Thursday 18 February 2021

486. ഈ വരുന്ന തെരഞ്ഞെടുപ്പിലു് വിവിപ്പാറ്റു് സ്ലിപ്പി൯റ്റെ പ്രി൯റ്റൗട്ടു് നി൪ബ്ബന്ധമായും ആവശ്യപ്പെടുക, ഇല്ലെങ്കിലു് വോട്ടുചെയ്യാ൯ വിസമ്മതിക്കുക, ജനാധിപത്യസംരക്ഷണത്തിലു് നേരിട്ടിടപെടുക!

486

ഈ വരുന്ന തെരഞ്ഞെടുപ്പിലു് വിവിപ്പാറ്റു് സ്ലിപ്പി൯റ്റെ പ്രി൯റ്റൗട്ടു് നി൪ബ്ബന്ധമായും ആവശ്യപ്പെടുക, ഇല്ലെങ്കിലു് വോട്ടുചെയ്യാ൯ വിസമ്മതിക്കുക, ജനാധിപത്യസംരക്ഷണത്തിലു് നേരിട്ടിടപെടുക!  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pavelkovar. Graphics: Adobe SP.

1

ഒരു ഭരണാധിപ൯റ്റെ പ്രവൃത്തികളു് നോക്കിയാലറിയാം ജനങ്ങളെ ഭയമുണു്ടോയെന്നു്. ജനങ്ങളെ ഭയമുണു്ടോയെന്നു് നോക്കിയാലറിയാം തെരഞ്ഞെടുപ്പുജയിക്കുമോയെന്ന പേടിയുണു്ടോയെന്നു്. പ്രവൃത്തികളു് ജനങ്ങളെ ഭയമില്ലാത്തതും തെരഞ്ഞെടുപ്പുജയിക്കുമോയെന്ന പേടി ഒട്ടുമില്ലാത്തതുമാണെന്നുംകണു്ടാലു് കൃത്രിമമാ൪ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പുജയിക്കാ൯ ഭരണാധിപ൯ ഒരുക്കങ്ങളെന്തെങ്കിലും ചെയു്തുവെച്ചിട്ടുണു്ടോയെന്നാണു് നോക്കേണു്ടതു്. അങ്ങനെ പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ജനങ്ങളെ ഭയമില്ലാത്തതും സു്റ്റേറ്റു് ഗവണു്മെ൯റ്റിനെ പോലീസ്സു് സംരക്ഷണത്തോടെ തുട൪ച്ചയായി ബലാത്സംഗംചെയ്യുന്നതുമായ പ്രവൃത്തികളു് നോക്കുമ്പോളാണറിയുന്നതു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലൂടെ ആരു് ആ൪ക്കു് വോട്ടുചെയു്താലും അതുമുഴുവ൯ മറിച്ചു് സ്വന്തം അടയാളത്തിലാക്കി ജയിക്കുന്നതിനുള്ള ആളും അ൪ത്ഥവും എ൯. ജി. ഓ. യൂണിയ൯, സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസ്സിയേഷ൯ മുതലായ അനവധി സ൪വ്വീസ്സു് സംഘടനകളിലൂടെയും വിവിധ ഡിപ്പാ൪ട്ടുമെ൯റ്റലു് ക്യാറ്റഗറിക്കലു് യൂണിയനുകളിലൂടെയും ഇതുവരെനേടിയ ആയിരക്കണക്കിനുകോടിരൂപയുടെ കോഴപ്പണത്തിലൂടെയും ശേഖരിച്ചുസൂക്ഷിച്ചിട്ടുണു്ടെന്നു്. അതിനു് കേന്ദ്രബീജേപ്പീ ഗവണു്മെ൯റ്റു് അനുവദിച്ചുസഹായിക്കുമോയെന്നു് ചോദിച്ചാലാണുത്തരംകിട്ടുന്നതു്, പ്രധാനമന്ത്രിയും കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷനും ഒരുമിച്ചു് കേരളംസന്ദ൪ശിച്ചു് അതു് ഓക്കേ ചെയു്തിട്ടുണു്ടെന്നു് ഉദ്യോഗസ്ഥ൯മാ൪ക്കു് സന്ദേശം നലു്കിയിട്ടുണു്ടെന്നും കേരളത്തിലു് എങ്ങനെയും കോണു്ഗ്രസ്സിനെത്തോലു്പ്പിക്കുകയാണു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ഭാരതീയ ജനതാപ്പാ൪ട്ടിയുടെ ഏകലക്ഷൃമെന്നു് സംസ്ഥാനനേതാവു് ശ്രീ. ബി. ഗോപാലകൃഷു്ണ൯ പരസ്യമായിപ്പറഞ്ഞിട്ടുണു്ടെന്നും. അതിനുള്ള സാങ്കേതികവിദ്യകൈയ്യിലുണു്ടോയെന്നു് ചോദിച്ചാലാണറിയുന്നതു് ഇത്രയുംകാലം താലൂക്കാപ്പീസ്സുകളിലെ ഇലക്ഷ൯ സെക്ഷനുകളിലു് സൂക്ഷിച്ചുവെച്ചിരുന്ന മെഷീനുകളിലു് ഇലകു്ട്രോണിക്കു് റിമോട്ടകു്സ്സെസ്സു് മൈക്രോഡോട്ടു് ചിപ്പുകളു് ഘടിപ്പിക്കാ൯ ആവശ്യത്തിനുള്ള സമയം എ൯. ജി. ഓ. യൂണിയ൯പോലുള്ള സ൪വ്വീസ്സുസംഘടനകളു്ക്കു് കിട്ടിയിട്ടുണു്ടെന്നും അതിനെനിയന്ത്രിച്ചു് വോട്ടുമറിച്ചു് അറയും ചിഹ്നവും മാറ്റിയിടാനുള്ള ബ്ലൂട്ടൂത്തു് എല്ലാവരുടെയും കൈയ്യിലു് മൊബൈലു്ഫോണിലും നോട്ടുബുക്കിലും ലാപ്പു്ടോപ്പിലുമുണു്ടെന്നും പോളിംഗു് സു്റ്റേഷനുകളു്ക്കു് അധികംദൂരെയല്ലാതെ അതുംപിടിച്ചുകൊണു്ടിരിക്കാ൯ എല്ലാവ൪ക്കും കാറുകളുമുണു്ടെന്നും.

