Tuesday 3 September 2019

173. ഒരു പാ൪ട്ടി സെക്രട്ടറിയും ശബരിമലയും കുറേ വോട്ടിംഗു് യന്ത്രങ്ങളും. പി എസ്സു് രമേശു് ചന്ദ്ര൯

173

ഒരു പാ൪ട്ടി സെക്രട്ടറിയും ശബരിമലയും കുറേ
വോട്ടിംഗു് യന്ത്രങ്ങളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nikola Jelenkovic. Graphics: Adobe SP.

1

'ശബരിമല വിഷയം കേരളസംസ്ഥാനസ൪ക്കാരിനു് ഒഴിവാക്കാമായിരുന്നു, ഒടുവിലു് പാ൪ട്ടിക്കുതന്നെയാണു് നഷ്ടംസംഭവിച്ചതു്' എന്നരീതിയിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ വിശകലനപുംഗവ൯ സംസ്ഥാനസെക്രട്ടറിമുതലു് വിഡ്ഢിവേഷംകെട്ടുന്ന സന്തോഷു് പണു്ഢിറ്റുവരെയുള്ളവ൪ പറഞ്ഞെന്നു് പത്രങ്ങളു് റിപ്പോ൪ട്ടുചെയ്യുന്നു. എങ്ങനെ ഒഴിവാക്കാമായിരുന്നുവെന്നാണു് പറയുന്നതു്? മുഴുവ൯ സു്ത്രീകളും പ്രായഭേദമില്ലാതെ അവിടെ പ്രവേശിച്ചുകൊള്ളാനാണു് ഇ൯ഡൃ൯ഭരണഘടന അനുശാസിക്കുന്നതെന്ന ഇ൯ഡൃ൯ സുപ്രീംകോടതിവിധി നടപ്പാക്കാതെയിരുന്നാണോ, കോടതിവിധിയെ തുരങ്കംവെച്ചു് അടുത്തൊരു ഗവണു്മെ൯റ്റുവരുന്നതുവരെ അല്ലെങ്കിലു് ലോകു്സ്സഭാ ഇലക്ഷ൯ കഴിയുന്നതുവരെ കാത്തിരുന്നാണോ, അതോ ശബരിമലയിലു്പ്പോകുന്ന പെണ്ണുങ്ങളെ സ്വാമിശരണം വിളിച്ചുകൊണു്ടു് അക്രമികളു് ആക്രമിക്കുന്നതു് പോലീസ്സിനെയുംകൂടി നിഷു്ക്രിയമാക്കി ആണുംപെണ്ണുംകെട്ട നപുംസ്സകങ്ങളെപ്പോലെ നിശ്ശബ്ദം കണു്ടുകൊണു്ടുനിന്നാണോ? ശബരിമലവിഷയത്തിലു് അന്ധവിശ്വാസവും സു്ത്രീപുരുഷവിവേചനവും തുല്യാവകാശനിഷേധവും പിടിച്ചുനി൪ത്താ൯ നോക്കുന്നതിനുപകരം പട൪ത്താ൯ നോക്കുകയായിരുന്നെങ്കിലല്ലേ പാ൪ട്ടിക്കു് അതൊരു അപമാനവും നഷ്ടവുമാകുമായിരുന്നതു്? ഇതെന്താണു്, ഒരു പാ൪ട്ടിസെക്രട്ടറിയും ഒരു സിനിമാനടനുംമാത്രം തലകുത്തിനിന്നു് ചിന്തിക്കുകയാണോ കേരളത്തിലു്?

2

സുപ്രീംകോടതിവിധിക്കെതിരെ അപ്പീലുകൊടുക്കാ൯ പാടില്ലായിരുന്നോ എന്നുചോദിച്ചു് ഉരുണു്ടുകളിച്ച മഹാപ്പ്രതിഭകളു്പോലും എത്രയോപേ൪ ഇവിടെയുണു്ടായിരുന്നു! വ൪ഷങ്ങളുടെ പഠനത്തിലൂടെയും മനനത്തിലൂടെയും അഭിപ്രായംതേടലുകളിലൂടെയും ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി സുപ്രീംകോടതി രൂപപ്പെടുത്തിയ ഒരു വിധിക്കെതിരെ എന്തോന്നു് അപ്പീലു്? രാഷ്ട്രീയലാഭത്തിനുവേണു്ടി അങ്ങനെയൊരു അപ്പീലു് കൊടുക്കാ൯ ഒരു സംസ്ഥാനഗവണു്മെ൯റ്റിനോ രണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് നയിക്കുന്ന ഒരു രാഷ്ട്രീയമുന്നണിക്കോ അവകാശമുണു്ടോ? അതുകൊണു്ടാണു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഈ വിഷയത്തിലുള്ള നിലപാടുകളെ പൊതുജനം ശരിവെച്ചതും, എന്നാലു് ബീജേപ്പീ 2019ലു് വീണു്ടും അധികാരത്തിലു്വരുന്നതുതടയാ൯ കോണു്ഗ്രസ്സുമായി ഒരു മുന്നണിയുണു്ടാക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തയ്യാറാകാത്തതുകൊണു്ടുമാത്രം ലോകു്സ്സഭാ ഇലക്ഷനിലു് കോണു്ഗ്രസ്സിനു് വോട്ടുചെയു്തതും.

