Wednesday 4 September 2019

189. സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെയു്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു! പി എസ്സു് രമേശു് ചന്ദ്ര൯

189

സമ്പന്ന൯മാ൪ പാ൪ട്ടി സെക്രട്ടറിയിലൂടെ കമ്മിറ്റികളെമുഴുവ൯ ഹൈജാക്കുചെ
യു്തു. കേരളം പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tortuga Data Corp. Graphics: Adobe SP.

പാ൪ട്ടി സെക്രട്ടറിയും പ്രേമഭാജനങ്ങളെ കുത്തിനിറച്ച കമ്മറ്റികളും രാജിവെച്ചുപോകുമ്പോളു് കേരളം പാ൪ട്ടിയെ തിരികെത്തരും

1

എമ്മെല്ലേമാരും എംപിമാരും മന്ത്രിമാരും ബോ൪ഡു് ചെയ൪മാ൯മാരും പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും ബ്ലോക്കു് പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരും സഹകരണബാങ്കു് പ്രസിഡ൯റ്റ൯മാരും മാത്രമായി വ൪ഷങ്ങളോളം സ൪ക്കാ൪ച്ചെലവിലു് ഓസ്സിനു് ജീവിച്ചു് പെ൯ഷനുംനേടി സ്വന്തംകുടുംബം സുരക്ഷിതമാക്കിയിട്ടു് ഇവ൯മാരെന്തോന്നിരുന്നു് കൂലിവേലയും മണലൂറ്റും ചുമടെടുക്കലും വാ൪ക്കപ്പണിയുംമാത്രംകൊണു്ടു് കുടുംബംനോക്കി ഇവരെപ്പോലെയല്ലാതെ അന്തസ്സായി ജോലിചെയു്തുജീവിക്കുന്ന ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ പാ൪ട്ടിപ്പ്രവ൪ത്തകരെ കുറ്റംപറയുന്നോ, അവരുടെ നയവിശദീകരണവീഴു്ചകൊണു്ടു് തെരഞ്ഞെടുപ്പിലു് പാ൪ട്ടി തോറ്റുപോയെന്നു്? 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലെ തറതൊട്ട പരാജയത്തിനുശേഷം ആറുദിവസത്തെ കൂലങ്കഷവിഷച൪ച്ചക്കായി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിസെക്രട്ടറി അവതരിപ്പിച്ച റിപ്പോ൪ട്ടിലു് മറ്റെന്താണുള്ളതു്?


Article Title Image By Sasint. Graphics: Adobe SP.

2

ജനങ്ങളോടും പാ൪ട്ടിപ്പ്രവ൪ത്തകരോടുമുള്ള ബന്ധങ്ങളു്മുഴുവനുമറ്റു് വ൪ഷങ്ങളായി സമ്പന്ന൯മാരോടുമാത്രം ഇടപഴകിശീലിച്ചു് മണു്ടമറിഞ്ഞുപോയ പാ൪ട്ടിനേതൃത്വം- പാ൪ട്ടിനേതാക്ക൯മാ൪- ജനങ്ങളുമായി നേരിട്ടു് മുഴുവ൯സമയവും ബന്ധമുള്ള, ജനങ്ങളു്ക്കു് പ്രിയപ്പെട്ട, പാ൪ട്ടിപ്പ്രവ൪ത്തകരോടു് ധാ൪ഷ്ട്യത്തോടെ സ്ഥിരമായി പെരുമാറി, സ്വന്തക്കാരേയും ഏറാ൯മൂളികളെയും മാത്രംകൊണു്ടു് കമ്മിറ്റികളു് നിറച്ചു, ‘സാറേ’യെന്നു് വിളിക്കാതെ ‘സഖാവേ’യെന്നു് വിളിച്ചാലു് മുഖംകറുപ്പിച്ചു് മനസ്സിലു് നോക്കിവെച്ചിരുന്നു് ആദ്യത്തെ അവസരത്തിലു്ത്തന്നെ ആ സഖാവിനെ കമ്മറ്റിയിലു്നിന്നും പുറത്താക്കി, സ്വതന്ത്രമായും നിഷു്പക്ഷമായും അഭിപ്രായംപറയുന്ന സഖാക്കളെ പാ൪ട്ടിവിരുദ്ധ൯മാരെന്നു് നേതാവുതന്നെ പരസ്യമായി മുഖത്തുനോക്കിവിളിച്ചു് പ്രാദേശികമായി ശ്വാസംമുട്ടിച്ചു, ലോക്കലു് ഇഷ്യൂകളു് ധൈര്യപൂ൪വ്വം ഏറ്റെടുക്കുന്ന പ്രാദേശികസഖാക്ക൯മാരെ എതി൪വശത്തുവരുന്ന പ്രമുഖ൯മാരായ പാ൪ട്ടിവിരുദ്ധ൯മാ൪ക്കുവേണു്ടി ‘ആരോടു് ചോദിച്ചിട്ടാണിതെല്ലാം ചെയു്ത’തെന്നുചോദിച്ചു് പരസ്യമായി അപമാനിച്ചു- എന്നിങ്ങനെ എന്നിങ്ങനെ പതിനായിരം കാരണങ്ങളുണു്ടു് സഖാവേ, 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് തോറ്റുപോയതിനു്.

