Wednesday 4 September 2019

187. കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തത്തിലു് ഒറ്റയൊരു ഭരണാധികാരിയും പുണ്യാള൯ ചമഞ്ഞുപോകരുതു്! പി എസ്സു് രമേശു് ചന്ദ്ര൯

187

കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തത്തിലു് ഒറ്റയൊരു ഭരണാധികാരിയും പുണ്യാള൯ ചമഞ്ഞുപോകരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stine86Engel. Graphics: Adobe SP.

മലകളിലു് വ്യാപകമായരീതിയിലു് വനനശീകരണവും അതിനെ വെല്ലുന്നരീതിയിലു് പാറപൊട്ടിക്കലും ഖനനവും നടക്കുമ്പോളു് മലകളുടെ ഉള്ളിലുള്ള വെള്ളം പുറത്തുവരാതെ ബലമായി തടഞ്ഞുനി൪ത്തുന്ന ഘടകങ്ങളു് തക൪ന്നു് ആ വെള്ളം ഉരുളു്പ്പൊട്ടലിലൂടെ പുറത്തുവരുന്നു. ഇതു് എല്ലാവ൪ക്കുമറിയാം. യാതൊരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയപ്പാ൪ട്ടികളുടെ നേതാക്ക൯മാരും വില്ലേജാപ്പീസ്സ൪മാരും തഹസ്സീലു്ദാ൪മാരും കളക്ടറേറ്റുദ്യോഗസ്ഥ൯മാരും പരിസ്ഥിതി മലിനീകരണനിയന്ത്രണ ബോ൪ഡിലെ ഉദ്യോഗസ്ഥ൯മാരും ഭൂഖനനവകുപ്പിലെ ഉദ്യോഗസ്ഥ൯മാരും ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥ൯മാരും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ആപ്പീസ്സുകളിലെ പാ൪ട്ടിമേലു്നോട്ടക്കാര൯മാരും ഞെട്ടിപ്പിക്കുന്ന തുകകളു് കൈക്കൂലിവാങ്ങിക്കൊണു്ടു് അനുവദിക്കാതെ കേരളത്തിലുടനീളം മേലാവരണം നഷ്ടപ്പെട്ടു് ദു൪ബ്ബലമായിരിക്കുന്ന മലമേലുകളിലും മലയോരങ്ങളിലും താഴു്വാരങ്ങളിലും ഇത്രത്തോളമെണ്ണം കരിങ്കലു് ക്വാറികളു് പ്രവ൪ത്തിക്കില്ല.

Article Title Image By Larisa-K. Graphics: Adobe SP.

അതുകൊണു്ടു് മുഖ്യമന്ത്രിമുതലു് ഇങ്ങു് താഴെ പഞു്ചായത്തു് പ്രസിഡ൯റ്റ൯മാ൪വരെ ആരും കേരളത്തിലെ മലയോരമേഖലകളിലെ മഴക്കാലദുരന്തത്തിലു് പുണൃാള൯മാ൪ ചമയേണു്ട. തനിക്കു്, അല്ലെങ്കിലു് ത൯റ്റെ പാ൪ട്ടിക്കു്, അതോടൊപ്പം കേരളമുടനീളമുള്ള ത൯റ്റെ ഉദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയസഹകാരികളു്ക്കും, വേണു്ടത്ര പണം ഒപ്പിച്ചുകൊടുത്തതി൯റ്റെ ബാക്കിപത്രംതന്നെയാണു് കലണു്ടറൊപ്പിച്ചു് കേരളം നേരിടുന്ന മലയോരദുരന്തം. മരിച്ചുമണ്ണടിഞ്ഞുപോയവ൪ക്കു് വന്നു് സംസാരിക്കാ൯ കഴിയില്ലല്ലോ. അതുകൊണു്ടു് ജീവിക്കിരിക്കുന്നവരിലൂടെ അവ൪ സംസാരിക്കുമെന്നോ൪ക്കുക!

Article Title Image By TheDigitalArtist. Graphics: Adobe SP.

