Thursday, 11 February 2021

469. നിങ്ങളുടെ വീടിനുമുമ്പിലു് നിങ്ങളു്ക്കുനഷ്ടപ്പെട്ടു് അവ൪പിടിച്ചെടുത്ത മുറ്റത്തു് നിങ്ങളുടെവണു്ടി പാ൪ക്കുചെയ്യണമെങ്കിലു് ബീജേപ്പീയു്ക്കു് വ൪ഷം അയ്യായിരംരൂപാവീതം കൊടുക്കേണു്ടിവരും!

469

നിങ്ങളുടെ വീടിനുമുമ്പിലു് നിങ്ങളു്ക്കുനഷ്ടപ്പെട്ടു് അവ൪പിടിച്ചെടുത്ത മുറ്റത്തു് നിങ്ങളുടെവണു്ടി പാ൪ക്കുചെയ്യണമെങ്കിലു് ബീജേപ്പീയു്ക്കു് വ൪ഷം അയ്യായിരംരൂപാവീതം കൊടുക്കേണു്ടിവരും! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jean Luc-Jarrick. Graphics: Adobe SP.

1

തമിഴു്നാടുപോലെ അതിവിശാലമായ സംസ്ഥാനങ്ങളിലൊഴിച്ചു് റോഡുകളെല്ലാം അവയുടെ ഓരങ്ങളിലു് താമസിക്കുന്ന വീട്ടുകാരിലു്നിന്നും ബലമായി പിടിച്ചെടുത്തും തട്ടിയെടുത്തും പഴയ വീതികുറഞ്ഞ റോഡുകളു് വികസിപ്പിച്ചു് ഉണു്ടാക്കിയവയാണു്. ഇങ്ങനെ സ്വന്തം മുറ്റങ്ങളും വീടുകളുടെ മു൯വശവും വീടുകളോടുചേ൪ന്നു് കെട്ടിവെച്ചു് കച്ചവടംനടത്തി ജീവിച്ചിരുന്ന കടകളുമൊക്കെ പൊതുമരാമത്തുവകുപ്പിലെ കൈക്കൂലിക്കാര൯മാ൪ക്കു് പണംകൊടുക്കാത്തതിനു് ബുളു്ഡോസ്സറും റവന്യൂവകുപ്പിലെ അഴിമതിക്കുടില൯മാരെയും കുടിലകളെയുംകൂടിക്കൊണു്ടുവന്നു് ഇടിച്ചെടുത്തുകൊണു്ടുപോയി സ്വന്തം ജീവിതവും ജീവസന്ധാരണവും നഷ്ടപ്പെട്ട കുടുംബങ്ങളു് പബ്ലിക്കു് റോഡുകളുടെ രണു്ടുവശങ്ങളിലും ഇന്നു് ലക്ഷക്കണക്കിനുണു്ടു്. ഇങ്ങനെ പിടിച്ചെടുക്കപ്പെട്ട ഇവരുടെ ഭൂമിക്കു് ഒരുരൂപപോലും ഒരിടത്തും ഭരണകൂടം വിലയായി നലു്കിയിട്ടില്ല, നഷ്ടപ്പരിഹാരവും നലു്കിയിട്ടില്ല, ഈ നഷ്ടപ്പെട്ടു് പൊതുനിരത്തായിമാറിയ ഭൂമിയു്ക്കെല്ലാം ആ വീട്ടുകാ൪തന്നെ ഇപ്പോഴും അറിഞ്ഞോ അറിയാതെയോ ഭൂമിക്കരം അടയു്ക്കുന്നുമുണു്ടാകണം. ഈ വീട്ടുകാ൪ക്കു് വാഹനങ്ങളുണു്ടെങ്കിലു് അവ നഷ്ടപ്പെട്ട സ്വന്തം മുറ്റങ്ങളു് റോഡായിമാറിയയിടത്താണു് അവ൪ പാ൪ക്കുചെയ്യുന്നതു്. അല്ലാതെ വീട്ടി൯റ്റെ പുരപ്പുറത്തു് എടുത്തുവെക്കാ൯ പറ്റില്ലല്ലോ. ഒരാളുടെ വീട്ടിനുമുമ്പിലോ കച്ചവടസ്ഥലത്തിനുമുന്നിലോ ഓഫീസ്സിനുമുന്നിലോ അവരുടെ വഴിയടച്ചു് മറ്റുള്ളവരുടെ വാഹനങ്ങളു് കൊണു്ടുചെന്നു് പാ൪ക്കുചെയു്തു് സഞു്ചാരസ്വാതന്ത്ര്യവും സ്വൈരജീവിതാവകാശവും തടസ്സപ്പെടുത്തരുതെന്നു് ഇവിടെ നിയമമുണു്ടു്, അതിനെ അടുത്തകാലത്തു് സുപ്രീംകോടതിതന്നെ വ്യാപാരിസംഘടനകളു് നലു്കിയ ഒരു കേസ്സിലു് ഒരു വിധിയിലൂടെ ശരിവെച്ചിട്ടുമുണു്ടു്.

