Tuesday, 16 February 2021

476. ക൪ഷകസമരം അന്തിമമായി ഇന്ത്യ൯ എകു്സ്സിക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയും ജുഡീഷ്യറിയുടെയും സ്വഭാവംമാറ്റുമോ?

476

ക൪ഷകസമരം അന്തിമമായി ഇന്ത്യ൯ എകു്സ്സിക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയും ജുഡീഷ്യറിയുടെയും സ്വഭാവംമാറ്റുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Chiplanay. Graphics: Adobe SP.

1

ക൪ഷകസമരം അന്തിമമായി ഇന്ത്യയിലെ എകു്സ്സിക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയും ജുഡീഷ്യറിയുടെയും സ്വഭാവം മാറ്റുമോ? ഭരണീയരോടുള്ള അതി൯റ്റെ പെരുമാറ്റത്തെ മാറ്റിമറിക്കുമോ? ഒരാളുടെയും സ്വഭാവംമാറ്റുവാ൯ ആ൪ക്കും കഴിയില്ലെങ്കിലും ഇതു് മൂന്നി൯റ്റെയും പെരുമാറ്റംമാറ്റാ൯ അവ൪ക്കുകഴിയുമെന്നാണു് ഇതുവരെയുള്ള ആ സമരത്തി൯റ്റെ മുന്നോട്ടുപോക്കു് തെളിയിക്കുന്നതു്. അതായതു്, എത്ര വൃത്തികെട്ട സ്വഭാവമാണു് ഒരാളു്ക്കുള്ളതെങ്കിലും അതു് പുറത്തെടുത്തു് ചെലവാക്കാ൯പറ്റാതെ മാന്യമായി ഭരണഘടനയിലു്പ്പറഞ്ഞിരിക്കുന്ന ചുമതലകളു് നിഷു്പക്ഷമായി നി൪വ്വഹിച്ചുകൊണു്ടു് പെരുമാറി മുന്നോട്ടുപോകാ൯ സമരംചെയ്യുന്ന ക൪ഷകസമൂഹം അവരെപ്പഠിപ്പിക്കുമെന്ന൪ത്ഥം. ഞാനങ്ങനെയിനി പുതുതായൊന്നും പഠിക്കാനുദ്ദേശിക്കുന്നില്ലെന്നവ൪ പറഞ്ഞാലും പബ്ലിക്കു് സ൪വ്വീസ്സിലിരിക്കുമെങ്കിലു് നി൪ബ്ബന്ധമായുമതു് അവരെ പഠിപ്പിക്കുമെന്നൊരു സമീപനത്തിലേക്കു് ഇനിയുള്ളകാലം ഇന്ത്യയിലെ ക൪ഷകസമരങ്ങളു് നീങ്ങുമെന്നാണിവിടെപ്പറയുന്നതു്. ഇതു് മൂന്നിലുമുള്ളതു് അവരെപ്പോലെ കേവലം വ്യക്തികളു്തന്നെയാണെന്നതും, ഭൂമിയിലു് ജനിക്കുന്ന ഓരോ വ്യക്തിക്കും അയാളോ അവളോ ഒരു ദൈവമായി മാറാതിരിക്കാനായും ദൈവത്തിലു്നിന്നും വേ൪തിരിച്ചുകാണപ്പെടാനായും കുറ്റങ്ങളും കുറവുകളും സ്വഭാവമേ൯മകളോടൊപ്പം സ്വഭാവദൂഷ്യങ്ങളും അനിവാര്യമായും ജ൯മനാതന്നെ കാണുമെന്നതും, ഈ മൂന്നു് ഭരണഘടനാസ്ഥാപനങ്ങളിലെയും വ്യക്തികളെ അവരുടെ മു൯കാലചരിത്രവും വിവിധ ജീവിതമുഹൂ൪ത്തങ്ങളിലെയും സാമൂഹ്യസാഹചര്യങ്ങളിലെയും പ്രവൃത്തികളും നിലപാടുകളും പെരുമാറ്റങ്ങളുമെടുത്തുപരിശോധിച്ചു് സ്വഭാവനി൪ണ്ണയംനടത്താ൯ രാജ്യത്തെ ക൪ഷകസമൂഹത്തിനവസരംനലു്കി. ഈ വ്യക്തികളുടെ ശരീരവും മനസ്സും അതിനകത്തില്ലെങ്കിലു് ഈ ഭരണഘടനാസ്ഥാപനങ്ങളെല്ലാം വെറും കട്ടയും മണ്ണും തൂണുമാണല്ലോ? ആ വ്യക്തികളൊന്നും അതിനകത്തില്ലെങ്കിലു് ഭരണഘടനാസ്ഥാപനങ്ങളെല്ലാം ഭൗതികരൂപമൊന്നുമില്ലാത്ത വെറും സങ്കലു്പങ്ങളു്മാത്രമായിമാറുകയാണല്ലോ? വ്യക്തികളുടെ സ്വഭാവനി൪ണ്ണയം ഒരു ജനവിഭാഗത്തിനു് വളരെയെളുപ്പം സാധ്യമാണെന്നതു് ആ വ്യക്തികളുടെ പെരുമാറ്റത്തിലു് മാറ്റംവരുത്താ൯ ദൃഢനിശ്ചയവും ബുദ്ധിയുമുള്ളൊരു സമൂഹം ഉപയോഗിക്കുമെന്നതു് എത്രയോ പണു്ടുമുതലേയുള്ള ഒരു മാനവനിയമമാണു്! വെറും വൃക്തികളുടെ കാര്യാലോചനാ-വിധിനി൪ണ്ണയ യോഗങ്ങളിലു്നിന്നു് രാഷ്ട്രഭരണത്തി൯റ്റെ ഈ മൂന്നു് വിഭാഗങ്ങളെയും വ്യതിരിക്തമായ ചട്ടക്കൂടുള്ള ഒരു വ്യവസ്ഥാപിതരൂപത്തിലേക്കെത്തിച്ചതുതന്നെ ഭരണവ്യക്തികളുടെ സ്വഭാവനി൪ണ്ണയത്തിലൂടെ ആവശ്യമുള്ള വേണു്ടത്ര മാറ്റങ്ങളു് സ്ഥാപനങ്ങളുടെ സ്വഭാവത്തിലും ഭരണീയരോടുള്ള പെരുമാറ്റത്തിലും വരുത്താനുള്ള സമൂഹത്തി൯റ്റെ കഴിവല്ലേ?

1970കളു്മുതലാണു് ഒരു പ്രതിരോധമായി ജുഡീഷ്യലു് ആക്ടിവിസം ഇന്തൃയിലു് ഉയ൪ന്നുവന്നു് ജനാധിപത്യജാഗ്രതയിലു് സുപ്രീംകോടതി അതി൯റ്റെ പങ്കുവഹിക്കാ൯തുടങ്ങിയതു്

2

ഇരുപത്തഞു്ചുവ൪ഷം ജനാധിപത്യവും ഭരണഘടനയും സുരക്ഷിതവും ചോദ്യംചെയ്യപ്പെടാനാകാത്തതുമാണെന്ന മിഥ്യാധാരണയുടെ സുഖത്തിലു്ക്കഴിഞ്ഞിരുന്ന ഇന്ത്യ൯ ജുഡീഷ്യറിയു്ക്കു് ആദ്യമായൊരടികിട്ടിയതു് 1970കളുടെ തുടക്കത്തിലാണു്. അതോടെയാണതിനു് എല്ലാം സുരക്ഷിതമാണു്, അതുകൊണു്ടു് നമ്മളിനിയൊന്നും ചെയ്യേണു്ടതില്ല, എന്ന ഇരുപത്തഞു്ചുകൊല്ലത്തെ ആലസ്യത്തിലു്നിന്നൊരുണ൪വ്വുവന്നതു്. കൃത്യമായ കാലനി൪ണ്ണയം നടത്തുകയാണെങ്കിലു് അന്നുമുതലാണു് ഒരു പ്രതിരോധമായി ജുഡീഷ്യലു് ആക്ടിവിസം ഇന്തൃയിലു് ഉയ൪ന്നുവന്നതു്- ജനാധിപത്യജാഗ്രതയിലു് സുപ്രീംകോടതി അതി൯റ്റെ പങ്കുവഹിക്കാ൯തുടങ്ങിയതും. താനില്ലാതാവുമെന്ന തോന്നലുണു്ടാവുമ്പോളു്, ഭരണകൂടത്തിനെ കൈയ്യടക്കിവെച്ചിരിക്കുന്നവരിലു്നിന്നുള്ള ആശ്വാസത്തി൯റ്റെ അളവു്- ക്വാണു്ടം ഓഫു് സൊലേയു്സ്സു്- കുറഞ്ഞുവന്നു് ത൯റ്റെ അസു്തിത്വത്തി൯റ്റെ അന്തൃത്തിലേക്കാണു് താ൯ നീങ്ങുന്നതെന്ന ബോധൃമുണു്ടാവുമ്പോളു്, ഏതൊരുവ്യക്തിക്കും സംഘടനക്കും പ്രസ്ഥാനത്തിനും തികച്ചും ജൈവികമായി അനിമലിസ്സു്റ്റിക്കായ വീറും വാശിയും അതിജീവനത്ത്വരയും ഉണരുമല്ലോ!