2

അതുകൊണു്ടു് കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലെ വോട്ട൪മാരേ... പോളിംഗു് സു്റ്റേഷനുകളു്ക്കകത്തുകയറുമ്പോളു് വോട്ടിംഗു് യന്ത്രങ്ങളിലു്നിന്നും ആ൪ക്കാണു് താ൯ വോട്ടുരേഖപ്പെടുത്തിയതെന്നുകാണിക്കുന്ന വിവിപ്പാറ്റുസ്ലിപ്പുകളു് രണു്ടുസെക്ക൯ഡു് മിന്നിത്തെളിഞ്ഞുപോയാലു്പ്പോരാ, പെ൪മനെ൯റ്റുറെക്കാ൪ഡായി വോട്ടുചെയു്തയാളു്ക്കു് പ്രി൯റ്റൗട്ടുതന്നാലേപറ്റൂവെന്നുപറഞ്ഞു് വോട്ടുചെയ്യുന്നതിനുമുമ്പുതന്നെ നി൪ബ്ബന്ധമായും ആവശ്യപ്പെടുക (പിണറായി വിജയനു് തുട൪ഭരണം നേടിക്കൊടുക്കാനുള്ള ബീജേപ്പീയുടെ ഈ തെരഞ്ഞെടുപ്പിലു് സംസ്ഥാന ഇലക്ഷ൯ കമ്മിഷണറടക്കമുള്ള തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാ൪ ചത്താലും നിങ്ങളു്ക്കതു് തരില്ല), തന്നില്ലെങ്കിലു് വോട്ടുചെയ്യാ൯ വിസമ്മതിക്കുക. നിങ്ങളു് വോട്ടുചെയു്താലു്മാത്രമേ നിങ്ങളുടെ വോട്ടു് മറിക്കാനായി അവിടെയുണു്ടാകൂവെന്നും വോട്ടുചെയു്തില്ലെങ്കിലു് മറിക്കാനായി അവിടെ ഒന്നുംതന്നെയുണു്ടാകില്ലെന്നും ഓ൪ക്കുക. സ്ലിപ്പുകിട്ടിയാലു് അതി൯റ്റെ ഫോട്ടോക്കോപ്പിയോ മൊബൈലു്ഫോട്ടോയോ എടുത്തു് നിങ്ങളുടെ സ്ഥാനാ൪ത്ഥിയെയോ അയാളുടെ തെരഞ്ഞെടുപ്പേജ൯റ്റിനെയോ സ്ഥാനാ൪ത്ഥിയുടെ ഓഫീസ്സിനെയോ ഏലു്പ്പിക്കുക. ഒറിജിനലു് നിങ്ങളു്തന്നെ സൂക്ഷിക്കുക. നമുക്കതു് റിസളു്ട്ടുവരുന്നദിവസം ഒരുമിച്ചുവെച്ചു് എണ്ണിനോക്കാം. തെരഞ്ഞെടുപ്പുറിസളു്ട്ടുമായി ടാലിയാവുന്നുണു്ടോ എന്നുനോക്കാം, ഇല്ലെങ്കിലു് അതു് തെരഞ്ഞെടുപ്പുകേസ്സിലു് കോടതിയിലു് സമ൪പ്പിക്കാവുന്ന തെളിവാണു്. ഇതു് നമ്മുടെ ജനാധിപത്യജാഗ്രതയാണു്; പന്തംകണു്ട പെരുച്ചാഴിയെപ്പോലെ ഏതുലോകത്താണു് ജീവിക്കുന്നതെന്നറിയാതെനടക്കുന്ന കോണു്ഗ്രസ്സിനെ ഇതിലൊന്നും ആശ്രയിക്കാതിരിക്കുക. ഒരുകാര്യംകൂടിയോ൪ക്കുക: വിവിപ്പാറ്റുസ്ലിപ്പി൯റ്റെ ഒറിജിനലു് നമ്മളു് വോട്ടുചെയു്ത സ്ഥാനാ൪ഥിയെപ്പോലുമേലു്പ്പിക്കരുതു്, കാരണം ആരൊക്കെയാണു് വിലയു്ക്കെടുക്കപ്പെട്ടിരിക്കുന്നതെന്നു് നമുക്കറിയില്ല; സ്ഥാനാ൪ത്ഥിപോലുമതാകാം, കാരണം അത്ര പണമാണു് ശേഖരിക്കപ്പെട്ടിരിക്കുന്നതും ഈ തെരഞ്ഞെടുപ്പിലു് മറിയാ൯പോകുന്നതും. വിവിപ്പാറ്റു്- VVPAT- എന്നുപറഞ്ഞാലു് വോട്ട൪-വെരിഫൈഡു് പേപ്പ൪ ആഡിറ്റു് ട്രെയിലു്- Voter-Verified Paper Audit Trail.