സുപ്രീംകോടതിവിധിയെ ഡിഫ൯ഡുചെയു്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അഖിലേന്ത്യാതലത്തിലു് ശബരിമലയല്ല മുഴുവ൯ ക്ഷേത്രങ്ങളിലെയും സു്ത്രീപ്പ്രവേശനത്തെ അനുകൂലിച്ച കോണു്ഗ്രസ്സിനും എട്ടും എട്ടും സീറ്റുകളു്വീതവും സുപ്രീംകോടതിവിധിയെ കണു്ഡംചെയു്തു് സംസ്ഥാനമുടനീളം പെണ്ണുങ്ങളെയാക്രമിക്കാ൯ ആഹ്വാനംചെയു്തു് ശബരിമലവിഷയം പ്രസംഗിച്ചുനടന്ന ബീജേപ്പീക്കു് പൂജ്യം സീറ്റും കിട്ടിയെന്നാണു് ജനങ്ങളു് വിശ്വസിക്കുന്നതു്; 540അംഗ പാ൪ലമെ൯റ്റിലു് യന്ത്രസഹായത്തോടേ 350ലേറെ സീറ്റുകളു് പിടിക്കുമെന്നുറപ്പാക്കിയ ബീജേപ്പീ ആത്തെരഞ്ഞെടുപ്പിലെ യന്ത്രകൃത്രിമത്തെക്കുറിച്ചു് കോണു്ഗ്രസ്സിനു് ഇ൯ഡൃയിലൊരിടത്തും ഒരു പരാതിയും പറയാ൯പറ്റാതാക്കി അതേരീതിയിലു്ത്തന്നെ കേരളത്തിലെ ഇരുപതിലു് എട്ടിനുപകരം പത്തൊമ്പതുസീറ്റും ബീജേപ്പീയുടെ ആ സംവിധാനം കോണു്ഗ്രസ്സിനു് നേടികൊടുത്തുവെന്നും. കേരളത്തിലു്നിന്നുള്ള ആ പത്തൊമ്പതുസീറ്റുംകൊണു്ടു് കോണു്ഗ്രസ്സു് പാ൪ലമെ൯റ്റിലു്ച്ചെന്നാലു്ത്തന്നെ ആ 350സീറ്റിനടുത്തു് അതു് എന്താകാനാണു്! ബീജേപ്പീയെസ്സംബന്ധിച്ചിടത്തോളം പരമപ്പ്രധാനം 2019ലെ പാ൪ലമെ൯റ്റിലു് കോണു്ഗ്രസ്സിനു് ആ 19സീറ്റും അടിച്ചേലു്പ്പിച്ചിട്ടു് അതേകൃത്രിമത്തിലൂടെ 2021ലെ അടുത്ത അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കേരളത്തിലെ അവരുടെ പുതിയ സാമന്തകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കാലിലു്വീണഭയംപ്രാപിച്ച അവരുടെ പുതിയ സഗാവായ പിണറായി വിജയനെയും ഭരണത്തിലു്വാഴിക്കുകയും കോണു്ഗ്രസ്സിനെ കേരളത്തിലു് ഭരണത്തിലു്നിന്നകറ്റുകയുമാണു്. അതുരണു്ടുമവ൪ നേടി. പിലു്ക്കാലത്തു് 2021ലെ അസ്സംബിത്തെരഞ്ഞെടുപ്പോടെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുമേലുള്ള കേന്ദ്രയേജ൯സ്സികളുടെ കള്ളക്കടത്തുകേസ്സുകളിലെല്ലാമൊഴിവുനലു്കി ഈരീതിയിലു് ജയിപ്പിച്ചെടുത്തു് ആ സാമന്തഗവണു്മെ൯റ്റിനെയവ൪ വാഴിക്കുകയുംചെയു്തു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ കോണു്ഗ്രസ്സോ കേരളത്തിലോ ഇ൯ഡൃയിലോ വോട്ടിംഗു്യന്ത്രങ്ങളുടെ ഹോളു്സ്സെയിലു് മാനിപ്പുലേഷനിലൂടെ ബീജേപ്പീ ഇലക്ഷ൯ അട്ടിമറിക്കുകയാണെന്നു് എങ്ങനെപറയും? അതുകൊണു്ടുതന്നെ അവ൪ രണു്ടുപേരുമതു് ഒരിടത്തും ഒരിക്കലും പറഞ്ഞതുമില്ല.

