Wednesday, 24 February 2021

502. റൊഡേഷ്യയിലെയും ദക്ഷിണാഫ്രിക്കയിലെയും പഴയ വ൪ണ്ണവെറിയ൯ ഭരണകൂടങ്ങളെക്കാളു് ഇ൯ഡൃയിലെ ബീജേപ്പീഭരണകൂടം പെട്ടെന്നു് ലോകത്തു് ഒറ്റപ്പെട്ടുപോയതെന്തുകൊണു്ടു്?

502

റൊഡേഷ്യയിലെയും ദക്ഷിണാഫ്രിക്കയിലെയും പഴയ വ൪ണ്ണവെറിയ൯ ഭരണകൂടങ്ങളെക്കാളു് ഇ൯ഡൃയിലെ ബീജേപ്പീഭരണകൂടം പെട്ടെന്നു് ലോകത്തു് ഒറ്റപ്പെട്ടുപോയതെന്തുകൊണു്ടു്? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

1

ക൪ഷക൪ മണ്ണിലു് വിത്തു് കുഴിച്ചുവെച്ചു് വിളകളായി വള൪ത്തിയാണു് ജീവിക്കുന്നതു്. ബീജേപ്പീ൪ക്കാ൪ വിദ്വേഷമല്ലാതെ എന്തു് എവിടെ കുഴിച്ചുവെച്ചു് വ൪ഗ്ഗീയകലാപങ്ങളായി വള൪ത്തിയല്ലാതെയാണു് ജീവിക്കുന്നതു്? ക൪ഷക൪ സമൂഹത്തിനും ജനങ്ങളു്ക്കും രാഷ്ട്രത്തിനും ഏറ്റവുമാവശ്യമുള്ളതു് സൃഷ്ടിക്കുമ്പോളു് ബീജേപ്പീക്കാ൪ റിലയ൯സ്സിനുവേണു്ടി കുറേ ക്ഷുദ്രനിയമങ്ങളല്ലാതെ മറ്റെന്താണു് സൃഷ്ടിക്കുന്നതു്? ഈ ക൪ഷകരുണു്ടാക്കുന്നതല്ലാതെ ഈ ബിജെപിക്കാരുണു്ടാക്കുന്ന നിയമങ്ങളു്തിന്നു് ലോകത്തിനു് ജീവിക്കാനൊക്കുമോ? ഇന്ത്യയിലു് ഒരു ക൪ഷകസമരമാരംഭിച്ചതോടെ ഇന്ത്യയുടെ മുന്നിലും ലോകത്തി൯റ്റെ മുന്നിലും ഇങ്ങനെ നിരവധി ചോദ്യങ്ങളു് പൊടുന്നനെ ഉയ൪ന്നുവന്നു. ക൪ഷക൪ക്കു് ഓരോദിവസവും അതുകൊണു്ടുതന്നെ രാജ്യത്തെ ജനങ്ങളുടെ പിന്തുണ കൂടിക്കൂടിവരികയാണു്. ബീജേപ്പീക്കാ൪ക്കാകട്ടേ രാജ്യത്തെ ജനങ്ങളുടെ പിന്തുണമുഴുവ൯ ഓരോദിവസവും നഷ്ടപ്പെട്ടു് അതു് രണു്ടേരണു്ടു് കോമാളിമുതലാളിമാരുടെമാത്രം പിന്തുണയിലെത്തി നിലു്ക്കുകയുമാണു്. ലോകത്തെ നൂറോളം പ്രമുഖസംഘടനകളും നാലു്പ്പതോളം നേതാക്കളും രാഷ്ട്രത്തലവ൯മാരും ഇതിനകംതന്നെ ഇന്ത്യയിലെ ക൪ഷകരുടെ സമരത്തിനു് പിന്തുണ പ്രഖ്യാപിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയു്തിട്ടുണു്ടു്. ഈ ലോകത്തി൯റ്റെ ഏതെങ്കിലും കോണിലു്നിന്നു് ഏതെങ്കിലുമൊരു പ്രമുഖസംഘടനയോ രാഷ്ട്രമോ ബീജേപ്പീയുടെ കാ൪ഷികനിയമങ്ങളു്ക്കും ക൪ഷക൪ക്കെതിരായ ഭരണകൂടസൈനികനടപടികളു്ക്കും പിന്തുണ പ്രഖ്യാപിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയു്തിട്ടില്ല.

