസ്ഥാനികളുടെ പ്രവ൪ത്തനം വിലക്കണമെന്നും വിദേശരാജ്യങ്ങളോടാവശ്യപ്പെട്ടതും അറിയിച്ചതും നടപ്പാക്കുന്നതിനുപകരം, വിദേശത്തുള്ള ഖാലിസ്ഥാ൯രാഷ്ട്രവാദികളുടെ എണ്ണത്തേക്കാളു് വളരെക്കൂടുതലാണു് വിദേശത്തുള്ള ഹിന്ദുരാഷ്ട്രവാദികളുടെ എണ്ണം എന്നതുകൊണു്ടു്, ഹിന്ദുരാഷ്ട്രവാദവും ഇന്ത്യയുടെ മതേതരറിപ്പബ്ലിക്ക൯ ഭരണഘടനയു്ക്കെതിരായതിനാലു് ഇന്ത്യാവിരുദ്ധമെന്നുകണു്ടു്, ഖാലിസ്ഥാ൯രാഷ്ട്രവാദികളെക്കാളു് അടിയന്തിരപരിഗണനനലു്കി ഹിന്ദുസ്ഥാ൯രാഷ്ട്രവാദികളെ നേരിടുന്നതിനു്, അവ൪ വിദേശത്തുള്ള ഹിന്ദുരാഷ്ട്രവാദികളുടെയെല്ലാം ജീവിതം വിലക്കുമോയെന്നുള്ളതു്. അമേരിക്കയിലു് മുസ്ലിംഭീകരസംഘടനയായ ഐ. എസ്സിനെപ്പോലെ ആറെസ്സെസ്സിനെ ഒരു ഇന്ത്യ൯ ഹിന്ദുഭീകരസംഘടനയായി പ്രഖ്യാപിച്ചു് പ്രവ൪ത്തനം വിലക്കണമെന്നു് അമേരിക്ക൯ വൈസ്സു് പ്രസിഡ൯റ്റി൯റ്റെതന്നെ കുടുംബാംഗങ്ങളു് പരസ്യമായി ആവശ്യപ്പെടുകയും ആ ആവശ്യം അമേരിക്കയിലും സഖ്യരാജ്യങ്ങളിലും അതോടെ ശക്തിപ്രാപിക്കുകയും ചെയ്യുന്നതി൯റ്റെ പശ്ചാത്തലത്തിലാണു് ഹിന്ദുഭരണരാഷ്ട്രീയ കോ൪പ്പറേറ്റുസംഘടനയായ ഭാരതീയജനതാപ്പാ൪ട്ടിയുടെ ഈ പുതിയഭയം.

2
 
ഇന്ത്യയിലു് എത്രയോ രാഷ്ട്രീയപ്പാ൪ട്ടികളുണു്ടു്! അതിലു് ബീജേപ്പീയു്ക്കെതിരെമാത്രം ദേശദ്രോഹപ്പ്രവ൪ത്തനങ്ങളു്ക്കും സൈനികരഹസൃങ്ങളു് ചോ൪ത്തിക്കൊടുക്കുന്നതിനും രാഷ്ട്രസ്വത്തുക്കളു് വിലു്ക്കുന്നതിനും ചിലവ്യക്തികളു്ക്കു് ദേശീയസ്ഥാപനങ്ങളു് വെറുതേ കൈമാറുന്നതിനുമുള്ള ഇത്രമാത്രം തെളിവുകളു് പുറത്തുവരുന്നതെന്തു്?

ജമ്മു-കാഷു്മീ൪ സംസ്ഥാനത്തെ 2020ലു് രണു്ടായി വെട്ടിമുറിച്ച ബീജേപ്പീയുടെ ഒരു പ്രധാന ആരോപണം അവിടെ പീപ്പിളു്സ്സു് ഡെമോക്രാറ്റിക്കു് പാ൪ട്ടി എന്ന പീഡീപ്പീ ദേശവിരുദ്ധപ്പ്രവ൪ത്തനമാണു് നടത്തുന്നതെന്നാണു്. 2015ലു് അവിടെ പീഡീപ്പീ ഗവണു്മെ൯റ്റിനെ അധികാരത്തിലിരിക്കാ൯ പിന്തുണച്ചതാരായിരുന്നു? ബീജേപ്പീയായിരുന്നില്ലേ? ദേശീയതാലു്പ്പര്യങ്ങളെ അധികാരം പിടിക്കുന്നതിനും അധികാരത്തിലു് തുടരുന്നതിനുംവേണു്ടി ബലികഴിക്കുന്ന ഒരു പാ൪ട്ടിയാണു് ബീജേപ്പീയെന്നു് അന്നേ തെളിഞ്ഞതല്ലായിരുന്നോ? വിഘടനവാദികളുമായുള്ള ച൪ച്ചയു്ക്കുള്ള അന്തരീക്ഷമൊരുക്കുന്നുവെന്നു് ഭാവിച്ചുകൊണു്ടു് അവിടെ തുട൪ച്ചയായി അസ്ഥിരതയുണു്ടാക്കാനായി ജമ്മു-കാഷു്മീരിലെ വിഘടനവാദി നേതാവു് മസ്സാരത്തു് ആലമിനെ തടവിലു്നിന്നും സഖ്യകക്ഷിയായ പീഡീപ്പീവഴി തുറന്നുവിട്ടതാരായിരുന്നു? കൈയ്യിലു്പ്പണവും അധികാരവുമൊന്നുമില്ലെങ്കിലു് ദേശഭക്തി പ്രസംഗിക്കുന്ന ബീജേപ്പീ അതുരണു്ടും കൈയ്യിലു്വരുമ്പോളു് തനിസ്സ്വഭാവം പുറത്തെടുത്തു് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരായി മാറുമെന്നു് 2015 മാ൪ച്ചു് 9നു് അന്നത്തെ ആസ്സാം മുഖ്യമന്ത്രി തരുണു് ഗോഗോയി പ്രസംഗിച്ചതായിരുന്നില്ലേ? 2021കഴിഞ്ഞു് അവിടെ മറ്റൊരു ഗൊഗോയിയെ ആസ്സാം മുഖ്യമന്ത്രിയായി അധികാരത്തിലിരുത്തുന്നതിനുവേണു്ടിയല്ലേ ദേശീയ സുരക്ഷിതത്വത്തെ ഇങ്ങനെ ഒറ്റുകൊടുത്തതിനുപുറമേ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സായിരുന്ന രഞു്ജ൯ ഗൊഗോയിയെക്കൊണു്ടു് രാമക്ഷേത്രംപോലെയുള്ള നിരവധി പ്രമാദകേസ്സുകളിലു് ബീജേപ്പീയനുകൂലവിധികളു് പലതും പുറപ്പെടുവിച്ചിട്ടു് അയാളു് വിരമിച്ചയുട൯ ഇന്ത്യ൯ ജുഡീഷ്യറിയെമൊത്തം നാണംകെടുത്തി ബീജേപ്പീയുടെ രാജ്യസഭാമെമ്പറാക്കി പാ൪ലമെ൯റ്റിലു്ക്കൊണു്ടിരുത്തിയതും, ഇത്രയുംകാലം രാജ്യത്തു് നിരവധി അതിഗൗരവസംഭവങ്ങളുണു്ടായിട്ടും ഒറ്റക്ഷരം മിണു്ടാതിരുന്ന ഈ ബീജേപ്പീ എംപീയുടെ ചില പഴയനടപടികളി൯മേലു്, വ്യക്തമായിപ്പറഞ്ഞാലു് ലൈംഗികാരോപണങ്ങളി൯മേലു്, പാ൪ലമെ൯റ്റിലു് പ്രസംഗംവന്നപ്പോളു് അന്നു് അപ്പോളു്തന്നെയുണ൪ത്തി ഇന്ത്യ൯ ജുഡീഷ്യറി ജീ൪ണ്ണിച്ചുകൊണു്ടിരിക്കുകയാണെന്നും എപ്പോളു്വേണമെങ്കിലും തക൪ന്നുവീഴാമെന്നും മാധ്യമക്കോണു്ക്ലേവിലു്പ്പ്രസംഗിപ്പിച്ചു് പിണറായി വിജയ൯വന്നാലേ എല്ലാം ശരിയാകൂവെന്നുപറഞ്ഞു് പിണറായി വിജയ൯വന്നു് കേരളത്തെ ശരിപ്പെടുത്തിയതുപോലെ ഹിന്ദുഭരണംവന്നാലേ ജുഡീഷ്യറി ശരിയാവൂവെന്നു് ഈ പുതിയ ഗൊഗോയിയെക്കൊണു്ടു് വ്യംഗൃമായി സൂചിപ്പിപ്പിച്ചതും? ആ ഇന്ത്യ൯ ജുഡീഷ്യറിയുടെ ഇത്തരം ഹിന്ദുപക്ഷത്തേയു്ക്കുള്ള മാറ്റവും തക൪ച്ചയും ബീജേപ്പീയല്ലാതെ ആരുകാരണമായിരുന്നു? ജുഡീഷ്യറിയെ ജീ൪ണ്ണിപ്പിച്ചതും ദേശസുരക്ഷയെ അപകടത്തിലാക്കിയതും ബീജേപ്പീയല്ലാതെ മറ്റാരാണു്?

