Sunday, 29 September 2019

194. ദൈവം ഭയന്നോടി ആഭാസ്സത്തിലു് മുങ്ങിനിലു്ക്കുന്ന അമ്പലങ്ങളെ ഇനി ആരു് എന്തെടുത്തെറിഞ്ഞു് അശുദ്ധമാക്കാനാണു്!

194

ദൈവം ഭയന്നോടി ആഭാസ്സത്തിലു് മുങ്ങിനിലു്ക്കുന്ന അമ്പലങ്ങളെ ഇനി ആരു് എന്തെടുത്തെറിഞ്ഞു് അശുദ്ധമാക്കാനാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Pezibear. Graphics: Adobe SP.

1

അമ്പലങ്ങളെക്കൊണു്ടു് വയറ്റുപ്പിഴപ്പു് നടത്തുന്നവരെയും അമ്പലങ്ങളിലു്വെച്ചു് ചില വയറുകളു് പിഴപ്പിക്കുന്നവരെയും അമ്പലമേ വിഴുങ്ങികളെയുമൊക്കെ അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു ചോദ്യമുണു്ടു്. അതാരും ഒരിക്കലും ഒരിടത്തുവെച്ചും തങ്ങളോടു് ചോദിക്കരുതേയെന്നാണു് അവരുടെയെല്ലാം ഉള്ളിലെ തള്ളലു്. ഒരു അമ്പലത്തിലു് ഒരു മനുഷ്യ൯ എന്തോ എടുത്തെറിഞ്ഞെന്നുപറഞ്ഞു് ആ മനുഷ്യ൯ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത അത്ര തരംതാണ ഒരു ഭാഷയിലു് അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലൂടെ ലോകമാസകലം ദു൪ഗ്ഗന്ധംപരത്തിയ ആയുള്ളവ൯മാരോടു് ആ ചോദ്യംതന്നെ ചോദിക്കുകയാണു്: അമ്പലമാണോ മനുഷ്യനാണോ ദൈവസൃഷ്ടം?


Article Title Image By Pierre9x6. Graphics: Adobe SP.

2

മനുഷ്യനെ ദൈവമാണു് സൃഷ്ടിച്ചതു്, അമ്പലങ്ങളെ മനുഷ്യരും. ദൈവത്തെക്കാളു് അധികാരം കാണിക്കാ൯ മനുഷ്യ൪ക്കോ മനുഷ്യരേക്കാളു് അധികാരം കാണിക്കാ൯ അമ്പലങ്ങളു്ക്കോ അതുകൊണു്ടു് സാധ്യമല്ല. അമ്പലങ്ങളു്ക്കകത്തിരിക്കുന്ന ദൈവരൂപങ്ങളു്പോലും മനുഷ്യനി൪മ്മിതികളാണു്. അതി൯മേലു് കൊണു്ടുചെന്നുവെച്ചുവെന്നു് കരുതപ്പെടുന്ന ദൈവചൈതന്യംപോലും മനുഷ്യനാണു് കൊണു്ടുചെന്നുവെച്ചതു്- ആവാഹിച്ചു്. അവ൯ ആവാഹിച്ചു് ഒരു കല്ലിനകത്തു് സ്ഥിരമായി തളച്ചിടാനായി വിളിക്കാ൯ ചെന്നാലുട൯ അങ്ങേരങ്ങു് അതിനു് നിന്നുകൊടുക്കുമോയെന്നതു് മറ്റൊരുകാര്യം. എന്തായാലും അങ്ങേരെ ബലംപ്രയോഗിച്ചു് പിടിച്ചുകൊണു്ടുവരാനോ പ്രലോഭിപ്പിച്ചു് വശീകരിച്ചു് വിളിച്ചുകൊണു്ടുവരാനോ കഴിയില്ല. ക്ഷണിക്കാം- വന്നാലു്വന്നു, അത്രതന്നെ. വിളിക്കാ൯ചെല്ലുമ്പോളു് പരമാവധി അങ്ങേരു് പറഞ്ഞിരിക്കാ൯ സാധ്യത, 'ഉതു്ഘാടനമല്ലേ, വേണമെങ്കിലു് ഒന്നു് വന്നിട്ടുപോകാം. അല്ലാതെ സ്ഥിരമായി അവിടെവന്നിരിക്കാനൊന്നുംപറ്റില്ല. നിന്നെയും ഈ പ്രപഞു്ചത്തെ മുഴുവനും സൃഷ്ടിച്ച ഞാ൯ ഒരു ഇരിപ്പിടംപോലുമില്ലാതെ ഗതികെട്ടു് നടക്കുകയാണെന്നാണോടാ നീ കരുതിയതു്, അവിവേകീ?’ എന്നാണു്.


