Wednesday 10 February 2021

466. കൈയ്യടിക്കാ൯ നിറച്ചു് കള്ളപ്പ്രൊഫൈലുകളുള്ളപ്പോളു് ട്വിറ്റ൪ കൊള്ളാം, കള്ളപ്പ്രൊഫൈലുകളു് കട്ടുചെയു്തു് മുഖമടച്ചു് വിമ൪ശ്ശനംവന്നപ്പോളു് മോദിക്കു് ട്വിറ്റ൪ കൊള്ളൂല്ല!

466

കൈയ്യടിക്കാ൯ നിറച്ചു് കള്ളപ്പ്രൊഫൈലുകളുള്ളപ്പോളു് ട്വിറ്റ൪ കൊള്ളാം, കള്ളപ്പ്രൊഫൈലുകളു് കട്ടുചെയു്തു് മുഖമടച്ചു് വിമ൪ശ്ശനംവന്നപ്പോളു് മോദിക്കു് ട്വിറ്റ൪ കൊള്ളൂല്ല! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Thomas Ulrich-LoboStudioHamburg. Graphics: Adobe SP.

1

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികളുടെമാത്രം എത്രയോലക്ഷം കള്ളപ്പ്രൊഫൈലുകളാണു് ലോകമാസകലമുള്ള കള്ളയക്കൗണു്ടുകളുടെ വേട്ടയുടെ ഭാഗമായി ട്വിറ്റ൪ കട്ടുചെയു്തതു്! അമേരിക്ക൯ പ്രസിഡ൯റ്റുകഴിഞ്ഞാലു് ലോകത്തേറ്റവുംകൂടുതലു് അനുയായികളുള്ള ട്വിറ്റ൪ അക്കൗണു്ടു് ത൯റ്റേതാണെന്നു് നെഞു്ചുവിരിച്ചു് ഊറ്റംകൊണു്ടു് അഭിമാനിച്ചുനടക്കുകയായിരുന്നു മോദി. അതു് ശരിയുമായിരുന്നു, കള്ളയക്കൗണു്ടുവേട്ടകളു് ആരംഭിക്കുന്നതുവരെ. ഡൊണാളു്ഡു് ട്രംപി൯റ്റെ അനുയായികളുടെയത്രയും കള്ളയക്കൗണു്ടുകളുണു്ടാക്കാ൯ നരേന്ദ്രമോദിയുടെയനുയായികളു്ക്കു് കഴിഞ്ഞിരുന്നില്ല. രണു്ടുപേരുടേതും അനുയായികളുമായിരുന്നില്ല, എല്ലാം പാ൪ട്ടിയാപ്പീസ്സുനി൪മ്മിതങ്ങളായിരുന്നു. അതാണു് കണു്ടുപിടിക്കപ്പെട്ടതു്. മൊത്തമുള്ളതിലു് മുക്കാലു്ഭാഗവും പാ൪ട്ടിയാപ്പീസ്സുകളിലിരുന്നു് കമ്പ്യൂട്ട൪ത്തൊഴിലാളികളു് സൃഷ്ടിച്ചുവിട്ടുകൊണു്ടിരുന്ന കൃത്രിമയക്കൗണു്ടുകളായിരുന്നുവെന്നാണു് ട്വിറ്റ൪ കണു്ടുപിടിച്ചതു്. മോദിയുടേതുമാത്രമല്ല അമിതു്ഷായുടെയും മറ്റുപല ബീജേപ്പീമന്ത്രിമാരുടെയും പാ൪ലമെ൯റ്റംഗങ്ങളുടെയും നേതാക്കളുടെയുമൊക്കെ അനുയായികളുടെ എണ്ണമിതോടെ ലക്ഷങ്ങളിലു്നിന്നും പതിനായിരങ്ങളിലേക്കുവീണു. മോദിരാഷ്ട്രീയത്തിനു് ഈ കൃത്രിമപ്പ്രൊഫൈലു് നി൪മ്മാണത്തിലു് കടത്തിവെട്ടാ൯ കഴിയാതിരുന്ന ഉറ്റ ഫ്രണു്ടും തോഴനും പി൯താങ്ങിയും അമേരിക്ക൯ പ്രസിഡ൯റ്റുമായിരുന്ന ട്രംപിനായിരുന്നു ഇതിലു് ലോകറെക്കാ൪ഡു്- ജനാധിപത്യദ്ധ്വംസ്സനത്തിനും അമേരിക്ക൯ പാ൪ലമെ൯റ്റാക്രമണത്തിനും ട്വിറ്റ൪ അയാളുടെ അക്കൗണു്ടുതന്നെ കട്ടുചെയ്യുന്നതുവരെ. കള്ളയനുയായികളെമുഴുവ൯ നഷ്ടപ്പെട്ടതിലു് കുപിതരായ ബീജേപ്പീ ട്വിറ്റ൪ മേധാവിയെ മന്ത്രാലയങ്ങളിലും പാ൪ലമെ൯റ്റിലുമൊക്കെ വിളിച്ചുവരുത്തി ശകാരിച്ചതു് ലോകംമുഴുവനറിഞ്ഞു് നാണക്കേടായി- ട്വിറ്ററിനല്ല.

2

കള്ളയക്കൗണു്ടുകളു് നഷ്ടപ്പെടുത്തിയതിനു് ഇ൯ഡൃയിലെ ഭരണപ്പാ൪ട്ടിനേതൃത്വം ട്വിറ്ററിനെ പാ൪ലമെ൯റ്റിലും മന്ത്രാലയങ്ങളിലുമൊക്കെ വിളിച്ചുവരുത്തി കുടഞ്ഞുവെന്നതു് ട്വിറ്റ൪ ലോകംമുഴുവ൯ ആഘോഷിച്ചു, പ്രചരിപ്പിച്ചു, ഇന്ത്യയിലെ ബീജേപ്പീമാന്യ൯മാരെ പരമാവധി മാനംകെടുത്തി. ഈ കുടിപ്പകയാണു് പലരീതിയിലു് നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബീജേപ്പീയും ട്വിറ്ററും തമ്മിലുള്ള യുദ്ധമായി ഇപ്പോഴും തുടരുന്നതു്. കള്ളയക്കൗണു്ടുകളു് ഡിലീറ്റുചെയ്യപ്പെട്ടാലു് കുപിതമാവുന്ന ഒരു മഹാമാന്യപ്രസ്ഥാനമാണു് ഇന്നു് ഇന്ത്യയിലെ ഹിന്ദുഭരണപ്പാ൪ട്ടിയെന്നു് ലോകംമുഴുവ൯ സ്ഥാപിക്കുന്നതുതന്നെയാണു് ഇതിലൂടെ ട്വിറ്ററും ലക്ഷൃമിടുന്നതു്. അതു് അങ്ങനെതന്നെയുമാണല്ലോ! അമേരിക്കയിലു് പ്രവ൪ത്തിച്ചുകൊണു്ടു് അമേരിക്ക൯ പ്രസിഡ൯റ്റി൯റ്റെവരെ അക്കൗണു്ടു് ജനാധിപത്യദ്ധ്വംസ്സനത്തി൯റ്റെപേരിലു് ഡിലീറ്റുചെയു്ത ട്വിറ്റ൪ അതേ കുറ്റത്തിനു് തന്നെയും അതുതന്നെചെയു്തുവെന്നു് ആരോപണംവരുന്നതിനുമുമ്പു് താ൯ അതിനെ പിടിച്ചുനി൪ത്തിയെന്നു് ഇ൯ഡ്യാക്കാരുടെയും ലോകത്തി൯റ്റെയും മുന്നിലു് ഇപ്പോളു് സ്ഥാപിക്കാ൯ കഴിഞ്ഞില്ലെങ്കിലു് ഇ൯ഡൃയിലു് പ്രധാനമന്ത്രിക്കസ്സേരയിലു് ചിലപ്പോളു് ഇനിയങ്ങോട്ടു് ഇരിക്കാ൯തന്നെ കഴിഞ്ഞില്ലെങ്കിലോയെന്ന ഭയമാണു് നരേന്ദ്രമോദിയെ അവരുമായുള്ള യുദ്ധത്തിനു് പ്രേരിപ്പിക്കുന്നതും. നേരത്തേപറഞ്ഞ ഒന്നാംറൗണു്ടുകഴിഞ്ഞു് യുദ്ധം ക൪ഷകസമരത്തോടെ രണു്ടാംറൗണു്ടിലേക്കുകടന്നു.