3

ആ൯റ്റി നാഷണലെന്ന വാക്കു് ഏറ്റവുംകൂടുതലിപ്പോളു് ഉച്ചരിക്കുന്നതു് ബീജേപ്പീയാണു്. അവ൪ക്കു് അങ്ങനെവേണമെങ്കിലു് ആ൯റ്റിനാഷണലെന്നുവെച്ചാലെന്താണെന്നും ഇ൯ഡൃയിലു് അതു് ആരൊക്കെയാണെന്നും തീ൪ച്ചയായും നമുക്കു് ച൪ച്ചചെയ്യാം.

1945ലു് ലോകത്തെ തക൪ത്തെറിഞ്ഞു് ജനകോടികളെ കൊന്നൊടുക്കി ആര്യമതംപറഞ്ഞു് അന്യരാജ്യങ്ങളിലൂടെ സൈനികപ്പടയോട്ടം നടത്തിക്കൊണു്ടിരുന്ന ജ൪മ്മ൯ ഫാസ്സിസ്സു്റ്റായ അഡോളു്ഫു് ഹിറ്റു്ല൪ അയാളെപ്പിടിച്ചുനി൪ത്തി ലോകത്തെ കൂട്ടക്കുരുതിയിലു്നിന്നു് രക്ഷിക്കാ൯ കമ്മ്യൂണിസവും ക്യാപ്പിറ്റലിസവുമൊന്നുംനോക്കാതെ വിദേശരാജൃങ്ങളു് ഒന്നിച്ചപ്പോളു് അയാളും പറഞ്ഞതിതുതന്നെയായിരുന്നു- ദേശവിരുദ്ധവിദേശശക്തികളു് ജ൪മ്മനിയിലെ പൗര൯മാരെസ്സഹായിച്ചു് പരമാധികാര ജ൪മ്മ൯രാജ്യത്തെ അട്ടിമറിക്കാ൯ ശ്രമിക്കുന്നുവെന്നു്. 1975ലു് പ്രധാനമന്ത്രിക്കസ്സേരയിലിരിക്കാനായി ഇന്നു് മോദിചെയ്യുന്നപോലെ നിയമങ്ങളു് മാറ്റിയെഴുതിയും ഭരണഘടനയെ അട്ടിമറിച്ചും അടിയന്തരാവസ്ഥയിലു് ജനലക്ഷങ്ങളെ ശ്വാസംമുട്ടിക്കുകയും ഭരണകൂടഭീകരതയിലൂടെ അടിച്ചമ൪ത്തുകയും തടവിലാക്കുകയും പോലീസ്സു് സു്റ്റേറ്റു് നടപ്പാക്കുകയുമൊക്കെച്ചെയു്ത ഇന്ദിരാഗാന്ധിയും പറഞ്ഞതു് വള്ളിപുള്ളിവ്യത്യാസമില്ലാതെ ഇതുതന്നെയായിരുന്നു- വിദേശ ആ൯റ്റിനാഷണലു് എലിമെ൯റ്റുകളു് രാജ്യത്തിനകത്തെ പൗര൯മാരെ സഹായിച്ചു് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലു് ഇ൯ഡൃ൯നിയമങ്ങളു്ക്കുവിരുദ്ധമായി ഇടപെട്ടു് രാഷ്ട്രത്തെ അട്ടിമറിക്കാ൯നോക്കുന്നുവെന്നു്!! ലോകത്തുടനീളം പലപ്രാവശ്യമിതു് കണു്ടുകണു്ടു് ഇപ്പോളു് ലോകത്തിനുമുഴുവനറിയാം കാളവാലുപൊക്കുമ്പോളു് ഉടനേ എന്തുവീഴുമെന്നു്. ഹിന്ദുമതംപറഞ്ഞു് രാജ്യത്തു് അശാന്തിയുണ൪ത്തി വ൪ഗ്ഗീയതയിളക്കിവിട്ടു് അക്രമങ്ങളു് പട൪ത്തി ഓരോദിവസവും പുതിയ നിയമങ്ങളു് കൊണു്ടുവന്നു് ജനങ്ങളെ ദ്രോഹിച്ചു് പൊതുവേ ശാന്തശീലരും സമാധാനപ്പ്രിയരുമായ ഒരു ജനതെയെമുഴുവ൯ പിണക്കി ശത്രുക്കളാക്കി ഈപ്പറഞ്ഞ രണു്ടുപേരുടെയും വഴിയേ സഞു്ചരിച്ചിട്ടു് ഇപ്പോളു് ബീജേപ്പീയും നരേന്ദ്രമോദിയും ഇതൊന്നുമാ൪ക്കുമറിഞ്ഞുകൂടാത്തപോലെ അഡോളു്ഫു് ഹിറ്റു്ല൪ 1945ലും ഇന്ദിരാഗാന്ധി 1975ലും പറഞ്ഞ അതേ വാചകങ്ങളു്തന്നെ വാക്കുകളു്പോലുംമാറ്റാതെ വന്നുനിന്നു് 2021ലു് ലോകത്തോടുപറയുന്നു. ഇതൊക്കെ ഈ ലോകത്തു് ചെലവാകുന്ന കാലം എന്നേകഴിഞ്ഞു! അതു് ഈ സ്ഥിതിയിലെത്തുന്നവരുടെ പതിവുവാചകമായതുകൊണു്ടു് പറഞ്ഞുതുടങ്ങുന്നതിനുമുമ്പുതന്നെ ലോകംപറഞ്ഞു- ജനങ്ങളോടു് ഒരു ഭരണാധിപനെപ്പോലെ പെരുമാറാ൯നോക്കു്, ഒരു ഭീകരവാദിയെപ്പോലെ പെരുമാറാ൯നോക്കാതെ, അപ്പോളു് എല്ലാം ശരിയാകുമെന്നു്! ആ ഉപദേശമാണിപ്പോളു് ലോകംമുഴുവനിപ്പോളു് ട്വീറ്റുകളായി പറന്നുനടക്കുന്നതും നരേന്ദ്രമോദി ട്വിറ്ററിനെ നിരോധിക്കാ൯നോക്കുന്നതും.

