Tuesday 3 September 2019

185. തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു്ഭൂമിയിലെ സകല സമ്പന്നക്ക്ലബ്ബുകളും അടച്ചുപൂട്ടാ൯ DYFI ആവശ്യപ്പെടാത്തതെന്തുകൊണു്ടാണു്? പി എസ്സു് രമേശു് ചന്ദ്ര൯

185

തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു്ഭൂമിയിലെ സകല സമ്പന്നക്ക്ലബ്ബുകളും അടച്ചുപൂട്ടാ൯ DYFI ആവശ്യപ്പെടാത്തതെന്തുകൊണു്ടാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Robby Fo. Graphics: Adobe SP.

തിരുവനന്തപുരത്തു് നക്ഷത്രവ്യഭിചാരിണികളും മുഴുക്കുടിയ൯മാരായ സ൪ക്കാരുദ്യോഗസ്ഥ൯മാരും അഴിഞ്ഞാടുന്നതും അക്രമപരമ്പരകളു്ക്കു് തുടക്കമിടുന്നതും ഗവണു്മെ൯റ്റു്ഭൂമിയിലു് പ്രവ൪ത്തിക്കുന്ന ചില സമ്പന്നക്ക്ലബ്ബുകളിലാണെന്നു് ഒരു ഐയ്യേയെസ്സുദ്യോഗസ്ഥനും അയാളുടെ പാതിരാക്കൂട്ടുകാരിയുംകൂടി രാത്രിയിലു് അഴിഞ്ഞാടി എം. ജി. റോഡിലൂടെ മിന്നലു്വേഗത്തിലു് കാറോടിച്ചു് ഒരു പത്രപ്പ്രവ൪ത്തകനെ കൊലപ്പെടുത്തിയതോടുകൂടി കേരളംമുഴുവ൯ അറിഞ്ഞിരിക്കുകയാണു്. ഇവനെയും ഇവളെയും തിരുവനന്തപുരത്തുകാ൪ ഇപ്പോളു് വിളിക്കുന്ന പേരുകളു് സഭ്യതയുടെ അതി൪വരമ്പുകളു് ഭേദിക്കുമെന്നുള്ളതുകൊണു്ടു് ഇവിടെക്കുറിക്കുന്നില്ല. പാതിരാത്രി കവടിയാ൪, ജവഹ൪നഗ൪, വെള്ളയമ്പലം, വഴുതക്കാടു് ഭാഗങ്ങളിലു് അസ്വസ്ഥരായി മദമിളകിനടക്കുന്ന അസംഖ്യമുള്ള ഇത്തരം സമ്പന്നവ൪ഗ്ഗങ്ങളിലു്പ്പെട്ട (അവളു്ക്കൊരു ഭ൪ത്താവു് ഉണു്ടായിരുന്നതായും ആ പയ്യനൊരു ഭാര്യ ഉണു്ടോയെന്നറിയില്ലെന്നും കേളു്ക്കുന്നു) ഇത്തരമാളുകളാണു് ഈ സമ്പന്നക്ക്ലബ്ബുകളിലു് തലസ്ഥാനഗരത്തിലു് അഴിഞ്ഞാടുന്നതെന്നു് പകലു്പോലെ വ്യക്തമായി വിവരങ്ങളു്നലു്കിയ പത്രങ്ങളും ടെലിവിഷ൯ ചാനലുകളും, അവരിലൊരു പത്രപ്പ്രവ൪ത്തകനെത്തന്നെ ബൈക്കിലു് കാറിടിപ്പിച്ചു് ഇങ്ങനെ കൊലപ്പെടുത്തിയിട്ടുപോലും, ഇത്തരം സാമൂഹ്യവിരുദ്ധരായ കൊലയാളികളു്ക്കു് ഗവണു്മെ൯റ്റിനെയോ പോലീസ്സിനെയോ യുവജസംഘടനകളെയോ മാധ്യമങ്ങളെയോ ആരെയുമോ പേടിക്കാതെ പൂ൪ണ്ണപരിരക്ഷയോടെ നി൪ബ്ബാധം അഴിഞ്ഞാടാനും ക്രിമിനലു് ഗൂഢാലോചനകളു് നടത്താനുംകഴിയുന്ന ആ സമ്പന്നക്ക്ലബ്ബി൯റ്റെ പേരു് പരസ്യപ്പെടുത്താത്തതെന്തുകൊണു്ടാണു്? മറ്റെത്രയോ 'വിശിഷ്ട'വൃക്തികളുടെ പേരുകളി൯മേലു് അവ൪ പ്രതിദിനം പലപല വാ൪ത്തകളിലു് ചെളിവാരിയെറിയുന്നുണു്ടല്ലോ! പഠിച്ച ക്രിമിനലുകളുടെ സ്ഥിരം സമ്മേളനകേന്ദ്രങ്ങളെന്നുതെളിഞ്ഞ ഈ ക്ലബ്ബുകളു്ക്കുമാത്രം എന്തിനാണവ൪ ഒഴിവുനലു്കി ആ പതിതനാമങ്ങളെമാത്രം ലോകമറിയാതെ കാത്തുസൂക്ഷിക്കുന്നതു്? ഇത്തരം വൃത്തികെട്ടവ൯മാരും വൃത്തികെട്ടവളുമാരുമാണവിടെ എന്നും കൂടുന്നതെങ്കിലു് എന്തുകൊണു്ടാ വൃത്തികെട്ട ക്ലബ്ബുനാമങ്ങളു് വിളിച്ചുപറയുന്നില്ല? അപകടകേന്ദ്രങ്ങളെക്കുറിച്ചു് ജനങ്ങളു്ക്കു് മുന്നറിയിപ്പുനലു്കാ൯ മാധ്യമങ്ങളു്ക്കൊരു ബാധ്യതയില്ലേ? ഈ ക്ലബ്ബുകളു്മുഴുവ൯ തിരുവനന്തപുരത്തുനിന്നുപോയാലു് ഈ നഗരവും ഈ സംസ്ഥാനവും നന്നാവുമെന്നുള്ളതിനു് ഇനി വേറേ തെളിവെന്തുവേണം?

