184
നല്ല ശുക്ലയു്ക്കു് പൊതിച്ചോറു് ഹിന്ദുതന്നെ കൊണു്ടുചെന്നു് കൊടുക്കണം. ബലാത്സംഗത്തിനും കൈക്കൂലിക്കും വോട്ടിനും ആരെക്കിട്ടിയാലും മതി!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By PublicDomainPictures. Graphics: Adobe SP.
1
2019 ജൂലായു്മാസം അവസാനം മധ്യപ്പ്രദേശ്ശിലെ ജബലു്പ്പൂരിലു് അമിതു് ശുക്ലയെന്നൊരുത്ത൯ മറ്റുകുറേ ശുക്ലമാരോടൊപ്പംചേ൪ന്നു് ശുക്ലമാരുടെ പോയകാലപ്രൗഢിയും പ്രതാപവുംമറ്റും അയവിറക്കിക്കൊണു്ടിരിക്കുകയായിരുന്നു. ശുക്ലപോയി സ്വയം പാചകംചെയു്തു് തിന്നുന്നതെങ്ങനെ? ശുക്ലബ്രാഹ്മണ൯ മദ്യംകൂട്ടിക്കഴിക്കുന്നതുകൊണു്ടു് ചിക്കനെങ്കിലുമില്ലാതെ തിന്നുന്നതെങ്ങനെ? ഉടനെ സൊമാറ്റോയെന്ന ഓണു്ലൈ൯ ഭക്ഷൃവിതരണശൃംഖലയിലു് വിളിച്ചു് ഓ൪ഡ൪കൊടുത്തു. അപ്പോഴൊരു സംശയം. സൊമാറ്റോയിലു് ശുക്ലമാരുണു്ടോ? ദാരിദ്ര്യംകാരണം ഉണങ്ങിച്ചുക്കടിച്ചുപോയെങ്കിലും ശുക്ലമാ൪ ഇ൯റ്റ൪നെറ്റിലൂടെ ചാപ്പാടുവിലു്ക്കാ൯പോകുമോ? ഇനിവല്ല മുസ്ലിമുമാണു് പട്ടനു് ചിക്ക൯ കൊണു്ടുവരുന്നതെങ്കിലു് ചിക്കനാണു് കൊണു്ടുവന്നുതന്നതെന്നു് അവ൯ വിളിച്ചുപറയുമോ? സ൪വ്വയോഗ്യതകളുംതെളിഞ്ഞു് ബീജേപ്പീ സ്ഥാനാ൪ത്ഥിയും മന്ത്രിയുമാകാ൯ ഇപ്പോഴേ അ൪ഹനായിരിക്കുകയാണു്. ഇനി ഇവനെങ്ങാ൯ ശുക്ല ചിക്ക൯തിന്നെന്നു് വിളിച്ചുപറഞ്ഞാലു്പ്പിന്നെ ഭാരതീയജനതാപ്പാ൪ട്ടിയുടെ മന്ത്രിയാവാ൯പറ്റുമോ? ഉട൯ വീണു്ടുംവിളിച്ചു സൊമാറ്റോയിലേക്കു്: 'നിങ്ങളുടെ ഡെലിവറി ബോയു് ഹിന്ദുവാണോ?' 'അല്ല സാ൪, മുസ്ലിമാണു്.' 'ഭക്ഷണം വേണു്ട, ഓ൪ഡ൪ ക്യാ൯സ്സലു്ചെയു്തിരിക്കുന്നു.’
Article Title Image By Ives Ives. Graphics: Adobe SP.
2
എന്തായാലും ഭക്ഷണം കുളമായി. ശുക്ലമാ൪ കോപാകുലരായി. ഇതങ്ങനെ വിട്ടാലു്പ്പറ്റില്ല. സൊമാറ്റോയെ ഇ൯ഡൃയിലു് ഒരു പാഠംപഠിപ്പിക്കണം. ഒരു ശുക്ലയോടുകളിച്ചാലു് ഒരുലക്ഷം ശുക്ലയോടു് കളിച്ചതാണെന്നു് അവ൯മാരറിയണം. ഫേസ്സു്ബുക്കിലിടണം. അപ്പോളൊരു ശുക്ലപറഞ്ഞു: 'എന്തു്, ഫേസ്സു്ബുക്കിലിടാനോ, അലവലാതികളുടെ സ്ഥലം! നമ്മളു് ബീജേപ്പീക്കാരെല്ലാം ട്വിറ്ററിലാണു്. പ്രധാനമന്ത്രിയെത്തന്നെനോക്കു്! ഒറ്റരാത്രികൊണു്ടവ൯റ്റെ ജനസമ്മതി പത്തുലക്ഷമിടിയും.’ അങ്ങനെ ശുക്ല ട്വിറ്ററിലു് തുരുതുരാ ട്വീറ്റുചെയു്തു, സൊമാറ്റോയുമായുള്ള സംഭാഷണത്തി൯റ്റെ സു്ക്രീ൯ഷോട്ടുകളടക്കംവെച്ചുതന്നെ. ‘സൊമാറ്റോക്കുകൊടുത്ത ഒരു ഓ൪ഡ൪ നോം ദാ ഇപ്പഴങ്ങു്ടു് ക്യാ൯സ്സലു്ചെയു്തേയുള്ളൂ. ഹിന്ദുവി൯റ്റെ വീട്ടിലു് ചാപ്പാടുകൊണു്ടുകൊടുക്കാ൯ അവനു് ഹിന്ദുപ്പയ്യ൯മാരില്ലെന്നു്!' ഉട൯ വന്നു സൊമാറ്റോ-ഇ൯ഡൃയുടെ പട്ടനുള്ള ചുട്ട ക്ലാസ്സിക്കു്മറുപടി: ‘ഭക്ഷണത്തിനു് മതമില്ല, ഭക്ഷണമേ ഒരു മതമാണു്.' തൊട്ടുപുറകേ സൊമാറ്റോ സ്ഥാപക൯ ദീപീന്ദ൪ ഗോയലു് പ്രതികരിച്ചു: ‘ഞങ്ങളു് ഇ൯ഡൃയെന്ന ആശയത്തിലും അതിലെ വൈവിധ്യത്തിലുമാണു് വിശ്വസിക്കുന്നതു്. ഞങ്ങളു് പിന്തുടരുന്ന മൂല്യങ്ങളുടെപേരിലു് ഏതെങ്കിലും ബിസിനസ്സു് നഷ്ടപ്പെട്ടാലും ഞങ്ങളു് ദു:ഖിക്കുന്നില്ല.' ഈ ദ്രവിച്ച പട്ടരെക്കാളും എത്ര അന്തസ്സുറ്റൊരു ഇ൯ഡ്യാക്കാരനായിരിക്കണം ആ ഗോയലു്! സൊമാറ്റോക്കുള്ള അടുത്ത പ്രശംസ ഭക്ഷൃവിതരണശൃംഖലയിലെ അവരുടെ കടുത്ത എതിരാളിയായ ഊബ൪ ഈറ്റു്സ്സിലു്നിന്നായിരുന്നു. ജമ്മു-കാശു്മീരിലെ ഫാറൂക്കു് അബ്ദുള്ളയടക്കം അങ്ങനെ എത്രയോ എത്രയോ പേ൪! 'ഇ൯ഡൃയിലു് മാന്യതയും ത൯റ്റേടവും നശിച്ചുപോയിട്ടില്ലെന്നാണു് സൊമാറ്റോയുടെ നിലപാടു് തെളിയിക്കുന്ന'തെന്നായിരുന്നു അവരുടെയെല്ലാം പൊതുവേയുള്ള നിലപാടു്.
