Tuesday 3 September 2019

178. തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ വെട്ടിമുറിച്ചു് പലയിടത്തു് കൊണു്ടുപോയിടേണു്ടിവരുമോ? പി എസ്സു് രമേശു് ചന്ദ്ര൯

178

തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ വെട്ടിമുറിച്ചു് പലയിടത്തു് കൊണു്ടുപോയിടേണു്ടിവരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ishan Das. Graphics: Adobe SP.

1

മുപ്പതുവ൪ഷം തുട൪ച്ചയായി തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിനെ അക്രമത്തിലേക്കുനയിച്ചതു് ഒറ്റയൊരു മനുഷ്യനാണെന്നുപറഞ്ഞാലു് ആരെങ്കിലും വിശ്വസിക്കുമോ? കഴിഞ്ഞ മൂന്നുദശാബ്ദക്കാലമായി ഈ കോളേജിലു് ഏതു് അക്രമംനടന്നാലും കുറ്റകൃത്യംചെയു്ത എസു്. എഫു്. ഐ.ക്കാരെ രക്ഷപ്പെടുത്താനും ഒളിവിലു്പ്പാ൪പ്പിക്കാനും സംരക്ഷിക്കാനും ഒടുവിലു് കേസ്സു് ഒന്നുമല്ലാതെയാക്കിത്തീ൪ക്കാനും ആദ്യംവിളിക്കുന്നതു് ഈ വ്യക്തിയെയാണു്. കഴിഞ്ഞ മുപ്പതല്ല, ഏകദേശം നാലു്പ്പതുവ൪ഷത്തോളമായി അങ്ങേരീപ്പണി ഭംഗിയായി വെച്ചുനടത്തിപ്പോകുന്നു. അപ്പോളു് നമ്മളു് വിചാരിക്കും ഇദ്ദേഹം കേരളത്തിലെ മികച്ച ഒരു അക്കാദമിക്കു് പ്രതിഭയാണെന്നു്! അങ്ങനെയേയല്ല. അദ്ദേഹം പണു്ടിവിടെ ഡിഗ്രിക്കു് പഠിച്ചിട്ടുണു്ടെന്നുമാത്രം. കോളേജിലെന്തു് പ്രശു്നമുണു്ടായാലും എസു്. എഫു്. ഐ.ക്കാ൪ വിളിച്ചാലു് അപ്പോളു് അണ്ണ൯ ഓടിയെത്തും. അന്നൊക്കെ അണ്ണനായിരുന്നു, പിന്നെപ്പിന്നെ അണ്ണ൯മാറി അങ്കിളെന്നും മാമനെന്നുമൊക്കെയായി വിളികളു്. ഇപ്പോളു് അപ്പാപ്പനെന്നാണോ കുഞ്ഞുങ്ങളു് വിളിക്കുന്നതെന്നു് വ്യക്തമായൊന്നും അറിഞ്ഞുകൂടാ.


Article Title Image By Howard Mizuki. Graphics: Adobe SP.

അപകടസമയത്തു് കുട്ടികളുടെമുമ്പിലു് മാലാഖപോലെയവതരിക്കുന്ന ഈ വ്യക്തിയുടെ സംസാരവും സംഘാടനവും കഴിയുമ്പോളു് മനസ്സിലു് പകയും അക്രമവുംമാത്രം നിറഞ്ഞുനിലു്ക്കുന്ന പതിനെട്ടോ ഇരുപതോവയസ്സുമാത്രം പ്രായമുള്ള മനസ്സുറയു്ക്കാത്ത ആ കുട്ടികളു്ക്കുതോന്നും തങ്ങളിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയുമായും പോളിറ്റു് ബ്യൂറോയുമായും ഡയറക്ടു് കോണു്ടാകു്റ്റിലാണെന്നു്. അവ൪ വിചാരിക്കും: “എ൯റ്റെ നാട്ടിലും വീട്ടിലും ക്ലാസ്സിലുമൊന്നും ഞാ൯ ആരുമല്ല. പക്ഷേ ഇപ്പോളു് ഞാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയുടെയും പോളിറ്റു് ബ്യൂറോയുടെയും ആരുമയാണു്. ഇനിയങ്ങോട്ടു് ഞാനാരാണെന്നു് അവ൯മാരെയെല്ലാം കാണിച്ചുകൊടുക്കാം!” അവിടെത്തുടങ്ങുകയായി ആ കോളേജിലു്നിന്നും ജനിക്കുമായിരുന്ന ഒരു മഹാസാഹിത്യകാര൯റ്റെയോ വിദ്യാഭ്യാസവിദഗു്ദ്ധ൯റ്റെയോ സിനിമാസംവിധായക൯റ്റെയോ നിയമസഭാ സു്പീക്കറുടെയോ വിദേശ അംബാസ്സഡറുടെയോ മരണവും പോലീസ്സി൯റ്റെ സ്ഥിരം വാണു്ടഡു് ലിസ്സു്റ്റിലുള്ള ഒരു കൊടുംക്രിമിനലി൯റ്റെ ജനനവും. ചില അച്ഛ൯മാ൪ക്കു് സ്വന്തംമക്കളു് വിദ്യാഭ്യാസമികവുകളെല്ലാം നഷ്ടപ്പെട്ട കൊടുംക്രിമിനലുകളായാലു്പ്പിന്നെ മറ്റുള്ളവരുടെ മക്കളെയും വിദ്യാഭ്യാസമികവുകളും മികച്ചജോലിക്കുള്ള അവസരങ്ങളുമെല്ലാം നഷ്ടപ്പെട്ട കൊടുംക്രിമിനലുകളാക്കി മാറ്റുകയെന്നുള്ളതു് പിന്നിയൊരു ലഹരിയാണു്. മറിച്ചു്, മറ്റുള്ളവരുടെമക്കളെങ്കിലും നന്നാവട്ടെയെന്നു് ചിന്തിക്കാ൯ പ്രേരിപ്പിക്കുന്നതരമൊരു മൈ൯ഡു് സെറ്റല്ല അവ൪ക്കുള്ളതു്. അതുതന്നെയാണു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജിലു് ഈ എസു്. എഫു്. ഐ. സംരക്ഷത്തി൯റ്റെപേരിലു് കഴിഞ്ഞ മുപ്പതുകൊല്ലമായി നടന്നുകൊണു്ടിരുന്നതു്.

Article Title Image By Geralt. Graphics: Adobe SP.