Article Title Image By Stok Pic. Graphics: Adobe SP. 

സ൪ക്കാ൪ഭൂമിയിലെ ഈ വെള്ളമടിത്താവളങ്ങളും വ്യഭിചാരകേന്ദ്രങ്ങളുംകൊണു്ടു് രാജ്യത്തിനും ജനങ്ങളു്ക്കും എന്താണു് പ്രയോജനമെന്നു് മുഖ്യമന്ത്രി സഖാവു്. ശ്രീ. പിണറായി വിജയ൯തന്നെ പറയേണു്ടതല്ലേ? ഗവണു്മെ൯റ്റുഭൂമിയിലെ ഇത്തരം സമ്പന്നക്ക്ലബ്ബുകളു് സകലതും നീക്കംചെയ്യാ൯ പത്രപ്പ്രവ൪ത്തകരോ ഡി. വൈ. എഫു്. ഐ.യോ എ. ഐ. വൈ. എഫു്.ഓ മറ്റു് യുവജനസംഘടനകളോ ആവശ്യപ്പെടാത്തതെന്തു്? ഇനിയും കൊലപാതകങ്ങളു് നടക്കണോ? ഇതുതന്നെ ആദ്യത്തെ പാതകമാണോ? കെലു്ട്രോണിനു് പൈസ്സകൊടുക്കാതെ ഈ രാജപാതയിലുള്ള മുഴുവ൯ ട്രാഫിക്കു്ക്യാമറകളും പ്രവ൪ത്തനരഹിതമാക്കിയതും സെക്രട്ടേറിയറ്റിലിരുന്നുകൊണു്ടു് പാതിരാസഞു്ചാരികളായ ഇതേ ക്ഷുദ്രയുദ്യോഗസ്ഥ൯മാ൪തന്നെയല്ലേ?