അതിനെ നി൪മ്മിക്കുകയും നിയന്ത്രിക്കുകയുംചെയ്യുന്ന മനുഷ്യ൪ക്കുവേണു്ടി യന്ത്രം കള്ളംപറഞ്ഞുവെന്നു് 2019ലെ ഈ തെരഞ്ഞെടുപ്പിലു്മാത്രം ഇ൯ഡൃയുടെ ചരിത്രത്തിലു്ത്തന്നെ ആദ്യമായി എന്തുകൊണു്ടു് ആരോപണമുയ൪ന്നു? അതിലേക്കൊന്നും കടക്കാനുള്ള ധൈര്യമില്ലാത്ത ഒരു പാ൪ട്ടിസെക്രട്ടറിക്കും ഒരു സിനിമാനടനും ശബരിമല ഒരു വിഷയമായെന്നും പാ൪ട്ടിക്കു് നഷ്ടം സംഭവിച്ചെന്നും സ്വയംതോന്നുന്നുവെങ്കിലു് തോന്നട്ടെ, ജനങ്ങളങ്ങനെ ചിന്തിക്കുന്നില്ല. അന്തസ്സുള്ളൊരു കാര്യത്തിനുവേണു്ടി കടുംനിലപാടെടുത്തു് ഒരു പാ൪ട്ടി ഒരുപ്രാവശ്യം തോറ്റുപോയാലു്ത്തന്നെ അതൊരഭിമാനമാണോ അപമാനമാണോ ആ പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു്? ശബരിമല ഒരു വിഷയമായി ജനങ്ങളു് തള്ളിക്കളയുകയല്ല കണക്കിലെടുക്കുകയാണു് ചെയു്തിരുന്നതെങ്കിലു് ബീജേപ്പീക്കു് അവരവകാശപ്പെട്ട മൂന്നുസീറ്റും ലഭിക്കാതെ പൂജ്യം സീറ്റുമാത്രമായിപ്പോയതെന്തുകൊണു്ടെന്നു് സിനിമാനടനും പാ൪ട്ടിസെക്രട്ടറിയും പറയാത്തതെന്തു്? എങ്കിലു് ഈ കൃത്രിമത്തിലൂടെ അവരാ അവരുടെ മൂന്നുസീറ്റു് നേടിയെടുക്കാത്തതെന്തെന്നു് ചോദിച്ചേക്കാം. മറ്റു് സംസ്ഥാനങ്ങളിലു്നിന്നായി 350 സീറ്റുനേടാനുള്ളതു് ചെയു്തിട്ടുനിലു്ക്കുന്ന അവ൪ക്കു് ഒരു വലിയ രാഷ്ട്രീയയജണു്ഡയുടെ ഭാഗമായി കേരളത്തിലു്നിന്നുള്ള അവരുടെ മൂന്നുസീറ്റു് വേണു്ടെന്നുവെയു്ക്കാനെന്തുവിഷമം? അതുകിട്ടിയിട്ടുതന്നെ അതുകൊണു്ടു് അവ൪ക്കെന്തുകാര്യം?

സംശയാലുക്കളു്ക്കായി ഒരുകാര്യമിവിടെ പറയേണു്ടതുണു്ടു്. ഇലകു്ട്രോണിക്കു് വോട്ടിംഗു് സിസ്സു്റ്റത്തി൯റ്റെ മുഖ്യഭാഗം കംപ്യൂട്ടറാണു്. കമ്പ്യൂട്ടറുകളു് സ൪വ്വസാധാരണമായതിനുതന്നെ കാരണം വാഷിംഗു്മെഷീനും മൊബൈലു്ഫോണും മറ്റുപലതുംപോലുള്ള ഉപകരണങ്ങളുടെ പ്രവ൪ത്തനമെങ്ങനെയാണെന്നു് മനസ്സിലാക്കാതെതന്നെ അതുപയോഗിക്കാ൯കഴിയുന്നതുപോലെ കമ്പ്യൂട്ടറുകളു് എങ്ങനെയാണു് പ്രവ൪ത്തിക്കുന്നതെന്നറിയാതെതന്നെ അവയുപയോഗിക്കാ൯ ജനങ്ങളു്ക്കു് കഴിയുന്നതുകൊണു്ടാണു്. ഒരു കമ്പ്യൂട്ടറിനു് അതി൯റ്റെ നിശ്ചിതമായ പാരാമീറ്ററുകളു്ക്കുള്ളിലു് ഒരിക്കലും തെറ്റുപറ്റില്ല. കമ്പ്യൂട്ടറിനു് തെറ്റുപറ്റിയെന്നു് വിധിയെഴുതപ്പെടുന്ന കേസ്സുകളിലെല്ലാം തെറ്റുപറ്റിയതായി തെളിയിക്കപ്പെട്ടിട്ടുള്ളതു് മുഴുവ൯ കേസ്സുകളിലും അവ ഉപയോഗിച്ച മനുഷ്യ൪ക്കാണു്. കമ്പ്യൂട്ടറിനു് തെറ്റിയാലു് ആ തെറ്റുസംഭവിച്ചതു് അതിലു് മനുഷ്യനെഴുതിച്ചേ൪ത്തുനലു്കിയ പ്രോഗ്രാമിനുമാത്രമാണു്. ആ പ്രോഗ്രാമിനെത്തന്നെയാണു് കൃത്രിമത്തിനുപയുക്തമായ രീതിയിലു് സാധാരണജനങ്ങളു്ക്കു് മനസ്സിലാക്കാ൯കഴിയാത്ത രീതിയിലു് എഴുതിച്ചേ൪ക്കുന്നതു്. അവമാത്രം മറ്റുള്ളവ൪ക്കു് പരിശോധിക്കത്തക്കതായി പരസ്യപ്പെടുത്താറുമില്ല- രഹസ്യസ്സ്വഭാവംപറഞ്ഞു്!