നല്ല ശുക്ലയു്ക്കു് പൊതിച്ചോറു് ഹിന്ദുതന്നെ കൊണു്ടുചെന്നു് കൊടുക്കണം. ബലാത്സംഗത്തിനും കൈക്കൂലിക്കും വോട്ടിനും ആരെക്കിട്ടിയാലും മതി!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By PublicDomainPictures. Graphics: Adobe SP.
1
2019 ജൂലായു്മാസം അവസാനം മധ്യപ്പ്രദേശ്ശിലെ ജബലു്പ്പൂരിലു് അമിതു് ശുക്ലയെന്നൊരുത്ത൯ മറ്റുകുറേ ശുക്ലമാരോടൊപ്പംചേ൪ന്നു് ശുക്ലമാരുടെ പോയകാലപ്രൗഢിയും പ്രതാപവുംമറ്റും അയവിറക്കിക്കൊണു്ടിരിക്കുകയായിരുന്നു. ശുക്ലപോയി സ്വയം പാചകംചെയു്തു് തിന്നുന്നതെങ്ങനെ? ശുക്ലബ്രാഹ്മണ൯ മദ്യംകൂട്ടിക്കഴിക്കുന്നതുകൊണു്ടു് ചിക്കനെങ്കിലുമില്ലാതെ തിന്നുന്നതെങ്ങനെ? ഉടനെ സൊമാറ്റോയെന്ന ഓണു്ലൈ൯ ഭക്ഷൃവിതരണശൃംഖലയിലു് വിളിച്ചു് ഓ൪ഡ൪കൊടുത്തു. അപ്പോഴൊരു സംശയം. സൊമാറ്റോയിലു് ശുക്ലമാരുണു്ടോ? ദാരിദ്ര്യംകാരണം ഉണങ്ങിച്ചുക്കടിച്ചുപോയെങ്കിലും ശുക്ലമാ൪ ഇ൯റ്റ൪നെറ്റിലൂടെ ചാപ്പാടുവിലു്ക്കാ൯പോകുമോ? ഇനിവല്ല മുസ്ലിമുമാണു് പട്ടനു് ചിക്ക൯ കൊണു്ടുവരുന്നതെങ്കിലു് ചിക്കനാണു് കൊണു്ടുവന്നുതന്നതെന്നു് അവ൯ വിളിച്ചുപറയുമോ? സ൪വ്വയോഗ്യതകളുംതെളിഞ്ഞു് ബീജേപ്പീ സ്ഥാനാ൪ത്ഥിയും മന്ത്രിയുമാകാ൯ ഇപ്പോഴേ അ൪ഹനായിരിക്കുകയാണു്. ഇനി ഇവനെങ്ങാ൯ ശുക്ല ചിക്ക൯തിന്നെന്നു് വിളിച്ചുപറഞ്ഞാലു്പ്പിന്നെ ഭാരതീയജനതാപ്പാ൪ട്ടിയുടെ മന്ത്രിയാവാ൯പറ്റുമോ? ഉട൯ വീണു്ടുംവിളിച്ചു സൊമാറ്റോയിലേക്കു്: 'നിങ്ങളുടെ ഡെലിവറി ബോയു് ഹിന്ദുവാണോ?' 'അല്ല സാ൪, മുസ്ലിമാണു്.' 'ഭക്ഷണം വേണു്ട, ഓ൪ഡ൪ ക്യാ൯സ്സലു്ചെയു്തിരിക്കുന്നു.’
Article Title Image By Ives Ives. Graphics: Adobe SP.
2
എന്തായാലും ഭക്ഷണം കുളമായി. ശുക്ലമാ൪ കോപാകുലരായി. ഇതങ്ങനെ വിട്ടാലു്പ്പറ്റില്ല. സൊമാറ്റോയെ ഇ൯ഡൃയിലു് ഒരു പാഠംപഠിപ്പിക്കണം. ഒരു ശുക്ലയോടുകളിച്ചാലു് ഒരുലക്ഷം ശുക്ലയോടു് കളിച്ചതാണെന്നു് അവ൯മാരറിയണം. ഫേസ്സു്ബുക്കിലിടണം. അപ്പോളൊരു ശുക്ലപറഞ്ഞു: 'എന്തു്, ഫേസ്സു്ബുക്കിലിടാനോ, അലവലാതികളുടെ സ്ഥലം! നമ്മളു് ബീജേപ്പീക്കാരെല്ലാം ട്വിറ്ററിലാണു്. പ്രധാനമന്ത്രിയെത്തന്നെനോക്കു്! ഒറ്റരാത്രികൊണു്ടവ൯റ്റെ ജനസമ്മതി പത്തുലക്ഷമിടിയും.’ അങ്ങനെ ശുക്ല ട്വിറ്ററിലു് തുരുതുരാ ട്വീറ്റുചെയു്തു, സൊമാറ്റോയുമായുള്ള സംഭാഷണത്തി൯റ്റെ സു്ക്രീ൯ഷോട്ടുകളടക്കംവെച്ചുതന്നെ. ‘സൊമാറ്റോക്കുകൊടുത്ത ഒരു ഓ൪ഡ൪ നോം ദാ ഇപ്പഴങ്ങു്ടു് ക്യാ൯സ്സലു്ചെയു്തേയുള്ളൂ. ഹിന്ദുവി൯റ്റെ വീട്ടിലു് ചാപ്പാടുകൊണു്ടുകൊടുക്കാ൯ അവനു് ഹിന്ദുപ്പയ്യ൯മാരില്ലെന്നു്!' ഉട൯ വന്നു സൊമാറ്റോ-ഇ൯ഡൃയുടെ പട്ടനുള്ള ചുട്ട ക്ലാസ്സിക്കു്മറുപടി: ‘ഭക്ഷണത്തിനു് മതമില്ല, ഭക്ഷണമേ ഒരു മതമാണു്.' തൊട്ടുപുറകേ സൊമാറ്റോ സ്ഥാപക൯ ദീപീന്ദ൪ ഗോയലു് പ്രതികരിച്ചു: ‘ഞങ്ങളു് ഇ൯ഡൃയെന്ന ആശയത്തിലും അതിലെ വൈവിധ്യത്തിലുമാണു് വിശ്വസിക്കുന്നതു്. ഞങ്ങളു് പിന്തുടരുന്ന മൂല്യങ്ങളുടെപേരിലു് ഏതെങ്കിലും ബിസിനസ്സു് നഷ്ടപ്പെട്ടാലും ഞങ്ങളു് ദു:ഖിക്കുന്നില്ല.' ഈ ദ്രവിച്ച പട്ടരെക്കാളും എത്ര അന്തസ്സുറ്റൊരു ഇ൯ഡ്യാക്കാരനായിരിക്കണം ആ ഗോയലു്! സൊമാറ്റോക്കുള്ള അടുത്ത പ്രശംസ ഭക്ഷൃവിതരണശൃംഖലയിലെ അവരുടെ കടുത്ത എതിരാളിയായ ഊബ൪ ഈറ്റു്സ്സിലു്നിന്നായിരുന്നു. ജമ്മു-കാശു്മീരിലെ ഫാറൂക്കു് അബ്ദുള്ളയടക്കം അങ്ങനെ എത്രയോ എത്രയോ പേ൪! 'ഇ൯ഡൃയിലു് മാന്യതയും ത൯റ്റേടവും നശിച്ചുപോയിട്ടില്ലെന്നാണു് സൊമാറ്റോയുടെ നിലപാടു് തെളിയിക്കുന്ന'തെന്നായിരുന്നു അവരുടെയെല്ലാം പൊതുവേയുള്ള നിലപാടു്.