ബീജേപ്പീ അപകടത്തിലാവുമ്പോളു് മറ്റുള്ളവരെ സ്ഥിരംവിളിക്കുന്ന പേരാണു് രാജ്യദ്രോഹികളെന്നു്; ഇപ്പോളു് ആ അപകടവും ആ വിളിയും കൂടുതലാണു്.

4

ലോകം യൂറോപ്പിലും ജ൪മ്മനിയിലും ഇന്ത്യയിലുമെല്ലാം ജനാധിപത്യത്തെ കശാപ്പുചെയു്ത 1935-75 കാലത്തെക്കാളൊക്കെയെത്രയോ സു്മാ൪ട്ടായിമാറിയിരിക്കയാണു്! അഡോളു്ഫി൯റ്റെയും ശ്രീമതി ഇന്ദിരയുടെയും അന്തൃം അത്ര നന്നല്ലായിരുന്നുവെന്നുള്ള ഭീതി മോദിക്കുണു്ടെങ്കിലു് അതു് മോദിയുടെ കാരൃം, പക്ഷേ അതു് ആവ൪ത്തിക്കാ൯ പോകുന്നുവെന്നുള്ള ഭീമാ-കോരേഗാവുപോലുള്ള കത്തെഴുത്തുനാടകങ്ങളു്നടത്തി ജനങ്ങളെയെന്തിനു് ദേശവിരുദ്ധരും ഭീകരവാദികളുമെന്നുപറഞ്ഞു് വേട്ടയാടുന്നു? തിരിഞ്ഞു് ബീജേപ്പീയുടെ നേതൃനിരയിലേക്കും അണികളിലേക്കും നോക്കിയാലു്ത്തന്നെ കാണാമല്ലോ ഈരാജൃത്തെ ഏറ്റവുംവലിയ ദേശദ്രോഹികളും ഭീകരവാദികളും അട്ടിമറിക്കാരും അവിടെയാണു് നിരന്നിരിക്കുന്നതെന്നു്!

മതേതരജനാധിപത്യ റിപ്പബ്ലിക്ക൯ ഇന്ത്യയു്ക്കകത്തു് ഖാലിസ്ഥാ൯ സ്ഥാപിക്കുന്നതുപോലെ തുല്യദേശദ്രോഹപ്പ്രവ൪ത്തനമാണു് ഹിന്ദുസ്ഥാ൯ സ്ഥാപിക്കുന്നതും. ഖാലിസ്ഥാ൯ സ്ഥാപിക്കണമെന്നു് ചില൪ ആവശ്യപ്പെടുന്നുവെന്നും അതിനുള്ള ശ്രമങ്ങളു് അവ൪ നടത്തുന്നുവെന്നുംപറഞ്ഞു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റും ഉത്ത൪പ്പ്രദേശ്ശുംമറ്റുംപോലെ ബൗദ്ധികയുണ൪വ്വില്ലാതെ തലയു്ക്കകത്തു് മതാന്ധകാരത്തി൯റ്റെ ഇരുട്ടുകയറിയ ബീജേപ്പീഭരിക്കുന്ന ചില സംസ്ഥാനപ്പോലീസ്സുകളും ഇ൯ഡ്യാക്കാ൪ക്കും വിദേശികളു്ക്കുമെതിരെ കുറേക്കാലമായി പല കോടതിക്കേസ്സുകളുമെടുക്കുകയും പല അറസ്സു്റ്റുകളും നടത്തിക്കൊണു്ടിരിക്കുകയുമാണല്ലോ. എഴുപതുവ൪ഷം കോണു്ഗ്രസ്സുഭരിച്ചിട്ടു് ഇവിടെയുണു്ടാകാത്ത അത്രയെണ്ണം രാജ്യദ്രോഹയാരോപണങ്ങളും കേസ്സുകളുമാണല്ലോ വെറും അഞു്ചുവ൪ഷത്തെ ബീജേപ്പീഭരണംകൊണു്ടുതന്നെ ഇന്ത്യയിലുണു്ടായിരിക്കുന്നതു്! ആ എഴുപതുവ൪ഷവും ഇന്ത്യ അഖണ്ഡമായി ഇവിടെത്തന്നെയുണു്ടായിരുന്നില്ലേ?

5

യഥാ൪ത്ഥത്തിലു് ജനാധിപത്യറിപ്പബ്ലിക്ക൯ ഇ൯ഡ്യാരാഷ്ട്രമാണോ ബീജേപ്പീയുടെ ജനാധിപത്യശൂനൃ ഹിന്ദുരാഷ്ട്രമാണോ അപകടത്തിലു്- ഇങ്ങനെകിടന്നു് നി൪ത്താതെ മുറവിളികൂട്ടാ൯? ഈ കേസ്സുകളു്ക്കും അറസ്സു്റ്റുകളു്ക്കുമെല്ലാം വല്ല അടിസ്ഥാനവുമുണു്ടോയെന്നതിലേക്കിവിടെ കടക്കുന്നില്ല. ഒരുപക്ഷേ ഇതുപോലെ വമ്പ൯ കേസ്സെടുക്കലുകളും ദേശദ്രോഹികളെപ്പിടിച്ചേ!യെന്നുള്ള അട്ടഹാസങ്ങളും അറസ്സു്റ്റുചെയ്യലുകളുമൊക്കെനടന്നു് ഒടുവിലവ ബീജേപ്പീതന്നെ നി൪മ്മിച്ചെടുത്ത ഭീമാ-കോരേഗാവു് കേസ്സുപോലെ, പുലു്വാമയിലെ ഭീകരാക്രമണത്തിലു് നിരവധി ഇന്ത്യ൯സൈനിക൪ മരണപ്പെട്ടിടത്തു് അങ്ങനെയൊരാക്രമണം നടക്കുമെന്നു് മു൯കൂട്ടിയറിവുണു്ടായിട്ടും നരേന്ദ്രമോദിക്കു് വീരപരിവേഷത്തി൯റ്റെ പബ്ലിസിറ്റിയുണു്ടാക്കാ൯വേണു്ടി ബീജേപ്പീയുടെ ഇ൯റ്റല്ലിജ൯സ്സു് അതുതടയാതെ സംഭവിക്കാ൯ വിടുകയായിരുന്നുവെന്നു് പിന്നാലെ പുറത്തുവന്നപോലെ, ഇതെല്ലാം തങ്ങളു്ക്കുണു്ടാകുന്ന രാഷു്ട്രീയ-ഭരണപ്പ്രതിസന്ധികളെ മറികടക്കാ൯ ഇന്ത്യാക്കാരെല്ലാം ഒന്നുമറിഞ്ഞുകൂടാത്ത വെറും വിഡ്ഢികളാണെന്നതുപോലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണു്ടു് ബീജേപ്പീനേതൃത്വംതന്നെ ഉണു്ടാക്കിയിടുന്ന രാജൃദ്രോഹപ്പ്രവ൪ത്തനങ്ങളായിരുന്നുവെന്നു് തെളിയാ൯പോവുകതന്നെയല്ലേ?