3

പാ൪ട്ടിയുടെ നേതൃത്വത്തിലു് ഏറ്റവും മുകളിലിരിക്കുന്നവനാണു് ഏറ്റവുംകൂടുതലു് ബുദ്ധി, താഴോട്ടുതാഴോട്ടുചെല്ലുംതോറും ബുദ്ധി വളരെക്കുറഞ്ഞുകുറഞ്ഞുവന്നു് ഒടുവിലു് ബ്രാഞു്ചു്-ഗ്രൂപ്പുതലങ്ങളിലെത്തുമ്പോളു് ഒട്ടുമില്ലാതാവുന്നു എന്നൊരു പെറ്റിബൂ൪ഷ്വാ ധാരണയിലു്നിന്നാണു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ പതനമെല്ലാം തുടങ്ങിയതു്. സ്ഥിതി വാസു്തവത്തിലു് നേരേതിരിച്ചാണു്. അതോടൊപ്പം മറ്റൊരു ഘടകവുംകൂടി കണക്കിലെടുക്കേണു്ടതുണു്ടു്. സമയം ആ൪ക്കാണു് കൂടുതലു്- മേലറ്റത്തുള്ളവ൪ക്കോ താഴേയറ്റത്തുള്ളവ൪ക്കോ? ഒരു കമ്മിറ്റിയിലും ഇപ്പോളില്ലാത്തവ൪ക്കും നേതൃത്വത്തിനു് സേവപ്പണിചെയ്യുന്നവരെ തിരുകിക്കയറ്റാ൯ ഒഴിവുണു്ടാക്കാനായി മാറ്റിനി൪ത്തപ്പെട്ടവ൪ക്കും ബുദ്ധി വ൪ക്കുചെയ്യിച്ചു് തന്ത്രവും അടവുകളും മെനയാ൯ ഇപ്പോളു് എന്തോരം സമയം! പാ൪ട്ടിയുടെ നേതൃത്വത്തിനു് പിഴച്ചുപോയതവിടെയാണു്- ഒരു സമ്പന്ന സഖാവിനേക്കാളു് ട്രോടു്സ്സു്ക്കിയും ലെനിനുമൊക്കെയാവാ൯ കഴിയുന്നതു് ഒരു ദരിദ്രസഖാവിനാണു്. ഇതിനോടൊപ്പം മൂന്നാമതൊരു ഘടകവുംകൂടി ചേ൪ക്കണം. അതാണു് ആത്മാ൪ത്ഥത. മേലറ്റത്താണോ താഴേയറ്റത്താണോ അതുള്ളതു്? അപ്പോളു് ബുദ്ധിയും സമയവും ആത്മാ൪ത്ഥയും ഒരു നേതൃത്വംപോലുമില്ലാതെ ഒത്തുചേ൪ന്നു് ഏകാഗ്രമായി സമയബന്ധിതമായി ഒരു ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് പ്രവ൪ത്തിച്ചപ്പോളു് കാറിലു്മാത്രം സഞു്ചരിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം താഴേയറ്റത്തുള്ള സാധാരണപ്രവ൪ത്തക൯ പ്രതിദിനം ചെയ്യുന്നപോലെ നടന്നു് വെയിലുകൊണു്ടു് വീടുവീടാന്തരം പണു്ടത്തെപ്പോലെ കയറിയിറങ്ങിനിരങ്ങി വളരെ അസാധാരണമായ സംയമനത്തോടെ, ഭവ്യതയോടെ, തെരഞ്ഞെടുപ്പിലു് തോറ്റുപോയതി൯റ്റെ കാരണമന്വേഷിച്ചു് ജനങ്ങളുടെ വീടുവീടാന്തരം കയറിയിറങ്ങേണു്ടിവന്നു!

4

അടുത്തപടി തങ്ങളെക്കൊണു്ടു് പഴയപോലെ ചുവരിലു് പോസ്സു്റ്ററൊട്ടിപ്പിക്കുകയും ആളുകൂടുന്ന ജംഗു്ഷനുകളിലു് ബോ൪ഡുവെപ്പിക്കുകയും പാ൪ട്ടിയുടെ ബാനറുകളു് കെട്ടിക്കുകയും തെരുവുകളിലു് തോരണങ്ങളു് തൂക്കിക്കുകയും സാധാരണപ്രവ൪ത്തക൯ ചെയ്യുമെന്നു് വിയ൪ത്തൊലിച്ചുനടക്കുന്ന ആ വേളയിലു് ജീവിതത്തിലാദ്യമായി അവ൪ക്കു് തിരിച്ചറിവുണു്ടായി. തിരുവനന്തപുരത്തെ ഏ. കേ. ജി. സെ൯റ്ററിനു് മൊത്തത്തിലുള്ളതിനേക്കാളു് ബുദ്ധി കേരളത്തിനും കേരളമാകെ പട൪ന്നുകിടക്കുന്ന പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുംകൂടിയുണു്ടെന്നു് ചരിത്രത്തിലാദ്യമായി ആ ന്യൂനപക്ഷത്തിനു് സമസ്സു്താന്ധകാരത്തിലു് ഒരു മിന്നലു്പ്പിണരിലെന്നപോലെ വെളിവുണു്ടായി. കേരളത്തിനു് ഈ പാ൪ട്ടിയെ വേണം, പക്ഷേ ഈ നേതൃത്വത്തിനെ വേണു്ട. അതിനുള്ള ഗ്രാ൯ഡു് സു്ക്കീമാണു് ഈ തെരഞ്ഞെടുപ്പിലു് കേരളത്തിലു് അരങ്ങേറിയതെന്നു് അവ൪ക്കു് അപ്പോഴും മനസ്സിലായില്ല. കാരണം അങ്ങനെയൊരു ഗ്രാ൯ഡു് മാസ്സു്റ്ററെയും അവ൪ രംഗത്തു് കണു്ടില്ല. വാട്ടു്സ്സാപ്പും ഫേസ്സു്ബുക്കും ലോക ഗ്രാ൯ഡു് മാസ്സു്റ്റേഴു്സ്സാണെന്നു് ചിന്തിക്കാനുള്ള പ്രായമവ൪ക്കായിട്ടില്ല.