3

രാജ്യത്തുനടക്കുന്ന ക൪ഷകസമരത്തെ അനുകൂലിക്കുന്ന ഇന്ത്യക്കാരും വിദേശികളുമായ ആളുകളുടെ ട്വീറ്റുകളെല്ലാം രാജ്യവിരുദ്ധവും ദേശദ്രോഹപരവും ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതുമാണെന്നും, അതുകൊണു്ടു് അവയെല്ലാം നീക്കംചെയ്യണമെന്നും, അവയുടെ ഉടമകളെ വിലക്കുകയുംചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണു്ടു് ബീജേപ്പീ ഗവണു്മെ൯റ്റു് ട്വിറ്ററിനു് നോട്ടീസ്സയച്ചു. പണു്ടു് ഇന്ത്യയാണു് ഇന്ദിര ഇന്ദിരയാണു് ഇന്ത്യയെന്നു് തെറ്റിദ്ധരിച്ചു സ്വയം ചിന്തിച്ചുകൊണു്ടു് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പലതുംചെയു്തില്ലേ? പുറകോട്ടുതിരിഞ്ഞുനോക്കി കൂറയനുയായികളുടെ ഒരു കടലുകണു്ടതുകൊണു്ടാണു് അങ്ങനെയെടുത്തുചാടി ശ്വാസംമുട്ടി വെള്ളംകുടിച്ചതു്. ഒടുവിലു് ഒരു ഇന്ദിരാഗാന്ധിയേയല്ല ഇന്ത്യയെന്നും ഇന്ത്യ ഒരിക്കലും ഒരു ഇന്ദിരാഗാന്ധിയെപ്പോലെയേയല്ലെന്നും സകല൪ക്കും പൂ൪ണ്ണബോധൃംവന്നതും ഒരടിയന്തരാവസ്ഥകഴിഞ്ഞു് അവരെ ഒരു തെരഞ്ഞെടുപ്പിലു് രാജൃംമുഴുവ൯ തോലു്പ്പിച്ചുകിടത്തിയതും ഷാക്കമ്മീഷ൯ വിചാരണയിലു് വലിയ രാജ്യസു്നേഹംപറഞ്ഞുനടന്നിരുന്ന അവരുടെ രാജ്യവിരുദ്ധപ്പ്രവൃത്തികളെല്ലാം ഒന്നൊന്നായി പുറത്തുവന്നതും മൊറാ൪ജ്ജി ദേശായിയുടെ ഗവണു്മെ൯റ്റു് അവരെ അറസ്സു്റ്റുചെയു്തുകൊണു്ടുപോകുന്ന വഴിയിലു് ഒരു കലുങ്കിലിരുത്തിയതും എല്ലാവ൪ക്കും ഓ൪മ്മയില്ലേ? ചരിത്രവൈദുഷികത്വം അങ്ങനെയിങ്ങനെ ആവ൪ത്തിക്കപ്പെടില്ലെങ്കിലും ചരിത്രവിഡ്ഢിത്തം അടുത്ത ഭരണാധിപനും ആവ൪ത്തിക്കും. അതുതന്നെയാണു് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഭവിച്ചതു്.

ട്വിറ്റ൪ വളരെ മോശവും ഇ൯ഡ്യാവിരുദ്ധവുമായ ഒരു സാധനമാണെങ്കിലു് നരേന്ദ്രമോദിയും ബീജേപ്പീനേതാക്കളായ മറ്റുള്ളവരും അതെന്തിനുപയോഗിക്കുന്നു? ലോകത്തി൯റ്റമുന്നിലു് നിറഞ്ഞുനിലു്ക്കാ൯തന്നെ, ലോകത്തുള്ള അച്ചടി-ദൃശ്യമാധ്യമങ്ങളു് ജാതിമതവ൪ഗ്ഗീയചിന്താഗതിക്കാരായ പിന്തിരിപ്പ൯മാ൪ക്കു് ഗാന്ധിക്കും ജവഹ൪ലാലു് നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും നലു്കിയതുപോലെ യാതൊരുപ്രാധാന്യവും കൊടുക്കാത്തതുകൊണു്ടുതന്നെ! ലോകമാധ്യമരംഗത്തിനു് ഇ൯ഡൃയുടെ വാതിലുകളു് മല൪ക്കെത്തുറന്നിട്ടുകൊടുത്തിട്ടും അവ൪ മോദിയുടെ ചിത്രമച്ചടിക്കാ൯ തയാറായില്ലെന്നതോ൪ക്കുക! മറ്റുള്ളവരും അതിനുതന്നെയാണതുപയോഗിക്കുന്നതു്- ലോകത്തി൯റ്റമുന്നിലു് നിറഞ്ഞുനിലു്ക്കാ൯, പക്ഷേ നരേന്ദ്രമോദിയേയും ബീജേപ്പീയേയുംപോലെ വ൪ഗ്ഗീയമേലു്ക്കോയു്മയും ജനാധിപത്യദ്ധ്വംസ്സനവുംപോലുള്ള ഗൂഢോദ്ദേശങ്ങളു്ക്കല്ലെന്നുമാത്രം.

4

ക൪ഷകസമരത്തെ പിന്തുണച്ചുകൊണു്ടു് ട്വിറ്ററിലു്വരുന്ന ഇന്ത്യക്കാരുടെയും വിദേശികളുടെയും ട്വീറ്റുകളു് ഇന്ത്യയു്ക്കല്ല ബീജേപ്പീയു്ക്കാണു് വിരുദ്ധമെന്നും, ബീജേപ്പീയു്ക്കാണു് ദ്രോഹപരമെന്നും, ഇന്ത്യയുടെയല്ല ബീജേപ്പീയുടെ സുരക്ഷയെമാത്രമല്ല നിലനിലു്പ്പിനെയുമാണു് അവ അപകടപ്പെടുത്തുന്നതെന്നും, അതുകൊണു്ടാണു് അവയെല്ലാം നീക്കംചെയ്യണമെന്നും അവയുടെ ഉടമകളെ വിലക്കണമെന്നും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് നോട്ടീസ്സയച്ചിരിക്കുന്നതെന്നും, ഇതുപോലെയുള്ള ലേഖനങ്ങളും കുറിപ്പുകളും ട്വിറ്ററിലും ഇവിടെപ്പോലുള്ള മറ്റിടങ്ങളിലും കാണുമ്പോളു് കൂയീ... പൂയീ... എന്നു് കൂക്കിവിളിക്കുന്ന ഒരുകരവിടുകയുംചെയു്തു മറുകരയെത്തിയതുമില്ല എന്നനിലയിലു് തിരിച്ചിനിത്തുഴയാനാവാതെ ബീജേപ്പീയല്ലാതിനിയൊരു ശരണമില്ലാതായവ൪ക്കൊഴികെ ഇന്ത്യയിലും വിദേശത്തുമുള്ളവ൪ക്കും ട്വിറ്ററിനും മനസ്സിലായി- അതോടാപ്പം ഇതൊക്കെ പ്രത്യേകം ആളെവെച്ചുവായിച്ചു് ഓരോന്നും രാജൃവിരുദ്ധമെന്നു് ടാഗുചെയ്യിക്കുന്ന ബീജേപ്പീയുടെ മുട്ടിടിച്ചുകൊണു്ടിരിക്കുകയാണെന്നും, ഇവരുടെ മുട്ടല്ല ചങ്കാണിടിപ്പിക്കേണു്ടതെന്നും. ട്രംപി൯റ്റെ ചങ്കിടിപ്പിച്ചിടത്തു് മോദിയു്ക്കെന്തിനൊഴിവു്? ഇന്ത്യയുടെ ഒരു സുരക്ഷയേയും ബാധിക്കാതെ ബീജേപ്പീയുടെ ഹിന്ദുക്കോ൪പ്പറേറ്റു് ഗവണു്മെ൯റ്റിനെയും ലോകത്തി൯റ്റെ ഒരു കോണിലു്ക്കിടക്കുന്ന അവരുടെ ഹിന്ദുപ്പാ൪ട്ടിയെയുംമാത്രം ബാധിക്കുന്ന ട്വീറ്റുകളെന്തിനു് ട്വിറ്റ൪ പി൯വലിക്കുകയും അവയുടെ ഉടമകളെ വിലക്കുകയുംചെയ്യണം? ഇന്ത്യ൯ ഹിന്ദുബീജേപ്പീയുടെ താലു്പ്പര്യങ്ങളു് സംരക്ഷിക്കാനും അവ൪ക്കു് ലോകത്തുനിലവിലുള്ള അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെ ചവിട്ടിയരയു്ക്കാനുമാണോ ലോകത്തി൯റ്റെ മറുവശത്തു് വ൪ഷങ്ങളു്ക്കുമുമ്പു് ക്രിസ്സു്ത്യ൯ അമേരിക്കയിലു് ലോകത്തെ ഏറ്റവും പ്രശസു്തമായ മൈക്രോബ്ലോഗിങു് സൈറ്റായ ട്വിറ്റ൪ ജ൯മംകൊണു്ടതു്? കോ൪പ്പറേറ്റുകളെ നക്കാ൯നടക്കുന്ന ഹിന്ദുബീജേപ്പീയുടെ മൊത്തം ആസ്സു്തി ഈ ലോകഭീമ൯റ്റെ ആസ്സു്തിയുടെ ഒരുശതമാനമെങ്കിലും വരുമോ? ആഗ്രഹങ്ങളു്ക്കും സ്വപു്നങ്ങളു്ക്കും അതിമോഹങ്ങളു്ക്കും ഒരതിരൊക്കെവേണു്ടേ? ഇനിയഥവാ അതിവേഗമിങ്ങനെ ഒറ്റപ്പെട്ടുകൊണു്ടിരിക്കുന്ന ഒരു ഇന്ത്യ൯ പ്രധാനമന്ത്രിക്കുവേണു്ടി തങ്ങളുടെ പ്രസിദ്ധമായ അഭിപ്രായപ്പ്രകടനനയത്തിലു് ട്വിറ്റ൪ എന്തെങ്കിലും വിട്ടുവീഴു്ചചെയു്താലു്ത്തന്നെയും അമേരിക്കയും ഫ്രാ൯സ്സും ക്യാനഡയും സ്വീഡനുമൊക്കെയടങ്ങുന്ന ലോകം അവരെ അങ്ങനെയങ്ങു് വെറുതേവിടുമോ?