Article Title Image By Momonator. Graphics: Adobe SP.
3
സൊമാറ്റോ പ്രസിദ്ധീകരിച്ച മറുപടിനോട്ടിലു് എന്തുതരം ഭക്ഷണമാണു് ഇയാളു് ഓ൪ഡ൪ചെയു്തതെന്നു് പറയുന്നില്ലെങ്കിലും ഹറാം ചിക്കനുപകരം ഉന്നതഗുണനിലവാരമുള്ള ഹലാലു് ചിക്ക൯ നലു്കുന്നതിലു് തങ്ങളു് കാണിക്കുന്ന ശ്രദ്ധയെക്കുറിച്ചു് പറയാനാണു് അതി൯റ്റെ മുക്കാലു്ഭാഗവും ചെലവഴിച്ചിരിക്കുന്നതു് എന്നതിലു്നിന്നുതന്നെ എന്തുതരം ഭക്ഷണമാണു് പട്ട൪ ഓ൪ഡ൪ചെയു്തതെന്നു് വ്യക്തമല്ലേ? മൂക്കുമുട്ടെ ഇറച്ചിയുംകേറ്റിയിട്ടു് അതു് ഹിന്ദു വിളമ്പിയതാണെന്നു് അഭിമാനിക്കുന്ന ഇവനൊക്കെയാണു് ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളുടെ ആചാരാനുഷ്ടാനനിഷു്ഠകളു് അണുകിടതെറ്റാതെ സംരക്ഷിക്കാ൯ ഭൂകമ്പവുമുണു്ടാക്കിക്കൊണു്ടുനടക്കുന്ന പിശാച്ചുപുത്ര൯മാ൪! ഇന്നത്തെ ഇ൯ഡൃയിലെ സനാതന ഹിന്ദുമതസംരക്ഷക൯മാ൪ ഇവരാണു്. ഇവരുടേതാണു് ഇന്നു് ഇ൯ഡൃയും ഇ൯ഡൃയിലെ ഹിന്ദുമതവും ഇ൯ഡൃയിലെ ഭരണവും.
ഒരു ഭൂലോകഭൂകമ്പമാണു് ഈ ചെയു്ത്തിലൂടെ ശുക്ല പ്രതീക്ഷിച്ചതു്. ലോകഭീമ൯മാ൪ ഇ൯ഡൃയിലെ ഹിന്ദുവി൯റ്റെമുമ്പിലു് മുട്ടുമടക്കുന്നതാണു് അയാളും കൂടെ അയാളുടെ മനയിലു് കൂട്ടംകൂടി അവിടെയുണു്ടായിരുന്നവരും സ്വപു്നംകണു്ടതു്. ഒരു ഭൂകമ്പംതന്നെയാണു് ഉണു്ടായതും. സൊമാറ്റോയുടെ ജനപ്പ്രിയത അവരുടെ പ്രസിദ്ധമായ ആ മറുപടിയോടെ കുതിച്ചുയ൪ന്നു. ഭൂകമ്പം കണു്ടതോടെ ശുക്ല ട്വീറ്റുകളു് മുഴുവനവസാനിപ്പിച്ചു് ട്വിറ്ററിലു്നിന്നുതന്നെ അപ്രത്യക്ഷമായി ഒളിവിലു്പ്പോയി. പക്ഷേ ഡെലിവറിയഡ്ഡ്രസ്സുനോക്കി പോലീസ്സു് അയാളെ തെരഞ്ഞുപിടിച്ചു.
Article Title Image By Jaanus Jagomägi. Graphics: Adobe SP.
4
വിഭാഗീയചിന്താഗതികളു് പട൪ത്താ൯ശ്രമിച്ച ഇയാളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഇതുപോലെ വീണു്ടും അടുത്ത ആറുമാസത്തിനകം ട്വീറ്റുകളു്വിട്ടാലു് ഒരു സംശയവുംവേണു്ട ഇയാളെ ജയിലിലു്പ്പിടിച്ചിടു’മെന്നും മധ്യപ്പ്രദേശ്ശു് പോലീസ്സു് ഇയാളു്ക്കു് നോട്ടീസ്സു് അയച്ചിരിക്കുകയാണു്. ശുക്ലയു്ക്കിപ്പോഴും സംശയമാണു്, ഹിന്ദുജാതിമതസംബന്ധമായ ബീജേപ്പീയുടെ ഉത്തമവിശ്വാസപ്പ്രമാണങ്ങളും തത്വശാസു്ത്രങ്ങളും പ്രത്യയശാസു്ത്രങ്ങളും അച്ചട്ടായി അതേപടി പിന്തുടരുന്ന തന്നെ ബീജേപ്പീയുടെ ഭരണമിരിക്കുമ്പോളു്ത്തന്നെ ഇങ്ങനെ എന്തിനാണു് പീഢിപ്പിക്കുന്നതെന്നു്. എന്തിനു്, ശുക്ല കലിപ്പിലുമാണു്. ഗുജറാത്തിലെ പട്ടേലു്പ്പ്രക്ഷോഭം തണുപ്പിക്കാ൯ ലോകത്തെ ഏറ്റവുംവലിയ പട്ടേലു്പ്പ്രതിമ സ്ഥാപിച്ചപോലെ ശുക്ലപ്പ്രക്ഷോഭമുണു്ടാക്കിയാലു് മദ്ധ്യപ്പ്രദേശ്ശിലൊരു ശുക്ലപ്പ്രതിമ സ്ഥാപിക്കില്ലേ? അതും സാക്ഷാലു് വി. സി. ശുക്ലയുടേതു്? അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമ൪ത്തലു്വീരനും സിനിമാസൗന്ദര്യങ്ങളെ സ്വകാര്യസ്വത്തുപോലെ ഇ൯ഡൃയിലും വിദേശത്തും ബലാലു് കൊണു്ടുനടന്നുപയോഗിക്കുന്നുവെന്നു് ആരോപണവിധേയനുമായ അതേ വിദ്യാചരണു് ശുക്ലയുടെതന്നെ!
Article Title Image By Niek Verlaan. Graphics: Adobe SP.
5
വാ൪ത്താപ്പ്രക്ഷേപണമന്ത്രിയുടെ വേഷമിട്ടു് വി. സി. ശുക്ല കെട്ടിപ്പിടിച്ചു് കൂടെക്കൊണു്ടുനടന്ന ബ്രിജിത്തു് ബാ൪ദോത്തും സീനത്തു് അമനുമെല്ലാം ഹിന്ദുക്കളായിരുന്നോ? മാംസദാഹത്തിനും കാമാതുരതക്കുംമാത്രം ജാതിമതനോട്ടങ്ങളൊന്നുംവേണു്ട, ഭക്ഷണത്തിനുമാത്രം ജാതിയും മതവുംനോക്കണമെന്നു് മദ്ധ്യയി൯ഡൃയിലെ മൂരാച്ചികളെ പഠിപ്പിച്ചുവെച്ചിരിക്കുന്നതു് ബീജേപ്പീയെന്ന വികലരാഷ്ട്രീയപ്പ്രസ്ഥാനമല്ലാതെ മറ്റാരാണു്? പിന്തിരിപ്പ൯ ഹിന്ദുക്കളു്ക്കിടയിലു് ഇത്തരം വിശ്വാസങ്ങളു്പട൪ത്തി രൂഢമൂലമാക്കിയ ബീജേപ്പീയുടെയും അവരുടെ ഗവണു്മെ൯റ്റി൯റ്റെയും പ്രതിനിധികളു് വിദേശസന്ദ൪ശ്ശനത്തിനുപോകുമ്പോളു് അമേരിക്കയിലോ ബ്രിട്ടനിലോ ഇറാനിലോ ഫ്രാ൯സ്സിലോ ചൈനയിലോ റഷ്യയിലോചെന്നു് തങ്ങളു്ക്കു് ഹിന്ദുതന്നെ ഭക്ഷണംവിളമ്പണമെന്നു് ശഠിച്ചാലു് ആധുനികലോകത്തെ ആ രാഷ്ട്രങ്ങളതിനു് വഴങ്ങുമോ, അതോ അവരുടെമേലു് ഡിസു്ക്ക്രിമിനേഷനു് കേസ്സെടുക്കുമോ, അവരെ വിസ്സ ക്യാ൯സ്സലു്ചെയു്തു് രാജ്യത്തിനു് പുറത്താക്കുമോ?
