Friday, 26 February 2021

505. കടലിലു്നിന്നുള്ള ഇരുപത്തഞു്ചുകൊല്ലത്തെ പണംവാരലു് ഒരുമിച്ചു് ഒറ്റയു്ക്കുനടത്താനുള്ള തീരുമാനമെടുത്ത മത്സ്യമന്ത്രിയും മുഖ്യമന്ത്രിയും

505

കടലിലു്നിന്നുള്ള ഇരുപത്തഞു്ചുകൊല്ലത്തെ പണംവാരലു് ഒരുമിച്ചു് ഒറ്റയു്ക്കുനടത്താനുള്ള തീരുമാനമെടുത്ത മത്സ്യമന്ത്രിയും മുഖ്യമന്ത്രിയും 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mark Caldicott. Graphics: Adobe SP.

1

വ൪ഷം 5900 കോടി രൂപയു്ക്കുള്ള ഒന്നേമുക്കാലു്ലക്ഷം മെട്രിക്കു്ടണു് സമുദ്രഭക്ഷൃോലു്പ്പന്നങ്ങളാണു് കേരളം കയറ്റുമതിചെയ്യുന്നതു്. പ്രതിദിനം 4200 ടണു് സീഫുഡ്ഡു് കൈകാര്യംചെയ്യാ൯ കേരളത്തിലിപ്പോഴുള്ള പ്രോസസ്സിംഗു് പ്ലാ൯റ്റുകളു്ക്കു് ശേഷിയുണു്ടെങ്കിലും അതി൯റ്റെ നാലിലൊന്നുമാത്രമാണു് അവ പ്രതിവ൪ഷം ഉപയോഗപ്പെടുത്തുന്നതു്, കാരണം ആവശ്യത്തിനുള്ള അസംസു്ക്കൃതവസു്തുക്കളില്ല. ഉള്ളവയിലു്ത്തന്നെ വലിയൊരുഭാഗം ആന്ധ്രാപ്പ്രദേശ്ശിലു്നിന്നും കൊണു്ടുവരുന്നതാണു്. സമുദ്രജലത്തി൯റ്റെ താപയുയ൪ച്ചയും മാലിന്യനിക്ഷേപവും തീരദേശത്തെ വികസനപ്പ്രവ൪ത്തനങ്ങളും വിഴിഞ്ഞംപോലുള്ള വ൯കിടപദ്ധതികളുയ൪ത്തിവിടുന്ന മണ്ണുസഞു്ചാരവുംമുതലായ നാനാകാരണങ്ങളാലു് കേരളതീരത്തുള്ള മത്സ്യസമ്പത്തു് കുറഞ്ഞുവരുകയാണു്. പരമ്പരാഗത മത്സ്യത്തൊഴിലാളികളു്ക്കു് ജീവിക്കാനായി പിടിച്ചുകൊണു്ടുവരാനുള്ള മത്സ്യസമ്പത്തേ ഇനിയവിടുള്ളൂ. കേരളത്തിലെ മത്സ്യബന്ധനവികസനാവശ്യങ്ങളായി കഴിഞ്ഞ വ൪ഷങ്ങളു്ക്കിടയിലു് കേരളാ സു്റ്റേറ്റു് ഇ൯ഡസ്സു്ട്രിയലു് ഡെവലപ്പു്മെ൯റ്റു് കോ൪പ്പറേഷ൯ അതി൯റ്റെ റിപ്പോ൪ട്ടുകളിലു് പറഞ്ഞിട്ടുള്ളതു് നിലവിലുള്ള മത്സ്യബന്ധനത്തുറമുഖങ്ങളുടെ നവീകരണംമാത്രമാണു്, കേരളത്തി൯റ്റെ ആഴക്കടലിലു് മത്സ്യത്തി൯റ്റെ സമൃദ്ധിയും ആധിക്യവുമുണു്ടെന്നോ നൂറുകണക്കിനു് ട്രോളറുകളും അവയു്ക്കുള്ള മദ൪ക്കപ്പലുകളും അകമ്പടി-നിരീക്ഷണ-ട്രാ൯സ്സു്പ്പോ൪ട്ടേഷ൯ ഹെലിക്കോപ്പു്റ്ററുകളും പുതിയ പ്രോസസ്സിംഗു് പ്ലാ൯റ്റുകളും ആവശ്യമുണു്ടെന്നോ അവരുടെ റിപ്പോ൪ട്ടുകളിലു് ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. അവയെല്ലാം അമേരിക്ക൯കമ്പനികളു്വഴി പണംതട്ടിയെടുക്കാ൯ വഴിയുണു്ടെന്നുകണു്ടപ്പോളു് മെഴു്സ്സിക്കുട്ടിയമ്മയുടെയും പിണറായി വിജയ൯റ്റെയും കണു്ടുപിടിത്തങ്ങളാണു്. കേരളത്തിലെ മത്സ്യയുലു്പ്പാദനം വ൪ദ്ധിപ്പിക്കാനുള്ള ഏകവഴിയായി ഈ റിപ്പോ൪ട്ടുകളു് ചൂണു്ടിക്കാണിച്ചിട്ടുള്ളതു് ആഴക്കടലല്ല, കരയുമായിബന്ധപ്പെട്ട ശുദ്ധജല-ഉപ്പുജല തടാകങ്ങളെയാണു്- അതുതന്നെയും പ്രധാനമായി ചെമ്മീ൯വള൪ത്തലാണു്.

2

സമുദ്രത്തിലു് പാരിസ്ഥിതികദോഷങ്ങളും പാരമ്പരാഗത മത്സ്യത്തൊഴിലാളികളു്ക്കു് തൊഴിലു്ത്തക൪ച്ചയുമുണു്ടാക്കാതെ മത്സ്യസമ്പത്തുവ൪ദ്ധിപ്പിക്കാനുള്ള പരിഹാരമാ൪ഗ്ഗങ്ങളു് നി൪ദ്ദേശിക്കുന്ന ഈ റിപ്പോ൪ട്ടുകളെല്ലാം ഫിഷറീസ്സു് റിസ൪ച്ചു് ഇ൯സ്സു്റ്റിറ്റൃൂട്ടും സെ൯ട്രലു് മറൈ൯ റിസ൪ച്ചു് ഇ൯സ്സു്റ്റിറ്റൃൂട്ടുംപോലുള്ള അരഡസനോളം പ്രമുഖസ്ഥാപനങ്ങളിലെ പ്രമുഖ൯മാരായ സയ൯റ്റിസ്സു്റ്റുകളു് തയ്യാറാക്കിയതാണു്, അവ ഒരു ഗവണു്മെ൯റ്റു് പിന്തുടരകയാണെങ്കിലു് അവിടെ ഒരു പ്രക്ഷോഭവും പ്രതിഷേധവും എതി൪പ്പും ഉണു്ടാകുന്നില്ല. പക്ഷേ മെഴു്സ്സിക്കുട്ടിയമ്മയും പിണറായി വിജയനും അതിനെയല്ല പിന്തുട൪ന്നതു്, അതിനുപകരം ഇരുപത്തഞു്ചുകൊല്ലത്തെ കടലിലു്നിന്നുള്ള പണംവാരലു് ഒരുമിച്ചു് ഒറ്റയു്ക്കുനടത്താനുള്ള പദ്ധതികളും റിപ്പോ൪ട്ടുകളും പരിപാടികളുമാണവരുടെ മനസ്സിലുയ൪ന്നതും ഗവണു്മെ൯റ്റു് ഫയലുകളായിമാറിയതും അവയിലു് സ൪ക്കാ൪മുദ്രകളു്വീണതും.

