Wednesday, 4 September 2019

193. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വി. ജെ. ടി. ഹാളിനു് പേരുമാറ്റംനടത്തി അയ്യങ്കാളിയെ അപമാനിക്കാ൯പോവുകയാണോ ശ്രീ. പിണറായി വിജയ൯? പി എസ്സു് രമേശു് ചന്ദ്ര൯

193

ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വി. ജെ. ടി. ഹാളിനു് പേരുമാറ്റംനടത്തി അയ്യങ്കാളിയെ അപമാനിക്കാ൯പോവുകയാണോ ശ്രീ. പിണറായി വിജയ൯?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Michael Gaida. Graphics: Adobe SP.

1

തിരുവനന്തപുരത്തെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നാണു് വിക്ടോറിയാ ജൂബിലി ടൗണു് ഹാളു് എന്ന വി. ജെ. ടി. ഹാളു്. കേരളാ പി. ഡബ്ലിയൂ. ഡീ.യുടെ കുപ്പ്രസിദ്ധമായ വെട്ടിപ്പുറിപ്പയറുകളും മെയി൯റ്റന൯സ്സുകളുമൊക്കെ പലപ്രാവശ്യംകഴിഞ്ഞു് ജി. വി. രാജാ ഇ൯ഡോ൪ സു്റ്റേഡിയത്തെ ആക്കിയതുപോലെ വെറും ഒട്ടിപ്പുരൂപത്തിലു് നിലു്ക്കുന്ന ഈ ഹാളിനു് ശ്രീ. അയ്യ൯കാളിയുടെ പേരു് നലു്കുമെന്നു് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ 2019 ആഗസ്സു്റ്റു് 28നു് അയ്യങ്കാളി ജയന്തിക്കു് അതിനകത്തുകൂടിയ അയ്യങ്കാളിയാരാധകരെ അഭിസംബോധനചെയു്തുകൊണു്ടു് പ്രസംഗിച്ചു. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ഈ കെട്ടിടത്തിനു് എന്തിനാണു് ഇങ്ങനെയൊരു പുതിയപേരുനലു്കി കേരളത്തിലെ ത൯റ്റേടിയായ ഒരു പഴയ സമുദായനേതാവിനെ അപമാനിക്കുന്നതു്? നഗരത്തിലു്ത്തന്നെ എത്രയോ സ്ഥലങ്ങളു് ഗവണു്മെ൯റ്റി൯റ്റെവകയായുണു്ടു്! അതിലൊരിടത്തു് മനോഹരമായൊരു മന്ദിരംതീ൪ത്തു് അതിനു് അയ്യങ്കാളിമന്ദിരമെന്നു് പേരുംനലു്കി പൊതുജനങ്ങളു്ക്കു് (മ്യൂസിയത്തിനെതിരെയുള്ള സതൃ൯സു്മാരകംപോലെ സമുദായാംഗങ്ങളു്ക്കല്ല) തുറന്നുകൊടുത്താലു് നമുക്കതു് മനസ്സിലാകും. പക്ഷേ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായി പഴമകാരണവും തടിനി൪മ്മിതികാരണവും അഗ്നിബാധഭീഷണികൂടി നേരിട്ടുനിലു്ക്കുന്നതുമായ ഒരു പഴയമന്ദിരത്തിനു് ഇനി പേരുമാറ്റംനടത്തുന്നതു് അപഹാസ്യമെന്നുമാത്രമല്ല, അയ്യ൯കാളിക്കു് അപമാനകരവുമാണു്. അതവിടെത്തന്നെയിരിക്കട്ടെ അതേപോലെത്തന്നെ, അതി൯റ്റെ അവസാനനാളുവരേക്കും.

ലോകത്തെവിടെയെല്ലാം എത്രയോ വിക്ടോറിയാ സു്മാരകങ്ങളുണു്ടു്- മന്ദിരങ്ങളും വെള്ളച്ചാട്ടങ്ങളുംമുതലു് മഹാനഗരങ്ങളു്വരെ! അതിനെല്ലാം കാലംകഴിയുമ്പോളു് അലു്പ്പബുദ്ധിയായ മനുഷ്യ൯ പേരുമാറ്റം നടത്തികൊണു്ടിരിക്കുകയാണോ? തിരുവനന്തപുരം നഗരത്തിലെ പഴയ ജനങ്ങളുടെ വിക്ടോറിയാ രാജ്ഞിയോടുള്ള സു്നേഹാദരസമ്മാനമായിരുന്നു ആ മന്ദിരം. അവ൪ മണ്മറഞ്ഞെന്നുവെച്ചു് ആ മന്ദിരത്തിലു്ക്കയറി തോന്ന്യാസ്സംകാണിക്കാ൯ മുഖ്യമന്ത്രിക്കധികാരമില്ല. ആ മനോഹരമന്ദിരം കെട്ടി വിക്ടോറിയാ രാജ്ഞിയുടെപേരിലു് അതു് തിരുവനന്തപുരം നഗരത്തിലെ ജനങ്ങളു്ക്കു് സമ്മാനിച്ച ആ മനുഷ്യരും ഈ നഗരത്തിലെ പൗര൯മാരായിരുന്നു. അവരുടെയും അവകാശസംരക്ഷണം മുഖ്യമന്ത്രിയുടെ ചുമതലയാണു്.


Article Title Image By Michael Gaida. Graphics: Adobe SP.

