Monday, 22 February 2021

490. പാലംകെട്ടുന്ന പണിചെയ്യുന്ന എ൯ജിനീയ൪ ബീജേപ്പീയിലു്ച്ചേ൪ന്നാലും രാഷ്ട്രംപൊളിക്കുന്ന പണിതന്നെയല്ലേ ചെയ്യാനുള്ളതു്?

490

പാലംകെട്ടുന്ന പണിചെയ്യുന്ന എ൯ജിനീയ൪ ബീജേപ്പീയിലു്ച്ചേ൪ന്നാലും രാഷ്ട്രംപൊളിക്കുന്ന പണിതന്നെയല്ലേ ചെയ്യാനുള്ളതു്?   

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Spektrum78. Graphics: Adobe SP.

1

പാലംകെട്ടുന്ന പണിചെയ്യുന്ന എ൯ജിനീയ൪ ബീജേപ്പീയിലു്ച്ചേ൪ന്നാലും രാഷ്ട്രംപൊളിക്കുന്ന പണിതന്നെയല്ലേ ചെയ്യാനുള്ളതു്? ഡലു്ഹി മെട്രോറെയിലു് 'കോ൪പ്പറേഷ൯റ്റെ' ചെയ൪മാനായിരുന്ന ഈ. ശ്രീധരനെ കേരളത്തിലു് മുഖ്യമന്ത്രിയാക്കുന്നതിനുവേണു്ടി ബീജേപ്പീപിടിച്ചുകൊണു്ടുവന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുഖ്യമന്ത്രി പിണറായി വിജയനു് സമ്മാനിച്ചതിനെക്കുറിച്ചാണു് പറയുന്നതു്. രണു്ടി൯റ്റെയുമിടയിലൊരു പാലമാവുമ്പോളു് അതൊരു കോ൪പ്പറേറ്റുതന്നെയായിരിക്കണമല്ലോ! വെറും വിരമിച്ച ഐയ്യേയെസ്സുകാരെയും ഐപ്പീയെസ്സുകാരെയുമൊക്കെ ഈ രണു്ടിനുമിടയിലെടുത്തു് പാലമായിടുന്ന പുരാതന അപരിഷു്കൃത കോ൪പ്പറേറ്റുവിരുദ്ധ പതിവൊക്കെ കേരളത്തിലിതോടെ അവസാനിക്കുകയാണെന്നു് മനസ്സിലാക്കാം. ഇതെങ്ങനെവരുമെന്നു് കണു്ടറിയാനൊന്നുമില്ല, ബീജേപ്പീ മുമ്പു് ഇതുപോലെപിടിച്ചു് ദേശാന്തരിയാക്കിയവരുടെ കഥനോക്കിയാലു്മതി. ആസ്സാമിലു് മുഖ്യമന്ത്രിയാക്കാമെന്നുപറഞ്ഞു് സുപ്രീംകോടതിയിലു് ചീഫു്ജസ്സു്റ്റിസ്സായിരുന്ന രഞു്ജ൯ ഗൊഗോയിയെ ഇതുപോലെ പിടിച്ചുകൊണു്ടുകൊണു്ടുപോയി ഇതുപോലെവെറും എമ്മെല്ലേയല്ല എംപിതന്നെയാക്കി പാ൪ലമെ൯റ്റിലു് രാജ്യസഭയിലു്ക്കൊണു്ടിരുത്തി. അതിനുശേഷം ആ മനുഷ്യ൯റ്റെ പേരുമായിബന്ധപ്പെട്ടു് പാ൪ലമെ൯റ്റിലു്പ്പിന്നെ ആകെക്കേട്ടതു് ഗൊഗോയിയുമായി ബന്ധപ്പെട്ടുള്ള ലൈംഗികാരോപണത്തിലു് പാ൪ലമെ൯റ്റിലൊരു ബംഗാളു് വനിതാ എംപി ആ കേസ്സിലു്ക്കുടുങ്ങിയതും ഈ പാ൪ലമെ൯റ്റിലു്വന്നിരിക്കുന്നതും ഒരാളു്തന്നെയാണോയെന്നു് ചോദിച്ചുകൊണു്ടു് രാജ്യംകിടുക്കിയ ഒരു പ്രസംഗംനടത്തിയെന്നാണു്.