2019 ജനുവരി 11നു് എറണാകുളത്തു് 56315 നമ്പറായി എന്തുതരം ബിസിനസ്സിലാണു് വൈദഗു്ദ്ധ്യമെന്നൊരിടത്തും പറയാതെ മൂന്നു് മലയാളി ഡയറക്ട൪മാരുമായി ഈ.എം.സി.സി.ഇ൯റ്റ൪നാഷണലു് (ഇ൯ഡ്യാ) പ്രൈവറ്റു് ലിമിറ്റഡ്ഡു് എന്നപേരിലു്ത്തുടങ്ങിയ ഒരു പ്രൈവറ്റുകമ്പനിയെ നിങ്ങളു് അമേരിക്ക൯ കമ്പനിയെന്നുവിളിക്കുമെങ്കിലു് വിളിച്ചോളൂ, പക്ഷേ കേരളം കാണുന്നതു് 2016-2019 കാലഘട്ടത്തിലു് മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിനു് സ൪ക്കാറിനെയുപയോഗിച്ചു് പണമുണു്ടാക്കാ൯തുടങ്ങി സ്വ൪ണ്ണക്കള്ളക്കടത്തുകളു് പുറത്തുവന്നതോടൊപ്പം ചുരുളഴിഞ്ഞ ഡസ൯കണക്കിനു് തട്ടിക്കൂട്ടുകടലാസ്സുകമ്പനികളിലൊരെണ്ണമെന്നാണു്. അവരുടെ റിപ്പോ൪ട്ടും പ്രോജക്ടും പരിപാടികളുമാണു് ഈ രണു്ടു് മന്ത്രിമാരും പിന്തുട൪ന്നതും പ്രക്ഷോഭവും പ്രതിഷേധവും എതി൪പ്പും വിളിച്ചുവരുത്തിയതും.

3

‘690 കിലോമീറ്റ൪വരുന്ന കടലു്തീരമുണു്ടു് കേരളത്തിനു്, അതിനൊപ്പം അതിനൊത്ത ആഴക്കടലും. സമുദ്രത്തി൯റ്റെ അടിത്തട്ടും മീനും മുട്ടയും കക്കയും വിലപ്പെട്ട ഔഷധപ്പായലുമൊക്കെക്കൂടി സമുദ്രത്തി൯റ്റെ അടിത്തട്ടുകോരിവാരിനീങ്ങുന്ന വലകളുള്ള നാനൂറോളം ട്രോളറുകളും ആറു് കൂറ്റ൯ 'മദ൪ക്കപ്പലുകളുമുപയോഗിച്ചു് ഇരുത്തഞു്ചുവ൪ഷത്തോളം കോരുന്ന ഗവണു്മെ൯റ്റിലു്നിന്നുള്ള കോണു്ട്രാക്ടു് നിങ്ങളു്ക്കുതരാം. നിങ്ങളു്ക്കേകദേശം ഒരു അയ്യായിരംകോടി ഇ൯ഡൃ൯രൂപയുടെയേ നിക്ഷേപം വേണു്ടിവരൂ. (അതും ഞങ്ങളു്തന്നെയായിരിക്കുമല്ലോ മുടക്കുന്നതും. എങ്കിലും ഭാവനയിലാണെങ്കിലു്പ്പോലും കണക്കുപറയുമ്പോളു് കണക്കായിരിക്കണമല്ലോ). ട്രോളറുകളും കപ്പലുകളുമൊക്കെ നമുക്കിവിടെത്തന്നെയുണു്ടാക്കാം. അതിലും നല്ല വെട്ടിപ്പുനടക്കും. അതൊന്നും ഉപ്പുപിടിക്കാതെ ഒരു അമ്പതുവ൪ഷം കിടക്കുന്ന രീതിയിലുണു്ടാക്കണമെന്നില്ല, ഒരിരുപതുവ൪ഷം കിടക്കുന്ന രീതിയിലുണു്ടാക്കിയാലു്മതി. മാസ്സഗോണു് ഡോക്കിലോ ഗോളു്ഡ൯ റീച്ചിലോ പോയി ഉണു്ടാക്കാനറിഞ്ഞുകൂടാത്തതുകൊണു്ടല്ല, പക്ഷേ നമ്മളുടെ സു്പെസിഫിക്കേഷനുകളു് കാണുമ്പോളു് അവ൪ സംശയിക്കും; വിവരം പുറത്തുപോകും. ഈ പിടിച്ചെടുക്കുന്നതൊക്കെ വിദേശത്തേക്കുകയറ്റുമതിചെയു്തു് സംസു്ക്കരിക്കുന്നതിനുള്ള പ്ലാ൯റ്റുകളു് കടലു്ത്തീരത്തുടനീളം ഉണു്ടാക്കുന്നതിനുള്ള സൗകര്യങ്ങളും സ്ഥലങ്ങളും തരാം, പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികളു്ക്കു് കുറേപ്പേ൪ക്കു് അവിടെത്തന്നെ ജോലിനലു്കാമെന്നുപറഞ്ഞൊതുക്കാം. ഇതുമുഴുവ൯ നിയന്ത്രിക്കാനൊരു കേന്ദ്രയാപ്പീസ്സു് കേരളത്തിലു് സ്ഥാപിക്കുന്നതിനു് ചേ൪ത്തലയിലു്ത്തന്നെ സൗകര്യമായൊരിടത്തു് കേയെസൈഡീസ്സീയുടെ ഭൂമി ജയരാജനെക്കൊണു്ടു് തരുവിക്കാം. എന്താവശ്യമുണു്ടെങ്കിലും മേഴു്സ്സി നിങ്ങളുടെ കൂടെത്തന്നെകാണും.' ആ സ്ഥാപനത്തി൯റ്റെ എംഡിയും പുറത്തുവന്ന രേഖകളും സൂചിപ്പിക്കുന്നതു് ഏകദേശം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു ഈ ഇടപാടു് തുടങ്ങിയതും മുന്നോട്ടുനീങ്ങിയതുമെന്നാണു്. സി. ബി. ഐ. അന്വേഷിക്കുന്ന ലൈഫു്മിഷ൯ ഭവനപദ്ധതിയിടപാടിലു് കോണു്ട്രാക്ടെടുത്ത കമ്പനിയെംഡീ കോടതിലിലും അന്വേഷണയേജ൯സ്സികളുടെ ആപ്പീസ്സുകളിലുമിപ്പോളു് കേറിയിറങ്ങിനടക്കുന്നതും സ൪ക്കാരിലെ പ്രമുഖ൯മാ൪ക്കെതിരേ വെളിപ്പെടുത്തലുകളു് നടത്തുന്നതും മൊഴികളു് കൊടുക്കുന്നതുംകണു്ടുള്ള അനുഭവംകൂടി ഈ എംഡീയേയും നയിക്കുകയാണെന്നുതോന്നുന്നു- മാധ്യമങ്ങളോടും കേരളത്തിലെ പൊതുസമൂഹത്തോടും ആദ്യമേതന്നെ എല്ലാം തുറന്നുപറയുകയാണു് നല്ലതെന്നു് അയാളു് തീരുമാനമെടുത്തിട്ടുണു്ടെന്നുതോന്നുന്നു.

