Thursday, 4 February 2021

448. വോട്ടിംഗു് യന്ത്രങ്ങളും തെരഞ്ഞെടുപ്പുകമ്മീഷനും പാ൪ലമെ൯റ്റിലെ ഭൂരിപക്ഷവുമൊക്കെ ബീജേപ്പീയുടെ കൈയ്യിലിരിക്കും, ജനകീയപ്പ്രക്ഷോഭത്തിലു് കാലാവധിയെത്തുന്നതിനുമുമ്പേ ഗവണു്മെ൯റ്റു് ഇറങ്ങിപ്പോവുകയുംചെയ്യും.

448

വോട്ടിംഗു് യന്ത്രങ്ങളും തെരഞ്ഞെടുപ്പുകമ്മീഷനും പാ൪ലമെ൯റ്റിലെ ഭൂരിപക്ഷവുമൊക്കെ ബീജേപ്പീയുടെ കൈയ്യിലിരിക്കും, ജനകീയപ്പ്രക്ഷോഭത്തിലു് കാലാവധിയെത്തുന്നതിനുമുമ്പേ ഗവണു്മെ൯റ്റു് ഇറങ്ങിപ്പോവുകയുംചെയ്യും. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joseph Redfield Nino. Graphics: Adobe SP.

1

വോട്ടിംഗു് യന്ത്രങ്ങളും തെരഞ്ഞെടുപ്പുകമ്മീഷനും പാ൪ലമെ൯റ്റിലെ ഭൂരിപക്ഷവുമൊക്കെ ബീജേപ്പീയുടെ കൈയ്യിലിരിക്കും, ജനകീയപ്പ്രക്ഷോഭത്തിലു് കാലാവധിയെത്തുന്നതിനുമുമ്പേ ഗവണു്മെ൯റ്റു് ഇറങ്ങിപ്പോവുകയുംചെയ്യും. ഇതാണു് ഇന്ത്യയിലു് സംഭവിക്കാ൯പോകുന്നതെന്നതു് ഒരു പ്രവചനമൊന്നുമല്ല, ഇന്ത്യയിലിപ്പോളു് സംഭവിച്ചുകൊണു്ടിരുക്കുന്നതെല്ലാം നിരീക്ഷിച്ചുകൊണു്ടിരിക്കുന്ന ഏതൊരാളു്ക്കുമറിയാവുന്ന ഒരു കാര്യംമാത്രമാണു്. അതുകൊണു്ടാണു് ഭരണം നഷ്ടപ്പെടുകമാത്രമല്ല ഒരു രാഷ്ട്രീയപ്പാ൪ട്ടിയെന്നനിലയിലു് ബീജേപ്പീ തക൪ന്നുപോവുകകൂടിച്ചെയു്തേക്കുമെന്നും അതിനുതൊട്ടുപുറകേ ബീജേപ്പീയുടെ ദേശീയനേതാക്കളു് പലരും രാജ്യദ്രോഹപ്പ്രവ൪ത്തനങ്ങളു്ക്കും വിദേശക്തികളു്ക്കും രാജ്യത്തിനകത്തുതന്നെയുള്ള വിദ്രോഹശക്തികളു്ക്കും രാജ്യരഹസ്യങ്ങളു് ചോ൪ത്തിക്കൊടുത്തതിനും ആറുദശാബ്ദങ്ങളു്കൊണു്ടു് രാഷ്ട്രം കെട്ടിപ്പടുത്ത ദേശീയസ്ഥാപനങ്ങളു് പൊതു ഉടമസ്ഥതയിലു്നിന്നും സ്വകാര്യവ്യക്തികളുടെ ശേഖരത്തിലേക്കു് കൈമാറിയത്തിനും ഭരണവും ബഡു്ജറ്റുമായൊക്കെ ബന്ധപ്പെട്ട കൈക്കൂലികളു്ക്കും ക്രമക്കേടുകളു്ക്കും അഴിമതികളു്ക്കും അകത്താവുകകൂടിച്ചെയ്യുമെന്നു് അറിഞ്ഞുകൊണു്ടുതന്നെയാണു് ബഡു്ജറ്റിലൂടെ ഒരവസാനക്കൊയു്ത്തുകൂടിനടത്തിയിട്ടു് രാജ്യംവിട്ടുപോകാമെന്ന ഉദ്ദേശത്തോടെ അങ്ങേയറ്റം റെക്കു്ലെസ്സായി പല ഭരണനടപടികളും നയപരമായ തീരുമാനങ്ങളുമൊക്കെ എടുക്കുന്നതു്. രാജ്യത്തു് തങ്ങിനിലു്ക്കാനുദ്ദേശിക്കുന്നവ൪ ഒരിക്കലും എടുക്കാത്ത തീരുമാനങ്ങളാണെടുക്കുന്നവയെല്ലാം. അതിലു്നിന്നുതന്നെ ആണുംപെണ്ണുമായ ഭരണകൂടനായകരുടെ ഭാവിപരിപാടികളു് വ്യക്തമാണു്. ഇന്ത്യയെപ്പറ്റിച്ചു് പണമുണു്ടാക്കിയിട്ടു് ഇന്ത്യക്കാ൪ ഇന്ത്യവിട്ടുപോകുന്നതു് അല്ലെങ്കിലുമിപ്പോളു് ഒരു പതിവുസംഭവമാണു്. ഇവരിലാരെയും വിദേശത്തുനിന്നും പിടികൂടി തിരികെക്കൊണു്ടുവരാനോ അവ൪ കൈക്കലാക്കിയ പണം തിരികെപ്പിടിക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നുമാത്രമല്ല ഇങ്ങനെ കടന്നുകളഞ്ഞ വ്യക്തികളുടെ ഒരു പരമ്പരതന്നെ നടന്നതു് ബീജേപ്പീ ഇന്ത്യയിലു് അധികാരത്തിലു് വന്നതിനുശേഷവുമാണു്. റിപ്പോ൪ട്ടുചെയ്യപ്പെട്ടിട്ടുള്ള കേസ്സുകളുടെ എത്രയോയിരട്ടിയായിരിക്കണം ഇതുവരെയും പുറത്തുവരാത്ത കേസ്സുകളു്! ഭാരതീയജനതാപ്പാ൪ട്ടിയും അതിലൂടെ പണമുണു്ടാക്കുന്നവരും അവരോടുകൂടുന്ന പണക്കാരും ഇന്ത്യയെ അത്രയേ മൈ൯ഡുചെയ്യുന്നുള്ളൂ. അതുകൊണു്ടു് ഭരണകൂടത്തി൯റ്റെ ഭാവിപരിപാടികളു് വ്യക്തമാണു്.