3

ഉത്ത൪പ്പ്രദേശ്ശിലെ റായു്ബറേലി മണ്ഡലത്തിലു്നിന്നു് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1971ലെ പൊതുതെരഞ്ഞെടുപ്പിലു് രണു്ടാമതും തെരഞ്ഞെടുക്കപ്പെട്ടു, വീണു്ടും പ്രധാനമന്ത്രിയുമായി. തെരഞ്ഞെടുപ്പുവിജയത്തിനായി കൈക്കൂലിനലു്കുകയും, സ൪ക്കാരുദ്യോഗസ്ഥ൯മാരെ വ്യാപകമായി തെരഞ്ഞെടുപ്പേജ൯റ്റ൯മാരായി ഉപയോഗിക്കുകയും, പ്രധാനമന്ത്രിയെന്നനിലയിലു് ഗവണു്മെ൯റ്റി൯റ്റെ ശമ്പളംപറ്റിക്കൊണു്ടിരിക്കുമ്പോളു്ത്തന്നെ മണ്ഡലത്തിലു് തെരഞ്ഞെടുപ്പുപ്രചാരണപ്പ്രവ൪ത്തനങ്ങളു് സംഘടിപ്പിക്കുകയുംചെയു്തു, എന്നിങ്ങനെ സ൪ക്കാ൪മെഷീനറി തെരഞ്ഞെടുപ്പുവിജയത്തിനായി ദുരുപയോഗംചെയു്ത നിരവധി തെരഞ്ഞെടുപ്പുക്രമക്കേടുകളു് ചൂണു്ടിക്കാട്ടി അവരെ തോറ്റതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് എതി൪സ്ഥാനാ൪ത്ഥിയായിരുന്ന രാജു് നാരായണു് അലഹബാദു് ഹൈക്കോടതിയിലു് ഹ൪ജ്ജിനലു്കി. (ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയു്തുകൊണു്ടിരിക്കുന്നതും അന്നത്തെയും ഇന്നത്തെയും തെരഞ്ഞെടുപ്പുകമ്മീഷനുകളു് കണു്ടില്ലെന്നുവെക്കുന്നതും ഇന്നത്തെ സുപ്രീംകോടതി ഇടപെടാ൯ വിസമ്മതിക്കുന്നതുമായ അതേ തെരഞ്ഞെടുപ്പുകുറ്റങ്ങളു്തന്നെയാണു് ഇവയെന്നോ൪ക്കുക! ഇന്നത്തെ ബീജേപ്പീ ഗവണു്മെ൯റ്റിനെതിരെ ഇതേ ആരോപണങ്ങളുയരുമ്പോളു് തെരഞ്ഞെടുപ്പുകമ്മീഷനും കോടതികളും അവയിലിടപെടാ൯ മടിക്കുകയോ അവയെ ലാഘവത്തോടെ തള്ളിക്കളയുകയോ ആണു് ചെയ്യുന്നതെന്നോ൪ക്കുക!!).

4

ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു് അസാധുവാണെന്ന രാജു്നാരായണ൯റ്റെ വാദം ജസ്സു്റ്റിസ്സു് ജഗു്മോഹ൯ലാലി൯റ്റെ രൂപത്തിലു് അലഹബാദു് ഹൈക്കോടതി ശരിവെച്ചു. രാജിവെക്കുന്നതിനുപകരം ഇന്ദിരാഗാന്ധിയുടെ എകു്സ്സിക്യുട്ടീവു് ഇന്ദിരാഗാന്ധിയുടെ പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി നിയമംതന്നെ ഭേദഗതിചെയു്തു് ഭരണത്തിലു്ത്തുട൪ന്നു. റായു്ബറേലി മണു്ഢലത്തിലു്നിന്നും പാ൪ലമെ൯റ്റിലേക്കുള്ള 1971ലെ രണു്ടാമത്തെ അവരുടെ തെരഞ്ഞെടുപ്പു് ആ തെരഞ്ഞെടുപ്പുനടക്കുമ്പോളു് നിലവിലുണു്ടായിരുന്ന നിയമങ്ങളനുസരിച്ചു് അസാധുതന്നെയായിരുന്നുവെന്നുള്ള വസു്തുത അപ്പോഴും തുട൪ന്നു- അസാധുവായ ഒരു കേന്ദ്രഭരണമാണവ൪ നടത്തിക്കൊണു്ടുപോകുന്നതെന്നതും. 1975 ജൂണു് 12നു് അലഹബാദു് ഹൈക്കോടതി ഈ ആരോപണങ്ങളെല്ലാം ശരിവെക്കുകയും ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുവിജയം റദ്ദാക്കുകയും അടുത്ത ആറുകൊല്ലക്കാലം, അതായതു് പാ൪ലമെ൯റ്റി൯റ്റെ ഒന്നിലു്ക്കൂടുതലു് കാലാവധി, അവ൪ തെരഞ്ഞെടുപ്പിലു് മത്സരിക്കാ൯പാടില്ലെന്നു് വിലക്കി അവരെ ശിക്ഷിക്കുകയുംചെയു്തു.

5

കോടതിയുത്തരവുപ്രകാരം അങ്ങനെ എംപിയല്ലാതാവുകയും അടുത്ത ആറുവ൪ഷത്തേക്കു് മത്സരവിലക്കുനേരിടുകയുംചെയു്ത ശ്രീമതി ഗാന്ധി രാജിവെച്ചില്ലെന്നുമാത്രമല്ല കോടതികളെ വെല്ലുവിളിച്ചു് പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ബന്ധപ്പെട്ടനിയമം ഭേദഗതിചെയു്തു് 1975 ജൂണു് 26നുതന്നെ രാജ്യത്തു് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതി൯റ്റെബലത്തിലു് 1975മുതലു് 1977വരെ വീണു്ടും രണു്ടുവ൪ഷംകൂടി ഭരണത്തിലിരിക്കുകയുംകൂടിച്ചെയു്തു. കോടതികളു്ക്കു് ഈ ഭരണത്തിലിരിപ്പിലു് ഒന്നുംചെയ്യാ൯കഴിഞ്ഞില്ല. ജയപ്പ്രകാശു് നാരായണു്൯റ്റെയും പ്രതിപക്ഷപ്പാ൪ട്ടികളുടെയും നേതൃത്വത്തിലു്നടന്ന അഭൂതപൂ൪വ്വമായ ജനകീയപ്പ്രക്ഷോഭത്തിലാണു് 1977ലു് അവ൪ക്കു് തെരഞ്ഞെടുപ്പുപ്രഖ്യാപിക്കേണു്ടിവന്നതും അവ൪ പരാജയപ്പെട്ടതും അവ൪ക്കു് കേന്ദ്രഭരണം നഷ്ടപ്പെട്ടതും മൊറാ൪ജ്ജി ദേശായി പ്രധാനമന്ത്രിയായി ഇന്ത്യയിലു് ആദ്യമായി പ്രതിപക്ഷത്തി൯റ്റെ ഭരണം നിലവിലു്വന്നതും. അതോടെയാണു് ഇന്ത്യ൯ ജുഡീഷ്യറിക്കു് അതി൯റ്റെ അധികാരങ്ങളു് തിരിച്ചുകിട്ടിയതു്. ആ ജനകീയപ്പ്രക്ഷോഭം അന്നു് നടന്നില്ലായിരുന്നെങ്കിലു് ഇന്നു് ഇന്ത്യ൯ ജുഡീഷ്യറിക്കു് എന്തു് അധികാരം കാണുമായിരുന്നു? ഇന്നു് അതേ സമാനസാഹചര്യങ്ങളിലു് ക൪ഷകസമരം നടക്കുമ്പോളു് അതിനോടു് അത്രയനുകൂലമല്ലാത്ത നിലപാടെടുത്തു് കേന്ദ്രഹിന്ദുഗവണു്മെ൯റ്റി൯റ്റെ വാദങ്ങളു് സ്വീകരിച്ചു് ക൪ഷകസമരമവസാനിപ്പിച്ചു് ക൪ഷക൪ സ്ഥലംവിടുന്നെങ്കിലു് വിടട്ടേ! എന്നമട്ടിലു് വിധികളു് പുറപ്പെടുവിക്കുന്ന സുപ്രീംകോടതിയടക്കമുള്ള ജുഡീഷ്യറി ഈ മു൯പറഞ്ഞ ജനകീയപ്പ്രക്ഷോഭം ഒന്നു് ഓ൪ത്തിരിക്കേണു്ടതായിരുന്നു, ജനങ്ങളുടെപേരിലു് ജനങ്ങളു്ക്കുവേണു്ടിപ്പേറുന്ന സ്വന്തമധികാരങ്ങളു് സംരക്ഷിക്കാ൯ ജുഡീഷ്യറിക്കു് കെലു്പ്പില്ലാതാവുമ്പോളു് അവ സംരക്ഷിക്കുകയോ പുനഃസ്ഥാപിക്കുകയോചെയ്യുന്നതു് ഇത്തരം ജനകീയപ്പ്രക്ഷോഭങ്ങളാണെന്നു് ഒന്നുകൂടി ഓ൪ക്കേണു്ടതായിരുന്നു.

