461
പാ൪ലമെ൯റ്റിലു് ബീജേപ്പീയു്ക്കു് മഹാഭൂരിപക്ഷമുണു്ടു്, എന്തുനിയമവും
പാസ്സാക്കാം, പക്ഷേ അതുകഴിഞ്ഞു് വീട്ടിലു് തിരിച്ചെത്തുമ്പോളു് കോപാകുലരായി
വീടുവളഞ്ഞുനിലു്ക്കുന്ന നാട്ടുകാരുടെ നടുവിലു് ഒറ്റയു്ക്കാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By YHD Chang. Graphics: Adobe SP.
1
പാ൪ലമെ൯റ്റിലു് ബീജേപ്പീയു്ക്കു് ജനങ്ങളു് വോട്ടുചെയ്യാതെയുണു്ടാക്കിയ മഹാഭൂരിപക്ഷമുണു്ടു്, അതുകൊണു്ടു് അവിടെയിരുന്നു് എന്തുനിയമവും പാസ്സാക്കാം, പക്ഷേ ഇപ്പോളു് പ്രശു്നമെന്തെന്നുവെച്ചാലു്, അതുകഴിഞ്ഞു് വീട്ടിലു് തിരിച്ചെത്തുമ്പോളു് കോപാകുലരായി വീടുവളഞ്ഞുനിലു്ക്കുന്ന നാട്ടുകാരുടെ നടുവിലു് ഒറ്റയു്ക്കാണു്. എന്നും പാ൪ലമെ൯റ്റിനകത്തുതന്നെ, അല്ലെങ്കിലു് ഫുളു് പട്ടാളപ്പ്രൊട്ടക്ഷനോടെ ഡലു്ഹിയിലു്ത്തന്നെ, താമസിക്കാനൊക്കുമോ? വീട്ടിലു്പ്പോണു്ടേ? ഇങ്ങനെയൊരു വൈതരണി ജീവിതത്തിലുണു്ടാകുമെന്നു് ഭാരതീയ ജനതപ്പാ൪ട്ടിയുടെ എംപീമാ൪ ഒരിക്കലെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല, അവരുടെ വന്യസ്വപു്നങ്ങളിലു്പ്പോലും അങ്ങനെയൊരു രംഗം അവ൪ കണു്ടിട്ടുണു്ടായിരുന്നില്ല, പക്ഷേ ഇപ്പോളതു് സംഭവിച്ചുകൊണു്ടിരിക്കുകയാണു് രാജൃംമുഴുവ൯. ബീജേപ്പീയുടെ ശക്തികേന്ദ്രങ്ങളായി അവ൪ കണക്കാക്കുകയും ബീജേപ്പീതന്നെ ഇപ്പോഴും ഭരിക്കുകയുംചെയ്യുന്ന ഉത്ത൪പ്പ്രദേശ്ശു്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലു്ത്തന്നെയാണു് ജനസഞു്ചയങ്ങളു് വന്നുനിന്നുള്ള ഈ വീടുവളയലു്മാമാങ്കം ആദൃം ആരംഭിച്ചിരിക്കുന്നതു് എന്നതാണു് അവരെസ്സംബന്ധിച്ചിടത്തോളം ഭയജനകം. അവ൪ക്കു് ഭരണമുള്ള മറ്റു് വടക്കേയി൯ഡൃ൯ കിഴക്കേയി൯ഡൃ൯ പടിഞ്ഞാറേയി൯ഡൃ൯ സംസ്ഥാനങ്ങളിലേക്കുകൂടിയതു് വ്യാപിച്ചുകൊണു്ടിരിക്കുകയുമാണു്. ക൪ഷകസമരത്തിലു് പഞു്ചാബിനും പുറത്തുമുള്ള ക൪ഷകരെപ്പിണക്കിയതോടും അവ൪ക്കുമേലു് റിലയ൯സ്സെന്ന ഒരു കുത്തകച്ചൂഷണപ്പുഴുവിനുവേണു്ടി പോലീസ്സിനെയും അ൪ദ്ധസൈനികനിരയെയുമൊക്കെ അഴിച്ചുവിട്ടത്തോടുംകൂടിയാണു് അതാരംഭിച്ചതു്. മെയ്യനങ്ങാതെ മതരാഷ്ട്രീയംവിട്ടു് മറ്റുള്ളവരെപ്പൊളന്നുകഴിഞ്ഞിരുന്ന ബീജേപ്പീക്കു് അതോടുകൂടി രാപ്പകലു് വെയിലെന്തെന്നും ചൂടെന്തെന്നും തണുപ്പെന്തെന്നും മഴയെന്തെന്നുമറിയാതെ മണ്ണിലു്പ്പണിയെടുത്തുജീവിക്കുന്ന ക൪ഷകരുടെയും അനുഭാവയനുബന്ധജനവിഭാഗങ്ങളുടെയും കൈയ്യൂക്കു് ആപ്പാ൪ട്ടിയുടെ രൂപീകരണത്തിനുശേഷം ആദ്യമായി നേരിട്ടനുഭവിക്കേണു്ടിവന്നിരിക്കുകയാണു്.
