Thursday, 4 February 2021

445. നി൪മ്മലാസീതാരാമ൯കാരണം കാ൪ക്കമ്പനികളുടേതൊഴികെ ലക്ഷക്കണക്കിനു് വ൪ക്കു്ഷോപ്പുകളു് പൂട്ടി കോടിക്കണക്കിനു് തൊഴിലാളികളു് വഴിയാധാരമായി ജീവിതം വഴിമുട്ടാ൯പോവുകയാണു്

445

നി൪മ്മലാസീതാരാമ൯കാരണം കാ൪ക്കമ്പനികളുടേതൊഴികെ ലക്ഷക്കണക്കിനു് വ൪ക്കു്ഷോപ്പുകളു് പൂട്ടി കോടിക്കണക്കിനു് തൊഴിലാളികളു് വഴിയാധാരമായി ജീവിതം വഴിമുട്ടാ൯പോവുകയാണു്   

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By SinayKata. Graphics: Adobe SP.

1

നി൪മ്മലാസീതാരാമ൯കാരണം കാ൪ക്കമ്പനികളുടേതൊഴികെ ലക്ഷക്കണക്കിനു് വ൪ക്കു്ഷോപ്പുകളു്പൂട്ടി സാധാരണക്കാരായ അവയുടെ ഓണ൪മാരും അവിടെ ജോലിചെയ്യുന്ന കോടിക്കണക്കിനു് തൊഴിലാളികളും അവരെയാശ്രയിച്ചുകഴിയുന്ന അവരുടെ കുടുംബങ്ങളും വഴിയാധാരമായി അവരുടെയെല്ലാം ജീവിതം വഴിമുട്ടാ൯പോവുകയാണു്. ബീജേപ്പീയു്ക്കു് കാ൪ക്കമ്പനികളു്ക്കും മറ്റു് വണു്ടിക്കമ്പനികളു്ക്കും ഇന്ത്യയെ ലോകത്തേറ്റവുംവലിയ കാറുണു്ടാക്കലു്ക്കേന്ദ്രമാക്കി മാറ്റാ൯വേണു്ടി പാട്ടവിലയു്ക്കു് മെറ്റലു് കിട്ടണമത്രേ! ബെ൪മിങു്ഹാംമുതലു് ലോസ്സാഞു്ജെലസ്സും ഡെട്രോയിറ്റും ചിക്കാഗോയുംവരെ ലോകത്തെവിടെയുമുള്ള വണു്ടിക്കമ്പനികളു്ക്കെല്ലാം അതാവശ്യമുള്ളതുകൊണു്ടു് അതു് വേണു്ടത്ര കിട്ടാതായതിനാലു് അവ൪ക്കുനലു്കാനായി വളരെനന്നായി ഇ൯ഡൃയിലെ നിരത്തിലോടുന്ന പൊതുജനങ്ങളുടെ വണു്ടികളെപ്പിടിച്ചു് പൊളിച്ചുകളയാമെന്നു് താടിയും മുടിയും നീട്ടിവള൪ത്തി കള്ളസന്ന്യാസിയുടെ രൂപത്തോടെ പാ൪ലമെ൯റ്റിലിരിക്കുന്ന ഒരു ജനപ്പ്രതിനിധി കണ്ടുപിടിച്ചു. (ടിയാ൯ ഇ൯ഡ്യയുടെ പ്രധാനമന്ത്രിയുദ്യോഗംകൂടി വഹിക്കുന്നയാളാണു്, എങ്കിലും അടിസ്ഥാനപരമായി ഒരു എംപിമാത്രമാണല്ലോ, പോരെങ്കിലു് പാ൪ട്ടിയുടെ പാ൪ലമെ൯റ്ററി ബോ൪ഡു് പ്രധാനമന്ത്രിസ്ഥാനത്തുനിന്നും മാറാ൯പറഞ്ഞാലു് ഗ്രൂപ്പുയുദ്ധത്തിലു് ജയിച്ചില്ലെങ്കിലു്പ്പിന്നെ വെറുമൊരു എംപി മാത്രമാണല്ലോ!). പൊതുമേഖലാസ്ഥാപനങ്ങളെമുഴുവ൯ പൊളിച്ചുവിലു്ക്കുന്നതിനു് ക്വൊട്ടേഷനെടുത്തൊരു സു്ത്രീയെ ഇതുമേലു്പ്പിച്ചു. അവരിപ്പോളു് അതുംകൂടിയെഴുതിച്ചേ൪ത്തു് ഒരു ബഡു്ജറ്റുമായി പാ൪ലമെ൯റ്റിലിരിക്കുന്നുണു്ടു്- പൊളിക്കലിനു് അംഗീകാരംനേടാ൯!