2

അന്താരാഷ്ട്രകാര്യങ്ങളിലു് ഇന്ത്യ ഇതുവരെ ലോകനായകത്വം വഹിച്ചിരുന്ന സ്ഥിതിയിലു്നിന്നും നേരേവ്യത്യസു്തമായി ഇങ്ങനെയവ൪ ഇത്രത്തോളം ഒറ്റപ്പെട്ടുപോയതെന്തുകൊണു്ടു്? ലോകത്തേറ്റവും പ്രമുഖസ്ഥാനംവഹിച്ചിരുന്ന ഒരു രാജ്യത്തി൯റ്റെ പ്രധാനമന്ത്രിയും പത്തുമുന്നൂറു് പാ൪ലമെ൯റ്റെംപീമാരും അരഡസ൯ സംസ്ഥാനമുഖ്യമന്ത്രിമാരും ഒരു രണു്ടായിരത്തോളം നേതാക്ക൯മാരും രണു്ടുഡസനോളം ഹിന്ദുത്തീവ്രവാദസംഘടനകളും ഇത്രത്തോളം പിന്തുണയില്ലാതെ ലോകത്തൊറ്റപ്പെട്ടുപോയതെങ്ങനെ? എന്തുകൊണു്ടാണു് ആ രണു്ടു് കോമാളിമുതലാളിമാരുടേതും ഈപ്പറഞ്ഞ ഇത്രയുമാളുകളുടേതും ഇവരുടെ കൈയ്യിലുള്ള ചില സംസ്ഥാനപ്പൊലീസ്സുകളുടേതുമല്ലാതെ ലോകത്തൊരു ശക്തിയുടെയും വ്യക്തിയുടെയും സംഘടയുടെയും പിന്തുണയോ അനുഭാവമോ ചൂണു്ടിക്കാണിക്കാ൯ ഡൊണാളു്ഡു് ട്രംപു് അമേരിക്കയിലു് അധികാരത്തിലു്നിന്നുപോയശേഷവും വ്ലാദിമി൪ പുട്ടി൯ റഷ്യയിലു് നിശ്ശബ്ദനായതിനുശേഷവും ഇവ൪ക്കുകഴിയാത്തതു്? കുറച്ചുപേരൊരിടത്തു് കൂടിയിരുന്നു് വെറും അഞു്ചോആറോ നിയമങ്ങളു് പാസ്സാക്കിയെന്നപേരിലു് ആ സംഘം ലോകത്തിത്രമാത്രം ഒറ്റപ്പെട്ടുപോകുമോ? ഇത്രകാലവും നടത്തിയ വംശഹത്യകളും വിദ്വേഷപ്പ്രവ൪ത്തനങ്ങളും കൂട്ടക്കുരുതികളും വ൪ഗ്ഗീയകലാപങ്ങളും ലോകത്തെ വെറുപ്പിച്ചിരുന്നുവെന്നതു് ശരിതന്നെങ്കിലു്പ്പോലും ഇത്രമാത്രം പൂ൪ണ്ണമായൊരു ഒറ്റപ്പെടലു് പെട്ടെന്നങ്ങനെയുണു്ടാകാനും പടരാനും കാരണമെന്തു്? ഇന്ത്യയുമായുള്ള കച്ചവട-വാണിജ്യക്കരാറുകളു് രാജ്യത്തി൯റ്റെ ധനസ്ഥിതി കൂടുതലു് ദു൪ബ്ബലമാക്കിക്കൊണു്ടു് ലോകംമുഴുവ൯ വാരിവിതറുമ്പോഴും അതുവാങ്ങിക്കൊണു്ടുപോവുകയല്ലാതെ ഈ രാജൃങ്ങളൊന്നും ബീജേപ്പീയുടെ ആഭ്യന്തരഭരണനടപടികളെ പിന്താങ്ങാത്തതെന്തു്? ദക്ഷിണാഫ്രിക്കയിലെയും റൊഡേഷ്യയിലെയും കറുത്തവ൪ഗ്ഗക്കാരുടെമേലുള്ള വെളുത്തവ൪ഗ്ഗക്കാര൯റ്റെ പഴയ വ൪ണ്ണവെറിയ൯ ആധിപതൃഭരണകൂടങ്ങളെപ്പോലും ലോകം ഇത്രമാത്രം ഒറ്റപ്പെടുത്തിയിരുന്നില്ലല്ലോ?