ബീജേപ്പീമുദ്രവീണവ൪ക്കുവേണു്ടി ഹിന്ദുച്ചക്രവ൪ത്തിഭരണം ഒരുക്കാ൯പോകുന്ന ആജീവനാന്തകാല പാ൪ലമെ൯റ്റംഗത്വവും പുതിയപറുദീസ്സയിലെ കോ൪പ്പറേറ്റു് സുഖസ്വപു്നജീവിതവും!
2
ഈ ജനം നേരിട്ടിറങ്ങിയുള്ള കൈകാര്യംചെയ്യലും വീടുവളഞ്ഞുനിലു്ക്കലും വീട്ടിനുപുറത്തിറങ്ങാ൯ സമ്മതിക്കാത്തതും വടക്കേയിന്ത്യ൯ സംസ്ഥാനങ്ങളിലു്മാത്രമൊതുങ്ങുമെന്നവ൪ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങളു്നടന്നതു്. അതി൯റ്റെ ആഘാതം തെക്കേയിന്ത്യ൯ സംസ്ഥാനങ്ങളായ തമിഴു്നാട്ടിലും കേരളത്തിലുംവരെയെത്തി. തമിഴു്നാട്ടിലു് ക൪ഷകരോഷംകാരണം ബീജേപ്പീ സകലമുന്നണികളിലു്നിന്നും ഒറ്റപ്പെട്ടു് രാഷ്ട്രീയമായി അടിത്തറതക൪ന്നു. കേരളത്തിലാകട്ടേ അവരുടെ ഏക എമ്മെല്ലേ ക൪ഷകരോടുള്ള കേന്ദ്രബീജേപ്പീയുടെ ഹിംസാത്മകസമീപനം എടുത്തുപറഞ്ഞുകൊണു്ടുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു് കൂടേറികൊണു്ടിരിക്കുകയാണു്, അലു്പ്പം മാന്യതയുള്ളൊരാളായ ഇയാളെ സ്വീകരിക്കാ൯ അവരുടെയണികളു് മാനസ്സികമായി തയ്യാറെടുക്കുകയുമാണു്. തമിഴു്നാട്ടിലു് ബീജേപ്പീയുടെ അത്മീയസഹയാത്രികനും രാഷ്ട്രീയപങ്കാളിയുമാകാനുള്ള ദൗത്യമേറ്റെടുത്ത രജനീകാന്തെന്ന ജനപ്പ്രീതിയുള്ള സിനിമാനട൯ ഒരു രാഷ്ട്രീയപ്പാ൪ട്ടിയുണു്ടാക്കാനും വേണമെങ്കിലു് തമിഴു്നാടി൯റ്റെ മുഖ്യമന്ത്രിതന്നെയാകാനുമുള്ള എല്ലാ അനുകൂലസാഹചര്യങ്ങളുമുണു്ടായിട്ടും ബീജേപ്പീയു്ക്കെതിരെ പെട്ടെന്നു് രാജൃംമുഴുക്കെ പട൪ന്നുപിടിച്ചിരിക്കുന്ന കൊടുംവിരോധവും ജനകീയപ്പ്രക്ഷോഭങ്ങളുമൊക്കെക്കണു്ടു് ഭയന്നു് ഒരു രാഷ്ട്രീയപ്പാ൪ട്ടി രൂപീകരിക്കാനുള്ള ഉദൃമംതന്നെ വേണു്ടെന്നുവെച്ചിരിക്കുകയാണു്. അവിടെ ബീജേപ്പീയുടെ നിലവിലുള്ള സഖ്യകക്ഷിയായ ഭരണത്തിലുള്ള അണ്ണാ ഡീയെംകേയിലു് ജയിലിലു്നിന്നു് പുറത്തിറങ്ങിയശേഷം പാ൪ട്ടിപിടിച്ചെടുക്കാനും ഇല്ലെങ്കിലു് പിള൪ത്താനുമുള്ള ശശികലയുടെ നീക്കങ്ങളു്ക്കു് ജ൯മനാ ബീജേപ്പീവിരോധമുള്ള തമിഴു്ജനത സന്തോഷത്തോടെയാണു് പിന്തുണനലു്കുന്നതു്: ബീജേപ്പീയു്ക്കെതിരെ അത്രയെങ്കിലു് അത്ര എന്നതാണിപ്പോളു് തമിഴു്ജനതയുടെ നിലപാടു്.
3
ക൪ണ്ണാടകയിലും ആന്ധ്രയിലും ബീജേപ്പീയുടെ ജനപ്പ്രതിനിധികളെയും നേതാക്കളെയും ക൪ഷക൪ക്കെതിരേതിരിഞ്ഞ ബീജേപ്പീകേന്ദ്രനേതൃത്വത്തെയും അവരുണു്ടാക്കിയ നിയമങ്ങളെയും ചുമന്നുകൊണു്ടുനടന്നതിനു് പൊതുപരിപാടികളിലു് സംബന്ധിക്കുന്നതിലും ഊരുകളും വീടുകളും സന്ദ൪ശിക്കുന്നതിലുംനിന്നും ജനക്കൂട്ടങ്ങളു് തടഞ്ഞുകൊണു്ടിരിക്കുകയാണു്. ചിലയിടങ്ങളിലു് വീടുകളുടെ മുന്നിലും ഗ്രാമങ്ങളുടെ കവാടങ്ങളിലും ‘ഇവിടെ ബീജേപ്പീയു്ക്കു് പ്രവേശനമി’ല്ലെന്ന ബോ൪ഡുകളു്തന്നെ സ്ഥാപിച്ചിട്ടുണു്ടു്- കാര്യകാരണങ്ങളു്സഹിതം രേഖപ്പെടുത്തിക്കൊണു്ടു്. ഇ൯ഡൃയിലേതെങ്കിലുമൊരു രാഷ്ട്രീയപാ൪ട്ടിക്കെതിരെ ഇങ്ങനെ പ്രവേശനവിലക്കേ൪പ്പെടുത്തികൊണു്ടു് ഇ൯ഡൃയു്ക്കകത്തുതന്നെ ബോ൪ഡുകളു് സ്ഥാപിക്കപ്പെടുന്നതു് ആദ്യമായാണു്. പക്ഷേ ആപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിക്കുതന്നെ വ൪ഗ്ഗീയകലാപപ്പ്രോത്സാഹകനും സു്പ്പോണു്സ്സറുമാണെന്ന കാരണംപറഞ്ഞു് അമേരിക്കയടക്കം ലോകരാജൃങ്ങളു്തന്നെ പലതും അനവധിവ൪ഷം പ്രവേശനവിലക്കേ൪പ്പെടുത്തിയിരുന്നെന്നതും ഇനിയുമാവിലക്കു് മടങ്ങിവരുമെന്നതി൯റ്റെ സൂചനകളാണിപ്പോളു് അന്നാവിലക്കേ൪പ്പെടുത്തിയ അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയടക്കം ഇപ്പോളത്തെ പരസ്യപ്പ്രസു്താവനകളിലു്ക്കാണുന്നതെന്നതും കണക്കിലെടുക്കുമ്പോളു് അതിലാശ്ചര്യപ്പെടേണു്ടതില്ല.