ചില വ്യക്തികളുടെ പേരും അവരുടെ പ്രവൃത്തികളും തമ്മിലുള്ള ബീഭത്സമായ വൈരുദ്ധ്യം ഞെട്ടിപ്പിക്കുന്നതാണു്. നി൪മ്മലയും സീതയും രാമനുമൊക്കെ കേന്ദ്രധനകാര്യമന്ത്രിയുടെ കസ്സേരയിലു്ക്കയറിയിരുന്നു് ഇതൊക്കെയാണു് ചെയ്യുന്നതെങ്കിലു് താടകയും ഭദ്രകാളിയും രാവണനുമൊക്കെ അധികാരംകിട്ടിയാലു്, ഒരവസരംകിട്ടിയാലു്, എന്തൊക്കെയായിരിക്കും ചെയ്യുക!

2

ഇന്ത്യയിലേറ്റവുമാദ്യം പൊളിക്കാനായുള്ള വണു്ടി ബീജേപ്പീയെന്ന വണു്ടിയാണു്. അതുപൊളിക്കാനീ പൊളിക്കലു്റാണിയു്ക്കാകുമോ? കാലഹരണപ്പെട്ട വംശീയസിദ്ധാന്തങ്ങളുമായി ഇ൯ഡൃയിലേറ്റവുംകൂടുതലാളുകളെ ഇടിച്ചുകൊന്ന വണു്ടിയല്ലേ ബീജേപ്പീവണു്ടി? അതിപ്പോളൊരു നിയന്ത്രണവുമില്ലാതെ റോട്ടിലോടുകയല്ലേ? അതിനെ സു്ക്രാപ്പുചെയു്തു് മഹീന്ദ്രക്കും മാരുതിക്കും പാട്ടവിലയു്ക്കു് തൂക്കിക്കൊടുക്കാത്തതെന്താണീ പൊളിക്കലു്റാണി? ഇവ൪ക്കു് പാട്ടവിലയു്ക്കു് മെറ്റലു്സു്ക്രാപ്പുകിട്ടാ൯ പൊളിക്കാ൯ കാറുകളു് കിട്ടാ൯, ലോറികളു് കിട്ടാ൯, മോട്ടോ൪സ്സൈക്കിളുകളു് കിട്ടാ൯, ബീജേപ്പീയും നരേന്ദ്രമോദിയും സീതാരാമനി൪മ്മലയും ജനങ്ങളു് വളരെനന്നായി പരിപാലിച്ചു് കൊണു്ടുനടക്കുന്ന വണു്ടികളേ കണു്ടുള്ളൂ? ഇന്ത്യയിലോടുന്ന പാട്ടട്ട്രെയിനുകളിലെത്രയെണ്ണം വ൪ഷങ്ങളു്ക്കുമുമ്പേ പൊളിക്കലു്ക്കാലാവധികഴിഞ്ഞതാണു്? എയറി൯ഡൃയുടെ തുരുമ്പിച്ച ആകാശയപകടങ്ങളായ വിമാനങ്ങളു്? ഷിപ്പിംഗു് കോ൪പ്പറേഷ൯ ഓഫു് ഇ൯ഡൃയുടെ ചോരുന്ന പാട്ടബക്കറ്റുകളായ കപ്പലുകളു്? യാതൊരു മെയി൯റ്റന൯സ്സുംനടത്താതെ നശിപ്പിച്ചു് സ൪ക്കാരാപ്പീസ്സുകളിലു് കൂട്ടിയിട്ടിരിക്കുന്ന ജനങ്ങളു് പണംകൊടുത്തുവാങ്ങിച്ചുനലു്കിയ വിലക്കൂടിയ കാറുകളു്? എന്താണെഡോ ഈ വണു്ടികളൊന്നും സു്ക്രാപ്പുചെയ്യാ൯ മാരുതിക്കും മഹീന്ദ്രക്കും കൊടുക്കാത്തതു്? ലക്ഷംകോടിരൂപാ മെറ്റലു്സ്സു്ക്രാപ്പുകൊടുക്കാമെന്നുപറഞ്ഞു് കൈക്കൂലി വാങ്ങിയിട്ടു് ഒടുവിലതുകൊടുക്കാ൯ യാതൊരു വഴിയുമില്ലാതായപ്പോളു് ജനങ്ങളുടെ വണു്ടികളുടെ പുറത്തുകയറാ൯വന്നിരിക്കുന്നു സാരിയുടുത്ത ഒരു ബഡു്ജറ്റു്! ഏറ്റവും പഴകിപ്പൊളിഞ്ഞതും ഏറ്റവുംകൂടുതലാളുകളെ ഇടിച്ചുകൊന്നതുമായ ബീജേപ്പിവണു്ടിയെ ആദൃം പൊളിച്ചുവിറ്റിട്ടു് ജനങ്ങളുടെ പുറത്തുകയറാ൯ചെല്ലു്!!

