Thursday 4 February 2021

452. ഐയ്യേയെസ്സുകാരെ ജയിലിലു്പ്പിടിച്ചിടുന്നതു് ഭരണകൂടത്തിനുമുതലു് നിയമകൂടത്തിനുവരെ വേദനയുള്ള കാര്യമാണു്; പരസ്യമായി കണ്ണീരൊഴുക്കുന്നില്ലെന്നേയുള്ളൂ.

452

ഐയ്യേയെസ്സുകാരെ ജയിലിലു്പ്പിടിച്ചിടുന്നതു് ഭരണകൂടത്തിനുമുതലു് നിയമകൂടത്തിനുവരെ വേദനയുള്ള കാര്യമാണു്; പരസ്യമായി കണ്ണീരൊഴുക്കുന്നില്ലെന്നേയുള്ളൂ. 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Diana. Graphics: Adobe SP.

1

ഐയ്യേയെസ്സുകാരെ ജയിലിലു്പ്പിടിച്ചിടുന്നതു് ഭരണകൂടത്തിനുമുതലു് നിയമകൂടത്തിനുവരെ വേദനയുള്ളൊരു കാര്യമാണു്. അവ൪ക്കതിലു് വളരെ സങ്കടമുണു്ടു്. പരസ്യമായി അവ൪ കണ്ണീരൊഴുക്കുന്നില്ലെന്നേയുള്ളൂ. ഐയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരും ഐയ്യെഫെസ്സുകാരുമൊക്കെയടങ്ങുന്ന, അതായതു് ഇന്ത്യ൯ ജുഡീഷ്യലു് സ൪വ്വീസ്സിനു് തത്തുല്യംതന്നെയായ, ഈ ഉന്നത സിവിലു്സ്സ൪വ്വീസ്സുദ്യോസ്ഥ൪ ചെയ്യുന്ന കുറ്റകൃത്യങ്ങളു് ജനങ്ങളുടെമാത്രംകാര്യമാണു്- ഭരണകൂടത്തിനും നിയമകൂടത്തിനും അതൊരുകാര്യമാണെന്നു് തോന്നിപ്പിക്കുന്ന ഒന്നും ഇതുവരെയുണു്ടായിക്കണു്ടിട്ടില്ല. അതായതു്, അവരെല്ലാമൊരു ഭരണവ൪ഗ്ഗമാണു്. പരസു്പരം സഹായിച്ചും കൊണു്ടുംകൊടുത്തും അപൂ൪വ്വമായി പരസു്പരം പാരവെച്ചും പഴയകണക്കുകളു് തീ൪ത്തും ഇവരുടെയാരുടെയും റാങ്കുകളിലു്പ്പെടാത്ത പൊതുജനങ്ങളു്ക്കു് പ്രവേശനമില്ലാത്ത എകു്സ്സു്ക്ലൂസ്സിവു് ക്ലബ്ബുകളിലു് കണു്ടുമുട്ടിയും കൂടിച്ചേ൪ന്നിടപെട്ടും കുടിച്ചുകൂത്താടിയും മറ്റുള്ളവരുടെ അധികാരപരിധിയിലുള്ള കാര്യങ്ങളിലു് ഫേവറുകളു് ചോദിച്ചും കൊടുത്തും അവരങ്ങനെ കഴിയുന്നു. തിരുവനന്തപുരത്തെ വെള്ളയമ്പലം-കവടിയാ൪ ഭാഗത്തൊരിടത്തു് ഐയ്യേയെസോഫീസ്സേഴു്സ്സു് ക്ലബ്ബിലു്നിന്നുമിറങ്ങി ഒരുത്ത൯ വല്ലവളുടെയും കാറോടിച്ചു് ഒരുപത്രപ്പ്രവ൪ത്തകനെ രാത്രിയിലു് ഇടിച്ചുകൊന്നിട്ടതോ൪ക്കുക!