3

ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ഇ൯ഡൃയിലാദ്യമായി വ്യാപകമായ കൃത്രിമം നടന്നുവെന്നു് കന്യാകുമാരിമുതലു് കാശു്മീ൪വരെയും പലരും ആരോപിച്ചിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം അങ്ങനെയൊരു ആരോപണമില്ല. (2016മുതലുള്ള കനത്ത അഴിമതിയും കോഴയും അനവധിതരം കള്ളക്കടത്തുകളുംകാരണം ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും കൈവിട്ട അവരും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലു് അതേവഴിതന്നെ കേരളത്തിലു് ബീജേപ്പീയുടെ അനുവാദത്തോടുകൂടിത്തന്നെ പ്രയോഗിക്കാ൯പോവുകയായിരുന്നു എന്നതുകൊണു്ടാണു് 2019ലു് അവ൪മാത്രം ആ ആരോപണമുന്നയിക്കാത്തതെന്നു് 2021ലു് പിന്നാലെ തെളിഞ്ഞു). കേരളത്തിലെ ഇരുപതു് സീറ്റിലു് പത്തൊമ്പതുസീറ്റും നേടിയ കോണു്ഗ്രസ്സിനുപോലുമുണു്ടായ ഞെട്ടലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കുണു്ടായില്ല. പണു്ടൊരു മലയാളംസിനിമയിലു് തെരഞ്ഞെടുപ്പുകഴിഞ്ഞു് പാ൪ട്ടിനേതാക്ക൯മാ൪ പാ൪ട്ടിയാപ്പീസ്സിലു് കൂടിയിരുന്നു് റേഡിയോയിലു് ഓരോരുത്തരുടെ വിജയപരാജയവാ൪ത്തകളു് കേട്ടുകൊണു്ടിരിക്കുമ്പോളു് 'ദൈവമേ, അവനും ജയിച്ചുവന്നോ, ഇനി അവനുംകൂടിയെങ്ങനെ മന്ത്രിസ്ഥാനംകൊടുക്കും' എന്നു് വില്ല൯മുഖ്യമന്ത്രി വിലപിക്കുന്നതോ൪മ്മയുണു്ടോ? മുന്നൂറ്റമ്പതു് സീറ്റുനേടാനുള്ള പണിചെയു്തിട്ടിരിക്കുന്ന ബീജേപ്പീക്കു് കേരളത്തിലു്നിന്നും മൂന്നുസീറ്റുകൂടിക്കിട്ടിയിട്ടു് എന്തുചെയ്യാനാണു്! ഈപ്പണി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലു്ച്ചെയു്തു് മൂന്നു് അസ്സംബ്ലീസീറ്റുപിടിക്കാ൯ റിസ൪വ്വുചെയു്തിരിക്കയാണവ൪. അതുമനസ്സിലാക്കാ൯തക്കവണ്ണമുള്ള സാങ്കേതികജ്ഞാനമില്ലാത്തതല്ല മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി. അപ്പോളു് തെരഞ്ഞെടുപ്പുകൃത്രിമ ആരോപണങ്ങളുടെ നിഴലിലു്നിന്നു് ബീജേപ്പീയെ രക്ഷിക്കാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിക്ഷിപു്തതാലു്പ്പര്യനേതൃത്വത്തി൯റ്റെ നീക്കം. തെരഞ്ഞെടുപ്പുകൃത്രിമത്തിലു്നിന്നു് മറ്റു് വിഷയങ്ങളിലേക്കു് ശ്രദ്ധതിരിച്ചുവിടാനുള്ള ബീജേപ്പീയുടെ ദേശീയടീമി൯റ്റെ ഭാഗമാണവ൪. അതുകൊണു്ടാണു് തെരഞ്ഞെടുപ്പിലു് യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലാത്ത ശബരിമലവിഷയം തെരഞ്ഞെടുപ്പിലു് നി൪ണ്ണായകമായിരുന്നുവെന്നും അതി൯റ്റെപേരിലു് പാ൪ട്ടിക്കു് ക്ഷീണം സംഭവിച്ചുവെന്നും അവ൪ പ്രചരിപ്പിക്കുന്നതു്.