Article Title Image By Maria Michelle. Graphics: Adobe SP.

ആ ആശ്വാസകേന്ദ്രത്തിനകത്തു് കാലക്രമേണ വന്നുനിറഞ്ഞുവെന്നു് കരുതപ്പെടുന്ന ദേവകാരുണ്യംപോലും മനുഷ്യ൪ വന്നുനിറഞ്ഞതുകാരണം അകമ്പടിവന്നതാണു്. ദൈവസൃഷ്ടികളായ മനുഷ്യരെല്ലാം പോകുമ്പോളു് അതും അവിടെനിന്നു് പോകും. അഹങ്കാരംകയറിയ മു൯കാലഹിന്ദുക്കളുടെ കിഴക്കനേഷ്യ൯രാജ്യങ്ങളിലെ മഹാക്ഷേത്രങ്ങളെല്ലാം അങ്ങനെ മനുഷ്യരൊഴിഞ്ഞുപോയതുകൊണു്ടു് ദൈവവും ഇറങ്ങിപ്പോയതുകൊണു്ടാണു് ഇന്നും ഇങ്ങനെ മുടിഞ്ഞുപോയ പ്രേതനഗരങ്ങളെപ്പോലെ കിടക്കുന്നതു്. മനുഷ്യരും മനുഷ്യസു്നേഹവുമില്ലാത്തിടത്തെന്തു് അമ്പലങ്ങളു്? ആ൪ക്കുവേണു്ടി, എന്തിനുവേണു്ടി അമ്പലങ്ങളു്? അമ്പലങ്ങളുടെ ആധാരം മനുഷ്യരാണു്, അല്ലാതെ മനുഷ്യരുടെ ആധാരം അമ്പലങ്ങളല്ല.

Article Title Image By Jordan Opel. Graphics: Adobe SP.

3

പ്രപഞു്ചാത്ഭുതങ്ങളിലൊന്നായ മനുഷ്യശരീരം സൃഷ്ടിച്ച ദൈവത്തിനു് ഒരലു്പം കല്ലും കട്ടയുമെടുത്തു് ഒരു അമ്പലംകെട്ടാനുള്ള മേസ്സു്ത്രിപ്പണി അറിഞ്ഞുകൂടായിരുന്നുവെന്നു് കരുതരുതു്. അവനെ തമ്മിലടിപ്പിച്ചു് കൊല്ലിക്കണു്ടെന്നുള്ളതുകൊണു്ടുമാത്രം അദ്ദേഹമതു് ചെയു്തില്ല. അപ്പോളു് മനുഷ്യനാണു് വലുതും പ്രധാനവും, അമ്പലമല്ല. മനുഷ്യശരീരമാണു് ദൈവത്തി൯റ്റെ ക്ഷേത്രം! അവ൯റ്റെ മനസ്സി൯റ്റെ ശുദ്ധിയും ശരീരത്തി൯റ്റെ വൃത്തിയും അദ്ദേഹത്തിനുള്ള പൂജയും!! ഏതു് മതങ്ങളു്ക്കും അതുതന്നെ. അങ്ങനെയല്ലാതുള്ള ഒരു മതം ഇനി എന്നെങ്കിലും എവിടെയെങ്കിലും ഉണു്ടായാലേ ഉള്ളൂ. അമ്പലം വെറുമൊരു കെട്ടിടം മാത്രമാണു്. അവിടെയൊരു ദൈവംവന്നു് ഇരുന്നെങ്കിലു്, അല്ലെങ്കിലു് തിരുവനന്തപുരത്തുകാ൪ കരുതുന്നപോലെ, കിടന്നെങ്കിലു്, മാത്രമേ ആ കെട്ടിടം ഒരു അമ്പലമാകുന്നുള്ളൂ. അദ്ദേഹത്തിനെ ഇരുത്താ൯ മനസ്സുകൊണു്ടോ ശരീരംകൊണു്ടോ അവിടെക്കൂടുന്നവ൪ യോഗ്യരല്ലാതായിമാറി അദ്ദേഹം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതോടെ അതു് അമ്പലമല്ലാതായി വീണു്ടുമൊരു കെട്ടിടംമാത്രമായിമാറുന്നു.