2

അതിനടുത്തൊരിടത്തുതന്നെ ഹൈക്കോടതി ജഡു്ജിമാ൪മുതലു് വിരമിച്ച ഗവണു്മെ൯റ്റുസെക്രട്ടറിമാരും നയതന്ത്രപ്പ്രതിനിധികളുംവരെ അംഗങ്ങളായ മറ്റൊരു എകു്സ്സു്ക്ലൂസ്സീവും ഭരണത്തിലു് സകലവിധ അവിഹിതങ്ങളും കമ്മീഷ൯ ഇടപാടുകളും നടത്താനായി സ്ഥാപിക്കപ്പെട്ടു് വ൪ഷങ്ങളായി പ്രവ൪ത്തിച്ചുവന്നിരുന്നു. ഇപ്പോഴുമുണു്ടാകണം, കാരണം ഭരണത്തിനകത്തുകയറിയുള്ള ഉന്നത൯മാരുടെ അവിഹിതങ്ങളും കമ്മീഷ൯ ഇടപാടുകളും ഇപ്പോഴുമുണു്ടു്. ഒരുപക്ഷേ ലോകകേരളസഭയെന്ന ഹോളു്സ്സെയിലവിഹിതം വന്നശേഷം അവരുടെ പ്രതാപമൊന്നിടിഞ്ഞിരിക്കാമെന്നുമാത്രം. പക്ഷേ ഇവരുടെയൊക്കെ ഓഫീസ്സുകളിലേക്കുപോയി അധികാരക്കസ്സേരകളിലവരിരുന്നുകൊണു്ടു് നമ്മളെ നോക്കുന്നതുകണു്ടാലു് അധികാരനി൪വ്വഹണത്തിലു് നിഷു്പക്ഷ൯മാരും കണിശ്ശ൯മാരും സത്യസന്ധ൯മാരുമാണവരെന്നേ തോന്നുകയുള്ളൂ. പരിസരവാസികളോടും വേലക്കാര൯മാരോടും ചോദിച്ചാലറിയാം മൂക്കുപൊത്തിക്കൊണു്ടുപറയുന്ന കഥകളു്! ട്രിവാ൯ഡ്രം ക്ലബ്ബെന്നൊരു സ൪ക്കാ൪ക്കൂത്താട്ടകേന്ദ്രമുണു്ടു്. ഒരു ബാറുംകൂടി അനുവദിച്ചുകൊടുത്തിട്ടുള്ള ഇവിടെ നിരീക്ഷിച്ചാലു് പാതിരാത്രി ഏതൊക്കെ അവസ്ഥയിലാണു് എത്രയോപേരെ ആരൊക്കെവന്നു് കുടിച്ചുകുഴഞ്ഞു് കൂട്ടിക്കൊണു്ടുപോകുന്നതെന്നുകാണാം. പലരും വീട്ടി൯റ്റെ കാ൪ഷെഡ്ഡുവരെയേ എത്തുകയുമുള്ളൂ. കൃത്യം ആണു്വേഷംധരിച്ചുവരുന്ന ഗ്വെസ്സു്റ്റുകളോടൊപ്പം കഴിയാ൯ മുറികളുമുണു്ടു്. തലസ്ഥാനത്തെ ഏറ്റവും ജൂഗുപു്സ്സാവഹവും മലിനവുമായ ഇവിടെനിന്നെടുത്തുകൊണു്ടുപോകുന്നവരാണു് പിറ്റേന്നു് സംസ്ഥാനത്തെ അത്യുന്നതകസേരകളിലിരുന്നു് ഭരണചക്രം തിരിക്കുന്നതും മര്യാദയു്ക്കുജീവിക്കുന്ന നമ്മളുടെ വിധിയെഴുതുന്നതും! ഇതുപോലെ എത്രയോ കേന്ദ്രങ്ങളു് കൊച്ചിയിലും തൃശ്ശൂരുമൊക്കെയുണു്ടു്! കോഴിക്കോട്ടെ ജനങ്ങളു് ഇതനുവദിച്ചിട്ടുണു്ടോയെന്നറിയില്ല. ഇതുപോലുള്ള കേന്ദ്രങ്ങളു് സകല മഹാനഗരങ്ങളിലുമുണു്ടു്- പഴയ ബ്രിട്ടീഷു് ക്ലബ്ബുകളും ക൯റ്റോണു്മെ൯റ്റുകളുംപോലെ. ഈ കൂത്താട്ടകേന്ദ്രങ്ങളുടെയൊന്നും അകംകാണുകപോലും ചെയു്തിട്ടില്ലാത്ത അനേകം ഉന്നതയുദ്യോഗസ്ഥരുംകൂടി നാട്ടിലുള്ളതുകൊണു്ടാണു് പണു്ടുകാലത്തേ ജനങ്ങളു് ഇവയൊന്നും അടിച്ചുപൊളിക്കാത്തതു്. അപ്പോളിതാണു് ഇവരൊക്കെ 'റിലാകു്സ്സു'ചെയ്യുന്ന ചിത്രം. ഓഫീസ്സിലിരുന്നു് നമ്മാട്ടിയെടുത്തു് കിളയു്ക്കുകയല്ലേ!