2

ഈപ്പറഞ്ഞ രാജ്യദ്രോഹപരമായ കുറ്റങ്ങളു്ക്കും ചാരപ്പ്രവ൪ത്തനങ്ങളു്ക്കും സൈന്യത്തോടുബന്ധപ്പെട്ട ഒറ്റുകൊടുക്കലുകളു്ക്കും വ൪ഗ്ഗീയകലാപമുണു്ടാക്കാനായുള്ള ശ്രമങ്ങളു്ക്കും അവ ഉണു്ടാക്കിയതിനും ബീജേപ്പീയുടെ അനേകം നേതാക്കളുടെമേലു് പല സംസ്ഥാനങ്ങളിലും ഇതിനകംതന്നെ പല കേസ്സുകളും നിലവിലുണു്ടു്. ചില൪ അറസ്സു്റ്റിലാവുകയും ചില൪ കോടതികളിലു് വിചാരണ നേരിടുകയുമാണു്. ഏറ്റവുമവസാനം ഇത്തരത്തിലൊരു അറസ്സു്റ്റും കേസ്സുമുണു്ടായതു് 2021 ഫെബ്രുവരി ഒന്നാംതീയതി ബീജേപ്പീയുടെതന്നെ സഖ്യകക്ഷിയായ അണ്ണാ ഡി. എം. കെ. ഭരിക്കുന്ന തമിഴു്നാട്ടിലു് കോയമ്പത്തൂ൪ മേട്ടുപ്പാളയത്തുനിന്നും ഒരു ബീജേപ്പീ തൊഴിലു്സ്സംഘടനയുടെ ദേശീയസെക്രട്ടറിയായിരുന്ന കല്യാണരാമനെയും സംഘത്തെയും പിടിച്ചതാണു്. ഇയാളെവിടെച്ചെന്നുപ്രസംഗിച്ചാലും തൊട്ടുപുറകേ അവിടെയൊരു വ൪ഗ്ഗീയകലാപമുണു്ടാകുമത്രേ! രാജ്യത്തൊരിടത്തും തലപൊക്കാ൯കഴിയാതെകിടന്ന ഇത്തരം വിഷപ്പാമ്പുകളു്ക്കു് ഒരു വ൪ഗ്ഗീയവിഷപ്പാ൪ട്ടിയുണു്ടാക്കി രാജ്യംമുഴുവ൯ തലപൊക്കാ൯ അവസരമുണു്ടാക്കിക്കൊടുത്തതുകൊണു്ടാണു് ബീജേപ്പീയു്ക്കു് അധികാരത്തിലെത്താ൯ കഴിഞ്ഞതുതന്നെ, കാരണം പത്തിവിട൪ത്തിനിന്നാടണമെന്നാഗ്രഹമുള്ള മൂ൪ഖ൯മാ൪ക്കു് ജാതിമതങ്ങളിഴുകിച്ചേ൪ന്നഴുകിയ ഇ൯ഡൃയിലു് വല്ല പഞ്ഞവുമുണു്ടോ?

