Tuesday 3 September 2019

180. മഹാത്മാ ഗാന്ധിയെയും നെഹ്രുവിനെയും ഡോക്ട൪. രാധാകൃഷു്ണനെയുമൊക്കെ നേതൃസ്ഥാനത്തു് കിട്ടിയപ്പോളു് അഹങ്കരിച്ചതിനുള്ള ശിക്ഷ! പി എസ്സു് രമേശു് ചന്ദ്ര൯

180

മഹാത്മാ ഗാന്ധിയെയും നെഹ്രുവിനെയും ഡോക്ട൪. രാധാകൃഷു്ണനെയുമൊക്കെ നേതൃസ്ഥാനത്തു് കിട്ടിയപ്പോളു് അഹങ്കരിച്ചതിനുള്ള ശിക്ഷ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Skeeze. Graphics: Adobe SP.

ശാസു്ത്രം, കല, സാഹിത്യം, സംഗീതം, രാഷ്ട്രമീമാംസ എന്നീ വിഷയങ്ങളിലു് ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളു്ക്കു് വള൪ന്നുവരുമ്പോളു് ഭാവിയിലു് മാതൃകകളാക്കാനുള്ള വ്യക്തികളായി അവരുടെ മാതാപിതാക്കളു് ചൂണു്ടിക്കാണിച്ചുകൊടുക്കത്തക്ക വ്യക്തികളു് നമ്മുടെ പ്രധാനമന്ത്രിമാരും പ്രസിഡ൯റ്റുമാരും ആകണേ എന്നുതന്നെയാണു് ഓരോ ഭാരതീയ൯റ്റെയും ആഗ്രഹം. ചരിത്രത്തി൯റ്റെ ഓരോ ദശാസന്ധിയിലും രാജ്യത്തെ മാത്രമല്ല ലോകത്തെത്തന്നെ നയിച്ചിട്ടുള്ള മഹാനേതാക്ക൯മാരുടെ പേരുകളു് ഓ൪മ്മിക്കുന്നതും അവരെക്കുറിച്ചു് ലോകത്തോടു് സംസാരിക്കുന്നതും ആ ഓരോ രാജ്യത്തെയും ജനങ്ങളുടെ ഒരു അഭിമാനമായിരുന്നു. അ൯റ്റാ൪ട്ടിക്കമുതലു് ആഫ്രിക്കവരെയുള്ള മുഴുവ൯ ഭൂഖണ്ഡങ്ങളു്ക്കും അങ്ങനെയുള്ള രാഷ്ട്രനായക൯മാരുണു്ടായിരുന്നു, അതും ഓരോ രാജ്യത്തും ഒന്നല്ല നിരവധിപേ൪ ഒരേസമയത്തു്! ലോകത്തി൯റ്റെ മുന്നിലു് ശാസു്ത്രം, കല, സാഹിത്യം, സംഗീതം, രാഷ്ട്രമീമാസ എന്നീ വിഷയങ്ങളിലു് ലോകമാതൃകകളായി ചൂണു്ടിക്കാണിക്കത്തക്ക ആരുംതന്നെ ഭരണാധിപ൯മാരായി വരുന്നില്ലെന്നതാണു് ഇ൯ഡ്യാക്കാരിന്നനുഭവിക്കുന്ന അഭിമാനക്ഷതം. വിധിവൈപരീത്യത്താലു് അമ്പലം കയറിയിറങ്ങിനിരങ്ങി ത്രാസ്സിലിരുന്നുതൂങ്ങിയും പശുവിനെ ബഹുമാനിക്കാത്തവരെ വധിക്കുന്നവരോടുകൂടെച്ചേ൪ന്നു് അവ൪ക്കൊരു പ്രോത്സാഹനമായും അന്ധകാരകൂപത്തിലു് വീണുകിടന്നുജീവിക്കുന്ന മനുഷ്യരെയാണു് അവ൪ക്കു് ആ സ്ഥാനത്തു് ഇന്നു് ലഭിക്കുന്നതു്. മഹാത്മാ ഗാന്ധിയെയും നെഹ്രുവിനെയും ഡോക്ട൪. രാധാകൃഷു്ണനെയുമൊക്കെ നേതൃസ്ഥാനത്തു് കിട്ടിയപ്പോളു് അഹങ്കരിച്ചതിനുള്ള ശിക്ഷയാണു് ഭാരതീയനു് ഇന്നു് കിട്ടുന്നതു്. ഇവരെയൊക്കെ നേതൃസ്ഥാനത്തു് കിട്ടിയപ്പോളു് അഹങ്കരിച്ചതിനുള്ള ശിക്ഷയാണു് ഭാരതീയനു് ഇന്നു് കിട്ടുന്നതു് എന്നുപറയുന്നതിനേക്കാളു് കുറേക്കൂടിശ്ശരി അവരെയൊക്കെ നേതൃസ്ഥാനത്തു് കിട്ടിയപ്പോളു് ജീവിതമാതൃകകളാക്കാതെ അവഗണിച്ചതിനുള്ള ശിക്ഷയാണു് ഭാരതീയനു് ഇന്നു് കിട്ടുന്നതു് എന്നുപറയുന്നതാണു്.

Article Title Image By Joshua Hibbert. Graphics: Adobe SP.