3

കേരളത്തിലൊരു ഐയ്യേയെസ്സുകാര൯ ചെയു്തതായി മാധ്യമങ്ങളും കേന്ദ്രകുറ്റാന്വേഷണ ഏജ൯സ്സികളും കോടതികളുംപറഞ്ഞ കുറ്റകൃത്യങ്ങളു്ക്കു് കണക്കില്ല, പക്ഷേ അയാളെ കൂടുതലു്കാലമങ്ങനെ ജയിലിലു്പ്പിടിച്ചിടുന്നതു് പക്ഷേ അവ൪ക്കെല്ലാം വളരെ വേദനയുളവാക്കുന്നൊരു കാര്യമാണു്. ഒരിക്കലെങ്കിലും ഒരുത്തനെയെങ്കിലും അവരങ്ങനെ ഇട്ടിട്ടുള്ളതായി രാജ൯ കൊലക്കേസ്സിനുശേഷം നാമൊന്നും കേട്ടിട്ടുമില്ല, പക്ഷേ അതുപോലെയുള്ള ഉന്നതയുദ്യോഗസ്ഥ൯മാരുണു്ടാക്കുന്ന കേസ്സുകളു്ക്കും നടത്തുന്ന കുറ്റകൃത്യങ്ങളു്ക്കുമാകട്ടേ യാതാരു പഞ്ഞവുമില്ല. അവ൪ കുറ്റകൃത്യങ്ങളു് ചെയു്തിട്ടു് സസ്സു്പ്പെ൯ഷനിലായി അന്വേഷണയുദ്യോഗസ്ഥ൯മാരുടെയും കോടതിയുടെയും മുന്നിലു്ച്ചെന്നുനിന്നിട്ടു് വെറുതേവിടപ്പെട്ടു് ജനങ്ങളെ ഗോപിയടിച്ചുകാണിച്ചു് വീണു്ടും സ൪വ്വീസ്സിലു്ക്കയറിയിട്ടു് കുറ്റകൃത്യങ്ങളു് മുമ്പത്തേക്കാളു് ഉഗ്രതയോടെ തുടരുന്നു, മാധ്യമങ്ങളു്ക്കും ഭരണകൂടത്തിനും നിയമകൂടത്തിനുമുള്ള സേവനങ്ങളു് തുടരുന്നു. ഇവിടെപ്പറയുന്ന ഐയ്യേയെസ്സുകുറ്റകൃത്യക്കാര൯ ഭരണകൂടത്തിലു് സംസ്ഥാന ഗവണു്മെ൯റ്റി൯റ്റെ പ്രെസ്സു്റ്റീജുസ്ഥാപനങ്ങളിലു് മാത്രമല്ല നിയമകൂടത്തി൯റ്റെ കേരളാഹൈക്കോടതിയിലു്പ്പോലും അനധികൃതനിയമനങ്ങളു് നടത്തിയയാളാണെന്നതു് ഭരണകൂടവും നിയമകൂടവും ജനങ്ങളുമടങ്ങുന്ന ആ ത്രികോണത്തി൯റ്റെ ഒരു കോണിലു് നിലയുറപ്പിച്ചിട്ടുള്ള ആ ജനങ്ങളെച്ചിരിപ്പിച്ചു.

ഐയ്യേയെസ്സുകാര൯മാ൪ പ്രതികളാകുന്ന ഗുരുതരമായ കേസ്സുകളിലു് ജനങ്ങളെന്തുചെയ്യണം- ലാവലി൯കേസ്സിലെന്നപോലെ അമ്പതുവ൪ഷം നോക്കിക്കൊണു്ടിരിക്കണോ?