ഇപ്പോളു് രാജ്യം ഭരിച്ചുകൊണു്ടിരിക്കുന്ന ബീജേപ്പീയുടെ നേതാക്കളു്മാത്രമാണു് ഇത്തരം കേസ്സുകളിലു് കുടുങ്ങുന്നതെന്നതു് ജ൯മനാതന്നെ ബീജേപ്പീ രാജ്യദ്രോഹപരമാണെന്നും ഇതുവരെ പിടിവീഴാത്ത പലരും ഇനിയും അതി൯റ്റെ നേതൃത്തിലുണു്ടെന്നുമുള്ളതി൯റ്റെ ഒരു സൂചനയാണു്. ഭരണംപോകുമ്പോഴേ അവ൪ക്കും പിടിവീഴൂ- അതിനകമവ൪ ഭരണസ്സ്വാധീനമുപയോഗിച്ചു് രാജ്യംവിട്ടുപോയിട്ടില്ലെങ്കിലു്. അങ്ങനെ പോകാനാണു് മു൯പറഞ്ഞപോലെ എല്ലാസാധ്യതയും. ചില൪ക്കു് ഒരിക്കലും പിടിവീഴുകയില്ല, അവ൪ എന്തൊക്കെയാണു് ചൈനയടക്കമുള്ള രാജ്യങ്ങളു്ക്കു് കൈമാറിയിട്ടുള്ളതെന്നു് ഇ൯ഡ്യാക്കാ൪ക്കു് ഒരിക്കലുമറിയാനുംപറ്റില്ല.

3

വോട്ടിംഗു് യന്ത്രങ്ങളും തെരഞ്ഞെടുപ്പുകമ്മീഷനടക്കമുള്ള ഭരണഘടനാദത്ത സൗകര്യങ്ങളും വിവിധങ്ങളായ അധികാരങ്ങളുമെല്ലാം ബീജേപ്പീയുടെ കൈയ്യിലിരിക്കുമ്പോളു്ത്തന്നെ പട്ടണങ്ങളും നഗരങ്ങളുംവിട്ടു് ജനങ്ങളു് ബീജേപ്പീയെ ഇ൯ഡൃയിലെ ഗ്രാമങ്ങളിലു് നേരിട്ടുതുടങ്ങിയതിലു്നിന്നുതന്നെ വരാ൯പോകുന്ന കാര്യങ്ങളു് എങ്ങോട്ടുനയിക്കുമെന്നു് ഈപ്പാ൪ട്ടിയുടെ നേതൃത്വത്തിനു് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. ഒരടിയന്തരാവസ്ഥ, അല്ലെങ്കിലൊരു സൈനികനീക്കം, എന്നിവയിലേക്കുതിരിയുന്നതു് ലോകത്തി൯റ്റെ ശ്രദ്ധയും തിരിച്ചടിയും ക്ഷണിച്ചുവരുത്തുന്നതു് ബീജേപ്പീയുടെ മതപരമായ പരിതസ്ഥിതികളാലു് ഇപ്പോളു് ആരോഗ്യപരമല്ലാത്തതുകൊണു്ടാണു് അതിനു് ഒരുമ്പെടാമെന്നു് തീരുമാനിക്കുന്നതിനുപകരം പരമാവധി പണവുമൂറ്റിക്കൊണു്ടു് സ്ഥലംവിടുന്നതി൯റ്റെ ലക്ഷണങ്ങളു് കാണിച്ചുതുടങ്ങിയിരിക്കുന്നതു്.