2

സുപ്രീംകോടതിയദ്ധൃക്ഷ൯റ്റെ പ്രവൃത്തികളെ കോടതിയിലു്ച്ചോദ്യംചെയ്യുകയോ പാ൪ലമെ൯റ്റിലു് ച൪ച്ചചെയ്യുകയോ ചെയ്യരുതെന്നു് ഭരണഘടനാപരിരക്ഷയുണു്ടെന്നുപറഞ്ഞ ബീജേപ്പീയെ ആ മനുഷ്യ൯ ഇ൯ഡൃ൯ പാ൪ലമെ൯റ്റിലിരിക്കുമെങ്കിലു് അയാളെ പാ൪ലമെ൯റ്റിനകത്തുവെച്ചു് ഒരു പാ൪ലമെ൯റ്റംഗം വിമ൪ശ്ശിക്കുന്നതിനും സുപ്രീംകോടതി കേസ്സെടുക്കുന്നതിലു്നിന്നും ഭരണഘടനാപരിരക്ഷയുണു്ടെന്നുപറഞ്ഞു് ആ വനിത അടിച്ചിരുത്തി. സുപ്രീംകോടതി ജഡു്ജിയായിരുന്നതുകൊണു്ടാണോ ബീജേപ്പീയിലു് ചേ൪ന്നതുകൊണു്ടാണോ ഇതുപോലൊരു വിഷമസന്ധിയിലും മാനക്കേടിലുംചെന്നുപെട്ടിട്ടും ഒന്നുംചെയ്യാ൯പറ്റാതായിപ്പോയതെന്നു് ആ മനുഷ്യ൯ ഇന്നും ആലോചിച്ചുകൊണു്ടിരിക്കുകയാണു്. ഏതായാലും പാ൪ലമെ൯റ്റിലു് ആ പ്രതിപക്ഷവനിതയുടെ അടിയേറ്റതുമുതലു് അന്നുമുതലു്തന്നെ ആ മനുഷ്യ൯ മിണു്ടിത്തുടങ്ങി; ഇപ്പോളു് ബീജേപ്പീയേയും ഇന്ത്യ൯ ജുഡീഷ്യറിയേയും ഒരേപോലെ അധിക്ഷേപിച്ചുകൊണു്ടുനടക്കുകയാണു്. അതുപോലെ രാഷ്ട്രീയപൊതുജീവിതത്തി൯റ്റെയും ഇന്തൃയിലെ പാ൪ലമെ൯റ്ററിയിസത്തി൯റ്റെയും മുഖ്യധാരയിലേക്കിറങ്ങുന്ന ഈ. ശ്രീധരനെക്കാത്തിരിക്കുന്നതു് എന്തൊക്കെ ഭൂചലനങ്ങളാണെന്നു് ഇപ്പോളു്പ്പറയേണു്ടതില്ല. ഇതോടുകൂടി, ഓരോദിവസവുമുയ൪ന്നുയ൪ന്നു് ലോകറെക്കാ൪ഡിലേക്കു് കുതിച്ചുകൊണു്ടിരിക്കുന്ന ഇന്ധനവിലയു്ക്കും പാചകവാതകവിലയു്ക്കും ഇന്ധനവിലകുറച്ചാലു് വികസനംമുടങ്ങുമെന്നല്ലാതെ പ്രിസിഷ൯ സമാധാനംപറയാ൯ ബാധ്യതയുള്ള ഒരാളുകൂടിയായി കേരളത്തിലു്. വികസനം മുടങ്ങാതിരിക്കാ൯ ബീജേപ്പി ട്രഷറിയിലു്നിന്നും മോഷണംനി൪ത്തിയാലു്പ്പോരേ എന്നുചോദിച്ചാലു് ഞാ൯ ഇന്നാളുവന്നുകയറിയേയുള്ളൂ, ഞാനല്ല മോഷ്ടിച്ചതു് എന്നുപറയുന്നതരം ടൈപ്പാണിയാളെന്നുതോന്നുന്നു.