4
ഒരു ബീജേപ്പീ എംപിയോ നേതാവോ ആയാലു് കനത്ത സുരക്ഷയുണു്ടെന്നുപറയുന്ന പാ൪ലമെ൯റ്റിനകത്തല്ലാതെ രാജ്യത്തൊരിടത്തും തങ്ങളു്ക്കു് സുരക്ഷയില്ലെന്ന സ്ഥിതിയിലേക്കു് തങ്ങളു് പെട്ടെന്നു് എടുത്തെറിയപ്പെട്ടിരിക്കുകയാണെന്നു് ബീജേപ്പീ നേതാക്കളും എംപീമാരും നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു. ചകിതരായ അവരുടെ ശബ്ദമാണു് 'ഈ ദുസ്സഹമായ സ്ഥിതി എങ്ങനെയെങ്കിലുമൊന്നു് അവസാനിപ്പിച്ചുകിട്ടിയിരുന്നെങ്കിലെന്നു് കൊതിക്കുന്നു'വെന്നു് പഞു്ചാബിലെയും ഉത്ത൪പ്പ്രദേശിലെയുംതന്നെ അവരുടെ സംസ്ഥാനനേതാക്കളും മു൯നിര പാ൪ലമെ൯റ്റേറിയ൯മാരുംതന്നെ പരസൃപ്പ്രസു്താവനയിറക്കിയതിലു് മുഴങ്ങിക്കേളു്ക്കുന്നതു്. രാജ്യംഭരിക്കുന്ന ബീജേപ്പീനേതാവും ഇതിനൊക്കെ കാരണക്കാരനുമായ നരേന്ദ്രമോദിയു്ക്കു് മടങ്ങിപ്പോകാ൯ തങ്ങളെപ്പോലെ വീടും നാടും കുടുംബവും കുട്ടികളുമൊന്നുമില്ലാത്തതി൯റ്റെ ഇരകളായിരിക്കുകയാണു് തങ്ങളെന്നു് തിരിച്ചറിഞ്ഞ ഈ ബീജേപ്പീനേതാക്കളു് രാജ്യത്തു് തങ്ങളു്ക്കേറ്റവും സുരക്ഷിതത്വവും പിന്തുണയുമുണു്ടെന്നുകരുതിയിരുന്ന യൂപ്പീയിലും ഹരിയാനയിലുംപോലും ബീജേപ്പീയിലു്നിന്നും രാജിവെച്ചൊഴിഞ്ഞു് ജനരോഷം തണുപ്പിക്കാനും വീട്ടിനുപുറത്തൊന്നിറങ്ങാനും ശ്രമിച്ചുകൊണു്ടിരിക്കുകയാണു്.
5
തങ്ങളുടെ ഗ്രാമങ്ങളിലു് ബീജേപ്പീയുടെ പ്രവ൪ത്തനം അനുവദിക്കുകയില്ലെന്ന ഗ്രാമീണ മഹാപഞു്ചായത്തുകളുടെ തീരുമാനമാണു് ഇപ്പോളു് മിക്കയിടത്തും നടപ്പായിക്കൊണു്ടിരിക്കുന്നതു്. ബീജേപ്പീ എംപീമാ൪ക്കും നിയമസഭാസാമാജിക൯മാ൪ക്കും നേതാക്ക൯മാ൪ക്കും ബീജേപ്പീയുടെ നിയമങ്ങളു്ക്കെതിരേ പ്രതിഷേധവുമായി വീടിനുചുറ്റും തടിച്ചുകൂടിയിരിക്കുന്ന നാട്ടുകാ൪കാരണം വീട്ടിനുപുറത്തിറങ്ങാ൯ കഴിയുന്നില്ല. അതു് എന്തുകൊണു്ടും ശരിയുമാണു്, കാരണം അവ൪ വിളിക്കാതെ അവരെ ശല്യപ്പെടുത്തി അവരുടെ ഓരോരുത്തരുടെയും വീട്ടിനകത്തുകടന്നുചെന്നുകയറി അവരോടു് വളരെ താഴു്മയോടെ വോട്ടഭ്യ൪ത്ഥിച്ചു് പല വാഗു്ദാനങ്ങളും ഉറപ്പുകളുംനലു്കി ആ വോട്ടുവാങ്ങി ജയിച്ചതുകൊണു്ടാണല്ലോ ജനപ്പ്രതിനിധികളായതും പാ൪ലമെ൯റ്റിലും അസ്സംബ്ലിയിലുമൊക്കെപ്പോയിരുന്നു് അവ൪ക്കെതിരെ നിയമങ്ങളു് പാസ്സാക്കാനുള്ള അധികാരംകിട്ടിയതും. അപ്പോളു് അയാളു് വിളിക്കാതെ അയാളെ ശലൃപ്പെടുത്തി അയാളുടെ വീട്ടിലല്ലാതെ മറ്റെവിടെയാണു് അവരും കടന്നുകയറിച്ചെല്ലേണു്ടതു്? അവരെ വെട്ടിച്ചു് പുറത്തിറങ്ങിയാലു്ത്തന്നെ ഇപ്പോളു് പോലീസ്സെസ്സു്ക്കോ൪ട്ടില്ലാതെ ഒരിടത്തും സഞു്ചരിക്കാ൯ ഈ അധികാരയേമാ൯മാ൪ക്കു് കഴിയുന്നില്ല. സഞു്ചരിച്ചാലു്ത്തന്നെ സ്വന്തംകാറുകളിലു് ബീജേപ്പീയുടെ കൊടികളും മുദ്രകളും അഴിച്ചിറക്കി ഒളിച്ചേ സഞു്ചരിക്കാ൯കഴിയുന്നുള്ളൂ. സ്വന്തം ഓഫീസ്സുകളിലു്പ്പോലും പ്രവേശിക്കാനോ ജനങ്ങളെവെട്ടിച്ചു് പ്രവേശിച്ചുകഴിഞ്ഞാലു്പ്പിന്നെ പുറത്തിറങ്ങാനോ കഴിയുന്നില്ല. എവിടെയെങ്കിലും അഥവാ സഞു്ചരിക്കാ൯ കഴിഞ്ഞാലു്ത്തന്നെ ഓരോദിവസവും അവിടെ എവിടെയാണു് ക൪ഷകസമരം നടക്കുന്നതെന്നു് പോലീസ്സുവഴി അന്വേഷിച്ചറിഞ്ഞു് ആ റൂട്ടുകളു് ഒഴിവാക്കിവേണു്ടിവന്നിരിക്കുന്നു സഞു്ചരിക്കുന്നതു്. ഇതിങ്ങനെ എത്രനാളു് തുടരാ൯കഴിയും?
6
ഇങ്ങനെ ജീവിതത്തെ നി൪ത്തിപ്പൊരിച്ചു് എരിപിരികൊള്ളിക്കുകയാണു് ബീജേപ്പീയുടെ എംപീമാരെയും എമ്മെല്ലെമാരെയും നേതാക്ക൯മാരെയും പ്രവ൪ത്തക൯മാരെയും നാട്ടുകാ൪. ന്യൂഡലു്ഹിയിലു് പാ൪ലമെ൯റ്റി൯റ്റെ സുരക്ഷിതത്വത്തിനകത്തിരുന്നു് അധികാരവും ആനുകൂല്യങ്ങളും ശമ്പളവും പെ൯ഷനുംനലു്കിയ ജനങ്ങളെപ്പേടിക്കാതെ ഏതോ നരേന്ദ്രമോദി പറഞ്ഞതുകേട്ടു് ഏതോ കോ൪പ്പറേറ്റുമുതലാളികളു്നലു്കിയ കൈക്കൂലിപ്പണവുംവാങ്ങി ഏതോ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ആ ജനങ്ങളു്ക്കെതിരെ ദോശചുട്ടെടുക്കുന്നപോലെ ഒന്നിനുപുറകേയൊന്നായി ചറപറാ നിയമങ്ങളു്ചുട്ടെടുത്തു് പാസ്സാക്കിയിട്ടുകൊണു്ടിരുന്നപ്പോളു് തെരഞ്ഞെടുത്തുവിട്ട ജനങ്ങളനുഭവിച്ച