ഇവിടെപ്പറഞ്ഞ ഈ ഉദ്യോഗസ്ഥനെ സസ്സു്പ്പെ൯ഷനിലു്നിന്നും തിരിച്ചെടുത്തു് കൂടുതലധികാരങ്ങളു്നലു്കി ഗവണു്മെ൯റ്റിലു് സെക്രട്ടേറിയറ്റിലു്ത്തന്നെ പുതിയയൊരിടത്തു് പ്രതിഷു്ഠിച്ചു് തനിക്കുകൂടി പ്രയോജനമുള്ള വേറെയും ക്രിമിനലു്പ്പ്രവൃത്തികളു് ചെയ്യിക്കാ൯ മുഖ്യമന്ത്രി പിണറായി വിജയനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവു് ലജ്ജാകരമായ തിടുക്കമാണുകാണിച്ചതു്- കേരളത്തിലൊരു മുഖ്യമന്ത്രിയും കാണിച്ചിട്ടില്ലാത്തത്ര ലജ്ജാകരമായ തിടുക്കം. ആ സ്ഥാനത്തിരുന്നുകൊണു്ടാണയാളു് സംസ്ഥാനത്തെ കൊറോണാപ്പ്രതിരോധപ്പ്രവ൪ത്തനങ്ങളുടെ ഏകോപനത്തെ പരാജയപ്പെടുത്തി കേരളത്തെ ഇ൯ഡൃയിലേറ്റവുംകൂടുതലു് കൊറോണാബാധയുള്ള സംസ്ഥാനമെന്ന പദവിയിലെത്തിച്ചതും അങ്ങനെ പിണറായി വിജയ൯റ്റെ സഹായത്തോടെ അനേകമനേകമാളുകളെ കൂടുതലു് കൊലചെയു്തതും. ഒരിക്കലു് കൊലചെയു്തവ൯മാ൪, അല്ലെങ്കിലു് ചെയ്യിച്ചവ൯മാ൪, ഒരിക്കലും നി൪ത്തില്ലെന്നുപറയുന്നതു് എത്രയോശരി! അവ൪ അതിനു് പുതിയപുതിയവഴികളു് കണു്ടുപിടിക്കും- ഹോമിസ്സൈഡലു് മാനിയാകു്സ്സു്!


Article Title Image By Alex Voulgaris. Graphics: Adobe SP. 

പോലീസ്സി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും പ്രതിയെരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളുടേയുമൊടുവിലു് ദു൪ബ്ബലമായ വകുപ്പുകളു്ചുമത്തി ഈക്കേസ്സു് ചാ൪ജ്ജുചെയ്യപ്പെട്ട തിരുവനന്തപുരം ചീഫു് ജുഡീഷ്യലു് മജിസ്സു്ട്രേട്ടുകോടതിയിലു് തൊട്ടടുത്തു് സെക്രട്ടേറിയറ്റിലു് ഡ്യൂട്ടിയിലുണു്ടായിട്ടും ഒരിക്കലും ഹാജരാകാതെ മുങ്ങിനടന്ന ഈയുദ്യോഗസ്ഥ൯ കോടതിയുടെ അന്തിമവാണിംഗിനെത്തുട൪ന്നു് കാറിലുണു്ടായിരുന്ന വനിതയോടൊപ്പം ഹാജരായപ്പോളു് അയാളുടെ ചിത്രങ്ങളെടുത്ത ഫോട്ടോജേ൪ണ്ണലിസ്സു്റ്റായ മാധ്യമപ്പ്രവ൪ത്തക൯ ശിവജിയെ 2021 ആഗസ്സു്റ്റു് ഒമ്പതിനു് കേരളാപ്പൊലീസ്സു് തടയുകയും അഡ്വക്കേറ്റുമാ൪ അടിക്കുകയും ഫോട്ടോകളു് ബലംപ്രയോഗിച്ചു് പിടിച്ചുവാങ്ങി നശിപ്പിക്കുകയുംചെയു്തു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരുന്ന അഡ്വ. എം. കെ. ദാമോദര൯റ്റെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളു് പുറത്തുകൊണു്ടുവന്നു് കുളമാക്കിയ മാധ്യമപ്പ്രവ൪ത്തകരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായി വിജയനുംവേണു്ടി കേരളംമുഴുവനുള്ള കോടതികളിലു് എവിടെ എപ്പോളു്ക്കിട്ടിയാലും അഡ്വക്കേറ്റുമാ൪ അടിച്ചുചതച്ച, കൃത്യമായ രാഷ്ട്രീയപ്പ്രതികാരലക്ഷൃങ്ങളോടെയുള്ള, ആ പഴയസംഭവപരമ്പരകളുടെ ആവ൪ത്തനംമാത്രമായിരുന്നു ഇതു്. അല്ലാതെ അന്യനാട്ടുകാരനായ ഒരു ഐയ്യേയെസ്സുദ്യോഗസ്ഥനും വടക്ക൯കേരളത്തുകാരിയായ കൂടെയുള്ള ഒരു പെണ്ണിനും ഇത്രയും സംരക്ഷണമൊരുക്കാ൯ തിരുവനന്തപുരത്തെ കോടതികളിലു് മറ്റേതൊരു ക്രിമിനലു്സംഘമാണുള്ളതു്? മറ്റെന്തു് ക്രിമിനലു്ക്കാരണംകൊണു്ടൊരുക്കണം?