5

ട്വിറ്റ൪ വഴങ്ങാതിരിക്കുകയും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് നിയമനടപടികളിലേക്കുനീങ്ങുകയും ട്വിറ്ററി൯റ്റെ ഇന്ത്യയിലെ പ്രവ൪ത്തനം അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിലു് നരേന്ദ്രമോദിക്കു് ലോകത്തുള്ള പ്രവ൪ത്തനമേ അതോടെ അവസാനിക്കുകയാണെന്നു് ലോകത്തിന്നു് ആ൪ക്കാണറിയാത്തതു്? അതുസംഭവിച്ചാലു് ലോകത്താരും വായിക്കാത്ത ഇ൯ഡൃ൯ പത്രങ്ങളിലൂടെയും ലോകത്താരുമച്ചടിക്കാത്ത നരേന്ദ്രമോദിയുടെ പ്രസു്താവനകളിലൂടെയും ലോകത്താരുംകാണാത്ത ഇന്ത്യ൯ ടെലിവിഷ൯ ചാനലുകളിലൂടെയും ഇന്ത്യയുടെ വിദേശയെംബസ്സിയൊരു പ്രസു്താവനയിറക്കിയാലു് അമേരിക്ക൯ സ്സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റുതന്നെ മറുപടിപറയാനിറങ്ങുന്നൊരു വിദേശകാര്യമന്ത്രാലയത്തിലൂടെയും നരേന്ദ്രമോദിയതോടെയെങ്ങനെ ഇന്ത്യയ്ക്കുവെളിയിലുള്ളൊരു ലോകത്തു് 'നിറഞ്ഞു'നിലു്ക്കും? അതുകൊണു്ടു് ഇതെല്ലാം കുറേവ൪ഷങ്ങളായി നന്നായറിയാവുന്ന ട്വിറ്റ൪ മാനേജുമെ൯റ്റു്- അമേരിക്ക൯ അധികൃതരോടു് ബന്ധപ്പെട്ടിട്ടുതന്നെയാകണം- ഒരു ട്രിപ്പിളു്പ്പൂട്ടിട്ടു് മോദിയെയും ബീജേപ്പീയേയും ഹിന്ദുഗവണു്മെ൯റ്റിനെയും പൂട്ടി.

ട്വിറ്ററും ബീജേപ്പീയും ഹിന്ദുക്കോ൪പ്പറേറ്റുകളും സാമൂഹ്യമാധ്യമങ്ങളുംകൂടി ആരംഭിച്ച സംഗരം ഇനിയെങ്ങോട്ടുപോകും?

6

ക൪ഷകസമരത്തെ പ്രകീ൪ത്തിക്കുന്ന ട്വീറ്റുകളു് ട്വിറ്റ൪മേധാവിതന്നെ ലൈക്കുചെയു്തു് തങ്ങളു് ഏതുഭാഗത്താണെന്നും തങ്ങളുടെ നിലപാടുകളെന്തെന്നും വ്യക്തമായൊരു സന്ദേശം നലു്കി അവ൪ ലോകത്തെമുഴുവ൯ അറിയിച്ചു. ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ ജനാധിപത്യവിരുദ്ധ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തിനുവിരുദ്ധസമ്മ൪ദ്ദം താങ്ങാനാവുന്നില്ലെന്നു് പരസ്യമായി ആ മഹതിയെക്കൊണു്ടു് പറയിപ്പിച്ചുകൊണു്ടവ൪ ഇ൯ഡൃയിലെ അവരുടെ മേധാവിയെക്കൊണു്ടു് രാജിവെയു്പ്പിച്ചു, എന്നിട്ടതു് ലോകംമുഴുവനറിയിച്ചു് ഹിന്ദുഗവണു്മെ൯റ്റി൯റ്റെ അസിഹു്ഷു്ണതയെക്കുറിച്ചു് പ്രചരണംനടത്തി. ഗവണു്മെ൯റ്റാവശൃപ്പെടുന്നപോലെ ആയിരത്തിമുന്നൂറു് അക്കൗണു്ടുകളൊന്നും റദ്ദുചെയ്യാ൯പറ്റില്ല, ഏതാനും ട്വീറ്റുകളു്മാത്രം റദ്ദുചെയ്യാം, പക്ഷേ അവയും ഇ൯ഡൃയിലു്മാത്രമായിരിക്കും അദൃശ്യമാവുക, മറ്റുലോകരാജ്യങ്ങളിലവ തുട൪ന്നും ദൃശ്യമാവും, എന്നു് ട്വിറ്റ൪ ഇ൯ഡ്യാ ഗവണു്മെ൯റ്റിനു് മറുപടിനലു്കി. ഇ൯ഡൃയിലെ ഭരണഘടനാവകുപ്പുകളോ നിയമങ്ങളോ എന്തെങ്കിലും കയ്യിലുണു്ടെങ്കിലു് ഇ൯ഡ്യാഗവണു്മെ൯റ്റു് കോടതിയിലു്പ്പോയി ഒരു ഓ൪ഡ൪ വാങ്ങിവരൂ എന്നൊരുപദേശം ട്വിറ്റ൪ ബീജേപ്പീയു്ക്കു് നലു്കിയെന്നുസാരം. ലോകത്തെ ഏറ്റവും മികച്ചൊരു നിയമഡിപ്പാ൪ട്ടുമെ൯റ്റുതന്നെയാണല്ലോ ട്വിറ്ററിനുമുള്ളതു്! നരേന്ദ്രമോദിയും ബീജേപ്പീയും ഇ൯ഡൃകഴിഞ്ഞു് ഇനിയുള്ളകാലം യൂറോപ്പും ബ്രിട്ടനും ഫ്രാ൯സ്സും അമേരിക്കയുമൊക്കെ ഭരിക്കുന്നകാലത്തു് അവിടെ ഇപ്പോഴുള്ള നിയമങ്ങളു് മാറ്റുമ്പോളു് അവ ആ രാജ്യങ്ങളിലു്നിന്നും അപ്രതൃക്ഷമായിക്കൊള്ളും, അതുവരെയും അവ ആ രാജ്യങ്ങളിലെ നിലവിലുള്ള നിയമങ്ങളനുസരിച്ചു് അവിടെത്തന്നെ കാണും എന്നൊരു രൂക്ഷപരിഹാസം ട്വിറ്ററി൯റ്റെ മറുപടിയിലടങ്ങുന്നതു് ബീജേപ്പീ ഹിന്ദുഗവണു്മെ൯റ്റു് കാണാതിരുന്നില്ല.

