Wednesday, 4 September 2019

192. അവ൪ നടത്തിക്കൊണു്ടുപോകുന്നതു് ഗുരു തുടങ്ങിയ പ്രസ്ഥാനങ്ങളല്ല, അതി൯റ്റെ ആഭാസ്സങ്ങളാണു്. പി എസ്സു് രമേശു് ചന്ദ്ര൯

192

അവ൪ നടത്തിക്കൊണു്ടുപോകുന്നതു് ഗുരു തുടങ്ങിയ പ്രസ്ഥാനങ്ങളല്ല, അതി൯റ്റെ ആഭാസ്സങ്ങളാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Skeeze. Graphics: Adobe SP.

വളരെ ലളിതജീവിതം നയിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു നാരായണഗുരു. അതോടൊപ്പം മോഹത്തെ അതിജീവിച്ചവനും. ദിവസം ഒരു നേരമാണോ അതോ രണു്ടുദിവസത്തിലൊരിക്കലാണോ ആഹാരം കഴിച്ചിരുന്നതെന്നുപോലും വ്യക്തമല്ല. അദ്ദേഹം തുടങ്ങിയ ജനകീയവിമോചന വിദ്യാഭ്യാസപ്പ്രസ്ഥാനം- ശ്രീനാരായണ ധ൪മ്മപരിപാലനയോഗമെന്ന എസ്സെ൯ഡീപ്പീയോഗം- കൈക്കൂലിയിലൂടെയും കോഴയിലൂടെയും പണമുണു്ടാക്കാനുള്ള വിദ്യാഭാസപ്പ്രസ്ഥാനമാക്കിയവരിലു് ഇവിടെ പേരെടുത്തുപറഞ്ഞ, ചെക്കുവഞു്ചനക്കേസ്സിലു് ഗളു്ഫിലു് അറസ്സു്റ്റിലായെന്നു് പറയപ്പെടുന്ന, തുഷാറും അയാളുടെ പിതാവായ എസ്സെ൯ഡീപ്പീ യോഗം ജനറലു് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുമ്പ൯മാരാണു്. നാരായണ ഗുരുവി൯റ്റെ ആശയസംഹിതക്കും ആദ൪ശ്ശങ്ങളു്ക്കുമൊത്തു് അദ്ദേഹം തുടങ്ങിയ ലോകമാതൃകകളായ പ്രസ്ഥാനങ്ങളു് നടത്തിക്കൊണു്ടുപോവുക ത്യാഗികളു്ക്കും വൈരാഗികളു്ക്കും വിരക്ത൯മാ൪ക്കുംതന്നെ ദുഷു്ക്കരമാണു്, ഈ അതിമോഹികളു്ക്കും സുഖലോലുപ൪ക്കുമാകട്ടെ, അസാദ്ധ്യവുമാണു്.

Article Title Image By Dingzeyu Li. Graphics: Adobe SP.

അവ൪ നടത്തിക്കൊണു്ടുപോകുന്നതു് ഗുരു തുടങ്ങിയ പ്രസ്ഥാനങ്ങളല്ല, അതി൯റ്റെ ആഭാസ്സങ്ങളാണു്. ഈഴവമെന്ന ഒരു കേരളസമൂഹത്തിലു് ജനിച്ചതുകൊണു്ടും സ്വന്തമായി പണമുള്ളതുകൊണു്ടുംമാത്രമാണു് ഇവ൪ ഇതിനു് ആ സമുദായത്തിനാലു് അനുവദിക്കപ്പെട്ടതു്. എന്നിട്ടു് ഈ സമൂഹത്തെ ഇവ൪ ഉപയോഗിച്ചതാകട്ടെ, രാഷ്ട്രീയമോഹങ്ങളു് പൂ൪ത്തീകരിക്കുന്നതിനുവേണു്ടിയും, ബീജേപ്പീയോടൊപ്പംചേ൪ന്നു് ഉയ൪ന്ന കസ്സേരകളു് പിടിക്കാനും! അതിനുമുന്നോടിയായി ഇവ൪ ചെയു്തതാകട്ടെ ശ്രീനാരായണദ൪ശനങ്ങളെ അതേപടി പിന്തുട൪ന്നിരുന്ന നായ൪സമുദായാംഗങ്ങളായ വളരെ പി൯ഗാമികളെ ശ്രീനാരായണസംഗമങ്ങളു്ക്കുപകരം ഈഴവസംഗമങ്ങളു്നടത്തി സമ്മ൪ദ്ദത്തിലാക്കി നിശ്ശബ്ദരാക്കുകയും!

Article Title Image By Will Paterson. Graphics: Adobe SP.

അവ൪ അവരുടെ പണവും ആളു്ബലവുമുപയോഗിച്ചു് സ്വന്തംനിലയു്ക്കു് സ്ഥാപനങ്ങളോ ഫണു്ടുകളോ ഫൗണു്ടേഷനുകളോ ട്രസ്സു്റ്റുകളോ ഗ്രാ൯റ്റുകളോ പ്രസ്ഥാനങ്ങളോ തുടങ്ങട്ടെ, എങ്കിലു് ഇതുപോലുള്ള അഭിപ്രായങ്ങളോ വിലയിരുത്തലുകളോ വിമ൪ശ്ശനങ്ങളോ ഒന്നും അവിടെ പ്രസക്തമാവുന്നില്ല.

Written/First published on: 04 September 2019


Article Title Image By Aaron Burden. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 

No comments:

Post a Comment