Article Title Image By Sasint. Graphics: Adobe SP.

5

ഒരു തെളിവുപോലുമവശേഷിപ്പിക്കാതെ ഇത്രയും ഫലപ്രദമായി ഒരു ദീ൪ഘകാലതന്ത്രവും അതിനെ ആരോഗ്യകരമായി നിലനി൪ത്താനും പാളിപ്പോകാതെ വിജയിപ്പിക്കാനുമുപയുക്തമായ മാറിമാറിവരുന്ന ഹ്രസ്വകാലയടവുകളും തികഞ്ഞ ഒളിപ്പോരാളികളെപ്പോലെ പയറ്റുകമാത്രമല്ല അവയെല്ലാം ആശയവിനിമയത്തിലൂടെ കൈമാറ്റംചെയു്തു് ജനങ്ങളിലേക്കെത്തിക്കുകകൂടിച്ചെയു്ത കേരളത്തിലുടനീളമുള്ള ഈ പ്രാദേശിക സഖാക്കളു് അടുത്തുവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഇതുതന്നെ ചെയ്യുകയില്ലേ എന്ന ആശങ്കയോടെ അവരാ ഗൃഹസന്ദ൪ശ്ശനപരിപാടി അവസാനിപ്പിച്ചു. (നേതൃത്വം അതിനകം പൂ൪ണ്ണമായും മാറിയില്ലെങ്കിലു് അവരും ജനങ്ങളുംകൂടിച്ചേ൪ന്നു് വീണു്ടും കൃത്യം അതുതന്നെചെയ്യും. എന്നിട്ടു് ആ ഒളിപ്പോ൪ത്തരംഗം അവസാനിച്ചുവെന്ന മരീചിക താതു്ക്കാലികമായി സൃഷ്ടിക്കാനായി അതിനുമുമ്പു് ഏതാനും ഉപതെരഞ്ഞെടുപ്പുകളിലു് അവ൪ വിജയിപ്പിക്കുകയും ചെയ്യും).

6

ചരിത്രത്തിലാദ്യമായി നേതാക്കളുടെ കേരളം മുഴുവനുമുള്ള ഈ ഗൃഹസന്ദ൪ശ്ശനപരിപാടി അവസാനിപ്പിച്ചതിനുശേഷം നാട്ടുകാരോടൊപ്പംചേ൪ന്നു് പ്രവ൪ത്തക൪ ചതിച്ചതാണെന്ന പൂ൪ണ്ണ തിരിച്ചറിവി൯റ്റെ നീറ്റലു് ഉള്ളിലമ൪ത്തിക്കൊണു്ടു് മുഖത്തു് ചിരിയോടെതന്നെ അവരാ ഭവനപരിശോധനാ പരിപാടിക്കു് പരിസമാപു്തികുറിച്ചു. എന്നിട്ടു് ഓരോ ജില്ലാക്കമ്മിറ്റിയുംമുതലു് താഴോട്ടുള്ള കമ്മിറ്റികളു്വരെയുള്ള ഈ തെരഞ്ഞെടുപ്പുപരാജയത്തിലെ പ്രതികളായ പ്രേമഭാജനങ്ങളെക്കൊണു്ടു് പരാജയകാരണറിപ്പോ൪ട്ടുകളു് എഴുതിച്ചുവാങ്ങിച്ചു. എന്നിട്ടു് അവരെയെല്ലാം തതു്സ്ഥാനങ്ങളിലിരുത്തി വ൪ഷങ്ങളോളം പരിപാലിച്ച അവരുടെ സു്പോണു്സ്സറും മെ൯റ്ററും പ്രൊട്ടക്ടറുമായ പാ൪ട്ടിസെക്രട്ടറി ആ റിപ്പോ൪ട്ടുകളെല്ലാം എടുത്തുകൊണു്ടുപോയി ക്രോഡീകരിച്ചു് 2019 ആഗസ്സു്റ്റു് മദ്ധ്യത്തിലു് സംസ്ഥാനക്കമ്മിറ്റിയുടെ ആറുദിവസംനീളുന്ന രഹസ്യച൪ച്ചക്കായി വെച്ചു. ആ തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെ സ്ഥാനാ൪ത്ഥിമോഹികളെ വീതംവെച്ചെടുക്കുന്നതിനുപോലും ആറുദിവസത്തെ ച൪ച്ച വേണു്ടിവന്നില്ല. ഈ ആറുദിവസച൪ച്ചയുടെ ആത്യന്തികലക്ഷൃമെന്തെന്നാലു്- പരാജയകാരണക്കാരനായ പാ൪ട്ടിസെക്രട്ടറിയേയും സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റികളിലും ഏരിയാക്കമ്മിറ്റികളിലുള്ള അയാളുടെ സംഘത്തെയും രാജിവെക്കുന്നതിലു്നിന്നും എങ്ങനെ രക്ഷിക്കാം!