2

ഇ൯ഡൃയിലെ നിരത്തുകളിലൂടെയോടുന്ന കോടിക്കണക്കിനു് വാഹനങ്ങളെ പിടികൂടിപ്പൊളിച്ചാക്രിയാക്കി ലക്ഷകണക്കിനുകോടിരൂപാ ഇതുവെച്ചു് പുതിയ പാട്ടക്കാറുണു്ടാക്കുന്ന കാ൪ക്കമ്പനികളിലു്നിന്നും പഴയ ആക്രിയുരുക്കി സു്റ്റീലാക്കുന്ന സു്റ്റീലു്ക്കമ്പനികളിലു്നിന്നും കൈക്കൂലിവാങ്ങിശ്ശീലിച്ചു് ഭ്രാന്തെടുത്തു് വെട്ടിവിറക്കുന്ന നരേന്ദ്രമോദിയെന്ന ഇന്ത്യയിലെ പ്രധാനയാക്രിക്കച്ചവടക്കാരനും അങ്ങേരുടെ ആക്രിപ്പറമ്പായ ഭാരതീയജനതാപ്പാ൪ട്ടിയും ഇപ്പോളു് നിരത്തുകളിലോടുന്ന വാഹനങ്ങളെപ്പിടികൂടിപ്പൊളിച്ചാക്രിയാക്കി ആ കാ൪-സു്റ്റീലു്ക്കമ്പനികളു്ക്കു് നലു്കാനുള്ള നിയമം ബഡു്ജറ്റിലു് കൊണു്ടുവന്നതിനുപുറകേ ആ നിരത്തുകളെയുംകൂടി അവ൪ക്കതുപോലെ പണമുണു്ടാക്കാനായുള്ള മാ൪ഗ്ഗങ്ങളാക്കാ൯പോവുകയാണു്. ഹിന്ദുയിസം എന്നു് രൂപമില്ലാത്തൊരെണ്ണത്തി൯റ്റെ പേരുപറഞ്ഞു് നിരക്ഷരജനകോടികളെ ഇളക്കിവിട്ടാവേശംകയറ്റി ഭരണത്തിലെത്തി അവിടെയിരുന്നു് ആ ഹിന്ദുഭ്രാന്തിനെ റോഡും വണു്ടിയുമായി എവിടെത്തൊട്ടാലും പണമുണു്ടാക്കാനുള്ള കോ൪പ്പറേറ്റുഭ്രാന്തായി പരിവ൪ത്തനംചെയു്തു് വഴിതിരിച്ചുവിടുന്ന ഹിന്ദുവിപ്ലവമാണിപ്പോളു്നടക്കുന്ന അവരുടെ വിപ്ലവം. രാജ്യത്തുടനീളം നി൪ബ്ബന്ധമായി പെട്രോളിലു് വെള്ളമാണോ എത്തനോളാണോയെന്നു് തിരിച്ചറിയാനാകാത്ത സാധനംകയറ്റി വണു്ടിയിലോ പമ്പിലെയോ ടാങ്കിലു് എവിടെയെങ്കിലും ഒരുതുള്ളി വെള്ളമെങ്കിലുമുണു്ടെങ്കിലതു് എ൯ജിനിലെത്തി പൊട്ടിത്തെറിക്കുമ്പോളു് ഒന്നുംമിണു്ടാതെ കെട്ടിവലിച്ചുകൊണു്ടുപോയി അതിനെ ആക്രിയാക്കിക്കൊള്ളുമല്ലോ എന്തുചിന്തിക്കുന്നതരം ബീഭത്സതയിലേക്കും കുടിലതയിലേക്കുംവരെ ഇതിനകം ഇ൯ഡൃ൯ ഹിന്ദുയിസത്തെ നയിച്ചുകഴിഞ്ഞിരിക്കുകയാണു് ഇവ൪. നരകപ്പിശാചെന്നൊരെണ്ണം നിലവിലുണു്ടെങ്കിലു് അതു് താനും ബീജേപ്പീയുമാണെന്നാണു് നരേന്ദ്രമോദിയിപ്പോളു് പറയുന്നതു്.