Article Title Image By Kaicho20. Graphics: Adobe SP. 

ഭരണസംഘത്തിനുവേണു്ടി ഈയുദ്യോഗസ്ഥ൯ അന്നു് പാതിരാത്രി കവടിയാറിലു് ലൈഫു്മിഷ൯ ഭവനപദ്ധതിയിലെ കോടിക്കണക്കിനു് കോഴത്തുക കൈമാറ്റംനടത്തിയ പ്രമുഖരെപ്പിടിക്കാ൯നടന്ന മാധ്യമപ്പ്രവ൪ത്തകനെ അപ്പോളു്ത്തന്നെ ഉന്നതതലനി൪ദ്ദേശമനുസരിച്ചു് കാറിടിച്ചുകൊലപ്പെടുത്തിയതാണെന്നതിലു് സംശയമെന്തു്? കാറി൯റ്റെ നൂറുമൈലു് വേഗതയെന്നതു് ആപ്പ്രവൃത്തിക്കു് ആവശ്യംതന്നെയായിരുന്നു. താ൯ മദ്യപിച്ചിട്ടില്ലായിരുന്നു എന്നയാളു് കോടതിയിലു്പ്പറഞ്ഞതും ശരിതന്നെയായിരിക്കണം. അത്തരമൊരു പ്രവൃത്തിചെയ്യുമ്പോളു് ഒരു ക്രിമിനലു് മദ്യപിക്കാ൯ യാതൊരുസാധ്യതയുമില്ല.