7

നിസ്സംശയം പറയാം, ഇതു് കേരളത്തിലെ സമ്പന്നമുതലാളിത്തവ൪ഗ്ഗവും കേരളത്തിലെ ദരിദ്രജനകോടികളുംതമ്മിലുള്ള യുദ്ധമാണു്. കോ൪പ്പറേറ്റു് ബോ൪ഡു്റൂമുകളിലെ ബുദ്ധിയും കടവരാന്തകളിലെ ബുദ്ധിയും തമ്മിലുള്ള കൈകോ൪ക്കലാണു്. കോ൪പ്പറേറ്റു് ബോ൪ഡു്റൂമുകളു്ക്കകത്തു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് നലു്കാ൯ ഏതാനും ഡസ്സ൯ വോട്ടുകളേയുള്ളൂ. അതുകൊണു്ടു് ഒരു തെരഞ്ഞെടുപ്പിലു് വിജയിച്ചു് അവരെമാത്രം സഹായിക്കാനും നിലനി൪ത്താനുമുള്ള ഒരു ഗവണു്മെ൯റ്റുണു്ടാക്കാ൯ കഴിയില്ല. കടവരാന്തകളിലു് ലക്ഷക്കണക്കിനു് വോട്ടുകളാണുള്ളതു്. അതാണിപ്പോളു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് നഷ്ടപ്പെട്ടതു്. അതു് ശബരിമലയോ പിണറായി വിജയ൯റ്റെ ഭരണവീഴു്ച്ചയോ കാരണമല്ല, പാ൪ട്ടിസെക്രട്ടറിയോടും സംഘത്തോടുമുള്ള ജനങ്ങളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും പകകാരണമാണു്. ഇപ്പോഴാണെങ്കിലു് പാ൪ട്ടിസ്ഥാനങ്ങളിലു്നിന്നുമവ൪ രാജിവെച്ചാലു്മതി. അസ്സംബു്ളി തെരഞ്ഞെടുപ്പു് കഴിയുമ്പോളു് പാ൪ട്ടിയിലു്നിന്നുതന്നെ രാജിവെക്കേണു്ടിവരും- ബീജേപ്പീയുടെ സഹായത്തോടെ തെരഞ്ഞെടുപ്പുകൃത്രിമംനടത്താ൯ ഇറങ്ങിയില്ലെങ്കിലു്.
 
Article Title Image By Motlan Cuoi2018. Graphics: Adobe SP.

8

യഥാ൪ത്ഥത്തിലു് 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് കേരളത്തിലു് നടന്നതു് എന്താണു്?

കേരളത്തിലിനി എം. വി. രാഘവ൯മാരും ടി. പി. ചന്ദ്രശേഖര൯മാരും ഉണു്ടാവുകയില്ല. കാരണം, അവരെപ്പോലെ പരസ്യമായി എതിരഭിപ്രായവും വിമ൪ശ്ശനവും പറഞ്ഞിട്ടിനി കാര്യമില്ലെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സഖാക്കളു് മനസ്സിലാക്കിയിരിക്കുന്നു. പറഞ്ഞാലു് പാ൪ട്ടിക്കു് പുറത്താവാമെന്നേയുള്ളൂ, പാ൪ട്ടിയൊട്ടു് നന്നാവുകയുമില്ല. അതുകൊണു്ടു് കാലത്തി൯റ്റെ വള൪ച്ചക്കൊപ്പിച്ചു് അവരൊരു പുതിയമാ൪ഗ്ഗം കണു്ടുപിടിച്ചു: അവരൊരിക്കലും പാ൪ട്ടിക്കു് പുറത്തുപോവുകയില്ല. നേതാക്ക൯മാ൪ വേണമെങ്കിലു് പുറത്തുപോകട്ടെ! തെരഞ്ഞെടുപ്പഭ്യാസങ്ങളും ഏതാനും ഒണക്ക പ്രകടനങ്ങളും ധ൪ണ്ണകളും പ്രസു്താവനകളുംമാത്രം പാ൪ട്ടിപ്പരിപാടികളായുള്ള പാ൪ട്ടിക്കു് തെരഞ്ഞെടുപ്പുകളിലു് ദയനീയമായി തോറ്റാലു് നേതാക്ക൯മാരെ പാ൪ട്ടിക്കു് പുറത്തുപോകാ൯ നി൪ബ്ബന്ധിക്കേണു്ടിവരുമല്ലോ. അവിടെയാണവ൪, ആപ്പ്രവ൪ത്തക൪, ഊന്നിയതു്.

ബീജേപ്പീയുടെ തെരഞ്ഞെടുപ്പുകൃത്രിമങ്ങളു് കാരണമാണെങ്കിലും, ജയിച്ച കോണു്ഗ്രസ്സിനു് തോറ്റ കോണു്ഗ്രസ്സി൯റ്റെ സ്ഥാനംമാത്രം ലഭിച്ചതിനാലു്, ടെക്കു്നോളജിയിലൂടെയുള്ള ഇത്തരമൊരട്ടിമറി മു൯കൂട്ടിക്കണു്ടു് തടയുന്നതിലു് 2019ലു് പരാജയപ്പെട്ട കോണു്ഗ്രസ്സു് പ്രസിഡ൯റ്റു് ശ്രീ. രാഹുലു് ഗാന്ധി പാ൪ട്ടിപ്പ്രസിഡ൯റ്റുപദം സ്വയം രാജിവെച്ചൊഴിഞ്ഞില്ലേ? കനത്ത പരാജയം സമ്മാനിച്ചു് ഇതുപോലൊരവസ്ഥ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഉണു്ടാക്കുന്ന സാഹചര്യമാണു് കേരളംമുഴുവനുമുള്ള അസംതൃപു്തരും എന്നാലു് ആത്മാ൪ത്ഥതയുള്ളവരുമായ പ്രാദേശികസഖാക്കളു് മു൯കൂട്ടി വിഭാവനംചെയു്തതു്. ജനം ഇക്കാര്യത്തിലു് അവരോടു് പൂ൪ണ്ണമായി സഹകരിക്കുകയുംചെയു്തു: പത്തൊമ്പതു് സീറ്റിലും തോലു്പ്പിച്ചു. ഇതി൯റ്റെ പിന്നിലു് സംഘടിതനീക്കങ്ങളോ ഒരു പൊതുനേതൃത്വംതന്നെയുമോ ഉണു്ടായിരുന്നില്ല. ഏകദേശം ഇപ്രകാരമാണു് അതു് സംഭവിച്ചതു്:

9

“ജയാ, നിന്നെ കൊറേനാളായി ഇവിടേന്നും അങ്ങന കാണണില്ലല്ലു്...നീ ഇപ്പം കമ്മിറ്റീലൊന്നുമില്ലേ സഖാവേ?”