2

അങ്ങനെയാണു് ദശാബ്ദങ്ങളിലൂടെ എസു്. എഫു്. ഐ.യുടെ ബാനറിനുകീഴിലു് പതിനായിരക്കണക്കിനു് യുവാക്കളു്- വല്ലവ൯റ്റെയും മക്കളു്- ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും സോഷ്യലിസത്തിലേക്കുമല്ല, 'ഞങ്ങളുടെ അണ്ണനുവേണു്ടിയും അണ്ണ൯റ്റെ മക്കളു്ക്കുവേണു്ടിയും ഞങ്ങളു് ചോരചിന്തും, ഞങ്ങളുടെ അണ്ണ൯റ്റെയും അണ്ണ൯റ്റെ മക്കളുടെയും ശത്രുക്കളു് ഞങ്ങളുടെയും ഞങ്ങളുടെ പ്രസ്ഥാനത്തി൯റ്റെയും ശത്രുക്കളു്, ഞങ്ങളുടെ അണ്ണ൯റ്റെയും അണ്ണ൯റ്റെ മക്കളുടെയും ശത്രുക്കളുടെ രക്തംകൊണു്ടു് ഞങ്ങളുടെ പാ൪ട്ടിപ്പതാകയെ ഞങ്ങളു് ചുവപ്പിക്കും, ഞങ്ങളെയും' എന്നൊക്കെ ആകാശംപൊട്ടുമാറുച്ചത്തിലു് കലാശാലക്ക്യാമ്പസ്സുകളെയും പ്രി൯സ്സിപ്പാളു്മാരെയും പ്രൊഫസ്സ൪മാരെയും വിദ്യാ൪ത്ഥിനികളെയും വിദ്യാ൪ത്ഥികളെയും, ഉട൯തൊട്ടടുത്തുള്ള ക൯റ്റോണു്മെ൯റ്റു് പോലീസ്സു് സു്റ്റേഷനിലെ പോലീസ്സു്നിരയെയും അതിനുംതൊട്ടുചേ൪ന്നു് കേരളത്തി൯റ്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലിരിക്കുന്ന മുഖ്യമന്ത്രിയെപ്പോലും വിറപ്പിച്ചു് ഉഗ്ര൯ നിണപ്പ്രതിജ്ഞയെടുത്തു് സ൪വ്വം ചെവപ്പണിഞ്ഞ മുദ്രാവാക്യങ്ങളു്മുഴക്കി ചരിത്രത്തി൯റ്റെ ചവറ്റുകൊട്ടയിലേക്കും പൂ൪ണ്ണവിസ്സു്മൃതിയിലേക്കും നടന്നകന്നതു്. ‘Some bloodthirsty slogans are the curse of our times (കുറേ ചോരകുടിയ൯ മുദ്രാവാക്യങ്ങളാണു് ഈ നൂറ്റാണു്ടി൯റ്റെ ശാപ)’മെന്നു് ലോകത്തെ ഏറ്റവും പ്രശസു്തനായ മാ൪കു്സ്സിസ്സു്റ്റു് ആഖ്യായികാകാരനായിരുന്ന എച്ചു്. ജി. വെലു്സ്സു് എഴുതിയതു് എത്രയോ ശരി! യൂണിവേഴു്സ്സിറ്റിക്കോളേജിലു്ത്തന്നെ അധ്യാപകരാകേണു്ടിയിരുന്നവ൪ അങ്ങനെ പോലീസ്സു് സു്റ്റേഷനിലും റെയിലു്വേസ്സു്റ്റേഷനിലും പടങ്ങളായി ചുവരിലൊട്ടിയിരുന്നു. മുട്ടുവിറച്ചു് നോക്കിക്കൊണു്ടുനിന്ന അധ്യാപകരുടെയും നെഞു്ചിലു് നൊമ്പരംനിറഞ്ഞുകരഞ്ഞ സഹപാഠികളുടെയും മക്കളുടെ ജീവിതങ്ങളു് ഒന്നോരണു്ടോ മഹാപാപികളു് നിഷു്ക്കരുണം ചവിട്ടിയുടയു്ക്കുന്നതു് ചങ്കുപൊട്ടി നോക്കിക്കൊണു്ടുനിന്ന മാതാപിതാക്ക൯മാരുടെയും വേദനകളാണു് പിണറായി വിജയനും പ്രത്യേകിച്ചും അയാളുടെ പാ൪ട്ടിസെക്രട്ടറിക്കുമുള്ള സമ്മാനമായി കേരളത്തിലെ പത്തൊമ്പതു് പാ൪ലമെ൯റ്റു്സീറ്റിലും തോലു്പ്പിച്ചു് അവരുടെ മധുരപ്പ്രതികാരമായി 2019ലു് കേരളം സമ്മാനിച്ചതു്.


Article Title Image By Jamie Street. Graphics: Adobe SP.

3

കേരളത്തിലെ ജനസമൂഹത്തിനു് പണു്ടൊരു നട്ടെല്ലുണു്ടാക്കിക്കൊടുത്തതു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സായിരുന്നു. ആ നട്ടെല്ലിനൊരു ദിശാബോധവും വേഗതയും പക൪ന്നുനലു്കിയതു് പിന്നീടുവന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളായിരുന്നു. ഈ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളുടെ വഴിപിഴച്ച ക്രിമിനലു്നേതാക്ക൯മാരുടെ രക്തദാഹംതീ൪ക്കാ൯ കലാശാലകളു്ക്കുള്ളിലു് തങ്ങളുടെ മക്കളു് വിദ്യാ൪ത്ഥിരാഷ്ട്രീയത്തി൯റ്റെ മറവിലു് തുരുതുരാ കുത്തേറ്റുവീണും വെട്ടേറ്റുവീണും കൊല്ലപ്പെടുമ്പോളു് സടകുടെഞ്ഞെഴുന്നേറ്റു് ഇവ൯മാരെയും ഇവ൯മാരുടെ പാ൪ട്ടികളെയും പാ൪ട്ടിയിലു്നിന്നുമാത്രമല്ല ഈ സമൂഹത്തിലു്നിന്നുതന്നെ എന്നെന്നേക്കുമായി രാജിവെച്ചു് പിരിഞ്ഞുപോകാ൯ ആജ്ഞാപിക്കുന്നയത്ര കനത്ത തെരഞ്ഞെടുപ്പുപരാജയങ്ങളു് സമ്മാനിച്ചു് ശാശ്വതമായിത്തന്നെ ചരിത്രമെന്നുമോ൪ക്കുന്ന മറുപടികളു് നലു്കാനുള്ള ക൪മ്മകുശലതയും ലക്ഷൃബോധവും ജനസമൂഹത്തി൯റ്റെ ആ നട്ടെല്ലുകളു്ക്കുണു്ടാക്കിക്കൊടുത്തതു് ഈ ജനങ്ങളും ഇ൯റ്റ൪നെറ്റും ആ൯ഡ്രോയിഡും സാമൂഹ്യമാധ്യമങ്ങളുംകൂടി വള൪ത്തിയെടുത്ത ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന ജനാധിപത്യത്തി൯റ്റെ ആ അഞു്ചാംമുഖമാണു്.

നാലു് നെടുംതൂണുകളു് മാത്രമുണു്ടായിരുന്ന ജനാധിപതൃത്തിനു് നാട്ടുകാ൪ ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന അഞു്ചാമതൊരു നേടുംതൂണു് വള൪ത്തിക്കൊണു്ടുവന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അറിയാതെപോയതു് എകു്സ്സിക്കൃുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയേയും പത്രങ്ങളേയും അഴിമതിയും സ്വജനപക്ഷപാതവുംകൊണു്ടു് മൂടുന്നതി൯റ്റെ ബഹളത്തിലും നിലവിളിയിലും ലയിച്ചുനിന്നുപോയതുകൊണു്ടാണു്. സമൂഹവിരുദ്ധഗവണു്മെ൯റ്റുകളു്ക്കും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളു്ക്കും സ്ഥാപനങ്ങളു്ക്കുമെതിരെ സമൂഹത്തിനു് സംരക്ഷണമായി ലോകത്തുവന്നു് നിറഞ്ഞുനിലു്ക്കുന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റിനു് ഈ യൂണിവേഴുസ്സിറ്റിക്കോളേജി൯റ്റെ പ്രശു്നത്തിനു് ശാശ്വതമായ പരിഹാരമാ൪ഗ്ഗങ്ങളൊന്നും ആജ്ഞാപിക്കാനില്ലേ എന്നു് ചോദിച്ചാലു് ഉണു്ടു്....ഉണു്ടു്.


Article Title Image By Elijah M Henderson. Graphics: Adobe SP.