4

ഒരു ഐയ്യേയെസ്സുകാരനായി മാറിയാലു് നിങ്ങളു്ക്കു് എന്തുകുറ്റകൃത്യവും നടത്താമെന്നാണു് മാധ്യമങ്ങളും ഭരണകൂടവും നിയമകൂടവുംകൂടി ഇത്രയുംകാലംകൊണു്ടു് ജനങ്ങളെ പഠിപ്പിച്ചുവെച്ചിട്ടുള്ളതു്. അങ്ങനെയല്ലെങ്കിലു് ഐയ്യേയെസ്സുകാരുളു്പ്പെട്ട കുറ്റകൃത്യങ്ങളു് ജനങ്ങളു് നിരത്തും, ഐയ്യേയെസ്സുകാരെ ശിക്ഷിച്ചതി൯റ്റെ കണക്കുകളു് മാധ്യമങ്ങളും ഭരണകൂടവും നിയമകൂടവും നിരത്തട്ടേ! ജനങ്ങളതു് നിരത്തിയാലു്പ്പോലും മറുവശത്തിനതു് നിരത്താ൯കഴിയില്ല, കാരണം ജനങ്ങളു്ക്കു് പ്രവേശനമില്ലാത്ത രാജ്യത്തെ എകു്സ്സു്ക്ലൂസ്സീവു് ക്ലബ്ബുകളിലെല്ലാം മാധ്യമങ്ങളുടെയും ഭരണകൂടത്തി൯റ്റെയും നിയമകൂടത്തി൯റ്റെയും അംഗങ്ങളു്മാത്രമാണു് നിരന്നിരുന്നു് റമ്മികളിക്കുന്നതു്, കുടിക്കുന്നതു്, കിടക്കുന്നതു്. അവിടെ അവ൪മാത്രമാണു് മെമ്പ൪മാ൪. നഗരത്തി൯റ്റെ കണ്ണായ ഭാഗങ്ങളിലു് ബാ൪ ലൈസ്സ൯സ്സോടെ (വോ൪ ലൈസ്സ൯സ്സുമുണു്ടോയെന്നറിഞ്ഞുകൂടാ) ഗവണു്മെ൯റ്റുഭൂമിയിലു് പ്രവ൪ത്തിക്കുന്ന ഉന്നതസ൪ക്കാരുദ്യോഗസ്ഥരുടെ വിശ്രമവിനോദകേന്ദ്രങ്ങളെന്ന അവിടങ്ങളിലും, രാജ്യത്തെ മുഴുവ൯നിയമങ്ങളെയും ലംഘിച്ചു് ഉന്നത൯മാ൪ കുടിച്ചുകൂത്താടി സകലഗൂഢാലോചനകളിലും പങ്കെടുത്തു് അതൊക്കെ നി൪വ്വഹിക്കാനുള്ള മാ൪ഗ്ഗങ്ങളും പിടിക്കപ്പെടാതിരിക്കാനുള്ള മാ൪ഗ്ഗങ്ങളും ആലോചിച്ചുറപ്പിച്ചു് പിടിക്കപ്പെട്ടാലു്ത്തന്നെ വെറുതേവിടപ്പെടാനുള്ള മാ൪ഗ്ഗങ്ങളുംകൂടി ചിന്തിച്ചുറപ്പിച്ചു് മാധ്യമങ്ങളെയും ഭരണകൂടത്തിനെയും നിയമകൂടത്തിനെയും നിയന്ത്രിക്കുന്ന ക്ലബ്ബുകളിലുമാണു്, രാജ്യത്തെ മെയി൯ ക്രിമിനലു് ഗൂഢാലോചനകളെല്ലാം നടക്കുന്നതു്. ഒരു മാധ്യമയെഡിറ്ററോ ഒരു ചീഫു്സെക്രട്ടറിയോ ഒരു ജഡു്ജോ ഇവിടെ ഇതു് ഇങ്ങനെ നടക്കുന്നതായി ഒരിക്കലെങ്കിലും വെളിപ്പെടുത്തിയതായോ ഇതിലേതെങ്കിലും പുറത്തുകൊണു്ടുവന്നതായോ ഇതിലു് പ്രതികരിക്കുകയെങ്കിലും ചെയു്തതായോ ആരെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണു്ടോ? ഭരണകൂടങ്ങളുടെ വമ്പ൯ ഇടപാടുകളുമായി ബന്ധപ്പെട്ട സകല ഗൂഢാലോചനകളും ബസ്സു്റ്റാ൯ഡിലും ഓടകളിലും കടപ്പുറത്തുംവെച്ചാണു് നടക്കുന്നതെന്നാണോ നിങ്ങളു് കരുതിയിരുന്നതു്?

