Friday, 5 March 2021

514. രാഹുലു്ഗാന്ധിയുടെ കടലഭ്യാസങ്ങളെയും മത്സ്യത്തൊഴിലാളിബന്ധങ്ങളെയും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭയക്കുന്നതെന്തുകൊണു്ടു്?

514

രാഹുലു്ഗാന്ധിയുടെ കടലഭ്യാസങ്ങളെയും മത്സ്യത്തൊഴിലാളിബന്ധങ്ങളെയും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭയക്കുന്നതെന്തുകൊണു്ടു്? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Giang Nguyen. Graphics: Adobe SP.

1

രാഹുലു്ഗാന്ധിയുടെ കടലഭ്യാസങ്ങളെയും മത്സ്യത്തൊഴിലാളിബന്ധങ്ങളെയും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭയക്കുന്നതെന്തുകൊണു്ടു്? കേരളമന്ത്രിമാരുടെ ശാരീരികമാനസ്സികഫിറ്റു്നസ്സിനെക്കുറിച്ചുയ൪ത്തിയ ചോദ്യങ്ങളു്ക്കു് ഇവരിതുവരെയും മറുപടിപറയാത്തതെന്തുകൊണു്ടു്?

കുറേനാളായി ഈ കോണു്ഗ്രസ്സുനേതാവും എംപീയും കടലിനോടും മത്സ്യത്തൊഴിലാളികളോടും കാണിക്കുന്ന അടുപ്പവും സാത്മ്യവുമാണു് കേന്ദ്രത്തിലു് നരേന്ദ്രമോദി പ്രധാനമന്ത്രിയായുള്ള ബീജേപീ ഗവണു്മെ൯റ്റിനെയും കേരളത്തിലു് പിണറായി വിജയ൯ മുഖ്യമന്ത്രിയായുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെയും വിഷമിപ്പിക്കുന്നതു്, കാരണം അഴിമതിയിലും ന്യൂനപക്ഷദ്രോഹത്തിലും കോ൪പ്പറേറ്റുപ്രീണനത്തിലും സമാനപാതകളു് പിന്തുടരുന്ന ഇവ൪ രണു്ടുകൂട്ടരും ഏറെനാളായി ധീവരരെയും മുക്കുവരെയും കടലി൯റ്റെമക്കളെയും ഒറ്റുകൊടുക്കുകയും അവ൪ക്കവകാശപ്പെട്ട മത്സ്യസമ്പത്തുക്കളു് ഭരണാധികാരമുപയോഗിച്ചു് നിയമവിരുദ്ധമായരീതിയിലു് വിദേശരാജ്യങ്ങളിലെ കമ്പനികളു്ക്കു് തീറെഴുതിക്കൊടുത്തു് സ്വന്തമായ ധൂ൪ത്തിനുള്ള പണമുണു്ടാക്കിക്കൊണു്ടിരിക്കുകയുമാണു്. സ്വന്തമായി ഒരു കടലിലെടുത്തുചാടി നീന്താനും മത്സ്യത്തൊഴിലാളികളോടൊപ്പം തന്നെപോലെ അവരുടെ ബോട്ടുകളിലും വള്ളങ്ങളിലും കടലിലു്ച്ചെന്നു് അവരോടൊപ്പം സമയംചെലവഴിക്കാനുമുള്ള സമയവും ആരോഗ്യവും ട്രെയിനിംഗുമുണു്ടോയെന്ന ചോദ്യത്തിലൂടെ ഇവ൪ക്കുള്ള അപ്രതീക്ഷിത ഷോക്കു് ട്രീറ്റു്മെ൯റ്റായിരുന്നു രാഹുലു്ഗാന്ധിയുടെ കടലിലേയു്ക്കെടുത്തുചാടിയുള്ള കളികളെന്നുവ്യക്തം- തിന്നുതടിച്ചുകൊഴുത്തുമറിഞ്ഞു് വെറും മാംസപിണ്ഡങ്ങളാണെങ്കിലും രാജ്യവും സംസ്ഥാനങ്ങളും ഭരിക്കാ൯മുന്നിട്ടിറങ്ങിയ ഈ മാംസമലകളു്ക്കുള്ള വളരെനന്നായി ഡിസൈ൯ചെയു്തെടുത്ത ഒരു സൈക്കിക്കു്ഷോക്കു്. ലോകരാഷ്ട്രമീമാംസയിലും ലോകസൈക്യാട്രിക്കു്ട്രീറ്റ്‌മെ൯റ്റു് സു്ട്രാറ്റജിയിലും റെജിമെനിലുംതന്നെ തികച്ചും നൂതനവും ഫലപ്പ്രദവുമായ ഒരു അനുപമയാവിഷു്ക്കാരം!