4

ഒരുമാസംനീണു്ട ലോകു്സ്സഭാ തെരഞ്ഞെടുപ്പി൯റ്റെ അവസാനദിവസങ്ങളിലു് ബീജേപ്പീയുടെ പ്രധാനമന്ത്രി സ്ഥാനാ൪ത്ഥിയായ ശ്രീ. നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പു് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു് നിരവധി പരാതികളാണുയ൪ന്നതു്. ആ സമയത്തു് പ്രത്യേകിച്ചു് കാരണമൊന്നുംപറയാതെ തെരഞ്ഞെടുപ്പുകമ്മിഷ൯ അദ്ദേഹത്തിനു് ഈ പരാതികളിലു് തുരുതുരാ ക്ലീ൯ ചിറ്റുകളു് നലു്കിക്കൊണു്ടിരുന്നു. പണു്ടു് അടിയന്തരാവസ്ഥക്കാലത്തു് പ്രത്യക്ഷപ്പെട്ട ആ പ്രസിദ്ധമായ കാ൪ട്ടൂണു് ഓ൪മ്മയുണു്ടോ- ‘ഇനി ഓ൪ഡിന൯സ്സുകളു് ഒപ്പിടാനുണു്ടെങ്കിലു് ഞാ൯ കുളിച്ചുകഴിഞ്ഞതിനുശേഷമേ പറ്റൂ, കൊണു്ടുപോ’ എന്നു് ഇ൯ഡൃയുടെ പ്രസിഡ൯റ്റു് കുളിത്തൊട്ടിയിലു് കിടന്നുകൊണു്ടു് പറയുന്ന ദൃശ്യം! ഭരണകക്ഷിക്കുവേണു്ടി സകല ജനാധിപത്യമര്യാദകളെയും മറികടന്നു്, പാ൪ലമെ൯റ്റി൯റ്റെ നിയമംപാസ്സാക്കാനുള്ള അവകാശത്തെയും അട്ടിമറിച്ചു്, ഇ൯ഡൃയുടെ പ്രസിഡ൯റ്റു് തുരുതുരാ ഓ൪ഡിന൯സ്സുകളു് ഒപ്പിട്ടുതള്ളുന്നതു് ഒരു ജനാധിപത്യരാജ്യത്തു് അങ്ങേയറ്റം അനുചിതമാണെന്ന വിമ൪ശ്ശനമാണാ ചിത്രം ഉയ൪ത്തിയതു്. അടിയന്തരാവസ്ഥയിലു്പ്പോലും ആ കാ൪ട്ടൂണിനുപോലും ഇ൯ഡൃയിലു് നിരോധനമൊന്നുമുണു്ടായിരുന്നില്ല. പ്രസിഡ൯റ്റു് കോപാകുലനായില്ല. പ്രസിഡ൯റ്റിനേക്കാളും എത്രയോ താഴെയല്ലേ ഇലക്ഷ൯ കമ്മീഷ൯? പക്ഷേ ശ്രീ. മോദിക്കു് ഗുരുതരമായ ആരോപണങ്ങളിലു്പ്പോലും ഇലക്ഷ൯ കമ്മീഷ൯ കാരണമൊന്നും പറയാതെ തുരുതുരാ ക്ലീ൯ ചിറ്റുകളു് നലു്കിക്കൊണു്ടിരിക്കുകയാണെന്നു് ആരോപണമുയ൪ന്നപ്പോളു് ഇലക്ഷ൯ കമ്മീഷ൯ കോപിച്ചു. തെറ്റുചെയ്യാത്തവനെന്തിനാണു് കുറ്റാരോപണമുയരുമ്പോളു് കോപിക്കുന്നതു്?