5

നിരവധി കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് ചാ൪ജ്ജുചെയു്ത ഏറ്റവും ഗുരുതരമായ സ്വ൪ണ്ണക്കള്ളക്കടത്തുകണു്ട്രോളും രാജ്യദ്രോഹപ്പ്രവ൪ത്തനവും വിദേശസാമ്പത്തികത്തട്ടിപ്പുകളുമടക്കമുള്ള കുറ്റച്ചാ൪ജ്ജുകളിലു് മാസങ്ങളു്നീണു്ട ചോദ്യംചെയ്യലുകളും ആഴു്ച്ചകളുടെ റിമാ൯ഡുജയിലു്വാസവും കഴിഞ്ഞശേഷം അങ്ങേയറ്റം ഗുരുതരമായ ഈ കേസ്സുകളിലു് കേരളാ മുഖൃമന്ത്രി പിണറായി വിജയ൯റ്റെ മുഖൃസഹചാരിയും മുഖൃതീരുമാനമെടുക്കലുകാരനും പ്രി൯സിപ്പലു് സെക്രട്ടറിയും ഐ. ടി. സെക്രട്ടറി-റ്റു-ഗവണു്മെ൯റ്റുമായ ശിവശങ്കറെന്നയാളു്ക്കു് 2021 ഫെബ്രുവരിമാസം നാലാംതീയതി ഹൈക്കോടതി ജാമ്യമനുവദിച്ചതുമായി ബന്ധപ്പെട്ടതുപോലുള്ള ഉന്നതസ൪ക്കാരുദ്യോഗസ്ഥ൯മാരടങ്ങുന്ന കേസ്സുകളിലു് ആ കേസ്സുകളു്ക്കാസ്സു്പ്പദമായ കുറ്റകൃത്യങ്ങളു്ക്കു് എങ്ങനെയാണു് എവിടെയാണു് കളമൊരുങ്ങിയിട്ടുണു്ടാവുക എന്നതുസംബന്ധിച്ച ജനവിചാരമാണു് മുകളിലു് വായിച്ചതു്. ഐയ്യേയെസ്സുകാരെന്നിവിടെപ്പറഞ്ഞിരിക്കുന്നതു് അധികാരമൊന്നുമില്ലാത്ത സബ്ബു്-കളക്ട൪മാ൪മുതലു് സ൪വ്വ അധികാരങ്ങളുമുള്ള ഗവണു്മെ൯റ്റുസെക്രട്ടറിമാരും ചീഫു് സെക്രട്ടറിമാരുമടക്കമുള്ളവരെയാണു്. ആഭൃന്തരവകുപ്പായിട്ടും ഹോംസെക്രട്ടറിപോലും ഒരു ഐപ്പീയെസ്സുകാരനല്ല ഒരു ഐയ്യേയെസ്സുകാരനാണെന്നോ൪ക്കുക! അതുകൊണു്ടുതന്നെ കോടതിരേഖകളിലൂടെ പബ്ലിക്കു് ഡോക്യുമെ൯റ്റുകളായി റിലീസ്സുചെയ്യപ്പെട്ടു് ജനങ്ങളുടെമുന്നിലു് എത്തിപ്പെട്ടിട്ടുള്ള ഐയ്യേയെസ്സുകാരടങ്ങുന്ന കേസ്സുകളുടെ വിവരങ്ങളു് ഈ രാജ്യത്തു് സ൪വ്വസാധാരണമായി നടപ്പുള്ള പ്രവണതകളും രീതികളുമായി തട്ടിച്ചു് താരതമ്യംചെയു്തുനോക്കി ജനങ്ങളു് ചില നിഗമനങ്ങളിലെത്തും.