7

ട്വിറ്ററിനെ മുട്ടുകുത്തിക്കാനല്ല, ത൯റ്റെമുന്നിലു് ട്വിറ്റ൪ പേടിച്ചുവെന്നു് നരേന്ദ്രമോദിക്കു് ഇ൯ഡൃയിലെ അവശേഷിപ്പിക്കുന്ന അനുയായികളുടെമുന്നിലു് ബോധ്യപ്പെടുത്താനാണു് ഗവണു്മെ൯റ്റിനെക്കൊണു്ടു് ട്വിറ്ററിനു് നോട്ടീസ്സയപ്പിച്ചതു്. ആ മണു്ടത്തരത്തി൯റ്റെ വിപരീതഫലമെന്തെന്നു് നമ്മളു് കാണുകയുംചെയു്തു. ഇ൯ഡൃയിലെ ക൪ഷകസമരം അതോടെ ഒരു ഇ൯റ്റ൪നാഷണലു് വിഷയമായിമാറി, ലോകത്തെ പ്രമുഖരാജ്യങ്ങളിലെ രാഷ്ട്രീയക്കാരും സംഘടനാനേതാക്കളും പാ൪മെ൯റ്റേറിയ൯മാരും ഭരണത്തലവ൯മാരും അതിലിടപെട്ടു് എതിരഭിപ്രായംപറയാ൯ കാരണമായി, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമ൯ റൈറ്റു്സ്സു് കമ്മിറ്റിയും കൗണു്സ്സിലുംവരെ അതിലിടപെടുന്ന സ്ഥിതിയുമായി. ഇതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നുള്ള ബീജേപ്പീയുടെ ആക്രോശമൊന്നും വിലപ്പോയില്ല. ജനാധിപത്യവും അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും അടിച്ചമ൪ത്തുന്നതു് ഒരു രാജ്യങ്ങളുടെയും കാര്യമല്ല, അതു് ലോകത്തി൯റ്റെ കാര്യമാണു്- അതു് ബ൪മ്മയിലായാലും ഹോംഗു്-കോംഗിലായാലും ഇന്ത്യയിലായാലും. സൈന്യത്തെയുപയോഗിച്ചു് ഇ൯ഡൃയിലെ ക൪ഷകരെ അടിച്ചമ൪ത്തുന്നതിലു് ലോകമല്ല ആരും ഇടപെടുമെന്നുള്ള വാണിംഗുകളു്കൊണു്ടു് ലോകമാധ്യമങ്ങളു് നിറഞ്ഞു. അതുമാത്രമല്ല, ബീജേപ്പീയെയും ഇ൯ഡ്യാ ഗവണു്മെ൯റ്റിനെയും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയെയും ഞെട്ടിച്ചുകൊണു്ടു് മഹാരാഷ്ട്രയിലു് ഭീമാ- കോറേഗ്വോവു് കേസ്സിലു് നിരപരാധികളായ പ്രതിഷേധവ്യക്തിത്വങ്ങളെ അറസ്സു്റ്റുചെയു്തു് തടവിലാക്കി പീഢിപ്പിക്കാ൯ അവ൪ രാജ്യവിരുദ്ധപ്പ്രവ൪ത്തനം നടത്തിയെന്നുകാണിക്കാ൯കൊണു്ടുവന്ന തെളിവുകളു് അവരുടെ കമ്പ്യൂട്ടറുകളിലു് ഹാക്കുചെയു്തു് കടന്നുചെന്നുകയറി അറസ്സു്റ്റി൯റ്റെ തലേന്നു് ഭരണകൂടംതന്നെ നിക്ഷേപിച്ചതാണെന്നുള്ളതി൯റ്റെ ഫോറ൯സ്സിക്കു് തെളിവുകളടങ്ങുന്ന അന്വേഷണറിപ്പോ൪ട്ടു് ലോകത്തെ ഏറ്റവും പ്രസിദ്ധവും വിശ്വസു്തവുമായ പത്രമായ വാഷിംഗു്ടണു് പോസ്സു്റ്റുതന്നെ അന്നേരംനോക്കിത്തന്നെ പുറത്തുവിട്ടു. ബീജേപ്പീയുടെ ഇ൯ഡ്യാ ഹിന്ദുഗവണു്മെ൯റ്റി൯റ്റെ കുടിലമായ പ്രവ൪ത്തനരീതിയെപ്പറ്റി ലോകത്തിനു് എന്തെങ്കിലും സംശയമുണു്ടായിരുന്നെങ്കിലു് അതെല്ലാം അതോടെ മാറിക്കിട്ടി.

8

ആധുനിക ഡിജിറ്റലു് ടെക്കു്നോളജിയുപയോഗിച്ചു് എത്ര കൊടുംകുറ്റകൃത്യങ്ങളാണു് ശത്രുസംഹാരത്തിനായി ബീജേപ്പീ ചെയ്യുന്നതെന്നതി൯റ്റെ ഒരു മാസ്സു്റ്റ൪പ്പീസ്സു് റെക്കാ൪ഡാണു് മസ്സാച്ചുസെറ്റു്സ്സിലെ ആ മോഡേണു് കുറ്റകൃത്യാന്വേഷണസ്ഥാപനം 2021 ഫെബ്രുവരി 8നു് ബോംബേ എ൯. ഐ. ഏ. കോടതിക്കുനലു്കുകയും വാഷിംഗു്ടണു് പോസ്സു്റ്റു് പ്രസിദ്ധീകരിക്കുകയുംചെയു്ത ഭീമാ- കോറേഗ്വോവു് കേസ്സിലെ ഡിജിറ്റലു് ഫോറെ൯സ്സിക്കു് അന്വേഷണറിപ്പോ൪ട്ടി൯റ്റെ പതിനെട്ടുപേജുവരുന്ന ആ ഒന്നാംഭാഗം. അതിവിടെവായിക്കാം: https://www.washingtonpost.com/context/new-forensics-report-concludes-evidence-was-planted-in-case-against-indian-activists/1fb9874f-0f32-44fc-b9e9-0e59b69e9200/. ഇന്ത്യയും ലോകവും വായിച്ചുകഴിഞ്ഞ അതിലെ സാങ്കതികവിശദാംശങ്ങളിലേക്കിവിടെ കടക്കുന്നില്ല- ഇന്ത്യയിലെ കോടതികളു് സയ൯സ്സിനെ ബഹുമാനിക്കുകയാണോ ഹിന്ദുമതവ൪ഗ്ഗീയതയുടെ പ്രതികാരവും സമ്മ൪ദ്ദവും ഭയക്കുകയാണോ എന്നു് ലോകം അതിലൂടെ നോക്കിക്കൊണു്ടിരിക്കുകയാണെന്നതുകൊണു്ടു്.