നി൪ത്തിപ്പൊരിക്കലുകളും എരിപിരികൊള്ളലുകളും ശ്വാസംമുട്ടിമുക്രയിട്ടുപോകുന്നത്ര ഉഗ്രശക്തിയിലാണു് ജനങ്ങളിപ്പോളു് തിരിച്ചുകൊടുക്കുന്നതെന്നു് ആദ്യമായി അനുഭവിച്ചറിയുകയാണു് ബീജേപ്പീ. ജനങ്ങളിലു്നിന്നൊളിച്ചോടി സുരക്ഷിതസ്ഥലത്തഭയംനേടി ഒളിച്ചിരുന്നിട്ടു് അവിടെയിരുന്നു് രക്ഷപ്പെട്ടുവെന്നാശ്വസിക്കുന്നവനെനോക്കി 'നീ എന്നാണെങ്കിലും വെളിയിലിറങ്ങിവരുമല്ലോ, നിന്നെ അപ്പക്കണു്ടോളാ'മെന്നു് ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും സാധാരണജനജീവിതത്തിലു് സാധാരണജനജീവിതമുഹൂ൪ത്തങ്ങളിലു് ഓരോദിവസവും ലക്ഷക്കണക്കിനാളുകളു് പറയാറില്ലേ, അതുതന്നെ! ഇ൯ഡൃയിലു് ഒരു ഹിന്ദുഭരണം ബീജേപ്പീ ഇപ്പക്കൊണു്ടുവന്നുതരുമെന്ന പ്രതീക്ഷയിലു് നോക്കിക്കൊണു്ടിരിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളു് ജനങ്ങളിലു്നിന്നും ഈ ജനപ്പ്രതിനിധികളെ സംരക്ഷിക്കാ൯ ഇതിലു് എന്തുചെയ്യും? ജനമോ അവരുടെ പ്രതിധിയോ വലുതു്? ഒറിജിനലു്? അധികാരി? ഈ വിഷമപ്പ്രശു്നത്തിനു് സമീപഭാവിയിലു്ത്തന്നെ ഭാരതീയജനതാപ്പാ൪ട്ടി ഒരു പരിഹാരംകാണാ൯പോവുകയാണെന്നു് ഉറപ്പില്ലാതെ ഏതെങ്കിലും ഭരണഘടനാസ്ഥാപനം അവരുടെകൂടെനിലു്ക്കുമോ?
7
കോ൪പ്പറേറ്റുകളിലു്നിന്നും കൈക്കൂലിവാങ്ങിക്കൊണു്ടു് പാസ്സാക്കിയ ഒറ്റയൊരുനിയമവും ഇനി പി൯വലിക്കാ൯ ബീജേപ്പീയു്ക്കു് കഴിയുകയില്ലെന്നു് അറിഞ്ഞുകൊണു്ടുതന്നെയാണു് ജനങ്ങളിതു് തുടരുന്നതു്. അതുകൊണു്ടു് ഈ രാഷ്ട്രീയയസംബന്ധത്തെ അസു്തമിപ്പിച്ചു് അടുത്തൊരു ഗവണു്മെ൯റ്റിനെ കൊണു്ടുവന്നു് ഈ നിയമങ്ങളു് വീണു്ടും പുതിയ പാ൪ലമെ൯റ്റുകളു്കൂടി പി൯വലിക്കുന്നതുവരെ ഇതുതുടരും. ബീജേപ്പീക്കു് പണംനലു്കി കോ൪പ്പറേറ്റുകളു് നിയമങ്ങളു് പാസ്സാക്കിയാലു് അതു് നടപ്പാക്കാ൯കഴിഞ്ഞില്ലെങ്കിലു് ബീജേപ്പീയെ ഇടിച്ചുപിഴിഞ്ഞു് കോ൪പ്പറേറ്റുകളു് ആപ്പണം വാങ്ങിക്കൊള്ളുമെന്നു് അറിഞ്ഞുകൊണു്ടുതന്നെയാണു്, ആ രംഗം കാണുന്നതിനുവേണു്ടിത്തന്നെയാണു്, ജനവും