“ചേട്ടാ, കമ്മറ്റിയൊക്കെ അവരു് പിടിച്ചെടുത്തു. പാനലായിരുന്നു. എതി൪ത്താലു് പിന്നീടവരു് നോക്കിവെച്ചു് ശരിപ്പെടുത്തും. അതുകൊണു്ടു് ഞങ്ങളൊന്നും പറഞ്ഞില്ല. നമ്മളൊന്നും പാനലിലില്ലായിരുന്നു. എല്ലാം അവരുടെ ആളുകളു്.”

“നമ്മള വീട്ടുകാരു് എപ്പഴും പറയും, ഇപ്പഴു് ജയനേന്നും പാ൪ട്ടീംകൊണു്ടു് കാണാനില്ലല്ലോന്നു്. നി൯റ്റടുത്തു് പ്രത്യേക സു്നേഹമാ. അതു് വേറൊന്നും കൊണു്ടല്ല, നി൯റ്റമ്മേം അവളും ഒന്നിച്ചു് ഒന്നാം ക്ലാസ്സുമുതലു് ഒരുമിച്ചു് പഠിച്ചേല്ലേ.”

“ഇന്നാളു് പിരിവിനു് വന്നപ്പം ഞാ൯ ചേച്ചീന്നു് വിളിച്ചുപോയി. കൊറേനേരം സൂക്ഷിച്ചുനോക്കി. പിന്നെന്തോ, ഒന്നും പറഞ്ഞില്ല.”

“അതു് മീ൯വായു്ക്കാ൯ കൊടുക്കണ പൈസ്സ ബാക്കി എത്രേണു്ടെങ്കിലും അവളു് പോണീലിട്ടു്വെക്കും, ജയ൯ ബക്കറ്റുംകൊണു്ടുവരുമ്പം കൊടുക്കാനെന്നു്! നമ്മള ചെറുക്ക൯ ചോദിച്ചാപ്പോലും കൊടുക്കൂല്ല.” “അപ്പം ഈ തെരഞ്ഞെടുപ്പിനെങ്ങനേണു്? നമ്മളു് സ്ഥിരം വോട്ടാണെന്നറിയാല്ലോ.”

“അതു്, ഇപ്പഴൊരു പ്രശു്നമുണു്ടു് ചേട്ടാ. ഇതോടെ പാ൪ട്ടി തീരും. പാ൪ട്ടിതീ൪ന്നാലു് ഞങ്ങളുപിന്നെ എവിടെപ്പോകും? ഇലക്ഷ൯ വ൪ക്കിനു് ചെലപ്പം ഞാനുംകൂടിവന്നു് പലതും പറയും. ഞങ്ങളു്ക്കു് വന്നല്ലേ പറ്റൂ. അല്ലെങ്കീ വെളീലാക്കും. ഞങ്ങള നിരീക്ഷിക്കാ൯തന്ന ആളുണു്ടു്.”

“അതാരു്?”

“പേരൊന്നും പറേണതു് ശരിയല്ല. പറഞ്ഞാ ചെലപ്പം ചേട്ട൯ചെന്നവ൯റ്റെ കൊങ്ങക്കുപിടിക്കും. അതോടെ എല്ലാം കുഴപ്പമാവും. ഇലക്ഷ൯ ടൈമാണു്.

“എന്നാലും നീ ആരെന്നുപറ.”

“നമ്മള സരോന്നീര മോ൯.”

“അവനൊക്കെ ഇന്നാളല്ലേ പാ൪ട്ടീലു് വന്നേ?”

“ആ, അവനാ ഇപ്പം ബ്രാഞു്ചു്.”

“പിന്നെ ഇപ്പം എന്തരു് ചെയ്യും?”

“ചേട്ടനൊരു കാര്യം ചെയ്യു്. ഇലയു്ക്കു് കേടില്ല, മുള്ളിനേ കേടുള്ളൂ, അങ്ങനെയൊരു വഴിയൊണു്ടു്. ഞാ൯ വാട്ടു്സ്സാപ്പീന്നു് അറിഞ്ഞേണു്. ഇപ്പച്ചേട്ട൯ പാ൪ട്ടിക്കു് വോട്ടുചെയ്യണു്ടന്നു് പറഞ്ഞാ അതു് പറേണതു് ഒരിക്കലും ശരിയല്ല. പക്ഷേ ചേട്ട൯ ബീജേപ്പീക്കു് വോട്ടു് ചെയ്യല്ലു്.”

10

കേരളമതു് അക്ഷരംപ്രതി അനുസരിച്ചു. അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും വോട്ടുചെയു്തില്ല, ബീജേപ്പീക്കും വോട്ടുചെയു്തില്ല, അവ൪ ഒന്നടങ്കം കോണു്ഗ്രസ്സിനു് വോട്ടുചെയു്തു. കേരളത്തിലെ ഓരോ ഗ്രാമവും പട്ടണവും നഗരവും അവരുടെ അരുമസഖാക്കളുടെ വാക്കുകളു് അക്ഷരംപ്രതി അനുസരിച്ചു. ഇരുപതിലു് പത്തൊമ്പതുസീറ്റും കോണു്ഗ്രസ്സു് കൊണു്ടുപോയി. കോണു്ഗ്രസ്സുപോലും ഞെട്ടിപ്പോയി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കൊഞ്ഞാണ൯മാ൪ തെരഞ്ഞെടുപ്പിലു്ത്തോറ്റതി൯റ്റെ കാരണം കണു്ടുപിടിക്കാ൯ റോട്ടിലിറങ്ങിനടന്നു, വീടുകയറിനടന്നു, ഇപ്പോഴും നടക്കുന്നു!


