Saturday 13 February 2021

472. ചൈനയു്ക്കു് ഇ൯ഡൃയെ പേടിയാണു്. മോദിക്കു് ചൈനയെ പേടിയാണു്. അതുതന്നെയാണു് ഇ൯ഡൃയുടെ പേടി.

472

ചൈനയു്ക്കു് ഇ൯ഡൃയെ പേടിയാണു്. മോദിക്കു് ചൈനയെ പേടിയാണു്. അതുതന്നെയാണു് ഇ൯ഡൃയുടെ പേടി.  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peggy und Marco Lachmann-Anke. Graphics: Adobe SP.

1

ചൈനയു്ക്കു് ഇ൯ഡൃയെ പേടിയാണു്, മോദിക്കു് ചൈനയെ പേടിയാണു്, അതുതന്നെയാണു് ഇ൯ഡൃയുടെ പേടി. ഒരു ചങ്ങലയുടെ ഏറ്റവും കൂടിയ ബലമെന്നുപറയുന്നതു് അതിലെ ഏറ്റവും ദു൪ബ്ബലമായ കണ്ണിയുടെ ബലമാണു്. ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം ആ ദു൪ബ്ബലമായ കണ്ണിയാണു് നരേന്ദ്രമോദിയെന്ന നയതന്ത്രസാമ൪ത്ഥൃവും ലോകനായകത്വവും ബഹുമതസ്സ്വാധീനവുമൊന്നുമില്ലാത്ത പ്രധാനമന്ത്രി. ഇങ്ങനെയൊരു ദു൪ബ്ബലമായ കണ്ണി അവിടെയില്ലായിരുന്നുവെങ്കിലു്, അതിനുപകരം സമ൪ത്ഥനായൊരു നയതന്ത്രനേതാവാണവിടെ ഉണു്ടായിരുന്നതെങ്കിലു്, ഇ൯ഡൃയുടെ ഒരുചതുരശ്രമൈലു് മണ്ണുപോലും ചൈനയിലോട്ടു് നഷ്ടപ്പെടില്ലായിരുന്നു, നയതന്ത്രമികവിലൂടെ അതുതടയുകമാത്രമല്ല അദ്ദേഹം അല്ലെങ്കിലു് അവ൪ ചൈനയെ ആ പഴയ നിയന്ത്രണരേഖയു്ക്കപ്പുറത്തുതന്നെ നി൪ത്തുകയും ചെയ്യുമായിരുന്നു. യഥാ൪ത്ഥത്തിലു് ചൈനയുടെ പഴയ ആദ്യത്തെ ആക്രമണത്തിനുശേഷം ശരിയായൊരു ആക്രമണംപോലും നടത്താതെ ഇ൯ഡൃയു്ക്കു് ഏറ്റവുംകൂടുതലു് ഭൂമി ചൈനയോടു് നഷ്ടപ്പെട്ടതു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും കാലത്താണു്. പുതിയപുതിയ ജനദ്രോഹനിയമങ്ങളു് ഒന്നിനുപുറകേയൊന്നായി കൊണു്ടുവന്നു് ജനങ്ങളെയിളക്കിമറിച്ചു് പ്രക്ഷോഭപാതയിലേക്കുതിരിച്ചു് അവരതിനെ മറയു്ക്കുന്നുവെന്നേയുള്ളൂ. അതുകൊണു്ടാണു് ഒരു കമ്മ്യൂണിസ്സു്റ്റുരാഷ്ട്രമെന്നാണു് അവകാശപ്പെടുന്നതെങ്കിലും ചൈന മറ്റുരാഷു്ട്രങ്ങളെപ്പോലെ ഇ൯ഡൃയിലെ ഒരു ജനദ്രോഹനിയമത്തെയും എതി൪ക്കാത്തതു്. അതുപോലുള്ള കൂടുതലു് നിയമങ്ങളു് വരണമെന്നേ അവരാഗ്രഹിക്കുന്നുള്ളൂ: ഓരോനിയമംവരുമ്പോഴും അവ൪ കൂടുതലു് അതി൪ത്തിമാന്തും. സംശയമെന്തെങ്കിലുമുണു്ടെങ്കിലു് ആ നിയമങ്ങളുടെ വരവി൯റ്റെയും ആ അതി൪ത്തിമാന്തലുകളുടെയും സമയപ്പൊരുത്തം ഒത്തുനോക്കികൊള്ളൂ. ബീജേപ്പീയുടെ ഇ൯ഡൃയിലൊരു പുതിയ നിയമം വരുന്നുവെന്നറിയുമ്പോഴേ അവ൪ മാന്താനും പുതിയ ഗ്രാമങ്ങളു് സ്ഥാപിക്കാനുമുള്ള ഉപകരണങ്ങളും സാമഗ്രികളുമായി അതി൪ത്തിയിലേക്കു് തിരിക്കുകയായി. പഴയ അതി൪ത്തി അങ്ങനെയിപ്പോളു് എത്രയോ ചൈനയു്ക്കുള്ളിലായിക്കഴിഞ്ഞിട്ടുണു്ടാകണം!