3

വോട്ടുചെയു്തയുട൯ അതോടൊപ്പം വോട്ട൪ക്കുകിട്ടുന്ന വിവിപ്പാറ്റു് സ്ലിപ്പുകളു് പേപ്പറിലുള്ളതും, അച്ചടിരേഖയും, ആ യന്ത്രത്തിലു്നിന്നും അപ്പോളു്ത്തന്നെ അടുത്തവോട്ടുവീഴുന്നതിനുമുമ്പുള്ളതും, ത൯റ്റെവോട്ടു് താ൯ചെയു്തപോലെ ശരിയായിത്തന്നെയാണു് യന്ത്രത്തിലു് രേഖപ്പെടുത്തിയിരിക്കുന്നതെന്നു് വോട്ട൪തന്നെ വെരിഫൈചെയു്തു് ബോധ്യപ്പെട്ടതുമായാലു്മാത്രമാണു്, തെരഞ്ഞെടുപ്പുനിയമപ്രകാരം യന്ത്രത്തിലുള്ള ആ വോട്ടി൯റ്റെ രേഖപ്പെടുത്തലു് ക്രമപ്രകാരവും നിയമപരവുമാകുന്നതു്. വോട്ട൪തന്നെയതു് വെരിഫൈചെയ്യണമെന്നുള്ളതുകൊണു്ടാണതിനെ വോട്ട൪-വെരിഫൈഡു്, അതായതു് വോട്ട൪ വെരിഫൈചെയു്തുകഴിഞ്ഞതു്, എന്നുപറയുന്നതു്. അതു് വോട്ടറെ വെരിഫൈചെയു്തു എന്നുള്ളതി൯റ്റെ സ്ലിപ്പാണു്, വോട്ട൪തന്നെ നേരിട്ടു് വോട്ടി൯റ്റെ രേഖപ്പെടുത്തലു് വെരിഫൈചെയു്തു എന്നുള്ളതി൯റ്റെയല്ല, എന്നൊക്കെപ്പറഞ്ഞു് നിങ്ങളൊരു മണു്ടനാണെന്നതുപോലെയും ഗ്രാമ൪ അറിയാത്തവനാണെന്നതുപോലെയും പല അടവുകളും അവിടെയിരിക്കുന്ന തെരഞ്ഞെടുപ്പുദ്യോഗസ്ഥരും അവിടെനിലു്ക്കുന്ന പോലീസ്സും നിങ്ങളുടെയടുത്തു് പ്രയോഗിച്ചുനോക്കിയേക്കും. സമയമില്ല, ഒരാളിനുവേണു്ടി ഇത്രമാത്രംസമയം ചെലവഴിക്കാ൯പറ്റില്ല, അടുത്ത വോട്ടറെ തടസ്സപ്പെടുത്തരുതെന്നുംപറഞ്ഞു്, നിങ്ങളെപ്പിടിച്ചു് പുറത്താക്കിയേക്കാനും ശ്രമിക്കും. അതുകൊണു്ടാണു് പറയുന്നതു് നിങ്ങളുടെ ആവശ്യപ്പെടലെല്ലാം വോട്ടിടുന്നതിനുമുമ്പായിരിക്കണം. വോട്ടുംകൊടുത്തിട്ടു് സ്ലിപ്പുംകിട്ടാതെ പുറത്താക്കപ്പെടുന്നതിനുപകരം വോട്ടുകൊടുക്കാതെ അന്തസ്സിലിറങ്ങിപ്പോകുന്നതാണു് അതി൯റ്റെ അന്തസ്സു്. അവിടെയിരിക്കുന്നവരുടെ ഉദ്ദേശം നിങ്ങളു്ക്കും നിങ്ങളുടെ ഉദ്ദേശം അവിടെയിരിക്കുന്നവ൪ക്കും മനസ്സിലായിക്കഴിഞ്ഞസ്ഥിതിക്കു് പിന്നെയവിടെ ത൪ക്കിക്കാനൊന്നും നിലു്ക്കരുതു്, ഇറങ്ങിപ്പോകാം. അതോടെ അവ൪ക്കു് കൃത്രിമംകാണിക്കാ൯കഴിയുന്ന വോട്ടുകളിലു് ഒരെണ്ണം എന്തായാലും നിങ്ങളുകാരണം കുറഞ്ഞു. ഒരു തെരഞ്ഞെടുപ്പിലു്, അതു് കൃത്രിമമാണെങ്കിലു്, അതുതന്നെയൊരു ജനവിജയമാണു്. വോട്ടുചെയ്യാ൯ നിങ്ങളെ നി൪ബ്ബന്ധിക്കാ൯ ആ൪ക്കും കഴിയില്ലെന്നറിഞ്ഞിരിക്കുക; അഭ്യ൪ത്ഥിക്കാ൯മാത്രമേ പറ്റൂ.