Article Title Image By Markus Spiske. Graphics: Adobe SP.

11

മലയാളത്തിലെ ഏറ്റവുംനല്ലയൊരു സാഹിത്യശാഖയാണു് മാ൪കു്സ്സിസ്സു്റ്റു് സൈദ്ധാന്തിക വിമ൪ശ്ശനസാഹിത്യം. ഇതിലു്ക്കൂടുതലും അന്തരീക്ഷത്തിലു് ലയിച്ചുമാഞ്ഞുപോയെങ്കിലും ജനമനസ്സുകളിലു് ഇടംപിടിച്ച പ്രസംഗങ്ങളാണു്, പുസു്തകങ്ങളല്ല. ഈ സാഹിത്യത്തെ വള൪ത്തിയതും പട൪ത്തിയതും സഖാവു്. ആ൪. എം. പരമേശ്വര൯, സഖാവു്. സി. കെ. സീതാറാം, സഖാവു്. എം. വി. രാഘവ൯ എന്നിവരായിരുന്നു. മറ്റുജില്ലകളിലും ഇത്തരമാളു്ക്കാ൪ കണു്ടേക്കാം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി ഒരുകാലത്തു് വേദികളെയും ജനമനസ്സുകളെയും പ്രസംഗത്തിലൂടെ കീഴടക്കിയ ഇവ൪ പാ൪ട്ടിവിട്ടപ്പോളു് നടത്തിയ പ്രസംഗങ്ങളാണു് പ്രഖ്യാതമായതും നേരത്തേപറഞ്ഞ മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ സൈദ്ധാന്തിക വിമ൪ശ്ശനസാഹിത്യമായി പരിണമിച്ചതും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സൈദ്ധാന്തികവീഴു്ച്ചകളു് ഇവരുടെ വായിലു്നിന്നും വായു്ക്കുരുചിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെ ശ്വാസംപിടിച്ചുനിന്നു് കേട്ടു. ഒരുകാര്യം പ്രത്യേകം പറഞ്ഞുകൊള്ളട്ടെ: 'അവനെ കല്ലെറിയുക' എന്നാക്ക്രോശിക്കുന്ന പാ൪ട്ടിക്കുള്ളിലെ വിദ്യാഭ്യാസമില്ലാത്ത മൂഢവ൪ഗ്ഗമൊഴികെ മറ്റുള്ളവരെല്ലാം ഇത്തരം സൈദ്ധാന്തിക വിശകലന-വിമ൪ശ്ശനപ്പ്രസംഗങ്ങളിലു് അങ്ങേയറ്റം ആകൃഷ്ടരാണു് സ്വതവേയുള്ളിലുള്ള വിപ്ലവാഭിവാഞു്ഛകാരണം. ഓരോ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൯റ്റെ ഉള്ളിലും ഓരോ റിബലുണു്ടെന്നുള്ള സിദ്ധാന്തലിലാണവരൂന്നിയതു്. ആ പ്രാസംഗികരുടെ കാലം കഴിഞ്ഞുപോയെങ്കിലും ഇ൯റ്റ൪നെറ്റിലു് ആ കാലം വരികയാണു്. അതനുസരിച്ചു് സഖാക്കളു് ശരിയായയൊരു ക൪മ്മപാതയിലേക്കു് ജനങ്ങളെയുംകൊണു്ടു് നീങ്ങിത്തുടങ്ങിയിരിക്കുകയുമാണു്. കാര്യങ്ങളു് വിദ്യാഭ്യാസമില്ലാത്ത നേതാക്ക൯മാരുടെ കൈയ്യിലു്നിന്നും കൈവിട്ടുപോയെന്ന൪ത്ഥം!

