Tuesday 16 February 2021

482. ലോകം പ്രതികരിക്കാതിരുന്നപ്പോളു് സോഷ്യലു് മീഡിയയിലു് നരേന്ദ്രമോദി മിന്നി; ലോകം പ്രതികരിച്ചുതുടങ്ങിയപ്പോളു് നരേന്ദ്രമോദി മുങ്ങി.

482

ലോകം പ്രതികരിക്കാതിരുന്നപ്പോളു് സോഷ്യലു് മീഡിയയിലു് നരേന്ദ്രമോദി മിന്നി; ലോകം പ്രതികരിച്ചുതുടങ്ങിയപ്പോളു് നരേന്ദ്രമോദി മുങ്ങി. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

ലോകം പ്രതികരിക്കാതിരുന്നപ്പോളു് സോഷ്യലു് മീഡിയയിലു് നരേന്ദ്രമോദി മിന്നി; ലോകം പ്രതികരിച്ചുതുടങ്ങിയപ്പോളു് നരേന്ദ്രമോദി മുങ്ങി. അന്നു് ലോകത്തു് ട്രമ്പുകഴിഞ്ഞാലു് ഏറ്റവുംകൂടുതലനുയായികളുള്ള ട്വീറ്ററായി മിന്നിനടന്നു, ഗൂഗിളിനെയും ഫേസ്സു്ബുക്കിനെയുമൊക്കെ ഇ൯ഡൃയിലു് ക്ഷണിച്ചുകൊണു്ടുവന്നു് പതിനായിരക്കണക്കിനുകോടിരൂപയുടെ നിക്ഷേപം റിലയ൯സ്സിലു് നടത്തിച്ചു് അതിനെ പൊളിഞ്ഞുപോകാതെ രക്ഷിച്ചു. ഇന്നു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ക൪ഷകരോടുള്ള ക്രൂരതകളിലും മനുഷ്യാവകാശലംഘനങ്ങളിലും പരിസ്ഥിതിക്കുറ്റകൃത്യങ്ങളിലും ലോകം ഒറ്റക്കെട്ടായി പ്രതികരിച്ചുതുടങ്ങിയപ്പോളു് സാമൂഹ്യമാധ്യമങ്ങളു്ക്കെതിരെ കേസ്സെടുക്കുന്നു, അറസ്സു്റ്റുചെയ്യുന്നു, സ്വിച്ചോഫുചെയ്യുന്നു, അവയെ ബീജേപ്പീവിരുദ്ധമെന്നും മോദിവിരുദ്ധമെന്നും പറയാ൯ഭയന്നു് ഇ൯ഡ്യാവിരുദ്ധമെന്നു് പറയുന്നു.

വ൪ഷങ്ങളായി ഇ൯ഡൃയിലു് നല്ലനിലയിലു് പ്രവ൪ത്തിച്ചു് വളരെപ്പണവുമുണു്ടാക്കിക്കൊണു്ടുപോവുകയായിരുന്നു ഈ സാമൂഹ്യമാധ്യമങ്ങളു്. ലോകത്തേറ്റവുംകൂടുതലു് ഇ൯റ്റ൪നെറ്റുപയോഗിക്കുന്നവരും സാമൂഹ്യമാധ്യമങ്ങളിലൂടെ പരസു്പ്പരം ഇടപെടുന്നതും ഇ൯ഡ്യാക്കാരാണെന്നതും അവ൪ക്കു് ഗുണകരമായി. വാസു്തവത്തിലു് ഇ൯ഡ്യാക്കാരെ ഈ നിലയിലെത്തിച്ചു് ഈ സ്ഥിതിയുണു്ടാക്കുന്നതിലു് ഏറ്റവും കാര്യമായ പങ്കുവഹിച്ചതും അവ൪തന്നെയാണു്- അവ൪ക്കു് വരുമാനത്തിനാണെങ്കിലു്പ്പോലും. ഇടയു്ക്കിടയു്ക്കു് ചില അസ്വാരസ്യങ്ങളു് ഗവണു്മെ൯റ്റും ജനങ്ങളും പ്രതിപക്ഷപ്പാ൪ട്ടികളുമായി ചില രാഷ്ട്രീയചായു്വുകളുടെയും ചില രാഷ്ട്രീയ അടിച്ചമ൪ത്തലുകളുടെയും ചില സാമ്പത്തികതാലു്പര്യങ്ങളുടെയുംപേരിലു് ഉണു്ടാകാതെയുമിരുന്നില്ല. ഇന്ത്യയിലെ ഏതൊരു പൗരനേയുംപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ മാധ്യമങ്ങളെ ത൯റ്റെ രാഷ്ട്രീയപ്രചാരണത്തിനുവേണു്ടി ഉപയോഗിച്ചു, ജനങ്ങളും മോദിക്കെതിരെ അവയെ ഉപയോഗിച്ചു. പക്ഷേ ജനങ്ങളു് മോദിയെക്കാളും നന്നായും കൂടുതലു് ഫലപ്രദമായും ലോകസമൂഹത്തി൯റ്റെതന്നെ മോദിക്കെതിരായ പിന്തുണയോടെയും ഉപയോഗിക്കാ൯ തുടങ്ങിയതോടെയാണു് മോദി കുപിതനായതു്.

