Wednesday, 4 September 2019

190. കേന്ദ്രഗവണു്മെ൯റ്റു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനെ രാഷ്ട്രീയവേട്ടക്കു് ഉപയോഗിക്കുകയാണോ രാഷ്ട്രീയവിലപേശലിനു് ഉപയോഗിക്കുകയാണോ? പി എസ്സു് രമേശു് ചന്ദ്ര൯

190

കേന്ദ്രഗവണു്മെ൯റ്റു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനെ രാഷ്ട്രീയവേട്ടക്കു് ഉപയോഗിക്കുകയാണോ രാഷ്ട്രീയവിലപേശലിനു് ഉപയോഗിക്കുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Scherbatykh. Graphics: Adobe SP.

1

അപഹാസ്യമാംവിധം തീരെച്ചെറിയ ഒരു തുകയേ വ്യക്തികളു്ക്കിന്നു് കൈയ്യിലു്സ്സൂക്ഷിക്കാ൯പാടുള്ളൂ. നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷു്ക്കാരങ്ങളുടെ കാതലു്തന്നെ അതായിരുന്നു. ബാക്കിയുള്ള പണംമുഴുവ൯ ജനങ്ങളു് ബാങ്കുകളിലിടണം. ബാങ്കുകളിലു്നിന്നും പണം പി൯വലിക്കുന്നതിനും പരിധിയുണു്ടു്, രേഖകളുമുണു്ടു്. ഒരു അക്കൗണു്ടിലു്നിന്നും മറ്റൊരക്കൗണു്ടിലേക്കു് പണം മാറ്റുന്നതിനും നിയന്ത്രണങ്ങളുണു്ടു്, രേഖകളുണു്ടു്. അങ്ങനെ പണം മാറ്റപ്പെട്ടാലും അധികാരികളു്ക്കു് ഇലകു്ട്രോണിക്കു് ട്രെയിലുകളു്നോക്കി അതി൯റ്റെ യാത്ര പിന്തുടരാം. വ്യക്തികളെപോലെതന്നെ സ്ഥാപനങ്ങളു്ക്കും അതേപോലെ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കും കൈയ്യിലു് സൂക്ഷിക്കാവുന്ന പണത്തിനും ഇതേപോലെ പരിധികളുണു്ടു്, നിയന്ത്രണങ്ങളുണു്ടു്, രേഖകളുണു്ടു്. അപ്പോളു്പ്പിന്നെ 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പു് കഴിഞ്ഞയുട൯ പല സംസ്ഥാനത്തും മന്ത്രിസ്സഭകളെയും ഭരണത്തെയും മറിച്ചിടാ൯ പത്തുകോടിയും നൂറുകോടിയുമൊക്കെരൂപാവീതം കൊടുത്തു് ഡസ്സ൯കണക്കിനു് എമ്മെല്ലേമാരെ ബീജേപ്പീ വിലക്കെടുത്തുവെന്ന വാ൪ത്തകളെത്തുട൪ന്നു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് യാതൊരന്വേഷണവും നടത്താത്തതെന്തുകൊണു്ടാണു്? ഇത്രയും പണം ഒരു വ്യക്തിക്കും സ്ഥാപനത്തിനും രാഷ്ട്രീയപ്പാ൪ട്ടിക്കും ഈയൊരാവശ്യത്തിനായി ഇ൯ഡൃയിലിന്നു് കൈവശംവെക്കാ൯ നിയമപരമായി കഴിയില്ലെന്നതു് വ്യക്തമല്ലേ? ഈ ‘ആവശ്യ’മാകട്ടെ നിയമവിരുദ്ധവുമാണു്, അതോടൊപ്പം, തെളിയിക്കപ്പെട്ടാലു് ജനാധിപത്യത്തെ അട്ടിമറിക്കാ൯ശ്രമിച്ചതിനു് ദീ൪ഘകാല ജയിലു്ശിക്ഷയടക്കം നേരിടേണു്ടിവരുന്നതും. തെളിയിക്കുന്നതാകട്ടെ മണി ട്രെയിലുകളു് നോക്കിപ്പോയാലു് വളരെ എളുപ്പവുമായൊരു കാര്യവുമാണു്.


Article Title Image By B-A. Graphics: Adobe SP. 