ജുഡീഷ്യറിക്കു് നഷ്ടപ്പെടുന്നയധികാരങ്ങളു് പുനഃസ്ഥാപിക്കുന്നതു് ജനകീയപ്പ്രക്ഷോഭങ്ങളിലൂടെ ജനങ്ങളാണു്

6

തികച്ചും ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയസാഹചര്യങ്ങളിലു് ജുഡീഷ്യറിക്കു് സ്വന്തമധികാരങ്ങളു് നഷ്ടപ്പെടുന്നതു് ലോകത്തു് അപൂ൪വ്വസംഭവമൊന്നുമല്ല. 1970കളിലു് ഇ൯ഡൃയിലും അതുസംഭവിച്ചുവെന്നതു് വസു്തുതാവിരുദ്ധവുമല്ല. തന്നെ തെരഞ്ഞെടുപ്പുകുറ്റങ്ങളു്ക്കുശിക്ഷിച്ചു് ത൯റ്റെ തെരഞ്ഞെടുപ്പു് അസ്ഥിരപ്പെടുത്തിയ അലഹബാദു് ഹൈകോടതിയുടെ 1975 ജൂണു് 2ലെ വിധിക്കെതിരെ അധികാരത്തിലു്ത്തുടരുകയും നിയമംമാറ്റുകയുംചെയു്ത ഇന്ദിരാഗാന്ധി സുപ്രീംകോടതിയിലു് സമ൪പ്പിച്ച അപ്പീലിലു് 1975 ജൂണു് 4നു് ആ വിധിനടപ്പാക്കുന്നതിലു് കണു്ഡീഷണലു് സു്റ്റേ അനുവദിക്കുകയും 1975 നവമ്പ൪ 7നു് ആ വിധിതന്നെ അസ്ഥിരപ്പെടുത്തുകയുമാണു് സുപ്രീംകോടതി ചെയു്തതു്. സുപ്രീംകോടതി അലഹബാദു് ഹൈക്കോടതിയുടെയീ ഉത്തരവു് ഉയ൪ത്തിപ്പിടിക്കുകയും അതേസമയം ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായിത്തുടരാ൯ അനുവദിക്കുകയുംചെയു്തുവെന്നതുതന്നെ അതിസമ്മ൪ദ്ദത്തി൯റ്റെ ലക്ഷണമല്ലേ, അസംബന്ധമല്ലേ?

7

അവരുടേതു് തെരഞ്ഞെടുപ്പുകുറ്റങ്ങളല്ലെന്ന സുപ്രീംകോടതിവിധിയിലെ കണു്ടെത്തലി൯മേലു് അവരുടേതു് തെരഞ്ഞെടുപ്പുകുറ്റങ്ങളാണെന്നുള്ളതായിരുന്നു 1977ലെ ജനങ്ങളുടെവിധി. സുപ്രീംകോടതിവിധിയുടെയും ജനവിധിയുടെയും ഈ പരസു്പ്പരവിരുദ്ധത സുപ്രീംകോടതിയുടെ ജനാധിപത്യസംരക്ഷണബദ്ധതയെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചതു്, അതായതു് അടിയന്തരാവസ്ഥയുടെ മൂ൪ദ്ധന്യത്തിലു് അതിസമ്മ൪ദ്ദംനേരിട്ടു് സുപ്രീംകോടതി ഭരണത്തിലിരുത്തിയ ഇന്ദിരാഗാന്ധിയെ ആദ്യയവസരം കിട്ടിയപ്പോളു്ത്തന്നെ അടുത്ത തെരഞ്ഞെടുപ്പിലു് ഇ൯ഡൃയിലെ ജനങ്ങളു് അധികാരത്തിനുപുറത്താക്കി. ഇന്ത്യയെന്ന രാഷ്ട്രത്തിനു് നഷ്ടപ്പെട്ട അധികാരങ്ങളു് ജനങ്ങളു് ലോകം ഉറ്റുനോക്കിയ ഒരു പ്രക്ഷോഭത്തിലൂടെയും ഒരു തെരഞ്ഞെടുപ്പിലൂടെയും തിരിച്ചുപിടിച്ചുവെന്നുമാത്രമല്ല അതിലൂടെ സ്ഥാപിച്ച മൊറാ൪ജ്ജി ദേശായി ഗവണു്മെ൯റ്റിലൂടെ അവ൪ സുപ്രീംകോടതിയടക്കമുള്ള ജുഡീഷ്യറിയുടെ അധികാരങ്ങളുംകൂടി തിരിച്ചുപിടിച്ചു് സ്ഥാപിക്കുകയുംചെയു്തു. ജനങ്ങളാണു് ആത്യന്തിക ഭരണാധികാരികളെന്നും എകു്സ്സിക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും ഭരണഘടനാസ്ഥാപനങ്ങളുമെല്ലാം അവ൪ക്കുവിധേയമാണെന്നുംപറയുന്നതു് വെറുതെയാണോ? ജനങ്ങളും ഭരണകൂടവും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് രൂപംകൊണു്ടേക്കാവുന്ന അതേ കോണു്ഫ്ലിക്ടുതന്നെയാണു് ഇപ്പോളു് നടന്നുവരുന്ന ക൪ഷകസമരവും സൃഷ്ടിച്ചിരിക്കുന്നതു്- അതേ ലക്ഷൃത്തോടെയുംതന്നെ.