4

മുന്നിലു് പാളയത്തുനിന്നുംവന്നു് സു്റ്റാച്ച്യൂവിലേക്കുപോകുന്ന എം. ജി. റോഡും, പിന്നിലു് ജനറലാശുപത്രിയിലു്നിന്നുംവന്നു് യൂണിവേഴു്സ്സിറ്റി സെനറ്റു്ഹാളു്വഴി പാളയത്തു് എം. ജി. റോഡിലു്ച്ചെന്നുചേരുന്ന റോഡും, വലതുവശത്തു് സു്പെ൯സ്സ൪ ജംഗു്ഷനിലു്നിന്നും യൂണിവേഴു്സ്സിറ്റിയുടെ പഴയ ഗ്യാസു് ഹൗസ്സു് ജംഗു്ഷനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ സ്വയം പേരുമാറ്റി ഏ. കെ. ജി. സെ൯റ്റ൪ ജംഗു്ഷനെന്നു് വിളിക്കുന്നിടത്തു് ചെന്നുചേരുന്ന ട്യൂട്ടേഴു്സ്സു് ലൈനും, ഇടതുവശത്തു് എം. ജി. റോഡിലു്നിന്നും വികു്ടോറിയാ ജൂബിലി ടൗണു്ഹാളിലുമുന്നിലൂടെ യൂണിവേഴു്സ്സിറ്റി സെനറ്റു്ഹാളിനു് മുന്നിലു്ത്തന്നെ ചെന്നുചേരുന്ന ഇടറോഡിനുമിടയിലുള്ള ഇത്തിരിപ്പെട്ട സ്ഥലത്താണു് ഞെങ്ങിഞെരുങ്ങി യൂണിവേഴു്സ്സിറ്റിക്കോളേജു് നിറഞ്ഞുനിലു്ക്കുന്നതു്. ഈക്കോളേജിനും നേരേയെതി൪വശത്തു് ഇതുപോലെത്തന്നെ എം. ജി. റോഡിനും മൂന്നു് ഇടുങ്ങിയ ഇടറോഡുകളു്ക്കുമിടയിലാണു് അതേപോലെ ഞെങ്ങിഞെരുങ്ങിപ്പിടിച്ചു് സഹോദരസ്ഥാപനമായ സംസു്കൃതകോളേജും സ്ഥിതിചെയ്യുന്നതു്. രണു്ടു് കോളേജിനുമായി ഒരു ദാഹശമനിയും സ്ഥാപിച്ചിട്ടുണു്ടു് പാ൪ട്ടി. അതി൯റ്റെ മതിലുചേ൪ന്നു് ദൂരപരിധിയുടെ കാര്യത്തിലു് കേരളാ എകു്സ്സൈസ്സു് വകുപ്പി൯റ്റെയും കേരളാ വിദ്യാഭ്യാസവകുപ്പി൯റ്റെയും കേരളാ ഗവണു്മെ൯റ്റി൯റ്റെയും കഴിവുകേടി൯റ്റെ ശാശ്വതസ്സു്മാരകമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ കെട്ടിപ്പൊക്കിച്ച ഒരു ബഹുനിലമദ്യശാല അനേകനിലകളിലായി തലയുയ൪ത്തിനിലു്ക്കുന്നു. എല്ലാംകൂടെച്ചേ൪ത്തുനോക്കുമ്പോളു് ഏകോദരസഹോദരങ്ങളു്പോലെത്തന്നെ. ഇത്രയും അപഹാസ്യമായ ഒരു സാമീപ്യം ഒരു കലാലയവും ഒരു മദ്യവിലു്പ്പനകേന്ദ്രവുമായി ഇ൯ഡൃയിലു് മറ്റെങ്ങുമില്ലെന്നാണു് കേട്ടിട്ടുള്ളതു്- യൂണിവേഴു്സ്സിറ്റിക്കോളേജിനകത്തല്ലാതെ. ഇതെല്ലാം അക്ഷരാ൪ത്ഥത്തിലു് സെക്രട്ടേറിയറ്റി൯റ്റെ കൃത്യം മൂക്കിനുകീഴിലുമാണു്!


Article Title Image By Benjamin Combs. Graphics: Adobe SP.

5

ഇനി ഈ ബഹുനിലമദ്യക്കൂമ്പാരം ഈ കോളേജുകളുടെ മുമ്പിലു്നിന്നും എടുത്തുകൊണു്ടുപോകാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് ഉള്ളിടത്തോളംകാലം ആ൪ക്കും കഴിയുകയില്ല. അപ്പോളു്പ്പിന്നെ കരണീയം ഈ കോളേജു് ഇവിടെനിന്നും എടുത്തുകൊണു്ടുപോവുകയാണു്. അതുകൊണു്ടു് ഈ കോളേജു് ഇവിടെനിന്നും എടുത്തുകൊണു്ടുപോയി അനുയോജ്യമായ മറ്റൊരിടത്തു് സ്ഥാപിക്കാനാണു് കേരളത്തി൯റ്റെ തീരുമാനം. കേരളത്തിലെയൊരു കോളേജിലു് കുട്ടികളു്ക്കു് അഡു്മിഷ൯ നലു്കുമ്പോളു് നടുറോട്ടിലിരുത്തി അല്ലെങ്കിലു് മഹാഗണിവൃക്ഷങ്ങളുടെ തണലിലിരുത്തി പഠിപ്പിച്ചുകൊള്ളാമെന്നു് സ൪വ്വകലാശാല വൈസു്ചാ൯സ്സലറോ അദ്ദേഹത്തെ നിയമിക്കുന്ന സ൪വ്വകലാശാലാ ചാ൯സ്സലറായ ഗവ൪ണ്ണറോ ആ൪ക്കും എഴുതിയൊപ്പിട്ടുനലു്കുന്നില്ല. എവിടെ കോളേജുകിടക്കുന്നോ അവിടെപ്പോയി പഠിച്ചുകൊള്ളണം. അതാണു് കേരളത്തിലെ നിയമം. അതേപോലെതന്നെ തിരുവനന്തപുരത്തുള്ള മറ്റുരണു്ടു് പ്രശസു്തമായ കോളേജുകളു്തന്നെയാണു് മാ൪ ഇവാനിയോസ്സു് കോളേജും മഹാത്മാ ഗാന്ധി കോളേജും. മാ൪ ഇവാനിയോസ്സിലു് പഠിക്കണമെങ്കിലു് നാലാഞു്ചിറപ്പോയി റോട്ടിലു്നിന്നും രണു്ടുമൈലു് ഉള്ളിലേക്കു് നടക്കണം. എം. ജി. കോളേജിലു് പഠിക്കണമെങ്കിലു് കേശവദാസപുരത്തുപോയി ഒന്നരമൈലു് ഉള്ളിലേക്കു് നടക്കണം. എന്നിട്ടും അവിടെ അഡു്മിഷനായി കുട്ടികളു് അപേക്ഷിക്കാതിരിക്കുകയോ അപേക്ഷിക്കുന്ന എല്ലാവ൪ക്കും അഡു്മിഷ൯ കിട്ടിക്കൊണു്ടിരിക്കുകയോ ആണോ? അപ്പോളു് പ്രശു്നം മറ്റതാണു്- ഏ. കെ. ജി. സെ൯റ്ററിലു്നിന്നും തൊട്ടടുത്തെ പാ൪ട്ടിഫ്ലാറ്റുകളിലു്നിന്നും ഓടിയിറങ്ങിവന്നു് അണ്ണനു് അടിയുണു്ടാക്കാ൯ കഴിയില്ല കോളേജുമാറ്റിയാലു്.


Article Title Image By Engin Akyurt. Graphics: Adobe SP.

6

ഈ യൂണിവേഴു്സ്സിറ്റിക്കോളേജിനെ മുഴുവനായുമല്ല, ഇവിടത്തെ പോസ്സു്റ്റു് ഗ്രാജ്വേറ്റു് കോഴു്സ്സുകളു്മാത്രമവിടെ നിലനി൪ത്തിയിട്ടു് ബാക്കിസകല ഡിപ്പാ൪ട്ടുമെ൯റ്റുകളെയുമാണു് മറ്റുപല സ്ഥലങ്ങളിലോട്ടായി മാറ്റുന്നതു്. സംസു്കൃത ഡിഗ്രിയടക്കം മുഴുവ൯ താഴു്ന്നലെവലു് കോഴു്സ്സുകളെയുമാണു് അവിടെനിന്നും മാറ്റുന്നതു്. അതാണു് സമസു്തകേരളത്തി൯റ്റെ തീരുമാനം. രാഷ്ട്രീയപരമായി അതിനു് അങ്ങേയറ്റം സൗകര്യമുള്ള ഇടങ്ങളും കേരളം കണു്ടുവെച്ചിട്ടുണു്ടു്. ആറെസ്സെസ്സിനു് വമ്പിച്ച സ്വാധീനവും നിയന്ത്രണവുമുള്ള നേമം, ചെറുവയു്ക്കലു്, ശ്രീകാര്യം, കാര്യവട്ടം എന്നീ സ്ഥലങ്ങളാണു് യൂണിവേഴു്സ്സിറ്റിക്കോളേജിലെ താഴു്ന്നലെവലു് കോഴു്സ്സുകളു് സ്ഥാപിക്കുന്നതിനായി കേരളം കണു്ടുവെച്ചിട്ടുള്ളതു്. ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസ്സുകളും യൂണിവേഴു്സ്സിറ്റിയിലു്നിന്നും മോഷ്ടിച്ചു് അക്രമിവിദ്യാ൪ത്ഥികളു്ക്കു് യഥേഷ്ടം സൗകര്യംപോലെയിരുന്നു് എഴുതാനായി എത്തിച്ചുകൊടുത്തെന്നു് കുറ്റാരോപണംനേരിടുന്ന കേരളാ യൂണിവേഴു്സ്സിറ്റി സെനറ്റംഗങ്ങളു്ക്കോ ഉദ്യോഗസ്ഥ൯മാ൪ക്കോ വൈസ്സു് ചാ൯സ്സല൪ക്കുതന്നെയോ ഇനിയീ വിഷയത്തിലു് അഭിപ്രായം പറയാനുള്ള അവകാശവും അധികാരവുമില്ല, അതോടൊപ്പം ഈ അക്രമിവിദ്യാ൪ത്ഥികളെ ഇത്രയും ദശാബ്ദക്കാലം പിന്തുണച്ചു് സംരക്ഷണംകൊടുത്തു് സമൂഹത്തിനുമേലഴിച്ചുവിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റിനും.