6

കേസ്സും അപ്പീലും വിചാരണയും ശിക്ഷയും വീണു്ടും അപ്പീലും പുന൪വിചാരണയും അങ്ങനെയങ്ങനെ രാജ്യത്തെ വലുതും ചെറുതുമായ വിവിധകോടതികളു് കയറിയിറങ്ങി വ൪ഷങ്ങളു്തന്നെ നീണു്ടുപോകുന്ന ഇത്തരം കേസ്സുകളിലു് സത്യമറിഞ്ഞു് തെരഞ്ഞെടുപ്പിനു് അതുകണക്കാക്കി വോട്ടുചെയ്യാമെന്നുകരുതി കാത്തിരിക്കുന്ന ജനങ്ങളു്ക്കു് പഴയ ലാവലി൯കേസ്സുപോലെ അത്രയുംവ൪ഷങ്ങളങ്ങനെ കാത്തിരുന്നു് ഓരോ കോടതിയിലു്നിന്നും ഓരോതരം വിധിവന്നു് ജനാധിപത്യത്തി൯റ്റെ ഈ മൂന്നുവിഭാഗങ്ങളാലുമങ്ങനെ പറ്റിക്കപ്പെടാ൯കഴിയുമോ? അതുകൊണു്ടു് ഇവിടെയീ എഴുതിയിരിക്കുന്നപോലെ ഗൂഢമല്ലാത്ത പരസൃമായ ആലോചനാവിചാരങ്ങളിലൂടെ കഴിയുന്നത്രശരിയിലെത്തി ഒരുതീരുമാനമെടുത്തു് ഏറ്റവുമാദൃംവരുന്ന തെരഞ്ഞെടുപ്പിലു് വോട്ടുചെയ്യാനല്ലേ ജനങ്ങളു്ക്കുപറ്റൂ- ഒരാളെ സെഷ൯സ്സുകോടതിമുതലു് സുപ്രീംകോടതിരെയുള്ള കോടതികളു് ഒരേനിയമത്തെ ഓരോയിടത്തും ഓരോരീതിയിലു് വ്യാഖ്യാനിച്ചു് മാറിമാറി ശിക്ഷിക്കുകയും വെറുതേവിടുകയുംചെയ്യുന്ന ഒരുരാജ്യത്തു്? ലഭ്യമായ വിവരങ്ങളു്വെച്ചു് ഗവണു്മെ൯റ്റിലു് ഉന്നതപദവിവഹിച്ചിരുന്ന ഒരു ഐയ്യേയെസ്സുകാര൯ ഒരു ഗുരുതരമായ കുറ്റംചെയു്തുവെന്നു് ജനങ്ങളു്ക്കു് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാലു് അതിനുത്തരവാദിയായ ഗവണു്മെ൯റ്റിനെ അടുത്തുവരുന്ന തെരഞ്ഞെടുപ്പിലു് തോലു്പ്പിക്കുന്നതാണു് ജനങ്ങളുടെരീതി, അല്ലാതെ എല്ലാകോടതികളും കയറിയിറങ്ങി അമ്പതുവ൪ഷംകഴിഞ്ഞു് അടുത്തതി൯റ്റെയടുത്തതി൯റ്റെയടുത്ത തലമുറയിലു് അന്തിമവിധിവരുന്നതുവരെ കാത്തിരുന്നു് ഒടുവിലു് ഇളിഭൃനാകുന്ന രീയിയല്ല.

7

അതുകൊണു്ടു് കുറ്റകൃത്യങ്ങളു് സ്ഥിരമായി ചെയ്യുന്നതു് വെച്ചുനടത്തണമെന്നുള്ളവ൪ ആദ്യംപോയി ഐയ്യേയെസ്സെടുക്കണമെന്നുള്ളതുകൂടി ഒരു നിയമംപോലെ സമൂഹമിപ്പോളു് ധരിച്ചുതുടങ്ങിയിട്ടുണു്ടു്, കാരണം ശിവശങ്കറിനെയും അതുപോലെ പല ഐയ്യേയെസ്സുകാരെയും സകലസ൪ക്കാ൪സ്സൗകര്യങ്ങളുമുപയോഗപ്പെടുത്തി മാനൃ൯മാരായ മുഖ്യമന്ത്രിമാരെപ്പോലെ ശിക്ഷിക്കാനല്ല, ആ സകല സ൪ക്കാ൪സ്സൗകര്യങ്ങളുമുപയോഗപ്പെടുത്തി ഈ കേസ്സുകളിലു്നിന്നുമൂരിയെടുത്തു് പഴയലാവണങ്ങളിലു്ത്തന്നെയോ അതിനേക്കാളുയ൪ന്ന ലാവണങ്ങളിലോ പുനഃപ്രതിഷു്ഠിക്കാ൯ അത്ര വ്യഗ്രതയാണു് പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരായ ഇവരുടെ മെ൯റ്റ൪മാരും കൂട്ടുപ്രതികളുമായ രാഷ്ട്രീയഭരണാധികാരികളു് കാണിച്ചിട്ടുള്ളതു്. ഈ രാഷ്ട്രീയഭരണാധികാരികളു് ഉന്നതഭരണപ്പോസ്സു്റ്റുകളിലു് ഗവണു്മെ൯റ്റിലിരിക്കുമ്പോളു്ത്തന്നെ ഗവണു്മെ൯റ്റി൯റ്റെ ഭാഗത്താണോ കൊടുംകുറ്റവാളികളായ ക്രിമിനലുദ്യോഗസ്ഥ൯മാരുടെ ഭാഗത്താണോയെന്നു് ഇങ്ങനെ സ്ഥിരമായി വെളിപ്പെട്ടുകൊണു്ടിരിക്കുന്നതു് ജനങ്ങളെ എത്രയോ ലജ്ജിപ്പിച്ചിട്ടുണു്ടു്! പക്ഷെ ഈ രാഷ്ട്രീയഭരണാധികാരികളു്ക്കാവട്ടേ ഉന്നതഭരണപ്പദവികളിലിരിക്കുമ്പോളു്ത്തന്നെ ഇത്രയും ലജ്‌ജാകരമായ ഗവണു്മെ൯റ്റുവിരുദ്ധ ക്രിമിനലുളു്പ്പെടലുകളു് വെളിവായിട്ടും അലക്കിത്തേച്ച വെള്ളയും വെള്ളയുമിട്ടുകൊണു്ടുനടക്കാ൯ യാതൊരു ലജ്ജയുമില്ലതാനും!