അയാളു്ക്കെതിരെ ആ രാജ്യത്തുനടക്കുന്ന പ്രക്ഷോഭങ്ങളിലു്, ആ രാജ്യത്തെവിടെ അയാളു് കാലുകുത്തുന്നുവോ, അവിടെവെച്ചു് അയാളെ ആക്രമിക്കാ൯ശ്രമിക്കുന്ന ജനക്കൂട്ടങ്ങളെ, അവിടത്തെ ഗവണു്മെ൯റ്റു് തടയുമോ അതോ ആ പ്രക്ഷോഭകരുടെപക്ഷത്തു് ആ ഗവണു്മെ൯റ്റു് ചേരുമോ? ആ രാജ്യത്തെ നിയമങ്ങളു്പ്രകാരം വ൪ണ്ണവിവേചനം വെച്ചുപുല൪ത്തുന്ന അയാളെ ആ ജനങ്ങളിലു്നിന്നും ആ ഗവണു്മെ൯റ്റു് സംരക്ഷിക്കുന്നതെങ്ങനെ? ഇതൊക്കെ അസംഭവ്യമാണെന്നു് കരുതാ൯ ഇഷ്ടപ്പെടുന്ന ഒരു വലിയവിഭാഗം ജനങ്ങളു് ഇന്നും ഇ൯ഡൃയിലുണു്ടു്. ഇതൊക്കെ ഒരിക്കലും നടക്കാ൯പോകുന്നില്ലാത്ത കാര്യങ്ങളാണെന്നു് സ്വയംവിചാരിച്ചു്, ജാതിമതഹിന്ദുവിനു് ലോകത്തെവിടെച്ചെന്നാലും ഭാവി ശുഭമെന്നു് സ്വയംകരുതി, സ്വപു്നംകണു്ടുനടക്കുന്ന കോടിക്കണക്കിനാളുകളു് ഇ൯ഡൃയിലിന്നുണു്ടു്, എന്നുമുണു്ടായിരുന്നു. അവരിലൂടെയാണു് ബീജേപ്പീ ശ്വസിക്കുന്നതു്, സംസാരിക്കുന്നതു്, പ്രവ൪ത്തിക്കുന്നതു്. പക്ഷേ കൃത്യം ഇതേപോലുള്ള ജനകീയാക്രമണങ്ങളു് അമേരിക്ക൯മണ്ണിലു് നേരിടേണു്ടിവരുമെന്നു് മു൯കൂട്ടിക്കണു്ടുകൊണു്ടല്ലേ മുസ്ലിമുകളു് കൂട്ടക്കൊലചെയ്യപ്പെട്ട ഗുജറാത്തു് കലാപത്തിലു് പ്രതിസ്ഥാനത്തുവന്ന ബീജേപ്പീ നേതാവു് നരേന്ദ്ര മോദിക്കു് ഇ൯ഡൃയുടെ പ്രധാനമന്ത്രി ആകുന്നതുവരെയും അമേരിക്കയിലു് കാലുകുത്താ൯ അമേരിക്ക൯ ഗവണു്മെ൯റ്റു് അനുവദിക്കാതിരുന്നതെന്ന ചോദ്യം ഇത്തരമാളുകളെ നിശ്ശബ്ദരാക്കുന്നു. കലാപങ്ങളിലു് പ്രതിചേ൪ക്കപ്പെട്ടില്ലെങ്കിലും കലാപങ്ങളിലു് പങ്കെടുത്തവരെ സഹായിച്ചുവെന്നു് ആരോപണംനേരിട്ട അമിതാബു് ബച്ചനും അമേരിക്കയിലു് കാലുകുത്താനായില്ല എന്നതും അവരെ നിശ്ശബ്ദരാക്കുന്നു.
ക്രിസ്സു്ത്യാനികളോടും മുസ്ലിമുകളോടും വിവേചനമൊന്നുംപുല൪ത്താതെ സമഭാവനയോടെ ജീവിക്കാനും അന്തസ്സോടെ പെരുമാറാനും കഴിയുമെങ്കിലു് ഇ൯ഡൃയിലെ ഹിന്ദുക്കളു്ക്കു് വിദേശരാജ്യങ്ങളിലു് പോകാം. അല്ലെങ്കിലു് ഇ൯ഡൃയിലു്തന്നെ കഴിയാം. അതും ഇനിയുള്ള കാലത്തു് എന്നെന്നും പറ്റില്ല- ലോകഹിന്ദു ലോകംചുറ്റിവരുന്നതുവരെമാത്രം. ലോകഹിന്ദു ലോകംചുറ്റി തിരിച്ചുവന്നുകഴിഞ്ഞാലു്പ്പിന്നെ ഈ തരംതാഴു്ന്ന ചിന്തകളോടെ അവരോടൊപ്പം അവ൪ക്കിടയിലു് ഇ൯ഡൃയിലു്പ്പോലും കഴിയാ൯ അവ൪ ഇവരെ അനുവദിക്കില്ല. ലോകഹിന്ദുവെന്നിവിടെപ്പറഞ്ഞതു് ഇ൯ഡൃയിലു് കെട്ടിക്കിടന്നു് ഒഴുക്കില്ലാത്ത വെള്ളത്തിലു്ക്കിടന്നു് ചീഞ്ഞുപോയ ഹിന്ദുക്കളിലു്നിന്നു് വ്യത്യസു്തമായി ലോകരാജ്യങ്ങളിലെല്ലാം ജോലിചെയു്തുജീവിച്ചിട്ടു് സമഗ്രലോകവീക്ഷണംനേടി തിരിച്ചുവരുന്ന ഹിന്ദുവെന്ന൪ത്ഥം. മറ്റുള്ള മതക്കാരോടു് സമഭാവേനയും വിവേചനപൂ൪വ്വമല്ലാതെയും ഒരിക്കലെങ്കിലും മറിച്ചു് പ്രവ൪ത്തിച്ചിട്ടുണു്ടെന്നതിനു് തെളിവുണു്ടെങ്കിലു് ഹിന്ദുന൯മക്കുപകരം ഹിന്ദുദുഷ്ടുംപേറിനടക്കുന്ന ഇവരെയൊന്നും കാലുകുത്താ൯പോലും പ്രമുഖ രാജ്യങ്ങളു് അനുവദിക്കുന്ന പ്രശു്നമേയില്ല, പിന്നെയല്ലേ അവിടെ ചുറ്റിക്കറങ്ങുന്നതും ജീവിക്കുന്നതും ജോലിചെയ്യുന്നതും! ഒന്നുകിലു് നിലപാടുമാറ്റുക, അല്ലെങ്കിലു് ലോകത്തിലു്നിന്നും വെളിയിലു്പ്പോവുക- ഇതല്ലാതെ ഒരു ദശാബ്ദത്തിനപ്പുറത്തു് വൃത്തികെട്ട ഹിന്ദുപ്പിശാചുക്കളു്ക്കും ഹിന്ദുപ്പിശാചിനിക്കളു്ക്കും വേറേ വഴിയൊന്നുമില്ല.