ഈ എരിപൊരികൊള്ളിക്കലു് തുടരുന്നതു്. അതു് നരേന്ദ്രമോദിയിലു്നിന്നും നേരിട്ടുതന്നെ അവ൪ തിരിച്ചുവാങ്ങുകയാണെങ്കിലു് അത്രയുംനല്ലതു് എന്നേ ജനം കരുതുന്നുള്ളൂ. പണംകൊടുക്കാതെ ലാഭമുണു്ടാക്കാനുള്ള ഒരുനിയമവും ബീജേപ്പീയെന്നല്ല മുതലാളിത്തസമ്പദു്വ്യവസ്ഥയിലു് പ്രവ൪ത്തിക്കുന്ന ഒരുപാ൪ട്ടിയും ഒരു കോ൪പ്പറേറ്റിനുവേണു്ടിയും പാസ്സാക്കിക്കൊടുക്കില്ല. ബഡു്ജറ്റിനുമുമ്പു് സ്യൂട്ടു്കേസ്സുകളുടെയും പണത്തി൯റ്റെയും പരക്കംപാച്ചിലു് കുറേക്കൊല്ലമായി ഇന്ത്യ൯ജനത കാണുന്നതാണു്.
8
ന്യൂഡലു്ഹിയിലു് പാ൪ലമെ൯റ്റിലു്ച്ചെയു്തതിനു് നാട്ടിലു്വരുമ്പോളു് വീട്ടിലു് മറുപടികിട്ടുമെന്നതു് ബീജേപ്പീയു്ക്കൊരു പുതിയപാഠമാണു്. അതു് മു൯കൂട്ടിയറിഞ്ഞുകൊണു്ടാണു് മുഴുവ൯ പാ൪ലമെ൯റ്റംഗങ്ങളു്ക്കും കുടുംബസമേതം ആജീവനാന്തകാലത്തെ താമസസൗകര്യത്തോടെ പഴയ പാ൪ലമെ൯റ്റുമന്ദിരമിടിച്ചു് ബീജേപ്പീ പുതിയതു് നി൪മ്മിക്കുന്നതു്. ഈ എംപീമാരെയൊന്നും ഇനി ഒരിക്കലും അവരുടെ നാടുകളിലേക്കുവിടാ൯ ബീജേപ്പീ ഉദ്ദേശിക്കുന്നില്ല. ഒരിക്കലു് ഒരു ബീജേപ്പീ എംപീയായാലു് അയാളും കുടുംബവും ആജീവനാന്തകാലം ന്യൂഡലു്ഹിയിലു് പാ൪ലമെ൯റ്റുകോംപ്ലെകു്സ്സിലു് കോ൪പ്പറേറ്റുകളുടെ അതിഥികളായി ലോകനിലവാരത്തിലുള്ള കോ൪പ്പറേറ്റുസുഖങ്ങളനുഭവിച്ചുകൊണു്ടു് ഒരു അലസജീവിതത്തിലായിരിക്കും ഇനിമേലിലു്- നാട്ടിലെ അവരുടെ ആസു്തിബാദ്ധ്യതഭൂസ്സ്വത്തുക്കളൊക്കെ കോ൪പ്പറേറ്റുകളു്ക്കു് സറണു്ഡ൪ചെയു്തുകൊണു്ടു്. ജീവിതത്തിലൊരിക്കലുംപിന്നെ സൂര്യപ്പ്രകാശവും ശുദ്ധവായുവും സ്വതന്ത്രമായ ആകാശവും ജനങ്ങളുടെ സു്നേഹബഹുമാനങ്ങളുമൊന്നും ഇവരൊന്നും കാണാ൯പോകുന്നില്ല, പക്ഷേ ബാങ്കക്കൗണു്ടുകളിലു് എടുത്താലു്പ്പൊങ്ങാത്തത്ര പണമുണു്ടായിരിക്കും. ഇനിയങ്ങോട്ടു് ഇതാണു് ഹിന്ദുഭരണത്തി൯കീഴിലു് പഴയ ചക്രവ൪ത്തിഭരണവ്യവസ്ഥയിലെന്നപോലെ ഓരോ ബീജേപ്പീ എംപിയുടെയും മന്ത്രിയുടെയും ജീവിതം! ഒരുതരം തടവുജീവിതംതന്നെ.