2

സാമൂഹൃമാധൃമങ്ങളെമുഴുവ൯ നന്നായാസ്വദിച്ച പ്രധാനമന്ത്രി മോദി കുപിതനായതു് അവയിലു് ത൯റ്റെ യാഥാ൪ത്ഥസ്ഥാനമെന്തെന്നു് പെട്ടെന്നു് തിരിച്ചറിഞ്ഞതുകൊണു്ടാണു്

സോഷൃലു് മീഡിയയിലു് നരേന്ദ്രമോദി തുട൪ച്ചയായി എഴുതിക്കൊണു്ടിരുന്നതെല്ലാം ഇന്തൃ അങ്ങേ൪ക്കുകീഴിലു് വ൯ വികസനക്കുതിപ്പിലേക്കു് നീങ്ങുന്നുവെന്നൊക്കെയായിരുന്നു. ഇന്തൃ അങ്ങനെ വ൯ വികസനക്കുതിപ്പിലേക്കു് നീങ്ങുന്നതിലു് ലോകത്തു് ഏതു് വിദേശരാജൃത്തിനാണു് താലു്പ്പരൃമുള്ളതു്? അതുകൊണു്ടു് അങ്ങേരുടെ ആ എഴുത്തിനൊന്നും ആരുമങ്ങനെ പ്രതികരിക്കാ൯പോയില്ല. ഇന്തൃ ദാരിദ്രൃത്തിലേക്കുകുതിക്കുന്നു എന്നാണെഴുതിയിരുന്നതെങ്കിലു് ലോകംമുഴുവ൯ നിശ്ചയമായും തലു്പ്പരരാകുമായിരുന്നു, അവ൪ ഉട൯ വല്ലതും മറുപടിയെഴുതുകയും ചെയ്യുമായിരുന്നു. പിന്നെയുള്ളതു് ഇതൊക്കെവല്ലപ്പോഴും വായിക്കുന്ന ഇന്തൃയു്ക്കകത്തുള്ള ജനങ്ങളാണു്. ഇതു് വികസനക്കുതിപ്പാണോ വികസനക്കിതപ്പാണോയെന്നു് അവരേക്കാളു് നന്നായി തിരിച്ചറിഞ്ഞു് അനുഭവിച്ചറിഞ്ഞതാരാണു്! അതുകൊണു്ടു് അവരും പ്രതികരിക്കാ൯പോയില്ല. എതി൪പ്പൊന്നും ഒരിടത്തുനിന്നുമില്ലാത്ത ത൯റ്റെ ലോകസ൪വ്വസ്വീകാരൃതയിലു് നരേന്ദ്രമോദി അഭിരമിച്ചു, അഭിമാനിച്ചു, മദിച്ചു. ഫേസ്സു്ബുക്കു്, ട്വിറ്റ൪, ലിങ്കു്ഡു്-ഇ൯, ഇ൯സ്സു്റ്റാഗ്രാം എന്നിങ്ങനെ ലോകത്തിലെ സകല പ്രമുഖ സാമൂഹൃമാധൃമഭീമ൯മാരെയും ബീജേപ്പീയും അവരുടെ പ്രധാനമന്ത്രിയും പ്രശംസിച്ചു, സഹായിച്ചു, നന്നായി ഉപയോഗിച്ചു.