ഈ സാഹചര്യത്തിലു് ഇതിനേക്കാളു് ഗൗരവതരമായ മറ്റൊരുചോദ്യം ഉയ൪ന്നുവരുന്നു. ഇത്രയുംപേരുടെ മരണത്തിനിടയാക്കിയ ഈ സാഹചര്യം സൃഷ്ടിച്ചതിലു് അതാതു് നാട്ടുകാരുടെ പങ്കെന്താണു്? അവരുടെ പറ്റു് എത്രയാണു്? മൊത്തം മറിയുന്ന കൈക്കൂലിയിലും കോഴയിലും ഒരു പങ്കു് അവരിലു് ചില൪ക്കെങ്കിലുംകൂടി വീതംവെച്ചുകിട്ടാതെ ഇതൊന്നും നടക്കില്ലല്ലോ. ക്വാറികളു് പ്രവ൪ത്തിക്കുന്ന ഏതു് മലയോരഗ്രാമം വേണമെങ്കിലും എടുത്തുനോക്കൂ, പേരെടുത്തുതന്നെ പറയാവുന്ന ഏറ്റവും കുറഞ്ഞതു് ഇരുപത്തഞു്ചു് തദ്ദേശ്ശ രാഷ്രീയ ഊള൯മാരെങ്കിലും അവിടെയുണു്ടാവും. ഈ നാട്ടുകാരും ഇത്രയുംകാലം ഈ ക്വാറിക്കമ്പനികളുടെ കാലുകഴുകിക്കുടിച്ചും ഓശാരംപറ്റിയും കഴിയുകയല്ലായിരുന്നോ? ഇതിലെത്ര പ്രദേശങ്ങളിലു് ഈ മലയോരബലാത്സംഗങ്ങളു്ക്കെതിരെ ശബ്ദമുയ൪ന്നു?

Article Title Image By lmaresz. Graphics: Adobe SP.

ശബ്ദമുയ൪ന്ന സ്ഥലങ്ങളിലു്, ഇവ൯റ്റെയൊക്കെ ഔദാര്യം വേണു്ടെന്നു് ദൃഢനിശ്ചയമെടുത്തു് നാട്ടുകാ൪ സംഘടിച്ച സ്ഥലങ്ങളിലു്, ക്വാറികളും ജാക്കു് ഹാമ്മറുകളും നിശബ്ദമായിട്ടുമുണു്ടു്. ക്വാറിക്കമ്പനികളുടെ കാലുനക്കിനടക്കുന്ന ഡൂക്കിലി ലോക്കലു് രാഷ്ട്രീയപ്പാ൪ട്ടിപ്പ്രവ൪ത്തകരുടെ ചതിയിലു്വീഴാതെ നാട്ടുകാ൪ സ്വതന്ത്രരായി സംഘടിച്ച സ്ഥലങ്ങളിലാണു് ഇങ്ങനെ ക്വാറികളു് നിശബ്ദമായിട്ടുള്ളതു്, ക്വാറികളു്ക്കു് വിലക്കുവീണിട്ടുള്ളതു്. പാ൪ട്ടിനേതാക്ക൯മാ൪ക്കും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും സെക്രട്ടേറിയറ്റിലെ പ്രമാണിമാ൪ക്കും അവ൪ വാരിയെറിഞ്ഞ പണം ഈ ക്വാറിക്കമ്പനിയുടമകളു്ക്കു് അതോടെ തതു്ക്കാലത്തേക്കെങ്കിലും നഷ്ടമായി.

Article Title Image By BohemianBikini. Graphics: Adobe SP.

കേരളത്തിലെത്രയോ പരിസ്ഥിതിദു൪ബ്ബലമായ മലയോരഗ്രാമങ്ങളുണു്ടു്! അവിടങ്ങളിലു് ഉദ്യോഗസ്ഥ ഉണ്ണാക്ക൯മാരുടെയും രാഷ്ട്രീയ ഊള൯മാരുടെയും തിരിച്ചടി ഭയക്കാതെ, സംഘംപോലുംചേരാതെ, ആരെയുംഭയക്കാതെ, ഇതിനെതിരെ ഒറ്റയു്ക്കു് പരാതികളുമായി മുന്നോട്ടുപോകുന്ന എത്രയോപേരുണു്ടു്!! മഴയിലും പ്രളയത്തിലും ഉരുളു്പ്പൊട്ടലിലും മലയിടിച്ചിലിലും മണ്ണൊലിപ്പിലും മരണം താണ്ഡവമാടിയ കേരളത്തിലെ ഈ മലയോരഗ്രാമങ്ങളിലു് ഇങ്ങനെ എത്രപേരുണു്ടായിരുന്നു?

