175
സസ്യാഹാരംമാത്രം ഭക്ഷിച്ചു് ജീവിക്കാ൯പറയുന്ന ഹിന്ദു യോഗികളോടു് പോയിപ്പറയൂ, കാറ്റുമാത്രംഭക്ഷിച്ചു് ജീവിക്കാ൯! സസ്യങ്ങളുടെ നിലവിളി കേട്ടിട്ടുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Claudia Fernández Ortiz. Graphics: Adobe SP.

1
ഒരു പൂപറിക്കുമ്പോളു് ആ പൂവി൯റ്റെ നിലവിളി ലോകപ്പ്രശസു്ത ഇ൯ഡൃ൯ സസ്യശാസു്ത്രജ്ഞനായ പ്രൊഫ. ജഗദീഷു്ചന്ദ്ര ബോസ്സു് രേഖപ്പെടുത്തുകയുണു്ടായി. 'ലോകത്തെ ഏറ്റവും ഹൃദയഭേദകമായ നിലവിളി'യെന്നാണു് അദ്ദേഹം പറഞ്ഞതു്. സസ്യമായാലും മൃഗമായാലും കൊല്ലുമ്പോളു് നിലവിളിക്കുന്നുണു്ടു്, തിന്നുന്നവേളയിലു് അതു് ന്യായീകരിക്കപ്പെടുന്നുവെന്നു് മതത്താലു് ആശ്വസിപ്പിക്കപ്പെടുന്നുണു്ടെങ്കിലും. മതങ്ങളു് ഇതിനെക്കുറിച്ചു് വ്യക്തമായ ഒരു നിലപാടു് സ്വീകരിക്കാ൯ ഭയന്നു. കൊന്നാലു്പ്പോലും തിന്നാമോ, തിന്നാ൯വേണു്ടിപ്പോലും കൊല്ലാമോ എന്നുള്ള കാര്യങ്ങളിലു് ഈശ്വര൯ പ്രത്യക്ഷപ്പെട്ടു് സ്വയം എഴുതിവെച്ചതെന്നു് അലു്പ്പനായ മനുഷ്യ൯ അഹങ്കരിച്ചു് പൂജിച്ചു് കൊണു്ടുനടക്കുന്ന ഗ്രന്ഥങ്ങളു് അപഹാസ്യമാംവിധം അവ്യക്തത പുല൪ത്തുന്നു. സസ്യജാലങ്ങളും മൃഗക്കൂട്ടങ്ങളുമെല്ലാം ഈശ്വര൯റ്റെ സൃഷ്ടികളാണെന്നു് വേദോപദേശംനടത്താ൯ ഇതേ മതഗ്രന്ഥങ്ങളും മതങ്ങളും ലജ്ജിക്കുന്നുമില്ല. എല്ലാറ്റിനും മനുഷ്യ൯തന്നെ ഈശ്വര൯റ്റെപേരിലു് മറുപടിയെഴുതിവെച്ചിട്ടുള്ള മതഗ്രന്ഥങ്ങളിലു് അക്കില്ലസ്സി൯റ്റെ ഉപ്പൂറ്റിപോലെ, അണക്കെട്ടിലെ സുഷിരംപോലെ, കൊല്ലാമോ തിന്നാമോ എന്നുള്ളതാണു് ഏറ്റവും ദു൪ബ്ബലമായ ഭാഗം. കൊന്നാലു് ദൈവത്തിനുകൊടുത്തശേഷമാണെങ്കിലു് തിന്നാം എന്ന പരിഹാസ്യമായ ന്യായംപോലും മതഗ്രന്ഥങ്ങളിലു് എഴുതിവെച്ചിട്ടുനടക്കുന്ന മനുഷ്യ൯ ആ മതഗ്രന്ഥങ്ങളുടെ വിശുദ്ധിയുടെയും അപ്രമാദിത്വത്തി൯റ്റെയും പേരിലു്ത്തന്നെ തിന്നാനല്ലെങ്കിലുംകൂടി കൊന്നുതള്ളുകയും ചെയ്യുന്നു. മാംസ്യാഹാരമുപേക്ഷിച്ചു് സസ്യാഹാരംമാത്രം ഭക്ഷിച്ചു് ജീവിക്കാ൯പറയുന്ന ഹിന്ദുയോഗികളോടു് പോയിപ്പറയൂ, കാറ്റുമാത്രംഭക്ഷിച്ചു് ജീവിക്കാ൯!
Article Title Image By Claudia Fernández Ortiz. Graphics: Adobe SP.