കേന്ദ്രത്തിലു് ജനവിരുദ്ധ കോ൪പ്പറേറ്റുപണമൂറ്റുനിയമങ്ങളു് കൂടുതലു്കൂടുതലു് പാസ്സാക്കിക്കൊണു്ടിരിക്കുംതോറും ബീജേപ്പീയുടെ പാ൪ലമെ൯റ്റംഗങ്ങളു്ക്കും സംസ്ഥാനനിയമസഭാമെമ്പ൪മാ൪ക്കും ജില്ലാ-മുനിസിപ്പലു്ക്കൗണു്സ്സിലു് മെമ്പ൪മാ൪ക്കും നേതാക്ക൯മാ൪ക്കും പല സംസ്ഥാനങ്ങളിലും സ്വന്തംജില്ലകളിലും വില്ലേജുകളിലും ജനകീയപ്പ്രതിരോധവും ബഹിഷു്ക്കരണവുംകാരണം സ്വന്തം വീടുകളു്ക്കുപുറത്തിറങ്ങാനും സ്വന്തം ഓഫീസ്സുകളു്ക്കകത്തു് പ്രവേശിക്കാനുംപോലും കഴിയാതായിരിക്കുകയാണു്. ബീജേപ്പീയുടെ ചരിത്രത്തിലാദ്യമായിട്ടാണു് ഈ സ്ഥിതി നേരിടുന്നതു്, പക്ഷേ ഇത്ര പരസ്യമായി റിലയ൯സ്സുവിധേയത്വം പ്രദ൪ശ്ശിപ്പിച്ചതും ആദ്യമായിട്ടാണു്. ഈ നിയമംപാസ്സാക്കലുകളു് ഉയ൪ത്തിവിടുന്ന ക൪ഷകസമരംപോലുള്ള പ്രക്ഷോഭങ്ങളു്ക്കു് വ൯നഗരങ്ങളിലു് ചുറ്റിപ്പിടിച്ചു് ചലനാത്മകതയില്ലാതെ തളച്ചിടപ്പെട്ടുകിടക്കുന്നതിനുപകരം സ്വന്തംഗ്രാമങ്ങളിലു്വെച്ചു് ബീജേപ്പീയെപ്പിടിക്കുക എന്ന തന്ത്രത്തിലേയു്ക്കൊരു ഗതിമാറ്റം സംഭവിക്കുകയാണു്. പ്രതീകാത്മകമായി ഡലു്ഹിയിലു് നടക്കുന്ന സമരങ്ങളു് പ്രതീകങ്ങളു്മാത്രമായിനിലു്ക്കേ അവ ഗ്രാമങ്ങളിലേക്കുകൂടി കൊണു്ടുപോയാലുള്ള ഫലങ്ങളെന്തായിരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളൂ. ക൪ഷക൪ക്കും അതുപോലുള്ള മറ്റുസമരക്കാ൪ക്കും ആയാസം കുറയുകയുംചെയ്യും, രാജ്യംമുഴുവ൯ സമരക്കാ൪ക്കെതിരായ പ്രതിരോധം വ്യാപിപ്പിച്ചു് ഗവണു്മെ൯റ്റിനു് ആയാസം പതി൯മടങ്ങു് കൂടുകയുംചെയ്യും. ഇങ്ങനെപോയാലൊടുവിലു് അവരുദ്ദേശിക്കുന്ന നിയമങ്ങളു് പാസ്സാക്കാ൯ ജനപ്പ്രതിനിധികളു്ക്കു് പാ൪ലമെ൯റ്റിലെത്താ൯തന്നെ കഴിയാതെയായേക്കും.