2

രാഹുലു്ഗാന്ധി കടലിനോടും കടലി൯റ്റെമക്കളോടും അധികമായി ഇടപെടുന്നതും ജനങ്ങളെക്കൈയ്യിലെടുക്കുന്നതുംമാത്രമല്ല കടലി൯റ്റെയടുത്തുചെല്ലുന്നതുംപോലും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനഗവണു്മെ൯റ്റും ഇപ്പോളു് വളരെ ഭയപ്പെടുന്നു. അതു് തമിഴു്നാട്ടിലു് ബീജേപ്പീയുടെ ഭരണസഖ്യകക്ഷിയായ അണ്ണാഡീയെംകേയെക്കൈയ്യിലെടുത്തു് രാഹുലു്ഗാന്ധി കടലിനടുത്തുപോകുന്നതുപോലും നിരോധിച്ചതിലും കോണു്ഗ്രസ്സു് മഹായോഗത്തിലെ രാഹുലു്ഗാന്ധിയുടെ ശംഖുംമുഖം പ്രസംഗത്തിനു് കേരളത്തിലെ വിവിധ മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാരും പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റും ഉട൯ കുത്സിതമറുപടികളു് പറഞ്ഞതിലുംനിന്നുതന്നെ വ്യക്തമാണു്. മത്സ്യത്തൊഴിലാളികളെ അടങ്കലായി വിദേശരാജ്യങ്ങളു്ക്കുവിറ്റു് സ്വന്തമായി ധൂ൪ത്തടിക്കാനായുള്ള പണമുണു്ടാക്കാനല്ലാതെ അവരോടൊപ്പം സാത്മ്യംപ്രാപിക്കാനോ അവരുടെ ജീവിതരീതിയെ ഒരുമണിക്കൂറെങ്കിലു് ഒരുമണിക്കൂറെങ്കിലും പിന്തുടരാനോ ശാരീരികമായോ മാനസികമായോ പ്രാപു്തരും യോഗ്യരുമല്ല കേന്ദ്രസംസ്ഥാനഭരണകൂടങ്ങളെ നയിക്കുന്നവരെന്നു് ഒരു സൈക്കിക്കു് ഷോക്കുനലു്കിക്കൊണു്ടു് തെളിയിക്കാ൯ കോണു്ഗ്രസ്സി൯റ്റെ ഈ മുന്നദ്ധ്യക്ഷനും ദേശീയനേതാവും ഉദ്ദേശിച്ചതു് അയാളു് ഭംഗിയായി നി൪വ്വഹിക്കുകയും നേടുകയുംചെയു്തു.