2

വരാ൯പോകുന്ന അസ്സംബ്ലി തെരഞ്ഞെടുപ്പുകളും ചില ഉപതെരഞ്ഞെടുപ്പുകളും കണു്ടുകൊണു്ടാണു് ശ്രീ. പിണറായി വിജയനിതു് പറഞ്ഞതെന്നു് വ്യക്തം. അതുമാത്രമല്ല വിശ്വാസികളുടെ വിശ്വാസങ്ങളു്ക്കു് വിഷമമുണു്ടാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നുംകൂടി കുറേനാളുകളായി അദ്ദേഹം പറഞ്ഞുകൊണു്ടുനടക്കുകയാണു്. കേരളത്തിലാരാണു് വിശ്വാസി? എവിടെയാണു് വിശ്വാസം? രാവിലെ നാലുമണിമുതലു് പത്തുമണിവരെയും വൈകിട്ടു് മൂന്നുമണിമുതലു് ഒമ്പതുമണിവരെയും മൈക്കിലു്ക്കൂടി പാട്ടുവെച്ചു് വിദ്യാ൪ത്ഥിസമൂഹത്തെ ചതക്കുന്നതിനെയാണോ മുഖ്യമന്ത്രി വിശ്വാസമെന്നു് പറയുന്നതു്? അതുതന്നെ മുഖ്യമന്ത്രിയുടെതന്നെ പോലീസ്സി൯റ്റെയും ജില്ലാക്കളക്ട൪മാരുടെയും നട്ടെല്ലില്ലായു്മയും കൃത്യവിലോപവുംകാരണമല്ലേ? വെള്ളമടിയിലു് ഇ൯ഡൃയിലെ സ൪വ്വറെക്കാ൪ഡുകളെയും തക൪ത്ത കേരളത്തിലു് ആരെയാണു് വിശ്വാസിയെന്നു് മുഖ്യമന്ത്രി വിളിക്കുന്നതു്? ഈ മദ്യപക്കൂട്ടത്തെയോ?


Article Title Image By Michael Gaida. Graphics: Adobe SP.

3

നാഷണലു് ക്രൈം റെക്കാ൪ഡു്സ്സു് ബ്യൂറോയുടെ റിപ്പോ൪ട്ടുകളും കേരളാപ്പൊലീസ്സി൯റ്റെ റെക്കാ൪ഡുകളും പൊലീസ്സു്വീഡിയോകളും മാധൃമവീഡിയോകളും താരതമ്യംചെയു്തിട്ടു് ഗാ൪ഹികപീഢനക്കേസ്സുകളിലും സു്ത്രീപീഢനക്കേസ്സുകളിലും ബാലികാപീഢനക്കേസ്സുകളിലും ശിശുപീഢനക്കേസ്സുകളിലും അമിതമദ്യപാനക്കേസ്സുകളിലും ആരോപണവിധേയരായവരല്ല ശബരിമലയിലു്പ്പോയ പെണ്ണുങ്ങളെ ആക്രമിച്ചതിനു് ആരോപണവിധേയരായവരെന്നു് മുഖ്യമന്ത്രി തെളിയിക്കട്ടെ! കുടിയ൯മാരുടെയും പെണ്ണുപിടിയ൯മാരുടെയും കേരളത്തിലു് വിശ്വാസികളെന്നൊരു സമൂഹം ഒറ്റപ്പെട്ട ദ്വീപുപോലെ അങ്ങു് നിലനിലു്ക്കുകയല്ലേ പരിശുദ്ധമായി!! പെണ്ണുങ്ങളെ ആക്രമിക്കുന്നവനും അക്രമം കാണിക്കുന്നവനും വീട്ടിലായാലും പുറത്തായാലും എവിടെ അവസരമുണു്ടായാലും അതു് ചെയ്യും. അതിനു് വീടെന്നോ ശബരിമലയെന്നോ വ്യത്യാസമില്ല. വളരെപ്പണു്ടു് കേരളത്തെമുഴുക്കെ ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയുംചെയു്ത ഒരു കാ൪ട്ടൂണു് ഒരു പത്രത്തിലു് പ്രത്യക്ഷപ്പെട്ടതു് ഓ൪മ്മയുണു്ടോ? യൂത്തു് കോണു്ഗ്രസ്സി൯റ്റെ ജാഥ വരുന്നു. ബാലികയോടു് അമ്മൂമ്മ പറയുന്നു: “മോളേ നീ അകത്തു് കയറിപ്പൊക്കോ, യൂത്ത൯മാരുടെ ജാഥയാണു് വരുന്ന”തെന്നു്. അപ്പോളു് മോളു് പറയുന്നു: “എങ്കിലു് അമ്മൂമ്മയുമിങ്ങു് കേറിപ്പോരു്, അവ൯മാ൪ക്കു് അങ്ങനെയൊന്നുമി”ല്ലെന്നു്!


Article Title Image By Tama66. Graphics: Adobe SP.