Article Title Image By Banduchi. Graphics: Adobe SP.

ജ൯മനാ ഒരു വിഗ്രഹനി൪മ്മാതാവെന്നപോലെ ഒരു വിഗ്രഹഭഞു്ജകനുംകൂടിയായ മനുഷ്യ൯ അമ്പലം കെട്ടിയതുപോലെ വേണു്ടിവരികയാണെങ്കിലു് ഇടിച്ചിടുകയും ചെയ്യും. മനുഷ്യ൯ സൃഷ്ടിക്കുന്ന എന്തും അതു് കാലത്തിനു് കേടാണെന്നു് ബോധ്യംവരുകയാണെങ്കിലു് അവനു് നശിപ്പിക്കുകയുംചെയ്യാം- മക്കളെയൊഴികെ, കാരണം അവരിലു് ദൈവത്തി൯റ്റെ കൈകൂടിയുണു്ടു്. അതിനൊക്കെയുള്ള പരമാധികാരങ്ങളോടെതന്നെയാണു് ദൈവം മനുഷ്യനെ ഭൂമിയിലു് പറഞ്ഞയച്ചിരിക്കുന്നതു്- സൃഷ്ടിക്കാനും, അതുപോലെ വേണു്ടിവരുമ്പോളു് സംഹരിക്കാനും. ഇതിന്നിടയിലു് ഒരു കെട്ടിടം കയറിനിന്നു് ഒരു പരമാധികാരിയെപ്പോലെ 'ഞാനെത്രയോ കാലമായിവിടെ വാഴുന്നു, ഇന്നാളു്ണു്ടായ നീയാരാണു് എന്നോടു് ചോദിക്കാ൯?' എന്നു് ചോദിച്ചാലു്, അതിനെയാണു് 'കാലത്തിനു് കേടായി' മനുഷ്യ൯ വിലയിരുത്തുന്നതും ഇടിച്ചിടാ൯ തീരുമാനിക്കുന്നതും. ഇതിലു് നി൪മ്മാതാവും ഉതു്പ്പന്നവുമായുള്ള, അല്ലെങ്കിലു് അങ്ങേയറ്റം ശിലു്പ്പിയും ശിലയുമായുള്ള, ബന്ധമേയുള്ളൂ, മറ്റൊന്നുമില്ല. അല്ലാതെ വൈകാരികതയൊന്നുമില്ല. അതിനെയാണു് മനുഷ്യനു് അവശ്യം ആവശ്യമുള്ള നിസ്സംഗതയെന്നും നി൪മ്മമതയെന്നും മഹാഋഷിമാ൪ ക്ഷേത്രഹിന്ദുവിനുള്ള ഉപദേശമായി രേഖപ്പെടുത്തിവെച്ചിട്ടുള്ളതു്.

Article Title Image By Coco Parisienne. Graphics: Adobe SP.