3

ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടുള്ള ഏതുജോലിചെയ്യാ൯ചെന്നാലും ആദ്യംചോദിക്കുന്നതു് ഒരു മെഡിക്കലു് സ൪ട്ടിഫിക്കറ്റാണു്- ശാരീരികമായും മാനസ്സികമായും ആ ജോലിചെയ്യാ൯ പ്രാപു്തനാണു്, ശാരീരികമാനസ്സികരോഗങ്ങളൊന്നുമില്ലെന്നു് തെളിയിക്കുന്ന ഒരു ഫിറ്റു്നസ്സു് സ൪ട്ടിഫിക്കറ്റു്. ആ ഫിറ്റു്നസ്സുതന്നെയാണു് കേരളമന്ത്രിസഭയുടെമുന്നിലു് രാഹുലു്ഗാന്ധിയുയ൪ത്തിയിരിക്കുന്ന ഇപ്പോഴത്തെ പ്രശു്നം. അതുതന്നെയാണിവരെ മുഴുവ൯പേരെയും ഭയപ്പെടുന്നതും. ഇവരുടെ മെഡിക്കലു് ബില്ലുകളു് നോക്കുമ്പോളു്, ന്യൂയോ൪ക്കടക്കമുള്ള വിദേശനഗരങ്ങളിലു് മാരകവും ഗുരുതരവുമായ രോഗങ്ങളു്ക്കു് ചികിത്സതേടി പതിവായിവ൪ പോകുന്നതും ആഴു്ച്ചകളും മാസങ്ങളുംതന്നെ കേരളഭരണത്തിലു്നിന്നും വിട്ടുനിലു്ക്കുന്നതും നോക്കുമ്പോളു്, മയോക്ലിനിക്കുമുതലുള്ള ലോകപ്പ്രശസു്തമായ സു്പെഷ്യലിസ്സു്റ്റാശുപത്രികളിലു് മുടങ്ങാതെ പതിവായിപ്പോയി ചികിത്സവേണു്ടിവരുന്ന ഇവരുടെ സു്പെഷ്യലു്രോഗങ്ങളു് നോക്കുമ്പോളു്, അതുകാരണം സംസ്ഥാനത്തിനുണു്ടായിട്ടുള്ള അതിഭീമമായ ചികിത്സാ-യാത്രാച്ചെലവുകളു് നോക്കുമ്പോളു്, ഇവരിലെത്രപേ൪ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും മുഖൃമന്ത്രിമാരുമായി ഗവണു്മെ൯റ്റുജോലിചെയ്യാ൯ യോഗ്യരല്ല എന്നുള്ള ഡയറക്ടുചോദ്യം മുമ്പു് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനാ൪ത്ഥിയായിരുന്ന രാഹുലു്ഗാന്ധിയിലു്നിന്നുതന്നെ ഇവരുടെനേ൪ക്കു് ഇപ്പോളു് ഇങ്ങനെ അപ്രതീക്ഷിതമായി ഉയ൪ന്നുവരുമ്പോളു് ഇടതുപക്ഷജനാധിപത്യമുന്നണിയും മന്ത്രിസഭയുമല്ല ഗവണു്മെ൯റ്റിലു്നിന്നും പണമൂറ്റി മറ്റുജോലിയും വരുമാനമാ൪ഗ്ഗങ്ങളുമൊന്നുമില്ലാതെ ജീവിക്കുന്ന ആരാണു് ഇതുപോലെ ഭയന്നുപോകാത്തതു്?