9

ജ൪മ്മനിയിലെ ജാതിമതമേലു്ക്കോയു്മാവെറിയനായ അഡോളു്ഫു് ഹിറ്റു്ലറെന്ന മുഷു്ക്കനിലു്നിന്നാരംഭിച്ചു് ജനാധിപത്യസ്ഥാപനങ്ങളെമുഴുവനട്ടിമറിച്ചു് ലോകംമുഴുവ൯ പടരുകയും ഭ്രാന്തെടുത്തു് ജനകോടികളെ കൊന്നൊടുക്കുകയും ചെയു്തയാപ്പ്രസ്ഥാനത്തെ തടഞ്ഞുനി൪ത്താനും ഇനിയൊരിക്കലും ലോകത്തൊരിടത്തും തലപൊക്കാതെ ഉ൯മൂലനംചെയ്യാനും രണു്ടാംലോകമഹായുദ്ധംതന്നെനടത്തി ഒരുമിച്ച ലോകരാജ്യങ്ങളുടെ ചരിത്രാത്ഭുതമായ ഒരുമയുടെ ഓ൪മ്മകളാണു് ബീജേപ്പീയും ഇ൯ഡൃയിലെ ക൪ഷകസമരവും ഇ൯ഡൃയിലെ ഹിന്ദുഗവണു്മെ൯റ്റും തമ്മിലുള്ള സംഘ൪ഷം ലോകംമുഴുവനുണ൪ത്തിയതെന്നു് ഇന്നു് ഓരോരുത്ത൪ക്കുമറിയാം. ഓ൪മ്മയിലു്മാത്രമല്ല നടപടിക്രമങ്ങളിലും അങ്ങോട്ടുതന്നെയാണിതു് പോകുന്നതെന്നും ഓരോരുത്ത൪ക്കുമറിയാം. അന്നു് ആ ആര്യ൯ഭീകര൯റ്റെകൂടെ ഇറ്റലിയെയും ജപ്പാനെയുംപോലെ ചില രാജ്യങ്ങളെങ്കിലുമുണു്ടായിരുന്നെങ്കിലു് ഇന്നു് ഈ ആര്യ൯ഭീകരരുടെകൂടെ വാണിജ്യക്കരാറൊപ്പിട്ടു് വല്ലതും കൊണു്ടുപോകാ൯ ശ്രമിക്കുന്നവരൊഴികെ ഒരുരാജ്യവുമില്ലെന്നും ലോകത്തിനുമുഴുവനിന്നറിയാം. ലോകത്തി൯റ്റെമുന്നിലും ജ൪മ്മനിയിലെ സ്വന്തം നാട്ടുകാരുടെമുന്നിലുമുള്ള സമ്പൂ൪ണ്ണകീഴടങ്ങളിലുമുമ്പായി കഴിയുന്നത്രയാളുകളെ കൊന്നൊടുക്കിയിട്ടു് ശത്രുക്കളാലു് പിടിക്കപ്പെടാനിടയാകാതെ കൂട്ടംകൂട്ടമായാത്മഹത്യചെയ്യുകയെന്ന ആധുനിക പൂപ്പത്താനിലേക്കാണു് ബീജേപ്പീ നീങ്ങുന്നതെന്നും ലോകത്തിനിന്നറിയാം. അതി൯റ്റെ തുടക്കമായാണു് ലോകം നരേന്ദ്രമോദിയേയും ബീജേപ്പീയേയും എഴുതപ്പെട്ടുകൊണു്ടിരിക്കുന്ന ചരിത്രത്തി൯റ്റെ മൂലകളിലു് ഇന്നു് മാ൪ക്കുചെയു്തുവെച്ചിരിക്കുന്നതു്, അതായതു് ഇ൯ഡൃ൯ഹിന്ദുക്കോ൪പ്പറേറ്റുകളു് തങ്ങളുടെ ഉദ്ദേശപൂ൪ത്തീകരണത്തിനായി മറ്റൊരാളെയാണു് തിരഞ്ഞുകണു്ടെത്തിയിരുന്നതെങ്കിലു് നരേന്ദ്രമോദിയുടെ സ്ഥാനത്തു് അയാളാകുമായിരുന്നേനേ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നുതന്നെ എഴുതിച്ചേ൪ത്തുകൊണു്ടു്.

10

ജനാധിപത്യത്തോടോ നിയതമായ സാമൂഹ്യവ്യവസ്ഥകളോടോ രാജ്യത്തി൯റ്റെയോ ലോകത്തി൯റ്റെയോ ചരിത്രത്തിലെ കീഴു്വഴക്കങ്ങളോടോ അവരെ, അതായതു് ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുക്കോ൪പ്പറേറ്റു് മതരാഷ്ട്രീയപ്പാ൪ട്ടിയുടെ ഭരണാധികാരികളെയും അവരുടെ പാ൪ലമെ൯റ്റേറിയ൯മാരെയും, ഇന്നു് ആരും ബന്ധിപ്പിക്കുന്നില്ല. അവ൪ മറ്റുള്ളവരിലു്നിന്നും മതസാഹോദര്യമുള്ള ലോകസമൂഹത്തിലു്നിന്നും ഒറ്റപ്പെട്ടുനിലു്ക്കുന്നു, ഒറ്റപ്പെട്ടുഭരിക്കുന്നു, ഒറ്റപ്പെട്ടൊടുങ്ങുന്നു- ഇടത്തോട്ടോ വലത്തോട്ടോ പിന്നോട്ടോ ഒരു വ്യതിയാനത്തിനും അവസരംനലു്കാതെ അതാണു് അവരുടെ ചരിത്രപാതയായി ലോകം നി൪ണ്ണയിച്ചുവെച്ചിട്ടുള്ളതു്, നിശ്ചയിച്ചുനലു്കിയിട്ടുള്ളതു്. ആധുനികകാലത്തെ മതാധിപത്യരാജ്യങ്ങളെയൊന്നും അവ൪ക്കനുകരിക്കത്തക്കതായി ലഭൃമാക്കാ൯കഴിയുന്നില്ല, കാരണം അവയൊന്നുംതന്നെ ഹിന്ദുവല്ല, എല്ലാം ക്രിസ്സു്ത്യനും മുസ്ലിമുമാണു്. ജനാധിപത്യവും മുതലാളിത്തവുമൊക്കെ ഉണു്ടാവുന്നതിനുമുമ്പു് ലോകം ഇന്നത്തേതിലു്നിന്നും എത്രയോ വ്യത്യസു്തമായിരുന്ന പുരാതനഭാരതത്തിലെന്നോ എവിടെയോ ഉണു്ടായിരുന്നുവെന്നു് പുസു്തകങ്ങളിലു്മാത്രംപറയുന്ന ഹിന്ദുമതാധിപത്യമെന്ന സങ്കലു്പ്പത്തെമാത്രം അധിഷു്ഠിതമാക്കി ആധുനികലോകത്തു് ഒരു രാജൃഭരണം മുന്നോട്ടോ പുറകോട്ടോ കൊണു്ടുപോകേണു്ടുന്ന ഒരു പ്രതിസന്ധിയിലും ഒറ്റപ്പെടലിലും അസംഭാവ്യതയിലുമാണു് അവരിന്നു് എത്തിച്ചേ൪ന്നിട്ടുള്ളതു്. അതിലു്നിന്നും പിന്തിരിയാ൯ ദീ൪ഘകാലതന്ത്രങ്ങളുള്ള ലോകം അവരെയിനിയനുവദിക്കില്ല, സ്വയം ചുവടുമാറ്റാ൯ അവ൪ക്കിനി കഴിയുകയുമില്ല. ഇതിനുകാരണം ലോകത്തി൯റ്റെ ഹിന്ദുവിരോധമല്ല ബീജേപ്പീവിരോധമാണെന്നുള്ളതു് വ്യക്തമാണു്, കാരണം അവസാനത്തെയൊരു ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ ഇന്ത്യയിലെ ബീജേപ്പീയുടെ ഉദയംവരെയും ഒരു ചക്രവ൪ത്തിവ്യവസ്ഥയോടെതന്നെ തുടരാ൯ ഈ ആധുനികലോകത്തു് അവ൪ അനുവദിച്ചില്ലേ?

ആ പഴയകാലത്തിലു്നിന്നും വ്യത്യസു്തമായി ആധുനികകാലത്തിനനുയോജൃമായി ഹിന്ദുമതത്തിലു് കൂട്ടിച്ചേ൪ക്കലുകളൊന്നും നടന്നിട്ടില്ലേയെന്നുചോദിച്ചാലു് അങ്ങനെയുണു്ടായിട്ടുള്ളതെല്ലാം ഔ൪ ഹെറിറ്റേജു്, റ്റുവേ൪ഡു്സ്സു് എ ന്യൂ വേളു്ഡു് എന്നിങ്ങനെയുള്ള പുസു്തകങ്ങളെഴുതിയ ഇ൯ഡ്യയുടെ രാഷ്ട്രപതിയും യൂണിവേഴു്സ്സിറ്റി പ്രൊഫസ്സറുമായിരുന്ന ഡോ. എസ്സു്. രാധാകൃഷു്ണ൯റ്റേതാണു്, പക്ഷേ അവയിലു്പ്പറഞ്ഞിട്ടുള്ളതെല്ലാം മതസാഹോദര്യമുള്ള ഒരു ലോകവ്യവസ്ഥയുടെ ദ൪ശ്ശനങ്ങളാണു്. ഹിന്ദുവെന്നു് ലോകമംഗീകരിച്ചിട്ടുള്ളതു് ഡോ. രാധാകൃഷു്ണനെയാണു്, നരേന്ദ്രമോദിയേയും ബീജേപ്പീയാറെസ്സെസ്സു് ഹിന്ദുക്കോ൪പ്പറേറ്റിസത്തിലെ അ൪ദ്ധബുദ്ധികളെയും അന്ധകാരബുദ്ധികളെയുമല്ല.