4

ഒരു തെരഞ്ഞെടുപ്പിനെ മുന്നിലു്ക്കണു്ടു് ഒരു പിന്നോക്കസമുദായത്തി൯റ്റെ വോട്ടുനേടാനായി ആ സമുദായത്തി൯റ്റെയൊരു മണു്മറഞ്ഞുപോയ നേതാവി൯റ്റെ പേരു് ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ഒരു മന്ദിരത്തിനു് നലു്കുന്നതു് ഭോഷു്ക്കാണു്- രാഷ്ട്രീയഭോഷു്ക്കു്. അദ്ദേഹത്തോടു് ആദരവു് പ്രകടിപ്പിക്കാ൯ അന്തസ്സുള്ളതും ശാശ്വതവുമായ എന്തെല്ലാം മാ൪ഗ്ഗങ്ങളുണു്ടു്! ഇതൊന്നുംകൊണു്ടു് തെരഞ്ഞെടുപ്പിലൊരു ജയമുണു്ടാകുമെന്നു് പ്രതീക്ഷിക്കരുതു്. ഇനിവരുന്ന ഒരു വ൯പരാജയം മു൯കൂട്ടി തീരുമാനിക്കപ്പെട്ടതാണു്. 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലെ മാതൃകാപരമായ നിശ്ശേഷപരാജയം പാ൪ട്ടിനേതാക്കളുടെ അഴിമതിയിലും അഹങ്കാരത്തിലും അസംതൃപു്തരായ സാധാരണ പാ൪ട്ടിപ്പ്രവ൪ത്തക൪ ഇനിവരുന്ന വ൪ഷങ്ങളിലും പാ൪ട്ടിയെ കേരളത്തിലു് നിലനി൪ത്തുന്നതിനായി ജനങ്ങളോടൊപ്പംചേ൪ന്നു് അറ്റകൈപ്പ്രയോഗമായി സമ്മാനിച്ചതായിരുന്നു. ഇനിവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും അതുതന്നെയവ൪ ആവ൪ത്തിക്കും. അയ്യ൯കാളിക്കു് മന്ദിരം ചാ൪ത്തിക്കൊടുത്തതുകൊണു്ടോ വിശ്വാസികളെന്നൊരു വ൪ഗ്ഗമുണു്ടെന്നു് സ്വയംസങ്കലു്പ്പിച്ചു് പോയകാലത്തേക്കു് തിരിച്ചുനടന്നതുകൊണു്ടോ വരാ൯പോകുന്നയാ പരാജയം ഒഴിവാകാ൯പോകുന്നില്ല. സാധാരണ പാ൪ട്ടിസ്സഖാക്കളുടെയും ജനങ്ങളുടെയും ആ രഹസ്യസഖ്യം തകരാനുംപോകുന്നില്ല. അതിനു് ഇന്നത്തെ നേതൃത്വംമുഴുവ൯ അവരുടെയാ പാ൪ട്ടിയിലു്നിന്നും പുറത്തുപോകണം, മറ്റുപല അടിയന്തിരനടപടികളോടുമൊപ്പം.


Article Title Image By Michael Gaida. Graphics: Adobe SP.

5

ശ്രീ. അയ്യ൯കാളിയുടെ സമുദായത്തിലിപ്പോളു് ഉന്നതവിദ്യാഭ്യാസവും ഡോക്ടറേറ്റും നേടിയ മികച്ച അധ്യാപകരും പ്രൊഫസ്സ൪മാരും ഡോക്ട൪മാരും സയ൯റ്റിസ്സു്റ്റുകളും ഗവേഷകരും രാജ്യംശ്രദ്ധിക്കുന്ന കവികളും കലാകാര൯മാരുമൊക്കെയുണു്ടു്. പക്ഷേ നേട്ടങ്ങളുടെ പടവുകളിലു് ഇനിവരുന്നവ൪ക്കുവേണു്ടി കാത്തുസൂക്ഷിക്കാ൯ ഇതിനൊക്കെ വഴിതുറന്ന രാഷ്ട്രീയയിടപെടലുകളു് അതേപടി നിലനി൪ത്തുമെന്നു് യാതൊരു ഉറപ്പും അവ൪ക്കിന്നില്ല. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങളു്ക്കെതിരെ, അടിച്ചമ൪ത്തലുകളു്ക്കെതിരെ, സഹോദരസമുദായങ്ങളോടൊപ്പംചേ൪ന്നുള്ള പ്രക്ഷോഭങ്ങളിലൂടെ അവ൪ നേടിയെടുത്ത ഭരണഘടനാപരമായ ജാതിസംവരണം സംരക്ഷിക്കപ്പെടുമെന്നു് യാതൊരുറപ്പും അവ൪ക്കിന്നില്ല. കേരളത്തിലും ഇ൯ഡൃയിലും ജാതിയും മതവും വ൪ഗ്ഗീയവിദ്വേഷവുമൊക്കെ അതിശക്തിയോടെ അതിതീവ്രമായി വീണു്ടും ഉയി൪ത്തെഴുന്നേലു്ക്കുകയുംകൂടിയാണു്. സ്ഥിതി പഴയകാലത്തേക്കാളു് ഭയാനകവും അപകടകരവുമെന്ന൪ത്ഥം. പണു്ടാണെങ്കിലു് ഇ൯ഡൃയിലെ ജാതിമതസംഗരങ്ങളു്ക്കിടയിലു്, അടിച്ചമ൪ത്താനും സ്വയം തക൪ന്നുപോകാതിരിക്കാനും പടപൊരുതുന്ന ശക്തികളു്ക്കിടയിലു്, ബ്രിട്ടീഷുകാരെന്നൊരു മഹാശക്തി നിലയുറപ്പിച്ചുണു്ടായിരുന്നു. ഇപ്പോഴാണെങ്കിലു് അതുമില്ല. ഇപ്പോഴല്ലാതെ മറ്റെപ്പോഴാണു് അവരുടെ നാടുഭരിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടിയിലു്നിന്നും അവ൪ക്കായൊരുറപ്പു് ലഭിക്കേണു്ടതു്? ഒരു മന്ദിരത്തിനൊരു പേരിടുന്നതല്ല, അസമത്വങ്ങളു് മറികടന്നു് ജീവിക്കാനും വളരാനും അവസരമുറപ്പുനലു്കുന്ന സംവരണംപോലുള്ള സാമൂഹ്യഘടകങ്ങളു് ഉറപ്പുവരുത്തുകയെന്നുള്ളതാണു് അവരുടെ മുന്നിലുള്ള പ്രശു്നം. അതിലുള്ള കേരളാഗവണു്മെ൯റ്റി൯റ്റെയും ചില രാഷ്ട്രീയപ്പാ൪ട്ടികളുടെയും ചില സമുദായസംഘടകളുടെയും ഗുരുതരമായ വീഴു്ച്ചകളും പിന്തിരിപ്പ൯നിലപാടുകളും ഒളിച്ചുപിടിക്കാ൯ ഇതുപോലെ വെറുമൊരു പേരിടലിലൂടെ കഴിയുകയില്ല. സംവരണം സംരക്ഷിക്കാ൯ എന്നെസ്സെസ്സും ആറെസ്സെസ്സും ബീജേപ്പീയും നരേന്ദ്രമോദിയും മോഹ൯ ഭാഗവതുമല്ല ആരെതി൪ത്താലും ഏതറ്റംവരെയുംപോകുമെന്നു് പിണറായി വിജയ൯ പ്രസംഗിക്കട്ടെ! വോട്ടാണു് ലക്ഷൃമെങ്കിലു് ലക്ഷക്കണക്കിനു് വോട്ടുകളു് അതോടെ അദ്ദേഹത്തി൯റ്റെ പെട്ടിയിലു്വീഴും. പക്ഷേ അതിനു് ആരെയും ഭയക്കാത്ത ആ൪ജ്ജവവും സത്യസന്ധതയുംവേണം, മനസ്സിനകത്തുനിന്നും സ്വന്തം പാ൪ട്ടിയിലു്നിന്നും ജാതിമതചിന്തകളെ ഇറക്കിവിടണം.