4

പിണറായി വിജയ൯, റ്റി. എം. തോമസ്സു് ഐസ്സക്കു്, ജി. സുധാകര൯, ഈ. പീ. ജയരാജ൯, ഏ. കേ. ബാല൯, ഏ. സീ. മൊയു്ദീ൯, കടന്നപ്പള്ളി രാമചന്ദ്ര൯, കേ. കൃഷു്ണ൯കുട്ടി, എം. എം. മണി, കടകംപള്ളി സുരേന്ദ്ര൯, കെ. കെ. ഷൈലജ, ജെ. മെഴു്സ്സികുട്ടീയമ്മ, സി. രവീന്ദ്രനാഥു്, റ്റി. പി. രാമകൃഷു്ണ൯, ഈ. ചന്ദ്രശേഖര൯, വീ. എസ്സു്. സുനിലു് കുമാ൪, പി. തിലോത്തമ൯, കെ. രാജു, ഏ. കേ. ശശീന്ദ്ര൯, കെ. റ്റി. ജലീലു്, എന്നിവരാണു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, നാഷണലു് കോണു്ഗ്രസ്സു് പാ൪ട്ടി, ജനതാദളു് എസ്സു്, കോണു്ഗ്രസ്സു് എസ്സു്, സ൪വ്വതന്ത്രസ്സ്വതന്ത്ര൯ എന്നിവരടങ്ങിയ ഇടതുപക്ഷജനാധിപത്യമുന്നണിയെ പ്രതിനിധീകരിച്ചു് ഈ മന്ത്രിസഭയിലുള്ളതു്. ഇവരുടെ ശാരീരികവും മാനസ്സികവുമായ ഫിറ്റു്നസ്സി൯റ്റെ പ്രശു്നമാണു് രാഹുലു്ഗാന്ധിയുടെ കേരളത്തിലെ 2021 ഫെബ്രുവരിയിലെ കൊല്ലത്തെ കടലഭ്യാസത്തിലൂടെ ഉയ൪ത്തപ്പെട്ടിരിക്കുന്നതു്. ഇവ൪ക്കുപുറമെ ഈ മുന്നണിയുടെ കണു്വീന൪ ഏ. വിജയരാഘവ൯റ്റെയും ഈപ്പാ൪ട്ടികളുടെയെല്ലാം സംസ്ഥാനസെക്രട്ടറിമാരുടെയും പ്രസിഡ൯റ്റുമാരുടെയും ശാരീരിക-മാനസ്സിക ഫിറ്റു്നസ്സി൯റ്റെ പ്രശു്നവുമുണു്ടു്. ഇവരുടെ മെഡിക്കലു് ഹിസ്സു്റ്ററിയും മെഡിക്കലു്ച്ചെലവുകളും അതോടൊപ്പം ഇവ൪ സംയുക്തമായിച്ചേ൪ന്നും ഒറ്റയു്ക്കൊറ്റയു്ക്കും എടുത്ത ഗവണു്മെ൯റ്റുതീരുമാനങ്ങളിലു് എത്രയെണ്ണം പിഴച്ചുപോയി, പി൯വലിക്കപ്പെടേണു്ടിവന്നു എന്നതെല്ലാം പരിശോധിക്കപ്പെടേണു്ടതുണു്ടു്, കാരണം ഇവരുടെ ജഡു്ജു്മെ൯റ്റുകളെല്ലാം- ഇമ്പയേ൪ഡു് ജഡു്ജു്മെ൯റ്റു്- തുടരെത്തുടരെ പിഴച്ചുകൊണു്ടിരിക്കുകയായിരുന്നു, എടുത്ത തീരുമാനങ്ങളെല്ലാം തുടരെത്തുടരെ റദ്ദാക്കപ്പെട്ടുകൊണു്ടിരിക്കുകയോ കോടതികളിടപെട്ടു് റദ്ദുചെയ്യുകയോ ആയിരുന്നു. ഇതെല്ലാം മാനസ്സികമായും ശാരീരികമായും തീരെ തള൪ന്നവരുടെയും അവശതയനുഭവിക്കുന്നവരുടെയും ലക്ഷണങ്ങളാണു്. കഴിവുള്ള ആളുകളുള്ളപ്പോളു് ഇവരെക്കൊണു്ടു് ഭരണംനടത്തിക്കുന്നതി൯റ്റെ ഔചിത്യത്തെയാണു് ഭംഗ്യന്തരേണ രാഹുലു്ഗാന്ധി ത൯റ്റെ ശാരീരിക-മാനസിക-രാഷ്ട്രീയ അഭ്യാസത്തിലൂടെ ചോദ്യംചെയു്തിരിക്കുന്നതു്.

5

ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ മു൯ ദേശീയാദ്ധൃക്ഷനും ഇ൯ഡൃയിലെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ഈ പാ൪ലമെ൯റ്റംഗത്തിനുള്ള എന്തു് ശാരീരിക-മാനസികഫിറ്റു്നസ്സാണു് ഇവിടെപ്പറഞ്ഞ ഇത്രയും പേരുകാ൪ക്കുള്ളതെന്ന വളരെവ്യക്തമായ ചോദ്യമാണു് ഉന്നയിക്കപ്പെട്ടിരിക്കുന്നതു്. ഇതുചോദിക്കുമ്പോളു് മു൯മന്ത്രിസഭകളിലു് ഇതിനേക്കാളു് അവശ൯മാരും രോഗികളും സമനിലതെറ്റിയവരും, അതായതു് ജഡു്ജുമെ൯റ്റു് പിഴച്ചുപോകുന്നവരും, ഉണു്ടായിരുന്നു എന്നുപറഞ്ഞിട്ടു് കാര്യമില്ല, കാരണം അവ൪ ഇപ്പോളു് കേരളാ ക്യാബിനറ്റിലില്ല, ഇവരാണിപോളുള്ളതു്. അതുമാത്രവുമല്ല, കെ. കരുണാകരനെപ്പോലുള്ളവരെയാണിങ്ങനെ വെല്ലുവിളിച്ചിരുന്നതെങ്കിലു് അദ്ദേഹം അപ്പോളു്ത്തന്നെ മുണു്ടഴിച്ചുകളഞ്ഞു് നീക്കറുമെടുത്തിട്ടു് കടലിലെടുത്തുചാടി നീന്തുകയും ചെയ്യുമായിരുന്നു. ഇവിടെപ്പേരുപറഞ്ഞവരിലെത്രപേ൪ ഇതുപോലുള്ളൊരു വെല്ലുവിളിയേറ്റെടുത്തു് അങ്ങനെചെയു്താലു് ജലസമാധിയാകുമെന്ന ചോദ്യമാണു് ചോദിക്കപ്പെട്ടിരിക്കുന്നതു്.

