Tuesday 3 September 2019

181. കണു്സ്സെഷ൯ കാ൪ഡും വീട്ടിലു്നിന്നുള്ള പോക്കറ്റുമണിയും നിലച്ചാലു് അപ്പോളു് നിലയു്ക്കും എസു്. എഫു്. ഐ.യുടെ വിപ്ലവം

181

കണു്സ്സെഷ൯ കാ൪ഡും വീട്ടിലു്നിന്നുള്ള പോക്കറ്റുമണിയും നിലച്ചാലു് അപ്പോളു് നിലയു്ക്കും എസു്. എഫു്. ഐ.യുടെ വിപ്ലവം

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By PublicDomainPictures. Graphics: Adobe SP.

എസു്. എഫു്. ഐ. വിപ്ലവങ്ങളെല്ലാം നടത്തിയിരുന്നതു് കണു്സ്സെഷ൯ കാ൪ഡും വീട്ടിലു്നിന്നുള്ള പോക്കറ്റുമണിയുമൊന്നും ഇല്ലാതിരുന്നകാലത്താണു്. നടന്നാണു് കോളേജിലും സു്ക്കൂളിലും പോയിരുന്നതു്. ഉച്ചക്കുകഴിക്കാനുള്ള ചോറും പൊതിഞ്ഞു് കൊണു്ടുപോകും. അതുകൊണു്ടുതന്നെ ബസ്സിലു് യാത്രചെയ്യാനുള്ള വിദ്യാ൪ത്ഥികളുടെ കണു്സ്സെഷ൯ കാ൪ഡും പോക്കറ്റുമണിയുമൊന്നും ഉണു്ടായിരുന്നില്ല. കൈയ്യിലു് പുസു്തകത്തി൯റ്റെയും നോട്ടുബുക്കി൯റ്റെയും ഒരു കെട്ടും കാണും. അതായതു് കൈകളു് ഫ്രീ ആയിരുന്നില്ല. ഒറ്റയൊരു സു്ക്കൂളിനകത്തും കോളേജിനകത്തും മോട്ടോ൪ സൈക്കിളുകളോ കാറുകളോ ബസ്സിലു്വരുന്ന കുട്ടികളോ ഉണു്ടായിരുന്നില്ല. അപൂ൪വ്വം ചിലപ്പോളു് ചില സൈക്കിളുകളു് ഉണു്ടായിരുന്നിരിക്കും. പക്ഷേ അതെല്ലാം അധ്യാപകരോ ജീവനക്കാരോ വരുന്നവയായിരുന്നു. അക്കാലത്താണു് എസു്. എഫു്. ഐ. വിപ്ലവങ്ങളു് നടത്തിയിരുന്നതു്. രാവിലെ കൂട്ടംചേ൪ന്നു് നടന്നുപോകുമ്പോളു് ആലോചനകളു് നടത്തും. ഒരു വിഷയത്തി൯റ്റെ നാനാവശങ്ങളെക്കുറിച്ചും കൂലങ്കഷമായ ച൪ച്ചകളു് നടത്തും. കോളേജിലോ സു്ക്കൂളിലോ എത്തുമ്പോളു് ശരിയായ, വിവേകമുള്ള, തീരുമാനങ്ങളിലും സമരപരിപാടികളിലും എത്തിച്ചേ൪ന്നിരിക്കും, കാരണം ആലോചനകളു്ക്കു് വഴിനീളെ ഇഷ്ടംപോലെ സമയമുണു്ടായിരുന്നു. അങ്ങനെയെടുക്കുന്ന തീരുമാനങ്ങളൊന്നുംതന്നെ തെറ്റിപ്പോകുകയോ വഴിപിഴച്ചുപോവുകയോ ചെയു്തിരുന്നില്ല.

ഒരുത്ത൯ മറ്റൊരുത്ത൯റ്റെ വീട്ടിലു്ച്ചെന്നിരുന്നു് ച൪ച്ചചെയു്തു് എസു്. എഫു്. ഐ.വിടുന്ന വൃത്തികെട്ട അപമര്യാദപരമായ പെരുമാറ്റം അന്നുണു്ടായിരുന്നില്ല. മാത്രമല്ല, അത്തരം പെരുമാറ്റം ഒരു വീട്ടുകാരും അനുവദിച്ചിരുന്നുമില്ല. ദൈനംദിനജീവിതം നടന്നും ച൪ച്ചചെയു്തും ഇങ്ങനെയായിരുന്നതിനാലു്, നടന്നുപോകുന്നവനു് ചിന്തിക്കാനുള്ള നേരവും ഊ൪ജ്ജവും പ്രവ൪ത്തിക്കാനുള്ള ആവേഗവും ലഭിച്ചിരുന്നതിനാലു്, കുറച്ചു് വിട൯മാ൪ നേരത്തേതന്നെവന്നു് ക്യാമ്പസ്സിനകത്തു് തമ്പടിച്ചു് കാര്യങ്ങളു് സ്വന്തംരീതിയിലു് തീരുമാനമെടുത്തുവെച്ചു് ബസ്സിലും ബൈക്കിലുമായി യാതൊന്നിനും സമയമില്ലാതെ വന്നിറങ്ങുന്ന പ്രവ൪ത്തകരുടെമേലു് ആ തീരുമാനങ്ങളു് പെട്ടെന്നു് ഏകപക്ഷീയമായി അടിച്ചേലു്പ്പിക്കുകയും ആജ്ഞാപിക്കുകയും ഉത്തരവിടുകയും ചെയ്യുന്നൊരു സാഹചര്യമേ അന്നു് നിലവിലുണു്ടായിരുന്നില്ല. ഇപ്പോളതാണു് സാഹചര്യം. ചോറുപൊതിയും പുസു്തകനോട്ടുബുക്കുകെട്ടുമൊന്നും ഇല്ലാത്തതിനാലു് കൈകളും തീ൪ത്തും സ്വതന്ത്രമാണു്. ആരെവേണമെങ്കിലും കല്ലെറിയാം, ബോംബെറിയാം, അടിക്കുകയോ കുത്തുകയോ വെട്ടുകയോ ചെയ്യാം.

Written in reply to comments on this article when first published:

For one thing, Australia has no travel concession cards. Everyone pays for travelling in buses and educational concessions are limited and only for those with the highest of academic standards. For another, there is no pocket money there. The industrious students who want to live and study there work and earn like their counterparts in Canada during the free hours made available through the foresight of universities. So, if there are any student revolutionaries there, they cannot organize themselves as unions at the expense of state transport departments and parents and throw stones at authorities or stab fellow students at campuses like they do at the University College, of Trivandrum. The instant they do this, they are out of universities and inside prisons. In capitalist countries with a tinge of socialism among the youngsters, they have only a Euro-kind of Socialism which goes well with capitalism. No wonder the former SFI leaders who went abroad live peacefully.

Written/First published on: 03 September 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


No comments:

Post a Comment