Article Title Image By Michael Gaida. Graphics: Adobe SP.

6

ഓരോ ഗവണു്മെ൯റ്റി൯റ്റെയും അതിനെ നയിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടിയുടെയും ഓരോ പ്രവൃത്തിക്കും ഒരു വിലയുണു്ടു്. അതിനുള്ള വോട്ടുകളു് അടുത്ത തെരഞ്ഞെടുപ്പിലു് കൂടുകയോ വെട്ടിക്കുറക്കപെടുകയോ ചെയ്യും. പഴയ ചിറയി൯കീഴു് മണ്ഡലത്തിലു് ജനങ്ങളു് തോലു്പ്പിച്ചുവിട്ട ഏ. സമ്പത്തിനെ ഡലു്ഹിയിലു് കേന്ദ്രഗവണു്മെ൯റ്റുമായുള്ള കേരളഗവണു്മെ൯റ്റി൯റ്റെ കങ്കാണിക്കമ്മീഷ൯പണിയേലു്പ്പിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പറഞ്ഞുവിട്ടപ്പോളു്ത്തന്നെ ജനങ്ങളു് ഓങ്ങിവെച്ചതാണു്, അവരുടെ ജനവിധിയെ വെറുമൊരു കോമാളിത്തമാക്കി മറികടന്നതിനു് അടുത്ത തെരഞ്ഞെടുപ്പിലു് ആ മണ്ഡലത്തിലു്മാത്രം അമ്പതിനായിരം വോട്ടുകളു് വെട്ടിക്കുറക്കാ൯. ഏവനോ എവിടെയിരുന്നോ പണു്ടു് പലപ്രാവശ്യം ചെയു്തപോലെ വ൯തുകകളു് കോഴവാങ്ങിയിട്ടു് റോഡുകളു് മരണക്കുഴികളായി കിടക്കുന്നതു് പരിഹരിക്കാ൯ ശ്രദ്ധയില്ലാത്ത ഗതാഗതസെക്രട്ടറിയെക്കൊണു്ടു് ബൈക്കുകളിലു് പി൯സീറ്റു് യാത്രക്കാ൪ക്കുമുഴുവ൯ ഹെലു്മറ്റു് നി൪ബ്ബന്ധമാക്കിക്കൊണു്ടു് ഉത്തരവൊപ്പിടീച്ചപ്പോളു്, അടുത്ത തെരഞ്ഞെടുപ്പിലു് അതി൯റ്റെപേരിലു് പത്തുലക്ഷംവോട്ടുകളു് വെട്ടിക്കുറക്കാനുള്ള ഉത്തരവിലു് ബഹുമാനപ്പെട്ട ജനവും ഒപ്പിട്ടു. ഗതാഗതസെക്രട്ടറിയും ഹെലു്മറ്റുകമ്പനികളും അവരുടെ വോട്ടുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ജയിപ്പിക്കുമെങ്കിലു് ജയിപ്പിക്കട്ടെ. ആ പത്തുലക്ഷത്തിലു് പി൯സീറ്റുയാത്രക്കാ൪മാത്രമല്ല, മു൯സീറ്റുയാത്രക്കാരും ബൈക്കേയില്ലാത്തവരുമൊക്കെപ്പെടുന്നു. ഗതാഗതസെക്രട്ടറിക്കു് അയാളുടെ കാരണങ്ങളുള്ളതുപോലെ അവ൪ക്കും അവരുടെ കാരണങ്ങളുണു്ടു്. ഏതാനുംപേരെമാത്രം ബാധിക്കുന്ന ഹെലു്മറ്റുനിയമംമാത്രമല്ല ഇവിടെയുള്ളതു്. ജനകോടികളെ നേരിട്ടുബാധിക്കുന്ന ഉച്ചഭാഷിണിവിരുദ്ധനിയമവും കൈക്കൂലിവിരുദ്ധനിയമവുമൊക്കെ ഇവ൯മാരൊന്നും മൈ൯ഡുചെയ്യാതെ ഇവിടുണു്ടു്. അതൊക്കെ ഗതാഗതസെക്രട്ടറിയെ പഠിപ്പിക്കാ൯ ആ മനുഷ്യ൯(?) ജനങ്ങളുടെയടുത്തുചെന്നിരുന്നു് ഫീസ്സുകൊടുത്തു് പഠിക്കുന്ന കുട്ടിയൊന്നുമല്ലല്ലോ.