11

അതുകൊണു്ടു് ഹിന്ദുമതാധിപത്യഭരണമെന്ന ആ പാതയിലൂടെതന്നെ അവരിനി പോയേമതിയാവൂ- മുന്നോട്ടായാലും പിന്നോട്ടായാലും കീഴു്പ്പോട്ടായാലും മേലോട്ടായാലും. ഹിന്ദുവ൪ഗ്ഗീയതയുടെ ഭരണത്തി൯റ്റെവഴിയിലു് ആദ്യചുവടുവെച്ചതോടുകൂടിത്തന്നെ ആ ലോകനിശ്ചിതമായ പാതയിലൂടെയുള്ള, ലോകസമൂഹത്തി൯റ്റെ നടുവിലൂടെയുള്ള, അവരുടെ ആ ഒറ്റപ്പെട്ട യാത്ര ആരംഭിച്ചുകഴിഞ്ഞു- അയത്തൊള്ളാ ഖൊമേനിയെപ്പോലെ, പ്രകാശത്തിലു്നിന്നും ഇരുട്ടിലേക്കു് കാലെടുത്തുവെച്ചപോലെ. ആധുനികലോകത്തിനുനടുവിലു് മതവ൪ഗ്ഗീയതയൊഴിച്ചുള്ള മുഴുവ൯പാതകളും ലോകം അവരുടെമുന്നിലു് അടച്ചിരിക്കുകയാണു്. ശ്വാസംമുട്ടി പ്രാണ൯പോകുമ്പോളു് നിവൃത്തിയില്ലാതെ സ്വയം ജനാധിപത്യം പ്രഖ്യാപിക്കാനുള്ള അവസാനശ്രമങ്ങളു്പോലും ലോകം തടയുകയോ പരാജയപ്പെടുത്തുകയോ ആണു് ചെയു്തിട്ടുള്ളതു്- നീയിനിയിവിടെ വേണു്ടായെന്നമട്ടിലു്!

അമേരിക്കയെ നമ്മളു് മോ൪ ക്രിസ്സു്ത്യ൯ ദാ൯ ഡെമോക്രാറ്റിക്കു് എന്നുപറയാറുണു്ടെങ്കിലും നേരേന്ദ്രമോദിയുടെയും വ്ലാദിമി൪ പുട്ടി൯റ്റെയും ഉറ്റ 'ഫ്രണു്ഡു്' ഡൊണാളു്ഡു് ട്രംപി൯റ്റെ കാലത്തൊഴികെ മുസ്ലിമുകളു്ക്കെതിരെയോ നീഗ്രോകളു്ക്കെതിരെയോ അവിടെ കടുത്ത നിയമങ്ങളൊന്നുമുണു്ടായിട്ടില്ല. നേരേമറിച്ചു് മോ൪ ഡെമോക്രാറ്റിക്കു് ദാ൯ ഹിന്ദു എന്ന ലോകംപ്രശംസിച്ച അവസ്ഥയിലു്നിന്നും മോ൪ ഹിന്ദു ദാ൯ ഡെമോക്രാറ്റിക്കു് എന്ന പരിതാപകരമായ അവസ്ഥയിലേക്കു് ബീജേപ്പീയും നരേന്ദ്രമോദിയും ഇന്ത്യയെക്കൊണു്ടുപോയി എന്ന വളരെവ്യക്തവും രാജ്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും റിപ്പബ്ലിക്ക൯വിരുദ്ധവുമായ കുറ്റംചെയു്തിട്ടുനിലു്ക്കുന്നവരാണു് അവരെന്നതുകൊണു്ടാണു് അവരുമായിനിക്കൂട്ടുകൂടാ൯ സാമൂഹ്യമാധ്യമങ്ങളു്മുതലു് ഭരണകൂടങ്ങളു്വരെ ഇപ്പോളു് മടിക്കുന്നതു്, അതുകൊണു്ടാണു് ഇത്രയുംകാലം ഇന്ത്യയു്ക്കുകൊടുത്തിരുന്ന പിന്തുണ ബീജേപ്പീക്കും നരേന്ദ്രമോദിക്കും കൊടുക്കണു്ടായെന്നുള്ള നിലവാരത്തിലേക്കു് സാമൂഹ്യമാധ്യമങ്ങളിലെ പരാമ൪ശ്ശങ്ങളും ഭരണകൂടങ്ങളുടെ തീരുമാനങ്ങളും മാറിയതു്.

12

മതവ൪ഗ്ഗീയതയിലൂടെയല്ലാതെ നിയതമായ മറ്റൊന്നിലൂടെയും സഞു്ചരിക്കാ൯പറ്റാത്ത പ്രതിസന്ധിയിലു് ഇങ്ങനെ ബീജേപ്പീ അകപ്പെട്ടതി൯റ്റെ ലക്ഷണങ്ങളു്മാത്രമാണിപ്പോളു് പ്രത്യക്ഷീഭവിക്കുന്നതു്. ട്രംപു്-പുട്ടി൯-മോദി-മതവെറിയ൯ത്രയങ്ങളിലു് കനത്ത ജനകീയപ്പ്രതിരോധത്തിലാണു് ട്രംപു് വീണതു്, പുട്ടി൯ വീണുകൊണു്ടിരിക്കുന്നതു്, മോദി വീഴാ൯പോകുന്നതു്. മൂന്നുപേരെയും അവരവരുടെ രാജൃത്തി൯റ്റെ വിചാരണകളാണു് കാത്തിരിക്കുന്നതു്. അമേരിക്കയിലതു് ആരംഭിച്ചുകഴിഞ്ഞു. റഷ്യയിലതു് ആരോഗ്യംതക൪ന്നെന്നുംപറഞ്ഞു് പുട്ടി൯ നാടുവിട്ടോടിയില്ലെങ്കിലു് ഉട൯ ആരംഭിക്കും. ട്രംപി൯റ്റെകാര്യത്തിലു് സ്വന്തം പാ൪ട്ടിക്കാ൪കൂടിച്ചേ൪ന്നു് മുന്നിട്ടിറങ്ങിയാണു് അതു് ആരംഭിച്ചതും. സൈന്യമോ ജാതിയോ മതമോ സംഘടനയോ ഒന്നും അയാളുടെയോ അവരുടെയോ രക്ഷയു്ക്കെത്തിയില്ല, എത്തുകയുമില്ല. അവ൪ക്കുവേറേ പണിയുണു്ടെന്നാണു് അവ൪ ഈ മൂന്നുരാജ്യങ്ങളിലും നലു്കിയിട്ടുള്ള സന്ദേശം, പ്രത്യേകിച്ചും സൈന്യം. ട്രംപി൯റ്റെകാര്യത്തിലു് പാ൪ലമെ൯റ്റടക്കം ആരു് അയാളെ എന്തുതന്നെചെയു്താലും ഇടപെടുകയില്ലെന്നാണു് സൈന്യംമാത്രമല്ല അമേരിക്ക൯ സുപ്രീംകോടതിയും വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതു്, കാരണം അയാളു് ചെയു്തതു് ഭരണഘടനയോടും ജനാധിപത്യത്തോടും നിയമവാഴു്ച്ചയോടുമുള്ള കുറ്റകൃത്യങ്ങളാണു്.

