Tuesday, 3 September 2019

179. ക്രിസ്സു്ത്യ൯ മുസ്ലിം രാജ്യങ്ങളിലു് ജോലിചെയു്തുജീവിക്കുന്ന ഹിന്ദുക്കളേക്കാളു്ക്കൂടുതലു് ക്രിസു്ത്യ൯ മുസ്ലിം വിദേശികളു് ഇ൯ഡൃയിലു് ജോലിചെയു്തു് ജീവിക്കുന്നുണു്ടെന്നു് തെളിയിക്കാത്തതെന്തു്? പി എസ്സു് രമേശു് ചന്ദ്ര൯

179

ക്രി
സ്സു്ത്യ൯ മുസ്ലിം രാജ്യങ്ങളിലു് ജോലിചെയു്തുജീവിക്കുന്ന ഹിന്ദുക്കളേക്കാളു്ക്കൂടുതലു് ക്രിസു്ത്യ൯ മുസ്ലിം വിദേശികളു് ഇ൯ഡൃയിലു് ജോലിചെയു്തു് ജീവിക്കുന്നുണു്ടെന്നു് തെളിയിക്കാത്തതെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Online Marketing. Graphics: Adobe SP.

സാമൂഹ്യമാധ്യമങ്ങളിലു്, പ്രത്യേകിച്ചു് മലയാളി ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലു്, പലരുമിടുന്ന ആഭാസപ്പോസ്സു്റ്റുകളുടെ അടുത്തെങ്ങും വരുന്നില്ല ഫ്രീ തിങ്കേഴു്സ്സു് വേളു്ഡു് എന്നൊരു ഫേസ്സു്ബുക്കു് ഗ്രൂപ്പിലു് പ്രത്യക്ഷപ്പെട്ട ശ്രീ. സുഭാഷി൯റ്റെ ഒരു പോസ്സു്റ്റു്. പൊതുസ്ഥലങ്ങളിലു്, പ്രത്യേകിച്ചും ആശുപത്രികളിലു്, ഏതോ മതവിഭാഗം അസ്ഥാനത്തു് ലഘുലേഖകളു് വിതരണംചെയ്യുന്നതിനെ ഒരു അധ്യാപിക ആക്ഷേപിച്ചുപറഞ്ഞതു് അതേപടി ചേ൪ത്തിരിക്കുന്നുവെന്നാണു് ശ്രീ. സുഭാഷു് അവകാശപ്പെടുന്നതു്. അതി൯റ്റെപേരിലു് ചില ഹൈന്ദവസംഘടനാപ്പ്രവ൪ത്തകരെന്നു് സ്വയം അവകാശപ്പെടുന്നവ൪ അദ്ദേഹത്തെ കാര്യമായി ഭീഷണിപ്പെടുത്തുന്നെന്നും ഈ പോസ്സു്റ്റിലുണു്ടു്. 'നിങ്ങളത്ര മിടുക്ക൯മാരാണെങ്കിലു് ക്രിസ്സു്ത്യാനികളുടെ ഔദാര്യങ്ങളും സേവനങ്ങളും സഹായങ്ങളുമൊന്നുംപറ്റാതെ ജീവിച്ചുകാണിക്കു്' എന്നാണു് ആ അധ്യാപികയുടെ വാക്കുകളിലു് ഈ പോസ്സു്റ്റി൯റ്റെ കാതലു്.

Article Title Image By VoltaMax. Graphics: Adobe SP.

ഇതിലു് ക്രിമിനലു്ക്കുറ്റകൃത്യം എവിടെയാണു്? ഇതിലു് വ൪ഗ്ഗീയസംഘ൪ഷമുണു്ടാക്കാനുള്ള ശ്രമം എവിടെയാണു്? പട്ടി, നായു്ക്കളു് എന്നീ വാക്കുകളു് ഉപയോഗിക്കുന്നതു് ആക്ഷേപകരമാണെങ്കിലു് പട്ടിയെക്കൊല്ലുന്നതു് കോടതികളും ജനപ്പ്രതിനിധികളും ഗവണു്മെ൯റ്റുകളും ലോകസംഘടനകളും കൂടിയിരുന്നു് നിരോധിച്ചതെന്തിനു്? ഇവരെല്ലാം ഇത്ര പാവനമായിക്കാണുന്ന ഒരു നാമം ഉച്ചരിച്ചതിനാണോ കടുംവിമ൪ശ്ശനം?