Article Title Image By Michael Gaida. Graphics: Adobe SP.

7

രണു്ടരക്കോടി വോട്ട൪മാരിലു് എഴുപത്തഞു്ചുശതമാനംമാത്രം വോട്ടുചെയ്യുന്ന കേരളത്തിലു് ഇങ്ങനെ ഓരോ പ്രവൃത്തിക്കും അമ്പതിനായിരവും പത്തുലക്ഷവുമൊക്കെവീതം വോട്ടുകളു് വെട്ടിക്കുറയു്ക്കാ൯ ബഹുമാനപ്പെട്ട ജനം ഇങ്ങനെ ഉത്തരവുകളു് ഒപ്പിട്ടുകൊണു്ടിരുന്നാലു് ഇനിവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് എന്തോന്നുകിട്ടും? അതുകൊണു്ടാണു് നേരത്തേപറഞ്ഞതു് ഒന്നുംകിട്ടില്ലെന്നു്. (2021ലു് ആ തെരഞ്ഞെടുപ്പിലു് ഒന്നുംകിട്ടിയില്ല. അതുകൊണു്ടു് കൈപ്പത്തിയിലു്വീണ വോട്ടുകളു് യന്ത്രത്തിലു് ബ്ലൂട്ടൂത്തും റിമോട്ടുമുപയോഗിച്ചു് അരിവാളു്ച്ചുറ്റികയിലോട്ടുമറിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി- ബീജേപ്പീയുടെ സഹായത്തോടെ)!

കേരളജനതയും പാ൪ട്ടിപ്പ്രവ൪ത്തകരും തമ്മിലുണു്ടാക്കി പ്രവ൪ത്തിച്ചുവരുന്ന ഈ ധാരണയുടെ സാംഗത്യമെന്തെന്നു് പാ൪ട്ടിയുടെ നേതൃത്വത്തിനിപ്പോഴും മനസ്സിലായിട്ടില്ലെന്നുതോന്നുന്നു. ഈ നേതാക്ക൯മാ൪ ഇല്ലെങ്കിലു്, അതേസമയം ഈ പ്രവ൪ത്തക൪ മുഴുവനുമുണു്ടെങ്കിലു്, യഥാ൪ത്ഥ തൊഴിലാളിവ൪ഗ്ഗ സംരക്ഷണത്തിനായി ഈ പാ൪ട്ടി കേരളത്തിലു് നിലനിലു്ക്കും എന്നതാണു് ഈ ധാരണയുടെ വളരെ ലളിതമായ സൂത്രവാക്യം. ഈ പ്രവ൪ത്തകരെ ഇനിയുമുണു്ടാക്കാ൯പറ്റില്ല, കാരണം കേരളത്തിനു് അതിനുള്ള സമയം ഇനിയില്ല. നേതാക്കളെ ഏതുകാലത്തും എത്രവേണമെങ്കിലും ഇനിയുമുണു്ടാക്കാം. അതായതു്, ഇപ്പോഴുള്ള നേതൃനിരയെത്തന്നെ പുറന്തള്ളി പാ൪ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ധാരണയാണിതു്. പക്ഷേ ഈ പ്രവ൪ത്തക-ജന-പൊതുധാരണാമുന്നണിക്കു് നേതാക്ക൯മാരൊന്നും ഇല്ലാത്തതുകൊണു്ടാണു് ഇതിനെ പിടിച്ചുകെട്ടാ൯ കഴിയാത്തതു്. ജനബന്ധമില്ലാതെ ഒറ്റപ്പെട്ടുപോയവ൯മാ൪ക്കൊന്നും നുഴഞ്ഞുകയറി നശിപ്പിക്കാ൯കഴിയാത്ത ഒരു നിശബ്ദയജ്ഞമായാണു് അതു് നടന്നുവരുന്നതു്. പക്ഷേ ഈ നിശബ്ദവിപ്ലവത്തിലു് ഒറ്റയൊരുത്തനെപ്പോലും പ്രതികളായിപ്പിടിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനു് കഴിയുന്നില്ല. എം. വി. രാഘവ൯റ്റെയും ടി. പി. ചന്ദ്രശേഖര൯റ്റെയുമൊന്നും അനുഭവങ്ങളു്വരാതെ പഴുതടച്ചുള്ള യുദ്ധം! ഈ സന്ദേശം നലു്കിയതു് കേരളത്തിനുപുറത്തുള്ള പാ൪ട്ടിയുടെ പരിണതപ്പ്രജ്ഞരായ നേതാക്ക൯മാരാണെന്നു് തെളിയിക്കാനും കഴിയുന്നില്ല. എത്ര മനോഹരമായൊരു കമ്മ്യൂണിസ്സു്റ്റുസമസ്യ! പെട്ടുപോയതു് പടക്കുതിരകളെപ്പോലെ മുക്രയിട്ടുനടന്ന നേതൃത്വം!! തെരഞ്ഞെടുപ്പുപരാജയകാരണങ്ങളു് പാ൪ട്ടിപ്പ്രവ൪ത്തകരും ശബരിമലയുമാണെന്നു് നേതൃത്വം. പ്രവ൪ത്തക൪ ആണെന്നോ അല്ലെന്നോ പ്രതികരിക്കുന്നില്ല, അതുകൊണു്ടു് ആരും പഴയപോലെ പുറത്താക്കപ്പെടുന്നുമില്ല, പകരം ജനങ്ങളോടുചേ൪ന്നു് വീണു്ടും രഹസ്യമായി പണികൊടുക്കുന്നു. ലോക കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെ ചരിത്രത്തിലു്ക്കയറാ൯പോകുന്ന ഒരു അദ്ധ്യായം!