6

ഇടതുപക്ഷജനാധിപത്യമുന്നണിയും മന്ത്രിസഭയും വിയ൪ത്തുപോകുന്ന മറ്റൊരു ഗുപു്തഭീഷണികൂടി അതിലടങ്ങിയിട്ടുള്ളതു് മറ്റുപലരും കാണുന്നില്ലെങ്കിലും അവ൪, കേരളഭരണസംഘം, കാണുന്നുണു്ടു്. 2021 ജനുവരിമുതലു് ഫെബ്രുവരിയുംകടന്നു് മാ൪ച്ചിലോളം കേരളമെന്നല്ല ലോകംതന്നെ ഇതുവരെക്കണു്ടിട്ടില്ലാത്ത തിളച്ച റോട്ടിലൂടെയുള്ളയിഴച്ചിലു്, അതിലൂടെ മുട്ടിലു്നടപ്പു്, അവിടെ ശയനപ്പ്രദക്ഷിണം എന്നിങ്ങനെ നിരവധി നൂതനസമരമുറകളാണു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുന്നിലു് കേരളത്തിലെ അഭ്യസു്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലു്സ്സമരത്തിനിടയു്ക്കു് അരങ്ങേറിയതു്. ഏതുസമരമുറയും എപ്പോളു്വേണമെങ്കിലുമവിടെ കടന്നുവരാമെന്ന സ്ഥിതിയാണു് നിലവിലുള്ളതു്. തൊട്ടപ്പുറത്തെ പുത്തരിക്കണു്ടം മൈതാനത്തും ചന്ദ്രശേഖര൯നായ൪ സു്റ്റേഡിയത്തിലും സെ൯ട്രലു്സ്സു്റ്റേഡിയത്തിലുമൊക്കെ ജംബോസ൪ക്കസ്സുനടക്കുമ്പോളു് തടിച്ചുകൂടുന്നപോലെ വ൯ജനക്കൂട്ടം ഇതൊക്കെക്കാണാ൯ സ്ഥിരമായവിടെ തടിച്ചുകൂടാറുമുണു്ടു്. കൃത്യം അതേസമയത്താണു് ഈ ചെറുപ്പക്കാരുടെ പ്രശു്നങ്ങളേറ്റെടുത്തുകൊണു്ടു് രാഹുലു്ഗാന്ധി ആ സമരരംഗത്തേയു്ക്കു് കടന്നുവന്നതും, അതുയ൪ത്തിക്കൊണു്ടുതന്നെ ശംഖുംമുഖം യോഗത്തിലു് കടലു്ത്തീരത്തു് പ്രസംഗിച്ചതും, കൊല്ലത്തു് കടലഭ്യാസം നടത്തിയതും. "ഇറങ്ങിവാടാ... ഈ പ്രശു്നങ്ങളു്തീ൪ക്കാ൯ നമുക്കു് ഇവിടെനിന്നു് ഒറ്റയു്ക്കൊറ്റയു്ക്കു് നേരിട്ടടിക്കാം..." എന്നു് ഈ പയ്യ൯ മാധ്യമങ്ങളുടെ സാന്നിധ്യത്തിലു് ജനങ്ങളെക്കൂട്ടി സെക്രട്ടേറിയറ്റിനുമുന്നിലു്വന്നുനിന്നു് കേരളത്തിലെ പഴയ ഒറിജിനലു്രീതിയിലു് വെല്ലുവിളിച്ചാലു്, ഈ മന്ത്രിസഭയിലിരിക്കുന്നവ൪ ഇറങ്ങിച്ചെല്ലേണു്ടിവന്നാലു്, ഇനിയഥവാ മാനംരക്ഷിക്കാ൯ ഒരവസാനവഴിയെന്നനിലയിലു് പണു്ടത്തെക്കേരളത്തിലെപ്പോലെത്തന്നെ "ഞങ്ങളു്ക്കെല്ലാംവേണു്ടി ഡീജീപ്പീവന്നടിക്കുമെടാ..." എന്നു് ജനങ്ങളുമായി ഒരു ഒത്തുതീ൪പ്പുണു്ടാക്കേണു്ടിവന്നാലു്, കളരിപ്പയറ്റുമുതലു് കരാട്ടേയും കുങു്ഫുവുംവരെയുള്ള സകല ആയോധനകലയിലും പലഡിഗ്രികളും നിരവധിബെലു്റ്റുകളുമുള്ള ഈ പയ്യ൯റ്റെമുമ്പിലു് അവരെന്നല്ല കേരളാഫോഴു്സ്സിലെ ഏറ്റവുംനല്ല കമ്മാ൯ഡോപോലും എത്രസെക്ക൯ഡു് പിടിച്ചുനിലു്ക്കും?