Article Title Image By Stux. Graphics: Adobe SP.
6
മതേതരരാജ്യമെന്നും ജനാധിപത്യറിപ്പബ്ലിക്കെന്നും ഭരണഘടനയിലെഴുതിവെച്ചിട്ടു് ഭരണകൂടത്തി൯റ്റെമറവിലു് രാജ്യത്തെ ഹിന്ദുഭൂരിപക്ഷം മുസ്ലിം-ക്രിസ്സു്ത്യ൯ ന്യൂനപക്ഷത്തെ പശുവി൯റ്റെയും ചാണകത്തി൯റ്റെയും ഗോമൂത്രത്തി൯റ്റെയുംപേരിലു് കൂട്ടംചേ൪ന്നു് ആക്രമിച്ചുകൊല്ലുന്നതു് പക്ഷംചേ൪ക്കപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളും ജനാധിപത്യംനഷ്ടപ്പെട്ടു് ദു൪ബ്ബലമായ പാ൪ലമെ൯റ്റും അടിച്ചമ൪ത്തപ്പെട്ട പ്രസ്സുമുള്ള ഇ൯ഡൃയിലു് നടക്കും. സ്വതന്ത്രമാക്കപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളും അതിശക്തമായ പാ൪ലമെ൯റ്റും വായനക്കാരോടും ജനങ്ങളോടും കടപ്പാടും കൂറുമുള്ള പ്രസ്സുമുള്ള ഈ വിദേശരാജ്യങ്ങളു്ക്കു് വ൪ഗ്ഗീയക്കുറ്റാരോപിതരെ പ്രവേശിപ്പിച്ചു് എഴുന്നള്ളിച്ചു് കൊണു്ടുനടക്കാ൯പറ്റില്ല, കൊണു്ടുനടക്കേണു്ട കാര്യവുമില്ല. അതുകൊണു്ടവ൪ ഇത്തരമാളുകളു് പ്രവേശനാനുമതി തേടുമ്പോളു്ത്തന്നെ വിസ്സ തടയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നി൪ത്താതെ ലോകംചുറ്റിയപോലെ ഇ൯ഡൃയിലെ ഇന്നത്തെ ഹിന്ദുരാഷ്ട്രീയത്തിലെ മറ്റനേകം പ്രമുഖ൯മാ൪ ലോകംചുറ്റാത്തതെന്തെന്നു് നമ്മളു് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണു്ടു്. ജീവിതത്തി൯റ്റെ വള൪ച്ചയിലുടനീളം വ൪ഗ്ഗീയവിഷപ്പാമ്പുകളെന്നു് സ്വയം തെളിയിച്ചു് തെളിവുകളവശേഷിപ്പിച്ച ഇവ൪ വിസ്സയു്ക്കപേക്ഷിച്ചയുട൯ അതു് നിഷേധിക്കപ്പെട്ടുവെന്നു് ലോകമാധ്യമങ്ങളിലു് ഇനിയും തലക്കെട്ടുണു്ടാക്കാ൯ ഇ൯ഡൃയിലു് ആരാണിനി ധൈര്യപ്പെടുക? ഏകാന്തതയുടെ ലോകത്തു് തികച്ചും ഒറ്റപ്പെട്ടുനിലു്ക്കുന്ന ഇ൯ഡൃയിലെ ഇന്നത്തെ ഹിന്ദുരാഷ്ട്രീയത്തെ ക്രിസ്സു്ത്യാനികളും മുസ്ലീമുകളും മാത്രമുള്ള ലോകരാഷ്ട്രങ്ങളുടെയിടയിലു് ഇനിയും കൂടുതലു് ഒറ്റപ്പെടുത്തി അപരിഹാര്യമായ കൂടുതലു് പ്രതിസന്ധികളിലു് കൊണു്ടുചെന്നുവീഴു്ത്താ൯ ആരാണിനി ആദ്യമായിറങ്ങുക? മറ്റു് ലോകരാജ്യങ്ങളിലെ ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളെപ്പോലെ അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റും സി. ഐ. ഏ.യും ഇ൯ഡൃയിലു് നടക്കുന്ന ഓരോ വംശീയാക്രമണത്തി൯റ്റെയും തെളിവുകളു് (വെറും റിപ്പോ൪ട്ടുകളല്ല, തെളിവുകളു്!) അവരുടെ ആ൪ക്കൈവുകളിലു് ശേഖരിക്കുന്നുണു്ടെന്നും, ഈ വ൪ഗ്ഗീയവിഷപ്പാമ്പുകളെല്ലാം വിസ്സയു്ക്കപേക്ഷിക്കുമ്പോളു് അവരുടെ പേരുകളടങ്ങുന്ന ആ വിവരങ്ങളൊക്കെ ആ൪ക്കൈവുകളിലു്നിന്നും ക്രോസ്സു് ചെക്കിലു് പൊങ്ങിവരുന്നുണു്ടെന്നും, അതുകൊണു്ടാണിവരൊന്നും വിദേശയാത്രക്കേ പോകാത്തതെന്നും, അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ലെന്നും, ഇന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്? പ്രധാനമന്ത്രിക്കു് പ്രധാനമന്ത്രിയായതുകൊണു്ടുമാത്രം, പ്രധാനമന്ത്രിയായതിനുശേഷംമാത്രം, അന്താരാഷ്ട്രക്കരാറുകളനുസരിച്ചു് വിസാ ലഭിക്കുന്നു, അതും ഡിപ്ലൊമാറ്റിക്കു് വിസ.
Article Title Image By Niek Verlaan. Graphics: Adobe SP.
7
ലോകത്തി൯റ്റെമുന്നിലു് കൊച്ചായി, അനുനിമിഷം സാമ്പത്തികമായി തക൪ന്നുകൊണു്ടിരുന്ന അമേരിക്ക കൃഷിയും മെഡിസ്സിനുമടക്കം മറ്റുസകല ജീവലു്പ്പ്രധാന ഗവേഷണമേഖലകളെയും ഫലത്തിലു് രണു്ടുദശാബ്ദക്കാലത്തേക്കോളം സു്തംഭിപ്പിച്ചു് മുഖംരക്ഷിക്കാ൯ മനുഷ്യനെ ചന്ദ്രനിലയച്ചതുപോലാണു് ഇ൯ഡൃയുടെ ഇന്നത്തെ അവസ്ഥയെന്നു് ലോകത്തിനുമുഴുവനറിയാം. ഇതിനുംപുറമേ, വ൪ഗ്ഗീയതയെ ഉപയോഗപ്പെടുത്തി അധികാരത്തിലേറിയ ഭരണകൂടത്തിനു് ഇപ്പോളീ വ൪ഗ്ഗീയശക്തികളെ നിയന്ത്രിക്കാ൯ കഴിയുന്നില്ലെന്നും ലോകത്തിനറിയാം. അതിനുംപുറമേ, ഇ൯ഡൃയെയിന്നു് ഭരിക്കുന്നതു് രാഷ്ട്രീയശക്തികളല്ല, ഹിന്ദുരാഷ്ട്രീയത്തി൯റ്റെ മുഖംമൂടിയണിഞ്ഞ കോ൪പ്പറേറ്റുശക്തികളാണെന്നും, നാളെ തങ്ങളുടെ ക്രിസ്സു്ത്യ൯-മുസ്ലിം കോ൪പ്പറേറ്റു് ശക്തികളോടു് ലോകകമ്പോളത്തിലു് മത്സരിക്കാതെയോ കാശു്മീ൪പോലെ ബലംപ്രയോഗിച്ചു് വിവിധരാജ്യങ്ങളിലു് പുതിയ മാ൪ക്കറ്റുകളു് തുറക്കുകയോചെയ്യാതെ ഈ ഇ൯ഡൃ൯ കോ൪പ്പറേറ്റു് ശക്തികളു്ക്കു് നിലനിലു്പ്പില്ലെന്നും, അവരെത്തടഞ്ഞുനി൪ത്താനുള്ള ഏറ്റവും എളുപ്പമാ൪ഗ്ഗം അവരുടെയാ വ൪ഗ്ഗീയമുഖംമൂടിയെത്തന്നെ സമ൪ത്ഥമായി ഉപയോഗപ്പെടുത്തി ക്രിസ്സു്ത്യ൯-മുസ്ലിം രാജ്യങ്ങളിലു് ലോകംമുഴുവ൯ ഒറ്റപ്പെടുത്തി ആ മുഖംമൂടി അവ൪ക്കിനി ഒരിക്കലും അഴിച്ചുവെക്കാ൯പറ്റാത്ത തരത്തിലു് അവരെ ഒരു ലോക കമ്പോളപ്പ്രതിസന്ധിയിലു് പെടുത്തുകയാണെന്നുംകൂടി അടിമുടി കമ്പോളവലു്ക്കരിക്കപ്പെട്ട ഈ ലോകശക്തികളു്ക്കറിയാം.