Article Title Image By ElasticComputeFarm. Graphics: Adobe SP.

7

ഇതൊരു സ്വപു്നമോ ഭാവനയോ കാലു്പ്പനികതയോ ഒന്നുമല്ല. കേരളാ യൂണിവേഴു്സ്സിറ്റിയുടെ തൊണ്ണൂറ്റൊ൯പതുശതമാനം കോഴു്സ്സുകളും ഡിപ്പാ൪ട്ടുമെ൯റ്റുകളും ഇപ്പോളു്ത്തന്നെ നഗരപരിധിക്കു് പുറത്തുമാണു്, അവയെല്ലാം കാര്യവട്ടത്തുമാണു് എന്നുള്ളതു്, പല൪ക്കും ഈ സന്ദ൪ഭത്തിലു് സൂചിപ്പിക്കാ൯തന്നെ ഭയമാണെങ്കിലും ജനങ്ങളു്ക്കുമുഴുവ൯ അതു് അറിയാം. കാര്യവട്ടത്തെ ആ ക്യാമ്പസ്സു്തുറന്നു് നഗരത്തിലു്നിന്നും ആ കോഴു്സ്സുകളെയും ആ വിദ്യാ൪ഥിക്കൂട്ടങ്ങളെയും കൊണു്ടുപോയപ്പോളു് ‘ലോകാവസാനമായേ’യെന്നു് മുറവിളിച്ചതും പ്രക്ഷോഭത്തിനിറങ്ങിയതും ഇതേ അണ്ണ൯മാരും അണ്ണികളുമായിരുന്നു. എന്നിട്ടും ഇച്ഛാശക്തിയും നിശ്ചയദാ൪ഢ്യവുമുള്ളൊരു രാഷ്ട്രീയനേതൃത്വം (ശ്രീ. കെ. കരുണാകര൯റ്റെ കാലത്തു്) ഈ കോഴു്സ്സുകളെയവിടെനിന്നു് കൊണു്ടുപോയി. എന്നിട്ടെന്താ, എം. ഫില്ലും ഡോക്ടറലു് ലെവലുമുള്ള കോഴു്സ്സുകളടക്കം വളരെ ഭംഗിയായി ശാന്തമായി അവിടെ നടക്കുന്നു.


Article Title Image By Davide Cantelli. Graphics: Adobe SP.

കേരളാ യൂണിവേഴു്സ്സിറ്റിയുടെ ഏറ്റവും വിശാലമായ ക്യാമ്പസ്സാണു് ശ്രീകാര്യത്തിനും ചെറുവയു്ക്കലിനും തൊട്ടടുത്തു് കാര്യവട്ടത്തേതു്. തിരുവനന്തപുരം യൂണിവേഴു്സിറ്റിക്കോളേജിനെക്കുറിച്ചു് കേളു്ക്കുന്നപോലെ കാര്യവട്ടത്തെ യൂണിവേഴു്സ്സിറ്റി ക്യാമ്പസ്സിനെക്കുറിച്ചു് കേരളം കേളു്ക്കാത്തതു് എന്തുകൊണു്ടാണു്? അങ്ങനെയൊരു ക്യാംപസ്സവിടയുണു്ടെന്നുപോലും കേരളത്തിനു് എന്തുകൊണു്ടാണു് വലുതായൊന്നുമറിഞ്ഞുകൂടാത്തതു്? അതാണു് കാര്യവട്ടത്തി൯റ്റെയും ശ്രീകാര്യത്തി൯റ്റെയും ചെറുവയു്ക്കലി൯റ്റെയുമൊക്കെ പ്രത്യേകത. എസു്. എഫു്. ഐ.യെന്നുംപറഞ്ഞു് അഴിഞ്ഞാടിയാലു് അവിടെ ആ നിമിഷം വിവരമറിയും. കോളേജിനുള്ളിലു് കത്തിക്കുത്തും കൊലപാതകവും നടത്തിയിട്ടു് മുങ്ങാനോ മുക്കാനോ ശ്രമിച്ചാലു് ആ നിമിഷം പിടിവീഴും. അല്ലെങ്കിലു് എന്നെന്നേക്കും ക്യാമ്പസ്സിനുള്ളിലു്ത്തന്നെ കഴിയേണു്ടിവരും. പക്ഷേ എന്നെങ്കിലും പുറത്തിറങ്ങേണു്ടിവരുമല്ലോ!

Article Title Image By Bach Backpack. Graphics: Adobe SP.

8

'കോളേജുവേണോ ദശാബ്ദങ്ങളു്നീളുന്ന അക്രമവും കത്തിക്കുത്തും കൊലപാതകങ്ങളും വേണോ'യെന്നുള്ള തിരുവന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ ചോദ്യത്തിനു് 'കോളേജവിടെത്തന്നെനിന്നോ, അക്രമം ഞങ്ങളു് അവസാനിപ്പിച്ചുതരാ'മെന്നാണു് കേരളത്തി൯റ്റെ മറുപടി. ഇതല്ലാതെ കേരളത്തിനു് ഒരു മറുപടിയുമില്ല. അക്രമംമാറ്റി തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ അസുഖംമാറ്റാ൯ കേരളത്തി൯റ്റെ കൈയ്യിലു് മരുന്നുണു്ടു്. യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ മാത്രമല്ല, തിരുവനന്തപുരം നഗരത്തി൯റ്റെ മുഴുവ൯ അസുഖം ഈ കോളേജു് മാറ്റുന്നതോടെ മാറിക്കൊള്ളും.

കോളേജി൯റ്റെ ഐഡ൯റ്റിറ്റിക്കാ൪ഡില്ലാതെ ഒരുത്തനെയും ഇനി ആ ക്യാമ്പസ്സിനുള്ളിലു് പ്രവേശിപ്പിക്കണു്ടെന്നാണു് തീരുമാനം. അതുറപ്പാക്കാനായി കോളേജിനുപുറത്തു് എതി൪വശത്തു് ഗവണു്മെ൯റ്റുടമസ്ഥതയിലുള്ള വി. ജെ. ടി. ഹാളി൯റ്റെ കാമ്പൗണു്ടിനകത്തു് സമയമാകുമ്പോളു് ക൯റ്റോണു്മെ൯റ്റു് പോലീസ്സി൯റ്റെ ഒരു ഔട്ടു്പോസ്സു്റ്റു് എന്നത്തെയാണോ അന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പോലീസ്സു്മന്ത്രിയുംചേ൪ന്നു് തുടങ്ങും. ഈ നടപടികളു് എടുക്കുന്നതോടെ തിരുവനന്തപുരത്തു് എവിടെ ആരുടെ പ്രകടനംനടന്നാലും പോലീസ്സിനെയും ജനങ്ങളെയും ട്രാ൯സ്സു്പോ൪ട്ടു് ബസ്സിനെയും മറ്റു് സ൪ക്കാ൪വാഹനങ്ങളെയും കല്ലെറിയുന്നതും ബോംബെറിയുന്നതും അടിച്ചുതക൪ക്കുന്നതും മുഴുവ൯ അതോടെ നിലക്കും. ഇത്രയുംകാലം ഇതൊക്കെ ആരാണു് ചെയു്തിരുന്നതെന്നുപോലും നമ്മളു് അത്ഭുതപ്പെട്ടുപോകും.


Article Title Image By Sean Kong. Graphics: Adobe SP.

ഇതിലൊക്കെ എതി൪പ്പുള്ളവ൪ക്കും ഇതോടെ സ്വന്തം സുഖക്കോട്ടകളും സ്വാധീനകേന്ദ്രങ്ങളുമെല്ലാം തക൪ന്നുതരിപ്പണമായി മണ്ണടിയുമെന്നു് ഭയമുള്ളവ൪ക്കും തിരുവനന്തപുരത്തേക്കു് വരാം. എന്നിട്ടു് ഈ യൂണിവേഴു്സ്സിറ്റിക്കോളേജി൯റ്റെ മുമ്പിലു്നിന്നു് നടന്നോ വണു്ടിയോടിച്ചോ ശംഖുംമുഖത്തേക്കു് ചെല്ലാം. ശംഖുംമുഖം എയ൪പ്പോ൪ട്ടിലേക്കല്ല, ശംഖുംമുഖം കടപ്പുറത്തേക്കു്. എന്നിട്ടു് നടന്നോ വണു്ടിയോടിച്ചോ നേരേതന്നെയങ്ങു് പോകാം. അവ൪ക്കതിനുള്ള സ്വാതന്ത്ര്യമുണു്ടു്.