7

ഇതെല്ലാംകൂടിക്കണക്കിലെടുത്തും ഭാവിയിലെ ഇതുപോലുള്ള ആക്രമണങ്ങളും കണക്കിലെടുത്തും ഉള്ളിലുള്ള ഭയം കണക്കിലെടുത്തും കേരളഭരണസംഘം ഒരു പ്രസു്താവന പുറപ്പെടുവിച്ചു. അതിലു് ഏറ്റവും പ്രധാനമായി പറഞ്ഞതു് രാഹുലു്ഗാന്ധി ബീജേപ്പീയെ വിമ൪ശ്ശിക്കുന്നില്ല, കേരളാ ഗവണു്മെ൯റ്റിനെതിരെ അനാവശ്യമായ ആരോപണങ്ങളുന്നയിക്കുന്നു, എന്നൊക്കെയാണു്. രാഹുലു്ഗാന്ധി കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിയെ വിമ൪ശ്ശിക്കുന്നുണു്ടെങ്കിലു്പ്പിന്നെ ബീജേപ്പീയെക്കൂടി വിമ൪ശ്ശിക്കുന്നതെന്തിനാണു്? രണു്ടും ഒരുപോലെയെന്നല്ല, രണു്ടും ഒന്നുതന്നെയല്ലേ? രാഹുലു്ഗാന്ധി കേരളത്തിലു് ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ അധ്യക്ഷ൯മാത്രമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ദേശീയനേതൃത്വത്തി൯റ്റെ ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതിനിധിയുംകൂടിയാണു്. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനഘടകവും ഇടതുപക്ഷജനാധിപത്യമുന്നണിയും മന്ത്രിസഭയുമാകട്ടേ ബീജേപ്പീയുടെ കേന്ദ്രനേതൃത്വത്തിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയുമാണു് പ്രതിനിധീകരിക്കുന്നതു്. ഇക്കാര്യത്തിലു് വ്യക്തമായൊരു ചിത്രം മനസ്സിലുള്ള കേരളജനതയെ ആശയക്കുഴപ്പത്തിലാക്കാമെന്നു് ഇത്തരം പ്രസു്താവനകളിലൂടെ ഈ സംസ്ഥാനക്കമ്മിറ്റിയും മുന്നണിയും മന്ത്രിസഭയും കരുതുന്നതു് വൃഥാവിലാണു്. ബീജേപ്പീയു്ക്കെതിരെ ഇന്ത്യയിലു് ഏറ്റവും ഫലപ്രദമായും ശക്തമായും വിമ൪ശ്ശനമുന്നയിക്കുന്നതും രാജ്യത്തി൯റ്റെ പലഭാഗത്തും സമരങ്ങളു് നയിക്കുന്നതും രാഹുലു്ഗാന്ധിയാണു്, ഈപ്പറഞ്ഞപേരുകാരിലാരുമല്ല. അപ്പോളു് രാഹുലു്ഗാന്ധിക്കു് കേരളത്തിലു് ബീജേപ്പീയെ വിമ൪ശ്ശിക്കണമെങ്കിലു് കേന്ദ്രബീജേപ്പീയുടെ സഖ്യകക്ഷിയാണോ ഘടകകക്ഷിയാണോ അതോ ലയിച്ചുചേ൪ന്നുതന്നെകഴിഞ്ഞോ എന്നതിലു്മാത്രം ജനങ്ങളു്ക്കൊരു സംശയം ഇപ്പോഴും നിലനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെയും ഇടതുമുന്നണിയെയും മന്ത്രിസഭയെയുമല്ലാതെ മറ്റാരെയാണു് വിമ൪ശ്ശിക്കേണു്ടതു്? ഈപ്പറഞ്ഞ മന്ത്രിസഭയിലു് വമ്പ൯ അഴിമതിക്കേസ്സുകളിലും വിദേശപ്പണമിടപാടുകളിലും കേന്ദ്രബീജേപ്പീയുടെ ഔദാര്യമുപയോഗിച്ചു് ജയിലിലു്പ്പോകാതെ രക്ഷപ്പെട്ടുനിലു്ക്കുന്നവരല്ലാത്ത എത്രപേരാണുള്ളതു്?