3

ഇതിനെയിവിടെക്കൊണു്ടുവന്നതു് പിണറായി വിജയനെന്ന മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയാണു്. ബീജേപ്പീയിലു്ച്ചേരാ൯പോകുന്നവ൪ക്കു് സംസ്ഥാനത്തെ മെട്രോമുതലുള്ള ആയിരക്കണക്കിനുകോടിരൂപയുടെ കോണു്ട്രാക്ടുകളു് നലു്കിക്കൊള്ളണമെന്ന 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വോട്ടിംഗു് യന്ത്രങ്ങളിലെ കൃത്രിമങ്ങളിലൂടെജയിച്ചു് തുട൪ഭരണമുറപ്പാക്കി കേരളത്തിലു് കോണു്ഗ്രസ്സിനെത്തക൪ക്കാനുള്ള ബീജേപ്പീയുടെ നയതന്ത്രപ്പാക്കേജിലാണതു് വന്നതു്. ശ്രീധര൯ ബീജേപ്പീയിലു്ച്ചേരുമെന്നും സംസ്ഥാനത്തെ ഏറ്റവുംവലിയ കോണു്ട്രാക്ടുകളെല്ലാം ശ്രീധരനുകൊടുക്കണമെന്നുള്ളതുമെല്ലാം ആ നയതന്ത്രബാഗേജിനകത്തുവന്നവയാണു്. ബീജേപ്പീയുടെവകയായി ഇതിനുപകരം പിണറായി വിജയ൯ ചുമക്കാനുള്ളവരിലു് ഇനിയുമൊരാളുകൂടി വരാനുണു്ടു്- നെത൪ലാ൯ഡു്സ്സുമായുള്ള പഴയ പൂട്ടിക്കെട്ടിയ 'പ്രളയവെള്ളത്തിനൊഴുകിപോകാനൊരു വഴി'യെന്ന പിണറായിവിജയ൯കൊള്ളയുടെ ബ്ലൂപ്പ്രി൯റ്റുതയാറാക്കിയ വിരമിച്ച ബീജേപ്പീയുടെ നെത൪ലാ൯ഡു്സ്സംബാസ്സഡ൪. ഫെബ്രുവരി മധ്യത്തിലു് കേരളത്തിലെത്തി സ്ഥാനാ൪ത്ഥിയാകുമെന്നുപറഞ്ഞയിയാളു് ഇതുവരെ എത്തിയിട്ടില്ല. എവിടെയോ കുടുങ്ങിക്കിടക്കുകയാണു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാനാ൪ത്ഥിയായി നി൪ത്തണോ ബീജേപ്പീയുടെ സ്ഥാനാ൪ത്ഥിയായി നി൪ത്തണോയെന്നു് തീരുമാനമായിക്കാണില്ല.

Written in reply to comments on this article when first published:

ഒരുസമൂഹം ദുഷിച്ചാലു് ദൈവം അതിനുള്ള കനത്തശിക്ഷനലു്കുമെന്നുള്ളതു് ശരിയാണെന്നല്ല അതു് ഉറപ്പാണു്. ഒരു പ്രാചീനസമൂഹം ഇതുപോലെ കുടിച്ചുകുന്തംമറിഞ്ഞു് സാമൂഹ്യജീവിതത്തി൯റ്റെ സകലനിയമങ്ങളെയും തക൪ത്തെറിഞ്ഞു് വിവരിക്കാ൯പോലുമാകാതെ ദുഷിച്ചപ്പോഴാണു് ഗോത്രത്തലവനായിരുന്ന മോസ്സസ്സു് ദൈവത്തിനെക്കണു്ടു് സംസാരിക്കാനായി മലമുകളിലേക്കുകയറിപ്പോയതും ദീ൪ഘകാലത്തെ ച൪ച്ചകഴിഞ്ഞു് പത്തുപതിനൊന്നു് നിയമങ്ങളു് രേഖപ്പെടുത്തിയ ശിലാഫലകങ്ങളുമായി താഴേയു്ക്കിറങ്ങിവന്നു് താഴു്വരയിലെ പുഴുത്തുനാറിയ ആ ജനക്കൂട്ടത്തെനോക്കി ഗ൪ജ്ജിച്ചുകൊണു്ടു് എടുത്തോടാ മനുഷ്യവൈകൃതങ്ങളേ!യെന്നുപറഞ്ഞുകൊണു്ടു് ആ ശിലാഫലകങ്ങളു് ഊക്കോടെ താഴോട്ടു് അവരുടെയിടയിലേക്കെറിഞ്ഞതും അതിലൊന്നു് അവിടെവീണുപൊട്ടിയതും. അതിലു് ഏഴാമത്തേതിലു് എഴുതിയിരുന്നതു് വ്യഭിചരിക്കരുതെന്നും മറ്റൊന്നിലു് അന്യ൯റ്റെ ഭാര്യയെ ആഗ്രഹിക്കരുതെന്നുമുള്ള കലു്പ്പനകളായിരുന്നു. ആ പൊട്ടിയയൊരെണ്ണം ഇപ്പോളു് കണു്ടുപിടിച്ചുനോക്കിയപ്പോളു് അതിലെഴുതിയിരുന്നതു് ഒരിക്കലും ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലൂടെ ഒരു പുഴുത്തുനാറിയ ഭരണകൂടത്തെ അധികാരത്തിലു്ക്കയറ്റരുതെന്നായിരുന്നു.

Written and first published on: 19 February 2021

 

No comments:

Post a Comment