2

ആയിരക്കണക്കിനുകോടിരൂപകളു് കൈമാറപ്പെട്ടു് ഇങ്ങനെ എമ്മെല്ലേമാ൪ വിലയു്ക്കെടുക്കപ്പെട്ടതിനെക്കുറിച്ചു്, അതു് സു്പ൪ശിക്കുന്ന നൂറായിരം രാജ്യതാതു്പര്യങ്ങളെസ്സംബന്ധിച്ചു്, ബീജേപ്പീയുടെ പ്രധാനമന്ത്രിയും പ്രസിഡ൯റ്റും ആപ്പാ൪ട്ടിയുടെ മറ്റു് ദേശീയനേതാക്കളും പ്രതികരിച്ചിട്ടില്ല. അവരാരുമതു് നിഷേധിക്കുകയോ ശരിവെക്കുകയോ ചെയു്തിട്ടില്ല. നിഷേധിച്ചിട്ടും കാര്യമില്ല. നൂറുശതമാനം പെ൪ഫെക്ടായ കുറ്റമറ്റ ഒരു കുറ്റകൃത്യവും ചെയ്യാ൯ ലോകത്തൊരിടത്തും ഇന്നുവരെ ആ൪ക്കും കഴിഞ്ഞിട്ടില്ല, ഒരിക്കലും കഴിയുകയുമില്ല- ഒന്നിലു്ക്കൂടുതലാളുകളു് ആ കുറ്റകൃത്യങ്ങളിലു് ഉളു്പ്പെടുന്നേടത്തോളംകാലം. കാലംകഴിഞ്ഞിട്ടാണെങ്കിലും കുറ്റസമ്മതങ്ങളോ സാക്ഷിമൊഴികളോ രാഷ്ട്രീയക്കാരുടെയോ ഉദ്യോഗസ്ഥ൯മാരുടെയോ വകയായി പുറത്തുവരും. ലോകശക്ത൯മാരായ അമേരിക്ക൯ പ്രസിഡ൯റ്റ൯മാരുടെപോലും എന്തെല്ലാമെന്തെല്ലാം കാര്യങ്ങളാണു്, ഇടപാടുകളാണു്, ഇങ്ങനെ പുറത്തുവന്നിട്ടുള്ളതു്!


Article Title Image By Lunar Sea Art. Graphics: Adobe SP. 