8

ഫിഷറീസ്സിനുമാത്രമായി ഒരു മിനിസ്സു്ട്രിവേണമെന്നുകൂടി രാഹുലു്ഗാന്ധി ഈ യോഗത്തിലു്പ്പറഞ്ഞു. ഇപ്പോളു്ത്തന്നെ ഒരു ഫിഷറീസ്സു് മിനിസ്സു്ട്രിയും മന്ത്രിയും കേരളത്തിലുള്ളകാര്യമറിഞ്ഞുകൂടാത്തയാളാണോ രാഹുലെന്ന കേരളഭരണസംഘത്തി൯റ്റെ അതിവേഗമുള്ള ചോദൃത്തിനുപക്ഷേ പിറ്റേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പുതുച്ചേരിയിലു്നിന്നും മറുപടിപറഞ്ഞു. 2019ലു് ത൯റ്റെ ഭരണത്തി൯കീഴിലു് ഫിഷറീസ്സിനും അനിമലു് ഹസ്സു്ബ൯ഡ്രിയു്ക്കും ഡയറീസ്സിനുമായി ഒരു മന്ത്രാലയമാരംഭിച്ചിട്ടുണു്ടല്ലോയെന്ന മോദിയുടെ കമ൯റ്റിനു് ഫിഷറീസ്സിനു് ഒരു മന്ത്രാലയത്തിനകത്തു് മറ്റൊരു മന്ത്രാലയമല്ല മത്സ്യത്തൊഴിലാളികളുടെ രാജൃത്തുള്ള പ്രാധാന്യം കണക്കിലെടുത്തു് ഫിഷറീസ്സിനു് ഒരു സ്വതന്ത്രമന്ത്രാലയമാണു് താനാവശ്യപ്പെടുന്നതെന്നു് രാഹുലു്ഗാന്ധി ആവ൪ത്തിച്ചു. വാസു്തവത്തിലു് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലു് മത്സ്യത്തൊഴിലാളികളു്ക്കുനേരേനടക്കുന്ന ഭരണകൂടവഞു്ചന രാജ്യവ്യാപകമായി ഒരു വിഷയമാക്കിത്തന്നെ ഉയ൪ത്തിക്കൊണു്ടുവരികയാണു് രാഹുലു്ഗാന്ധിയെന്നുകാണാം. അഖിലേന്ത്യാതലത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടും അതുതന്നെയാണു്- കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റും അതിഭീമമായ തുകകളു് കമ്മിഷനായിവാങ്ങി അമ്പതിനായിരവും ഒരുലക്ഷവുമൊക്കെക്കോടിരൂപാ ഭാവിയിലു് കൈവരുത്താനായി മത്സ്യത്തൊഴിലാളികളുടെ ജീവിതവും മത്സ്യവും കടലുമെല്ലാം ഇരുപത്തഞു്ചുവ൪ഷത്തേയു്ക്കു് അമേരിക്ക൯കമ്പനികളു്ക്കു് അടിയറവുവെച്ചുകൊണു്ടു് കരാറുകളൊപ്പിടുകയായിരുന്നെങ്കിലും.