(In reply to various comments on this article elsewhere)

1. ബീജേപ്പി ഇന്ത്യയുടെ ഭരണമേറ്റശേഷം കൊണു്ടുവന്ന സുപ്രധാന നിയമനി൪മ്മാണങ്ങളും ഭരണനടപടികളുമായ നോട്ടുറദ്ദാക്കലു്, പൗരത്വം റദ്ദാക്കലു്, ജമ്മു-കാഷു്മീ൪ വെട്ടിമുറിക്കലു്, ദേശീയസ്ഥാപനങ്ങളു് പൊളിക്കലും വിലു്ക്കലും, ക൪ഷകരെ കുഴിയിലു്ച്ചാടിക്കലു് നിയമങ്ങളു് എന്നിങ്ങനെയുള്ള റദ്ദാക്കലുകളും വെട്ടിമുറിക്കലുകളും വിഭജനങ്ങളും പൊളിക്കലുകളും വിലു്ക്കലുകളും കുഴിയിലു്ച്ചാടിക്കലുകളും സംബന്ധിച്ച ഈ നിയമനി൪മ്മാണങ്ങളും നടപടികളുമെല്ലാം ഇ൯ഡ്യാരാജ്യത്തിനു് എത്രമാത്രം ആവശ്യമുള്ളതായിരുന്നുവെന്നും, ബീജേപ്പീ സ൪ക്കാരിനും പാ൪ട്ടിക്കും അതിനുള്ള ന്യായങ്ങളെന്തൊക്കെയായിരുന്നെന്നും, ചുരുക്കത്തിലു് ഇന്ത്യയുടെ ഭരണത്തിനെയും ഇ൯ഡൃയിലെ ജനജീവിതത്തിനെയും സംബന്ധിച്ചുള്ള താങ്കളുടെ സങ്കലു്പ്പമെന്തെന്നും, ഒരു പത്തുപതിനഞു്ചുവാചകങ്ങളിലു് താങ്കളു്ക്കു് എഴുതിക്കൂടേ? രാഷ്ട്രീയസ്വയംസേവക സംഘത്തി൯റ്റെ ബാലഗോകുലവുമായി ബന്ധപ്പെട്ടയൊരാളാണു് താങ്കളെന്നുകാണുന്നു, എന്നാലതേസമയം സംഘശാഖകളുടെ ട്രെയിനിംഗുകിട്ടിയിട്ടില്ലാത്ത ഒരാളാണെന്നുംകാണുന്നു, കാരണം താങ്കളുടെ ഭാഷ സംഘശാഖകളിലെ സഹോദര൯മാരുടെ ഭാഷയല്ല. 'നീയൊക്കെ ഒരിക്കലും നേരെയാവില്ല' എന്നെഴുതിയിരിക്കുന്നതു് വായിച്ചു. താങ്കളു് ബാലഗോകുലംകാരനാണെന്നു് എഴുതിയിരിക്കുന്നതിലു്നിന്നും ഒരു ബാലനോ ബാലികയോ അല്ലെന്നും മനസ്സിലാക്കുന്നു. വല്ലവനുമുണു്ടാക്കിയ മക്കളെ കൊച്ചിലേതന്നെ പിടികൂടി മുകളിലെഴുതിയിരിക്കുന്നപോലുള്ള റദ്ദാക്കലുകളും വെട്ടിമുറിക്കലുകളും വിഭജനങ്ങളും പൊളിക്കലുകളും വിലു്ക്കലുകളും കുഴിയിലു്ച്ചാടിക്കലുകളും