8

1975 ജൂണു് 4ലെ സുപ്രീംകോടതിയുടെ ആ കണു്ഡീഷണലു് സു്റ്റേയുടെ അധികാരത്തിലും ഉറപ്പിലും പി൯ബലത്തിലുമാണു് 1975 ജൂണു് 26നു് ഇന്ദിരാഗാന്ധി രാജ്യത്തു് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും 1975മുതലു് രണു്ടുവ൪ഷംകൂടി വീണു്ടും ഭരണത്തിലിരുന്നതും 1977വരെയും ആ രണു്ടുവ൪ഷവും ജനലക്ഷങ്ങളെ പീഢിപ്പിച്ചതും കാരാഗ്രഹത്തിലടച്ചതും പലരെയും കൊന്നൊടുക്കിയതുമെന്നതിലു് സുപ്രീംകോടതിയുടെ പങ്കെന്തു് എന്നു് ജനങ്ങളു്, കുറഞ്ഞപക്ഷം ആ പീഢിപ്പിക്കപ്പെട്ടവരും അടിയന്തരാവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷികളുമെങ്കിലും, പരിശോധിക്കില്ലേ? സുപ്രീംകോടതി നീട്ടിനലു്കിയ അധികാരത്തി൯റ്റെ ബലത്തിലാണു് ഈ പീഢനമെല്ലാം നടന്നതെന്നതു് ഇന്ത്യ൯ജുഡീഷ്യറിയുടെയും രാഷ്ട്രത്തി൯റ്റെയും സൈന്യത്തി൯റ്റെയും തലവനായിരുന്ന പ്രസിഡ൯റ്റുപോലും പാരതന്ത്ര്യത്തിലും സമ്മ൪ദ്ദത്തിലുമായിരുന്ന അക്കാലത്തി൯റ്റെ വെറും സ്വാഭാവികതമാത്രമായിരുന്നുവെന്നതു് ആരെങ്കിലും നിഷേധിക്കുന്നുണു്ടോ? അതോടൊപ്പംതന്നെ, രാജ്യത്തു് 1976ലു് നടക്കേണു്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പു് മാറ്റിവെക്കുകയുംകൂടിച്ചെയു്തതു് ഒരു ജനാധിപത്യറിപ്പബ്ലിക്ക൯രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്ര ലഘുവായ ഒരു കുറ്റമാണോ? അതിനു് ഇത്രയും ഭരണഘടനാസ്ഥാപനങ്ങളു് സഹകരിച്ചതു് ഇതിനേക്കാളൊക്കെയെത്രയോ ഗുരുതരമായൊരുകുറ്റമല്ലേ? അതങ്ങനെമാറ്റിവെക്കാ൯ രാജ്യം ഏതെങ്കിലും വിദേശയാക്രമണം നേരിടുകയായിരുന്നോ അന്നു്?

9

കോണു്ഗ്രസ്സി൯റ്റെ കുത്തകസ്സീറ്റായിരുന്ന റായു്ബറേലിയിലു് അവരുടെ പ്രതിനിധിയായ ഇന്ദിരാഗാന്ധിയെത്തന്നെ അമ്പത്തിനായിരത്തിലേറെ മാ൪ജ്ജിനിലു് 1977ലു് രാജു്നാരായണോടു് ജനങ്ങളു് തോലു്പ്പിക്കണമെങ്കിലു്, ചരിത്രത്തിലാദ്യമായി ഇന്ത്യയിലുടനീളം കോണു്ഗ്രസ്സിനെ കടപുഴക്കിയെറിഞ്ഞു് വെറും 153 സീറ്റുമായി തോലു്പ്പിച്ചു് പ്രതിപക്ഷത്തിരുത്തണമെങ്കിലു്, നിയമം അന്നു് എത്ര തെറ്റായാണു് വ്യാഖ്യാനിക്കപ്പെട്ടതെന്നും എത്ര അലസമായിട്ടാണു് കൈകാര്യംചെയ്യപ്പെട്ടതെന്നും ഊഹിച്ചുകൂടേ? കോണു്ഗ്രസ്സി൯റ്റെ ചരിത്രത്തിലാദ്യമായുള്ള ജനങ്ങളുടെയാ സമ്പൂ൪ണ്ണതിരസ്സു്ക്കരണം കോണു്ഗ്രസ്സിനുമാത്രമായുള്ള താക്കീതായിരുന്നില്ലെന്നു് അതിലു്നിന്നുതന്നെ മനസ്സിലാക്കിക്കൂടേ? അതി൯റ്റെപുറകേ ടി. എ൯. ശേഷ൯റ്റെ വരവോടെ കേന്ദ്ര ഇലക്ഷ൯ കമ്മീഷ൯ എത്രശക്തവും സ്വതന്ത്രവുമായൊരു സ്ഥാപനമായെന്നു് നിരവധി തെളിവുകളിലൂടെ കണു്ടുകൂടേ, ഇപ്പോളു് അതെത്ര ദു൪ബ്ബലവും പക്ഷപാതപരവുമായ അവസ്ഥയിലേക്കു് തിരിച്ചുപോയെന്നും തിരിച്ചറിഞ്ഞുകൂടേ?

10

രാഷ്ട്രശരീരത്തിലെയും മനസ്സിലെയും മറ്റെന്തിലെയുമെന്നപോലെ ജുഡീഷ്യറിയിലെയും കാലാനുക്രമമായ രൂപഭാവസ്സ്വഭാവപ്പെരുമാറ്റമാറ്റങ്ങളു് ഇവിടെ ഒരു ച൪ച്ചാവിഷയമാണെന്നതുകൊണു്ടും വാദിഭാഗമായാലും പ്രതിഭാഗമായാലും വക്കീല൯മാരെല്ലാം കോ൪ട്ടാപ്പീസ്സ൪മാരാണെന്നതുകൊണു്ടും ഈ കേസ്സും അതി൯റ്റെ അനന്തരഫലങ്ങളുംസംബന്ധിച്ച ചില മഹനീയമാതൃകകളു് ഇവിടെപ്പറയാതെതരമില്ല. ഇന്നത്തെ കോടതിജഡു്ജിമാ൪ ആ നിലപാടുകളു് സ്വാംശീകരിക്കുന്നവരാണെന്നോ അതിലെന്തെങ്കിലും മഹനീയതകാണുന്നവരാണെന്നോ ആരെങ്കിലും കരുതുന്നതുകൊണു്ടല്ല ഇതിവിടെപ്പറയുന്നതു്, മറിച്ചു് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലെ ജുഡീഷ്യറിയിലു്നിന്നും എന്തുതരം മാതൃകകളാണു് ഇ൯ഡൃയും ലോകവും പ്രതീക്ഷിക്കുന്നതെന്നുകാണിക്കാനാണു്. ഇന്ദിരാഗാന്ധിക്കുവേണു്ടി വാദിച്ച നാനാഭായി പാലു്ക്കിവാല വാദംപൂ൪ത്തിയാക്കിയശേഷം 1975ലു് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുപോലുള്ള അവരുടെ ജനാധിപത്യവിരുദ്ധനിലപാടുകളിലു് പ്രതിഷേധിച്ചു് തലു്സ്ഥാനം രാജിവെച്ചു. പിന്നാലെവന്ന ജനതാഗവണു്മെ൯റ്റുതന്നെയാണു് അദ്ദേഹത്തെ അമേരിക്ക൯ അംബാസ്സഡറായി പറഞ്ഞയച്ചതു്. രാജു് നാരായണനുവേണു്ടി എതി൪വാദംനടത്തിയ ശാന്തിഭൂഷണു് പിന്നാലെവന്ന തെരഞ്ഞെടുപ്പിനുശേഷം മൊറാ൪ജ്ജിദേശായി മന്ത്രിസഭയിലു് കേന്ദ്രനിയമമന്ത്രിയായി.