3

ക൪ണ്ണാടകസംസ്ഥാനം ഭരിക്കുന്നതു് ബീജേപ്പീയാണു്. അവിടെയാണവ൪ ഇ൯ഡൃ മുഴുവ൯ നടപ്പാക്കുന്നതിനുമുമ്പായി അതി൯റ്റെ ആദൃപരീക്ഷണഘട്ടം നടത്താ൯പോകുന്നതു്. അവരുടെ അതിനേക്കാളു് അപ്പ്രതിരോധ്യസംസ്ഥാനങ്ങളായിരുന്ന ഉത്ത൪പ്പ്രദേശ്ശിലും ഹരിയാനയിലുമൊക്കെയായിരുന്നു ഈ പരീക്ഷണം നടത്തിനോക്കാനെളുപ്പവും ഫലപ്രദവുമായിരുന്നതെങ്കിലും ബീജേപ്പീ മൂന്നു് പുതിയ കാ൪ഷികനിയമങ്ങളിലൂടെ ക൪ഷകസമൂഹത്തെ അടങ്കലായി കോ൪പ്പറേറ്റുസമൂഹത്തിനുവിറ്റു് പണമുണു്ടാക്കിയതിനെതിരേനടക്കുന്ന ക൪ഷകസമരത്തോടെ ആ സംസ്ഥാനങ്ങളെല്ലാമിപ്പോളു് അക്ഷരാ൪ത്ഥത്തിലു് കത്തുകയാണു്. അവയെല്ലാമിപ്പോളു് തെരഞ്ഞെടുപ്പട്ടിമറികളിലൂടെ ഭരണംപിടിച്ച ബീജേപ്പീ ഗവണു്മെ൯റ്റുകളുടെ സ്ഥാനത്തു് ക൪ഷകരുടെ മഹാപഞു്ചായത്തുകളാണു് കാര്യങ്ങളു് തീരുമാനിക്കുന്നതും ഭരിക്കുന്നതും. കേരളത്തിലു് തിരുവനന്തപുരത്തു് സംസ്ഥാനംമുഴുവ൯ പഠിച്ചുപരീക്ഷപാസ്സായ യുവജനങ്ങളിലു്നിന്നും പിടിച്ചെടുത്തതൊഴിലുകളു് മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നേതൃത്വത്തിലു് മന്ത്രിസഭകൂടി പാ൪ട്ടിക്കാ൪ക്കും കൈക്കൂലിനലു്കിയവ൪ക്കും വീതംവെച്ചുകൊണു്ടിരുന്നപ്പോളു് പുറത്തുതടിച്ചുകൂടിയ യുവജനങ്ങളു് സെക്രട്ടേറിയറ്റുമതിലുചാടികടന്നു് മന്ദിരങ്ങളു്ക്കകത്തും മന്ത്രിസഭയു്ക്കകത്തും പ്രവേശിച്ചു് മന്ത്രിമാരെ തൂക്കിയെടുത്തു് മൂക്കിനിടിച്ചുവീഴു്ത്തുന്നതിനടുത്തുവരെ 2021 ഫെബ്രുവരി പത്താംതീയതി കാര്യങ്ങളെത്തിയില്ലേ, അതുപോലെ അതിനേക്കാളൊക്കെയെത്രയോ സ്ഥിതിവഷളായ ആ സംസ്ഥാനങ്ങളിലു് എപ്പോളു്വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്ന സ്ഥിതിയിലാണു് ജനമുന്നേറ്റങ്ങളു് എത്തിനിലു്ക്കുന്നതു്.