4

അങ്ങനെ തതു്ക്കാലം ഇടിച്ചിടണു്ടന്നു് അവനൊരു തീരുമാനമെടുത്താലു് മാറിനിന്നു് നല്ലൊരു ഏറുകൊടുക്കും- അമ്പലവും അമ്പലത്തി൯റ്റെ അന്ത:പുരവും അടുക്കളയും അതിനകത്തു് കെട്ടിപ്പിടിച്ചു് കിടക്കുന്നവരുമൊക്കെ കുലുങ്ങുന്ന രീതിയിലു്. അതുതന്നെയായിരുന്നിരിക്കണം ഇവിടെ സൂചിപ്പിച്ച അമ്പലം ആക്രമിച്ചെന്ന വാ൪ത്തകളു്ക്കിടയാക്കിയ കേരളത്തിലെ ആ ക്ഷേത്രയേറി൯റ്റെ തുടക്കവും. ഏതാണു് ആ ക്ഷേത്രമെന്നതു് ഇവിടെ പ്രസക്തമേയല്ല. എന്തു് സന്ദേശമാണു് ആ പ്രവൃത്തിയും അതിലേക്കു് നയിച്ച സാഹചര്യങ്ങളും അതി൯മേലുള്ള അന്വേഷണങ്ങളും അതിലു് ആരോപണവിധേയനായി അന്വേഷണം നേരിട്ടെന്നു് പറയപ്പെടുന്ന മനുഷ്യനും നലു്കുന്നതെന്നതു് മാത്രമാണു് ഇവിടെ പ്രസക്തം. എങ്കിലും, ഇവിടെയാ ഏറു് നടന്നതു് ത൯റ്റേടികളിലൂടെയും സഹൃദയരസിക൯മാരിലൂടെയും ചരിത്രപ്പ്രസിദ്ധമായ 'മല'പ്പുറത്താണെന്നു് പറയുമ്പോളു്ത്തന്നെ ഊറിയൂറി ചിരിക്കാനുള്ളത്ര ആലോചനാമൃതമല്ലേ, എന്തെടുത്താണു് എറിഞ്ഞതെന്നുപോലും ആ സ്ഥലപ്പേരിലു്നിന്നുതന്നെ അറിയാ൯ കഴിയുകയില്ലേ?


Article Title Image By Geralt. Graphics: Adobe SP.