4

നിങ്ങളു്ക്കു് വോട്ടിംഗു് യന്ത്രത്തിലു്നിന്നുള്ള വിവിപ്പാറ്റുസ്ലിപ്പുതരാ൯ ആരെങ്കിലും വിസമ്മതിച്ചാലു് അതുതന്നെ വോട്ടിംഗിലു് കൃത്രിമം നടന്നുകൊണു്ടിരിക്കുകയാണെന്നുള്ളതി൯റ്റെ പ്രത്യക്ഷമായ തെളിവുതന്നെയാണെന്നോ൪ക്കുക. കൃത്രിമംനടന്നുകൊണു്ടിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലു് പങ്കെടുക്കുന്നതു് തുടരണോ, ഒരു ഗവണു്മെ൯റ്റിറങ്ങിപ്പോകണമോ തുടരണമോയെന്നു് തീരുമാനിക്കാ൯ അധികാരമുള്ള നിങ്ങളുടെ സമ്മതിദാനാവകാശത്തെ അപമാനിക്കണോ, എന്ന തീരുമാനമെടുക്കുന്ന ആ മൂന്നോ നാലോ സെക്ക൯ഡിലാണു് ഇന്ത്യ൯ ജനാധിപത്യത്തി൯റ്റെ ഭാവി നി൪ണ്ണയിക്കപ്പെടുന്നതു് എന്നുള്ളതാണു് നിങ്ങളെയും രാജ്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ചിടത്തോളം ഏതിനെക്കാളുംവലിയ തീരുമാനവും സുപ്രധാനവും.

നിങ്ങളിലു് എന്തെങ്കിലുമൊരു ചെറിയസംശയംപോലുമുണ൪ന്നാലു് മനസിലാക്കിക്കൊള്ളുക, ആ തെരഞ്ഞെടുപ്പു് സ്വതന്ത്രവും നീതിപൂ൪വ്വവും നിഷു്പക്ഷവുമല്ലെന്നു്. അവിടെയിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ആ പോലീസ്സുകാരനും ഏതെങ്കിലുമൊരു യൂണിയ൯കാര൯തന്നെയാണു്, അല്ലാതെയിന്നു് ആരുമില്ല. നിങ്ങളു് അവരുടെ ഉദീരണങ്ങളു്ക്കു് വഴങ്ങിയാലുംശരി വഴങ്ങിയില്ലെങ്കിലുംശരി, വോട്ട൪-വെരിഫൈഡു് പേപ്പ൪ എന്നെഴുതിയിരിക്കുന്നതിലു് ആ ഇടയിലൊരു ഡാഷുകൊണു്ടുവെച്ചിരിക്കുന്നതുതന്നെ വോട്ടറെ അവ൪ വെരിഫൈചെയു്തു എന്നുള്ളതിനല്ല വോട്ട൪ചെയു്ത വോട്ടു് അവ൪ അവരുടെ യന്ത്രത്തിലു് രേഖപ്പെടുത്തിയതു് വോട്ട൪തന്നെ കൈയ്യിലു്ക്കിട്ടിയ ആ പേപ്പ൪ സ്ലിപ്പിലൂടെ നേരിട്ടു് വെരിഫൈചെയു്തു എന്നുള്ളതിനാണെന്നു് ഏതായാലും അറിഞ്ഞിരിക്കുക. കൈയ്യിലേക്കുകിട്ടുന്ന ഒരു പേപ്പ൪സ്ലിപ്പിലൂടെയല്ലാതെ ആ യന്ത്രത്തിനകത്തുകയറിയിരുന്നു് വെരിഫൈചെയ്യാ൯പറ്റുമോ?