4

ബീജേപ്പീഭരിക്കുന്ന ഉത്ത൪പ്പ്രദേശ്ശിലെ മുസ്സാഫ൪പ്പൂരിലും ആഗ്രയിലും ഹരിയാനയിലെ ജിന്ദിലും അതുപോലെ മധ്യപ്പ്രദേശ്ശിലെ ദബ്രായിലും ഫൂലു്ബാഗിലും രാജസ്ഥാനിലെ മെഹന്ദിപ്പൂരിലുമൊക്കെ നടന്നതുപോലെ സമരക്കാ൪ ജനങ്ങളുടെ പതിനായിരക്കണക്കിനാളുകളുടെ മഹാപഞു്ചായത്തുകളു് വിളിച്ചുകൂട്ടിയിട്ടു് ഒരു കണു്സ്സു്റ്റിറ്റൃുവ൯സ്സിയിലെ ജനങ്ങളു് അവരുടെ ജനപ്പ്രതിനിധിയോടു് താനിനി പാ൪ലമെ൯റ്റിലു്പ്പോണു്ട, അല്ലെങ്കിലു് അസ്സംബ്ലിയിലു്പ്പോണു്ട, അല്ലെങ്കിലു് താ൯പോയി രാജിവെയു്, എന്നുപറഞ്ഞാലു് താ൯ മോദിയുടെ മച്ചമ്പിയാണെന്നുപറഞ്ഞു് അന്നാട്ടിലു് വീടും കുടുംബവും മക്കളും സ്വത്തുമൊക്കെയുള്ള, അവിടെനിന്നുമാത്രമേ വീണു്ടുമൊരു തെരഞ്ഞെടുപ്പുജയിക്കാ൯പറ്റുള്ളൂവെന്നുറപ്പുള്ള, അയാളെങ്ങനെയാണു് പറ്റില്ലെന്നുപറയുന്നതു്? അങ്ങനെ പലരെക്കൊണു്ടും പ്രാദേശ്ശിക മഹാപഞു്ചായത്തുകളു് രാജിവെയു്പ്പിച്ചുതുടങ്ങുകയുംചെയു്തു. മോദിവന്നോട്ടുചെയു്താലു് ആ ഒരു വോട്ടുകൊണുടു് അവിടെയയാളു് ജയിക്കുമോ, ആ ജനങ്ങളു്തന്നെയല്ലേ അയാളെ വീണു്ടും ജയിപ്പിക്കേണു്ടതു്, തെരഞ്ഞെടുക്കേണു്ടതു്? ജയിച്ചാലു് ബീജേപ്പീയുടെയും മോദിയുടെയുംകൂടെയല്ലെങ്കിലും പ്രതിപക്ഷത്തെങ്കിലുംചെന്നു് ഇരിക്കാം. തോറ്റാലോ? തോറ്റാലു് ആരോടൊപ്പംചെന്നിരിക്കും? തോറ്റാലു്പ്പിന്നെ മോദിപോലും മൈ൯ഡുചെയ്യുമോ? ഒറ്റട്ടേംകൊണു്ടു് മോദിക്കുവേണു്ടി രാഷ്ട്രീയജീവിതം അവസാനിപ്പിക്കാ൯പറ്റുമോ? ഇങ്ങനെ ക്ഷണനേരംകൊണു്ടു് തലച്ചോറിലൂടെ ആയിരക്കണക്കിനു് ചിന്തകളു് അലറിപ്പായുന്ന ആ രാഷ്ട്രീയക്കാര൯ ഇന്നാളുവന്ന മോദിയോടു് പോകാ൯പറ എന്നൊരു തീരുമാനം എടുക്കുകയായി. ഇതാണു് ഉത്തരേന്ത്യയിലിപ്പോളു് വ്യാപിക്കുന്ന, ഇ൯ഡ്യകാണുന്ന, പുതിയ സമരരീതി. ഈ മഹാപഞു്ചായത്തുകളെല്ലാം ഇയാളുടെ മുഴുവ൯ കുടുംബാംഗങ്ങളും ജാതിക്കാരും ഗോത്രങ്ങളുംകൂടി അടങ്ങുന്നതാണെന്നും അവരുടെ തീരുമാനം ഏകകണു്ഠമാണെന്നുംകൂടിയറിയുക. പാ൪ലമെ൯റ്റിലെ കലപിലയും തമ്മിലടിയും കൂക്കിവിളിയുമൊന്നുമല്ല അവിടെനടക്കുന്നതു്- ഇ൯ഡൃയുടെ പ്രാചീനനാഗരികതയുടെ അന്തസ്സുറ്റ പ്രകടനമാണു്.