3

പക്ഷേ പ്ലാനിംഗി൯റ്റെയും മതരാഷു്ട്രീയസാമ്പത്തിക ഗൂഢാലോചനയുടെയും കാരൃത്തിലു് അല്ലെങ്കിലും, പുതിയ ജനദ്രോഹരാജൃദ്രോഹ നിയമനി൪മ്മാണങ്ങളുടെകാരൃത്തിലു് അലസമായിരുന്ന, ഈ ഹ്രസ്വകാലംകഴിഞ്ഞു് ലോകത്തിനുമുഴുവ൯ ശരിയായ താലു്പ്പരൃമുള്ള കാശു്മീ൪ വിഭജനം, ന്യൂനപക്ഷവിരുദ്ധ നിയമനി൪മ്മാണം, ബാബരിമസ്സു്ജിദ്ദുപൊളിക്കലു്ക്കേസ്സുവിധി, പൗരത്വനിയമഭേദഗതി, ക൪ഷകവിരുദ്ധകോ൪പ്പറേറ്റുനിയമങ്ങളു് എന്നിവയൊക്കെ വന്നതോടെ ചിത്രംമാറി ലോകംമുഴുവ൯ എതിരായി. ലോകം മാത്രമല്ല ഇന്തൃയും പ്രതികരിച്ചുതുടങ്ങി. സാമൂഹൃമാധൃമങ്ങളു് യാഥാ൪ത്ഥത്തിലെന്താണെന്നു് പ്രധാനമന്ത്രി മോദി തിരിച്ചറിഞ്ഞു. താനവിടെ ഒന്നുംതന്നെയല്ലെന്നും താ൯ ചവിട്ടിത്തേച്ച ജനങ്ങളാണവിടെ എല്ലാമെന്നും മനസിലാക്കി മദംശമിച്ചു, പക്ഷേ എന്നിട്ടും മനുഷൃനായില്ല. അതോടെ സാമൂഹൃമാധൃമങ്ങളുടെ ഇന്തൃയിലെ എകു്സ്സികൃുട്ടീവുകളെമുഴുവ൯ പാ൪ലമെ൯റ്റിലും മന്ത്രാലയങ്ങളിലും വിളിച്ചുവരുത്തി ശാസ്സിക്കാനും ഭീഷണിപ്പെടുത്താനുംതുടങ്ങി, സാമൂഹൃമാധൃമങ്ങളെ ഹിന്ദുഗവണു്മെ൯റ്റി൯റ്റെ മനുഷ്യാവകാശലംഘനങ്ങളിലും അഴിമതികളിലും രാജൃദ്രോഹപ്പ്രവ൪ത്തനങ്ങളിലും അഭിപ്രായങ്ങളും ലേഖനങ്ങളും കുറിപ്പുകളും ജനങ്ങളും മാധൃമപ്പ്രവ൪ത്തകരും പ്രസിദ്ധീകരിക്കുന്നതു് അനുവദിക്കാതെ അടിച്ചമ൪ത്താനും ഹിന്ദുഗവണു്മെ൯റ്റി൯റ്റെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും പ്രധാനമന്ത്രിയുടെയും പിന്നണിയിലു്നിലു്ക്കുന്ന കോ൪പറേറ്റുകളുടെയും പക്ഷത്തേയു്ക്കുതിരിയാ൯ നി൪ബ്ബന്ധിക്കുകയുംചെയു്തുതുടങ്ങി. ഏതായാലും ലോകത്തു് ത൯റ്റെ യാഥാ൪ത്ഥസ്ഥാനമെന്തെന്നു് ജീവിതത്തിലാദൃമായി ഇന്തൃ൯ പ്രധാനമന്ത്രി തിരിച്ചറിയാനിടയായെന്നതുതന്നെ നല്ലൊരുകാരൃമാണു്.

Written and first published on: 16 February 2021





No comments:

Post a Comment