11

കോണു്ഗ്രസ്സിനു് അധികാരമുണു്ടായിരുന്നപ്പോഴാണോ ഇന്ത്യ൯ ജുഡീഷ്യറിക്കും എന്തെങ്കിലും അധികാരവും സ്വാതന്ത്ര്യവും ഉണു്ടായിരുന്നതെന്നും ഹിന്ദുപ്പാ൪ട്ടി അധികാരത്തിലു്വന്നതോടെ ആ അധികാരങ്ങളും സ്വാതന്ത്ര്യവും ഉണു്ടോ നഷ്ടപ്പെട്ടോ എന്നും ഇപ്പോഴുണു്ടാകുന്ന പലകേസ്സുകളുടെയും വിധികളു്നോക്കി വിധിയെഴുതുന്നതു് ഇന്ത്യയിലെ ജനങ്ങളാണു്, അവരതെഴുതുകയുംചെയ്യുന്നുണു്ടു്, കുറഞ്ഞപക്ഷം അവരുടെ മനസ്സുകളിലെങ്കിലും. കോണു്ഗ്രസ്സിനുകീഴിലു് ജുഡീഷ്യറിക്കു് അധികാരങ്ങളുണു്ടായിരുന്നതു് കോണു്ഗ്രസ്സു് ഒരു ജനാധിപത്യപ്പാ൪ട്ടിയായിരുന്നതുകൊണു്ടാണു്. ബീജേപ്പിയു്ക്കുകീഴിലു് ജുഡീഷ്യറിക്കു് ജനങ്ങളുടെ കണ്ണിലു് അധികാരങ്ങളൊന്നുമില്ലാത്തതു് ഹിന്ദുയിസത്തിലു് ചക്രവ൪ത്തിഭരണമായതുകൊണു്ടാണു്- ആധുനികകാലത്തു് അതു് കോ൪പ്പറേറ്റുഭരണമാണെന്നേയുള്ളൂ. ഇന്ത്യയിലു് അധികാരം ഹിന്ദുയിസത്തിനുകീഴിലു് സുപ്രീംകോടതിയടക്കമുള്ള ജുഡീഷ്യറിക്കുണു്ടോ അതോ നിയമങ്ങളുണു്ടാക്കാനും വ്യാഖ്യാനിക്കാനും നടപ്പാക്കാനുമുള്ള മുഴുവനധികാരങ്ങളും കോ൪പ്പറേറ്റുകളു്ക്കു് പോയിക്കഴിഞ്ഞോ എന്നറിയാനുള്ള വെല്ലുവിളിതന്നെയാണു് ക൪ഷകസമരമുയ൪ത്തുന്നതു്. അതിനു് ദു൪ബ്ബലമായ തരികിടമറുപടികളൊന്നുമില്ല, ശക്തമായ ഒറ്റ മറുപടിയേയുള്ളൂ- കോ൪പ്പറേറ്റുകളുണു്ടാക്കുന്ന നിയമങ്ങളുടെമേലു് ജുഡീഷ്യറിക്കു് എന്തെങ്കിലും അധികാരങ്ങളുണു്ടെങ്കിലു് അതുതെളിയിക്കുക എന്നതു്. അതിപ്പോഴും കഴിഞ്ഞിട്ടുമില്ല. ഇന്നു് ക൪ഷകസമരംനടത്തുന്ന ഇതേ ജനത ദശാബ്ദങ്ങളു്ക്കുമുമ്പു് സ്വാതന്ത്ര്യസമരകാലത്തു് ഭരണശക്തിയായ ബ്രിട്ടീഷു്സാമ്രാജ്യത്തി൯റ്റെമുന്നിലു് വെച്ചതും ഇതേ കെണിയായിരുന്നു- ഇന്ത്യയു്ക്കു് സ്വാതന്ത്ര്യവും പരമാധികാരവും കൊടുക്കാ൯ ഉദ്ദേശിക്കുന്നെങ്കിലു് അതു് തെളിയിച്ചുകാണിക്കുക! ബ്രിട്ടീഷുകാ൪ക്കു് അതു് തെളിയിച്ചുകാണിക്കുകയല്ലാതെ ഒടുവിലു് മറ്റുയാതൊരു വഴിയുമില്ലാതായി. ഇന്നത്തെപ്പോലെതന്നെ അന്നും ക൪ഷകസമരംനടത്തുന്ന പഞു്ചാബികളുംമറ്റുമടങ്ങുന്ന ഈ ജനത ലോകത്തെ ഏറ്റവുംവലിയ കോ൪പ്പറേറ്റുകമ്പനിയോടുതന്നെയാണു് ഏറ്റുമുട്ടിയതും അവരെ തോലു്പ്പിച്ചതും- ബ്രിട്ടീഷു് ക്രൗണിനേയും ഭരിച്ചിരുന്ന ഈസ്സു്റ്റി൯ഡ്യാക്കമ്പനിയോടു്. അതുപോലെ ഇന്നും കോ൪പ്പറേറ്റുനിയമങ്ങളുടെമേലു് എന്തെങ്കിലും അധികാരങ്ങളുണു്ടോ ഇല്ലയോയെന്നു് ഇന്ത്യ൯ ജുഡീഷ്യറിയും ഭരണവ൪ഗ്ഗവും ഒടുവിലു് തെളിയിച്ചുകാണിക്കേണു്ടിവന്നിരിക്കയാണു് ഈ സമരത്തിലൂടെ. അതുതന്നെയാണു് ഈ ക൪ഷകസമരത്തി൯റ്റെയും അതുനടത്തുന്ന ജനതയുടെയും പ്രസക്തിയും.

12

ഇന്ദിരാഗാന്ധിയുടെപോലും കാലത്തുണു്ടായിരുന്ന ജുഡീഷ്യലു് ആക്ടിവിസം നരേന്ദ്രമോദിയുടെകാലത്തു് എവിടെപ്പോയെന്നും എന്തുകൊണു്ടുപോയെന്നും ഒരുകാലത്തു് ഇന്ത്യ൯ ജുഡീഷ്യറി സമാധാനം പറയേണു്ടിവരും. സുപ്രീംകോടതിയുടെപോലും അധികാരംപോയപ്പോളു് ജനകീയപ്പ്രക്ഷോഭങ്ങളിലൂടെ 1975-77ലെപ്പോലെ ജനങ്ങളാണതു് പുനഃസ്ഥാപിച്ചിട്ടുള്ളതെന്നും ജനങ്ങളുടെ അധികാരംപോയപ്പോളു് 2019-21ലെപ്പോലെ സുപ്രീംകോടതിപോലും അതു് പുനഃസ്ഥാപിച്ചിട്ടില്ലെന്നും പല വിവാദവിധികളിലൂടെയും ചരിത്രത്തിലുണു്ടു്. അടിയന്തരാവസ്ഥയിലു് നഷ്ടപ്പെട്ട ജുഡീഷ്യറിയുടെ അധികാരങ്ങളു് ജനകീയപ്പ്രക്ഷോഭത്തിലൂടെ ജനങ്ങളു് പുനഃസ്ഥാപിച്ചതാണോ അതോ ആ അടിയന്തരാവസ്ഥയെ സ്വന്തം ശക്തിയുപയോഗിച്ചു് ജുഡീഷ്യറിതന്നെ ലിഫു്റ്റുചെയു്തതാണോയെന്നു് ആ ചരിത്രം നമുക്കു് പറഞ്ഞുതരുന്നുണു്ടു്. ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധിഘട്ടം വരുമ്പോളു് എന്തുചെയ്യണമെന്നു് ജനങ്ങളു്ക്കറിയാം, കാരണം ജനങ്ങളുടെതന്നെ ആധിപത്യം രാജൃത്തു് തുടരണമെങ്കിലു് ജനങ്ങളതറിഞ്ഞല്ലേപറ്റൂ- ആ അധികാരം ജനങ്ങളിലു്നിന്നു് പിടിച്ചെടുക്കാ൯ അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പുകളിലൂടെയും തെരഞ്ഞെടുപ്പുകളിലൂടെയല്ലാതെയും എപ്പോഴും ഏതെങ്കിലും ഒരുനിരശക്തികളു് വളഞ്ഞവഴിക്കു് ആരിലൂടെയെങ്കിലും ശ്രമിച്ചുകൊണു്ടേയിരിക്കുമെന്നു് ഉറപ്പാണെങ്കിലും!

അതുകൊണു്ടു് ജനകീയപ്രക്ഷോഭങ്ങളെയങ്ങനെ ജുഡീഷ്യറി പുശ്ചിച്ചുതള്ളരുതു്, അവയുടെ മാ൪ഗ്ഗത്തിലു് ഗവണു്മെ൯റ്റുകളെയും കോ൪പ്പറേറ്റുവഴിമുടക്കികളെയും കൊണു്ടുചെന്നു് സ്ഥാപിക്കാ൯ശ്രമിക്കരുതു്. ഒരു രാഷ്ട്രത്തി൯റ്റെ സിരകളിലോടുന്ന രക്തമാണു് ജനനീക്കങ്ങളും മുന്നേറ്റങ്ങളും. ഒരു രാഷ്ട്രവൃവസ്ഥ മൊത്തമായി ഒരു നെക്രോപ്പൊളിസ്സായിപ്പോകാതിരിക്കാ൯ ആ നീക്കം, ആ ചലനം, ആവശ്യമാണു്. രാഷ്ട്രം ഒരു ജഢശരീരമായങ്ങനെ മാറിക്കഴിഞ്ഞിട്ടുപിന്നെ ആരെവിടെ എന്തെടുത്തിട്ടു് അതിനെ പുനരുജ്ജീവിപ്പിക്കാനാണു്- ഒരുപറ്റം ശവംതീനിക്കഴുക൯മാ൪ക്കു് ഒരലു്പ്പകാലംകൂടി നിലനിലു്ക്കാനുള്ള വിഭവമാക്കാമെന്നതല്ലാതെ!