Article Title Image By Michael Gaida. Graphics: Adobe SP.

8

ശ്രീ. അയ്യ൯കാളിയുടെയും അദ്ദേഹത്തി൯റ്റെ സമുദായത്തി൯റ്റെയും വരാ൯പോകുന്ന, ഈ പാ൪ട്ടികാരണം ഉണു്ടാവാ൯പോകുന്ന, ദുരവസ്ഥയെക്കുറിച്ചു് സൂചിപ്പിക്കാ൯വേണു്ടിയും ഇതൊന്നും പരിഹാരമില്ലാത്തതൊന്നുമല്ല എന്ന സന്ദേശംനലു്കാ൯വേണു്ടിയും ഇത്രയും എഴുതിയെന്നേയുള്ളൂ. മണ്ണിലു്പ്പണിയെടുത്തുവള൪ന്ന, ഇപ്പോഴും മണ്ണിലു്പ്പണിയെടുത്തുജീവിക്കുന്ന, അതിലൂടെ അദ്ധ്വാനിക്കുന്നവ൯റ്റെ സംസു്ക്കാരം കേരളത്തിലു് ഊട്ടിയുറപ്പിച്ചെടുത്തു് കേരളത്തിലു് കമ്മ്യൂണിസത്തി൯റ്റെ കടന്നുവരവിനു് കളമൊരുക്കി ഇ൯ഡൃയിലു് മറ്റെങ്ങുമുണു്ടായിട്ടില്ലാത്ത അഭൂതപൂ൪വ്വമായ സ്വീകാര്യത അതിനു് നേടിക്കൊടുത്ത, പിന്നോക്കസമുദായങ്ങളെ കുറേ കരപ്പ്രമാണിമാരെയും പുഴുക്കുത്തുവീണ കൊട്ടാരംതമ്പുരാക്ക൯മാരെയുംകണു്ടു് മറന്നാലു്, പുറംകാലിനടിക്കാ൯ ശ്രമിച്ചാലു്, എന്തുസംഭവിക്കുമെന്നു് സൂചിപ്പിക്കാ൯കൂടിയാണു് ഈ കുറിപ്പു്. വേണു്ടിവരികയാണെങ്കിലു് അവകാശസംരക്ഷണത്തിനുവേണു്ടി മണ്ണി൯റ്റെമക്കളു് ഇനിയും പ്രക്ഷോഭത്തിലേക്കിറങ്ങും, കാരണം അവ൪ക്കുള്ളതെല്ലാം ഓരോന്നോരോന്നായി നഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്. കൂടുതലൊന്നുമിനി നഷ്ടപ്പെടാനുമില്ല. അവ൪ പ്രത്യാശയോടെ നോക്കിയിരുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ കാപട്യം നമ്മളിവിടെ കണു്ടുകഴിഞ്ഞു. കഠിനാദ്ധ്വാനത്തിലൂടെ തലമുറകളു്കൊണു്ടു് അതിജീവനത്തി൯റ്റെ സകലപാഠങ്ങളുംപഠിച്ച അവ൪ ഇനിയും ഇതുപോലെ പല പ്രതിസന്ധികളെയും അതിജീവിക്കും. നിങ്ങളതൊന്നും പഠിച്ചിട്ടില്ല. ഭരണകൂടം നിങ്ങളു് കമ്മ്യൂണിസ്സു്റ്റുകളെ വേട്ടയാടിയിരുന്നകാലത്തു് അവരോടൊപ്പം അവരുടെ കുടിലുകളിലു് ഒളിവിലു്ക്കഴിഞ്ഞു്, അവരുടെ ഉപ്പും കഞ്ഞിവെള്ളവും പഴങ്കഞ്ഞിയുംമോന്തി, അവരുടെ നിഷു്ക്കളങ്കകന്യകകളു്ക്കു് കുട്ടികളെയും കൊടുത്തിട്ടുപോയ അനുഭവമേ നിങ്ങളു്ക്കുള്ളൂ. പിണറായി വിജയ൯ കേരളം ഭരിക്കുന്നതുകൊണു്ടോ, ബീജേപ്പീ ഇ൯ഡൃ ഭരിക്കുന്നതുകൊണു്ടോ ഈ ലോകമൊന്നും അവസാനിക്കാ൯പോവുകയല്ല. പക്ഷേ പരസ്യമായും പ്രകടമായും അവരുടെ കൂടെനിലു്ക്കാ൯ തയാറില്ലെങ്കിലു് ഈ പാ൪ട്ടിയുടെ ഇന്നത്തെ നേതൃത്വം അസു്തമിക്കും, പക്ഷേ പാ൪ട്ടി തുടരും, അവ൪ക്കുവേണു്ടിത്തന്നെ.


Article Title Image By Jake Hills. Graphics: Adobe SP.

9

അതാണു് കേരളത്തി൯റ്റെ പ്ലാ൯. ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും എന്നെസ്സെസ്സി൯റ്റെയും എസ്സെ൯ഡീപ്പീയുടെയും തമ്പുരാ൯മാരുടെ കോട്ടകളിലും പള്ളിമണിമേടകളിലുംപോയി വോട്ടിനും സീറ്റിനും വേണു്ടി ഓച്ഛാനിച്ചുനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിനു് ഒരു അപമാനമാണു്. അതിനിയിവിടെ അതേ രൂപത്തിലു് അതേ നേതൃത്വത്തിനുകീഴിലു് വേണു്ട.

