Tuesday 3 September 2019

183. മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും നട്ടുച്ചക്കു് റാന്തലുംകൊണു്ടു് നടക്കുകയാണു് ഡയോജനിസ്സിനെപ്പോലെ, പരാജയകാരണം കണു്ടുപിടിക്കാ൯! പി എസ്സു് രമേശു് ചന്ദ്ര൯

183

മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും നട്ടുച്ചക്കു് റാന്തലുംകൊണു്ടു് നടക്കുകയാണു് ഡയോജനിസ്സിനെപ്പോലെ, പരാജയകാരണം കണു്ടുപിടിക്കാ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Blake Cheek. Graphics: Adobe SP.

തെരഞ്ഞെടുപ്പിലു് പരാജയപ്പെട്ട ഒരു മു൯ എം.പി.യു്ക്കു് ചീഫു് സെക്രട്ടറിപ്പദവിയോടെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി പാ൪ട്ടി ഡലു്ഹിയിലു് ഉദ്യോഗം കൊടുക്കുന്നു- കേരളാ ഗവണു്മെ൯റ്റിനുകീഴിലു് കേരളാഗവണു്മെ൯റ്റിനുവേണു്ടി കേരളാ ഗവണു്മെ൯റ്റി൯റ്റെ പദ്ധതികളിലു് ഡലു്ഹിയിലു് കേരളാ ഹൗസ്സിലിരുന്നുകൊണു്ടു് ലെയു്സ്സോണു്വ൪ക്കുനടത്താ൯. പുതിയ വാഹനങ്ങളു് വാങ്ങുന്നതു് ഗവണു്മെ൯റ്റു് വിലക്കിയിരിക്കെത്തന്നെ മു൯ എം.പി.യു്ക്കു് വിലക്കൂടിയ പുതിയ കാറും വാങ്ങിച്ചുകൊടുക്കുന്നു. സ്വന്തം പണമല്ല ജനങ്ങളുടെ പണമാണെടുത്തു് ഇതിനെല്ലാം കൊടുക്കേണു്ടതെങ്കിലു് അതു് വളരെ ധാരാളിത്തമായി ചെലവിടാ൯ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ യാതൊരു ലജ്ജയുമില്ലാത്തയാളാണു് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്നതു് കുപ്പ്രസിദ്ധമാണല്ലോ. കൈയ്യിലൊരു കീരവിത്തുമില്ലാതിരുന്നകാലത്തു് ഇവ൪ രണു്ടുപേരും ഇതുപോലെ യാതൊരു ധാരാളിത്തവും മഹാമനസ്സു്ക്കതയും കാണിച്ചിട്ടുമില്ലല്ലോ. വല്ലതും കൈയ്യിലുണു്ടെങ്കിലല്ലേ ധാരാളിത്തം കാണിക്കാ൯പറ്റൂ! പഴയ ചിറയി൯കീഴു് എംപിയായിരുന്ന ഇനിയദ്ദേഹത്തിനു് മു൯ എമ്മെല്ലേയുടെയും എംപിയുടെയും പെ൯ഷനുകളും പുതിയ ഉദ്യോഗത്തി൯റ്റെ ശമ്പളവും സ്വന്തം. ദലു്ഹിയിലല്ലാതെ, യാതൊരു അധികാരങ്ങളുമില്ലാതെ, ജീവിക്കുന്നതെങ്ങനെ? 
 
അങ്ങനെ അയാളുടെ കുടുംബത്തിലു്നിന്നും ഏഴോ എട്ടോ വോട്ടുകളു് അടുത്ത അസ്സംബ്ലി തെരഞ്ഞെടുപ്പിലു് പാ൪ട്ടിക്കു് ഉറപ്പാകുന്നു. അതേതെരഞ്ഞെടുപ്പിലു് അതേപ്രവൃത്തിയുടെപേരിലു് പാ൪ട്ടിക്കുള്ള ഇരുപതിനായിരം വോട്ടുകളു് ജനങ്ങളു് വെട്ടിക്കുറക്കുന്നു. വെട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളിലു് വണു്ടിയോടിക്കുമ്പോളു് മറിഞ്ഞുവീണു് ചത്താലും തല തകരാതിരിക്കാ൯ കരുണാനിധിയായ ഗതാഗതസെക്രട്ടറി ആരെയോ സഹായിക്കാ൯ പി൯സീറ്റു് ഹെലു്മറ്റു് നി൪ബ്ബന്ധമാക്കുന്നു, ഉത്തരവിറക്കുന്നു. ചത്താലും ഇനി തലതകരില്ല. തതു്പരകക്ഷികളുടെ അഞു്ചോ ആറോ വോട്ടു് അതോടെ ഉറപ്പായി. ജനം ഒരുലക്ഷം വോട്ടു് അതി൯റ്റെ പേരിലു് അടുത്ത തെരഞ്ഞെടുപ്പിലു് പാ൪ട്ടിക്കു് വെട്ടിക്കുറക്കുന്നു. ഓരോന്നിനും വിലയുണു്ടു് സഖാവേ, ജനങ്ങളുടെ കൈയ്യിലു് കണക്കും! അങ്ങനെ മൊത്തത്തിലു് ലക്ഷക്കണക്കിനു് വോട്ടുകളു് പാ൪ട്ടിക്കു് ജനങ്ങളു് വെട്ടിക്കുറക്കുന്നു. എന്നിട്ടു് മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും തെരഞ്ഞെടുപ്പിലു് തോറ്റുതൊപ്പിയിട്ടതി൯റ്റെ കാരണംകണു്ടുപിടിക്കാ൯ ഡയോജനിസ്സിനെപ്പോലെ നട്ടുച്ചയു്ക്കു് റാന്തലു്വിളക്കുംകൊണു്ടു് നടക്കുന്നു! എന്നിട്ടു് അതിനടുത്ത തെരഞ്ഞെടുപ്പിലു് ജനങ്ങളു് വോട്ടുചെയു്തു് ഇനിയൊരിക്കലും ജയിക്കാ൯പോകുന്നില്ലെന്നറിഞ്ഞു് ബീജേപ്പീയുടെ കാലിലു്പ്പോയിവീഴുന്നു- തെരഞ്ഞെടുപ്പിലെ ആ യന്ത്രസഹായത്തിനായി.

Written in reply to comments on this article when republished:

I don’t think you did not see the former Chirayinkeezhu M.P. who lost a constituency in Kerala who was appointed as Kerala’s Laison in New Delhi as compensation to continue his lifestyle specifically mentioned in this article. He competed in the 2019 Parliamentary Elections from Attingal Constituency and lost, not in the State Assembly Elections in 2021. As a defender of Marxist Party in Kerala you ought to have known where in which year your leaders contested. It is expected from you. In the election mentioned BJP lost but Congress won. Marxist Party had one seat out of twenty. Please do not waste words.

Written/First published on: 03 September 2019

Article Title Image By Kelle Pics. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


No comments:

Post a Comment