6

ലോകത്തെവിടെയെങ്കിലും ഭരണാധിപ൯മാ൪തന്നെയിതുപോലെ നടത്തുന്ന ഇത്തരം അട്ടിമറികളും രാജൃദ്രോഹപ്പ്രവ൪ത്തനങ്ങളും പിന്നാലെ പുറത്തുവരാതിരുന്നിട്ടുണു്ടോ? എന്നിട്ടും അത്തരം പ്രവ൪ത്തനങ്ങളു്ക്കു് വല്ലപഞ്ഞവുമുണു്ടായിട്ടുണു്ടോ? എന്നിട്ടും വിഡ്ഢികളു് വീണു്ടും വീണു്ടും ചരിത്രത്തി൯റ്റെ ആവ൪ത്തനംപോലെ അതുതന്നെ നടത്തുകയാണു്. യഥാ൪ത്ഥത്തിലു് ആരാണു് വിഡ്ഢികളു്? വന്നുവന്നിപ്പോളു് നരേന്ദ്രമോദിയെന്തുതന്നെചെയു്താലും ചരിത്രത്തിലു് ഏതു് നൂറ്റാണു്ടിലു് ഏതു് രാജൃത്തു് ഏതു് സാഹചരൃത്തിലാണു് മറ്റൊരുവ൯ അതുതന്നെ ചെയു്തിട്ടുള്ളതെന്നും പിന്നീടു് അവിടത്തെ ജനങ്ങളുടെ കൈയ്യിലു് അവ൯റ്റെ അനുഭവമെന്തായിരുന്നുവെന്നും ജനങ്ങളു് അപ്പോളു്ത്തന്നെ ചരിത്രപുസു്തകമെടുത്തു് നോക്കുകയാണു്, അനതിവിദൂരഭൂതകാലത്തിലെ കുറഞ്ഞതു് ഒരുദാഹരണമെങ്കിലും അവരവിടെ കാണുന്നുമുണു്ടു് ഏതെങ്കിലും രാജൃത്തു്. അങ്ങനെ മുഹമ്മദു്-ബി൯-തുഗ്ലക്കും ടൈമൂറും കലിഗുളയുമൊക്കെ എത്രയോപ്രാവശൃം അടുത്തകാലത്തു് ഇന്തൃയിലു് വന്നിട്ടുപോകുന്നതു് ജനങ്ങളു് കണു്ടുകഴിഞ്ഞു!

7

ഭീമാ-കോറേഗാവു് കേസ്സിലു് അതു് സംഘടിപ്പിച്ചതു് ബീജേപ്പീതന്നെയായിരുന്നുവെന്നാണു് അന്നേ ആരോപണമുണു്ടായിരുന്നെങ്കിലും കുറേക്കാലംകഴിഞ്ഞു് 2021ലു് തെളിഞ്ഞതു്. പുലു്വ്വാമാ ആക്രമണവും ബീജേപ്പീഭീകര൯മാരുടേതുതന്നെയായിരുന്നുവെന്നു് റിപ്പബ്ലിക്ക൯ ടീവിയും ബീജേപ്പീനേതാവായ അതി൯റ്റെ എഡിറ്റ൪ അ൪ണബു് ഗോസ്വാമിയുമായി ബന്ധപ്പെട്ടു് 2021ആദൃം പുറത്തുവന്ന ഇലകു്ട്രോണിക്കു് മെയിലു് സന്ദേശങ്ങളിലൂടെയും ചാറ്റുകളിലൂടെയും ചുരുളഴിഞ്ഞുകൊണു്ടിരിക്കുകയാണു്. അധികാരത്തിലിരിക്കുന്നതു് തുടരാ൯വേണു്ടി മറ്റുപലരാജൃങ്ങളിലെയുംപോലെ മറ്റുപലകാലങ്ങളിലെയുംപോലെ ഭരണാധിപ൯മാ൪തന്നെയിറങ്ങി ഭീകരപ്പ്രവ൪ത്തനങ്ങളു് സംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയസങ്കരമാണു് ഭാരതീയജനതാപ്പാ൪ട്ടിയെന്നു് ഇതുപോലെ എത്രയോ ഉദാഹരണങ്ങളിലൂടെ ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുള്ളതാണു്! ഇപ്പോളു് ദു൪മ്മന്ത്രവാദശാലയിലു്നിന്നും ചൂടോടെ ലോകമധ്യത്തിലേക്കെടുത്തുവെച്ച ഹിന്ദുരാഷ്ട്രവാദം ഒറ്റ ഹിന്ദുരാഷ്ട്രംപോലും വേറെയില്ലാത്ത ഈ ലോകത്തു് അപകടത്തിലാണെന്നു് തിരിച്ചറിഞ്ഞപ്പോളു് മറ്റുള്ളവരെ രാഷ്ട്രദ്രോഹികളെന്നു് നി൪ത്താതെ വിളിച്ചുകൊണു്ടിരുന്നാലു് ഹിന്ദുരാഷ്ട്രവാദത്തി൯റ്റെയും അതി൯റ്റെ റിപ്പബ്ലിക്കനി൯ഡ്യാവിരുദ്ധ പ്രയോക്താക്കളുടെയും ലോകത്തുനിന്നുള്ള അപകടംമാറുമോ? ജനാധിപത്യരാഷ്രങ്ങളും റിപ്പബ്ലിക്ക൯രാഷ്ട്രങ്ങളും നിറഞ്ഞ ലോകത്തു് ജനാധിപത്യയി൯ഡൃ൯ റിപ്പബ്ലിക്ക൯രാഷ്ട്രത്തിനുകിട്ടിയ സുരക്ഷയും സംരക്ഷണവും ഭാരതീയജനതാപ്പാ൪ട്ടിയുടെ ജനാധിപത്യശൂനൃ റിപ്പബ്ലിക്ക൯വിരുദ്ധ ഹിന്ദുരാഷ്ട്രത്തിനു് എങ്ങനെകിട്ടും?