8

തെളിവുനശിപ്പിക്കാ൯ മറ്റുള്ള ക്രിമിനലുകളെയപേക്ഷിച്ചു് ഏറ്റവും കഴിവും ഗവണു്മെ൯റ്റിലും പുറത്തും ഏറ്റവും അവസരവുമുള്ളതു് ഭരണകൂടത്തിലെ ഐയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരും ഐയ്യെഫെസ്സുകാരുമടങ്ങുന്ന ഈ സമൂഹത്തിനാണു്. അതിലു്ത്തന്നെ ഏറ്റവും വിവാദവും കുപ്പ്രസിദ്ധവും ഏറ്റവുംകൂടുതലു് സ൪ക്കാ൪പ്പണം തട്ടിയെടുക്കപ്പെടുന്നതുമായ കേസ്സുകളെല്ലാം ഐയ്യേയെസ്സുകാരുമായി ബന്ധപ്പെട്ടുണു്ടാകുന്നതാണു്. ഒരു ഐയ്യേയെസ്സുകാര൯റ്റെയും ഒരു ഐപ്പീയെസ്സുകാര൯റ്റെയും ഒരു ഐയ്യെഫെസ്സുകാര൯റ്റെയും സൂക്ഷിപ്പിലേലു്പിച്ചിട്ടുള്ള സ൪ക്കാ൪സ്സ്വത്തുക്കളുടെ മൂല്യംനോക്കുമ്പോളു് ആദ്യത്തെ രണു്ടുവിഭാഗങ്ങളുടേതിനെയുമപേക്ഷിച്ചു് ഓരോ ജില്ലയിലും ഓരോ ഡിവിഷനിലും ഒരു ഐയ്യെഫെസ്സുദ്യോഗസ്ഥ൯റ്റെ സൂക്ഷിപ്പിലേലു്പ്പിച്ചിട്ടുള്ള സ൪ക്കാ൪വസു്തുക്കളുടെ മൂല്യം എത്രയോഭീമമാണു്! മരവും തടിയുംമറ്റുമടങ്ങുന്ന വനഭൂമിയുടെ മൂല്യംതന്നെ എത്രയോ ആയിരം കോടിയാണു്!! എന്നിട്ടും ഐയ്യേയെസ്സുകാരെക്കുറിച്ചുണു്ടാവുന്ന കേസ്സുകളും കേളു്ക്കുന്ന അഴിമതിവാ൪ത്തകളും ഇന്ത്യ൯ ഫോറെസ്സു്റ്റു് സ൪വ്വീസ്സിലുള്ള ഉദ്യോഗസ്ഥ൯മാരെക്കുറിച്ചു് ഉണു്ടാകുന്നതിനേക്കാളു് എത്രയോ എത്രയോ ഇരട്ടിയാണു്!!!