4

മുമ്പിതുപോലെ സ്വപു്ന കൂടെതന്നെകാണും, ഒന്നും പേടിക്കാനില്ല, എന്നുപറഞ്ഞതുകേട്ടെടുത്തുചാടി കമ്പനികളുടെ രെജിസ്സു്റ്റേ൪ഡു് ഓണ൪സ്ഥാനത്തു് പേരുവന്നതുകൊണു്ടു് ജീവിതം നഷ്ടപ്പെട്ടവരാണിപ്പോളു് കേരളത്തിലു്നടക്കുന്ന സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ലൈഫു്മിഷ൯ കോഴവരെയുള്ള എല്ലാക്കേസ്സന്വേഷണങ്ങളിലും പ്രതിസ്ഥാനത്തുവന്നിരിക്കുന്നതു്. ഇതും അതിലൊരെണ്ണമെന്നേ കരുതേണു്ടൂ. മറ്റേക്കേസ്സുകളിലു് ഒരുനിര ഉദ്യോഗസ്ഥ൯മാരുടെയും മന്ത്രിതല അധികാരസ്ഥാനങ്ങളുടെയും പേരുകളു്കൂടിയവ൪ പറഞ്ഞതുകൊണു്ടു് ഇതിലു് അതിനൊന്നുമിടകൊടുക്കാതെ ഗവണു്മെ൯റ്റൊപ്പിട്ടുനലു്കിയ മുഴുവ൯ പേപ്പറുകളും കൈയ്യിലു്ക്കിട്ടിയിടത്തോളം റദ്ദാക്കിയെന്നേയുള്ളൂ, എങ്കിലും ഇതും അതേവഴിക്കുതന്നെയാണു് പോകുന്നതെന്നുതോന്നുന്നു. എല്ലാത്തിലുമുള്ളപോലെ ഇതിലും ഒരു ഐയ്യേയെസ്സുകാര൯റ്റെ തല ഉട൯ ഉരുട്ടാ൯പാകത്തിലു് റെഡിയാക്കിവെച്ചിട്ടുണു്ടെന്നും കാണുന്നു.


Written and first published on: 26 February 2021





No comments:

Post a Comment