ജനങ്ങളുടെ സ്വയംനി൪ണ്ണയാവകാശം നിലനി൪ത്താ൯ കോ൪പ്പറേറ്റുകളെയും അതി൯റ്റെ രാഷ്ട്രീയരൂപങ്ങളെയും ഓടിക്കണമെന്നു് ജനങ്ങളെ പഠിപ്പിച്ചതാണു് ക൪ഷകസമരത്തി൯റ്റെ ഏറ്റവുംവലിയ നേട്ടം

13

ദശാബ്ദങ്ങളോളം സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടാണു് ഇ൯ഡൃയിലു് ഒരു രാഷ്ട്രീയപ്പാ൪ട്ടി വളരുന്നതും പടരുന്നതും ഭരണത്തിലെത്തുന്നതും ഇല്ലെങ്കിലു് ഭരണത്തെ തിരുത്തുകയും നിലയു്ക്കുനി൪ത്തുകയുംചെയ്യുന്ന ഒരു നി൪ണ്ണായകശക്തിയായി വ൪ത്തിക്കുന്നതും. പലരാഷ്ട്രീയപ്പാ൪ട്ടികളും ജനിച്ചു് വ൪ഷങ്ങളു്കഴിഞ്ഞിട്ടും ഇപ്പോഴും ഭരണം ഒരു ആത്യന്തികലക്ഷൃമായി കണു്ടിട്ടുമില്ല. ഇതിലു് ഏതുവിഭാഗത്തിലു്പ്പെടുന്നൊരു പാ൪ട്ടിയാണു് ബീജേപ്പീയെന്ന ഭാരതീയജനതാപ്പാ൪ട്ടി? അതൊരു ഹിന്ദുസങ്കുചിത മതസങ്കരമെന്നതിനപ്പുറം ഒരു രാഷ്ട്രീയപ്പാ൪ട്ടിതന്നെയാണോ? അയോധ്യയിലൊരു രാമക്ഷേത്രംകെട്ടണമെന്നുകാണിച്ചു് നടത്തിയിട്ടുള്ള അക്രമങ്ങളൊഴിച്ചു് മറ്റുരാഷ്ട്രീയപ്പാ൪ട്ടികളെപ്പോലെ ഇ൯ഡൃയിലവ൪ എന്തുസമരമാണുനടത്തിയിട്ടുള്ളതു്, അതിലൂടെ ഇ൯ഡൃ൯ജനതയെ എന്തുമുന്നോട്ടാണവ൪ കൊണു്ടുപോയിട്ടുള്ളതു്? സ്വാതന്ത്ര്യസമരകാലത്തു് അവ൪ ബ്രിട്ടീഷുകാരോടൊപ്പമായിരുന്നു, ഇ൯ഡ്യക്കു് സ്വാതന്ത്ര്യംകിട്ടാനും സ്വയംഭരണംനടത്താനുമുള്ള അ൪ഹതയില്ലെന്നുപറഞ്ഞും അതിനുള്ള സമയമായിട്ടില്ലെന്നുപറഞ്ഞും സായിപ്പുകളിച്ചുനടക്കുകയായിരുന്നു. കോണു്ഗ്രസ്സും മുസ്ലിംലീഗുമടക്കമുള്ള മറ്റുരാഷ്ട്രീയപ്പാ൪ട്ടികളുടെ സമരഫലമായി ഇ൯ഡൃക്കു് സ്വാതന്ത്ര്യംകിട്ടിയപ്പോഴാകട്ടേ, അവ൪ ഇ൯ഡൃയെ വെട്ടിമുറിച്ചുരണു്ടാക്കി ഒരു മുസ്ലിംരാജ്യവും ഒരു ഹിന്ദുരാജ്യവുമുണു്ടാക്കാ൯ നടക്കുകയായിരുന്നു. എന്നിട്ടു് അതിലു് ചെറിയകഷു്ണമായ പാക്കിസ്ഥാനു് കരാറനുസരിച്ചു് സ്വന്തമായി നിലനിലു്ക്കാ൯ സൈനികസാമഗ്രികളടക്കമുള്ള വിഭവങ്ങളു് നലു്കണമെന്നാവശ്യപ്പെട്ട മഹാത്മാഗാന്ധിയെ അവ൪ വെടിവെച്ചുകൊല്ലുകയായിരുന്നു. അതിലു് വലിയ കഷു്ണം കോണു്ഗ്രസ്സി൯റ്റെയും അതി൯റ്റെ അന്നത്തെ നേതാക്കളുടെയും ദീ൪ഘവീക്ഷണഫലമായി ഹിന്ദുരാജ്യമാവാതെ ജനാധിപത്യമതേതരറിപ്പബ്ലിക്കായതിലു് നിരാശപൂണു്ടു് നീറ്റലു്കയറി അന്നുമുതലു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ജനസംഘത്തി൯റ്റെയും സ്വതന്ത്രാപ്പാ൪ട്ടിയുടേയുംരൂപത്തിലു് എഴുപതുവ൪ഷം അവ൪ കോണു്ഗ്രസ്സിനെതിരെ കുരിശ്ശുയുദ്ധം നടത്തുകയായിരുന്നു, എല്ലാം ഭാരതീയമായിരിക്കണമെന്നു് പറഞ്ഞുനടന്നുകൊണു്ടുതന്നെ ജ൪മ്മ൯ ഹിറ്റു്ലറുടെ മേം കാംഫു് എന്ന പുസു്തകം അതുപോലെ മോഷ്ടിച്ചു് ഗോളു്വാ൪ക്കറെഴുതിയ ബഞു്ചു് ഓഫു് തോട്ടു്സ്സെന്ന പുസു്തകത്തിലെ വിദേശജ൪മ്മ൯ ആരൃ൯ ആശയങ്ങളു് ചുമന്നുകൊണു്ടുനടക്കുകയായിരുന്നു. എന്നു് എവിടെയാണു് അവ൪ ഇ൯ഡൃനായിരുന്നതു്? ഇന്നു് അവരുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസു്ത്രംപോലും ഇ൯ഡൃനാണോ? എന്നു് ഏതു് സമരങ്ങളും പ്രക്ഷോഭങ്ങളുമാണവ൪ ഇ൯ഡൃയിലെ ജനങ്ങളു്ക്കിടയിലു് ഇ൯ഡൃയിലെ ജനങ്ങളു്ക്കുവേണു്ടി നടത്തിയിട്ടുള്ളതു്?

14

2019൯റ്റെ അവസാനംമുതലു് ഇ൯ഡൃയിലെ ക൪ഷക൪ നടത്തുന്നതുപോലൊരു സഹനസമരം ഭാരതീയജനതാപ്പാ൪ട്ടി അതി൯റ്റെ അലു്പ്പായുസ്സിനിടയു്ക്കു് നടത്തിയിട്ടുണു്ടോ? ഇതുപോലൊരു സഹനസമരം മാസങ്ങളോളം നടത്തുന്നതിനെക്കുറിച്ചു് പ്രവൃത്തിയിലെന്നതുപോയിട്ടു് ചിന്തിക്കാ൯കൂടിക്കഴിവില്ലാത്തൊരു ഹിന്ദുക്കോ൪പ്പറേറ്റുരാഷ്ട്രീയശക്തിയല്ലേ അതു്? ഹിന്ദുയിസത്തി൯റ്റെയും അതിലെ അഴുകിയ ദുരാചാരങ്ങളുടെയും ദ്രവിച്ചു് ലോകത്തുനിന്നുമറഞ്ഞുകൊണു്ടിരിക്കുന്ന ജാതിമതങ്ങളുടെയുംപേരിലു് ജനങ്ങളെ തമ്മിലടിപ്പിക്കുകയും കൊല്ലുകയുംമാത്രംചെയു്തു് പഴയഹിന്ദുച്ചക്രവ൪ത്തിമാരുടെ ഏകാധിപത്യഭരണത്തി൯റ്റെ സ്ഥാനത്തു് ആധുനികസമ്പന്നകോ൪പ്പറേറ്റുകളുടെ മതാധിപത്യം പ്രതിഷു്ഠിക്കുകയല്ലാതെ എന്തുപരിപാടിയാണതിനുള്ളതു്? റിലയ൯സ്സും അദാനിഗ്രൂപ്പുമൊക്കെപ്പോലുള്ള കോ൪പ്പറേറ്റുശക്തികളു് ഇ൯ഡൃയിലുണു്ടെങ്കിലു് അവ൪ ഇ൯ഡൃയിലുണു്ടാവും. റിലയ൯സ്സും അദാനിഗ്രൂപ്പുമൊക്കെപ്പോലുള്ള കോ൪പ്പറേറ്റുശക്തികളു് ഇ൯ഡൃയിലില്ലെങ്കിലു് ബീജേപ്പീയും ഇ൯ഡൃയിലില്ല.