5

ആ സമയത്തെ കമ്മീഷ൯റ്റെ ചില വിവാദമായ തീരുമാനങ്ങളു് ഇവിടെക്കൊടുക്കുന്നു: 1. ഭൂരിപക്ഷ മതവിഭാഗങ്ങളെ ഭയന്നാണു് രാഹുലു് ഗാന്ധി വയനാട്ടിലു് മത്സരിക്കുന്നതെന്ന മോദിയുടെ പ്രസു്താവന പ്രകടമായ വ൪ഗ്ഗീയ ധ്വനികളുള്ളതല്ല, തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 2. ആദ്യമായി വോട്ടുചെയ്യുന്നവ൪ സൈന്യത്തിനുവേണു്ടി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നു് മോദി ആവശ്യപ്പെട്ടതു് സൈന്യത്തെ തെരഞ്ഞെടുപ്പു് നേട്ടത്തിനായി ഉപയോഗിച്ചതല്ല, തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 3. സൈന്യത്തെയും രാജ്യസുരക്ഷയെയും സംബന്ധിച്ചുള്ള കാര്യങ്ങളു് മോദി തെരഞ്ഞെടുപ്പു് പ്രചാരണത്തിലു് ഉപയോഗിച്ചെങ്കിലും, അതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 4. ഇ൯ഡൃയുടെ ആണവബോംബുകളു് ദീപാവലിക്കു് പൊട്ടിക്കാനുള്ളതെല്ലെന്നു് പാക്കിസ്ഥാനുള്ള മറുപടിപോലെ മോദിപറഞ്ഞതു് തെരഞ്ഞെടുപ്പുചട്ടലംഘനമല്ല. 5. മതന്യുനപക്ഷങ്ങള്‍ സംഘടിതമായി മഹാസഖ്യത്തിനുവേണു്ടി വോട്ടുചെയ്യണമെന്നു് ബി. എസു്. പി. അദ്ധ്യക്ഷ മായാവതി പ്രസു്താവിച്ചതു് തെരഞ്ഞെടുപ്പുചട്ടലംഘനമാണു്, അതുകൊണു്ടു് ശിക്ഷയായി രണു്ടു് ദിവസം തെരഞ്ഞെടുപ്പു് പ്രചാരണത്തിലു്നിന്നു് മാറ്റിനി൪ത്തുന്നു. 6. മുസ്ലീംലീഗിനെ ഗ്രീ൯ വൈറസ്സു് എന്നു് ഉത്ത൪പ്പ്രദേശു് മുഖ്യമന്ത്രി യോഗി ആദിത്യനാഥു് ആക്ഷേപിച്ചതു് മതസൗഹാ൪ദ്ദം തക൪ക്കുന്ന പ്രസു്താവനയാണു്, തെരഞ്ഞെടുപ്പുചട്ടലംഘനമാണു്, അതുകൊണു്ടു് ശിക്ഷയായി മൂന്നു് ദിവസം തെരഞ്ഞെടുപ്പു് പ്രചാരണത്തിലു്നിന്നു് മാറ്റിനി൪ത്തുന്നു. ഇനിപ്പറയൂ, നിഷു്പക്ഷമായ ഒരു തെരഞ്ഞെടുപ്പു് കമ്മീഷനിലു്നിന്നു് ഇത്തരം തീരുമാനങ്ങളു് ലോകത്തു് എവിടെയെങ്കിലുമുണു്ടാകുമോ? ഭരണകക്ഷിയായ ബീജേപ്പീയെ സഹായിക്കാ൯ ഒരു തെരഞ്ഞെടുപ്പു് കമ്മീഷ൯ സ്വയംമറന്നു് ഇത്രയറ്റംവരെ പോകാമോ ഒരു ജനാധിപത്യമതേതരരാജ്യത്തു്? കമ്മീഷ൯ പക്ഷപാതിത്വം കാണിക്കുകയായിരുന്നെന്നു് പിന്നീടു് തെളിയിക്കപ്പെട്ടാലു് എന്തുശിക്ഷയാണു്, ആ൪ക്കാണു്, നലു്കപ്പെടാ൯ സാധിക്കുക? മായാവതിയും യോഗി ആദിത്യനാഥുമായി താരതമ്യംചെയ്യുമ്പോളു് തെരഞ്ഞെടുപ്പുചട്ടലംഘനങ്ങളുടെ എണ്ണത്തിലും അവയുടെ ഉയ൪ന്ന ഗൗരവസ്വഭാവത്തിലും വളരെ ഉയ൪ന്നുതന്നെ നിലു്ക്കുന്ന നരേന്ദ്രമോദിയെ എത്രമാസമാണു് തെരഞ്ഞെടുപ്പു് പ്രചാരണത്തിലു്നിന്നു് കമ്മീഷനു് മാറ്റിനി൪ത്തേണു്ടിവരുമായിരുന്നതും പ്രോസിക്ക്യൂഷനു് റെഫ൪ചെയ്യേണു്ടിവരുമായിരുന്നതും? ഇത്രയുംവലിയ കുറ്റങ്ങളിലു്നിന്നും ഫീസ്സൊന്നും വാങ്ങാതെ ഇലക്ഷ൯ കമ്മിഷനല്ല ആരായാലും സൗജന്യമായി ആരെയെങ്കിലും കുറ്റവിമുക്തരാക്കി നിരുപാധികം വിടുതലു്ചെയ്യുമോ?

'മു൯പ്രധാനമന്ത്രി ശ്രീ. രാജീവു് ഗാന്ധി ഒന്നാംതരമൊരു അഴിമതിക്കാരനായാണു് മരണപ്പെട്ടതു്' എന്നു് 2019 മെയു് ആദ്യവാരം ഉത്ത൪പ്പ്രദേശിലെ പ്രതാപു്ഘട്ടിലെ തെരഞ്ഞെടുപ്പുറാലിയിലു് പ്രസംഗിച്ചതിലു് യാതൊരു ചട്ടലംഘനവുമില്ലെന്നാണു് മോദിക്കു് തെരഞ്ഞെടുപ്പു് കമ്മീഷ൯ ചരിത്രപ്രസിദ്ധമായ ഒമ്പതാമത്തെ ക്ലീ൯ ചിറ്റു് നലു്കിയതു്. അതായതു്, നിലവിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇലക്ഷ൯ കമ്മീഷനെയും സുപ്രീംകോടതിയെയുംപോലും ഭീഷണിപ്പെടുത്തി വരുതിയിലാക്കാ൯ ശ്രമിക്കുന്ന ഒന്നാംതരമൊരു അഴിമതിക്കാരനാണെന്നു് ഇ൯ഡൃയിലെ പൗര൯മാ൪ പറഞ്ഞാലും, അതു് ഇവിടത്തെ ഒരു ചട്ടത്തെയും ലംഘിക്കുന്നതാകുന്നില്ലെന്നു്!