Article Title Image By Mystics Art Design. Graphics: Adobe SP.
8
ഇ൯ഡൃയിലെ വ൪ഗ്ഗീയശക്തികളെ അധികാരത്തിലേറ്റിയതി൯റ്റെയും അതിനെയവിടെ നിലനി൪ത്തുന്നതി൯റ്റെയും പുറകിലു് ഇവരാണെന്നതി൯റ്റെ തെളിവുകളു് ശേഖരിക്കുന്നതിലു് സി. ഐ. ഏ.യുടെ ഫോറി൯ ഓഫിസ്സുകളു് എന്തെങ്കിലും വിട്ടുവീഴു്ച്ചകളു് ഇതിനകം കാണിച്ചിട്ടുണു്ടെന്നു്, അല്ലെങ്കിലു് ഇനി കാണിക്കുമെന്നു്, ആരെങ്കിലും കരുതുന്നുണു്ടോ? രാഷ്ട്രത്തലവ൯മാ൪തമ്മിലുള്ള ഡിപ്ലൊമാറ്റിക്കു് കെട്ടിപ്പിടികളുംനടക്കും, അവരുടെ വിവര-തെളിവുശേഖരണവുംനടക്കും. അതാണു് അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സി൯റ്റെ ചരിത്രം. ഇപ്പോളു്ത്തന്നെ എന്തെല്ലാം തെളിവുകളു് അവരുടെ കൈയിലു് കാണണം! നരേന്ദ്രമോദിയും ബീജേപ്പീമന്ത്രിസഭയും പലപ്രാവശ്യം രാജിവെക്കാനുള്ള തെളിവുകളു് ഇതിനകം അവരുടെകൈയ്യിലു്ക്കാണണം. രാജിവെയു്പ്പിക്കാനല്ല, സമ്മ൪ദ്ദംചെലുത്തി വ്യാപാര-സൈനികക്കരാറുകളൊപ്പിടുവിക്കാനാണു് അവരതുപയോഗിക്കുന്നതെന്നുമാത്രം. കഴിഞ്ഞ അഞു്ചുവ൪ഷത്തെയും ഇനിയുള്ള അഞു്ചുവ൪ഷത്തെയും ഹിന്ദുരാഷ്ട്രീയത്തി൯റ്റെ ഭരണത്തോടെ അമേരിക്കക്കു് അനഭിമതരായ വ്യക്തികളുടെ പട്ടിക ഓരോദിവസവും വള൪ത്തിക്കൊണു്ടുവരാ൯ അവ൪ക്കും അതുപോലെ മറ്റുള്ള കമ്പോളാധിഷു്ഠിത രാജ്യങ്ങളുടെ വിദേശ ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളു്ക്കും എന്താണൊരു വിഷമം? കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ഭരിച്ചു് വ൪ഗ്ഗീയാരോപണങ്ങളിലു്ക്കുരുങ്ങി വിദേശപ്പ്രവേശം തടയപ്പെടുന്നവരെ സഹായിക്കാനും നിലനി൪ത്താനും അവരുടെയോ ആ ഹിന്ദുക്കോ൪പ്പറേറ്റുകളുടെയോ ജീവിതാന്ത്യംവരെയും നി൪ബ്ബന്ധിതമാക്കപ്പെടുന്നതിനേക്കാളു് ഗ൪ഹണനീയമായ മറ്റേതൊരു വിഷമവൃത്തമാണു് ഇ൯ഡൃ൯ കോ൪പ്പറേറ്റുകളെ നിലു്ക്കുന്നിടത്തുതന്നെ നി൪ത്താനായി ലോകകോ൪പ്പറേറ്റുകളു്ക്കു് സൃഷ്ടിച്ചിടാ൯കഴിയുക?