3

വോട്ടുചെയു്ത ജനങ്ങളുടെ പക്ഷത്തുനിന്നും തലയും കാലും ഹൃദയവുംമാറി മറുപക്ഷത്തേക്കുപോയ ഈ എമ്മെല്ലേമാ൪ക്കു് ഈ പണം നലു്കപ്പെട്ടോ, അവ ക്യാഷായാണോ നലു്കപ്പെട്ടതു്, സ്വദേശി/വിദേശി അക്കൗണു്ടുകളിലേക്കു് ട്രാ൯സ്സു്ഫ൪ചെയു്താണോ നലു്കപ്പെട്ടതു്, അതോ ഇ൯ഡൃയിലോ വിദേശത്തോ സ്വത്തുക്കളും മറ്റു് ഉപഹാരങ്ങളുമായാണോ നലു്കപ്പെട്ടതു്, അധികൃതരുടെ ശ്രദ്ധയിലു്പ്പെടാതെ ഈ പണം ഇത്രയുംകാലം എങ്ങനെ രഹസ്യമായി സുരക്ഷിതമായി സൂക്ഷിക്കാ൯കഴിഞ്ഞു, ഈ ഇടപാടുകളു് കഴിഞ്ഞുള്ളവ ഇപ്പോളു് എവിടെ ഏതുരീതിയിലു് ആരുടെയെല്ലാം കസ്സു്റ്റഡിയിലാണു്, സ്വ൪ണ്ണം, വജ്രങ്ങളു് എന്നീരീതികളിലു് പുറത്തുനിന്നു് കൊണു്ടുവന്നതാണോ ഈ ധനം, വ്യക്തികളോ സംഘടനകളോ പ്രസ്ഥാനങ്ങളോ ആണോ ഈ പണം നലു്കിയതു്, അതുതന്നെ ഇ൯ഡ്യാക്കാരാണോ വിദേശികളാണോ നലു്കിയതു്, ഔദ്യോഗികസഹായത്തോടെ നിയന്ത്രണങ്ങളു് മറികടന്നു് നോട്ടുനിരോധനത്തി൯റ്റെസമയത്തു് ഭീമമായ കരുതലു്ശേഖരങ്ങളു് ഇവ൪ മാറിയെടുത്തോ, പുതിയ പുത്ത൯നോട്ടുകളു് അച്ചടിക്കുന്നിടത്തുനിന്നുതന്നെ അനധികൃതമായി അനേകമിരട്ടി പുതിയനോട്ടുകളു് അച്ചടിച്ചെടുത്തു് ഇ൯ഡൃയിലേക്കു് കൊണു്ടുവന്നു് നാണ്യശേഖരങ്ങളു് പടുത്തുയ൪ത്തിയോ, ഇ൯ഡൃയിലോ മറ്റുരാജ്യങ്ങളിലോ അച്ചടിച്ച കള്ളനോട്ടുകളെങ്ങാനുമാണോ ഇവയെല്ലാം- എന്നിങ്ങനെ എന്നിങ്ങനെയുള്ള നൂറായിരം ചോദ്യങ്ങളു് ഇ൯ഡൃയിലെ പൗര൯മാരെ അലട്ടുന്നുണു്ടു്. അവ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെയും അലട്ടേണു്ടതാണു്, പക്ഷേ അങ്ങനെ ഉണു്ടാവുന്നില്ല. ഇതു് എന്നും എവിടെയും നടക്കുന്ന ഒരു സാധാരണകാര്യംമാത്രമാണെന്ന നിലയിലാണു് അവരിതു് കാണുന്നതെന്നാണെങ്കിലു് ഇ൯ഡൃയിലു് ഇങ്ങനെയൊരു എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ആവശ്യംതന്നെയെന്താണു്? ലോകത്തെ ഏറ്റവുംമികച്ച കുറ്റാന്വേഷക൪ സുരക്ഷാ ഉപദേശകരായുണു്ടെന്നു് അഭിമാനിക്കുന്ന ഗവണു്മെ൯റ്റു് സാധാരണജനങ്ങളുടെ ഈ ചോദ്യങ്ങളു്ക്കെല്ലാം മറുപടിപറയേണു്ടതായിരുന്നു. ഇതിനെല്ലാം മറുപടിപറയാ൯ പോകാതിരിക്കുന്നതാണു് സുരക്ഷിതം എന്നാണോ ആ ഉപദേശം?

Article Title Image By 4711018. Graphics: Adobe SP.

4

പക്ഷേ ഈ ഡയറക്ടറേറ്റിലു്നിന്നും നമ്മളു് കേളു്ക്കുന്നതു് മു൯ ധനകാര്യമന്ത്രിയായിരുന്ന ചിദംബരം ചെട്ടിയാരെ പഴയ കോണു്ഗ്രസ്സുഭരണകാലത്തെ സാമ്പത്തികക്കേസ്സുകളുടെപേരിലു് അറസ്സു്റ്റുചെയു്തു, വിദേശനാണ്യച്ചട്ട ലംഘനത്തി൯റ്റെപേരിലു് ചാനലു്പ്പത്രാധിപ൯മാരെ വിമാനത്താവളത്തിലു് തടഞ്ഞുവെച്ചു് കേസ്സെടുത്തു, വേറെയും പല കോണു്ഗ്രസ്സുകാരെയും റെയിഡുനടത്തി പിടിക്കും, എന്നൊക്കെയാണു്, എന്നൊക്കെമാത്രമാണു്. 2010ലു് ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോളു് അമിതു്ഷായെ അറസ്സു്റ്റുചെയു്തെന്നു് അറിയുന്നവ൪ക്കു് 2019ലു് അമിതു്ഷാ ആഭ്യന്തരമന്ത്രിയായപ്പോളു് ചിദംബരത്തെ അറസ്സു്റ്റുചെയു്തെന്നറിയുന്നതിലു് അത്ഭുതമൊന്നുമില്ല, അല്ലാതെ ബീജേപ്പീയുടെ ദേശസ്സു്നേഹമോ രാജ്യതാതു്പര്യമോ അപാരംതന്നെ എന്നൊന്നും അവ൪ക്കു് തോന്നുകയില്ല. ചിദംബരം അകത്തോ പുറത്തോ കിടക്കട്ടെ, പക്ഷേ ഇതു് കോണു്ഗ്രസ്സുകാ൪ അകത്തോ പുറത്തോ കിടക്കുന്നതി൯റ്റെയോ അവ൪ക്കു് ഭരണം നഷ്ടപ്പെടുന്നതി൯റ്റെയോ തിരികെക്കിട്ടുന്നതി൯റ്റെയോ ബീജേപ്പീയുടെ അതിനേക്കാളു് ഭീമവും അന്താരാഷ്ട്രീയവുമായ സാമ്പത്തികക്കുറ്റകൃത്യങ്ങളു് അന്വേഷണ ഏജ൯സികളു് കണു്ടില്ലെന്നു് നടിക്കുന്നതി൯റ്റെയോ ഒന്നും പ്രശു്നമല്ല. അതൊക്കെ അവരുടെ ആഭ്യന്തരകാര്യങ്ങളു് മാത്രമാണു്, ഇന്നത്തെനിലക്കു്.
 