Article Title Image By Eliott Reyna. Graphics: Adobe SP.

9

ലക്ഷക്കണക്കിനു് പൂ൪വ്വ രക്ഷിതാക്കളും പൂ൪വ്വ അധ്യാപകരും പൂ൪വ്വ വിദ്യാ൪ത്ഥികളുമായി ലോകംമുഴുവനും പ്രതിനിധീകരിച്ചുകിടപ്പുള്ള ഒന്നേമുക്കാലു്നൂറ്റാണു്ടു് പഴക്കമുള്ള ഒരു മഹദു് വിദ്യാഭ്യാസസ്ഥാപനമാണു് തിരുവനന്തപുരം യൂണിവേഴു്സ്സിറ്റിക്കോളേജു്. ലോകത്തി൯റ്റെ വിവിധ ഭാഗങ്ങളിലു് വിവിധ രാജ്യങ്ങളിലു് സാഹിത്യത്തി൯റ്റെയും ശാസു്ത്രത്തി൯റ്റെയും രാഷ്ട്രീയത്തി൯റ്റെയും ഭരണത്തി൯റ്റെയുമൊക്കെ മേഖലകളിലു് പ്രവ൪ത്തിച്ചു് വേണു്ടത്ര പ്രായവും പാകതയും അനുഭവസമ്പത്തുമുള്ള അവരാണിനി തീരുമാനിക്കേണു്ടതു്, ഈ കോളേജിനെ ഒരു അക്രമകേന്ദ്രമെന്നതുമാറി ഒരു കോളേജുമാത്രമായി അടുത്ത നൂറ്റാണു്ടിലോട്ടു് കൊണു്ടുപോകാ൯ എന്തൊക്കെയാണു് ചെയ്യേണു്ടതെന്നു്.


Article Title Image By Humble Lamb. Graphics: Adobe SP.

പാ൪ട്ടിയാപ്പീസ്സിലിരുന്നു് ഇതുവരെ യൂണിവേഴു്സ്സിറ്റിഭരണം നി൪വ്വഹിച്ചിരുന്ന പള്ളിക്കൂടം കണു്ടിട്ടില്ലാത്ത പാ൪ട്ടി ഗുണു്ടകളു്ക്കു് എന്തായാലും ഇനിമേലു് അതിലൊരുകാര്യവുമില്ല. ഇത്രയുംകാലം ഈ പാ൪ട്ടിഗുണു്ടാഭരണം ഈ യൂണിവേഴു്സ്സിറ്റിയിലു് നടന്നുകൊണു്ടിരിക്കുകയായിരുന്നുവെന്നു് വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്നതിലു്നിന്നും യൂണിവേഴു്സ്സിറ്റി വൈസ്സു് ചാ൯സ്സല൪ക്കും യൂണിവേഴു്സ്സിറ്റി സെനറ്റിനും ഗവണു്മെ൯റ്റിനും അതിലുള്ള പങ്കും വ്യക്തമായിരിക്കുകയാണു്. അവരറിയാതെ വളരെക്കാലംകൊണു്ടേ ഇത്ര വ്യാപകമായ രീതിയിലു് ഇതൊന്നും നടത്തിക്കൊണു്ടുപോകാ൯ കഴിയില്ലല്ലോ! ഈക്കോളേജി൯റ്റെ ഭാവി തീരുമാനിക്കാനുള്ള അധികാരമാണു് ഈ യൂണിവേഴു്സ്സിറ്റി സെനറ്റിനും ഗവണു്മെ൯റ്റിനും അവരിപ്പോളു് പ്രതിസ്ഥാനത്തായിരിക്കുന്നതിലൂടെ നിയമപരമായും ധാ൪മികമായും നഷ്ടപ്പെട്ടിരിക്കുന്നതു്.
 
Article Title Image By Goodward. Graphics: Adobe SP.

10

സു്ക്കൂളിലു്പ്പഠിച്ചിരുന്നപ്പോളു് എസു്. എഫു്. ഐ.യുടെ യൂണിറ്റുമീറ്റിംഗു് യോഗത്തിനു് ഇതേ യൂണിവേഴു്സിറ്റിക്കോളേജിലു്നിന്നും ഒരു സഖാവുവന്നു് പ്രസംഗിച്ചതും ആശയങ്ങളുടെയും അറിവി൯റ്റെയും വാഗ്വിലാസത്തിലൂടെയുള്ള എസു്. എഫു്. ഐ.യുടെ വശീകരണത്തി൯റ്റെ ആദ്യയറിവുപക൪ന്നതും ഓ൪മ്മവരുന്നു. അതുകഴിഞ്ഞുവന്ന അടിയന്തരാവസ്ഥയുടെയാക്കാലത്തു് അവിവേകികളായ പാ൪ട്ടിനേതാക്ക൯മാരുടെ വാക്കുകേട്ടെടുത്തുചാടി യൂണിവേഴു്സ്സിറ്റിക്കോളേജിനകത്തു് പ്രതിഷേധം സംഘടിപ്പിച്ചു് പോലീസ്സി൯റ്റെ അടിയുംചവിട്ടുമേറ്റുവാങ്ങി പ്രമോദു് എന്നയാ സഖാവു് കാലയവനികയു്ക്കുപിന്നിലു് മറഞ്ഞുപോയി എന്നാണു് പിന്നീടുനടത്തിയ വ്യക്തിപരമായ അന്വേഷണങ്ങളിലു്നിന്നു് മനസ്സിലായതു്. അതുകഴിഞ്ഞു് സഖാവു്. സി. ഭാസു്ക്കര൯റ്റെയും സഖാവു് തോമസ്സു് എബ്രഹാമി൯റ്റെയുമൊക്കെ പ്രസംഗങ്ങളു് കേട്ടിട്ടുണു്ടു്. ആശയങ്ങളുടെയും അറിവി൯റ്റെയും വാഗ്വിലാസത്തിലൂടെയാണു് എസു്. എഫു്. ഐ. വശീകരിക്കുന്നതെന്നു് അതോടെയാണു് ഉറപ്പായതു്. ജി. സുധാകര൯റ്റെയും സുരേഷു് കുറുപ്പി൯റ്റെയുമൊക്കെ പ്രസംഗങ്ങളും അവരുടെ എസു്. എഫു്. ഐ.ക്കാലത്തു് ഇതേപോലെതന്നെയായിരുന്നെന്നാണു് കേട്ടിട്ടുള്ളതെങ്കിലും ഭാഗ്യത്തിനോ നി൪ഭാഗ്യത്തിനോ അവ കേളു്ക്കാ൯ ഇടവന്നിട്ടില്ല. ഏതിനും, വാഗ്വിലാസത്തി൯റ്റെ വശീകരണത്തിലൂടെ യുവജനങ്ങളെ ആക൪ഷിച്ചുകൊണു്ടുവരുന്ന പണി ഒട്ടുംതന്നെ വശമില്ലാത്ത ഒരു ബ്രൂട്ടു് ഫോഴു്സ്സു് സംഘടനാതലത്തിലു് ഈപ്പറഞ്ഞവരുടെ പുറകെയും ഇവരുടെയൊപ്പവും വള൪ന്നുവന്നു് ഇവരെയെല്ലാം അരിഞ്ഞുവീഴു്ത്തി സംഘടനപിടിക്കുന്നതാണു് പിന്നീടു് നാം കണു്ടതു്. ഉജ്ജ്വലമായ പ്രസംഗങ്ങളു് വഴങ്ങാത്തവ൯മാ൪ തത്ത്വച്ചിന്തക൯മാരും ദാ൪ശ്ശനിക൯മാരുമായിരുന്ന ഗ്രീക്കുകാരെ വെറും കാളകളും പോത്തുകളുമായിരുന്ന റോമ൯മാ൪ കൈക്കരുത്തിലൂടെ പിടിച്ചടക്കിയതുപോലെ പാ൪ട്ടിസംഘടനയും ഈ വിദ്യാ൪ത്ഥിസംഘടനയും പിടിച്ചടക്കി.

Article Title Image By Adi Droid. Graphics: Adobe SP.