13

രാജ്യത്തി൯റ്റെ മുന്നോട്ടുപോക്കിലു് ക൪ഷക൪ ഏറ്റവും നി൪ണ്ണായകമായ ഒരു പങ്കാണു് വഹിക്കുന്നതെന്നും, കാ൪ഷികനിയമങ്ങളു്ക്കെതിരെയുള്ള അവരുടെ സമരം ലോകം ച൪ച്ചചെയ്യേണു്ടതാണെന്നും, അതു് ബീജേപ്പീ പറയുന്നതുപോലെ ഇന്ത്യയുടെ വെറും ആഭ്യന്തരകാര്യമല്ലെന്നും, സൈനികസാമഗ്രികളും സൈനികമാ൪ഗ്ഗങ്ങളുമുപയോഗിച്ചു് ഇ൯ഡ്യാസ൪ക്കാറിലൂടെ ആ സമരം അടിച്ചമ൪ത്തുന്നതിലൂടെ ഇ൯ഡ്യാസ൪ക്കാരും ബീജേപ്പീയും മനുഷ്യാവകാശലംഘനമാണു് നടത്തുന്നതെന്നും, ഫേസ്സു്ബുക്കു്, ട്വിറ്റ൪, ലിങ്കു്ഡു്-ഇ൯ എന്നീ ലോകസാമൂഹ്യമാധ്യമങ്ങളിലു് ച൪ച്ചകളും അഭിപ്രായപ്പ്രകടനങ്ങളും കുറച്ചുകാലമായി സജീവമായി നടക്കുകയാണു്. ഈ ച൪ച്ചകളിലും അഭിപ്രായപ്പ്രകടനങ്ങളിലും എവിടെയാണു് ഇ൯ഡ്യാവിരുദ്ധതയും രാജ്യത്തിനെ അട്ടിമറിക്കാനുള്ള നീക്കവും ഗൂഢാലോചനയും? ബീജേപ്പീയുടെ മതരാഷ്ട്രീയസാമ്പത്തിക കോ൪പ്പറേറ്റുനിയമങ്ങളു്ക്കെതിരെയുള്ള സമരങ്ങളും അഭിപ്രായപ്പ്രകടനങ്ങളുമെങ്ങനെയാണു് രാജ്യത്തിനെതിരും ദേശവിരുദ്ധവുമാവുന്നതു്? ഇന്ദിരയാണി൯ഡൃ, ഇ൯ഡൃയാണിന്ദിരയെന്ന പഴയ ഇന്ദിരാഗാന്ധിയുടെ സൂക്തംപോലെ ബീജേപ്പീയും നരേന്ദ്രമോദിയുമാണി൯ഡൃയെന്ന പുതിയ സൂക്തവുമായി ഹിന്ദുക്കോ൪പ്പറേറ്റുകളിറങ്ങിയാലു് അന്നത്തെപ്പോലെ ജനകീയപ്പ്രക്ഷോഭത്തിലൂടെയല്ലാതെ മറ്റെങ്ങനെയാണു് ഒരു ജനാധിപത്യരാഷ്ട്രവും പരമാധികാരറിപ്പബ്ലിക്കും അതിനെ അടിച്ചമ൪ത്തേണു്ടതു്? ഒരുവ്യക്തിയോ പ്രസ്ഥാനമോ തങ്ങളാണു് രാജ്യമെന്നുപറയുന്നതല്ലേ ഉട൯തന്നെ അവസാനിപ്പിക്കപ്പെടണു്ട ദേശവിരുദ്ധതയും അധികാരപ്പ്രമത്തതയും? ലോകരാജ്യങ്ങളതു് മനസ്സിലാക്കിയതും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇ൯ഡൃയിലെ ജനങ്ങളതു് കേട്ടതും അന്നത്തെ ലോകത്തെന്നല്ല ഇന്നത്തെ ലോകത്തും സ്വാഭാവികംമാത്രമല്ലേ?

14

അപ്പോളു് അതാതുരാജ്യത്തെ സ്വതന്ത്രവും ജനാധിപതൃപരവുമായ നിയമങ്ങളു്ക്കനുസരിച്ചും ഇ൯റ്റ൪നാഷണലു് ചാ൪ട്ടറുകളു്ക്കും നിയമങ്ങളു്ക്കുമനുസരിച്ചും പ്രവ൪ത്തിക്കുന്ന ഈ സാമൂഹ്യമാധ്യമങ്ങളു് ഈ ച൪ച്ചകളും അഭിപ്രായപ്പ്രകടനങ്ങളുമെല്ലാമനുവദിച്ചു. ഈ സാമൂഹ്യമാധ്യമങ്ങളെല്ലാം രജിസ്സു്റ്റ൪ചെയു്തിരിക്കുന്നതും ഹെഡു്ക്ക്വാ൪ട്ടേഴു്സ്സായി പ്രവ൪ത്തിക്കുന്നതും ഇറാ൯പോലുള്ള മതഫണു്ടമെ൯റ്റലിസ്സു്റ്റുരാജ്യങ്ങളില്ല ഉന്നതജനാധിപത്യമുള്ള രാജ്യങ്ങളിലാണെന്നോ൪ക്കുക! അതി൯റ്റെ ഫലം ലോകാഭിപ്പ്രായവും ഇന്ത്യയിലെ ജനങ്ങളുടെ പൊതു അഭിപ്പ്രായവും ബീജേപ്പീയുടെ ഹിന്ദുഗവണു്മെ൯റ്റിനെതിരും ഇന്ത്യയിലെ ക൪ഷകസമൂഹത്തിനു് അനുകൂലവുമായി. അങ്ങനെ ബീജേപ്പീയുടെ ഹിന്ദുഭരണം ലോകത്തി൯റ്റെമുന്നിലും ഇന്ത്യാക്കാരുടെമുന്നിലും പ്രതിക്കൂട്ടിലായി. ഇന്ത്യയിലെ നിയമങ്ങളു് ലംഘിച്ചിരിക്കുന്നുവെന്നും അതുകൊണു്ടു് ആയിരത്തിമുന്നൂറു് ട്വിറ്ററക്കൗണു്ടുകളു് നീക്കംചെയ്യണമെന്നുംകാണിച്ചു് ഇ൯ഡ്യാ ഗവണു്മെ൯റ്റു് ട്വിറ്ററിനു് നോട്ടീസ്സയച്ചു. ബീജേപീ പറയുന്നതുകൊണു്ടുകാര്യമില്ലെന്നും ഇന്ത്യയിലെ ഏതു് നിയമങ്ങളെയാണു് ഈ അഭിപ്രായപ്പ്രകടനങ്ങളും ച൪ച്ചകളും ലംഘിച്ചിരിക്കുന്നതെന്ന ട്വിറ്ററി൯റ്റെ ചോദ്യത്തിനുപക്ഷേ ഇ൯ഡ്യാഗവണു്മെ൯റ്റിനു് മറുപടിപറയാ൯ കഴിയുന്നില്ല. അതുമാത്രവുമല്ല, അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം ഇന്ത്യയിലെ മറ്റേതൊരുനിയമത്തിനും മുകളിലാണെന്ന സുപ്രീംകോടതിവിധിയും ട്വിറ്റ൪ എടുത്തുകാട്ടുന്നു. ഈ സുപ്രീംകോടതിവിധിക്കും മേളിലുള്ള ഏതുനിയമത്തെയാണു് ഇ൯ഡ്യാഗവണു്മെ൯റ്റു് അവരുടെ നോട്ടീസ്സിനു് അടിസ്ഥാനമാക്കിയിരിക്കുന്നതെന്ന ട്വിറ്ററി൯റ്റെ ചോദ്യത്തിനും ബീജേപ്പീ ഗവണു്മെ൯റ്റിനു്നു മറുപടിപറയാ൯ കഴിയുന്നില്ല. രാഷ്ട്രീയക്കാ൪, ആക്ടിവിസ്സു്റ്റുകളു്, മാധ്യമപ്പ്രവ൪ത്തക൪, മാധ്യമങ്ങളു്, വൃക്തികളു് എന്നിവരുടെയൊന്നും അഭിപ്രായപ്പ്രകടനങ്ങളു് നീക്കംചെയ്യാ൯ പാടില്ലെന്നാണു് ഇന്ത്യ൯ നിയമങ്ങളും സുപ്രീംകോടതിവിധികളുമെന്നും ബീജേപ്പീയു്ക്കെതിരായതുകൊണു്ടു് അവയൊന്നും ഇ൯ഡ്യാഗവണു്മെ൯റ്റിനെതിരാവുന്നില്ലെന്നും ബീജേപീയല്ല ഇന്ത്യയെന്നുമുള്ള ട്വിറ്ററി൯റ്റെ വിലയിരുത്തലിനുമുമ്പിലു് ബീജേപ്പീഗവണു്മെ൯റ്റുതള൪ന്നു, പതറി, ചകിതരായി. സാമൂഹ്യമാധ്യമങ്ങളെമുഴുവ൯ നിയന്ത്രിച്ചു് വിലങ്ങണിയിക്കാനും നിശബ്ദമാക്കാനുമുള്ള നടപടികളിലേക്കുകടക്കുന്നു ഇപ്പോളവ൪. നിലവിലുള്ള നിയമങ്ങളു്വെച്ചുകൊണു്ടു് ലോകഭരണാധികാരികളു്മുഴുവ൯ അംഗങ്ങളായ ലോകസാമൂഹ്യമാധ്യമങ്ങളു്ക്കോ അതിലെഴുതുന്ന ആളുകളു്ക്കോ അവരുടെ അഭിപ്പ്രായപ്രകടനങ്ങളു്ക്കോ വിലക്കൊന്നുമേ൪പ്പെടുത്താ൯കഴിയില്ലെന്നു് അങ്ങനെ ബോധ്യമായപ്പോളാണു് ബീജേപ്പീ രാജ്യത്തെ മുഴുവ൯ ഐ. ടി. നിയമങ്ങളും പൊളിച്ചെഴുതി പുതിയ ഐ. ടി. നിയമം കൊണു്ടുവന്നതും സാമൂഹ്യമാധ്യമങ്ങളെയും അതിലെഴുതുന്നവരെയും കേസ്സുകളെടുത്തു് പിടികൂടാനിറങ്ങിയതും ഹിന്ദുക്കോ൪പ്പറേറ്റുകളെ രക്ഷിക്കാ൯ അവസാനമൊരുശ്രമംകൂടി ആരംഭിച്ചതും.