Article Title Image By Art Tower. Graphics: Adobe SP.

തിരുവനന്തപുരം ജില്ലയിലെ ഇതുപോലൊരു മലയോരഗ്രാമത്തിലു് ഒരു വ൯ ജനസമൂഹം ഇതുപോലെ കുറേ ഉദ്യോഗസ്ഥ൯മാരും കുറേ രാഷ്ട്രീയനപുംസ്സകങ്ങളും ഈ സമൂഹത്തിലുള്ളതി൯റ്റെപേരിലു് ഒരു ക്വാറികാരണം കുറേക്കാലം കഷ്ടപ്പെട്ടു. ഒടുവിലു് ഒറ്റയൊരു ചെറുപ്പക്കാര൯ ത൯റ്റെ ഭാര്യ പ്രസവിച്ച ഒന്നരമാസം പ്രായമായ കുഞ്ഞിനെ ഈ ക്വാറികാരണം ആശുപത്രിയിലു്നിന്നും സ്വന്തം വീട്ടിലു്ക്കൊണു്ടുവരാ൯ ഭീകരശബ്ദംകാരണം കഴിയാതായപ്പോളു് രണു്ടുംകെട്ടു് ഇറങ്ങിപ്പുറപ്പെട്ടതി൯റ്റെ ഔദ്യോഗിക രേഖകളാണു് ഇവിടെച്ചേ൪ക്കുന്നതു്. അതി൯റ്റെ പരിണതഫലമെന്തായിരുന്നുവെന്നു് ഇവിടെ പറയുന്നില്ല; ആ൪ക്കുവേണമെങ്കിലുമതു് അന്വേഷിക്കാം. (These records of official communications were since then removed for the complainant’s safety at his request).

Article Title Image By Anthony Beure. Graphics: Adobe SP.

കൊടിയ അഴിമതിയും കൈക്കൂലിയുംനിറഞ്ഞ കേരളത്തിലെ ഗവണു്മെ൯റ്റിലു്നിന്നും മലയോരഗ്രാമങ്ങളിലെ വാ൪ഷികഭൂമികുലുക്കത്തിനും മണ്ണിടിച്ചിലിനും ഉരുളു്പ്പൊട്ടലിനും വീടുകളും ഗ്രാമങ്ങളും അപ്പാടെ ഒലിച്ചുപോവുന്നതിനും മനുഷ്യജീവനുകളു് ഈ അഴിമതികളും കൈക്കൂലികളുംകാരണം നഷ്ടപ്പെട്ടുപോവുന്നതിനും ശാശ്വതനടപടി പ്രതീക്ഷിക്കുന്നതു് വെറുതെയാണു്. അടുത്തു് മരണപ്പെടുന്നതു് നമ്മളാകാം. അടുത്തു് ഒലിച്ചുപോവുന്നതു് നമ്മുടെ വീടാകാം. അതിനുമുമ്പു്....! അതിനു് ശാശ്വതപരിഹാരമുണു്ടാക്കാ൯, ഇവ൯മാരെയൊന്നും വിശ്വസിക്കാതിരുന്നാലു് നമ്മളു്ക്കു് കഴിയും. പ്രളയത്തിനെയും പേമാരിയെയും ഒത്തൊരുമയോടെ അതിജീവിക്കുന്ന കേരളത്തിനു് അതിനുകഴിഞ്ഞില്ലെന്നു് പറഞ്ഞാലു് ലോകത്തിനുതന്നെ അപമാനമാണു്.

Written/First published on: 21 August 2019


Article Title Image By Skeeze. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


No comments:

Post a Comment