5

ക്ഷേത്രം ഒരു പെണ്ണാണോ പുരുഷനാണോ? ആദിപരാശക്തിയാണു് സകല ദൈവ-ദേവതകളുടെയും അമ്മയെന്ന ഹൈന്ദവസങ്കലു്പ്പം നോക്കുമ്പോളു് ക്ഷേത്രം ഒരു പെണ്ണാണു്. എപ്പോഴാണൊരു സമൂഹം ഒരു സു്ത്രീയെ കല്ലെറിയുന്നതു്? സ്വന്തം മനുഷ്യാന്തസ്സി൯റ്റെ ഔന്നത്യത്തിലു്നിന്നും താഴെയിറങ്ങി ആഭാസ്സജീവിതത്തിലേക്കുതിരിഞ്ഞു് ആ രാജ്യത്തെ മുഴുവ൯ കാമമോഹിതരുടെയും ആഭാസ്സ൯മാരുടെയും സാമൂഹ്യവിരുദ്ധ൯മാരുടെയും സ്ഥിരം സന്ദ൪ശനകേന്ദ്രവും സങ്കേതവും അഴിഞ്ഞാട്ടകേന്ദ്രവുമായിട്ടു് ഒരു ഗ്രാമത്തെമാറ്റി മറ്റുള്ളവരുടെ സ്വസ്ഥജീവിതം തക൪ക്കുമ്പോളാണു്. അങ്ങനെ അന്തസ്സില്ലായു്മയുടെ വഴിയിലിറങ്ങി ആളുപിടിക്കാ൯ നിന്നതിനാണു് അമ്പലത്തെ എറിഞ്ഞതു്. കിട്ടിയതെടുത്തെറിഞ്ഞെന്നേയുള്ളൂ. കേരളത്തിലു് എത്ര ക്ഷേത്രങ്ങളെ മറ്റുള്ള മതവിഭാഗക്കാ൪പോലും അന്തസ്സോടെയും സ്വന്തമെന്ന ബോധത്തോടെയും കാണാതിരിക്കുന്നുണു്ടു്? പ്രളയകാലത്തു് സകലതും വെള്ളത്തിലു് മുങ്ങിക്കിടക്കുമ്പോഴും ഉരുളു്പ്പൊട്ടലിലു് സകലതും ഒഴുകിപ്പോയിക്കിടക്കുമ്പോഴും ബാക്കിയുള്ള സകലതുമവ൪ അലിവോടെ കഴുകിത്തുടച്ചു് വൃത്തിയാക്കി, പറ്റുമെങ്കിലു് നഷ്ടപ്പെട്ടുപോയ ആ പൂജാസാമഗ്രികളു്പോലുള്ളവ സ്വന്തംവീട്ടിലുണു്ടെങ്കിലു് കൊണു്ടുവച്ചു് പഴയപോലെ പുനഃസ്ഥാപിച്ചു്, വിളക്കുവെക്കാനും ആരാധനക്കും സ്ഥലമൊരുക്കിക്കൊടുക്കുന്നില്ലേ? ക്ഷേത്രവിഗ്രഹമെടുത്തുകൊണു്ടുപോയി പള്ളിയിലു്വെച്ചും അതുപോലെ തിരിച്ചും കേരളം ആരാധനക്കായി എത്രയോ സ്ഥലങ്ങളിലു് സൗകര്യമൊരുക്കിയിട്ടില്ലേ? ഇതിലൊക്കെ പകയുള്ളവ൪ അന്നത്തെപ്പോലെതന്നെ ഇന്നും കത്തുന്ന കണ്ണുകളുമായി അമ൪ഷവും കടിച്ചിറക്കി നോക്കിക്കൊണു്ടു് നിലു്ക്കുന്നുണു്ടെന്നും കേരളം മറക്കുന്നില്ല.


Article Title Image By Banduchi. Graphics: Adobe SP.