8

നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിതന്നെ രാജ്യവിരുദ്ധപ്പ്രവ൪ത്തകരെപ്പിടിച്ചുവെന്നു് അഭിമാനിച്ചുനടന്നിരുന്ന ഭീമാ-കോറേഗാവു് കേസ്സിലു് പ്രതിയാക്കപ്പെട്ടയാളുടെ കമ്പ്യൂട്ടറിലു് തെളിവായിക്കണു്ടെത്തിയ പത്തുകത്തുകളു് കമ്പ്യൂട്ടറിലു്പ്പ്രവേശിച്ച ദുഷ്ടസോഫു്റ്റു്വെയ൪, അതായതു് മാലു്വെയ൪വഴി, സ്വന്തമായൊരുസംഘം നി൪മ്മിച്ചു് ഇ൯റ്റ൪നെറ്റിലൂടെ ഉടമയറിയാതെ കമ്പ്യൂട്ടറിലു് നിക്ഷേപിക്കുകയായിരുന്നുവെന്നും, ഈ കുറ്റകൃത്യമിഷ൯ പൂ൪ത്തിയാക്കിയതി൯റ്റെ പിറ്റേദിവസംതന്നെ മു൯നിശ്ചയപ്രകാരം ആ കമ്പ്യൂട്ട൪ ഉടമയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും കടുത്തവിമ൪ശ്ശകനുമായ അയാളെ അന്നു് ബീജേപ്പീഭരിച്ചിരുന്ന മഹാരാഷ്ട്രപ്പൊലീസ്സു് അറസ്സു്റ്റുചെയ്യുകയായിരുന്നുവെന്നുമുള്ള, ഡിജിറ്റലു് ഫോറ൯സ്സിക്കു് തെളിവുകളു് 2021ലു് പുറത്തുവരികയും ഈ കേസ്സുവിചാരണചെയ്യുന്ന ബോംബെ കോടതിയിലു് സമ൪പ്പിക്കപ്പെടുകയും ലോകത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊരെണ്ണമായ വാഷിംഗു്ടണു് പോസ്സു്റ്റു് അതു് പ്രസിദ്ധീകരിക്കുകയുംചെയു്തു. കത്തുകളു് നിക്ഷേപിച്ചതി൯റ്റെ പിറ്റേന്നുതന്നെ അയാളെ അറസ്സു്റ്റുചെയ്യുകയും ആ തെളിവുകളു് കണു്ടെത്തി കേസ്സെടുക്കുകയും ചെയു്തുവെന്നുപറയുമ്പോളു് ബീജേപ്പീതന്നെ പ്രഖ്യാതശത്രുവിനെ തക൪ക്കാനായി ആ കത്തുകളു് നി൪മ്മിച്ചു് നിക്ഷേപിച്ചിട്ടു് ബീജേപ്പീതനെ അയാളെയും അയാളുമായി ബന്ധപ്പെട്ടവരെയും മുഴുവ൯ അറസ്സു്റ്റുചെയു്തിട്ടു് ആ൪ക്കുംകഴിയാത്ത ഒരു വലിയ ദേശാഭിമാനക൪മ്മം നി൪വ്വഹിക്കുന്നപോലെ ഇപ്പോളു് വിചാരണചെയ്യുന്നുവെന്നല്ലേ ഒരുനിരസംഭവങ്ങളുടെ ഈ അനാവരണത്തിലൂടെ തെളിഞ്ഞതു്? ഇത്രയുമൊക്കെ വളഞ്ഞവഴിക്കുപോകുന്നതിനുപകരം ബീജേപ്പീക്കു് ഒറിജിനലായെന്തെങ്കിലും രാജൃസു്നേഹപരമായി- ഹിന്ദുസു്നേഹപരമായല്ല- ചെയു്തുകൂടേ, രാജൃദ്രോഹികളും റിപ്പബ്ലിക്കിനെ അട്ടിമറിക്കുന്നവരുമല്ലെന്നു് സ്വയം സ്ഥാപിച്ചെടുക്കാ൯?

9

ഇവിടെപ്പറഞ്ഞ സംഭവത്തിലിപ്പോളു് ആരാണു് യഥാ൪ത്ഥരാജ്യദ്രോഹികളും ദേശവിരുദ്ധപ്പ്രവ൪ത്തകരും? ഇന്ദിരാഗാന്ധിയെ പുറത്തുനിന്നു് ഭീകരരെത്തിയല്ല വധിച്ചതു്, സ്വന്തംസൈനിക൪തന്നെ വെടിവെക്കുകയായിരുന്നുവെന്നതു് കണക്കിലെടുക്കുമ്പോളു് അതിനുള്ള ആലോചനകളും ഒരുക്കങ്ങളും ദീ൪ഘകാലമായി നടന്നുവരുകയായിരുന്നുവെന്നുവൃക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഈ സ്വന്തമാളുകളു്തന്നെ വധിക്കാ൯ തയാറെടുക്കുകയായിരുന്നുവെന്നും അവ൪ക്കു് അന്യരുടെമേലു് കുറ്റംചാരി രക്ഷപ്പെടാനുള്ള വഴികളൊരുക്കുകയായിരുന്നു ഈ സ൪വ്വനടപടികളിലൂടെയും അവരെന്നും ഊഹിക്കുന്നതല്ലേ യുക്തി? ഇന്ദിരാഗാന്ധിയുടെ സംഭവംനോക്കുമ്പോളു് അതിനല്ലേ കൂടുതലു് സംഭാവ്യത? മികച്ച കുറ്റാന്വേഷക൪ ഇതിലു് അങ്ങനെയുമൊരു പ്രോബബിലിറ്റികാണുമ്പോളു് ഇതിലെന്തുകൊണു്ടു് അങ്ങനെയൊരു പ്രോബബിലിറ്റി ഇതിലന്വേഷണംനടത്തിയവ൪ കണു്ടില്ല? അതല്ലേ കൂടുതലു് സംഭാവൃം? അല്ലെങ്കിലെന്തിനവ൪ ഇത്രവളഞ്ഞ ഈ വഴിയിലൂടെയെല്ലാം പോയി? 1963 നവംബറിലു് അമേരിക്ക൯ പ്രസിഡ൯റ്റായിരുന്ന ജോണു് ഫിറ്റു്സ്സു്ജെറാളു്ഡു് കെന്നഡിയെ വെടിവെച്ചുകൊന്നതും ഒരു മു൯ അമേരിക്ക൯ മറൈ൯ സൈനിക൯ തന്നെയായിരുന്നുവെന്നും, അയാളെ പോലീസ്സു് കസ്സു്റ്റഡിയിലു്വെച്ചുതന്നെ രണു്ടുദിവസംകഴിഞ്ഞു് പുറത്തുനിന്നെന്നുംപറഞ്ഞൊരുത്ത൯കയറി വെടിവെച്ചുകൊന്നെന്നും, പ്രസിഡ൯റ്റുവധം സ്വന്തമാളു്ക്കാ൪തന്നെ ആസൂത്രണംചെയു്തതാണോയെന്നതന്വേഷിച്ച വാറ൯ കമ്മീഷ൯റ്റെ അല്ലെന്നുള്ള റിപ്പോ൪ട്ടു് അമേരിക്ക൯ജനത തള്ളിക്കളഞ്ഞുവെന്നും ഓ൪ക്കുമ്പോളു്, ഇ൯ഡൃയിലും എവിടെയും രാഷ്ട്രീയത്തിലും ഭരണത്തിലും എന്തും സംഭാവ്യമാണു്, സാധ്യമാണു്. തികച്ചും സ്വേച്ഛാധിപതിയും സമ്പന്നനുമായ ഒരച്ഛനും ആ അച്ഛ൯റ്റെ ഭരണദുരാഗ്രഹങ്ങളിലും അതിമോഹങ്ങളിലുംനിന്നും രക്ഷപ്പെടാനും പുറത്തുചാടാനും ഒരു വഴിയുംകാണാതെ രാഷ്ട്രത്തെനയിച്ച മകനുമെന്ന കെന്നഡിക്കുടുംബത്തി൯റ്റെ യാഥാ൪ത്ഥ്യം ഏതായാലും അതോടെ പുറത്തുവന്നു.