9
ജീവിതത്തിലൊരിക്കലുംപിന്നെ സ്വന്തം നാട്ടിലു്പ്പോകാമെന്നോ ജനങ്ങളെക്കാണാമെന്നോ ഇന്ത്യവിട്ടുപോകാമെന്നോ ഒരു ബീജേപ്പീ എംപീയും കരുതരുതു്. ഇതു് ജോ൪ജ്ജു് ഓ൪വെല്ലി൯റ്റെ 1984ലു് പറഞ്ഞതുപോലുള്ള ഒരു കമ്യൂണിസ്സു്റ്റു് ഏകാന്താത്മകതയാണെന്നുകരുതരുതു്- ഇതാണു് പാ൪ലമെ൯റ്റംഗങ്ങളു്ക്കുള്ള ബീജേപ്പീയൊരുക്കുന്ന പുതിയ ആജീവനാന്തകോ൪പ്പറേറ്റുസ്വ൪ഗ്ഗം. ഇനിയൊരിക്കലും സ്വന്തം നാട്ടിലെന്നല്ല ഒരിക്കലും ജനങ്ങളെയഭിമുഖീകരിക്കണു്ട, തെരഞ്ഞെടുപ്പിലു് മത്സരിക്കണു്ട, തെരഞ്ഞെടുക്കപ്പെടേണു്ട. ഇപ്പോളു് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം (ലോകത്തെ ബോധ്യപ്പെടുത്താ൯ പേരിനുവേണു്ടി കുറേ പ്രതിപക്ഷക്കാരടക്കം) എല്ലാം ആജീവനാന്തമെമ്പ൪മാ൪! പാ൪ലമെ൯റ്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും കന്നാലികളെപ്പോലെ കാലുമാറ്റി വിലപേശിവാങ്ങി നക്ഷത്രഹോട്ടലുകളിലു്ക്കൊണു്ടുപോയി കൂട്ടംകൂട്ടമായിപ്പാ൪പ്പിച്ചു് ഭരണം മറിച്ചിടുകയും ഭരണം പിടിച്ചെടുക്കുകയുമൊക്കെച്ചെയ്യുന്ന ബീജേപ്പീകണു്ടുപിടിച്ചു് നടപ്പാക്കിക്കൊണു്ടിരിക്കുന്ന ആധുനിക ഇന്ത്യ൯രാഷ്ട്രീയപ്പ്രതിഭാസത്തി൯റ്റെ ശാശ്വതകോ൪പ്പറേറ്റുരൂപമാണിതു്! ഇതിലോരോന്നും എത്രത്തോളം ശരിയാകുമെന്നു് നമുക്കു് വഴിയേകാണാം. പക്ഷേ വിദേശത്തു് പണംസമ്പാദിച്ചുകൂട്ടിയിട്ടു് നാടുവിടാമെന്നുകരുതേണു്ട- ബ൪മ്മീസ്സു് ഭരണാധികാരികളു്ക്കും ഇറാ൯ ഭരണാധികാരികളു്ക്കും വിദേശത്തു് കുന്നുകൂട്ടിയപണം ഇന്നുപയോഗിക്കാനോ ആ രാജ്യങ്ങളിലെവിടെയെങ്കിലും ഒന്നിറങ്ങാനോ കഴിയുന്നുണു്ടോ? അപ്പോളു്പ്പിന്നെ ഇന്ത്യയു്ക്കകത്തുതന്നെ ഏതുനിയമവും ഏതുഭരണഘടനയും അട്ടിമറിച്ചു് സുഖമായി ജീവിക്കുകയല്ലാതെ ബീജേപ്പീമുദ്രവീണവ൪ എന്തുചെയ്യും?
Written and first published on: 08 February 2021
No comments:
Post a Comment