6

വെള്ളമടിച്ചു് ശരിക്കും കണ്ണും ദിക്കും തിരിയാതെനിലു്ക്കുന്ന പോറ്റി. ദൈവത്തി൯റ്റെമുന്നിലു് താഴെ വെറുംനിലത്തിരുന്നു് സംഗീതംപാടേണു്ടവ൯ ആ ജോലി മൈക്കു്സെറ്റിനെ ഏലു്പ്പിച്ചിട്ടു് പെണ്ണുങ്ങളുടെ ഇടയിലു്പ്പോയി ശൃംഗരിച്ചു് വിരവിനിലു്ക്കുന്നു. ജി. സുധാകര൯ പറഞ്ഞിട്ടു് സഭ്യതയോ൪ത്തു് പി൯വലിച്ചപോലെ, നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് അകത്തുള്ളതുമുഴുവ൯ പുറത്തുകാണിച്ചു് ആഭാസ്സരൂപത്തിലു്നടക്കുന്ന പൂജാരി. പെണ്ണുങ്ങളുടെ ശരീരവടിവുകളു് കാണാനായിമാത്രം എന്നും അമ്പലത്തിലു്പ്പോകുന്ന ഭക്ത൯. പുതിയ പുതിയ സാരികളും ബ്ലൗസ്സുകളും ആളുകളെ കാണിക്കാനായിമാത്രം എന്നും അണിഞ്ഞൊരുങ്ങി അമ്പലത്തിലു്പ്പോകുന്ന ഭക്ത. നാട്ടിലെ മുഴുവ൯ വിട൯മാരും സമ്പന്നപുത്ര൯മാരും ഗുണു്ടകളും മാത്രംനിറഞ്ഞ കമ്മിറ്റി. സകല പോലീസ്സു് സു്റ്റേഷനുകളിലും റെയിലു്വേ സു്റ്റേഷനുകളിലും പേരെഴുതി വെച്ചിരിക്കുന്നവ൪മുഴുവ൯ ഹാജ൪. മൈലുകളു്ക്കകലെപ്പോലും ഒരു കൊച്ചിനുപോലും വീട്ടിനകത്തോ സു്ക്കൂളിനകത്തോ ഇരുന്നു് പഠിക്കാ൯കഴിയാതെ രാപകലു് അലറിവിളിക്കുന്ന ഉച്ചഭാഷിണി. ആരാണെറിഞ്ഞുപോകാത്തതു്! ജവുളിപൊക്കി മാണംവഴി ഉലക്കക്കടിച്ചുവിടുകയല്ലേ യഥാ൪ത്ഥത്തിലു് ചെയ്യേണു്ടതു്? സ്വന്തമായി ഒരു അന്തസ്സും അഡ്ഡ്രസ്സുമൊക്കെയുള്ള ദൈവം ഇപ്പോഴും ഇവ൯മാരുടെ ഇതുപോലത്തെ കൂറത്തൊഴുത്തിലു്ത്തന്നെ അങ്ങിരുന്നുകൊടുക്കുമെന്നു് കേരളം എങ്ങനെ ചിന്തിച്ചു? അങ്ങേരങ്ങനെ ഇരുന്നുകൊടുത്തുകൊള്ളാമെന്നു് എഴുതിയൊപ്പിട്ടു് കൊടുത്തിട്ടുണു്ടെന്നും സ്വമേധയാ വരാനും ഇറങ്ങിപ്പോകാനുമുള്ള സ്വാതന്ത്ര്യമൊന്നും അങ്ങേ൪ക്കില്ലെന്നുംവരെ കേരളത്തെ വിശ്വസിപ്പിക്കാ൯ശ്രമിക്കുന്ന അത്രവരെയെത്തിയോ അഹങ്കാരം? അപ്പോളു്പ്പിന്നെ കൈയ്യിലു്ക്കിട്ടിയതെടുത്തു് എറിയുന്നതിനുപകരം ഇടിച്ചിടുകയല്ലേ ചെയ്യേണു്ടതു്?
 
Article Title Image By Tama66. Graphics: Adobe SP.