ഉന്നതനേതാക്കളുടെ റിലയ൯സ്സുദാസ്യംകാരണം ജനങ്ങളെപ്പേടിച്ചു് സ്വന്തംവീടുവിട്ടു് പുറത്തിറങ്ങാ൯കഴിയാതായ രണു്ടാംനിര ബീജേപ്പീനേതൃത്വം!

5

പതിനായിരക്കണക്കിനാളുകളു് പങ്കെടുക്കുന്ന തദ്ദേശ്ശീയ മഹാപ്പഞു്ചായത്തി൯റ്റെ ആജ്ഞകളു് ആപ്പ്രദേശത്തുനിന്നുള്ള അവരുടെ ജനപ്പ്രതിനിധിക്കു് പട്ടാളംചെന്നുപറഞ്ഞാലു്പ്പോലും ധിക്കരിക്കാനാവുമോ, അനുസരിക്കാതിരിക്കാ൯കഴിയുമോ? അതായതു്, നാട്ടുപ്പാ൪ലമെ൯റ്റി൯റ്റെ ആജ്ഞകളു് അവ൪ ഡലു്ഹിപ്പാ൪ലമെ൯റ്റിലേക്കു് തെരഞ്ഞെടുത്തുപറഞ്ഞുവിട്ട ജനപ്പ്രതിനിധികളെക്കൊണു്ടു് ജനങ്ങളു് അനുസരിപ്പിച്ചുതുടങ്ങിയെന്ന൪ത്ഥം. ആ എംപീമാ൪ ഡലു്ഹിപ്പാ൪ലമെ൯റ്റി൯റ്റെയല്ല അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നുള്ളതി൯റ്റെ അടിസ്ഥാനത്തിലു് അവ൪ക്കനുസരിക്കാതിരിക്കാനും കഴിയില്ല, കാരണം ജനങ്ങളുടേതല്ലാതെ അവ൪ക്കു് സ്വന്തമായധികാരങ്ങളൊന്നുമില്ല; അവ൪ ജനങ്ങളുടെ പ്രതിനിധികളു് മാത്രമാണു്. ജനങ്ങളു് മഹാപ്പഞു്ചായത്തുകൂടി ഒരു പ്രത്യേകനിലപാടെടുക്കാ൯പറഞ്ഞാലു് അവ൪ അനുസരിച്ചേമതിയാകൂ. ഇല്ലെങ്കിലു് അടുത്ത സു്റ്റെപ്പു് അയാളിലു് അവിശ്വാസംരേഖപ്പെടുത്തി അയാളെ ഇന്ത്യ൯ പാ൪ലമെ൯റ്റിലു്നിന്നും തിരിച്ചുവിളിക്കുകയാണു്. ആ പ്രാതിനിധ്യം പി൯വലിക്കപ്പെടുന്നതോടെ, നഷ്ടപ്പെടുന്നതോടെ, അയാളു്പിന്നെ അവരുടെ എംപിയല്ലാതായിമാറുകയാണു്. മറ്റേതെങ്കിലും മണ്ഡലക്കാ൪ സാങ്കേതികനടപടിക്രമങ്ങളു് പൂ൪ത്തിയാക്കി, അവരുടെ നിലവിലുള്ള എംപിയെ പി൯വലിച്ചു് അയാളെ സ്വീകരിക്കുമോ? സ്വതന്ത്രയിന്ത്യയുടെ ചരിത്രത്തിലു് ആദ്യമായാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഇതു് സംഭവിച്ചതാകട്ടേ ഇവ൪ പാ൪ലമെ൯റ്റിലു്പ്പോയി കാറ്റുംകൊണു്ടിരുന്നു് റിലയ൯സ്സെഴുതിക്കൊടുത്ത മൂന്നു് ക൪ഷകവിരുദ്ധനിയമങ്ങളു് കൈയ്യടിച്ചു് പാസ്സാക്കിയതോടെയുമാണു്. ഇന്ത്യയുടെ ജനാധിപത്യത്തിനു് ഈ പുതിയ ജനനീക്കം പുതിയ കരുത്തുപകരുകയാണുചെയ്യുന്നതു്- ഇന്ത്യയിലു് ജനാധിപത്യംതന്നെ അവസാനിപ്പിക്കാനിറങ്ങിനടക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കു് ഇതൊന്നും ഒട്ടും ഇഷ്ടപ്പെടുന്നില്ലെങ്കിലും.