Article Title Image By Skeeze. Graphics: Adobe SP.

ലോകത്തേറ്റവുംകൂടുതലു് ഹിന്ദുക്കളു് നല്ല വിദ്യാഭ്യാസംനേടി ജോലിചെയു്തു് വളരെമാന്യമായി ഉപജീവനംകഴിക്കുന്നതു് അമേരിക്ക, ബ്രിട്ട൯, ഫ്രാ൯സ്സു്, ആസ്സു്ട്രേലിയ, ക്യാനഡ, ജ൪മ്മനി എന്നീ രാജ്യങ്ങളിലാണു്. ഇവയെല്ലാം ഹിന്ദു രാജ്യങ്ങളോ? എന്തുകൊണു്ടാണു് ഈ പോസ്സു്റ്റുവായിക്കുമ്പോളു് അവ൪ക്കൊന്നും ചോരതിളക്കാത്തതു്? കേരളത്തിലു്നിന്നും ഏറ്റവുംകൂടുതലു് ആറെസ്സെസ്സു് പ്രവ൪ത്തക൪ വിദേശത്തു് കഠിനമായിജോലിചെയു്തു് ഹിന്ദുത്വംവിടാ൯ നാട്ടിലുള്ള വേലയുംകൂലിയുമില്ലാത്തവ൪ക്കു് പണമയക്കുന്നതു് ഗളു്ഫു് അടക്കമുള്ള ഇസ്ലാമികരാജ്യങ്ങളിലു്നിന്നാണു്. ഇ൯ഡൃയിലു്തന്നെ ഏറ്റവുംകൂടുതലു് സൗജന്യ ആശുപത്രികളു് നടത്തുന്നതും സു്ക്കൂളുകളു് നടത്തുന്നതും മിഷനറിസംഘടനകളാണു്. കേരളത്തിലെ മലയാളഭാഷയു്ക്കു് ക്രോഡീകരണവും അച്ചടിയും നിഘണു്ടുവും നലു്കിയതു് ഹിന്ദു രാജാക്ക൯മാരല്ല, ക്രിസ്സു്ത്യ൯ മിഷനറിയായിരുന്ന ഗുണു്ട൪ട്ടു് സായു്പ്പാണു്. രാജാക്ക൯മാ൪ക്കന്നു് ചൂതുകളിയിലും പെണ്ണുപിടിയിലുമായിരുന്നു കമ്പം.

Article Title Image By Sundem. Graphics: Adobe SP.

ഈ വസു്തുതകളു് നിലനിലു്ക്കെ ഇതെല്ലാം ഇവിടെയൊരാളു് സൂചിപ്പിക്കുമ്പോളു് വസു്തുനിഷു്ഠമായി കണക്കുകളു് നിരത്തി ക്രിസ്സു്ത്യ൯, മുസ്ലിം രാജ്യങ്ങളിലു് ജോലിചെയു്തുജീവിക്കുന്ന ഹിന്ദുക്കളേക്കാളു്ക്കൂടുതലു് ക്രിസ്സു്ത്യ൯ മുസ്ലിം വിദേശികളു് ഇ൯ഡൃയിലു് ജോലിചെയു്തു് ജീവിക്കുന്നുണു്ടെന്നു് തെളിയിക്കുമെങ്കിലു് അതാണ് മറുപടി! വിദേശകാര്യമന്ത്രിയായിരുന്ന ശ്രീമതി. സുഷമാ സ്വരാജുപോലും ചിന്തിക്കുകപോലും ചെയ്യാതിരുന്ന ആ സാഹസം ആത്മഹത്യചെയു്തുകളയുമെന്നു് അച്ഛനെയുമമ്മയെയും ഭീഷണിപ്പെടുത്തിവാങ്ങിയ ആ൯ഡ്രോയിഡു്ഫോണുംകുത്തി കടവരാന്തകളിലു് ചൊറിയുംകുത്തിയിരിക്കുന്ന ഇവ൯മാരെങ്ങനെ ചെയ്യാനാണു്!

Written/First published on: 03 September 2019


Article Title Image By Courtney Corlew. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 



No comments:

Post a Comment