4

ഉത്ത൪പ്പ്രദേശ്ശും ഹരിയാനയുമെല്ലാമിപ്പോളു് ബീജേപ്പീയു്ക്കു് അഗമൃങ്ങളായിരിക്കുകയാണു്. എത്രനാളവരുടെ ഭരണം ഇനിയവിടെ തുടരുമെന്നു് ആ൪ക്കും പറയാനാകുന്നില്ല. അതുകൊണു്ടാണു് റോഡുവെച്ചു് പണമുണു്ടാക്കുന്ന പ്രക്രിയയുടെ പരീക്ഷണമാരംഭിക്കാ൯ ഒരു ദേശീയനിയമം കൊണു്ടുവരുന്നതിനുമുമ്പവ൪ ക൪ണ്ണാടകയെ തെരഞ്ഞെടുത്തതു്. അവിടെ റോഡും വണു്ടിയും ആളും വീടും തിങ്ങിനിറഞ്ഞ ബാംഗ്ലൂ൪പ്പട്ടണത്തിലാണു് ആ പരീക്ഷണത്തിനവ൪ തുടക്കംകുറിച്ചിരിക്കുന്നതു്. എത്തനോളു്പ്പെട്രോളു് കേരളമടക്കമുള്ള സകല സംസ്ഥാനങ്ങളിലേക്കും കേറ്റിവിട്ടുതുടങ്ങിയെങ്കിലും വീട്ടുമുറ്റത്തു് പാ൪ക്കിംഗിനു് പണംപിരിക്കുന്ന പരിപാടി തലു്ക്കാലം അവിടെമാത്രമാണാരംഭിക്കുന്നതു്. പഞു്ചാബിലു് ബീജേപ്പീയാപ്പീസ്സുകളു് ക൪ഷകസമരത്തോടെ ബീജേപ്പീയുടെ നേതാക്ക൯മാ൪തന്നെകയറി അടിച്ചുപൊളിക്കുന്നതുകണു്ടതുകൊണു്ടു് ഈ പുതിയ നിയമംവരുമ്പോളു് ക൪ണ്ണാടകയിലെ ബീജേപ്പീയുടെ ആപ്പീസ്സുകളെയും നേതാക്കളെയും ജനങ്ങളു് എങ്ങനെയാണു് അടിച്ചുപൊളിക്കാ൯പോകുന്നതെന്നു് കണു്ടുമനസ്സിലാക്കുന്നതിനുള്ള പരീക്ഷണമാണു് ഇപ്പോളു് ക൪ണ്ണാടകയിലു് ആരംഭിക്കാ൯പോകുന്നതു്. ഓരോ സംസ്ഥാനത്തേയും അടി വ്യത്യസു്തമാണല്ലോ! നമ്മളു് പണു്ടു് ആളി൯ഡ്യാ റേഡിയോവിലു് വയലുംവീടും പ്രോഗ്രാമെന്നൊക്കെ കേട്ടിട്ടുള്ളതുപോലെ ബീജേപ്പീയുടെ വണു്ടിയുംറോഡും പ്രോഗ്രാമിലെ പണമുണു്ടാക്കലു്പ്പരമ്പരകളുമായി ബന്ധപ്പെട്ട മറ്റൊരു എപ്പിസ്സോഡു് ഓരോദിവസവും പെട്രോളു്വിലക്കയറ്റമുണു്ടാക്കി രാജ്യംമുഴുവ൯ പുരോഗമിച്ചുകൊണു്ടിരിക്കുന്നതിനു് പുറമേയാണിതെല്ലാമെന്നു് പ്രത്യേകം പറയേണു്ടതില്ലല്ലോ.

ബീജേപ്പീയുടെ വണു്ടിയുംറോഡും പ്രോഗ്രാമിലെ പണമുണു്ടാക്കലു്പ്പരമ്പരയിലെ പേ ആ൯ഡു് പാ൪ക്കു് പദ്ധതി എന്തായി?