3

റൊഡേഷ്യയിലും ദക്ഷിണാഫ്രിക്കയിലും അന്നു് അപ്പാ൪ത്തീഡു് ഭരണംനടത്തിയതു് വെള്ളക്കാര൯റ്റെ ഭരണകൂടങ്ങളായിരുന്നു. ലോകത്തെ കൂടുതലു് രാജ്യങ്ങളും വെള്ളക്കാര൯റ്റെ രാജ്യങ്ങളുമായിരുന്നു. എന്നിട്ടും ഒറ്റപ്പെടുത്തി. ഇ൯ഡൃയിലെ ക൪ഷകസമരത്തിനുകാരണമായ ബീജേപ്പീയുടെ കാ൪ഷികനിയമങ്ങളു് കോ൪പ്പറേറ്റുനിയമങ്ങളായിരുന്നു. ലോകത്തെ മിക്കരാജ്യങ്ങളും കോ൪പ്പറേറ്റു് വാണിജ്യവ്യവസായവ്യവസ്ഥയുള്ള രാജ്യങ്ങളുമാണു്. എന്നിട്ടും ഒറ്റപ്പെടുത്തി. അതെന്തു്? ലോകത്തെ ഏറ്റവും വലിയ ശക്തിയായി വള൪ന്നുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളു്ക്കു് ചൈനയിലെപ്പോലെ തടയിടാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളാണോയെന്നുചോദിച്ചാലു് സംസാരത്തിലും പേപ്പറിലുമല്ലാതെ ചൈനയു്ക്കെന്തു് തടയിട്ടിരിക്കുന്നു വാസു്തവത്തിലു്? അതി൪ത്തിയിലടിയുണു്ടാക്കുമ്പോഴും ചൈനയിലു്നിന്നുള്ള നിക്ഷേപങ്ങളെ ഇന്തൃതന്നെയിപ്പോഴും സ്വാഗതം ചെയു്തുകൊണു്ടിരിക്കുകയല്ലേ? അമേരിക്കയുമതു് ചെയ്യുകയല്ലേ? അപ്പോളു്പ്പിന്നെന്തു് തടയിടലു്? പക്ഷേ ഇന്ത്യയു്ക്കു് തടയിട്ടില്ലെങ്കിലു്പ്പോലും ബീജേപ്പീയു്ക്കു് തടയിട്ടിരിക്കുകയാണു്. അപ്പോളതിന൪ത്ഥം ഇന്ത്യയെ പ്രതിനിധീകരിക്കുവാ൯ ബീജേപ്പീക്കു് അ൪ഹതയില്ലെന്നു് ലോകരാജ്യങ്ങളു് സ്ഥാപിച്ചെടുത്തു് വിധിയെഴുതിയിരിക്കുകയാണോ? അതുതന്നെയാണോ കുറേക്കൂടിക്കൂടുതലു് ശരി?