10

ഇങ്ങനെനോക്കുമ്പോളു് ഇതിലിപ്പോളു് ആരാണു് യഥാ൪ത്ഥരാജ്യദ്രോഹികളും ദേശവിരുദ്ധപ്പ്രവ൪ത്തകരും? അവരെ ഇ൯ഡൃയിലിന്നു് ആരെങ്കിലും അറസ്സു്റ്റുചെയ്യുന്നുണു്ടോ, ചാ൪ജ്ജുഷീറ്റുചെയ്യുന്നുണു്ടോ, വിചാരണചെയ്യുന്നുണു്ടോ? അവ൪- അതായതു് ബീജേപ്പീയുടെ ആ സഹകാരികളു്- മഹാരാഷ്ട്രപ്പൊലീസ്സുമുതലു് എ൯. ഐ. ഏ.വരെ ആരുവേണമെങ്കിലുമാകാം ഇതുവരെ പുറത്തുവന്നു് മഹാരാഷ്ട്രക്കോടതിയിലെത്തിയ തെളിവുകളു്വെച്ചു്. അവ൪തന്നെ നി൪മ്മിച്ചുനിക്ഷേപിച്ച ഒരുകത്തു് മു൯പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതുപോലെ നടപ്പുപ്രധാനമന്ത്രി നരേന്ദ്രമോദിയെയും വധിക്കണമെന്നാണു് ആവശൃപ്പെടുന്നതെന്നു് പ്രോസികൃൂഷ൯ അന്നു് കോടതിയിലു്പ്പറഞ്ഞതുതന്നെ കള്ളക്കത്തുതയാറാക്കിയതി൯റ്റെയും കൃത്രിമമാ൪ഗ്ഗത്തിലൂടെ ഒരാളി൯റ്റെ ഉപകരണത്തിനകത്തതു് അതു് നിക്ഷേപിച്ചതി൯റ്റെയും ആ കൃത്രിമത്തെളിവി൯റ്റെയടിസ്ഥാനത്തിലു് കേസ്സു് മുന്നോട്ടുകൊണു്ടുപോയതി൯റ്റെയും- മൂന്നി൯റ്റെയും- ഗൗരവം വ൪ദ്ധിപ്പിക്കുന്നു. ശത്രുസംഹാരത്തിനും പീഢനത്തിനും ബീജേപ്പീ ഏതുവഴിയും സ്വീകരിക്കുമെന്നിതു് പകലു്പോലെ വൃക്തമായി തെളിയിച്ചു. ബീജേപ്പീക്കുവേണു്ടിത്തന്നെ അത്തരം അങ്ങേയറ്റം ക്രിമിനലായ കത്തുകളു് നി൪മ്മിച്ചുനിക്ഷേപിച്ചിട്ടു് രാജൃത്തെ ഒരു വിമ൪ശ്ശകസംഘത്തെമുഴുവ൯ ആ കൃത്രിമത്തെളിവി൯റ്റെയടിസ്ഥാനത്തിലു് തടവിലാക്കി വിചാരണചെയ്യുന്നതിലു് എത്രതലത്തിലുള്ള രാജ്യദ്രോഹ-ദേശവിരുദ്ധപ്പ്രവ൪ത്തങ്ങളാണു് ബീജേപ്പീ നടത്തിയിട്ടുനിലു്ക്കുന്നതെന്നതു് അവരെ തെല്ലും അലട്ടുന്നില്ലെങ്കിലും രാജ്യത്തെ മുഴുവ൯ജനങ്ങളെയുമലട്ടുന്നുണു്ടു്. ഇവ൪ ഓരോദിവസവും കൂടുതലു് അധികാരത്തിലിരിക്കുംതോറും ഇവരുടെവക രാജ്യദ്രോഹപ്പ്രവ൪ത്തനങ്ങളും രാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനങ്ങളും ഇതുപോലെ അത്രത്തോളം കൂടിക്കൂടിവരുകയേയുള്ളൂ. രാജ്യവിരുദ്ധമെന്നും ദേശദ്രോഹമെന്നുമൊക്കെപ്പറഞ്ഞു് ഇവരെടുക്കുന്ന കേസ്സുകളു്മുഴുവ൯ ഇതുപോലെ കൃത്രിമമായി തെളിവുനി൪മ്മിച്ചു് ഉണു്ടാക്കുന്നതാണെന്ന സന്ദേഹം ജനങ്ങളിലു് വ൪ദ്ധിക്കുന്നു, എന്നല്ല അവരങ്ങനെ വിശ്വസിക്കുന്നു.

11

ഈ കേസ്സി൯റ്റെയും ഈ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണു് ഇന്ത്യയിലു് ഖാലിസ്ഥാ൯ സ്ഥാപിക്കണമെന്നുപറഞ്ഞു് സംസാരിക്കുകയും പ്രവ൪ത്തിക്കുകയും ചെയ്യുന്നുവെന്നുപറഞ്ഞു് രാജ്യത്തിനകത്തും പുറത്തുമുള്ള പല൪ക്കെതിരെയും ബീജേപ്പീഭരണകൂടമെടുക്കുന്ന കേസ്സുകളെയും വിലയിരുത്താ൯. ഏതു് ഡിജിറ്റലു്പ്പ്രവ൪ത്തനവും സൈബ൪ലോകത്തവശേഷിപ്പിക്കുന്ന കുഞ്ഞുതുണു്ടുതെളിവുകളു് നോക്കിപ്പോയി ഒരു വിദേശ ഫോറ൯സ്സിക്കു് സ്ഥാപനത്തിനിതു് കണു്ടെത്താ൯കഴിഞ്ഞെങ്കിലു് സകലവിഭവങ്ങളുമുള്ള നാഷണലു് സെക്യൂരിറ്റി ഏജ൯സ്സിപോലെയൊരു സ൪ക്കാരേജ൯സ്സിക്കുമിതു് കണു്ടെത്താ൯ കഴിഞ്ഞിട്ടുണു്ടാകണം. എന്നിട്ടുമവ൪ കേസ്സുമായി മുന്നോട്ടുപോയതു് ഒറ്റയടിയു്ക്കു് അവരുടെ വിശ്വാസ്യത ചോ൪ത്തിക്കളഞ്ഞു, അവ൪ ബീജേപ്പീയുടെ ഒരു രാഷ്ട്രീയയുപകരണവും ഏജ൯റ്റ൯മാരുംമാത്രമാണെന്ന സത്യം മറനീക്കി പുറത്തുകൊണു്ടുവരുകയുംചെയു്തു. ഇനി, അവരുടെ അന്വേഷണത്തിലു് ഇങ്ങനെയുള്ള തെളിവുകളൊന്നും കണു്ടെത്തിയിരുന്നില്ല എന്നാണവ൪ ആവ൪ത്തിക്കുന്നതെങ്കിലു് ഒന്നുകിലവരതൊന്നും അന്വേഷിച്ചില്ല, അല്ലെങ്കിലവ൪തന്നെയാണു് ആ തെളിവുകളു് നി൪മ്മിച്ചുനിക്ഷേപിച്ചതു് എന്നാണ൪ത്ഥം. അത്തരമൊരന്വേഷണം നടത്താനുള്ള വിഭവങ്ങളുമായി ഇന്തൃയിലേറ്റവും മുന്നിലു്നിലു്ക്കുന്ന അവ൪ക്കു് അതിനുള്ള സാങ്കേതികവൈഭവമോ പ്രോട്ടോക്കോളു്ജ്ഞാനമോയില്ലെന്നു് ലോകത്തു് ആരും വിശ്വസിക്കുന്നില്ല.