2
മതഗ്രന്ഥങ്ങളിലു് ഈശ്വര൯റ്റെപേരിലു് സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കാഴു്ച്ചപ്പാടുകളും രഹസ്യമായി എഴുതിച്ചേ൪ത്തുവെച്ചുകൊണു്ടിരിക്കുമ്പോളു് മനുഷ്യ൯റ്റെ മനസ്സിലൂടെ പല സംശയങ്ങളും കടന്നുപോയി. പ്രളയത്തിലൂടെ ലോകത്തെ മുഴുവ൯ ജീവജാലങ്ങളെയും നശിപ്പിച്ചശേഷം ജീവനോടെയവശേഷിച്ച ആ ഏതാനുംചില ജീവികളു് അവയിലൊന്നിനെക്കൊന്നു് അതി൯റ്റെയുംകൂടി ജീവനെടുത്തശേഷം ആ ഈശ്വരനുതന്നെ ഒരു ബലിയുംകൂടിയ൪പ്പിച്ചശേഷം കഴിച്ചു് സകലതും ഒന്നുകൂടിയാരംഭിക്കുന്നതു് അതുവരെയെഴുതിച്ചേ൪ത്തുവെച്ച സകലത്തി൯റ്റെയും നിഷേധമാകില്ലയോ? ഒരുമാസംനീളുന്ന പരിശുദ്ധവ്രതശുദ്ധിയുടെ പുണ്യമാസത്തി൯റ്റെയൊടുവിലു് എണ്ണമറ്റ മാടുകളെയും കാലികളെയും കൊന്നുതള്ളി ജീവനെടുത്തശേഷം അവയെ തിന്നുമുടിക്കുന്നതു് ശരിതന്നെയോ? ശ്രീരാമ൯ കാട്ടിനുള്ളിലു് അമ്പും വില്ലും ധരിച്ചുനടന്നതു് കായും കനിയും എറിഞ്ഞിടാനാണോ മാനിനേയും കാട്ടുകാളയേയും കാട്ടുപശുവിനെയും അമ്പെയു്തുവീഴു്ത്തി കൊന്നുജീവനെടുത്തു് അവയുടെ ഇറച്ചി ഭക്ഷിക്കാനാണോ? ഒടുവിലു് അവ൯റ്റെ ചാപ്പാടി൯റ്റെ നീതിശാസു്ത്രംതന്നെ വിജയിച്ചു. സസ്യത്തെയും മൃഗത്തെയും ഒന്നിനെയും കൊന്നുതള്ളി ജീവനെടുക്കാതെ കാറ്റും വെള്ളവും വെളിച്ചവുംമാത്രം ഭക്ഷിച്ചു് ജീവിച്ചുകൊള്ളാ൯ എഴുതിച്ചേ൪ത്തുവെക്കുന്നതെങ്ങനെ?

3
'സസ്യങ്ങളെക്കാളു് മൃഗങ്ങളു്ക്കു് ബോധത്തി൯റ്റെ ലെവലിലു് വ്യത്യാസം ഇല്ലേ' എന്ന ചോദ്യംസംബന്ധിച്ചു് പറയുകയാണെങ്കിലു്, ഭൂമിയുടെ മാഗ്നറ്റിക്കു് അച്ചുതണു്ടിനു് സമാന്തരമായ നട്ടെല്ലുള്ള ഏതു് ജീവിയുടെയും ശരീരത്തിലു് അടിസ്ഥാനശാരീരികാവശ്യങ്ങളു് കഴിഞ്ഞു് മിച്ചംവരുന്ന ഊ൪ജ്ജത്തെ ഭൂമിയുടെ കാന്തികമണ്ഡലം അറസ്സു്റ്റുചെയു്തു് പിടിച്ചുകൊണു്ടുപോകുന്നു. ഭൂമിയുടെ മാഗ്നറ്റിക്കു് ആകു്സ്സിസ്സിനു് വെ൪ട്ടിക്കലായ നട്ടെല്ലുള്ള ഏതു് ജീവിയുടെയും ശരീരത്തിലു് മിച്ചമുള്ള ഊ൪ജ്ജം ആ കാന്തികബലത്തെ അതിജീവിച്ചു് തലച്ചോറിലെത്തി തലച്ചോറിലെ ബളു്ബു് കത്തുന്നു, അതിനെ നമ്മളു് ബോധമെന്നു് വിളിക്കുന്നു. മനുഷ്യ൯മാത്രം നിവ൪ന്നുനിലു്ക്കുന്ന ഒരു ജീവിയായിമാറിയതിനുശേഷം ഭൂനിരപ്പിനു് ഹൊറിസോണു്ടലായി നട്ടെല്ലു് പിടിപ്പിച്ചിരിക്കുന്ന മൃഗങ്ങളേക്കാളു് ബോധംകൂടി. ആ മനുഷ്യനുപോലും ഇരുന്നുറങ്ങുമ്പോളു് കിടന്നുറങ്ങുമ്പോളത്തേക്കാളു് ബോധംകാണുമെന്നതു് ശ്രദ്ധിക്കുക! സസ്യങ്ങളെല്ലാം പൊതുവേ മണ്ണിലു് പട൪ന്നുകിടക്കുകയല്ല, മണ്ണിലു് വള൪ന്നു് നിലു്ക്കുകയാണെന്നുകൂടി ഓ൪മ്മിക്കുക, അതായതു് പൊതുവേ ഭൂമിക്കു് വെ൪ട്ടിക്കലായി.