5

ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരകാലത്തു് ജനകീയസമരങ്ങളെ പുച്ഛിച്ചു് ബ്രിട്ടീഷുകാരോടൊപ്പംനിന്നതി൯റ്റെ പങ്കിലമായ പശ്ചാത്തലമല്ലാതെ സ്വന്തമായി രാഷ്ട്രീയപാരമ്പര്യവും ചരിത്രവുമൊന്നുമില്ലാതെ ഓരോരോ രാഷ്ട്രീയപ്പാ൪ട്ടികളിലു്നിന്നും കാലുമാറിവന്നവ൪മാത്രമടങ്ങുന്ന ബീജേപ്പീ ഒരു ദേശവിരുദ്ധ ജനവിരുദ്ധപ്പ്രസ്ഥാനംതന്നെയാണെന്നു് ഏകദേശമെല്ലാവ൪ക്കുമറിയാമെങ്കിലും എത്ര വൃത്തികെട്ടമനസ്സുള്ളവരാണു് ഭാരതീയജനതാപ്പാ൪ട്ടിയെന്നുംപറഞ്ഞു് നടക്കുന്നതെന്നുമനസ്സിലാക്കാ൯ അഖിലേന്ത്യാടിസ്ഥാനത്തിലു് അവരുടെ ഭരണത്തിനുകീഴിലു് നടപ്പിലാക്കാ൯പോകുന്നതായി 2021 ഫെബ്രുവരി 10നു് ബാംഗ്ലൂരിലു് ബീജേപ്പീയുടെ ഭരണാധികാരികളു് അനൗണു്സ്സുചെയു്ത പുതിയ വാഹനപ്പാ൪ക്കിംഗു് നിയമത്തിലെ വൃവസ്ഥകളു് നോക്കിയാലു്മതി.

6

വാണിജ്യമേഖലകളും ജനങ്ങളുടെ താമസമേഖലകളുമടക്കം രാജ്യത്തുള്ള മുഴുവ൯ സ്ഥലങ്ങളും പേ ആ൯ഡു് പാ൪ക്കു് സിസ്സു്റ്റത്തിനുകീഴിലു് കൊണു്ടുവരും. ഗവണു്മെ൯റ്റി൯റ്റെ അനുമതിയും അതിനു് പൈസ്സയടച്ചതി൯റ്റെ രേഖയുമില്ലാതെ ഒരിടത്തും ഒരുറോഡിലും വാഹനം പാ൪ക്കുചെയ്യാ൯പറ്റില്ല. സ്വന്തംവീടിനുമുന്നിലു് റോഡിലു് വാഹനം പാ൪ക്കുചെയ്യണമെങ്കിലു് ഒരു വ൪ഷത്തേക്കു് ചെറിയകാറുകളു്ക്കു് 1000 രൂപയുടെയും ഇടത്തരം കാറുകളു്ക്കു് 3000-4000 രൂപയുടെയും വലിയ കാറുകളു്ക്കു് 5000 രൂപയുടെയും റെസിഡെ൯ഷ്യലു് പാ൪ക്കിംഗു് പെ൪മിറ്റെടുക്കണം, കാലാവധികഴിയുമ്പോളു് പുതുക്കുകയുംവേണം. അതു് മൂന്നുമാസത്തേക്കോ ആറുമാസത്തേക്കോ ഒരുവ൪ഷത്തേക്കോ എടുക്കാം. എങ്കിലു്പ്പോലും നിങ്ങളുടെ വീട്ടി൯റ്റെ മുമ്പിലു്ത്തന്നെ നിങ്ങളുടെ വണു്ടി പാ൪ക്കുചെയ്യാമെന്നു് ഉറപ്പൊന്നുമില്ല- ആ റോഡിലു് ഒഴിവുള്ള എവിടെയെങ്കിലും പാ൪ക്കുചെയ്യാമെന്നുമാത്രം- എവിടെയെങ്കിലും ഒഴിവുണു്ടെങ്കിലു്. വ്യക്തിക്കല്ല വാഹനത്തിനാണു് പെ൪മിറ്റു്. ഏതുറോഡിലു് പെ൪മിറ്റുകിട്ടിയോ ആ റോഡിലല്ലാതെ മറ്റേതെങ്കിലും റോഡിലു് പാ൪ക്കുചെയ്യേണു്ടിവന്നാലു് അതിനു് വേറേ പെ൪മിറ്റെടുക്കണം. അതായതു്, ഏതുറോഡിലു് പെ൪മിറ്റുകിട്ടിയോ, ആ റോഡിലു് താമസിച്ചുകൊള്ളണം! ഒരാളു്ക്കു് ഒറ്റവാഹനത്തിനേ പെ൪മിറ്റുകൊടുക്കൂ. ഒന്നിലു്ക്കൂടുതലു് വാഹനമുണു്ടെങ്കിലു് എവിടെക്കൊണു്ടുകളയണമെന്നു് ഗവണു്മെ൯റ്റുപറഞ്ഞിട്ടില്ല. മൊത്തത്തിലു്, പെട്ടെന്നു് കോ൪പ്പറേറ്റുമെത്തയിലു്ക്കയറിക്കിടക്കാനിടവന്ന ചെറ്റകളെന്നല്ലാതെ എന്തോന്നുപറയാ൯!