12

രാജൃദ്രോഹം, ക്രിമിനലു് ഗൂഢാലോചന, സമൂഹത്തിലു് ജനങ്ങളു്ക്കിടയിലു് പരസു്പ്പരശത്രുതയുണു്ടാക്കലു് എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തരഭാരതത്തിലു് ഒരിക്കലുമുണു്ടായിട്ടില്ലാത്തത്രയളവിലു് ഹിന്ദുരാഷ്ട്രവാദമാണു് ചെയ്യുന്നതു്, മറ്റുള്ളവരല്ല. ഏതുസംസ്ഥാനത്തുനിന്നും ഇത്തരംവാദം ഒരു ജനാധിപതൃമതേതര റിപ്പബ്ലിക്കായ ഇന്തൃയിലെ ഭരണഘടനയെ വെല്ലുവിളിക്കുന്നതായി റിപ്പോ൪ട്ടുചെയ്യപ്പെട്ടാലും അതി൯മേലു് കേസ്സെടുക്കേണു്ട ഭരണഘടനാപരമായ ബാധൃത ഓരോ സംസ്ഥാനത്തിനുമുണു്ടു്. എന്നിട്ടും ഹിന്ദുരാഷ്ട്രവാദമുയ൪ത്തുന്നവരുടെമേലു് അവരതുചെയ്യുന്നില്ല. ഹിന്ദുരാഷ്ട്രവാദവും ഖാലിസ്ഥാ൯രാഷ്ട്രവാദവും ഇസ്ലാമികരാഷ്ട്രവാദവുംതമ്മിലു് ഇന്തൃയുടെ മതേതരജനാധിപതൃ റിപ്പബ്ലിക്ക൯ഭരണഘടനയുടെ കണ്ണിലു് എന്തുവ്യത്യാസമാണുള്ളതു്? അവയെല്ലാംതന്നെ മതേതരറിപ്പബ്ലിക്ക൯ ഭരണഘടയു്ക്കെതിരല്ലേ? അവയെല്ലാംതന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്നതും ഭരണഘടനയെ അട്ടിമറിക്കാ൯ ശ്രമിക്കുന്നതുമല്ലേ? ഹിന്ദുരാഷ്ട്രവും ഖാലിസ്ഥാ൯രാഷ്ട്രവും ഇസ്ലാമികരാഷ്ട്രവും ഇന്തൃയിലു് സ്ഥാപിക്കാനായുള്ള ഏതൊരുശ്രമവും ഒരു വിദ്രോഹപ്പ്രവ൪ത്തനമാണു്, ജനാധിപതൃമതേതര റിപ്പബ്ലിക്കിനെതിരായ ഒരു വെല്ലുവിളിയുമാണെന്നതിലു് അവ സ്ഥാപിക്കാ൯നടക്കുന്നവ൪ക്കൊഴികെ യാതൊരു സംശയവുമില്ല- അതു് സ്ഥാപിക്കുന്നതിനു് അവരുയ൪ത്തുന്ന കാരണങ്ങളു് തെലുങ്കാനപ്പ്രശു്നവുംമറ്റും പരിഹരിച്ചപോലെ സൈനികമായല്ല രാഷ്ട്രീയമായാണു് ഗവണു്മെ൯റ്റും പാ൪ലമെ൯റ്റും പരിഹരിക്കേണു്ടതെങ്കിലും.

13

ഹിന്ദുരാഷ്ട്രവാദമുയ൪ത്തി അറസ്സു്റ്റും കേസ്സുമൊന്നും നേരിടാതെ സ൪വ്വതന്ത്രസ്സ്വതന്ത്ര൯മാരായിനടക്കുന്ന നൂറുകണക്കിനു് ബീജേപ്പീയുടെ എംപീമാരും എമ്മെല്ലേമാരും കേന്ദ്രമന്ത്രിമാരുമൊക്കെ ഇവിടുണു്ടു്. ഇവരുടെനേരേ രാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും മതേതര ഇന്ത്യാറിപ്പബ്ലിക്കിനെ അട്ടിമറിക്കാ൯ ശ്രമിക്കുന്നതിനും കേസ്സുകളെടുക്കപ്പെടുമെന്നു് അന്താരാഷ്ട്രസമൂഹം ഇതിനെതിരേ ഉണ൪ന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചരൃത്തിലു് ഇവ൪ ഭയക്കുന്നുണു്ടു്. ഇവ൪ ഹിന്ദുരാഷ്ട്രവിഘടന- ഭിന്നിപ്പുവാദികളല്ലെന്നും രാജൃസു്നേഹികളാണെന്നും രാഷ്ട്രത്തിനെ അട്ടിമറിക്കാ൯ ശ്രമിക്കുന്നവരല്ലെന്നും അതിവേഗം സ്ഥാപിച്ചെടുക്കാ൯ ശ്രമിക്കാനാണിവ൪ ആയിരക്കണക്കിനു് മറ്റുള്ളവ൪ക്കെതിരേ രാജൃദ്രോഹാരോപണങ്ങളിപ്പോളു് വ്യാപകമായി ഉയ൪ത്തികൊണു്ടിരിക്കുന്നതും കഴിയുന്നത്രപേരെ അവിടവിടെ അറസ്സു്റ്റുചെയ്യിക്കുന്നതും. കഴിഞ്ഞ എഴുപതുകൊല്ലത്തിനിടയിലു് രാജൃത്തുയ൪ന്നിട്ടില്ലാത്തത്രയെണ്ണം അത്തരം ആരോപണങ്ങളാണു് അടുത്തകാലത്തുമാത്രമുയ൪ന്നുവന്ന ബീജേപ്പീയു്ക്കെതിരേ ഉയ൪ന്നുകൊണു്ടിരിക്കുന്നതും അതിനെ പ്രതിരോധിക്കാ൯ നൂറുകണക്കിനു് മറ്റുള്ളവ൪ക്കെതിരേ ഓരോദിവസവും അതേയാരോപണങ്ങളു്തന്നെ അവ൪ ഉയ൪ത്തിക്കൊണു്ടിരിക്കുന്നതും. ബീജേപ്പീക്കാരൊഴികെയുള്ള ഇന്ത്യയിലെ മുഴുവനാളുകളെയും രാജ്യദ്രോഹികളെന്നു് ചിത്രീകരിച്ചുസ്ഥാപിച്ചുമാത്രമേ അവ൪ക്കിനിയും മതേതരയി൯ഡൃയിലു് ഭരണത്തിലു്ത്തുടരാ൯കഴിയൂ എന്ന സ്ഥിതിയിലാണു് അനവസരത്തിലും അനാശാസ്യമായും ഹിന്ദുരാഷ്ട്രവാദമുയ൪ത്തിയതിലൂടെ അവ൪ സ്വയം അവരെക്കൊണു്ടുചെന്നെത്തിച്ചിരിക്കുന്നതു്. ആ വാഗു്ദാനംനലു്കി കാളികൂളിമതവ൪ഗ്ഗീയവാദികളെമുഴുവ൯ പിന്നിലണിനിരത്തി ഭരണംപിടിച്ചു, ഇനിയിപ്പോളു് അവ൪ക്കുനലു്കിയ ആ വാഗു്ദാനംപാലിക്കാതെ ഭരണത്തിലു്ത്തുടരാനാവില്ല, ഇല്ലെങ്കിലു് പ്രധാനമന്ത്രിയെപ്പോലുമവ൪ അപകടപ്പെടുത്തുമെന്ന ഇവിടെപ്പറഞ്ഞ സ്ഥിതി ബീജേപ്പീ സ്വയം ഉണു്ടാക്കിവെച്ചതാണു്- രാഷ്ട്രീയത്തി൯റ്റെ അടിസ്ഥാനനിയമങ്ങളും ചരിത്രത്തി൯റ്റെ ആവ൪ത്തനനിയമങ്ങളുംപോലും അറിഞ്ഞുകൂടാത്തതുകൊണു്ടു്.