2

ഇവരുടെ ഹിന്ദുമതഭ്രാന്താണു് ഇ൯ഡൃയുടേയും ഇവരുടെയും ഏറ്റവുംവലിയ ദൗ൪ബ്ബല്യമെന്നും അതുകാരണം ഇവരിലൂടെ ഇ൯ഡൃയു്ക്കു് ലോകരാഷ്ട്രങ്ങളു്ക്കിടയിലു് ഇന്നു് കാര്യമായൊരു സ്ഥാനമില്ലെന്നും അതിനുപുറമേ ലോകരാഷ്ട്രങ്ങളെല്ലാം ഇപ്പോഴത്തെ ഹിന്ദു ഇ൯ഡൃയെ അങ്ങേയറ്റം സംശയത്തോടെയാണു് നോക്കുന്നതെന്നും ചൈനയു്ക്കറിയാം. ബീജേപ്പീയിലു് നയതന്ത്രപ്പ്രതിഭകളൊന്നുമില്ലെന്നും ഇ൯ഡൃയുടെ വിദേശകാര്യവകുപ്പുതന്നെ ലോകനയതന്ത്രപ്പ്രതിഭകളൊന്നുമില്ലാത്ത ഒരു പ്രഹസ്സനമാണെന്നുംകൂടി അവ൪ക്കറിയാം. സംശയം തീ൪ക്കാനായി ഇടയു്ക്കിടയു്ക്കവ൪ ഇ൯ഡൃയിലേക്കുവരുകയും ഇ൯ഡൃയിലെ നയതന്ത്രത്തിലുള്ള ഉന്നത൯മാരെ കെട്ടിപ്പിടിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്യാറുണു്ടു്. ഇതവ൪ നന്നായി മുതലെടുക്കുകയാണു്. വാസു്തവത്തിലു് ഇ൯ഡൃ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടാ൯ കാത്തിരിക്കുകയാണവ൪. അപ്പോഴായിരിക്കും ലോകരാജ്യങ്ങളുടെ ഒരു ഹിന്ദുരാഷ്ട്രത്തോടുള്ള വിദ്വേഷം മുതലെടുത്തു് അവ൪ ശരിയായ ആക്രമണങ്ങളാരംഭിക്കുക. അപ്പോഴേക്കും അമേരിക്കയും ഇസ്രായേലുംപോലും ഇ൯ഡൃയെ സഹായിക്കാ൯ മടികാണിക്കുന്ന പരുവത്തിലെത്തിയിരിക്കും. ഇ൯ഡൃയോളമുണു്ടായിരുന്ന കാത്തിരിക്കാനുള്ള ക്ഷമ ചൈനയു്ക്കിന്നു് ഇ൯ഡൃയേക്കാളു് കൂടുതലാണു്.

Written and first published on: 13 February 2021

 

 

No comments:

Post a Comment