7

ഈ ക്ഷേത്രയെറി സംബന്ധിച്ചു് ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലു്വന്ന വാ൪ത്തകളിലും പോസ്സു്റ്റുകളിലും ഒരു പോലീസ്സുദ്യോഗസ്ഥ൯റ്റെ പടവുംകൂടി കൊടുത്തിരിക്കുന്നതുകണു്ടു- ത൯റ്റേടത്തി൯റ്റെ ആളു്രൂപമായി. അതദ്ദേഹത്തി൯റ്റെ ഔദ്യോഗികജോലിയാണു്. ഒരു വ൪ഗ്ഗീയസംഘ൪ഷം മിന്നലു്വേഗത്തിലുള്ള അന്വേഷണത്തിലൂടെ ഒഴിവാക്കാ൯കഴിഞ്ഞെങ്കിലു് അതും അദ്ദേഹത്തി൯റ്റെ ജാഗരൂകതതന്നെയാണു്. അതിലദ്ദേഹം ജനങ്ങളുടെ പ്രശംസയും തികച്ചും അ൪ഹിക്കുന്നുണു്ടു്. പക്ഷേ, ആ അമ്പലത്തിലു് ഈ ക്ഷേത്രയെറിയുടെയും അമ്പലച്ചുവരിലു്പ്പറ്റിയിരിക്കുന്ന തൊണു്ടിയുടെയും കാര്യങ്ങളന്വേഷിച്ചതിനുശേഷം നേരേമുന്നോട്ടുപോയി കമ്മിറ്റിയാപ്പീസ്സിലു്ച്ചെന്നു് 'ഈ മൈക്കു്സെറ്റു് ആരോടുചോദിച്ചിട്ടിവിടെവെച്ചു, സു്റ്റേഷനിലു്വന്നു് മൈക്കോ൪ഡ൪ വാങ്ങിച്ചിട്ടുണു്ടെങ്കിലു് കാണിക്കു്, ഇല്ലെങ്കിലു് കൂടെ സു്റ്റേഷനിലോട്ടുവാ, ആ മൈക്കുസെറ്റുംകൂടെ എടുത്തോ', എന്നു് പറയുമ്പോഴാണു് കേരളസമൂഹമതിനെ ത൯റ്റേടമായി കൂട്ടുന്നതു്, അപ്പോഴാണു് ഫോട്ടോചേ൪ക്കാ൯ അദ്ദേഹം അ൪ഹനാവുന്നതു്- ത൯റ്റെ മേലാപ്പീസ്സ൪മാ൪ ഭയന്നുവിറച്ചിരുന്നിടത്തു് ത൯റ്റേടത്തോടെയതുചെയു്തു് നിയമംപാലിച്ചതിനു്. ഉച്ചഭാഷിണിയുടെ കാര്യത്തിലു് അമ്പലങ്ങളു്ക്കെന്നല്ല ആ൪ക്കും യാതൊരു ഒഴിവുമില്ല, ലൈസ൯സ്സില്ലെങ്കിലു് അഴിച്ചുവെപ്പിക്കണമെന്നു് കളക്ടറുടെ ഉത്തരവിലു് എടുത്തുപറഞ്ഞിട്ടുണു്ടെന്നു് ഏതു് പോലീസ്സു് ഓഫീസ്സ൪ക്കാണു് അറിഞ്ഞുകൂടാത്തതു്! (ഇവിടെപ്പറഞ്ഞ ഫോട്ടോയുടെ കാര്യത്തിലു് ആ ഉദ്യോഗസ്ഥനു് പങ്കൊന്നുമില്ലെന്നു് അറിയാം. അതു് ഒരു വ൪ഗ്ഗീയസംഘട്ടനം ഒഴിവായതി൯റ്റെ ആശ്വാസത്തിലു് ജനം അവരുടെ ആത്മാ൪ത്ഥമായ നന്ദിപ്പ്രകടനമായി ചെയു്തുപോയതാണു്).


Article Title Image By James Wheeler. Graphics: Adobe SP.

8

പൊങ്ങിവരുന്ന പ്രളയജലത്തിലു് കേരളം കാലും തലയും നടുവുമൊടിഞ്ഞു് കിടന്നപ്പോളു് ഓരോ അമ്പലവും ഉത്സവംകളിച്ചതു് രണു്ടുകോടിരൂപക്കും രണു്ടരക്കോടിരൂപക്കും! അങ്ങനെ എത്രയായിരം ക്ഷേത്രങ്ങളു്!! ‘പ്രളയം നേരിടാ൯ കേരളത്തിലു് ആവശ്യത്തിനു് പൈസ്സയുണു്ടു്, അതുകൊണു്ടു് ഒറ്റപ്പൈസ്സ സഹായധനവും തരില്ല, വിദേശത്തുനിന്നു് സ്വീകരിക്കാനും സമ്മതിക്കില്ല’ എന്നു് കേന്ദ്രഗവണു്മെ൯റ്റു് പറഞ്ഞതു് ഇതല്ലാതെ മറ്റെന്തു് കണു്ടിട്ടാണു്?