ഏതു് മൃഗവും തന്നെ അടിച്ചമ൪ത്തിവെച്ചിരിക്കുന്ന ഭാരം കുടഞ്ഞെറിഞ്ഞു് സ്വാതന്ത്ര്യം പ്രാപിക്കാനൊരു ശ്രമം അന്ത്യസമയത്തിനുമുമ്പു് നടത്തിനോക്കും. ശ്രീ. പിണറായി വിജയനതു് ചെയ്യുമോയെന്നറിഞ്ഞുകൂടാ. പിണറായി വിജയ൯റ്റെ പല പ്രസംഗങ്ങളും നമ്മളു് കേട്ടിട്ടുണു്ടു്. അദ്ദേഹത്തിനെ കൃത്യമായനുകരിക്കുന്ന, ഏകദേശം അതേ മുഖച്ഛായയും ശരീരപ്പ്രകൃതിയുമുള്ള ഒരു അനുഗൃഹീത മിമിക്രിക്കലാകാര൯റ്റെ ശബ്ദംപോലും നമ്മെ കോരിത്തരിപ്പിച്ചിട്ടുണു്ടു്. പക്ഷേ അദ്ദേഹം ഇതുവരെയും നടത്തിയിട്ടില്ലാത്തതും കേരളം കാത്തിരിക്കുന്നതുമായ ഒരു പ്രസംഗമുണു്ടു്. അതു് ആ കലാകാരനെക്കൊണു്ടുതന്നെ കേളു്പ്പിക്കാ൯ ഇടയാക്കരുതു്:

'ഞങ്ങളൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണു്, അതിലു്ത്തന്നെ ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. കേരളത്തിലെ ജാതിസംഘടനകളും മതസംഘടനകളുമൊന്നും ഞങ്ങളു്ക്കൊരു പ്രശു്നമേയല്ല. ഇതൊക്കെ പണു്ടുമുണു്ടായിരുന്നു. അവരുടെയൊക്കെ കുതന്ത്രങ്ങളെ അതിജീവിച്ചുതന്നെയാണു് കേരളത്തിലും ഇ൯ഡൃയിലും ഈ ജനങ്ങളോടൊപ്പം ഞങ്ങളു് വള൪ന്നതു്. സു്ത്രീപുരുഷതുല്യതക്കും സമത്വത്തിനുംവേണു്ടിത്തന്നെയാണു് ഞങ്ങളു് നിലകൊള്ളുന്നതു്. തെരഞ്ഞെടുപ്പിലു് ജാതിമതസംഘടകളുടെയൊന്നും വോട്ടുകിട്ടാതെ ഞങ്ങളു് പരാജയപ്പെട്ടാലും ഞങ്ങളെല്ലാം ഇവിടെത്തന്നെയുണു്ടാവും- തൊഴിലാളിവ൪ഗ്ഗ സ്വാശ്രയത്വത്തിനും വിമോചനത്തിനുംവേണു്ടി പോരാടിക്കൊണു്ടു്. തിരഞ്ഞെടുപ്പുകളു്ക്കു് പുറത്തും ഞങ്ങളു്ക്കൊരു സാമൂഹ്യജീവിതമുണു്ടു്, ഒരു രാഷ്ട്രീയജീവിതമുണു്ടു്. അവിടെ ഈ ജാതിമതസംഘടകളും അവയുടെ നേതാക്ക൯മാരുമൊക്കെ ഞങ്ങളെ എന്തുചെയ്യാനാണു്! ഞങ്ങളു് ഗവണു്മെ൯റ്റിലാണെങ്കിലും അല്ലെങ്കിലും ശബരിമലയല്ല എവിടെ സു്ത്രീകളെത്തടഞ്ഞാലും ഞങ്ങളു് ശക്തമായി നേരിടും. ജാതിമാടമ്പികളുടെ വിരട്ടലൊന്നും ഞങ്ങളോടുവേണു്ട. കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനം ഇതുകുറേ കണു്ടതാണു്.’ ഇതാണു് ശ്രീ. പിണറായി വിജയ൯ ഇതുവരെ നടത്തിയിട്ടില്ലാത്തതും നടത്താ൯ ധൈര്യപ്പെട്ടിട്ടില്ലാത്തതും കേരളം കാത്തിരിക്കുന്നതുമായ ആ പ്രസംഗം.


Article Title Image By Mana5280. Graphics: Adobe SP.
 
NOTE: The images used in this article are not those of the V. J. T. Hall, Trivandrum. They are representational.
 
Written in reply to comments on this article when first published:

1. ‘അരുവിക്കരയിലെ 'സഖാക്കളു്'ക്കു്:

എന്തോ ചില കമ൯റ്റുകളൊക്കെ കിടക്കുന്നതായിട്ടേ നിങ്ങളു് കാണുന്നുള്ളൂ, എന്താണാ കമ൯റ്റുകളെന്നു് നിങ്ങളു് കാണുന്നില്ല, കാരണം ഒരു സെക്ക൯റ്റുപോലും ഒന്നിലും മനസ്സു് ഉറപ്പിച്ചുനി൪ത്താ൯ കഴിവുള്ളവരല്ല നിങ്ങളു്. ഏതു് വിമ൪ശ്ശനത്തിനും യുക്തിസ്സഹവും ചിന്തോദ്ദ്വീപകവുമായ മറുപടിനലു്കുന്ന അരുവിക്കരയിലെ പഴയകാലസഖാക്കളെ ഓ൪ത്തുപോവുകയാണു്. അവരുടെ പേരെടുത്തിവിടെപ്പറഞ്ഞു് അപമാനിക്കുന്നില്ല, കാരണം അവ൪ ചിലപ്പോളു് നിങ്ങളുടെ അച്ഛ൯മാരോ അമ്മാവ൯മാരോ അപ്പൂപ്പ൯മാരോ ആകാം, അണ്ണ൯മാരാകാ൯ വഴിയില്ല. സ്ഥിരമായി കോണു്ഗ്രസ്സു് നേതാക്കളായ ജി. കാ൪ത്തികേയനെയും അദ്ദേഹത്തി൯റ്റെ മകനായ കെ. എസ്സു്. ശബരീനാഥനെയും അസ്സംബ്ലിയിലേക്കു് ജയിപ്പിച്ചുവിട്ടുകൊണു്ടിരിക്കുന്ന നിങ്ങളു് അരുവിക്കരയിലിരുന്നു് എന്തു് കോപ്പാണു് ചെയു്തുകൊണു്ടിരിക്കുന്നതു്?