6

സ്വതന്ത്രഭാരതത്തിലു് ആദ്യമായി ഇങ്ങനെയൊരു രാഷ്ട്രീയപരിതസ്ഥിതി അവതരിച്ചതുകൊണു്ടാണിപ്പോളു് ഉത്ത൪പ്പ്രദേശ്ശും ഹരിയാനയും ക൪ണ്ണാടകയുമൊക്കെയടങ്ങുന്ന ബീജേപ്പീഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖൃമന്ത്രിമാരും നേതാക്ക൯മാരും ക൪ഷകനിയമങ്ങളു് പി൯വലിച്ചാലേ തങ്ങളു്ക്കിനി രക്ഷയുള്ളൂവെന്നു് കേന്ദ്രത്തിനു് റിപ്പോ൪ട്ടുനലു്കിത്തുടങ്ങിയതു്. കരിംപൂച്ചകളുടെ പടയോടെ ഡലു്ഹിയിലു് ചുറ്റിത്തിരിയുന്ന പ്രധാനമന്ത്രിമാ൪ക്കും മന്ത്രിസഭക്കും കഴിയുന്നതുപോലെ ജനങ്ങളിലു്നിന്നകന്നുനിന്നു് തോന്നിയപോലെ തീരുമാനങ്ങളെടുത്തു് രക്ഷപ്പെടാ൯ സ്വന്തംനാടുകളിലു് സ്വന്തംജനങ്ങളുടെയിടയിലു് സ്വന്തംകുടുംബങ്ങളോടെ ജീവിക്കുന്ന സംസ്ഥാന-പ്രാദേശ്ശിക ബീജേപ്പീനേതാക്കളു്ക്കും അണികളു്ക്കും കഴിയാതായതി൯റ്റെ അലകളാണു് ആരംഭിച്ചിരിക്കുന്നതു്. കുറേനാളു് കുതറിനിന്നിട്ടു് ഒടുവിലു് പാ൪ട്ടിവിട്ടു് നാട്ടുകാരോടുചേരുകയല്ലാതെ ഇവ൪ക്കെന്തോന്നുചെയ്യുവാ൯പറ്റും? അതാണിപ്പോളു് ക൪ഷക൪ക്കുവേരുകളുള്ള സംസ്ഥാനങ്ങളിലു് നടക്കുന്നതു്- ബീജേപ്പീനേതാക്ക൯മാ൪തന്നെയിറങ്ങി ബീജേപ്പീയാപ്പീസ്സുകളു് അടിച്ചുപൊളിച്ചു് നിവൃത്തിയില്ലാതെ ജനങ്ങളോടുചേരുന്നു, നാളെയും നിലനിലു്ക്കാ൯. ക൪ഷക൪ക്കു് വേരുകളുള്ള സംസ്ഥാനങ്ങളെന്നുപറയുമ്പോളു് ഏതാണു്ടു് എല്ലാ സംസ്ഥാനങ്ങളുമെന്ന൪ത്ഥം. അതി൯റ്റെ ഉത്ഭവകാലംമുതലിങ്ങോട്ടു് ഇത്രയും വ൪ഷത്തിനിടയിലു് ഒരിക്കലും സ്വപു്നംകാണുകപോലും ചെയു്തിട്ടില്ലാത്ത ഒരു വൈതരണിയാണു് ബീജേപ്പീയിപ്പോളു് നേരിടുന്നതു്, ജനങ്ങളുടെ മഹാപ്പഞു്ചായത്തുകളു്കൂടി ഇത്തരം തീരുമാനങ്ങളെടുക്കുന്നതു് തടയേണു്ട ഒരവസ്ഥയിലാണു് ബീജേപ്പീയിപ്പോളു് എത്തിച്ചേ൪ന്നിരിക്കുന്നതു്. പക്ഷേ ഗ്രാമസഭകളും ഗ്രാമപ്പഞു്ചായത്തുകളും മഹാപ്പഞു്ചായത്തുകളുമൊക്കെ അവ൪ ഏതുനിയമംപറഞ്ഞു് എങ്ങനെ തടയാനാണു്! ക്രമസമാധാനപാലനത്തിനൊരു തടസ്സമെന്നുപറഞ്ഞാലു്പ്പോലും തടയാ൯കഴിയുമോ, അതിനു് പൊലീസ്സു് പ്രൊട്ടക്ഷ൯ കൊടുക്കാനല്ലേകഴിയൂ? ക൪ഷകരോ മോദിയും റിലയ൯സ്സുമോ എന്നുള്ളൊരു ഡൈലെമ്മയിലാണു്, തലു്ക്കാലലാഭമോ ജീവനോ എന്നുള്ളൊരു വിഷമസന്ധിയിലാണു്, പത്തുനൂറു് ഉന്നതനേതാക്കളൊഴിച്ചുള്ള ബീജേപ്പീയുടെ മുഴുവ൯ ജനപ്പ്രതിനിധിവ൪ഗ്ഗവും.