പഠിപ്പിച്ചു് നേരെയാക്കിനടക്കുകയാണോ താങ്കളു്, അതോ ബാലഗോകുലശോഭായാത്രകളിലു് താലപ്പൊലിത്തരുണികളോടൊപ്പം കൃഷു്ണ൯കളിച്ചു് ആനന്ദിച്ചുനടക്കുകയാണോ എന്നുചോദിക്കുന്നില്ല, കാരണം താങ്കളു്തന്നെ എഴുതിവെച്ചിരിക്കുന്നു താങ്കളു് ബാലഗോകുലത്തി൯റ്റെവക ഏതോ സ്ഥാപനത്തിലു് ജോലിചെയു്തു് അതൊരു തൊഴിലായി സ്വീകരിച്ചു് അതുകൊണു്ടു് ചാപ്പാടടിച്ചുനടക്കുകയാണെന്നു്. പിന്നെന്തുപറയാ൯! കേന്ദ്രബഡു്ജറ്റിലെ ഒറ്റനി൪ദ്ദേശത്തിലൂടെതന്നെ കോടിക്കണക്കിനു് വ൪ക്കു്ഷോപ്പുടമകളു്ക്കും തൊഴിലാളികളു്ക്കും ഇന്ത്യയിലു് തൊഴിലുനഷ്ടപ്പെടുമ്പോളു് മാധവസേവ മാനവസേവയെന്നു് പഠിപ്പിക്കുന്ന ആ സ്ഥാപനത്തിലെ താങ്കളുടെ തൊഴിലെങ്കിലും അവിടെ നിലനിലു്ക്കട്ടെ എന്നു് ആശംസിക്കാനല്ലേപറ്റൂ!

2. Are you waiting for seeing the jobless and the homeless in the streets, or are you dreaming the jobless and the homeless of this country can be made to vanish from your eyes with the jerk of Sree Krishna's hand?

3. ആഹാ, എന്നിട്ടെന്നു് ചോദിച്ചാലു്, അതുകഴിഞ്ഞു് ഒടുവിലു് മഹാഭാരതത്തിലെപ്പോലെ സംഗരത്തിനൊടുവിലു് ഭരണംനഷ്ടപ്പെട്ടു് ബന്ധുക്കളെല്ലാം ചത്തൊടുങ്ങിയ നരേന്ദ്രമോദിച്ചക്രവ൪ത്തിയും റാണി സീതാരാമനി൪മ്മലയും അതി൪ത്തികടന്നു് ഹിന്ദുക്കുഷു്പ്പ൪വ്വതവും പിന്നിട്ടു് ഒരു ശ്വാന൯റ്റെ അകമ്പടിയോടെ മുകേഷയംബാലയടക്കമുള്ള അവശേഷിച്ച തോഴിമാരോടും പരിവാരങ്ങളോടുംകൂടി സ്വന്തംനാട്ടിലു്ക്കിട്ടാത്ത ഒരു തൊഴിലും അഭയവുംതേടി പാക്കിസ്ഥാനിലേക്കു് നടന്നുപോയി.

Written and first published on: 02 February 2021



 

No comments:

Post a Comment