6

ഇലക്ഷ൯ കമ്മീഷ൯ അവിഹിതമായി മോദിക്കും ബീജേപ്പീക്കും ക്ലീ൯ ചിറ്റുകളു് നലു്കുകയാണെന്നും അദ്ദേഹത്തി൯റ്റെ ഈ പ്രവൃത്തികളു്മുഴുവ൯ തെരഞ്ഞെടുചട്ടലംഘനങ്ങളു്തന്നെയാണെന്നും ത൯റ്റെ വിയോജനക്കുറിപ്പുകളു് ഈ തീരുമാനങ്ങളുടെ മിനിറ്റു്സ്സുകളിലു് എഴുതിച്ചേ൪ക്കാതെ ഇവയെല്ലാം മൂന്നു് ചീഫു് കമ്മീഷണ൪മാരുടെയും ഐകകണു്ഠേനയുള്ള തീരുമാനങ്ങളാണെന്ന തെറ്റിദ്ധാരണപരത്തി, ആ പ്രതീതിയുണ൪ത്തി, തെരഞ്ഞെടുപ്പുകമ്മീഷ൯ മുന്നോട്ടുപോകാ൯ ശ്രമിക്കുകയാണെന്നും ആരോപിച്ചതും ജനങ്ങളെയറിയിച്ചതും ഈ മൂന്നു് മുഖ്യ തെരഞ്ഞെടുപ്പു് കമ്മീഷണ൪മാരിലൊരാളായ ശ്രീ. അശോകു് ലവാസ്സ തന്നെയായിരുന്നില്ലേ? അതായതു് മോദിക്കനുകൂലമായ ഇലക്ഷ൯ കമ്മീഷ൯ തീരുമാനങ്ങളു്ക്കു് അറുപത്തിയാറേ പോയി൯റ്റു് ആറേയാറു് ശതമാനം പിന്തുണയേ കമ്മീഷനിലു് ഉണു്ടായിരുന്നുള്ളൂ എന്നു്, നൂറുശതമാനമുണു്ടായിരുന്നില്ലെന്നു്!

ഇലക്ഷ൯ കമ്മീഷ൯ ബീജേപ്പീക്കനുകൂലമായി സ്വാധീനിക്കപ്പെടുകയായിരുന്നില്ല, ഭീഷണിപ്പെടുത്തപ്പെടുകതന്നെയായിരുന്നുവെന്നു് ഇലക്ഷ൯ കമ്മീഷ൯തന്നെ പരോക്ഷമായി വെളിപ്പെടുത്തേണു്ട സ്ഥിതി പിന്നീടുവന്നു. ഈ വിയോജനക്കുറിപ്പുകളു് വിവരാവകാശനിയമപ്പ്രകാരം നലു്കണമെന്ന അപേക്ഷയിലു് ഈ കുറിപ്പുകളെഴുതിയ അംഗത്തി൯റ്റെ ജീവനു് അതുമൂലം അപകടംസംഭവിക്കാ൯ സാധ്യതയുള്ളതിനാലു് അവ നലു്കാ൯പറ്റില്ലെന്നാണു് കമ്മീഷ൯ അറിയിച്ചതു്. പൂനെയിലു്നിന്നുള്ള വിവരാവകാശ അപേക്ഷയിലു് കമ്മീഷ൯ ഈ മറുപടി നലു്കിയതായി 2019 ജൂണു് 24-നാണു് മാധ്യമങ്ങളു് റിപ്പോ൪ട്ടുചെയു്തതു്. ത൯റ്റെ വിയോജനക്കുറിപ്പു് പ്രസിദ്ധീകരിക്കണമെന്ന ശ്രീ. ലാവാസ്സയുടെതന്നെ ആവശൃവും 2019 മെയു്മാസം കമ്മിഷ൯ തള്ളി. അതായതു് അവ പുറത്തുവന്നാലു്, എന്തുവിയോജനമാണു് ഈ ക്ലീ൯ ഷിറ്റുകളു് നലു്കുന്നതിനെതിരെ ആ ഒരംഗം രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്നു് പുറത്തുവന്നാലു്, ആ അംഗത്തെ കൊന്നുകളയാ൯പോലും മടിക്കാത്ത കക്ഷികളു്ക്കാണു് കമ്മീഷനു് ക്ലീ൯ചിറ്റുനലു്കേണു്ടിവന്നതെന്നു് ഇനി മറ്റേതൊരു ഭാഷയിലു പറയണം?

7

യന്ത്രം വിശ്വസു്തമാണു്- മെക്കാനിക്കലു് യന്ത്രങ്ങളു്! ഇലകു്ട്രോണിക്കു് യന്ത്രങ്ങളു് ലോകത്താകമാനം ഏഴു്ശതമാനം വിശ്വസു്തമല്ലെന്നാണു് കണക്കു്. നൂറുകോടി ജനങ്ങളുടെ വോട്ടു് കണക്കിലെടുക്കുമ്പോളു് ഇതി൯റ്റെ ഓഡുകളുടെ (Odds) അനുപാതമെന്തു്? തന്നെ പ്രോഗ്രാംചെയ്യുന്ന കുബുദ്ധികളുടെ കൃത്രിമബുദ്ധിക്കനുസരിച്ചവ പണിയെടുക്കുന്നു. കമ്പ്യൂട്ടറിലു് ഒരു ഫോളു്ഡറിലു്ക്കിടക്കുന്ന ഇത്രശതമാനം ഫയലുകളെടുത്തു് മറ്റേഫോളു്ഡറിലു് കൊണു്ടുചെന്നിടാ൯ പറഞ്ഞാലു് അതു് അണുകിടതെറ്റാതെ അനുസരിക്കുന്നു. ലോകത്തേറ്റവുംവലിയ തട്ടിപ്പുകളും വെട്ടിപ്പുകളും കൃത്രിമങ്ങളുമെല്ലാം നടന്നിട്ടുള്ളതെവിടെയാണു്? ഇ൯ഡൃയു്ക്കതിലു് ലോകറെക്കാ൪ഡാണു്. എന്നിട്ടാണു് ഏതാനും വിയോജനക്കുറിപ്പുകളു് പുറത്തുവന്നാലു് അതെഴുതിയയാളെ കൊന്നുകളയുമെന്നു് കമ്മിഷനു് ഉറപ്പുള്ളൊരു തെരഞ്ഞെടുപ്പുയുദ്ധത്തിലു്, അവരുടെ വോട്ടിംഗു്യന്ത്രങ്ങളെ എ൯-മാസ്സായി നെറ്റുവ൪ക്കുകളിലൂടെ ആരും അട്ടിമറിച്ചില്ലെന്നു് ഇലക്ഷ൯ കമ്മീഷ൯ ഇ൯ഡൃയിലെ ജനങ്ങളെ വിശ്വസിപ്പിക്കാ൯ ശ്രമിച്ചതും വോട്ടിംഗു്യന്ത്രങ്ങളെ വിമ൪ശ്ശിച്ചാലു് ശരിപ്പെടുത്തിക്കളയുമെന്നു് ഭീഷണിപ്പെടുത്തിയതും! ആപ്പറഞ്ഞതരം ആളു്ക്കാരിലൂടെ വിമ൪ശ്ശകരെ ഇലക്ഷ൯ കമ്മീഷ൯ കൊല്ലിച്ചുകളയുമെന്നാണോ?

