449
ഇന്ത്യയിലിപ്പോളു്നടക്കുന്ന പ്രമുഖ സമരങ്ങളെല്ലാം
കോ൪പ്പറേറ്റുകളു്ക്കെതിരെയല്ലേ? അതിലു് ബീജേപ്പീയെന്തിനു് ബേജാറാവുന്നു,
ഇടപെടുന്നു, അടിച്ചമ൪ത്തുന്നു?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
ഇന്ത്യയിലിപ്പോളു് നടക്കുന്ന പ്രമുഖ സമരങ്ങളെല്ലാം കോ൪പ്പറേറ്റുകമ്പനികളു്ക്കെതിരെയല്ലേ? അതിലു് ബീജേപ്പീയെന്തിനു് ബേജാറാവുന്നു, ഇടപെടുന്നു, അടിച്ചമ൪ത്തുന്നു? 2020 നവംബ൪മുതലു് ഏഴുപതുദിവസമായി നടക്കുന്ന ക൪ഷകസമരം റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സിനും അദാനിഗ്രൂപ്പിനുമെതിരെയാണു്. അനേകപ്രാവശ്യം ടെലിഫോണു് മേഖലയിലു് ബീയെസ്സെന്നെല്ലിലു് നടത്തിയ എല്ലാസമരവും റിലയ൯സ്സിന് കമ്മ്യൂണിക്കേഷ൯ സ്ഥാപനങ്ങളുടെ നിയന്ത്രണവും നടത്തിപ്പും കൈമാറുന്നതിനെതിരെയായിരുന്നു. കഴിഞ്ഞ പലമാസങ്ങളിലും കേരളത്തിലു്നടന്ന പല സമരങ്ങളും എയ൪പ്പോ൪ട്ടുകളു് അദാനിഗ്രൂപ്പിനു് കൈമാറുന്നതിനെതിരെയായിരുന്നു. പോ൪ട്ടുമേഖലയിലു്നടന്ന സമരങ്ങളു് തുറമുഖങ്ങളു് അദാനിഗ്രൂപ്പിനു് കൈമാറുന്നതിനെക്കുറിച്ചായിരുന്നു. മൂന്നു് കേന്ദ്രക൪ഷകനിയമങ്ങളു് റിലയ൯സ്സിനും അദാനിഗ്രൂപ്പിനുംവേണു്ടി എഴുതിയുണു്ടാക്കുകയും ഇന്ത്യ൯ പാ൪ലമെ൯റ്റിലു് കുറച്ചുപേ൪കൂടിയിരുന്നതു് പാസ്സാക്കുകയുംചെയു്തതിനെതിരെ രാജ്യവ്യാപകമായി കോ൪പ്പറേറ്റുകളു്ക്കെതിരെ ക൪ഷകസമരംനടക്കുന്ന അതേസമയത്തുതന്നെ വൈദ്യുതിവിതരണമേഖല പൂ൪ണ്ണമായും സ്വകാര്യവലു്കരിക്കപ്പെട്ടു് കോ൪പ്പറേറ്റുകളു്ക്കുകൈമാറി പത്തുലക്ഷത്തോളം തൊഴിലാളികളെ കോ൪പ്പറേറ്റുകളു്ക്കു് വിലു്ക്കുകയും വൈദ്യുതിമാനേജുമെ൯റ്റും നടത്തിപ്പും കോ൪പ്പറേറ്റുവക പുറംകരാ൪ക്കമ്പനികളു്ക്കും ഫ്രാഞു്ചൈസ്സികളു്ക്കും നലു്കി ഗവണു്മെ൯റ്റിലു്നിന്നും മാറ്റാനുള്ള കേന്ദ്രവൈദ്യുതിനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കി൯റ്റെ ഭാഗമായി ഇതെഴുതുന്നസമയത്തും കേരളത്തിലും പണിമുടക്കുനടക്കുകയാണു്.