12

ജയ൯ വാട്ടു്സ്സാപ്പിനെക്കുറിച്ചു് പറഞ്ഞതിലു് സത്യമുണു്ടോ? ഉണു്ടു്. വാട്ടു്സ്സാപ്പിനുമാത്രമല്ല ഫേസ്സു്ബുക്കിനും പങ്കുണു്ടു് പാ൪ട്ടിയുടെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുതോലു്വിയിലു്. അതുതന്നെയാണു് വിവരമുള്ള പാ൪ട്ടിവൃത്തങ്ങളുടെ വിലയിരുത്തലും. വാട്ടു്സ്സാപ്പും ഫേസ്സു്ബുക്കും ഒരേ കമ്പനിയുടെതന്നെയാണെന്നോ൪ക്കുക. ഫേസ്സു്ബുക്കിലു് താരതമ്യേന നി൪ദ്ദോഷവും സില്ലിയുമായ കാര്യങ്ങളാണു് വരുന്നതെങ്കിലും ചിലപ്പോഴൊക്കെ വളരെ ഗൗരവമാ൪ന്ന രാഷ്ട്രീയവിഷയങ്ങളെ വളരെ സരസമായി കൈകാര്യംചെയ്യുന്ന ലേഖനങ്ങളും വരാറുണു്ടു്. ഇതിലു് ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കാര്യമായ വീഴു്ച്ചകളെ പ്രതിപാദിക്കുന്നവ തെരഞ്ഞുപിടിച്ചു് കുറച്ചുപേ൪ ഒരു ടീംപോലെ വ൪ക്കുചെയു്തു് തെരഞ്ഞെടുപ്പുകാലത്തു് വാട്ടു്സ്സാപ്പിലു് ഷെയ൪ചെയു്തു. ഗവണു്മെ൯റ്റിനെതിരെയുള്ള വിഷയങ്ങളു് കൈകാര്യംചെയ്യുന്ന മാധ്യമപ്പ്രവ൪ത്തകരുടെ ഒരു യൂണിയ൯ കൈകാര്യംചെയ്യുന്നപോലെത്തന്നെ വളരെ കാര്യക്ഷമമായി കാര്യങ്ങളു് നടന്നുവെന്നാണു് ശ്രുതി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റു് ഡിജിറ്റലു് പ്രതിരോധത്തിനും പ്രചാരണത്തിനുമായി വ൯ശമ്പളംകൊടുത്തു് പുറത്തുനിന്നും ഇറക്കുമതിചെയു്തുവെച്ചിരിക്കുന്ന വ്യാജവിദഗു്ദ്ധ൯മാ൪ക്കു് ഇങ്ങനെയൊരു അണു്ട൪ക്കറ൯റ്റു് വോട്ടുബാങ്കുകളെ കടപുഴക്കിയെറിഞ്ഞുകൊണു്ടു് കടന്നുപോകുന്നതു് തിരിച്ചറിയാ൯പോലുമായില്ല, പിന്നെയല്ലേ പ്രതിരോധിക്കുന്നതു്! ഒന്നു് ഇരുന്നൂറും ഇരുന്നൂറു് രണു്ടുലക്ഷവുമായി പടരുന്ന വാട്ടു്സ്സാപ്പി൯റ്റെയാ പ്രസിദ്ധമായ മാത്തമാറ്റിക്കലു് പ്രോഗ്രഷ൯ അലു്ഗരിതം ഓ൪മ്മയുണു്ടല്ലോ. ചുരുക്കിപ്പറഞ്ഞാലു് ബീജേപ്പീക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഒരിക്കലും വോട്ടുചെയു്തുപോകരുതെന്നു് ധ്വനിപ്പിക്കുന്ന ആ ലേഖനങ്ങളു് അങ്ങനെ കേരളംമുഴുവ൯ വായിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രാകൃതയുഗത്തിലു്ക്കഴിയുന്ന സംസ്ഥാനനേതൃത്വംമാത്രം വായിച്ചില്ല, അവരതു് അറിഞ്ഞതുപോലുമില്ല. ഇന്നു് സ്വന്തം മൊബൈലു്ഫോണിലു് ഇ൯റ്റ൪നെറ്റും വാട്ടു്സ്സാപ്പും ഫേസ്സു്ബുക്കുമില്ലാത്ത ഏതു് കുഞ്ഞിരിക്കുന്നു കേരളത്തിലു്? നേതാക്ക൯മാ൪ കരുതിയതു് അണികളും ജനങ്ങളും 'മൊബൈലു് ഫോണിലു് കുത്തിക്കൊ'ണു്ടിരിക്കുന്നുവെന്നാണു്! അവ൪ ഈ ലേഖനങ്ങളു് വായിച്ചുകൊണു്ടിരിക്കുകയായിരുന്നു. അങ്ങനെ കോണു്ഗ്രസ്സു് ജയിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോറ്റു; പാ൪ട്ടിപ്പ്രവ൪ത്തകരും ജനങ്ങളും വിജയിച്ചു.

13

ഫേസ്സു്ബുക്കിനു് പൈസ്സകൊടുക്കുകയാണെങ്കിലു് അവ൪ ഗവണു്മെ൯റ്റി൯റ്റെ ശുഷു്ക്കപ്പോസ്സു്റ്റുകളു് ആയിരമോ അയ്യായിരമോ പതിനായിരമോ ആളുകളിലെത്തിച്ചേക്കും, കാരണം അതിനുള്ള അഡ്വ൪ട്ടൈസിംഗു് സു്ക്കീമുകളു് അവ൪ക്കുണു്ടു്. പക്ഷേ പണംവാങ്ങാതെതന്നെ ക്വാളിറ്റിപ്പോസ്സു്റ്റുകളു് വാട്ടു്സ്സാപ്പിലൂടെ അതിനേക്കാളു്ക്കൂടുതലു് ആളുകളിലു് അവ൪ എത്തിക്കാതിരിക്കുന്നതെങ്ങനെ? പാ൪ട്ടിയാപ്പീസ്സുകളിലിരുന്നു് ഒണു്ടാക്കിവിടുന്നതും പാ൪ട്ടിക്കാരും പാ൪ട്ടികൊണു്ടു് പ്രയോജനമുള്ളവരുമായ പലവിധയാളുകളു് ഷെയ൪ചെയ്യുന്നതുമായ പാതാണിപ്പോസ്സു്റ്റുകളു്കൊണു്ടു് ഫേസ്സു്ബുക്കുനിറയുകയും ക്വാളിറ്റിപ്പോസ്സു്റ്റുകളു് കുറയുകയുംചെയു്താലു് ഫേസ്സു്ബുക്കുപിന്നെങ്ങനെ പിടിച്ചുനിലു്ക്കും? മറ്റു് സാമൂഹ്യമാധ്യമഭീമ൯മാരായ ലിങ്കു്ഡു്-ഇന്നി൯റ്റെയും ട്വിറ്ററി൯റ്റെയുംമുമ്പിലു് എന്തോന്നെടുത്തിട്ടുകാണിക്കും- പിണറായി വിജയ൯റ്റെ പടംവെച്ചു് ചുവപ്പിലു്ക്കുളിപ്പിച്ചു് അടിച്ചിറക്കുന്ന സാധനങ്ങളോ? അതുകൊണു്ടു പോസ്സു്റ്റുകളുടെ കാര്യത്തിലു് അവ൪ക്കുള്ള ക്വാളിറ്റി ഓറിയ൯റ്റേഷ൯ അവ൪ക്കൊഴിവാക്കാനാവില്ല.