ഏതാണു് സ്ഥലമെന്നു് നിങ്ങളു് ചോദിച്ചിരിക്കുന്നു. നിങ്ങളൊക്കെ പണു്ടു് പാലോടുവഴി പെരിങ്ങമ്മലയിലെ ഇഖു്ബാലു് കോളേജിലു് പഠിക്കാ൯പോകുമ്പോളു് ട്രാ൯സ്സു്പ്പോ൪ട്ടുബസ്സിനകത്തു് പൂവാലശല്യമെന്നു് പെണു്കൊച്ചുങ്ങളുടെ പരാതി സ്ഥിരമായപ്പോളു് ബസ്സുതടഞ്ഞിട്ടു് പിടിച്ചു് പുറത്തിറക്കി സ്ഥിരമായി മടലുകൊണു്ടു് അടിതന്നുവിട്ടുകൊണു്ടിരുന്ന ആ സ്ഥലമില്ലേ, അതേ സ്ഥലം! പാലോടൊഴിവാക്കി രക്ഷപ്പെട്ടു് അരുവിക്കരയിലു്നിന്നു് വിതുര പൊന്നാംചുണു്ടുവഴി ആ കോളേജിലു്പ്പോകാ൯ അന്നു് വഴിയുണു്ടായിരുന്നില്ല.

2. Sri. George Emmanuel,

Yes, as you would like as many others, dedicating a brand new building, constructed at government expense, at a very decent spot, honoring his invaluable services as one of the bygone social reformers of Kerala, would only be appropriate to commemorate Sri. Ayyan Kali.

3. To others:


പലപ്രാവശ്യം പി. ഡബ്ലിയൂ. ഡീ. 'നവീകരിച്ചു് സംരക്ഷി'ച്ചാണു് അതിനെ ഇന്നത്തെ ഈ പരുവത്തിലെത്തിച്ചതു്. ഇതു് വി. ജെ. ടി. ഹാളോ അതിനു് അയ്യ൯കാളിയുടെ നാമംചാ൪ത്തലോ ഒന്നുമല്ല, അദ്ദേഹത്തി൯റ്റെ ജയന്തിയുടെയന്നു് അദ്ദേഹത്തി൯റ്റെ സമുദായത്തെ അങ്ങേയറ്റം ബാധിക്കാ൯പോകുന്നതെന്നു് സ്വയം ഉറപ്പുള്ള ഒരു വിഷയത്തിലു് ഒരു മുഖ്യമന്ത്രി അതിനെക്കുറിച്ചുമാത്രംപറയാതെ, ആ സമുദായത്തിനു് ഇന്നത്തെ സാഹചര്യങ്ങളിലു് അനിവാര്യമായ സംവരണം സംരക്ഷിക്കുമെന്നുപറയാതെ, ഒരു പഴയമന്ദിരത്തിനു് നേതാവി൯റ്റെ പേരിടുമെന്നുപറഞ്ഞു് വളരെ ബാലിശമായി ശ്രദ്ധതിരിച്ചുവിടാ൯നോക്കിയതാണു്. അദ്ദേഹത്തി൯റ്റെ പാ൪ട്ടിയുടെ നിലപാടു് ഈ വിഷയത്തിലു് സഖാവു് ഈയെമ്മെസ്സി൯റ്റെ കാലംമുതലേ കുപ്പ്രസിദ്ധമാണു്, പിന്നോക്കസമുദായങ്ങളു്ക്കുമുഴുവ൯ എതിരുമാണു്. ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ആദ്യമായി ശരിക്കുമൊരു യോജിപ്പിലെത്തിയതുതന്നെ സംവരണവിഷയത്തിലാണു്. സംവരണവിഷയത്തിലു് കേരളത്തിലു്നിന്നുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഈ പിന്തുണകാരണമാണു് ഈ പാ൪ട്ടിയെ വലുതായൊന്നും പീഢിപ്പിക്കാതെ ബീജേപ്പീ സംസ്ഥാനഭരണത്തിലു് പേണി നി൪ത്തിയിരിക്കുന്നതുതന്നെ. ശരിക്കുപറഞ്ഞാലു് ഇതി൯റ്റെ ഫലം മറ്റൊന്നുമല്ല, സംവരണം സംരക്ഷിക്കണമെങ്കിലു്, കേരളത്തിലു് ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഉള്ളിടത്തോളംകാലം അയ്യ൯കാളിയുടെ സമുദായം വീണു്ടും പ്രക്ഷോഭംതന്നെ നടത്തേണ്ടിവരുമെന്നാണു്.

4. Radha Mohan:

Generalization of the particulars and particularization of the generalities are two types of follies into which political analysts may fall into. There indeed is one particular type of people who are not at all concerned about Modi or any other opportunists like him. They are concerned only about what is happening in their country and how those things are going to affect their lives. I did not explain my post because I thought it was self explanatory.

Written/First published on: 04 September 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 

No comments:

Post a Comment