ക്രിമിനലിനെസ്സഹായിക്കാനും സുരക്ഷിതനാക്കാനും രഹസ്യമൊതുക്കാനുമുള്ള പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ സംരംഭങ്ങളു് അവിടെയും നിന്നില്ലെന്നാണു് തുട൪ന്നുണു്ടായ സംഭവങ്ങളു് തെളിയിച്ചതു്, കാരണം അത്ര ജൂഗുപു്സ്സാവഹവും ഗ൪ഹണീയവുമായ രാഷ്ട്രീയലക്ഷൃങ്ങളാണു് ഈ കാറിടിച്ചുകൊലയുടെ പുറകിലുണു്ടായിരുന്നതെന്നു് ഊഹിക്കാം. മലീമസമായ പശ്ചാത്തലങ്ങളുള്ള ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരെ തെരഞ്ഞെടുപ്പുനിരീക്ഷകരായി അയക്കരുതെന്നു് കേന്ദ്ര ഇലക്ഷ൯ കമ്മീഷ൯റ്റെ ക൪ശ്ശനനി൪ദ്ദേശമുള്ളപ്പോളു്ത്തന്നെ ഇവിടെപ്പറഞ്ഞ ഉദ്യോഗസ്ഥനെ തമിഴു്നാട്ടിലു് തെരഞ്ഞെടുപ്പുനിരീക്ഷകനായി കേരളാഗവണു്മെ൯റ്റും കേരളസംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷനുംകൂടി അയച്ചതിലു്നിന്നുതന്നെ ഈ ഉദ്യോഗസ്ഥനോടു് സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എത്രത്തോളം വിധേയത്വവും ക്രിമിനലു്ഭയവുമുണു്ടെന്നുള്ളതു് വളരെ വ്യക്തമാണു്. ഈ ക്രിമിനലു്പ്പശ്ചാത്തലക്കാരണംപറഞ്ഞുതന്നെ കേന്ദ്ര ഇലക്ഷ൯ കമ്മീഷ൯ 2021 മാ൪ച്ചു് 28നു് ഈ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പുനിരീക്ഷകനായി സ്വീകരിക്കാതെ കേരളത്തിലേക്കു് തിരിച്ചയച്ചു. സ്വീകരിച്ചിരുന്നെങ്കിലു് കേന്ദ്ര ഇലക്ഷ൯ കമ്മിഷ൯ അയാളു് ഈക്കൃത്യത്തിലു് നിരപരാധിയാണെന്നംഗീകരിച്ചു എന്നപ്രചാരവേല പിണറായി വിജയനും കേരളാഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആരംഭിക്കുമായിരുന്നു.


Article Title Image By Zacke Feller. Graphics: Adobe SP. 

2019 ആഗസ്സു് മൂന്നിനാണു് മലപ്പുറം സ്വദേശിയും സിറാജു് പത്രത്തി൯റ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ. എം. ബഷീറിനെ അന്നു് റെവന്യൂ സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കട്ടരാമ൯ ‘മദ്യപിച്ചു്’ അമിതവേഗതയിലു് കാറോടിച്ചെന്നു് പോലീസ്സു് പറയുന്നപോലെ കവടിയാ൪-വെള്ളയമ്പലം പബ്ലിക്കു് ഓഫീസ്സു് ബിലു്ഡിംഗിനോടുചേ൪ത്തുവെച്ചു് പാതിരാത്രി ബൈക്കിലിടിച്ചു് കൊലപ്പെടുത്തിയതു്. ആ ബിലു്ഡിംഗിനുസമീപത്തുള്ള സി. സി. ക്യാമറാദൃശ്യങ്ങളിലു്നിന്നും അമിതവേഗതയിലു് ശ്രീറാംതന്നെയാണു് കാറോടിച്ചതെന്നു് വ്യക്തവുമാണു്. ആട്ടോറിക്ഷാ ഡ്രൈവ൪മാരും യാത്രക്കാരുമായവരുടെ സാക്ഷിമൊഴികളും അങ്ങനെതന്നെയാണു്. അങ്ങനെയല്ലെന്നുവരുത്താ൯ കേരളാപ്പൊലീസ്സു് വളരെശ്ശ്രമം നടത്തുകയുംചെയു്തു, അതിലു് പിണറായി വിജയ൯റ്റെ നേതൃത്വത്തിലുള്ള ഗവണു്മെ൯റ്റു് വളരെസ്സഹായം ചെയ്യുകയുംചെയു്തു. കാറോടിച്ചതു് ആ സു്ത്രീയായിരുന്നുവെന്നു് വരുത്തിത്തീ൪ക്കാനും വളരെ ശ്രമിച്ചു. ഒരു മുഖ്യമന്ത്രിക്കു് കൊലയാളികളുടെ സഹായം പലപ്പോഴും വേണു്ടിവന്നേക്കും, പ്രത്യേകിച്ചും സമഗ്രമായ ഗൂഢാലോചനനടത്തി പ്രതിയോഗികളെ വെട്ടിക്കൊല്ലുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിക്കു്. കേരളത്തിലെ ഏറ്റവുംവലിയ വിദേശസഹായബന്ധ അഴിമതികളിലൊന്നായ ലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതിയിലെ അഴിമതിക്കോഴത്തുകയായ രണു്ടരക്കോടിയോളംരൂപ ധനമന്ത്രി തോമസ്സു് ഐസ്സക്കി൯റ്റെ വസതിക്കടുത്തുവെച്ചു് കൈമാറപ്പെട്ടെന്നു് ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവു് ജോണു് ബ്രിട്ടാസ്സുംകൂടി കൈരളിട്ടീവിയിലു്നടത്തിയ പ്രോഗ്രാമിലിരുന്നുപറഞ്ഞ അതേദിവസം അതേസമയത്താണു് അതേസ്ഥലത്തുവെച്ചു് ഉന്നത൯മാരുടെ അഴിമതിയന്വേഷിച്ചിരുന്ന ബഷീറിനെ വെങ്കിട്ടരാമ൯ കാറിടിച്ചു കൊലപ്പെടുത്തിയതു്.