‘ഒരമ്പലം നശിച്ചാലു് അത്രയുംകൂടി അന്ധവിശ്വാസം നശിച്ചുകൊള്ളു’മെന്നു് മയ്യനാട്ടു് പ്രസംഗിച്ച മഹാനേതാക്ക൯മാരുടെ നാടാണു് കേരളം. അന്നദ്ദേഹത്തെ അറസ്സു്റ്റുചെയു്തോ? ഇന്നു് ആളുകളു് അതുതന്നെ വീണു്ടും പറഞ്ഞാലു് അവരെയെല്ലാം അറസ്സു്റ്റുചെയ്യുമോ? അമ്പലം നശിപ്പിച്ചാലേ അന്ധവിശ്വാസങ്ങളു് അവസാനിക്കൂവെന്നുവന്നാലു് ഒരു സംശയവുംവേണു്ട, അന്ധവിശ്വാസത്തിലൂടെ മനുഷ്യനെ നശിക്കാ൯വിടുന്നതിനുപകരം കേരളം അമ്പലങ്ങളു്മുഴുവ൯ ഇടിച്ചിടും. അതുകൊണു്ടു് പറയട്ടേ, ക്ഷേത്രയെറി ഒരു തുടക്കമാണു്. ആ എറിഞ്ഞയാളി൯റ്റെ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നതും കണു്ടു. തടിച്ചുകൊഴുത്തു് പീപ്പന്നികളെപ്പോലെ കാറിലു് ചാരിക്കിടന്നുപോകുന്ന സന്യാസിരൂപധാരികളായ (ക്ഷമിക്കണം, ആ ബിംബം ആദ്യമായി മനസ്സിലു് പതിപ്പിച്ചതു് ശാശ്വതീകാനന്ദനാണു്, സ്ഥിരപ്പെടുത്തിയതു് അമിതു്ഷായും) മനുഷ്യരുടെപോലുള്ള ഒരു ചിത്രമായിരുന്നില്ലതു്, മറിച്ചു് ജാതിമതമദംകയറിയ ജനക്കൂട്ടയക്കൃമികളു് കഥയറിയാതെ തല്ലിക്കൊല്ലുന്നതരം ഒരു സാധാരണ മനുഷ്യരൂപം. എല്ലാ സാമൂഹിക നവോത്ഥാനപ്പ്രക്ഷോഭങ്ങളു്ക്കും തുടക്കംകുറിക്കുകയും നയിക്കുകയുംചെയു്തിട്ടുള്ളതരം രൂപം.കഥയറിയാതെ ആരോപണവും ചിത്രവും പ്രചരിപ്പിക്കുന്നതിലും പിന്നീടു് മുഖ്യമന്ത്രിയും പോലീസ്സുംതന്നെയിറങ്ങി ക്ഷമചോദിക്കുന്നതിലും അല്ലെങ്കിലും കേരളത്തിനു് നല്ല വേഗതയാണിപ്പോളു്!
 
Article Title Image By Kelle Pics. Graphics: Adobe SP.  
 
9

ഇന്നു് കേരളത്തിലെ പല അമ്പലങ്ങളിലെയും ആശ്രമങ്ങളിലെയും, ആളുകളു്ചെന്നു് ഇരുന്നും നിന്നും കുനിഞ്ഞും കുമ്പിട്ടും കിടന്നും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും തൊഴുകയും പ്രാ൪ത്ഥിക്കുകയുമൊക്കെച്ചെയ്യുന്ന പല സിദ്ധ൯മാരും പലപല കണു്കണു്ട ദൈവങ്ങളും, പണു്ടു് അവരുടെ നാടുകളിലു് ഗജഫ്രാഡുകളായിരുന്നു. മേലാലു് ഈ നാട്ടിലെങ്ങും കണു്ടുപോകരുതെന്നുള്ള ഉഗ്രശാസ്സനയോടെ നാട്ടുകാ൪ അടികൊടുത്തു് തുണിയെടുത്തു് തിരികെപിടിപ്പിച്ചു് ഓടിച്ചുവിട്ടതിനുശേഷം മറ്റുള്ളിടങ്ങളിലു് ഇവ൪ പുതിയ ഉപജീവനം കണു്ടെത്തി. ഇവ൯മാരെ പിടികൂടിയാലു്മാത്രംമതി കേരളത്തിലു്നടന്ന പല തെളിയാക്കേസ്സുകളും തെളിയാ൯- കൊലക്കേസ്സുകളടക്കം.

Written/First published on: 29 September 2019


Article Title Image By Art Tower. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

No comments:

Post a Comment