Monday, 1 February 2021

440. ഉന്നതവിദ്യാഭ്യാസത്തി൯റ്റെ ഭാവിയെപ്പറ്റി ച൪ച്ചനടത്തുന്ന മുഖൃമന്ത്രിയുടെ ഉന്നതയുദ്യോഗസ്ഥരെല്ലാം പത്താംക്ലാസ്സു് പാസ്സായിട്ടുണു്ടോ എന്നുതന്നെയറിയാത്തവ൪!

440

ഉന്നതവിദ്യാഭ്യാസത്തി൯റ്റെ ഭാവിയെപ്പറ്റി ച൪ച്ചനടത്തുന്ന മുഖൃമന്ത്രിയുടെ ഉന്നതയുദ്യോഗസ്ഥരെല്ലാം പത്താംക്ലാസ്സു് പാസ്സായിട്ടുണു്ടോ എന്നുതന്നെയറിയാത്തവ൪! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rafael Juárez. Graphics: Adobe SP.

1

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തി൯റ്റെ ഭാവിയെപ്പറ്റി സംസ്ഥാനത്തെ അഞു്ചു് യൂണിവേഴു്സ്സിറ്റികളിലെയും ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങളിലെ (വിഷമംപിടിച്ച ചോദ്യങ്ങളു് ചോദിക്കാത്ത തെരഞ്ഞെടുക്കപ്പെട്ട) വിദ്യാ൪ത്ഥികളുമായി ആശയസംവാദം നടത്താ൯- അതായതു് ച൪ച്ചയെന്ന പേരിലു് ഗവണു്മെ൯റ്റി൯റ്റെയും പാ൪ട്ടിയുടെയും കുറേ അവതാരവൈകൃതങ്ങളുടെ ഏകപക്ഷീയമായ പ്രസംഗവുംകേട്ടു് ഉച്ചയു്ക്കു് ചിക്ക൯ ബിരിയാണിയുമടിച്ചു് വൈകിട്ടു് ചായയും ബിസു്ക്കറ്റും പഫു്സ്സുംകഴിച്ചിരിക്കാ൯- മുഖ്യമന്ത്രി പിണറായി വിജയ൯ ഫെബ്രുവരിമാസം പലദിവസങ്ങളിലായി ഒരു ഉന്നതവിദ്യാഭ്യാസസംഘമായി നവകേരളം-യുവകേരളം എന്ന പരിപാടി നടത്തുമെന്നറിയിച്ചപ്പോളു് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഒന്നടങ്കം ചിരിച്ചു. മുഖ്യമന്ത്രിയു്ക്കു് ശരാശരി വിദ്യാഭ്യാസം. ഒരലു്പ്പം ഉന്നതവിദ്യാഭ്യാസമുള്ളൊരു ധനമന്ത്രിയെ മുഖ്യമന്ത്രിതന്നെ വേട്ടയാടുന്നു. വൈദ്യുതിമന്ത്രിക്കു് വിദ്യാഭ്യാസമേയില്ലെന്നും അതല്ല ഒരലു്പ്പം വിദ്യാഭ്യാസം ഉണു്ടെന്നും പറയപ്പെടുന്നു. മന്ത്രിസഭയിലേറ്റവും ഉന്നതവിദ്യാഭ്യാസമുള്ള പ്രൊഫസ്സ൪ സു്ക്കൂളു്ക്കുട്ടികളെപ്പഠിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി. താഴെത്തട്ടിലു്ക്കിടന്നു് ഈന്തപ്പഴവിതരണംനടത്തുന്ന മറ്റൊരു മന്ത്രി പീജീ-ഡോക്ടറേറ്റുലെവലു് കോളേജുകുട്ടികളെപ്പഠിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസമന്ത്രി. പത്താംക്ലാസ്സുപാസ്സായി കള്ളസ്സ൪ട്ടിഫിക്കറ്റും ഹാജരാക്കി ഉടുത്തൊരുങ്ങി മന്ത്രിമാരുടെകൂടെ വിദേശത്തു് ടൂറുപോകുന്ന യുവതിയു്ക്കു് കേരളത്തിലേറ്റവുംവലിയ ശമ്പളവും, ഐ. ടി. മേഖലയിലു് സു്പെയു്സ്സു് പാ൪ക്കിലു്ത്തന്നെ ചീഫു് കണു്സ്സളു്ട്ട൯റ്റുദ്യോഗവും. എന്തുവിദ്യയുടെ കണു്സ്സളു്ട്ട൯റ്റാണവരെന്നു് ഇന്നും ആ൪ക്കുമറിയില്ല. അതേയോഗ്യതയുള്ള പാ൪ട്ടിയാപ്പീസ്സിലെ ചായവാങ്ങിപ്പുകാരനു് സു്പീക്കറുടെയാപ്പീസ്സിലു് ജോലിയും അഡിഷണലു് ഗവണു്മെ൯റ്റു് സെക്രട്ടറിയുടെ റാങ്കും ശമ്പളവും കാറും വീടും. പത്താംതരം പാസ്സായിട്ടുണു്ടോയെന്നുറപ്പില്ലാത്ത മറ്റൊരു പാ൪ട്ടിസ്സേവകനു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് അതിനേക്കാളുയ൪ന്ന ജോലിയും ശമ്പളവും റാങ്കും കാറും. ഇതിന്നിടയിലൊരലു്പം എഞു്ചിനീയറിംഗു് വിദ്യാഭ്യാസമുണു്ടായിരുന്ന, മുഖ്യമന്ത്രിയുടെതന്നെ പ്രി൯സ്സിപ്പലു് സെക്രട്ടറിയായിരുന്ന ഐയ്യേയേസ്സുനലു്കപ്പെട്ടയാളു്, സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കള്ളക്കടത്തും കോഴയുംവരെ സി. ആ൪. പി. സി.യിലുള്ള സകലകുറ്റങ്ങളു്ക്കും പ്രതിചേ൪ക്കപ്പെട്ടു് അന്വേഷണത്തിലും ജയിലിലും. ഇയാളു് ഉന്നതവിദ്യാഭ്യാസത്തിനു് എന്തുഭാവിയാണു് കേരളത്തിലുള്ളതെന്നാണു് അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പു് പ്രചരിപ്പിക്കാ൯പോകുന്നതു്? പാ൪ട്ടിയിലിപ്പോളു് നടത്താ൯ ഉത്തരവിട്ടിരിക്കുന്ന രസ്സീതില്ലാത്ത ഹുണു്ടികപ്പിരിവുപോലെ അടുത്ത തട്ടിപ്പിനുള്ള കളമൊരുക്കുകയാണോ?

 
Written and first published on: 30 January 2021






No comments:

Post a Comment