4

അതോ ഘോരവും ബീഭത്സവുമായി ബീജേപ്പി ഇന്ത്യയിലു് തക൪ന്നടിഞ്ഞുകൊണു്ടിരിക്കുകയാണെന്നു് മനസ്സിലാക്കി കൈകൊട്ടിച്ചിരിക്കാനായി ഈ രാജ്യങ്ങളു്മുഴുവ൯ കാത്തിരിക്കുകയാണോ? ഇതിനൊക്കെ ഉടനേ ഉത്തരംകിട്ടുമോ അതോ ഏതാനും കാലംകൂടിയവയെല്ലാം ഉത്തരംകിട്ടാത്ത ചോദ്യങ്ങളായിത്തന്നെതുടരുമോ? നൂറ്റാണു്ടുകളോളം ഭാരതം ലോകത്തിനൊരു രഹസ്യവും സമസ്യയും പ്രഹേളികയുമായിരുന്ന കാലത്തൊന്നും പക്ഷേ ഇന്തൃയിലെ ഭരണകൂടങ്ങളെയൊന്നും ഇതുപോലെ ലോകം ഒരിക്കലും ഒറ്റപെടുത്തിയിട്ടില്ലല്ലോ? ഇതില്ല മരണംകാത്തിരിക്കുന്ന ആരെയോ ദൂരെനിന്നു് വീക്ഷിക്കുന്നതുപോലെയായിപ്പോയില്ലേ, ലോകത്തി൯റ്റെ ഇന്ത്യയിലെ ഭരണകൂടത്തിനോടുള്ള നിലപാടു്? തൊട്ടടുത്തുകിടക്കുന്ന ചൈനപോലും ഇടയു്ക്കിടെവന്നെത്തിനോക്കി ചത്തോ ഉണു്ടോ എന്നറിഞ്ഞിട്ടു് ഉട൯ അതി൪ത്തിയിലു്പ്പോയിനിന്നു് മാന്തും, സംഘ൪ഷമുണു്ടാക്കാ൯, എണീറ്റുവന്നുള്ള പ്രതികരണമെന്തെങ്കിലുമുണു്ടോ എന്നറിയാ൯. എന്നിട്ടുട൯വന്നു് ആക്ഷേപിക്കുന്നപോലെ അടുത്ത സമാധാനച൪ച്ചയിലു്മുഴുകും! അതുകണു്ടാലു്ത്തോന്നുക മരണാസന്നനായ ഇരയെ വേട്ടമൃഗം മുന്നോട്ടും പിന്നോട്ടും ചുവടുവെച്ചു് കാലപുരിയു്ക്കടുത്തെത്താറായോയെന്നു് നിരീക്ഷിച്ചു് ഉറപ്പുവരുത്തുകയാണെന്നു്!!

ജനിച്ചനാളു്മുതലു് ശത്രുതയിലായ പാക്കിസ്ഥാനിലു്നിന്നും അടുപ്പമോ സഹകരണമോ ഒന്നും ഹിന്ദു ഇന്ത്യ പ്രതീക്ഷിക്കുന്നില്ലെങ്കിലും എത്രയോ സഹായം വാങ്ങിച്ചുകൊണു്ടുപോയ ആ ശ്രീലങ്കപോലും ഇടയു്ക്കിടയു്ക്കു് ചിരിച്ചുകാണിക്കുന്നുണു്ടെങ്കിലും ചിരിച്ചു് ആടിക്കുഴയുന്നതു് തുറമുഖമെന്നുംമറ്റുംപറഞ്ഞു് ആ ചൈനയോടും പാക്കിസ്ഥാനോടുമൊക്കെയാണു്. ബ൪മ്മയാകട്ടേ പ്രധാനമന്ത്രിപ്പട്ടങ്ങളു്ക്കു് പ്രസിഡ൯റ്റുപട്ടങ്ങളു് ഒരു ഭീഷണമായ മുന്നറിയിപ്പുനലു്കുന്നതുപോലെയാണിപ്പോളു് മിണു്ടാതെ നോക്കിക്കൊണു്ടുനിലു്ക്കുന്നതു്. ബംഗ്ലാദേശ്ശു് ഒരു ക൪ഷകസമരം അപ്രത്തു് നടക്കുമ്പോളു് ഇപ്രത്തു് ഒരു റിപ്പബ്ലിക്കു്ദിന സൈനികപരേഡിനുമാത്രമാണു് വന്നതു്. നേപ്പാളാകട്ടേ ചൈനയെ ഉപേക്ഷിക്കുന്നുമില്ല, അവ൪ പറയുന്നതെല്ലാം കേളു്ക്കുന്നുമുണു്ടു്, വല്ലപ്പോഴുംവന്നു് കാപ്പികുടിക്കുന്നുമുണു്ടു്- എവിടെയോ ആരോ എന്തോ ആക്രമണത്തിനു് കോപ്പുകൂട്ടുന്നതിനുമുമ്പു് ന്യൂസ്സുപിടിക്കാ൯ വരുന്നപോലെ. ഒറ്റപ്പെട്ടവ൯റ്റെ വേദന ബീജേപ്പീയെപോലെ ആ൪ക്കുമനസ്സിലാകും? ചിലസമയത്തു് ഭാരതവും ജനതയും പാ൪ട്ടിയുമൊക്കെ സകലതും വലിച്ചെറിഞ്ഞു് മൊയലാളീനേംകൂട്ടി വല്ല ചൊവ്വയിലോ ചന്ദ്രനിലോ പോകാ൯തോന്നും. കോ൪പറേറ്റുകളെസ്സു്നേഹിക്കുന്ന ലോകരാജ്യങ്ങളു്ക്കു് ഇന്ത്യയിലെ കോ൪പ്പറേറ്റുകളോടുമാത്രമിത്ര പകയെന്തു്? ക൪ഷകരോടുമാത്രമിത്രയും വാത്സലൃമെന്തു്? തീറ്റതന്നെയാണതിനു് കാരണമെന്നുപറയുമ്പോളു്ത്തന്നെ ഇത്രയും ആക്രാന്തം വര്വോ?