Article Title Image By Luke Paris. Graphics: Adobe SP. 

മുഖ്യമന്ത്രിമാരുടെ കൊലപാതകികളു് ഐയ്യേയെസ്സുകാരടക്കം ആരുവേണമെങ്കിലുമാകാമെന്നു് ആരുമിനി കേരളത്തെ പഠിപ്പിക്കേണു്ടതില്ല. അതു് അയാളെ തിരികെയെടുത്തു് പ്രതിഷു്ഠിക്കുന്നതിലു് പിണറായി വിജയ൯ കാണിച്ച വേഗതയിലു്നിന്നുതന്നെ വ്യക്തമാണു്, അതുപോലെ വിമത മാ൪കു്സ്സിസ്സു്റ്റുനേതാവു് ടി. പി. ചന്ദ്രശേഖര൯പോലുള്ളവരുടെ കൊലപാതകികളെയും ബന്ധുക്കളെയും ഗവണു്മെ൯റ്റുജോലിനലു്കിയും പാ൪ട്ടിയിലു് ഉന്നതപദവിനലു്കിയും രഹസൃമൊതുക്കാ൯ പ്രതിഷു്ഠിക്കുന്നതിലു്നിന്നും. അ൪ത്ഥം വ്യക്തമാണു്- മുഖ്യമന്ത്രിക്കുവേണു്ടി കൊലകളു് നടത്തിയാലു് ഉന്നതപദവികളും ജോലിയുറപ്പും പ്രതീക്ഷിക്കാം. ഗവണു്മെ൯റ്റുസ൪വ്വീസ്സിലു് വെച്ചുകൊണു്ടിരിക്കാ൯ കൊള്ളുകയില്ലെന്നു് ബോധ്യപ്പെട്ടയൊരാളെ സ൪വ്വീസ്സിലു്നിന്നും പുറത്താക്കാനല്ലേ മുഖ്യമന്ത്രിയെന്നൊരാളെ ഗവ൪ണ്ണ൪ ശമ്പളംകൊടുത്തു് നിയമിച്ചുവെച്ചിരിക്കുന്നതു്? അയാളതിനുതയാറായില്ലെങ്കിലു് മറ്റാരെക്കൊണു്ടതുചെയ്യിക്കും സംസ്ഥാനം? അതിനുള്ളൊരു തീരുമാനമെടുക്കാ൯ സംസ്ഥാനത്തു് ജനങ്ങളു്ക്കു് മറ്റാരാണുള്ളതു്? ആ മുഖ്യമന്ത്രി അയാളുടെ കുറ്റങ്ങളു് ലാഘവത്തോടെകണു്ടു്, എന്നല്ല, അയാളങ്ങനെയൊരു കുറ്റമേ ചെയു്തിട്ടില്ലെന്നുഭാവിച്ചു്, അയാളെ അതിദ്രുതം സ൪വ്വീസ്സിലു് തിരിച്ചെടുത്തു് പ്രതിഷു്ഠിച്ചു് കൂടുതലുന്നതചുമതലകളു് നലു്കിയാലു് മുഖ്യമന്ത്രിയാണു് ആ കുറ്റങ്ങളിലു് ഒളിഞ്ഞിരിക്കുന്ന ഒന്നാംപ്രതിയെന്നല്ലാതെന്തുസംശയിക്കണം?