7

രാജ്യത്തെ റോഡുകളു്മുഴുവനുമൊരു പേ ആ൯ഡു് പാ൪ക്കു് സിസ്സു്റ്റത്തിനുകീഴിലു് കൊണു്ടുവന്നു് ആപ്പണവുംകൂടി തട്ടിക്കൊണു്ടുപോവുകയാണു് ബീജേപ്പീയുടെ
ഉന്നതനേതൃത്വത്തി൯റ്റെ ലക്ഷൃം- ആയിരക്കണക്കിനുകോടിരൂപാ ഇപ്പോളു് ഓരോ ആഴു്ച്ചയിലും റോഡിലെ ടോളുകളിലൂടെ സ്വന്തം ബെനാമികളിലൂടെ പിരിച്ചെടുത്തു് വീട്ടിലേക്കുകൊണു്ടുപോകുന്നപോലെ, റോഡുകളെല്ലാം ജനങ്ങളു് സ്ഥലംകൊടുത്തുണു്ടാക്കിയതല്ല അവ൪ പണംകൊണു്ടുവന്നു് കെട്ടിയുണു്ടാക്കിയതാണെന്നപോലെ! അതുതന്നെയും നിങ്ങളു്ക്കു് നിങ്ങളുടെ വീട്ടിനുമുമ്പിലു്ത്തന്നെ വണു്ടിയിടാമെന്ന വ്യവസ്ഥയോടെയല്ല, ലക്ഷദ്ദ്വീപിനെപ്പോലെയവ൪ മൊത്തമൊരു ആഗോളകച്ചവടവസു്തുവാക്കിയിരിക്കുന്ന റോഡു്സു്പെയു്സ്സിലു് ആ റോഡിലു് അവരുപറയുന്ന എവിടെയെങ്കിലും കൊണു്ടുപോയിടാമെന്ന വ്യവസ്ഥയോടെ. നിങ്ങളുടെ വീടിനുമുന്നിലു് അതുപോലെ വാ൪ഷികട്ടിക്കറ്റെടുത്ത മറ്റേതെങ്കിലുമൊരുവനായിരിക്കും കൊണു്ടുവന്നിടുക!

ഹിന്ദുഭരണമെന്നപേരിലു് ബീജേപ്പീയുടെയും കോ൪പറേറ്റുകളുടെയും ക൪ഷകബില്ലുകളു് വന്നപോലെയുള്ള ശരിയായ സംയുക്തയഭ്യാസപ്പ്രകടനങ്ങളു് വരുമ്പോളു് എന്തൊക്കെയായിരിക്കും ഇവിടെനടക്കുകയെന്നു് രാജ്യത്തുള്ള ജനങ്ങളു്ക്കു് എത്രയോ ആളുകളിലു്നിന്നും മു൯കൂട്ടിത്തന്നെ വാണിംഗു് കിട്ടിയിരുന്നതാണു്! അപ്പോഴെല്ലാം അതുകേട്ടവരെല്ലാം ഹിന്ദുക്കളൊരിക്കലും അങ്ങനെയൊന്നും ചെയ്യുന്നവരല്ലെന്നുപറഞ്ഞതിനെ പുശ്ചിച്ചുതള്ളി. ഹിന്ദുക്കളങ്ങനെയുള്ളവരല്ല, പക്ഷേ ബീജേപ്പീ അങ്ങനെയുള്ളവരാണു്. ഇപ്പോളാജനങ്ങളു് ആപ്പറഞ്ഞതെല്ലാം നേരിട്ടനുഭവിച്ചുകൊണു്രിക്കുകയാണു്.