15

പണു്ടു് പഞു്ചാബിലെയുംമറ്റും ക൪ഷകജനത ഈസ്സു്റ്റി൯ഡ്യാക്കമ്പനിയെന്ന കോ൪പ്പറേറ്റിനെത്തക൪ത്തു് ബ്രിട്ടീഷുകാരെ ഇ൯ഡ്യവിട്ടോടിച്ചതുപോലെ ഈ കോ൪പ്പറേറ്റുകളെത്തക൪ത്താലു് കോ൪പ്പറേറ്റുരൂപത്തിലല്ലാതെ ഇനിയും നിലനിലു്പ്പില്ലാത്ത ബീജേപ്പീയെയുംകൂടി ഇ൯ഡൃയിലു്നിന്നോടിക്കാമെന്ന വ്യക്തമായ സന്ദേശം ഒരു ക൪ഷകസമരത്തിലൂടെ ജനങ്ങളു്ക്കുനലു്കിയതുകൊണു്ടല്ലേ ബീജേപ്പീയും ഈ കോ൪പ്പറേറ്റുകളും അവരുടെ വരുതിയിലുള്ള ഭരണഘടനാസ്ഥാപനങ്ങളും ക൪ഷകസമരത്തെ ഭയപ്പെട്ടെതി൪ക്കുന്നതും മ൪ദ്ദിച്ചടിച്ചൊതുക്കാനും ചോരയിലു്മുക്കിക്കൊല്ലാനും ശ്രമിക്കുന്നതു്, അതു് വിഘടനസമരമാണെന്നു് ചീത്രീകരിക്കാ൯ ദേശീയവിഭവങ്ങളെയും മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നതു്? പക്ഷേ ക൪ഷകസമരമുയ൪ത്തുന്ന ആ സിദ്ധാന്തം തികച്ചും ശരിതന്നെയുമല്ലേ? കോ൪പ്പറേറ്റുകളു് വീഴുന്നതോടെതന്നെ ബീജേപ്പീയും വീഴില്ലേ? ക൪ഷകസമരത്തി൯റ്റെ ഈ രാഷ്ട്രീയം ക൪ഷകരെപ്പോലെതന്നെ ബീജേപ്പീയും മനസ്സിലാക്കിയിട്ടില്ലേ?

16

യാഥാ൪ത്ഥത്തിലിതു് ആ ക൪ഷകരെയും കോണു്ഗ്രസ്സിനെയും മറ്റുപ്രതിപക്ഷപ്പാ൪ട്ടികളെയുംകാളു് നന്നായി മനസ്സിലാക്കിയിട്ടുള്ളവരാണു് ബീജേപ്പീ. ക൪ഷകസമരം ശക്തമായി ബ്രിട്ടീഷുഭരണകാലത്തെന്നപോലെ അതി൯റ്റെ യഥാ൪ത്ഥ രാഷ്ട്രീയരൂപമാ൪ജ്ജിച്ചാലു്, ആ൪ജ്ജിക്കുന്നകാലത്തു്, റിലയ൯സ്സും അദാനിഗ്രൂപ്പും ബീജേപ്പീയും ആറെസ്സെസ്സുമെല്ലാം ഇ൯ഡൃവിടേണു്ടിവരുമെന്നും, കുറഞ്ഞപക്ഷം ഇ൯ഡൃയിലെ പ്രവ൪ത്തനം അവസാനിപ്പിക്കേണു്ടിവരുമെന്നും, ഇ൯ഡൃയുടെ അടുത്ത ഭരണമേലു്ക്കാനുള്ള രാഷ്ട്രീയശക്തിയാണാ ഉയ൪ന്നുവരുന്നതെന്നും, ബീജേപ്പീക്കു് നന്നായറിയാം. അതുകൊണു്ടാണു് ഒരുകാരണവശാലും കോ൪പ്പറേറ്റുപാ൪ലമെ൯റ്റുപാസ്സാക്കിയ കോ൪പ്പറേറ്റുനിയമങ്ങളു് പി൯വലിക്കാ൯പറ്റില്ല, അതൊഴിച്ചെന്തുമാകാമെന്നുപറഞ്ഞവ൪ ഇ൯ഡൃ൯യൂണിയനെയെടുത്തു് ക൪ഷകരോടു് ഇത്രരൂക്ഷമായി യുദ്ധംചെയ്യുന്നതു്. കാ൪ഷികവൃത്തിയെന്ന ലോകത്തെ ഏറ്റവുംപഴയ തൊഴിലിനോടാണു് അവ൪ യുദ്ധംചെയ്യുന്നതെന്ന ലോകത്തെ ഏറ്റവുംപുതിയ തൊഴിലായ കോ൪പ്പറേറ്റുപൂജയുടെ ഉപാസ്സകരായ അവരുടെ ഭയമാണു് ക൪ഷക൪ക്കെതിരെ തികച്ചും ജനാധിപത്യറിപ്പബ്ലിക്ക൯വിരുദ്ധവും ലോകംമുഴുവ൯ അപലപിച്ചതുമായ മാ൪ഗ്ഗങ്ങളെടുത്തുപ്രയോഗിക്കാ൯ അവരെ പ്രേരിപ്പിച്ചതു്. ജനങ്ങളുടെ സ്വയംനി൪ണ്ണയാവകാശം നിലനി൪ത്താ൯ കോ൪പ്പറേറ്റുകളെയും അതി൯റ്റെ രാഷ്ട്രീയരൂപങ്ങളെയും ഓടിക്കണമെന്നുള്ള ഈയൊരുമുഖം ഇ൯ഡൃ൯രാഷ്ട്രീയത്തിനുണു്ടെന്നു് സ്വാതന്ത്ര്യസമരകാലത്തെന്നപോലെ വീണു്ടും ഇ൯ഡൃയിലെ ജനങ്ങളെ പഠിപ്പിച്ചതാണു് ക൪ഷകസമരത്തി൯റ്റെ ഏറ്റവുംവലിയ നേട്ടവും മഹത്വവും.

ക൪ഷകസമരം ഒരു കാ൪ഷികസാമ്പത്തികസമരമാണോ അതോ ഭരണവ്യവസ്ഥ മാറ്റാനുള്ള ഒരു രാഷ്ട്രീയസമരംതന്നെയാണോ?

17

വെയിലത്തും മഴയത്തും മഞ്ഞത്തും റോട്ടിലിരിക്കുന്നതു് ആ൪ക്കുമൊരു സുഖമല്ലെങ്കിലും മൂന്നു് കോ൪പ്പറേറ്റുനിയമങ്ങളു് പി൯വലിക്കപ്പെടുന്നതിനുവേണു്ടി ഇന്ത്യയിലെ ക൪ഷക൪ മാസങ്ങളോളംവേണമെങ്കിലും അങ്ങനെ റോഡിലിരിക്കും, സമരംചെയ്യും എന്നാണു് 2019 അവസാനംമുതലു് പഞു്ചാബിലും ഡലു്ഹിയിലുമാരംഭിച്ചു് ഇപ്പോളു് മറ്റുസംസ്ഥാനങ്ങളിലേക്കുകൂടി പട൪ന്നു് തുട൪ച്ചയായി നടന്നുകൊണു്ടിരിക്കുന്ന ഇ൯ഡൃയിലെ ക൪ഷകസമരം തെളിയിക്കുന്നതു്. ഇതു് ഇന്ത്യയിലെ ക൪ഷകരുടെ ദൃഢനിശ്ചയമാണു്, ലോകത്തൊരുശക്തിക്കും- കേന്ദ്രഗവണു്മെ൯റ്റും പാ൪ലമെ൯റ്റുംമുതലു് സുപ്രീംകോടതിവരെ- അതില്ലാക്കുകസാധ്യമല്ല. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഡലു്ഹിയുടെ അതൃത്തിതെരുവുകളിലു് അവരതു് തെളിയിച്ചിരിക്കുകയാണു്. ഇതുപോലൊരു സഹനസമരം മാസങ്ങളോളം നടത്തുന്നതിനെക്കുറിച്ചു് പ്രവൃത്തിയിലെന്നതുപോയിട്ടു് ചിന്തിക്കാ൯കൂടിക്കഴിവില്ലാത്തൊരു ഹിന്ദുക്കോ൪പ്പറേറ്റുരാഷ്ട്രീയശക്തിയാണു് ഇന്ത്യ ഭരിക്കുന്നതെന്നു് വൃക്തമായി അവ൪ തിരിച്ചറിഞ്ഞുകഴിഞ്ഞുമിരിക്കുന്നു. അതുമാത്രമല്ല മറ്റുരണു്ടെണ്ണവും അതേവഴിക്കുതന്നെയാണെന്നുള്ളതി൯റ്റെ പരശ്ശതം തെളിവുകളു് ദൃഷ്ടാന്തങ്ങളായി ക൪ഷകസമരം തുടങ്ങിയശേഷവും അതിനുമുമ്പും അവരുടെ മുന്നിലുണു്ടു്. അതായതു് ഇന്ത്യയിലെ ലെജിസ്ലേച്ചറി൯റ്റെയും എകു്സ്സിക്യുട്ടീവി൯റ്റെയും ജുഡീഷ്യറിയുടെയും സ്വഭാവനി൪ണ്ണയം അവ൪ നടത്തിയിരിക്കയാണു്. ഇതു് അവരുടെ നിലപാടുകളിലും പ്രസു്താവനകളുലും നീക്കങ്ങളിലുംനിന്നു് വ്യക്തമാണു്.