Article Title Image By Nick Fewings. Graphics: Adobe SP. 

Written in reply to comments on this article when first published:

When this news of homicide was reported in social media, there were quite a number of posts, arguments and comments from people in support of the accused IAS officer and his accompanying woman as well as against them. This author had to answer on occasions or intervene a few times in honour of the killed journalist. The following were published as this author's responses:

1. He is conducting research on how to commit perfect crimes without leaving evidence. His case, when it is finished, is going to the archives of world police and forensic departments, to that cubicle marked ‘perfect crimes without leaving evidence’. Today, thanks to him, the people of Trivandrum know which hospital to go to if they want to make the alcohol presence in their blood stream and urine drop or altogether vanish within a few minutes, if and when they commit a crime under influence. It was a calculated publicity for this hospital, for advertising its special services to the elite and the rich. Sure, if he looses his job in civil service, which is not likely in the present circumstances the health department and the home department in Kerala are functioning, he is now perfectly qualified to be engaged in this hospital as staff- he will help them steal human organs from brain dead patients.

2. Retrograde Amnesia sets in the instant the accident happens. Such people cannot describe anything at all about the accident to the police on the spot or order police what to do as this shame-to-the-IAS did on the spot. He can remember either what happened upto the moment of accident or what happened after the moment of accident; amnesia does not happen both ways. Media reports and police reports say that after the accident he walked and talked perfectly, revealing who he was and who she was accompanying him, and even ordering police what to do next and obey him as he was a very senior officer in government. Later he cleverly faked retrograde amnesia at the hospital which was easy for him as he was a qualified doctor before joining the administrative service.

Article Title Image By Alfonso Scarpa. Graphics: Adobe SP. 

3. The sales reports of Current Books Trivandrum and D. C. Books Trivandrum show that the classics in legal medicine and forensics by Erle Stanley Gardner, James Hadley Chase and Dr. Robin Cook sell like hot cakes in Trivandrum. The same is the case with Ernakulam, Kozhikodu and Trichur districts also. These classics are text books in all famous Police Academies and Legal Medicine and Forensic Research Centres throughout the world. Thanks to these books, Kerala is too conscious of physician-crimes not to overlook the similarity of this incident created by a physician with the help of a notoriously famous private hospital in Trivandrum to many others described in these classics. And for specialized reading, there are also the books, papers and reports by such eminent scholars and experts in the field as Dr. Nicholas J. Chetta, Dr. Walter Camp, Prof. Fred Inbau, Dr. Richard Ford, John Ben Shepperd, Captain Mrs. Frances G. Lee, Dr. Robert P. Brittain, Dr. Alvin J. Majoska, Dr. Milton Helpern and Dr. Alan R. Moritz. And to understand what devilish doctors and hospitals can do and do do, there is also that unique classic of all time- ‘Confessions Of A Medical Heretic’- written by Dr. Robert S. Mendelsohn, M.D. So don’t try to sell this amnesia stuff in Kerala. Try something new or try it somewherelse.

4. Yes, his was not retrograde amnesia but ‘selected amnesia’. He and his doctor-friends at the hospital where he was brought after the killing of this journalist ‘selected’ which portions of his memory to be put under ‘amnesia’ and which not to be, to suit his defense in the future prosecution.

Written/First published on: 03 September 2019

Article Title Image By Patrick Tomasso. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 

No comments:

Post a Comment