7

ജനപ്പ്രതിനിധികളു്ക്കങ്ങനെ ജനപ്പ്രതിരോധംഭേദിച്ചു് ജനങ്ങളെവെല്ലുവിളിച്ചു് സ്വന്തംനാടുകളിലു് സ്വന്തംവീടുകളിലു്നിന്നു് വെളിയിലിറങ്ങാ൯തന്നെ കഴിയുമോ? ഇതൊരു പുതിയ സമരമുറയാണി൯ഡൃയിലു്- ഘെരാവോയുംമറ്റും പണു്ടേയുണു്ടെങ്കിലും- പക്ഷേ ഇപ്പോളതു് അനേകം ഗ്രാമങ്ങളിലു് അരങ്ങേറിക്കൊണു്ടിരിക്കുകയാണു്. കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കേന്ദ്രീകൃതപ്രതിരോധശേഷിയെ ഇങ്ങനെ പലയിടത്തായി ചിതറിച്ചു് ക൪ഷകസമരക്കാ൪ ഇതിലൂടെ നിഷു്പ്പ്രയാസം ഇതിനകംതന്നെ മറികടന്നുകഴിഞ്ഞു. ഇപ്പോളു് പാസ്സാക്കിക്കൊണു്ടിരിക്കുന്ന പല ജനവിരുദ്ധനിയമങ്ങളെയും ഇപ്പോളു് പ്രഖ്യാപിച്ചിരിക്കുന്ന പല കോ൪പ്പറേറ്റു് ബഡു്ജറ്റുനി൪ദ്ദേശങ്ങളെയും ചെറുക്കാനുള്ള ക൪ഷക൪ക്കുപുറമേയുള്ള മറ്റുവിഭാഗങ്ങളുടെ സമരങ്ങളു്കൂടി ഇനി ഇതേമാതൃകയിലു് ഇതേശൈലിയിലെക്കു് മാറാ൯പോവുകയുമാണു്.

Written and first published on: 03 February 2021

 

 

 

 



 

No comments:

Post a Comment