Article Title Image By Geralt. Graphics: Adobe SP.

5

നാളെയൊരുകാലത്തു് ഭരണംമാറുമ്പോളു്- മാറുകയാണെങ്കിലു്, അല്ലെങ്കിലു്, പലയിടങ്ങളിലും ചെയു്തപോലെ അന്താരാഷ്ട്രസമൂഹം ഒടുവിലു് ഇടപെടുകയാണെങ്കിലു്- അടിയന്തരാവസ്ഥകഴിഞ്ഞുണു്ടായ ഷാക്കമ്മീഷ൯ വിചാരണകളു്പോലെ നെടുനെടുങ്ക൯ വിചാരണകളുണു്ടായേക്കാം- പ്രതികളൊന്നും അതിനകം രാഷ്ട്രീയമവസാനിപ്പിച്ചു് സുരക്ഷിതരാജ്യങ്ങളിലേക്കു് കടന്നില്ലയെങ്കിലു്. അന്നും ഇതുപോലെ ഉഗ്രപ്രതാപികളെപ്പോലെ പെരുമാറുകയും ലോകാവസാനംവരെ ഭരിക്കുമെന്നു് ജനത്തിനു് തോന്നിപ്പിക്കുകയുംചെയു്ത പ്രധാനമന്ത്രിമാരെയും ധനകാര്യമന്ത്രിമാരെയും ആഭ്യന്തരമന്ത്രിമാരെയും വാ൪ത്താപ്പ്രക്ഷേപണമന്ത്രിമാരെയും അവരുടെ പ്രി൯സ്സിപ്പലു് സെക്രട്ടറിമാരെയുമൊക്കെത്തന്നെയാണു് ഇ൯ഡൃ൯ കോടതികളു് അറസ്സു്റ്റുചെയു്തു് പ്രതിക്കൂട്ടിലിരുത്തി വിചാരണചെയു്തതു്. ഷാക്കമ്മീഷ൯ റിപ്പോ൪ട്ടുകളു് ഇപ്പോഴും ഇ൯ഡൃയുടെ നീതിന്യായവ്യവസ്ഥയുടെയും ലോകമാധ്യമങ്ങളുടെയും ആ൪ക്കൈവുകളിലുണു്ടു്. ഒരു വിരലൊന്നമ൪ത്തിയാലു് ആ ട്രയലു് ട്രാ൯സ്സു്ക്ക്രിപു്റ്റുകളു് ഇറങ്ങിവരികയായി, ലോകത്തിനു് ഇന്നും വായിക്കാ൯, അന്നത്തേയും ഇന്നത്തെയും സമാനതകളോ൪ത്തു് അതിശയിക്കാ൯!

Written in reply to comments on this article when republished:

You commented without reading the part 'Written/First published on: 04 September 2019'. And you did not read the old articles severely criticizing the economic policies and political actions of Manmohan Singh, Narendra Modi and Prakash Karattu. It is when we write something trying to whitewash the black activities of any particular political party like the Marxist Party while they are in ruling power in a state or a country, or sanctify such rogues and back-stabbers like Pinaraayi Vijayan, that our writing goes deceitful, deceptive, dishonest and opportunistic. I very much care not to make such erraatic judgements in my writing.

Written/First published on: 04 September 2019

Article Title Image By Qimono. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

No comments:

Post a Comment