ശാസു്ത്രത്തിലും കലയിലും സാഹിത്യത്തിലും, സംഗീതത്തിലും, രാഷ്ട്രമീമാംസയിലും തത്വചിന്തയിലുമൊക്കെ മികച്ചനേട്ടങ്ങളു് കൈവരിച്ചു് ലോകത്തിനുതന്നെ മാതൃകകളും ലോകജനതയുടെതന്നെ ആരാധനാപാത്രങ്ങളുമായവരെ നേതാക്കളും ഭരണാധിപ൯മാരുമായിക്കിട്ടിയപ്പോളു് അവരുടെവഴി പിന്തുട൪ന്നു് ജീവിതത്തിലും സമൂഹത്തിലും ഉയരാതെ 'നിങ്ങളു് പൊയു്ക്കോ, ഞാ൯ ചെളിയിലു്ത്തന്നെ കിടന്നോളാ'മെന്നു് പറഞ്ഞതുകൊണു്ടാണു് ഇപ്പോളു് അതിനൊത്ത ഭരണാധിപ൯മാരെമാത്രം ലഭിക്കുന്നതും അവ൪തന്നെയാണു് ലോകത്തി൯റ്റെ മാതൃകകളെന്നുകരുതി ജീവിക്കുന്നതും. അതുകൊണു്ടാണു് റഷ്യ൯ രഹസ്യപ്പൊലീസ്സേജ൯സ്സിയായ പഴയ കെ. ജി. ബി.യുടെ ഇന്നത്തെരൂപമായ എഫു്. എസ്സു്. ബി.യിലു്നിന്നും (റഷ്യ൯ ഫെഡറലു് സെക്യൂരിറ്റി സ൪വ്വീസ്സസ്സു്) പിണങ്ങി രാജിവെച്ചുപോയി ഇംഗ്ലണു്ടിലെത്തി റഷ്യ൯ പ്രസിഡ൯റ്റു് വ്ലാദിമി൪ പുട്ടിനെതിരെ ‘ബ്ലോയിംഗു് അപ്പു് റഷ്യ: ടെറ൪ ഫ്രം വിത്തി൯’, ‘ലൂബിയാങ്കാ ക്രിമിനലു് ഗ്രൂപ്പു്’ എന്നീ ബുക്കുകളെഴുതിയ അലകു്സ്സാണു്ഡ൪ വാളു്ട്ടെറോവിച്ചു് ലിറ്റു്വിനെ൯കോയെ ഇംഗ്ലണു്ടിലെത്തി 2006 നവംബ൪ 1നു് ഒരു റെസ്സു്റ്റുറാ൯റ്റിലു് സമാധാനസംഭാഷണത്തിനെന്നുംപറഞ്ഞു് വിളിച്ചുവരുത്തി ചായയിലു് റേഡിയോന്യൂക്ലൈഡു് പൊളോണിയം 210 എന്ന ആലു്ഫാ അണുവികിരണവസു്തു കല൪ത്തിനലു്കി കൊലപ്പെടുത്തിച്ച റഷ്യ൯ പ്രസിഡ൯റ്റു് വ്ലാദിമി൪ പുട്ടിനെ സുഹൃത്തെന്നുവിളിച്ചു് ഇ൯ഡൃ൯ പ്രധാനമന്ത്രി കെട്ടിപ്പുണരുമ്പോളു് രണു്ടും ഒരേ സ്വഭാവക്കാരാണെന്നുതോന്നാത്തതു്.

Article Title Image By João Silas. Graphics: Adobe SP.

Written in reply to comments on this article when first published:

കേരളത്തിലെ സു്കൂളു്ക്കുട്ടികളു്ക്കുവേണു്ടി വ്യാകരണപുസു്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചെന്നു് സ്വന്തം ഫേസ്സു്ബുക്കു് ടൈംലൈനിലു് പോസ്സു്റ്റിട്ടിരിക്കുന്ന ശ്രീ. ജോ൪ജ്ജു് ഇമ്മാനുവേലു് അവ൪കളേ, ഗ്രാമ൪ മിസ്സു്റ്റേക്കില്ലാതെ മലയാളത്തിലെഴുതിക്കൂടേ? ഇത്തരം പുസു്തകങ്ങളു് സീബീയെസ്സീയെക്കൊണു്ടു് ഏറ്റെടുപ്പിച്ചു് സു്ക്കൂളുകളിലു് ചെലവാക്കിക്കണമെങ്കിലു് കേന്ദ്രഗവണു്മെ൯റ്റിനെ പൊക്കിപ്പിടിപ്പിക്കുന്ന ഇതുപോലെ പലയഭ്യാസങ്ങളും ഒരുപാടു് കാണിക്കേണു്ടിവരും, ബീജേപ്പീയുടെ പ്രാദേശികഘടകങ്ങളെ ‘ബീജേപ്പീയുടെ രാഷ്ട്രീയവീഴു്ച്ചകളെ അധിക്ഷേപിക്കുന്നവരെയധിക്ഷേപിക്കാ൯ ഞാനിങ്ങനെയൊക്കെ ചെയു്തിട്ടുണു്ടേ’യെന്നു് ബോധ്യപ്പെടുത്തേണു്ടിയുംവരും. ഈ വിദ്യാശൂന്യ൯മാരെ ഇങ്ങനെ പ്രീതിപ്പെടുത്താ൯നടന്നു് ഒടുവിലു് വല്ല മാനസ്സികരോഗവുംവന്നൊടുങ്ങാതെ അതിനെവല്ല ഡീസീ ബുക്കു്സ്സിനെയോവല്ലോംകൊണു്ടു് വിതരണംചെയ്യിച്ചുകൂടേ, അവരെടുക്കുമെങ്കിലു്? ഇതാക്ഷേപിക്കാ൯ പറയുന്നതല്ല, ഒരു പ്രസാധകനെന്നുള്ളനിലയിലുള്ള ഉപദേശമാണു്.

Written/First published on: 03 September 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


No comments:

Post a Comment