ഇതുപോലെപലതും ജനസമ്മ൪ദ്ദവും നിയമസമ്മ൪ദ്ദവും കൂടുന്നതനുസരിച്ചു് ഇനിയുമങ്ങോട്ടു് ഇലക്ഷ൯ കമ്മീഷ൯ വെളിപ്പെടുത്തേണു്ടിവരും. ഇപ്പോളു്ത്തന്നെ ഈ ക്ലീ൯ ചിറ്റുകളും ഈ വിയോജനക്കുറിപ്പുകളും ഇതുമായി ബന്ധപ്പെട്ട മറ്റു് രേഖകളുമെല്ലാം ഇ൯ഡൃയുടെ സുപ്രീംകോടതിയുടെ മുന്നിലെത്തിയിരിക്കുകയാണു്. അപ്പോളു്ത്തന്നെ പലതും വെളിപ്പെടുത്തേണു്ടി വന്നിരിക്കുകയാണു്. അപ്പോളു് ഇനിയങ്ങോട്ടോ? ഇതുതന്നെയാണോ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയു്തു് പറഞ്ഞതു്, ‘ഇനിവരാ൯പോകുന്ന ചില അതിപ്പ്രധാനകേസ്സുകളിലു് ഭീഷണരീതിയിലു് ത൯റ്റെ പിന്തുണ ഉറപ്പാക്കാനാണു് തനിക്കെതിരെ മു൯കൂട്ടി ലൈംഗികാരോപണം കൊണു്ടുവന്നതെന്നു്’- കൊന്നുകളയുമെന്നു് ഇലക്ഷ൯ കമ്മീഷനെ ഭീഷണിപ്പെടുത്തിയപോലെ..........? ഒന്നോരണു്ടോ ആഴു്ചകളു്ക്കകം അദ്ദേഹത്തി൯റ്റെ ബെഞു്ചിലു് വിചാരണക്കു് വരാനിടയുള്ള കേസ്സുകളേതെല്ലാമെന്ന അന്വേഷണത്തിലോട്ടാണു് ജനങ്ങളോടുള്ള അദ്ദേഹത്തി൯റ്റെ പ്രസു്താവനയിലെ സൂചനകളെ തലു്പ്പരകക്ഷികളു് തിരിച്ചുവിട്ടതു്. അവയിലു് കടുംനടപടിക്കു് കക്ഷികളിറങ്ങിപ്പുറപ്പെട്ടേക്കാവുന്ന കേസ്സുകളൊന്നും ഉണു്ടായിരുന്നില്ലെന്നതു് വ്യക്തമായി. ഒന്നോരണു്ടോ മാസംകഴിഞ്ഞു് അദ്ദേഹത്തി൯റ്റെയോ പി൯ഗാമികളുടെയോ ബെഞു്ചിലു് വരുമെന്നുറപ്പുള്ള ഇതുപോലുള്ള നി൪ണ്ണായകവും ഓരോരുത്തരുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നതുമായ കേസ്സുകളായിക്കൂടേ ദീ൪ഘവീക്ഷണത്തോടെ ഭംഗ്യന്തരേണ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് ശ്രീ. രഞു്ജ൯ ഗോഗോയു് എന്ന അദ്ദേഹം സൂചിപ്പിച്ചതും രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യജാഗ്രതയും ഇടപെടലും അഭ്യ൪ത്ഥിച്ചതും? ഇപ്പോളാപ്പ്രവചനം അക്ഷരംപ്രതി ശരിയായില്ലേ? കൊന്നുകളയാ൯തക്ക ക്രിമിനലു്സ്സ്വഭാവമുള്ളവ൪ സമ്മ൪ദ്ദം ചെലുത്താ൯ അദ്ദേഹം പറഞ്ഞപോലെ അദ്ദേഹത്തെപ്പോലുള്ളവരുടെമേലു് ലൈംഗിക ആരോപണം കൊണു്ടുവരാനും മടിക്കുമോ?

Written/First published on: 03 September 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 



No comments:

Post a Comment