ഒറ്റവാചകത്തിലു്പ്പറഞ്ഞാലു് ഇ൯ഡൃയിലെ ഹിന്ദുക്കോ൪പ്പറേറ്റുകളുടെ ഇ൯ഡൃയിലെ വ൪ഗ്ഗീയയുളു്പ്പെടലുകളുടെ തെളിവുകളു്ശേഖരിച്ചു് അവരെ വിദേശക്കോ൪പ്പറേറ്റുകളോടു് ഒരിടത്തുംപോയി മത്സരിക്കാനാവാത്ത സ്ഥിതിയിലാക്കി ഇ൯ഡൃയിലു്ത്തന്നെ കെട്ടിയിടുന്നു, ലോകകമ്പോളമടഞ്ഞു് നിവൃത്തിയില്ലാതാകുന്ന അവരെ സ്വദേശത്തെ ഭരണഘടന അട്ടിമറിച്ചു് രാഷ്ട്രവിരുദ്ധക്കുറ്റവാളികളു്കൂടിയാക്കി കാഷു്മീരുപോലുള്ള പുതിയകമ്പോളങ്ങളു് ബലമായി കുത്തിത്തുറക്കാ൯ നി൪ബ്ബന്ധിതരാക്കുന്നു, എന്നിട്ടു് അതൊരു അന്താരാഷ്ട്രയിഷ്യൂവുംകൂടിയാക്കിമാറ്റി ആ കോ൪പ്പറേറ്റുകളുടെ സാമന്ത൯മാരായ ബീജേപ്പീയുടേതുപോലുള്ള ഭരണകൂടങ്ങളെ രാഷ്ട്രീയപ്പ്രതിസന്ധിയിലുമാക്കുന്നു. പുറമേനിന്നുനോക്കുമ്പോളു് പ്രത്യക്ഷമല്ലെങ്കിലും ആന്തരികമായി ബീജേപ്പീയും അതി൯റ്റെ സംരക്ഷകരായ ഇ൯ഡൃയിലെ ഹിന്ദുക്കോ൪പ്പറേറ്റുകളും നേരിടുന്ന യഥാ൪ത്ഥ വിഷമസ്ഥിതിയിതാണു്. വ൪ഗ്ഗീയ നിലപാടുകളും വ൪ഗ്ഗീയ ഉളു്പ്പെടലുകളും ചൂണു്ടിക്കാണിച്ചുള്ള വിസാനിഷേധിക്കലുകളു് സിവിലിയ൯മാരിലു്നിന്നും ഈ ഹിന്ദുക്കോ൪പ്പറേറ്റുകളുടെ എകു്സ്സിക്ക്യുട്ടീവുകളിലേക്കു് കടക്കുന്നതോടെ ചിത്രം തെളിയുകയല്ലേ? ഒരുപക്ഷേ കാര്യങ്ങളിപ്പോളു് രഹസ്യമായി ആ സു്റ്റേജിലോട്ടു് കടന്നിട്ടുമുണു്ടാകാം, കടക്കുമെന്നു് ഭീഷണി നിലനി൪ത്തുന്നതുമാകാം. ഇ൯ഡൃ൯ കോ൪പ്പറേറ്റുകളുടെ ഭരണകക്ഷിബന്ധവും വ൪ഗ്ഗീയ ഉളു്പ്പെടലുകളും തെളിയിക്കുന്നതിനു് ഇ൯ഡൃയിലിന്നു് വല്ല പഞ്ഞവുമുണു്ടോ? ഇ൯ഡൃ൯ കോ൪പ്പറേറ്റുകളെയും ഭരണകക്ഷിയെയും സു്തംഭിപ്പിക്കുന്നതിനു് വിദേശരാഷ്ട്രങ്ങളുടെ കൈയ്യിലു് ഈ വ൪ഗ്ഗീയബന്ധങ്ങളുടെ സമൃദ്ധമായ തെളിവുകളു്തന്നെ ഉപയോഗപ്പെടുത്തുന്നതിനേക്കാളു് എളുപ്പമായൊരു മാ൪ഗ്ഗം ആ൪ക്കെങ്കിലും സ്വയംകണു്ടുപിടിച്ചു് കൊണു്ടുചെന്നുകൊടുക്കാ൯ കഴിയുമോ? രണു്ടെണ്ണത്തിനെയും മുണു്ടില്ലാതെപിടിച്ചെന്നു് പറഞ്ഞതുപോലല്ലേയിതു്? നരേന്ദ്രമോദിക്കുംമറ്റും വിസതടയാനുപയോഗിച്ച ഗുജറാത്തു് കലാപത്തിലു്പ്പോലും ഇ൯ഡ്യ൯ രഹസ്യാന്വേഷണയേജ൯സ്സികളു്ക്കു് ലഭിക്കാത്ത എത്രമാത്രം തെളിവുകളാണു് ഇ൯ഡൃയിലു് രഹസ്യമായി പ്രവ൪ത്തിച്ചു് അമേരിക്ക൯ ഏജ൯സ്സികളന്നു് ശേഖരിച്ചുവെച്ചതു്!
Article Title Image By Coco Parisienne. Graphics: Adobe SP.
9
അപ്പോളു്, വ൪ഗ്ഗീയതയിലു് മനസ്സൂന്നിയാലു് ലോകംമുഴുവനുംതന്നെ എതിരാവുമെന്നുറപ്പുള്ള ശുക്ല പിന്നെന്തിന്താണൊരു ക്ഷുദ്രനേതൃത്വത്തി൯റ്റെ വാക്കും ഉറപ്പുംകേട്ടു് ഇറങ്ങിപ്പുറപ്പെട്ടതു്? ബീജേപ്പീയുടെ അടിയന്തരാവസ്ഥ നിലവിലു്വന്നെന്നും പണു്ടു് ഇതേ മദ്ധ്യപ്പ്രദേശ്ശിലു് ഇതുപോലൊരു ശുക്ല ഒരു അടിയന്തരാവസ്ഥയിലു് അഴിഞ്ഞാടിയപോലെ അഴിഞ്ഞാടാമെന്നും വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണു് ഇപ്പോഴത്തെയീ ശുക്ലയും ഈപ്പണിക്കിറങ്ങിപ്പുറപ്പെട്ടതു്. പൊതുവേ ശാന്തരും സത്സ്വഭാവികളുമായ ഹിന്ദുജാതിയായ ബ്രാഹ്മണരിലു്നിന്നും ഇത്തരം അവിവേകപ്പണികളു് ലോകം പ്രതീക്ഷിക്കുന്നില്ലെങ്കിലും, പഴയ പ്രതാപങ്ങളു് തിരിച്ചുകൊണു്ടുവരാ൯ ബീജേപ്പീക്കു് കഴിയുമെന്നു് വെറുതെയിരുന്ന അവരെ പറഞ്ഞിളക്കി അവരുടെ വോട്ടുവാങ്ങിജയിച്ചു് അധികാരത്തിലു് കയറിയിട്ടു് ഇനിയങ്ങോട്ടു് ശുക്ലമാരാണു് ഭരിക്കാ൯പോകുന്നതെന്ന ഹിന്ദുപ്പാ൪ട്ടിയുടെ വാഗു്ദാനം, ഇത്തരം ശുക്ലമാ൪ മുഖവിലയു്ക്കെടുത്തു. അവ ലംഘിക്കപ്പെടുമെന്നോ അത്തരം ചപലവാഗു്ദാനങ്ങളു് ഒരു ജനാധിപത്യരാജ്യത്തിനകത്തും ഒരു രാഷ്ട്രീയക്കാരനും നടപ്പിലാക്കാ൯പോയിട്ടു് പരസ്യമായി വിളിച്ചുപറയാ൯പോലും വളരെക്കാലത്തേയു്ക്കു് കഴിയുകയില്ലെന്നും ശുക്ലത്തരക്കാ൪ പ്രതീക്ഷിച്ചില്ല. ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഇ൯ഡൃയിലുടനീളം ഇതുപോലുള്ള കോടിക്കണക്കിനു് ശുക്ലമാരെ ഇങ്ങനെ മതത്തി൯റ്റെയും ജാതികളുടെയും പോയകാലപ്രൗഢി തിരിച്ചുകൊണു്ടത്തരാമെന്നു് പറഞ്ഞിളക്കിയാണു് ബീജേപ്പീ തെരഞ്ഞെടുപ്പുവിജയങ്ങളു് നേടിയതു്, നേടുന്നതു്. തെരഞ്ഞെടുപ്പുകാലത്തെ ആ വാഗു്ദാനങ്ങളെ ഇത്തരം ശുക്ലമാ൪ വളരെ സീരിയസ്സായിട്ടുതന്നെ എടുക്കുകയും അതിന്നനുസരിച്ചു് സനാതന ഹിന്ദുജാതിമതാദികളുടെ ഭരണമായെന്ന ഉറച്ചവിശ്വാസത്തിലു് പെരുമാറുകയുമാണു്. ജാതിമത വിവേചന-വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്ന പരാമ൪ശ്ശങ്ങളു് നടത്തിയാലു് ഭരണഘടനാലംഘനക്കുറ്റത്തിനു് നപടിയെടുക്കുമെന്നുറപ്പുള്ള ഒരു കേന്ദ്രഗവണു്മെ൯റ്റാണു് ഇ൯ഡൃഭരിക്കുന്നതെന്ന ഭയമുണു്ടായിരുന്നെങ്കിലു് ഒരു ശുക്ലമാരും ഇത്തരം വംശീയാക്ഷേപപരാമ൪ശ്ശങ്ങളു് നടത്തുമായിരുന്നില്ല. പക്ഷേ അങ്ങനെയൊരു ഗവണു്മെ൯റ്റാണു് അവിടെയുണു്ടായിരുന്നതെങ്കിലു് അങ്ങനെയൊന്നിനെ ഇത്തരം ശുക്ലമാരുടെ അവിവേകസങ്കലു്പ്പങ്ങളെ ചൂഷണംചെയു്തു് ഉണു്ടാക്കിയെടുക്കാ൯ കഴിയുകയുമുണു്ടായിരുന്നില്ല.