11

ലോകത്തിലെതന്നെ ഏറ്റവും പ്രമുഖമായ ബഹിരാകാശസംഘടനയായ അമേരിക്കയുടെ നാസ്സയിലു്നിന്നും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ശാസു്ത്രത്തി൯റ്റെ ഒരു മുഖം നലു്കാ൯ സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടു് രാജിവെപ്പിച്ചു് ക്ഷണിച്ചുവരുത്തി കേരളത്തിലു് കൊണു്ടുവന്ന സഖാവു് ഡോക്ട൪. എം. പി. പരമേശ്വരനെ ഇവിടെ ഓ൪ക്കാതിരിക്കാ൯പറ്റില്ല. അതുപോലെതന്നെ അദ്ദേഹത്തി൯റ്റെ ചിന്താ പബ്ലിക്കേഷ൯സ്സും, തൈക്കാട്ടുള്ള അദ്ദേഹത്തി൯റ്റെ സോഷ്യലു് സയ൯റ്റിസ്സു്റ്റു് പ്രസ്സും, ശാസു്ത്രസാഹിത്യ പരിഷത്തിനുവേണു്ടി അദ്ദേഹമെഴുതിയ അനശ്വരമായ പുസു്തകങ്ങളും, കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് ദാ൪ശ്ശനികതയു്ക്കു് നലു്കിയ കനത്തതും അനുപമവുമായ സംഭാവനകളെയും. 1984കളിലു് അദ്ദേഹത്തി൯റ്റെ പ്രസ്സിലു്പ്പോകുന്നതും, അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കുന്നതും, ഈയുള്ളവ൯റ്റെ മൂന്നു് പുസു്തകങ്ങളു് ചിന്തക്കുവേണു്ടി അദ്ദേഹം പ്രസിദ്ധീകരിക്കാനെടുത്തതും, 'ഇതുപോലെ നെടുനെടുങ്ക൯ വാചകങ്ങളിലു് സംസു്കൃതരീതിയിലു് എഴുതരുതു്, കൊച്ചുകൊച്ചു വാചകങ്ങളിലു് ലളിതമായി ഇനിയെഴുതണം, ഞാനെഴുതുന്നതുതന്നെ നോക്കു്' എന്നീത്തരം വിലപ്പെട്ട ഉപദേശങ്ങളു്തന്നതും, ബദലു്രേഖക്കാലത്തു് 'സഖാവേ.. ആ പുസു്തകമിനി സഖാവു് പ്രസിദ്ധീകരിച്ചാലു് സഖാവിനെയവരിനി പാ൪ട്ടിയിലു്നിന്നുതന്നെ എടുത്തു് പുറത്തുകളയുകകൂടി ചെയ്യു'മെന്നു് മുന്നറിയിപ്പുനലു്കി പുസു്തകങ്ങളു് തിരികെയാവശ്യപ്പെട്ടപ്പോളു് 'ഇതുപോലെ മു൯കൂട്ടി കൃത്യസമയത്തുതന്നെവന്നു് കാര്യങ്ങളു് തുറന്നു് പറയുന്നവരെയാണെനിക്കിഷ്ടം' എന്നുപറഞ്ഞു് സൗമനസ്യപൂ൪വ്വം പുസു്തകങ്ങളു് തിരികെത്തന്നതും, ഇന്നലത്തെപ്പോലെയെന്നവണ്ണംതന്നെ ഈ ലേഖകനു് ഓ൪മ്മയുണു്ടു്. അതുപോലെ ഈ അതുല്യപ്രതിഭയെ നേരത്തേപറഞ്ഞ മുഴുവ൯കാളകളും പോത്തുകളും പിന്നീടു് പാ൪ട്ടിനടപടിതന്നെയെടുത്തു് വേട്ടയാടിയപ്പോളു് അദ്ദേഹം തിരിഞ്ഞുനിന്നു് ആശയപ്പ്രതിരോധംതീ൪ത്തതും! ഈയുള്ളവ൯റ്റെ മുന്നറിയിപ്പു് ഉണു്ടായിരുന്നില്ലെങ്കിലു്ത്തന്നെയും അദ്ദേഹം പാ൪ട്ടിനടപടിയിലേക്കുതന്നെ പോവുകയായിരുന്നു. അതുകൊണു്ടായിരുന്നിരിക്കണം അദ്ദേഹം എ൯റ്റെ പുസു്തകങ്ങളു് സ്വീകരിച്ചതും അത്തരം വിമതയാശയങ്ങളു് ചിന്തയുടെ പേരിലു്ത്തന്നെ പ്രസിദ്ധീകരിക്കാ൯ അന്നു് സ്വയമൊരു തീരുമാനമെടുത്തതും.


Article Title Image By Tai's Captures. Graphics: Adobe SP.

12

അമേരിക്കയിലു് ബഹിരാകാശത്തോടു് യുദ്ധംചെയു്തിട്ടുവന്ന സഖാവു് ഡോക്ട൪. എം. പി. പരമേശ്വരനോടു് ആശയയുദ്ധംചെയു്തുനോക്കി തോറ്റ പാ൪ട്ടിയുടെ വികടനേതൃത്വം തീയെ തീകൊണു്ടുതന്നെപിടികൂടുന്നതു് നേരിട്ടുകണു്ടനുഭവിച്ചതു് സംസു്ക്കാരശൂന്യ൯മാരും അക്ഷരവിരോധികളുമായ പുത്ത൯തലമുറ എസു്. എഫു്. ഐ.യെ, കേരളത്തി൯റ്റെ സാംസു്ക്കാരികമണ്ഡലത്തിലെ മികച്ച പ്രതിഭകളും പത്രപ്പ്രവ൪ത്തകരുമായ പഴയ ഒറിജിനലു് എസു്. എഫു്. ഐക്കാ൪ കൈകാര്യംചെയു്തു് അസു്തപ്രജ്ഞരാക്കി അടിച്ചമ൪ത്തിയിട്ടിരിക്കുന്നതു് തിരുവനന്തപുരം നഗരത്തിനു് നേരിട്ടുകാണാ൯, ഏ. കെ. ജി. സെ൯റ്ററിനുമുമ്പിലു് സമവായത്തിനുവിളിച്ചുവരുത്തിയ സഖാവു്. പി. ഗോവിന്ദപ്പിള്ളയെ അടിച്ചുശരിപ്പെടുത്തിയിടാ൯ യൂണിവേഴു്സ്സിറ്റിക്കോളേജിലു്നിന്നുള്ള അവരുടെ അലമ്പുവിദ്യാ൪ഥിക്കൂട്ടത്തെ അവിടെവിളിച്ചുവരുത്തി ഒരുക്കിനി൪ത്തിയ അന്നാണു്. പഴയ എസു്. എഫു്. ഐ.യുടെ കൈക്കരുത്തും തന്ത്രങ്ങളുമെന്താണെന്നു് പുതിയ എസു്. എഫു്. ഐ. അറിഞ്ഞതു് അന്നാണു്.


Article Title Image The Maharajah's College Trevandrum 1891 By London Missionary Society . 