അമേരിക്കമുതലു് റഷ്യവരെ ദേശീയതെരഞ്ഞെടുപ്പുകളിലു് ഇന്നത്തെയൊരു മു൯നിര തെരഞ്ഞെടുപ്പുപ്രചാരണമാധ്യമമായി പ്രവ൪ത്തിക്കുന്ന ഈ ലോകസാമൂഹ്യമാധ്യമഭീമ൯മാ൪ക്കു് ഈ രീതിയിലു് പ്രാദേശികവും ചെറുതുമായ കേരളത്തിലെയൊരു തെരഞ്ഞെടുപ്പിലെ മുഖ്യ ആശയധാരകളെ വഴിതിരിച്ചുവിടുന്നതു് എത്രയോ നിസ്സാരമല്ലേ? ഇവിടെ സംഭവിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ‘വിദഗു്ദ്ധ൯മാ൪’ വളരെ ബാലിശമായി തങ്ങളിടുന്ന ബാലിശപ്പോസ്സു്റ്റുകളു്ക്കു് നിമിഷനേരംകൊണു്ടു് വന്നുനിറയുന്ന ലൈക്കുകളും ഷെയറുകളുംനോക്കി നി൪വൃതിക്കൊണു്ടുകൊണു്ടു് ഇരുന്നു എന്നതാണു്. ആളനക്കമില്ലാതെകിടക്കുന്ന പോസ്സു്റ്റുകളു് മറ്റു് പ്ലാറ്റുഫോമുകളിലു് രഹസ്യമായി ഷെയ൪ചെയ്യപ്പെടുന്നതും അപ്രതീക്ഷിതമേഖലകളിലേക്കു് പടരുന്നതും അവ൪ കണു്ടില്ല- തെരഞ്ഞെടുപ്പുകളിലു് സാമൂഹ്യമാധ്യമങ്ങളുടെയാ പ്രഖ്യാതമായ സ്വാധീനം ചെലുത്തിക്കൊണു്ടു്.

14

മുതലാളിമാ൪ പിന്തിരിപ്പ൯മാരായ നേതാക്കളിലൂടെ പാ൪ട്ടിക്കമ്മിറ്റികളെ ഹൈജാക്കു് ചെയു്തു. കേരളം പാ൪ട്ടിപ്പ്രവ൪ത്തകരിലൂടെ പാ൪ട്ടിയെത്തന്നെ ഹൈജാക്കുചെയു്തു. അവ൪ ലക്ഷൃംവെക്കുന്നതു് അതുതന്നെയാണു്- പാ൪ട്ടി സെക്രട്ടറിയെയും അയാളുടെ പ്രേമഭാജങ്ങളെമാത്രം കുത്തിനിറച്ചുവെച്ചിരിക്കുന്ന സംസ്ഥാനക്കമ്മിറ്റികളു്മുതലു് ജില്ലാക്കമ്മിറ്റികളും ലോക്കലു്ക്കമ്മിറ്റികളും ബ്രാഞു്ചുകമ്മിറ്റികളുംവരെയുള്ള മുഴുവ൯കമ്മിറ്റികളും പിരിച്ചുവിട്ടു് സീനിയാറിറ്റിമാത്രം അടിസ്ഥാനപ്പെടുത്തി കമ്മിറ്റികളുണു്ടാക്കട്ടെ. അപ്പോളു് കേരളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തിരികെക്കൊടുക്കും, കാരണം ഈ പാ൪ട്ടിയെ ജനങ്ങളു്ക്കാവശ്യമുണു്ടു്. ശബരിമല ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ഒരു വിഷയമേ ആയിരുന്നില്ലെന്നും അതിലു് പാ൪ട്ടിയുടെ നിലപാടു് തികച്ചും ശരിതന്നെയായിരുന്നെന്നും കേരളത്തിലെ മുഴുവ൯സഖാക്കളു്ക്കുമറിയാം. തെരഞ്ഞെടുപ്പുഫലമറിഞ്ഞ ആ നിമിഷം ഇതിനുമുഴുവ൯ കാരണക്കാരനായ ആ പാ൪ട്ടിസെക്രട്ടറി രാജിവെച്ചു് പാ൪ട്ടിയിലു്നിന്നുതന്നെ പുറത്തുപോകാതെ, ഭരണാധികാരത്തോടൊട്ടി ആ കസ്സേരയിലു്ത്തന്നെ തൂങ്ങിപ്പിടിച്ചുകിടക്കാ൯വേണു്ടി, കാര്യങ്ങളു് ഒരുവിധം നേരായി സ്വയം വിലയിരുത്തിത്തുടങ്ങിയിരിക്കുന്ന സഖാക്കളെ വീണു്ടും വഴിതെറ്റിക്കാ൯വേണു്ടി തിയറികളുംകൊണു്ടു് ഇറങ്ങിയിരിക്കുകയാണെന്നു് തിരിച്ചറിയാത്ത ഒരു പാ൪ട്ടിപ്പ്രവ൪ത്തക൯പോലുമിന്നു് കേരളത്തിലില്ല.

Written/First published on: 04 September 2019


Article Title Image By Skeeze. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

No comments:

Post a Comment