9

നിയമകൂടത്തിലെ അംഗങ്ങളുമായി ക്ലബ്ബുകളിലു്വെച്ചെങ്കിലും ഏറ്റവുമടുത്തു് കോണു്ടാക്ടിലു്വരുന്നതും ഇവ൪തന്നെയാണു്. അതുകൊണു്ടു് ഇവ൪ക്കെതിരെവരുന്ന കേസ്സുകളിലു് മറ്റുകിമിനലുകളെക്കാളു്ക്കൂടുതലു് ജാഗ്രതയും കരുതലും ക൪ക്കശസ്സ്വഭാവവും കാണിക്കേണു്ടിടത്തു് പതിവിലു്ക്കൂടുതലു് അനുഭാവവും സഹതാപവും ഇവരുടെ ആരോഗ്യപരമായ കാര്യങ്ങളിലും ഭാവിയിലുമുള്ള അതിരുകടന്ന അനനൃസാധാരണമായ ശ്രദ്ധയും നിയമകൂടം കാണിക്കുന്നതു് പലപ്പോഴും പൊതുജനങ്ങളുടെ ശ്രദ്ധയിലു്പ്പെട്ടിട്ടുണു്ടു്. ശിവശങ്കറി൯റ്റെ കാര്യത്തിലു് ഇതു് പ്രത്യേകം പ്രകടവുമായി ജനങ്ങളു്ക്കനുഭവപ്പെട്ടു. ഇതിന്നൊരു രഹസ്യമൊന്നുമല്ല, പരസ്യംതന്നെയാണു്. മറ്റുള്ള കുറ്റവാളികളു്ക്കു് ജാമ്യംകിട്ടാത്തതരം കേസ്സുകളിലു്, ജാമ്യംകിട്ടാത്തതരം സാഹചരൃങ്ങളിലു്, ഇവ൪ക്കു് ജാമ്യംകിട്ടുന്നുണു്ടു്, ഇവരുടെ അറസ്സു്റ്റുകളു് വൈകിപ്പിക്കുന്നുണു്ടു്, അതു് തടയുന്നുണു്ടു്, കേസ്സി൯റ്റെ അന്വേഷണംപോലും കോടതികളിടപെട്ടു് ഒരു നിശ്ചിതതീയതിവരെ മാറ്റിവെയു്പ്പിക്കുന്നുണു്ടു്. ഇവരൊഴിച്ചു് മറ്റുള്ള എത്രപേ൪ക്കു് ഇതുപോലെയുള്ള പരിഗണനകളു് കിട്ടുന്നുണു്ടു്? മറ്റുള്ളകുറ്റവാളികളെക്കുറിച്ചുള്ള കേസ്സുകളെല്ലാം സമയബന്ധിതമായി നിഷു്ക്കരുണം അന്വേഷിക്കുന്ന സ്ഥലത്തു് ഇവരുടെ കേസ്സുകളു് അന്വേഷിച്ചാലു് എന്തോ മാനമിടിഞ്ഞുവീണുപോകുമെന്നപോലെയൊരു സമീപനം കോടതികളുടെ ഭാഗത്തുനിന്നുണു്ടായിട്ടുണു്ടു്, അന്വേഷണങ്ങളു് മാസങ്ങളു് നീട്ടിവെച്ചുകൊടുക്കണമെന്നുള്ള ഉത്തരവുകളു് ഉണു്ടായിട്ടുണു്ടു്. വിലക്കൂടിയ വക്കീല൯മാരെ ഏ൪പ്പെടുത്താ൯ ഇവ൪ക്കുകഴിയുന്നതുകൊണു്ടാണു് ഇവ൪ക്കിങ്ങനെ എളുപ്പം ആനുകൂല്യങ്ങളു് കിട്ടുന്നതെന്ന വാദം പൊളിയാണു്. ഇവരെ ജയിലിലു്ക്കിടത്താ൯ ഭരണകൂടവും നിയമകൂടവും ഒന്നും ഇഷ്ടപ്പെടുന്നില്ലെന്നതുതന്നെയാണു് കാരണമെന്നു് ഇനി ജനങ്ങളു്ക്കു് കൂടുതലൊന്നും മനസിലാക്കാനില്ല.

ഭരണകൂടവും നിയമകൂടവുംചേ൪ന്നു്, എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുംചേ൪ന്നു്, ജനങ്ങളു്ക്കും ജനാധിപത്യത്തിനുമെതിരേ ഇത്രവൃത്തികെട്ട കളികളു് കളിക്കുമോയെന്നു് സംശയമുള്ളവ൪ യു. എസ്സു്. ഫെഡറലു് ഗവണു്മെ൯റ്റിനെയും യു. എസ്സു്. ഫെഡറലു് ജസ്സു്റ്റിസ്സു് സിസ്സു്റ്റത്തെയും അലക്കിവെളുപ്പിച്ച ജോണു് ഗ്രിഷാമി൯റ്റെ നോവലുകളു് വായിക്കുക എന്നേ പറയാനുള്ളൂ, അതിനേക്കാളു്ക്കടുത്ത മറ്റുപല പ്രസിദ്ധരചനകളും വായിക്കാ൯ ഭയമാണെങ്കിലു്!

Also please read this article published earlier in these columns: 185. തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു്ഭൂമിയിലെ സകല സമ്പന്നക്ക്ലബ്ബുകളും അടച്ചുപൂട്ടാ൯ DYFI ആവശ്യപ്പെടാത്തതെന്തുകൊണു്ടാണു്?
https://sahyadrimalayalam.blogspot.com/2019/09/185-dyfi.html

Written and first published on: 04 February 2021

 

 

 

 

 

  




 

No comments:

Post a Comment