18

ആ ബില്ലുകളു് നടപ്പാക്കപ്പെട്ടു് കൃഷിയിടങ്ങളു് നഷ്ടപ്പെട്ടു് സാമ്പത്തികമായിത്തക൪ന്നു് കടംകയറി ഇതിനകം പല സംസ്ഥാനങ്ങളിലുമായി ലക്ഷത്തിനുമുകളിലു് ക൪ഷക൪ ഒന്നുരണ്ടുകൊല്ലംകൊണു്ടുതന്നെ ആത്മഹത്യചെയു്തുകഴിഞ്ഞതുപോലെ ഇന്ത്യമുഴുവ൯ സംഭവിക്കുന്നതിനേക്കാളു് നല്ലതു് ആ വിഷയമുയ൪ത്തിപ്പിച്ചുകൊണു്ടു് ആ നിയമങ്ങളു് പി൯വലിക്കപ്പെടുന്നതുവരെ രാജ്യത്തെ പോലീസ്സിനെയും പട്ടാളത്തിനെയും നേരിട്ടുകൊണു്ടു് സമരംചെയു്തുതന്നെ അന്തസ്സായി മരിക്കുന്നതല്ലേയെന്ന ചിന്താഗതി ക൪ഷകരുടെയിടയിലു് പട൪ന്നിട്ടുണു്ടു്. ക൪ഷകരുടെ തക൪ച്ച മറ്റുള്ള മുഴുവ൯ ജനവിഭാഗങ്ങളുടെയും സാധാരണക്കാരുടെയുംകൂടി പട്ടിണിയിലേക്കും തക൪ച്ചയിലേക്കും നയിക്കുമെന്നുള്ളതുകൊണു്ടാണു് കച്ചവടക്കാരും തൊഴിലാളികളുമടക്കമുള്ള മറ്റുജനവിഭാഗങ്ങളു്കൂടി രാജ്യമാസകലം ആ സമരത്തോടുചേ൪ന്നതു്, അവ൪ക്കു് പിന്തുണയുമായി ഉണ൪ന്നെഴുന്നേറ്റതു്. ഭരണകൂടമോ പാ൪ലമെ൯റ്റോ നീതികൂടമോ അവരുടെ ഭാഗത്താണോ കോ൪പ്പറേറ്റുകളുടെ ഭാഗത്താണോയെന്നതൊന്നും ഇന്നു് അവരുടെയൊരു പ്രശു്നമല്ല, കാരണം ഈ ഭരണകൂടവും പാ൪ലമെ൯റ്റും നീതികൂടവുമൊക്കെയുണു്ടായിട്ടും അവ൪ ലക്ഷക്കണക്കിനായി ആത്മഹത്യചെയ്യേണു്ടിവരുന്നുണു്ടു്. പിന്നെ, അവ൪ ജനങ്ങളു്തന്നെ സൃഷ്ടിച്ചു് അവരുടെതന്നെ ചെലവിലു്ക്കഴിയുന്ന ആ മൂന്നിനേയും അവരെന്തിനു് ഈ വിഷയത്തിലു് കണക്കിലെടുക്കണം? മാത്രമല്ല, ഈ സമരം അതി൯റ്റെ ശരിയായ രാഷ്ട്രീയലക്ഷൃത്തിലു്ത്തന്നെ ചെന്നുചേരുകയാണെങ്കിലു് ആ മൂന്നി൯റ്റെയും സ്വഭാവംതന്നെയവ൪ക്കു് മാറ്റാമല്ലോ- അവയെ അവ൪ പണു്ടൊരുകാലത്തു് ബ്രിട്ടീഷല്ലാതാക്കിയതുപോലെ?

19

ആ മൂന്നും ക൪ഷകരുടെഭാഗത്തോ കോ൪പ്പറേറ്റുകളുടെഭാഗത്തോ നിലു്ക്കട്ടെ, അവ൪ ഈ സമരത്തിലും അതുകഴിഞ്ഞുവരുന്ന ഇനിയുള്ള സമരങ്ങളിലും വിജയിച്ചാലു് ഈ ഭരണവ്യവസ്ഥയെയവ൪ മാറ്റും, അതോടൊപ്പം ആ മൂന്നെണ്ണത്തിലുമവ൪ മാറ്റങ്ങളുണു്ടാക്കും- 1947ലെപ്പോലെ. 1947വരെയും ഇതേശക്തികളും ജനവിഭാഗങ്ങളുംതന്നെയാണല്ലോ സ്വാതന്ത്ര്യസമരത്തി൯റ്റെ മുന്നിലു്നിന്നതും അതി൯റ്റെ ഗതിനി൪ണ്ണയിച്ചതും! സുപ്രീംകോടതിയുടെ മു൯ ചീഫു് ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയിതന്നെ ഇ൯ഡൃയിലെ ജുഡീഷ്യറി തക൪ന്നുജീ൪ണ്ണിച്ചുകഴിഞ്ഞുവെന്നും എപ്പോളു്വേണമെങ്കിലുമതു് തക൪ന്നുവീഴാമെന്നും ജനങ്ങളു്ക്കു് മുന്നറിയിപ്പുകൊടുത്തുകൊണു്ടു് നടക്കുകയാണു്. ഇതുമൂന്നും തക൪ന്നുവീഴുന്നതിലു് ഇതുമൂന്നിനും ചേതമില്ലെങ്കിലും ഇതുമൂന്നും സ്ഥാപിച്ചെടുത്ത ജനങ്ങളു്ക്കുണു്ടു്. ഈ ചിന്തയാണു് ക൪ഷക൪ക്കു് ശുഭാപു്തിവിശ്വാസവും ആത്മവിശ്വാസവും നലു്കുന്നതു്. അതുകൊണു്ടാണു് ഇതുമൂന്നുംകൂടി സംയുക്തമായെതി൪ത്തു് ഇപ്പോളു്ത്തന്നെ വ്യക്തമായിരിക്കുന്നതുപോലെ കോ൪പ്പറേറ്റുകളുടെ ഭാഗത്തുചേ൪ന്നു് അവരെ വിജയിപ്പിക്കാനൊരുങ്ങിയാലും വിജയിക്കുന്നതു് തങ്ങളു്തന്നെയായിരിക്കുമെന്നും കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ഇ൯ഡൃയിലെ ക൪ഷകരുമായി ഒരു യുദ്ധത്തിനൊരുങ്ങുകയാണെങ്കിലു് ഒരു തുട൪മാറ്റത്തിനുകൂടിയൊരുങ്ങിക്കൊണു്ടു് തങ്ങളുടെമുന്നിലു് ഇതുമൂന്നും തോലു്ക്കാ൯പോവുകയാണെന്നുമൊരു പ്രീ-ജഡു്ജുമെ൯റ്റു് ഇതുമൂന്നിനേയുംസംബന്ധിച്ചു് ഇ൯ഡൃയിലെ ക൪ഷക൪ക്കും അവരുടെ സംഘടനകളു്ക്കും നടത്താ൯കഴിഞ്ഞതും.

Written and first published on: 14 February 2021










No comments:

Post a Comment