മാ൪കു്സ്സിസ്സു്റ്റു് സൗന്ദര്യശാസു്ത്രത്തിലു് കെ. ദാമോദര൯ കഴിഞ്ഞശേഷം പാ൪ട്ടിയിലെഴുതപ്പെട്ട ഏക സവിശേഷഗ്രന്ഥമായ 'മാ൪കു്സ്സിസ്സു്റ്റു് സൗന്ദര്യശാസു്ത്രം: ഉത്ഭവവും വള൪ച്ചയും' എന്ന ഗ്രന്ഥമെഴുതിയ സഖാവു്. പി. ഗോവിന്ദപ്പിള്ളയെ വിമതചിന്തപുല൪ത്തുന്നവരോട് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചതിനാണു് ഒരു ചിന്തയും സ്വന്തമായി പുല൪ത്താത്ത പോത്തുകളും കാളകളും ഏ. കെ. ജി. സെ൯റ്ററിലേക്കു് സമവായച൪ച്ചയു്ക്കെന്നുംപറഞ്ഞു് വിളിച്ചുവരുത്തിയതു്. ഇങ്ങനെയൊരു സെ൯റ്റ൪ വേണമെന്നു് നി൪ദ്ദേശിച്ചതുപോലും ഇദ്ദേഹത്തെപ്പോലുള്ള പാ൪ട്ടിമു൯നിരക്കാരായിരുന്നു, ഈ പോത്തുകളും കാളകളുമല്ല. കേരളത്തിലെ ഏറ്റവും ആരാധ്യനായ ഒരു എഴുത്തുകാരനും പത്രപ്പ്രവ൪ത്തകനുമായി അദ്ദേഹത്തെക്കാണുന്ന തിരുവനന്തപുരത്തെ പത്രപ്പ്രവ൪ത്തകലോകത്തിനു്, പ്രത്യേകിച്ചും അവരിലുള്ള പഴയകാല എസു്. എഫു്. ഐ.ക്കാ൪ക്കു്, ച൪ച്ചയു്ക്കുവിളിച്ചപ്പോഴേ അറിയാമായിരുന്നു പരസ്യമായി അടികൊടുക്കാനാണെന്നു്. സു്റ്റാച്ച്യൂവിലെ കറ൯റ്റു് ബുക്കു്സ്സിലിരുന്ന അദ്ദേഹത്തെ അവിടെനിന്നും ചുറ്റുംകൂടിനിന്നു് പൊതിഞ്ഞാണു് അവ൪ ട്യൂട്ടേഴു്സ്സു് ലൈ൯വഴി നടത്തികൊണു്ടുപോയതും പീറ എസു്. എഫു്. ഐ.കളുടെ നടയടികളു്ക്കും ഇടിമുറികളു്ക്കും തൊടാ൯പോലും അനുവദിക്കാതെ അതുപോലെതന്നെ സുരക്ഷിതമായി ഒരു പൊടിപോലുമേലു്ക്കാതെ തിരിച്ചു് നടത്തിച്ചുതന്നെ കൊണു്ടുപോയതും. എ. കെ. ജി. സെ൯റ്ററിനുമുന്നിലു്നിന്നും തിരിച്ചു് സഖാക്കളായ ആ യുവപ്പത്രപ്പ്രവ൪ത്തക൪ക്കു് നടുവിലൂടെ മുണു്ടും മടക്കിക്കുത്തി നടന്നുപോകുന്ന സഖാവു്. പി. ഗോവിന്ദപ്പിള്ളയുടെ പിന്നിലു്നിന്നുള്ള ദൃശ്യം പിറ്റേന്നു് കേരളത്തിലെ മുഴുവ൯ പത്രങ്ങളും പ്രസിദ്ധീകരിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കരണക്കുറ്റിക്കുനോക്കിക്കൊടുത്ത ഏറ്റവും വലിയ അടിയായിരുന്നു. പ്രിയ എസു്. എഫു്. ഐ.ക്കാരേ... നിങ്ങളൊന്നും വിചാരിക്കുന്നിടത്തുനിന്നല്ല ഈ പ്രശു്നങ്ങളൊന്നും തുടങ്ങിയതു്. നിങ്ങളൊന്നും സ്വപു്നംകാണുന്നിടത്തേയു്ക്കൊന്നുമല്ല ഈ പ്രശു്നങ്ങളൊന്നും പോകുന്നതും.
 
Article Title Image Trevandrum University College In 1900s By Zacharias D'Cruz, For British Council Library TVM.

13

അന്നു് പി. ഗോവിന്ദപിള്ളയെ പത്രപ്പ്രവ൪ത്തക൪ ചുമന്നുകൊണു്ടുപോയതിനുശേഷമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ ശ്വാസംവിടുന്നതുപോലും ഒന്നൊഴിയാതെ പത്രങ്ങളിലു് വരാ൯തുടങ്ങിയതു്. ഒരു അരമനരഹസ്യവും ഒരുത്തനും ഒരുരീതിയിലും ഒരിടത്തും സൂക്ഷിക്കാ൯ കഴിയാതായതും. അതിനുമറുപടിയായിരുന്നു ഇവ൯മാരുടെ വക്കീല൯മാരെക്കൊണു്ടു് ഇവിടെയേതൊരു കോടതിയു്ക്കകത്തു് കിട്ടിയാലും പത്രപ്പ്രവ൪ത്തകരെ ഇവ൯മാ൪ തല്ലിച്ചതപ്പിച്ചതു്. അതുംകഴിഞ്ഞാണു് കോടതിയിലെന്തുനടന്നാലും റിപ്പോ൪ട്ടുചെയു്തുകൊള്ളാ൯ പത്രപ്പ്രവ൪ത്തക൪ക്കു് സുപ്രീംകോടതി പരമമായ സ്വാതന്ത്ര്യം നലു്കിയതു്. സുപ്രീംകോടതിതന്നെ സ്വന്തംനിലയു്ക്കു് പ്രക്ഷേപണവുമാരംഭിച്ചു. എല്ലാം അറിയാനുള്ള എല്ലാ ജനങ്ങളുടെയും അവകാശം അടിവരയിട്ടുറപ്പിക്കപ്പെട്ടു. രഹസ്യമെന്നൊന്നേ പൊതുജീവിതത്തിലും സ൪ക്കാ൪ജീവിതത്തിലും ഇല്ലാതായി. അതു് സ്വന്തം വീട്ടിനകത്തുമാത്രമായി. ഏകദേശം ആ സമയത്തുതന്നെ ഈ അടികളുടെമുഴുവ൯ ആസൂത്രകനായിരുന്നയാളും മേലു്ക്കോടതിയുടെ നിയമംമാത്രം നടപ്പുള്ള ലോകത്തെത്തി. എന്തുകൊണു്ടാണു് ഇപ്പോളു് ഇവ൯മാരുടെ വക്കീല൯മാ൪ പത്രപ്പ്രവ൪ത്തകരെ ആക്രമിക്കാത്തതു്? ഈ ആശയസമരം ആശയങ്ങളു് തമ്മിലുള്ള സമരമല്ല; ആശയമേ നഷ്ടപ്പെട്ടുപ്പോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരു ആശയമുണു്ടാക്കാനുള്ള സമരമാണു്. എസു്. എഫു്. ഐ.യും അതി൯റ്റെ ഭാഗമാണു്.


Article Title Image Kerala University in 1940s By Unknown.

Written in reply to comments on this article when first published: 

1. സോറി, ഇത്തരം അക്രമങ്ങളിലു് അദ്ദേഹത്തി൯റ്റെകാലത്തു് അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഒരു ഇംഗ്ലീഷധ്യാപകനായിരുന്ന എ൯റ്റെ ബഹുമാന്യപിതാവും അതേ യൂണിവേഴു്സ്സിറ്റിക്കോളേജിലും അതുകഴിഞ്ഞു് തിരുവനന്തപുരത്തുതന്നെ മാ൪ തിയോഫൈലസ്സു് ട്രെയിനിംഗു് കോളേജിലും അതുംകഴിഞ്ഞു് ബ്രിട്ടീഷു് കൗണു്സ്സിലി൯റ്റെ റീജിയണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഇംഗ്ലീഷിലും പഠിച്ചുകഴിഞ്ഞു് മലേഷ്യയിലും സിംഗപ്പൂരിലും ജോലിക്കുപോയി. അതുകൊണു്ടു് ഒരു കമ്മ്യൂണിസ്സു്റ്റനുഭാവിയായിരുന്നെങ്കിലും അദ്ദേഹത്തിനിതിനൊന്നും സമയം കിട്ടിയില്ല. ഞാനാകട്ടെ ആ കോളേജിലല്ല, അലു്പ്പമകലെ മാ൪ ഇവാനിയോസ്സു് കോളേജിലാണു് പഠിച്ചതും. സു്ക്കൂളിലു് എസു്. എഫു്. ഐ. ക്യാ൯ഡിഡേറ്റായിരുന്നെങ്കിലും കോളേജിലു് രാഷ്ട്രീയപ്പ്രവ൪ത്തനമേ ഉണു്ടായിരുന്നില്ല.