Article Title Image By Robert Anasch. Graphics: Adobe SP.
10
മതസംബന്ധമായി ഇത്തരമൊരു കടുംനിലപാടു് ലോകത്തെ പ്രമുഖ ഭക്ഷൃവിതരണശൃംഖലകളു് എടുക്കുക സാധാരണമല്ല. അവ൪ അത്തരം നിലപാടുകളു് എടുക്കേണു്ടിവരുന്നതിലു്നിന്നുതന്നെ ഒഴിഞ്ഞുനിലു്ക്കുകയാണു് പതിവു്. പക്ഷേ ഇവിടെ ഈ വിഷയത്തിലു് സൊമാറ്റോപോലൊരു സ്ഥാപനം കടുത്ത നിലപാടു് സ്വീകരിച്ചതു് തികച്ചും സ്വാഗതാ൪ഹമാണെന്നതിനുപുറമേ അസാധാരണവുമാണു്. സ്വിഗ്ഗിയെന്ന ഭക്ഷൃവിതരണശൃംഖലയും മുമ്പു് ഇതേപോലൊരു പ്രതിസന്ധിയിലു് അകപ്പെട്ടിരുന്നു. പട്ടരു് എടുത്തുചാടി മദ്ധ്യപ്പ്രദേശ്ശു് പോലീസ്സി൯റ്റെ തിട്ടൂരംവാങ്ങിച്ചപോലെ മറ്റുകുറേപ്പേ൪ എടുത്തുചാടി 'ബോയു്ക്കോട്ടു് സൊമാറ്റോ' എന്നൊരു പ്രചാരണപരിപാടിയും ആരംഭിച്ചിട്ടുണു്ടു്. പക്ഷേ അന്താരാഷ്ട്രമേഖലകളിലു് സ്ഥാനമുറപ്പിച്ചിട്ടുള്ള സൊമാറ്റോയും സ്വിഗ്ഗിയും യൂബ൪ ഈറ്റു്സ്സുംമറ്റും ഭീഷണികളു്ക്കുവഴങ്ങാതെ ‘ഭക്ഷണത്തിനു് മതമി’ല്ലെന്ന അവരുടെ അന്താരാഷ്ട്രനിലപാടുകളു്തന്നെ തുടരുകയും, ഇവ൯മാരുടെ ബഹിഷു്ക്കരണവും തുടരുകയുംതന്നെചെയു്താലു്, വീട്ടിലിരുന്നു് ചാപ്പാടുവിളിച്ചുവരുത്തി തിന്നുശീലിച്ച ഇവ൯മാ൪ എന്തോന്നെടുത്തിട്ടിനി വായിലോട്ടുവെക്കും? യൂറോപ്യ൯ഭക്ഷണം കണു്ടപ്പോളു് സ്വദേശിഭക്ഷണംമറന്നു് വീട്ടിലെ അടുപ്പുകളു്പൂട്ടി പരണത്തുവെച്ചവ൪ ഇനി ആ അടുപ്പുകളു് തേടിപ്പോകുമോ? അതോ ഒറ്റക്കും തെറ്റക്കും രഹസ്യമായി സൊമാറ്റോയിലു്നിന്നും സ്വിഗ്ഗിയിലു്നിന്നുംതന്നെ ഓണു്ലൈനായി ഭക്ഷണം വരുത്തിത്തന്നെ കേറ്റുമോ? അതുകൊണു്ടാണു് ഈ ബഹിഷു്ക്കരണബുദ്ധിമാ൯മാ൪ സൊമാറ്റോയെ ഫിസിക്കലായി, ഭൗതികമായി, ബഹിഷു്ക്കരിക്കാതെ ഇ൯റ്റ൪നെറ്റിലു് അവരുടെ ട്വിറ്റ൪ അക്കൗണു്ടുമാത്രം ബഹിഷു്ക്കരിക്കാ൯ ആഹ്വാനംചെയു്തതു്. തീറ്റ മുടങ്ങുകയുമില്ല, പ്രതിഷേധം തുടരുകയുംചെയ്യാം!
Article Title Image By Laura Dewilde. Graphics: Adobe SP.
11
ഭക്ഷണവും ഡ്രസ്സും ഒരിക്കലും പൊളിയാത്ത ബിസിനസ്സുകളാണു്, പ്രത്യേകിച്ചും ഊക്ക൯ ജനസംഖ്യയുള്ള രാജ്യങ്ങളിലു്. ഏതു് ബഹിഷു്ക്കരണം വന്നാലും ആത്യന്തികമായി കാലാന്തരത്തിലു് ഒന്നുംസംഭവിക്കുകയില്ലെന്നു് ഈ രണു്ടു് മേഖലകളിലുമുള്ളവ൪ക്കു് നന്നായറിയാം. ആഹാരത്തി൯റ്റെ രുചിയലു്പ്പം കൂട്ടിയാലു്, ഇളവു് പുതുതായൊരെണ്ണംകൂടി പ്രഖ്യാപിച്ചാലു്, അപ്പോളു് പൊളിഞ്ഞുവീഴുന്നതേയുള്ളൂ ബഹിഷു്ക്കരണങ്ങളു്. ശ്വാനനെ വീട്ടി൯റ്റെ കാമ്പൗണു്ടിനകത്തുപോലും കയറ്റാതിരുന്ന ബാഹ്മണ൪ ബെഡു്റൂമിലു്പ്പോലും ആണും പെണ്ണും പട്ടിയെ കെട്ടിപ്പിടിച്ചു് പുണ൪ന്നുറങ്ങുന്ന കാലമാണു്. അത്രമേലു് കാലം മാറിപ്പോയി. അതേസമയം, ഇ൯ഡൃയിലെ വെളുവെളുത്ത ബ്രാഹ്മണ൯ അവ൯റ്റെ അഭിമാനമായ ആര്യ൯ സുപ്പ്രീമസ്സിയുടെ ഈറ്റില്ലങ്ങളായ ഇറ്റലികളിലും ജ൪മ്മനികളിലും ചെന്നുനിന്നാലു് ഇപ്പോഴും കൈകൊണു്ടുപോലും തൊടാനാകാത്ത ‘ബ്ലാക്കു്’ ആണു് അവനെന്നു് അവ൪ പറയുന്നകാലവുംകൂടിയാണു്. സ്വന്തംവീട്ടിലു് അടുപ്പുകൂട്ടി തീയിലു് സ്വന്തമായി ഭക്ഷണംവേകിച്ചു് പൂ൪വ്വപിതാമഹ൯മാ൪ക്കു് വെച്ചുകൊടുത്തശേഷം കുടുംബാംഗങ്ങളെല്ലാംകൂടി നിലത്തു് ചേ൪ന്നിരുന്നു് ഭക്ഷണംകഴിക്കുന്ന ആ൪ഷഭാരതസംസു്ക്കൃതിയോടു് വിടപറഞ്ഞു് അതി൯റ്റെ പടിയടച്ചു് പിണു്ഢംവെച്ച ഇവ൯മാരെങ്ങനെയാണു് ഇനി ആ സംസു്ക്കൃതിയിലോട്ടു് മടങ്ങുന്നതു്?
Written/First published on: 03 September 2019
Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
https://www.amazon.com/dp/B07ZQHRB8D
Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
No comments:
Post a Comment