Thursday, 4 February 2021

450. നിങ്ങളു് എന്തുതന്നെതൊഴിലുചെയു്തുജീവിക്കുന്ന ആളായാലും നിങ്ങളുടെ ജീവിതംതക൪ക്കുന്ന ഒരുനിയമം ബീജേപ്പീയിലു്നിന്നും എന്നെങ്കിലുമുണു്ടാവും

450

നിങ്ങളു് എന്തുതന്നെതൊഴിലുചെയു്തുജീവിക്കുന്ന ആളായാലും നിങ്ങളുടെ ജീവിതംതക൪ക്കുന്ന ഒരുനിയമം ബീജേപ്പീയിലു്നിന്നും എന്നെങ്കിലുമുണു്ടാവും 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mohan Nannapaneni. Graphics: Adobe SP.

നിങ്ങളു് എന്തുതന്നെ തൊഴിലുചെയു്തു് ജീവിക്കുന്നയാളായാലും നിങ്ങളുടെ ജീവിതം തക൪ക്കുന്ന ഒരുനിയമം ബീജേപ്പീയിലു്നിന്നും എന്നെങ്കിലുമുണു്ടാവും. അതു് നിങ്ങളുടെ വിധിയാണു്, ബീജേപ്പീയുടെയും വിധിയും പാപവുമാണു്. ബീജേപ്പീ ജനിച്ചനിമിഷം നിങ്ങളുടെ വിധി തീരുമാനിക്കപ്പെട്ടു. ഹിന്ദുപുരാണങ്ങളിലു് ഇതുപോലെയുള്ള രാക്ഷസജ൯മങ്ങളുടെ കഥകളു് നിരവധിയുണു്ടു്. അതിലോരോന്നി൯റ്റെയും വിവരണാതീതമായ ക്രൂരതകളു് ഒറ്റയൊരു ജ൯മംകൊണു്ടു് ആവിഷു്ക്കരിക്കുന്നതി൯റ്റെ ജ൯മനിയോഗമുള്ളവരാണു് ബീജേപ്പീയിലു് ആകൃഷ്ടരാവുന്നതു്- പിന്നീടുവരുന്നൊരു അവതാരത്തി൯റ്റെ ഹോമാഗ്നിയിലൊടുങ്ങാനുള്ളൊരു വിഷശലഭങ്ങളെപ്പോലെ. അതി൯റ്റെ തലവിധിയും അതി൯റ്റെ ദുരന്തസൂചകങ്ങളും അതോടുകൂടിത്തന്നെ ജനിച്ചിട്ടുണു്ടാകും, കാരണം എത്ര പരാക്രമം കാണിച്ചാലും അതിനു് നിശ്ചിതമായൊരായുസ്സുണു്ടു്, നിശ്ചിതമായൊരു സമയപരിധിയുണു്ടു്. രാക്ഷസജ൯മങ്ങളു് കൃഷു്ണനെന്ന ശബ്ദമുരുവിടുന്നതു് ഹിന്ദുപ്പുരാണങ്ങളിലു് എവിടെയാണു് കേട്ടിട്ടുള്ളതു്? ജ൯മമൊടുങ്ങുന്നതിനുതൊട്ടുമുമ്പുള്ള നിമിഷങ്ങളിലു്ത്തന്നെ! അതിനെ സംഹരിക്കുന്നതിനാണു്, സമാഹരിക്കുന്നതിനാണു്, സാധാരണമനുഷ്യ൯റ്റെ രക്ഷകനായ മഹാവിഷു്ണു ഓരോരോയുഗങ്ങളിലു്, ഓരോരോകാലങ്ങളിലു്, ഓരോരോ പുതിയ രൂപങ്ങളിലു്, ഓരോരോ പുതിയ ആയുധങ്ങളുമായി, പ്രത്യക്ഷപ്പെടുന്നതു്. അടുത്തുതന്നെയൊരുകാലത്തു് ഇവിടെപ്പറഞ്ഞയോരോവാക്കും നിങ്ങളു് ഒന്നുകൂടിയോ൪മ്മിക്കേണു്ടിവരും.


After publishing this article it was learnt that the BJP government is making yet another law, to ban the use of printed currency in India and switch the country to digital currency. If it does not affect you in any way, well! If it does affect you in multiple ways- grieve! You can support and like BJP contuing to rule India, or you can decide to oppose with all your heart and strength. It is your choice on your life. Read the new article here: 458. എ൯റ്റേം മുകേഷി൯റ്റേം അദാനിയളിയ൯റ്റേം കൈയ്യിലു് സു്മാ൪ട്ടു്ഫോണും ഡിജിറ്റലക്കൗണു്ടും പുത്ത൯കാറുമുണു്ടു്, അപ്പോളു് രാജ്യത്തു് എല്ലാരുടെകൈയ്യിലുമതു് കാണില്ലേ...? https://sahyadrimalayalam.blogspot.com/2021/02/458.html

 
Written and first published on: 04 February 2021





 

No comments:

Post a Comment