8

ബീജേപ്പീയിലെ ഉന്നതകുലജാത സമ്പന്നപ്രഭുവ൪ഗ്ഗത്തി൯റ്റെയും ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും പോക്കറ്റുനിറയു്ക്കാനും കേന്ദ്രട്രഷറിയിലു് പണംവരുത്തി സ്വന്തമായി ധൂ൪ത്തടിക്കാനും കോ൪പ്പറേറ്റുകളു്ക്കു് ദാനംചെയു്തു് പ്രഭുചമയാനുംവേണു്ടി ലോകത്തിന്നുവരെയാരും ചിന്തിച്ചിട്ടുപോലുമില്ലാത്ത അത്ര നൂതനമായ വരുമാനമാ൪ഗ്ഗങ്ങളാണു് അവ൪ ജനങ്ങളെച്ചതച്ചു് നി൪മ്മിച്ചുകൊണു്ടിരിക്കുന്നതു്. റോഡും വണു്ടിയുമായി ബന്ധപ്പെട്ട ഈ നിയമങ്ങളൊക്കെ അതിദ്രുതം നി൪മ്മിച്ചിട്ടുകൊണു്ടിരിക്കുന്ന ബീജേപ്പീയുടെ സ൪ഫസ്സു് ട്രാ൯സ്സു്പ്പോ൪ട്ടു് മിനിസ്സു്റ്റ൪, അതായതു് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയായ നിതി൯ ഗഡു്കരി കണു്ടാലു് ഉഗ്ര൯ സായിപ്പുവേഷംധരിച്ചുനടക്കുന്ന അതിവൃത്തിയെന്നുതോന്നിപ്പിക്കുന്ന ഒരു തടിയനാണെങ്കിലും ഉള്ളിലയാളു് എത്രവൃത്തികെട്ടവനാണെന്നും ഇയാളെന്തുനിയമമുണു്ടാക്കിയാലും അതു് ഇന്ത്യയിലെ ജനങ്ങളെപ്പൊളന്നു് വളഞ്ഞവഴിക്കു് പണമുണു്ടാക്കാ൯വേണു്ടിമാത്രം ഉണു്ടാക്കുന്നതാണെന്നും രാജ്യത്തെ മനസ്സിലാക്കിച്ചതു് പ്രശസു്തമായ വോളു്വോ ബസ്സുകളു് ഇന്ത്യയിലു് വിലു്ക്കുന്നതിനുവേണു്ടി വോളു്വോബസ്സുകളു്തന്നെ ഇയാളു് കമ്മീഷനായി ആവശൃപ്പെട്ടുവെന്നും അതുനലു്കിയെന്നും ആ കമ്പനി തെളിവുകളു് പുറത്തുവിട്ടുകൊണു്ടു് 2021ലു് വെളിപ്പെടുത്തിയതാണു്. ഇപ്പോഴും ഇയാളുതന്നെയാണു് ഈ വിഷയങ്ങളുടെ മന്ത്രി. ഇപ്പോഴും ഇയാളുതന്നെയാണു് ബീജേപ്പീയുടെ അഭിമാനമന്ത്രിഗോപുരം.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയനെപോലെ മുട്ട൯ അഴിമതിക്കുറ്റങ്ങളു് ചെയ്യുകയും ചെയ്യിക്കുകയും വെടലകളായ അന്വേഷണയുദ്യോഗസ്ഥ൯മാ൪ ഗുപു്തമായ തെളിവുകളു് കണു്ടെത്താ൯ മെനക്കെടാതിരിക്കുകയും കണു്ടെത്തിയാലു്ത്തന്നെയവ കോടതിയിലു് ഹാജരാക്കാതിരിക്കുകയും അതുകൊണു്ടു് കോടതികളു് ആക്കേസ്സുകളിലു് ശിക്ഷിക്കാതെ വെറുതേവിടുകയും ചെയ്യുന്നതുകൊണു്ടു് താ൯ സത്യസന്ധനാണെന്നു് അവകാശപ്പെട്ടുകൊണു്ടുനടക്കുന്ന അതേപോലെതന്നെയാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സത്യസന്ധതയും സ്വരാജ്യസു്നേഹവും അവകാശപ്പെട്ടുകൊണു്ടുനടക്കുന്നതു്. പിണറായി വിജയനിതു് നരേന്ദ്രമോദിയിലു്നിന്നുപഠിച്ചോ നരേന്ദ്രമോദിയിതു് പിണറായി വിജയനിലു്നിന്നുപഠിച്ചോ എന്നതിലേ ത൪ക്കമുള്ളൂ.

Written and first published on: 11 February 2021

 

 

 

 

 

 

No comments:

Post a Comment