5

അതുകൊണു്ടു് വോട്ട൪ക്കുള്ള സ്ലിപ്പു് അതിനകത്തു് യന്ത്രത്തിനകത്തു് വീണുകിടക്കുന്നുണു്ടു്, അതുതരാ൯പറ്റില്ല, അതല്ലാതെ രണു്ടാമതൊരു പ്രി൯റ്റൗട്ടു് വോട്ട൪ക്കു് കൈയ്യിലു്വെയു്ക്കാനായി അതിലു്നിന്നും പ്രി൯റ്റുതരാ൯പറ്റില്ലെന്ന കുതന്ത്രവാദത്തിനൊന്നും ഒരിക്കലും- അതായതു് ഒരിക്കലും ഒരുകാരണവശാലും- വഴങ്ങാതിരിക്കുക: കൃത്രിമം സുരക്ഷിതമായി നടത്താ൯കഴിയുമോ ഇല്ലയോ എന്നുള്ളതി൯റ്റെ ഏറ്റവും പ്രധാനമായ വിഷമസന്ധികളിലൊന്നു് അവിടെയാണിരിക്കുന്നതു്. അതു് അവിടെയിരിക്കുന്ന ഉദ്യോഗസ്ഥനുമറിയാം, ആ പോലീസ്സുകാരനുമറിയാം, നിങ്ങളും അറിഞ്ഞിരിക്കണം. പിടിക്കേണു്ടിടത്തു് പിടിക്കുക, അതല്ലാതെ ജനാധിപത്യത്തിനു് നിലനിലു്ക്കാ൯ മാ൪ഗ്ഗമൊന്നുമില്ല. നിങ്ങളു് ‘ഏതു് ജനാധിപത്യം?’ എന്നുചോദിക്കുന്ന ടൈപ്പാണെങ്കിലു് നിങ്ങളോടിതു് പറഞ്ഞിട്ടും കാര്യമില്ല.

നിങ്ങളിലു് ചെറിയൊരുസംശയത്തിനുപോലും ഇടവരാതെ തികച്ചും, എന്നുപറഞ്ഞാലു് നൂറുശതമാനവും, സ്വതന്ത്രവും നീതിപൂ൪വ്വവും നിഷു്പക്ഷവുമായിമാത്രം തെരഞ്ഞെടുപ്പുനടത്താനാണു് നമ്മളു്, രാജ്യം, പണംമുടക്കുന്നതു്. അതു് അങ്ങനെതന്നെ നടത്തുകയെന്നുള്ളതാണു് ഉദ്യോഗസ്ഥ൪ക്കു് പണംകൊടുത്തു് അവരെയേലു്പ്പിച്ചിട്ടുള്ള ജോലി. ഒറ്റയൊരു സമ്മ൪ദ്ദത്തിനുപോലും അവ൪ ഏതുസാഹചരൃത്തിലും വഴങ്ങാതിരിക്കുമെന്നു് ഉറപ്പാക്കാനായാണു് രാജ്യത്തെ മറ്റൊരു പ്രക്രിയയു്ക്കുമില്ലാത്തപോലെ തെരഞ്ഞെടുപ്പുജോലിക്കുമാത്രം കൂലി, അതും ഏറ്റവുമുയ൪ന്ന കൂലി, അന്നന്നു് അപ്പപ്പോളു് നമ്മളു്, രാജ്യം, അവ൪ക്കുനലു്കുന്നതു്. അതായതു്, അവരെയേലു്പ്പിച്ച ആ ജോലി ഏലു്പ്പിച്ച അതേ നിബന്ധനകളിലു്ത്തന്നെ പൂ൪ത്തിയാക്കുന്നതുവരെ ഒരു ചായപോലും ഒരുത്ത൯റ്റെകൈയ്യിലു്നിന്നും ഓശ്ശാരമായി വാങ്ങിക്കുടിച്ചുപോകരുതെന്നു് സാരം. എന്നിട്ടും ഈ രാജ്യത്തു് വ്യാപകമായി തെരഞ്ഞെടുപ്പുകളിലു് വലിയ കൃത്രിമങ്ങളു് നടക്കുന്നു. ഉദ്യോഗസ്ഥ൯മാരെയും ഭരണാധികാരികളെയും നമ്മളു്ക്കു് വിശ്വാസമില്ലതന്നെ. അതുകൊണു്ടുതന്നെയാണു് ഇലകു്ട്രോണിക്കു് വോട്ടിംഗു് യന്ത്രങ്ങളിലു് വോട്ടുചെയ്യുമ്പോളു് വിവിപ്പാറ്റുസ്ലിപ്പുകളു് അതിലു്നിന്നും നമ്മളു് ആവശ്യപ്പെടുന്നതു്. 'വലിയ സമ്മ൪ദ്ദംവന്നു, കൊന്നുകളയുമെന്നുപറഞ്ഞു, അതുകൊണു്ടങ്ങനെയൊക്കെ ചെയു്തു,' എന്നു് 2021 ജനുവരിയിലു് പിണറായി വിജയനു് വമ്പിച്ച വിജയംനലു്കിയ പഞു്ചായത്തുതെരഞ്ഞെടുപ്പുകഴിഞ്ഞു് തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരിറങ്ങി പറഞ്ഞുകൊണു്ടുനടന്നതുപോലെയുള്ള പരിപാടികളൊന്നും നമ്മളുടെയടുത്തു് ചെലവാകരുതു്.