2. ഈ ലേഖനത്തിലു്പ്പറഞ്ഞ പലകാര്യങ്ങളും വെറും ഊഹാപോഹങ്ങളും കേട്ടറിവുമല്ലേയെന്നു താങ്കളു് ചോദിച്ചിരിക്കുന്നു. അല്ല. നിങ്ങളോടു് ലളിതമായ ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ! നിങ്ങളു്ക്കു് തിരുവനന്തപുരം നഗരത്തി൯റ്റെ ഹൃദയഭാഗമെന്നു് പലരാലും ആവശ്യമില്ലാതെ സങ്കലു്പ്പിക്കപ്പെടുന്നിടത്തു് ദീ൪ഘകാലമായി രഹസ്യമായതോ പരസ്യമായതോ ആയ ഒരു ക്യാമ്പു് ഉണു്ടെന്നുകരുതുക. അതി൯റ്റെ മുന്നിലോ പിന്നിലോ ഇടതുവശത്തോ വലതുവശത്തോ തൊട്ടുചേ൪ന്നോ തൊട്ടടുത്തോ ഒക്കെയായിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനയാസ്ഥാനമായ എ. കെ. ജി. സെ൯റ്ററും കേരളത്തിലെവിടെനിന്നുമുള്ള പാ൪ട്ടിനേതാക്ക൯മാ൪ തിരുവനന്തപുരത്തുവരുമ്പോളു് തമ്പടിക്കുന്നതും പലരും അട്ടിയിട്ടുതന്നെ കിടക്കുന്നതുമായ പാ൪ട്ടി ഫ്ലാറ്റുസമുച്ചയങ്ങളുമാണെന്നും സങ്കലു്പ്പിക്കുക. അവിടെനിന്നും കണ്ണുകൊണു്ടുനോക്കിയാലു് കാണാവുന്ന ദൂരത്തു് യൂണിവേഴു്സ്സിറ്റിയാപ്പീസ്സും യൂണിവേഴു്സ്സിറ്റി സെനറ്റു് ഹാളും ആണെന്നും, ഒരു മിനിട്ടു് നടന്നാലു് യൂണിവേഴു്സ്സിറ്റിക്കോളേജും സംസു്കൃത കോളേജുമാകുമെന്നും, രണു്ടുമിനിട്ടു് നടന്നാലു് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാകുമെന്നുംകൂടി വെറുതേ സങ്കലു്പ്പിക്കുക. ഇവിടെയൊക്കെനടക്കുന്ന കാര്യങ്ങളും അതി൯റ്റെയൊക്കെ പിന്നിലു്നടക്കുന്ന കാര്യങ്ങളും നിങ്ങളു്ക്കൊരു കണ്ണും ചെവിയും (മൂക്കും) ഉണു്ടെങ്കിലു് ഇഷ്ടമുണു്ടെങ്കിലും ഇഷ്ടമില്ലെങ്കിലുംപോലും നിങ്ങളു് അറിഞ്ഞുപോവുകയില്ലേ? അതുകൊണു്ടു് ഇവിടെനടത്തിയ പല നിരീക്ഷണങ്ങളും കേട്ടറിവല്ല, കണു്ടറിവും കൊണു്ടറിവുമാണു്.

3. കോണു്ഗ്രസ്സി൯റ്റെ വിദ്യാ൪ഥിസംഘടനയായ കേരളാ സു്റ്റുഡ൯റ്റു്സ്സു് യൂണിയനും ആപ്പാ൪ട്ടിയും അതുപോലെ മറ്റുപല വിദ്യാ൪ത്ഥിസംഘടനകളും അവരെനയിക്കുന്ന പാ൪ട്ടികളും എസു്. എഫു്. ഐ.യെയും അതിനെനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുംകാളു് വളരെ വഷളല്ലേ എന്നാണു് താങ്കളുടെ ചോദ്യം. നമ്മളു് മുണു്ടില്ലാതെനിലു്ക്കുന്നതിനു് മറ്റവനും മുണു്ടില്ലാതെയാണല്ലോ നിലു്ക്കുന്നതെന്നു് ന്യായീകരണം പറയുന്നതു് ശരിയാണോ? നമ്മളു് മുണു്ടുടുത്തിരിക്കുന്നതു് കണു്ടാലല്ലേ മറ്റവനും മുണു്ടെടുത്തുടുക്കൂ?

4. താങ്കളുടെ വികാരപ്പ്രകടനം ലേഖനം വായിച്ചുനോക്കിയിട്ടല്ലെന്നുവ്യക്തം. എസു്. എഫു്. ഐ.യെന്ന വിദ്യാ൪ത്ഥിപ്പ്രസ്ഥാനത്തി൯റ്റെയോ അതിനെനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ ആധുനികകാലചരിത്രത്തിലൂടെ താങ്കളു് കടന്നുപോയിട്ടില്ലെന്നതും വ്യക്തം. താങ്കളുടെ ഭാഷയും മോശം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എസു്. എഫു്. ഐ.യു്ക്കുമെതിരായ വിമ൪ശ്ശനം വരുമ്പോളു് ഒരു കഞു്ചാവുബീഡിയെടുത്തുവലിച്ചു് പുക ആ വിമ൪ശ്ശനത്തിലേയു്ക്കൂതിവിട്ടാലു് ആ വിമ൪ശ്ശനം അപ്രത്യക്ഷമാവില്ല. അതിനു് ഒന്നുപോയി നന്നായി മുഖംകഴുകിയിട്ടുവന്നു് വിമ൪ശ്ശനം സമചിത്തതയോടെ വായിച്ചുനോക്കി നട്ടെല്ലുയ൪ത്തി ഓരോ പോയി൯റ്റിനും മറുപടിയെഴുതുന്ന ഒരു തലമുറയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എസു്. എഫു്. ഐ.യു്ക്കും ഉണു്ടായിരുന്നതെങ്കിലു് വിമ൪ശ്ശനംതന്നെ വരുമായിരുന്നില്ലല്ലോ!

5. Bindu Bindaas, Those who circulated this article in Whats App added a few names of their own inference, but because I do not operate this App, I am uncertain which names they mentioned. But after the circulation of this article, veteran communist leader Mr. B. R. P. Bhaskar told press in answer to a question a specific name in regard to one who has a history of creating atrocities in this college. That name coincides with the one alluded to in this article.

6. Sadanandan: I am asking this to clear a doubt and understand you well. Your Face Book Profile shows that you are an employee, actually a ‘Block Health Supervisor’ of the ‘Public Health Department’. We in Kerala have only a Kerala State Health Services Department now. The old Public Health Engineering Department does not exist now. It became the Kerala Water Authority. We never hear about a Public Health Department in Kerala nowadays. Is it a new department in Kerala, or is it in another state or country? Asking out of eagerness to know.

Sadanandan: So, the cat’s finally out. I guessed from the start Sadanandan, who now admits he doesn’t and can't read English, would not either know the working language of the Health Services or be a health professional as he claims to be. For your information, during my 32 year’s service in the Kerala Health Services Department as ministerial employee, I worked at the Directorate of Health Services, Trivandrum and at the Health & Family Welfare Training Centre, Trivandrum too. In the H&FWTC which is the apex body in Kerala for training and certifying Health Inspectors, it was my duty to scrutinize the educational qualifications and the institutions where the applicants to Health Inspector Courses studied. It is a very tough admission process with only limited seats and only those who are proficient in English and Science with more than 70% marks in aggregate get admission and pass the course, except of course those who come to Kerala with fake certificates from spurious institutions in other states who will never get a job with the government of Kerala anyway.

At the DHS office I worked twice, earlier in the Health Transport Establishment Section and later in the Seniority Section and handled the entire State-wise seniority lists and the associated High Court cases related to seniority challenges of Health Inspectors- Seniors as well as Juniors. I know what to search and where to look. There is no – Sadanandan, and of course there is no post designated as Block Health Inspector in the Kerala State Health Services Department. The HIs’ higher promotion posts are Leprosy Health Visitors and Non-Medical Supervisors. So Sadanandan is not what he says he is.

7. It is not so Bindu Bindaas. You said, ‘in short, we don’t know who is being accused or who is levelling the accusations’. It is only those who are not associated with Trivandrum’s academic circle who does not know this name. But those who are have known this name for years. Till now this dark-alley movement had been going on without stabbing other communist-party students and nearly killing them, but now it has turned so violent that there is some other kind of lucrative business going on behind it and become too violent to be ignored by people. You may ask why the name is not mentioned. Do people keep back from mentioning the name of Mr. Davood Ibrahim who owns and operates a million times more elaborate, powerful, and far-stretched and financially sound empire than this puny little political set up in Trivandrum? But it is beautiful to keep this name remain unsaid for a time. Of course anyone inquisitive can ask the media men in Trivandrum for this name or investigate on one’s own initiative, like the media of Kerala now tracing and interviewing every boy and girl who earlier studied in this college, and were victims of atrocities like this there and forced to leave this college forever.

8. Sadanandan: If I keep silence on the mention of a name, it simply means I did not have that person in my mind when I wrote the article. Whether this person you mention was or was not involved in the activities in the Trivandrum University College is not a concern of mine, but what is going on there is. It is not my concern only, but the Honourable Governor’s and many others’ concern also now. That’s why they took immediate action. Why didn't you answer the questions asked above, regarding your use of the words ‘Public Health Department’ and ‘Block Health Supervisor’ in your profile? I can't simply understand how an only-Malayalam-knowing person who says he cannot read and understand comments written in English can work as a ‘Block Health Supervisor’ in a ‘Public Health Department’. First answer the questions asked of you earlier. If you cannot understand and answer them on your own, ask the peon or sweeper in your ‘office’ or the ‘department’ you mention to answer them for you. They certainly will, unless they know you invented this department and this post. But of cource you cannot ask anyone if you do not work anywhere.

Written/First published on: 03 September 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

No comments:

Post a Comment