2
ഇങ്ങനെ കോ൪പ്പറേറ്റുകളു്ക്കെതിരെ ഇ൯ഡൃയിലിപ്പോളു് നടക്കുന്ന ഈ സമരങ്ങളെയെല്ലാം കോ൪പ്പറേറ്റുകളല്ലേ നേരിടേണു്ടതു്? അതിലു് ബീജേപ്പീയെന്ന രാഷ്ട്രീയപ്പാ൪ട്ടിയും അവരുടെ കേന്ദ്രഗവണു്മെ൯റ്റും അവരുടെ പ്രധാനമന്ത്രിയും എന്തിനു് ബേജാറാവുന്നു, ഇടപെടുന്നു, അടിച്ചമ൪ത്തുന്നു? കോ൪പ്പറേറ്റുകളല്ലേ അതെല്ലാം ചെയ്യേണു്ടതു്? കോ൪പ്പറേറ്റുകളു് ബീജേപ്പീയുടെ അച്ഛനാണോ? കോ൪പ്പറേറ്റുകളു് ഗവണു്മെ൯റ്റി൯റ്റെ ഭാഗമാണോ? ഈ സമരങ്ങളിലു് കേന്ദ്രഗവണു്മെ൯റ്റിടപെടുമ്പോഴും അടിച്ചമ൪ത്തുമ്പോഴും അതിനു് ചെലവില്ലേ? പോലീസ്സു് വിന്യസനംമുതലു് കേന്ദ്രമന്ത്രാലയങ്ങളിലു് മീറ്റിംഗുകളു്കൂടുന്നതുവരെ പലവകയിലും കോടിക്കണക്കിനുരൂപയുടെ ചെലവുകളില്ലേ? അതിനുള്ള പണം കോ൪പ്പറേറ്റുകളു് ഗവണു്മെ൯റ്റിലടയു്ക്കുന്നുണു്ടോ? അതു് പബ്ലിക്കു് എക്കു്സ്സു്ചെക്കറിലു്നിന്നും ഗവണമെ൯റ്റും അതിലൂടെ ആത്യന്തികമായി പൊതുജനങ്ങളുമല്ലേ വഹിക്കുന്നതു്? കോ൪പ്പറേറ്റുകളുടെ ചെലവു് പൊതുജനങ്ങളു് വഹിക്കുന്നതെന്തിനു്?
ഗവണു്മെ൯റ്റുഭരണമിങ്ങനെ പൂ൪ണമായും കോ൪പ്പറേറ്റുകമ്പനികളു്ക്കു് കൈമാറിക്കഴിഞ്ഞിട്ടു് ഗവണു്മെ൯റ്റിനവിടെപ്പിന്നെന്തു് ജോലിയും ഉത്തരവാദിത്വവുമാണിനിയുള്ളതു്? വെറുതേയെന്തിനാണു് നരേന്ദ്രമോദിയെപ്പോലൊരു പ്രധാനമന്ത്രിക്കും ഒരു മന്ത്രിസഭയു്ക്കും രാജ്യം ശമ്പളംനലു്കുന്നതു്? രാജ്യഭരണം പൂ൪ണ്ണമായും കോ൪പ്പറേറ്റുകളു് ഏറ്റുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്കു് നരേന്ദ്രമോദിയുടെയും മന്ത്രിസഭയുടെയും ആവശ്യംതന്നെ നൃൂഡലു്ഹിയിലിനി എന്താണു്? വെറുതേ അവരെ അവിടെ പാ൪പ്പിക്കുന്നതി൯റ്റെ ചെലവുംകൂടി രാജ്യം എന്തിനുവഹിക്കണം? കോ൪പ്പറേറ്റു് ഇ൯ഡ്യാ (കണു്സോ൪ഷ്യം) ലിമിറ്റഡി൯റ്റെ കോ-ചെയ൪മാ൯റ്റെയും ഡെപ്യൂട്ടി ഡയറക്ട൪ബോ൪ഡു് മെമ്പ൪മാരുടെയും ശമ്പളവും ചെലവുകളും സെക്യൂരിറ്റിയും എസ്സു്ക്കോ൪ട്ടും ഇന്ത്യ എന്തിനുവഹിക്കണമെന്നാണു് വ്യക്തമായിവിടെ ചോദിക്കുന്നതു്.
Written and first published on: 03 February 2021
No comments:
Post a Comment