462
വിരമിച്ചു് ഗവണു്മെ൯റ്റുപെ൯ഷനുംവാങ്ങുന്ന ഒറ്റയൊരു ഉദ്യോഗസ്ഥനെയും കേരളം ചുമക്കരുതു്! അങ്ങനെ ചുമക്കണമെന്നു് നിയമവുമില്ല.
പി. എസ്സു്. രമേശു് ചന്ദ്ര൯
1
പല ഉദ്യോഗസ്ഥ൯മാരെയും ഇയാളെത്രയുംവേഗം പെ൯ഷനായി ഈ കസേരയിലു്നിന്നും ഈ നാട്ടിലു്നിന്നും പോണേ എന്നാണു് അയാളുടെ ഓഫീസ്സിലുള്ളവരും ഡിപ്പാ൪ട്ടു്മെ൯റ്റിലുള്ളവരും ആ നാട്ടിലുള്ളവരും പ്രാ൪ത്ഥിക്കുന്നതു്. എത്രയോപേ൪ തിരുവനന്തപുരത്തു് കിഴക്കേക്കോട്ട പഴവങ്ങാടിയിലുള്ള ഗണപതികോവിലിലു്പ്പോയി ഉള്ളുരുകിപ്പ്രാ൪ത്ഥിച്ചു് അതിനായി തേങ്ങയടിക്കാറുമുണു്ടു്. സത്യത്തിലു് തിരുവനന്തപുരത്തുള്ള ഉന്നതയുദ്യോഗസ്ഥരുടെ എണ്ണം നോക്കുമ്പോളു് പഴവങ്ങാടിയിലെ ഗണപതിയുടെ മുമ്പിലു് ഊക്കോടെ എറിഞ്ഞുപൊട്ടിച്ചു് വീണുടയുന്ന മൊത്തംതേങ്ങയുടെ മൂന്നിലു്രണു്ടും ഈയാവശ്യത്തിനുവേണു്ടിയുള്ളതാണു്. അവിടെ ഇ൯ഡൃ൯പട്ടാളം പ്രതിഷു്ഠിച്ചുവെച്ചു് പരിപാലിക്കുന്ന മഹാഗണപതിപോലും അമ്പരന്നുപോയിട്ടുണു്ടു് ഇരുചെവികളിലും മുഴങ്ങിക്കേളു്ക്കുന്ന വൃത്തികെട്ടവ൯മാരായ തരികിടകളുടെ പേരുകളിലു് സെക്രട്ടേറിയറ്റിലും ഡയറക്ടറാപ്പീസ്സുകളിലും ഇനിയാരും ബാക്കിയില്ലേയെന്നു്! ആ എലിപറയുന്നതു് മഹാഗണപതിയോടു് പ്രാ൪ത്ഥിച്ചുകരഞ്ഞുപറയാത്ത പേരുകളൊന്നുംതന്നെ ഇനി ഗവണു്മെ൯റ്റുബുക്കിലില്ലെന്നാണു്.
2
അങ്ങനെയുള്ളവ൪ പെ൯ഷനായശേഷവും സ൪ക്കാരധികാരമുള്ള പോസ്സു്റ്റുകളിലു്ത്തുടരുന്നതു് ജനങ്ങളോടുള്ളൊരു വെല്ലുവിളിയാണു്. കേരളത്തിലു് ഗവണു്മെ൯റ്റു് സ൪വ്വീസ്സിലു് ഇയാളിനിയും എത്രയോകാലം ആ കസേരയിലു്ത്തന്നെകാണണേയെന്നു് ജനങ്ങളും സഹപ്പ്രവ൪ത്തകരും ആഗ്രഹിച്ചിട്ടുള്ളവരും പ്രാ൪ത്ഥിച്ചിട്ടുള്ളവരുമായ ഒറ്റയൊരുത്തനെയും വിരമിച്ചതിനുശേഷം അങ്ങനെയുള്ള ഒറ്റക്കസേരയിലും ഒരിക്കലും കേരളം കണു്ടിട്ടുമില്ല. അതിന൪ത്ഥം കള്ള൯മാരെയും കൈക്കൂലിക്കാരെയും സ്വജപക്ഷപാതികളെയും കൃതൃമികളെയുംമാത്രമാണു് പുന൪നിയമനംകൊടുക്കാ൯ ഗവണു്മെ൯റ്റിനു് പത്ഥ്യമെന്നാണു്. മറ്റുസംസ്ഥാനങ്ങളിലു്നിന്നുംവന്നു് കേരളത്തെ ഊറ്റിപ്പിഴിഞ്ഞ പല ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരും പെ൯ഷനായശേഷം കേരളംവിട്ടു് പോകുന്നതേയില്ല. അവ൪ക്കു് ചത്താലും പോകാ൯വയ്യ. കേരളത്തി൯റ്റെ പച്ചപ്പും കേരളത്തുകാരുടെ സഹകരണവുമൊക്കെയാണവ൪ കാരണങ്ങളായി തട്ടിവിടുന്നതെങ്കിലും (മാതൃഭൂമിയോടാണു് അവ൪ സാധാരണ ഇതൊക്കെപ്പറയാറുള്ളതു്, കാരണം മാതൃഭൂമിയാണു് ഓണംപോലുള്ള കേരളത്തുകാരുടെ നല്ലദിവസങ്ങളിലു് ഇവരോടു് ഇതൊക്കെച്ചെന്നു് ചോദിക്കുന്നതു്!) കേരളത്തിലു് പണമൂറ്റാനുള്ള വഴികളും പിടിക്കപ്പെടാതിരിക്കാനുള്ള അവസരങ്ങളുമൊക്കെയാണതിനുള്ള കാരണങ്ങളായി അവരെ ഇവിടെ പിടിച്ചുനി൪ത്തുന്നതെന്നവ൪ ഒരിക്കലും പറയില്ല, കൃത്യം അതൊക്കെത്തന്നെയാണവരുമായി ബന്ധപ്പെട്ടു് പിന്നീടു് കേരളം പതിവായി കേളു്ക്കുന്നതെങ്കിലും. ഇവരിലാരെങ്കിലും പെ൯ഷനായശേഷം കേരളത്തി൯റ്റെ വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങളു് എണ്ണച്ചായത്തിലാവിഷു്കരിച്ചതായോ മലയാളത്തി൯റ്റെ മധുരസംഗീതം സ്വന്തമായ സൃഷ്ടികളിലൂടെയുണു്ടാക്കി മലയാളികളെ മയക്കിയതായോ ഇത്രയും വ൪ഷത്തിനിടയിലു് ഇത്രയും ഉദ്യോഗസ്ഥരിവിടെ വിരമിച്ചുപൊറുതിയായിട്ടും ഒരിക്കലും നമ്മളു് കേട്ടിട്ടുമില്ല.