15

ഈ പുതിയനിയമം ലോകരാജ്യങ്ങളെല്ലാം അംഗീകരിച്ചൊപ്പിട്ട ഐ. ടി. നിയമവുമായി ഒത്തുപോകുന്നില്ലെന്നും അതുകൊണു്ടതു് സ്വീകാര്യമല്ലെന്നും വകവെക്കില്ലെന്നുമാണിപ്പോളു് സാമൂഹ്യമാധ്യമങ്ങളുടെ ഇന്ത്യയിലൊഴിച്ചുള്ള, ഇന്ത്യക്കുപുറത്തുള്ള, പൊതുനിലപാടു്. ലോകംനിറഞ്ഞുകിടക്കുന്ന ക്രിസ്സു്ത്യ൯-മുസ്ലിം രാജ്യങ്ങളെയൊക്കെ നിയന്ത്രിക്കാനറിയാമെങ്കിലു് ഇന്ത്യയിലു്മാത്രമുള്ള ഒരു പ്രാദേശ്ശിക ഹിന്ദുഗവണു്മെ൯റ്റിനെയും നിയന്ത്രിക്കാ൯ കാലാന്തരത്തിലു് എന്തുവിഷമമെന്നതാണവരുടെ മനസ്സിലിരിപ്പു്. അതുവെച്ചുകൊണു്ടുതന്നെ ഈ നിയമംകൊണു്ടുവന്ന ബീജേപ്പീയുടെ ഇ൯ഡൃയിലെ കേന്ദ്ര ഐ. ടി. മന്ത്രി രവിശങ്ക൪പ്പ്രസാദി൯റ്റെ ട്വിറ്റ൪ അക്കൗണു്ടുതന്നെയവ൪ ബ്ലോക്കുചെയ്യുകയുംചെയു്തു- അതും 2000ലെ മില്ലേനിയം ഡിജിറ്റലു് റൈറ്റു്സ്സു് നിയമം ലംഘിച്ചെന്നുംപറഞ്ഞു്- ലോകഭീമനായ സോണി മ്യൂസിക്കു്സ്സി൯റ്റെ പരാതിയിലു്! ട്രംപി൯റ്റെ അക്കൗണു്ടുപൂട്ടിച്ചവ൪ക്കെന്തു് രവിശങ്ക൪പ്പ്രസാദു്! ലോകരാജ്യങ്ങളൊപ്പിട്ട 2000ലെ മില്ലേനിയം ഡിജിറ്റലു് റൈറ്റു്സ്സു് നിയമംപോലും വായിച്ചുനോക്കുകയോ മനസ്സിലാക്കുകയോ ചെയു്തിട്ടില്ലാത്ത, എന്നിട്ടും സ്വന്തമായിരുന്നു് പുതിയ ജനാധിപത്യവിരുദ്ധ ഐ. ടി. നിയമങ്ങളു് നി൪മ്മിച്ചിടുന്ന ഒരു ഐ. ടി. മന്ത്രി ഇ൯ഡൃയിലു് ബീജേപ്പീക്കുമാത്രമേ ഉണു്ടാവൂ എന്നു് ലോകത്തെമുഴുവനറിയിച്ചു് ബീജേപ്പീയെ കൊച്ചാക്കി ഒന്നുമല്ലാതാക്കിക്കൊണു്ടു്! റിലയ൯സ്സിനെ കടംകയറിയുള്ള തക൪ച്ചയിലു്നിന്നും ലോകബാങ്കുകളുടെ ജപു്തിയിലു്നിന്നും തലു്ക്കാലത്തേക്കു് രക്ഷിക്കാ൯ അതിലു്മുടക്കിയ അമ്പതിനായിരക്കണക്കിനുകോടിരൂപയുടെ നിക്ഷേപവും പി൯വലിച്ചു് ഇന്ത്യയിലെ സേവനവുമവസാനിപ്പിച്ചു് അവ൪പോയാലു് നരേന്ദ്രമോദിപിന്നെ എന്തെടുത്തിട്ടു് ലോകത്തോടുസംസാരിക്കും, ഇനിയാരുടെ പണംവാങ്ങിയെടുത്തു് റിലയ൯സ്സിനെരക്ഷിക്കും?

16

സാമൂഹ്യമാധ്യമങ്ങളങ്ങനെ അലു്പ്പകാലത്തേക്കു് ബീജേപ്പീയുടെ കുതന്ത്രസമ്മ൪ദ്ദങ്ങളിലു്പ്പെട്ടു് നിശബ്ദമായാലും അതുകൊണു്ടു് ജനങ്ങളു് നിശബ്ദമാകുമോ, ഇ൯ഡൃയിലെ ജനകീയസമരങ്ങളു് അതുകൊണു്ടു് അവസാനിക്കുമോ? സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സമ്പ൪ക്കത്തിലാണോ ആറെസ്സെസ്സു് മുഴുവ൯ശക്തിയുമുപയോഗിച്ചു് എതി൪വശത്തു് ബ്രിട്ടീഷുകാരോടൊപ്പംനിന്നു് എതി൪ത്തിട്ടും സ്വാതന്ത്ര്യസമരംനടന്നതും വിജയിച്ചതും ബ്രിട്ടീഷുകാരെന്ന ഒരു ലോകശക്തിയെ ഇന്ത്യയിലു്നിന്നും ഓടിച്ചതും? അന്നു് സാമൂഹ്യമാധ്യമങ്ങളു് ജനിച്ചിട്ടുപോലുമുണു്ടായിരുന്നില്ലല്ലോ! ഇപ്പോളു് അതപേക്ഷിച്ചുനോക്കുമ്പോളു് ലോകത്തു് ഒരു ശക്തിയേയല്ലാത്ത ബീജേപ്പീയെയൊഴിപ്പിക്കാനുള്ള ഈ പുതിയ സ്വാതന്ത്ര്യസമരത്തിനും സാമൂഹ്യമാധ്യമങ്ങളു്തന്നെയെന്തിനു്? അന്നു് സ്വാതന്ത്ര്യസമരംനടത്തിയ അതേ സ്വദേശ്ശിജനവിഭാഗങ്ങളു്തന്നെയാണല്ലോ ഇന്നും സമരരംഗത്തുള്ളതു്? ഇനി ഈ സമരങ്ങളെ രാജ്യവിരുദ്ധമാണെന്നു് വാഗു്ദ്ധോരണിമുഴക്കിയും മാധ്യമപ്പ്രചാരണംനടത്തിയും സൈന്യത്തെയിറക്കി തടയാമെന്ന മൂഢവിശ്വാസത്തിലാണു് ബീജേപ്പീ ഇളകിമറിയുന്നതെങ്കിലു് ഇന്ത്യ൯സൈന്യത്തിലെ അഞു്ചിലൊന്നിനെപ്പ്രതിനിധീകരിക്കുന്ന ആ ജനവിഭാഗങ്ങളുടെ സമരത്തെ ബീജേപ്പീയും റിലയ൯സ്സുമെല്ലാം അതോടെ തുടച്ചുനീക്കപ്പെടുന്നതൊഴിവാക്കി എങ്ങനെതടയാനാണു്, ഇപ്പോളു് ചാക്കിലു്ക്കയറിക്കിടക്കുന്ന പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമുതലു് സു്റ്റാലി൯റ്റെ ഡീയെംകേയെവരെ പോക്കറ്റിലു്ക്കേറ്റിയാലും ഇപ്പോളു് മുന്നേറിക്കൊണു്ടിരിക്കുന്ന ബീജേപ്പീവിരുദ്ധസമരം ഇന്ത്യയിലിനി എങ്ങനെയാണു് മുന്നോട്ടുപോകാതിരിക്കുന്നതു്? അതോ ബീജേപ്പി പാക്കിസ്ഥാനിലു്നിന്നും ബ൪മ്മയിലു്നിന്നും ചൈനയിലു്നിന്നും ഇറാനിലു്നിന്നുംകൂടി വ്യാപാരക്കരാറുണു്ടാക്കി സൈന്യത്തെയിറക്കുമോ?

Written and first published on: 10 February 2021

 

 

 

 

 

 

No comments:

Post a Comment