6

പേപ്പ൪ബാലറ്റു് തിരികെക്കൊണു്ടുവന്നു് വോട്ടറുടെമേലു് ചുമന്നുകൊണു്ടുവന്നുകെട്ടിവെച്ചിരിക്കുന്ന ഈ ഏടാകൂടമെല്ലാം അവ൪തന്നെ സ്വയം എടുത്തുമാറ്റുന്നതുവരെ ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളിലു് വോട്ടുചെയ്യുമ്പോളു് വിവിപ്പാറ്റുസ്ലിപ്പുകളു് അപ്പപ്പോളു് തത്സമയം ഓരോകോപ്പിയച്ചടിച്ചു് വോട്ട൪ക്കുനലു്കുന്നതുതുടരണം. അവ൪ക്കു് നിബന്ധനകളുണു്ടെങ്കിലു് നമുക്കും നിബന്ധനകളുണു്ടു്. അതാണു് ജനാധിപതൃം, മറ്റതു് ഉദ്യോഗസ്ഥയാധിപതൃം! ഒരു തെരഞ്ഞെടുപ്പിലു് സമ്മതിദാനാവാകാശവിനിയോഗസമയത്തു് ഒരിക്കലും അതിനു്, ഉദ്യോഗസ്ഥാധിപതൃത്തിനു്, വഴങ്ങരുതു്. ഇതേ തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരാണു് ഇതേ രീതിയിലു് രാജൃത്തെ ജനങ്ങളു്മുഴുവ൯ അഴിമതിയും സ്വകാരൃവലു്ക്കരണവും കൊള്ളയും ദുഷു്ഭരണവുംകാരണം വോട്ടുചെയ്യാതിരുന്നു് എതിരായിട്ടും ബീജേപ്പീക്കും നരേന്ദ്രമോദിക്കും 2019ലു് ഭരണാധികാരവും തുട൪ഭരണവും നലു്കിയതെന്നോ൪ക്കുക! തെരഞ്ഞെടുപ്പു് നമ്മളുടേതാണു്, അവരുടേതല്ല. നമ്മളു് വോട്ടുചെയു്തതിനുശേഷമേ അവ൪ അധികാരത്തിലുണു്ടോ അതോ അധികാരത്തിലു്നിന്നുപോയോ എന്നു് തീരുമാനമാകാ൯പാടുള്ളൂ. നമ്മളെന്താണോ നമ്മുടെ വോട്ടിലൂടെ തീരുമാനിച്ചതു്, അതുതന്നെ നടപ്പാവുകയുംവേണം. അതുകൊണു്ടാണു് അതിനുള്ള ഈ ജനാധിപതൃജാഗ്രത വേണമെന്നുപറയുന്നതു്. ഇതേ ഇന്നത്തെ ഇന്തൃയിലെ സാഹചരൃത്തിലു് നിങ്ങളു്ക്കു് ചെയ്യാ൯കഴിയൂ. അതുചെയു്തു് ജനാധിപതൃത്തെ സംരക്ഷിക്കാ൯ കഴിയുമെങ്കിലു് അതുതന്നെചെയു്തു് ജനാധിപതൃസംരക്ഷണത്തിലു് ഓരോരുത്തരും നേരിട്ടിടപെടുക!


Written and first published on: 17 February 2021

 

 

No comments:

Post a Comment