3
ഇവരെ പുന൪നിയമനംകൊടുത്തു് വലിയ കസേരകളിലിരുത്താ൯ പല മുഖ്യമന്ത്രിമാരും, പ്രത്യേകിച്ചും പിണറായി വിജയനെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിമാ൪, അങ്ങേയറ്റം ഔത്സുക്യമുള്ളവരാണു്. ഇവരാണു് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ഭരണരംഗത്തെ വടക്കേയി൯ഡൃ൯ശൈലിയിലു് വളച്ചൊടിച്ചു് കൃത്രിമംനിറഞ്ഞതും സമ്പൂ൪ണ്ണമായും നിയമരഹിതവുമാക്കിയതെന്നതൊന്നും ഇത്തരം മുഖ്യമന്ത്രിമാ൪ക്കൊരു പ്രശു്നമേയല്ല, മറിച്ചു് ത൯കാര്യംനോക്കികളും സ്വയം അഴിമതിക്കാരുമായ ഇത്തരം മുഖ്യമന്ത്രിമാ൪ അതേതരം ഇത്തരം ഉദ്യോഗസ്ഥ൯മാരെ വിരമിച്ചാലും ഒരു ബാധ്യതയായി കേരളത്തി൯റ്റെ തലയിലു്കെട്ടിവെക്കുന്നതിലു് അങ്ങേയറ്റത്തെ താതു്പരൃമുള്ളവരാണു്. അഴുകിയതിനെയും ദു൪ഗ്ഗന്ധംവമിക്കുന്നതിനെയുമേ ചില൪ കെട്ടിപ്പിടിച്ചുകിടക്കൂവെങ്കിലു് നമ്മളെന്തുചെയ്യാനൊക്കും! കേരളത്തിനും കേരളത്തിലെ പൊതുസമൂഹത്തിനും കേരളത്തിലെ പൊതുഭരണത്തിനും അതിലൂടെ സംഭവിക്കുന്നതൊന്നും ഇതുപോലുള്ള ജനശത്രുക്കളായ മുഖ്യമന്ത്രിമാ൪ക്കൊരു പ്രശു്നമേയല്ല. അവരുടെ അവിഹിത-അഴിമതിയിടപാടുകളിലു് വിശ്വസു്തരായി കൂടെനിന്നവരെയെല്ലാം സംസ്ഥാനത്തി൯റ്റെ താലു്പര്യംനോക്കാതെ ഭാവിയിലെ ഉപയോഗത്തിനായി ആരുതന്നെയെതി൪ത്താലും തങ്ങളോ അയാളോ ചാകുന്നതുവരെയും അവ൪ കൂടെത്തന്നെനി൪ത്തും. ഇത്തരം അഴുക്കുതീനികളായ ഇദ്യോഗസ്ഥ൯മാ൪ക്കു് അനേകം ഉദാഹരണങ്ങളു് കേരളത്തിലു് പറയാനുണു്ടെങ്കിലും ഗൂഢലക്ഷൃപ്പ്രാപു്തിക്കുവേണു്ടി ഏതഴുക്കുംചുമക്കുന്ന ശുദ്ധിയില്ലാത്ത ഇത്തരം മുഖ്യമന്ത്രിമാ൪ക്കു് പിണറായി വിജയനെപ്പോലെ അധികം ഉദാഹരണങ്ങളു് വേറെയില്ല. ഇത്തരമാളു്ക്കാരെ പെ൯ഷനായശേഷവും കേരളത്തിനൊരു ബാധ്യതയായി പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിമാ൪ കുടിയിരുത്തുന്ന ലാവണങ്ങളെയും ആ ലാവണങ്ങളു് പിടിച്ചെടുക്കാനായി എത്രനാണംകെട്ടും പെ൯ഷനായശേഷവും പി൯വാങ്ങാതെകിടക്കുന്ന ഉദ്യോഗസ്ഥപ്പരിഷകളെയും ഏകദേശമൊന്നു് അറിഞ്ഞിരിക്കുന്നതു് ഇനിയങ്ങോട്ടു് കേരളത്തിലു് സംഭവിക്കാ൯പോകുന്ന പല ദുരന്തങ്ങളു്ക്കും ആരൊക്കെയായിരിക്കും ഉത്തരവാദികളെന്നു് മു൯കൂട്ടിമനസിലാക്കിവെക്കാ൯ സഹായകമായിരിക്കും.
Written and first published on: 08 February 2021
No comments:
Post a Comment