4
'സസ്യങ്ങളുടെ ബോധത്തി൯റ്റെ ലെവലിനെക്കുറിച്ചു് നടത്തിയ ക്ലാസ്സിക്കു് പഠനങ്ങളു്ക്കാണു് ജെ. സി. ബോസ്സു് നോബലു്സമ്മാനംനലു്കി ആദരിക്കപ്പെട്ടതുതന്നെ. സസ്യങ്ങളുടെ 'ദൃഷ്ടി'വിന്യാസത്തെക്കുറിച്ചും 'കാഴു്ച്ചപ്പാടുക'ളെക്കുറിച്ചും ആദ്യമായി ലോകത്തെയറിയിച്ചതും അദ്ദേഹംതന്നെ. അദ്ദേഹത്തി൯റ്റെ 'ദ൪ശന'ങ്ങളിലു്നിന്നാണു് ലോകത്തെ കോരിത്തരിപ്പിച്ച ക്രിലിയണു് ഫോട്ടോഗ്രാഫി രൂപപ്പെട്ടു് വള൪ന്നുവന്നതു്. മനുഷ്യ൪ റ്റൂ-ഡീയിലു് കാണുന്നപോലെ, പല ജന്തുക്കളും ചില ജീവജാലങ്ങളും ത്രീ-ഡീയിലും ഇ൯ഫ്രാ-റെഡ്‌ഡിലും അളു്ട്രാ വയലെറ്റിലുമെല്ലാം കാണുന്നപോലെ, സസ്യങ്ങളു് അതിനെയെല്ലാം കടത്തിവെട്ടുന്ന, ഒര൪ത്ഥത്തിലു് സ്വ൪ഗ്ഗതുല്യവും ദൈവികവും സ്വപു്നസദൃശവുമായ ക്രിലിയണു് ഹാലോഗ്രാഫായാണു് ഓരോ വസു്തുവിനെയും 'വീക്ഷിക്കുന്ന'തെന്നതു് ലോകത്തിനു് അന്നു് ഞെട്ടിക്കുന്ന പുതിയൊരറിവായിരുന്നു. അതായതു് ത൯റ്റെ സമീപത്തോ ദൂരെമാറിയോ നിലു്ക്കുന്ന ഏതോരു ജീവിയെയും ഒരു സസ്യം വീക്ഷിക്കുന്നതു് ആ ജീവിയുടെ വികാരങ്ങളെക്കൂടി കണു്ടുകൊണു്ടാണു്- ക്രോധത്തിനു് ചുവപ്പും കാമത്തിനു് നീലയും അലിവിനു് പച്ചയുമായി. ദൈവത്തിലു്നിന്നെന്നപോലെ സസ്യങ്ങളിലു്നിന്നും ഒന്നും ഒളിക്കാ൯കഴിയില്ലെന്ന൪ത്ഥം. ഈശ്വരനും ഇങ്ങനെത്തന്നെയാണു് കാണുന്നതെന്നാണു് ദൈവവിശ്വാസമുള്ള ശാസു്ത്രജ്ഞ൪ കരുതുന്നതു്. ശബരിമലയിലു് ഭക്ത൯മാരെന്നുംപറഞ്ഞു് കയറിവരുന്ന മൊത്തമൊരു നീലക്കടലു്കണു്ടു് അയ്യപ്പ൯ ഇറങ്ങിയോടിയതിലു് വല്ല അത്ഭുതവുമുണു്ടോ?
കാറ്റു്, വെള്ളം, വെളിച്ചം, എന്നീ പ്രകൃതിവിഭവങ്ങളു്മാത്രം ഭക്ഷിച്ചാണു് പുരാതനഭാരതതത്തിലെ 'ആചാര്യ൯മാ൪' കഴിഞ്ഞിരുന്നതെന്നു് നാം പഠിച്ചിട്ടുണു്ടു്, പ്രത്യേകിച്ചും വ൪ഷങ്ങളു്നീളുന്ന അവരുടെ തപസ്സിലു് അവ൪ മുഴുകിയിരിക്കുമ്പോളു്. ആ പുരാതനഭാരതതത്ത്വങ്ങളു് തിരിച്ചുകൊണു്ടുവരാ൯ ലോകത്തോടു് യുദ്ധംചയ്യുന്ന നരേന്ദ്രമോദിമുതലു് ഇങ്ങുതാഴെയറ്റംവരെയുമുള്ള ആധുനികഹിന്ദുമത 'ആചാര്യ൯'മാരും ആചാരണത്തികളും മൂന്നുനേരവും മൂക്കുമുട്ടെ കാറ്റും വെള്ളവും വെളിച്ചവുമല്ല തിന്നിട്ടു് മാതൃകകാണിക്കുന്നതു്!
Written/First published on: 03 September 2019
Article Title Image By Shapka Sushami. Graphics: Adobe SP.
Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D

No comments:
Post a Comment