14

ഹിന്ദുരാഷ്ട്രത്തിനുവേണു്ടി ഇന്തൃയിലു് വാദിച്ചുനടക്കുന്നവരെല്ലാം അനതിവിദൂരഭാവിയിലു് ഇ൯ഡൃ൯മതേതരറിപ്പബ്ലിക്കിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളു്ക്കു് പിടിയിലാവുമെന്നു് ഇപ്പോഴാണവ൪ക്കു് ബോധൃംവന്നുതുടങ്ങിയതു്. അതുകൊണു്ടാണു് പെട്ടെന്നു് രാജൃത്തെ മറ്റുള്ള അനേകായിരമാളുകളെ രാജൃവിരുദ്ധപ്പ്രവ൪ത്തനത്തിനെന്നുംപറഞ്ഞു് അവ൪തന്നെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നതു്- അവ൪ ദേശഭിമാനികളാണെന്നു് മറ്റുള്ളവ൪ക്കു് തോന്നിപ്പിക്കാ൯. വാസു്തവത്തിലു് ഇവ൪ പറയുന്നതുപോലെ ഇന്തൃയിലു് ഇത്രയുമായിരക്കണക്കിനാളുകളു് രാജൃവിരുദ്ധപ്പ്രവ൪ത്തനത്തിലു് ഏ൪പ്പെട്ടുകൊണു്ടിരിക്കുകയായിരുന്നെങ്കിലു് ഈ രാജൃം എന്നേ ഇതിനകംതന്നെ തക൪ന്നു് പലകഷണങ്ങളായി ശിഥിലമായിപ്പോയേനേ! പക്ഷേ തക൪ന്നില്ലല്ലോ, രാജൃമിപ്പോഴും അതേപോലെ അവിടെത്തന്നെയുണു്ടല്ലോ!

Written in reply to comments on this article when first published:

എന്താണു് ഹിന്ദുരാഷ്ട്രം, എന്താണു് ഇസ്ലാംരാഷ്ട്രം, എന്താണു് ഖാലിസ്ഥാ൯രാഷ്ട്രം, എന്താണു് കമ്മ്യൂണിസ്സു്റ്റുരാഷ്ട്രം, എന്നെല്ലാം അന്വേഷിച്ചു് തിരിച്ചറിവുണു്ടാകാ൯നടക്കുന്ന നേരത്തു്, ഇവയെല്ലാം ഒരു മതേതരറിപ്പബ്ലിക്ക൯ ഭരണഘടനയനുസരിച്ചു് തികച്ചും അപ്രസക്തവും ഭരണഘടനാവിരുദ്ധവും രാജ്യവിരുദ്ധവും ഇ൯ഡ്യാവിരുദ്ധവും ദേശദ്രോഹപരവുമായ ഇ൯ഡൃയിലു്, എന്താണു് ഒരുറിപ്പബ്ലിക്ക൯രാഷ്ട്രമെന്നു് അന്വേഷിച്ചുനടക്കുന്നതല്ലേ തികച്ചും അനുയോജ്യവും അഭികാമ്യവും ദേശസു്നേഹപരവും അടിയന്തിരവും? അതിനുള്ള സമയമില്ലെങ്കിലു്, വായിക്കാനറിയാവുന്നവ൪ക്കും വായിക്കുന്ന ശീലമുള്ളവ൪ക്കും, ഹെ൯റിക്കു് ഇബ്ബു്സണി൯റ്റെ 1882ലെ ആ൯ എനിമി ഓഫു് ദി പീപ്പിളു് എന്ന നാടകം വായിച്ചുനോക്കുകയോ അതിനെയടിസ്ഥാനമാക്കി 1990ലു് സത്യജിത്തു് റേ ഡയറക്ടുചെയു്ത ഗണശത്രുവെന്ന സിനിമകാണുകയോ ചെയു്തുകൂടേ? ഇല്ലെങ്കിലു് യശു്പാലി൯റ്റെ രാജ്യദ്രോഹിയെന്ന ഹിന്ദി നോവലു് വായിച്ചാലുംമതി. ഹിന്ദി അറിയാതിരിക്കില്ലല്ലോ അല്ലേ? ഇതൊന്നുമല്ലെങ്കിലു്, അലു്പ്പം മനക്കരുത്തൊക്കയുണു്ടെങ്കിലു്, പ്ലേറ്റോയുടെ റിപ്പബ്ലിക്കുതന്നെ വായിച്ചുനോക്കുകയെന്ന സാഹസവുമാകാം- ഓരോവരിയിലും ഒരുമണിക്കൂ൪വീതം മനസ്സുറപ്പിച്ചുനി൪ത്താ൯ കഴിയുമെങ്കിലു്. ഇതുപോലുള്ളതൊക്കെ മനസ്സിരുത്തി വായിച്ചവരാണു് ഇന്ത്യയുടെ ഭരണഘടനയൊക്കെ എഴുതിയുണു്ടാക്കിയതു്. അതുകൊണു്ടാണു് ഹിന്ദുരാഷ്ട്രവാദികളു്ക്കു് എന്തെന്നു് ഒരുപിടിയുംകിട്ടാത്തപോലെ അതിലൊരു കുഴപ്പവുമില്ലാത്തതും ഇതു് ജാതിമതങ്ങളു്ക്കെല്ലാം അന്യമായ ഒരു മതേതരജനാധിപത്യ റിപ്പബ്ലിക്കാണെന്നുപറയുന്നതും.

ഇങ്ങനെ ചെയ്യുകയാണെങ്കിലോ ഇങ്ങനെ ഇതിനുമുമ്പേതന്നെ ചെയു്തിട്ടുണു്ടെങ്കിലോ ഗണശത്രു, ജനശത്രു, രാജ്യദ്രോഹി എന്നൊക്കെയുള്ള ആ കഥാപാത്രം ഇന്ത്യ൯ രാഷ്ട്രീയത്തിലു് ഇന്നത്തെ ആരെയാണോ൪മ്മിപ്പിക്കുന്നതെന്നു് ഇവിടെവന്നു് പറയുക, വെറുതേ കുറച്ചുനാളായി ഇങ്ങനെകിടന്നു് കൂവാതെ!

Written and first published on: 15 February 2021

 

 





 

No comments:

Post a Comment