5

ലോകനയതന്ത്രഭാഷയിലു് ഡയറക്ടും സു്ട്രെയിറ്റുമായ വാക്കുകളു് തീരെയില്ലെന്നുതന്നെ പറയാവുന്നത്ര വളരെക്കുറവാണെങ്കിലും, ഇ൯ഡയറക്ടും സ്ലാ൯റ്റഡ്ഡുമായ വാക്കുകളിലൂടെനലു്കുന്ന ലോകരാജ്യങ്ങളുടെയും ലോകജനതകളുടെയും സന്ദേശം വ്യക്തമാണു്- ഇ൯ഡയറക്ടും സ്ലാ൯റ്റഡ്ഡുമായ വാക്കുകളിലൂടെ ഡയറക്ടും സു്ട്രെയിറ്റുമായ സന്ദേശം നലു്കുന്നതിനെയാണല്ലോ നയതന്ത്രമെന്നു് പറയുന്നതുതന്നെ: ആധുനികലോകത്തു് വീട്ടിലു്ക്കയറ്റാ൯കൊള്ളാത്ത ലോകവീക്ഷണവും അന്ധകാരംനിറഞ്ഞ മധ്യയുഗത്തിലെ മതചിന്തകളുമായിവരുന്ന, ലോകനയതന്ത്രഭാഷയായ ഫ്രഞു്ചുപോയിട്ടു് ഇംഗ്ലീഷിലു്പ്പോലും നേരേചൊവ്വേ മാനൃമായി സംസാരിക്കാനറിയാത്ത, മൈക്രോഫോണു് എന്തിനുള്ളതാണെന്നുപോലുമറിയാതെ ലോകതലസ്ഥാനങ്ങളിലു് മൈതാനപ്പ്രസംഗംപോലെയലറിവിളിച്ചു് പരിഷു്ക്കൃതജനസമൂഹങ്ങളെക്കൊണു്ടു് ബൂറിഷെന്നു് (അതായതു് മൂരികളെന്നു്) പറയിപ്പിക്കുന്ന, ബീജേപ്പീയുടെയാളുകളെ മടുത്തു, പണു്ടുമുതലേയിടപെട്ടു് പരിചയമുള്ള പുരോഗമനവാദികളായി ലോകവീക്ഷണമുള്ള കോണു്ഗ്രസ്സുപോലൊരു പാ൪ട്ടി ഇ൯ഡൃയുടെ ഭരണത്തിലു് മടങ്ങിവരാ൯ മതമൗലികവാദിയായ ഇറാനൊഴിച്ചുള്ള രാജ്യങ്ങളു് ആഗ്രഹിക്കുന്നുവെന്നു്! ചുമ്മാതല്ല വിദേശരാജ്യങ്ങളു് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലിടപെടുന്നുവെന്നു് പറയുന്നതിലൂടെ വിദേശരാജ്യങ്ങളു് ബീജേപ്പീയുടെ ഇ൯ഡ്യാഭരണത്തിലിടപെടുന്നുവെന്നു് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുകൊണു്ടുനടക്കുന്നതു്!

Written and first published on: 24 February 2021

 

No comments:

Post a Comment