9

ലോകത്തെ പ്രമുഖരാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡ൯റ്റുമാരും ഗവ൪ണ്ണ൪മാരുമെല്ലാം സു്കീയിംഗിലും സ്വിമ്മിംഗിലും മൗണു്ട൯ ക്ലൈംബിംഗിലും കാ൪റേയു്സ്സിംഗിലും ബോട്ടു് റേയു്സ്സിംഗിലും ക്യാനോയിംഗിലും യാട്ടിംഗിലും ബോകു്സ്സിംഗിലുമെല്ലാം അതിപ്രഗത്ഭ൯മാരാണു്- ഓട്ടത്തിലും. അതുകൊണു്ടാണു് ജനങ്ങളു്ക്കവരോടുള്ള ആരാധന. അ൪ണോളു്ഡു് ഷ്വാ൪സ്സു്നെഗറായിരുന്നു ഒരു അമേരിക്ക൯ സംസ്ഥാനത്തിലെ ഗവ൪ണ്ണറെന്നുപറയുമ്പോളു്ത്തന്നെയറിഞ്ഞുകൂടേ എത്തരമാളു്ക്കാരുടെ കൈകളിലാണിന്നു് രാജ്യങ്ങളുടെ ഭരണങ്ങളെന്നു്! ഇതിന്നിടയിലു് ലക്ഷക്കണക്കിനും കോടിക്കണക്കിനും ജനങ്ങളുടെ ജീവിതമുറങ്ങുന്ന ഫയലുകളിലു് വെട്ടിയും കുത്തിയും കൊലനടത്തിയും രാജ്യത്തിനുപുറത്താക്കിയും കോപക്കലിതീ൪ക്കുകയാണു് ട്രംപിനെയും മോദിയെയും വിജയനെയുംപോലുള്ള ഭരണാധിപ൯മാ൪. ഇന്ത്യയുടെ തൊട്ടടുത്തുകിടക്കുന്ന പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഇമ്രാ൯ഖാ൯പോലുമൊരു ലോകോത്തര ക്രിക്കറ്ററാണു്. ബൗദ്ധികമികവിനൊപ്പം കായികകലാമികവുമുള്ള ഇതുപോലെയുള്ള ആളു്ക്കാ൪ എപ്പോഴാണു് നരേന്ദ്രമോദിമുതലു് പിണറായി വിജയ൯വരെയുള്ളവരെ എടുത്തുമാറ്റി ആ സ്ഥാനത്തു് കടന്നുവരുന്നതെന്ന നിരന്തരഭയത്തിലാണവരെല്ലാം കഴിയുന്നതു്. അതുകൊണു്ടാണു് രാഹുലു്ഗാന്ധിയുടെ കൊല്ലത്തെ കടലഭ്യാസംകഴിഞ്ഞയുടനേ പിണറായി വിജയ൯ പ്രതികരിച്ചതു്, ‘കേരളത്തിലെ കടലുകളത്ര ആരോഗ്യകരമായിരിക്കില്ല രാഹുലു്ഗാന്ധി’ക്കെന്നു്! രണു്ടുപേരെയുംകൂടി ഒരു ബോട്ടിലു്ക്കയറ്റിക്കൊണു്ടുപോയി ഉളു്ക്കടലിലെറിഞ്ഞുകളഞ്ഞാലു് ആരാണു് തിരിച്ചുവരുന്നതു് ആരെയാണു് പെട്ടിയിലാക്കിക്കൊണു്ടുവരുന്നതെന്നു് കേരളത്തിലു് ആ൪ക്കാണറിഞ്ഞുകൂടാത്തതെന്നു് നന്നായി അറിവുള്ളതുകൊണു്ടാണു് വിജയനതുപറഞ്ഞതു്.

For continuation, read previous article SM503=കടലിലു്ച്ചാടി നീന്തിക്കാണിക്കാനുള്ള രാഹുലു്ഗാന്ധിയുടെ വെല്ലുവിളി ഇടതുപക്ഷജനാധിപത്യമുന്നണിയെയും മന്ത്രിസഭയെയും ഭയപ്പെടുത്തുന്നതെന്തുകൊണു്ടു്? Here: http://sahyadrimalayalam.blogspot.com/2021/02/503.html

Written on: 25 February 2021 and first published on: 04 March 2021

 

 

 

 

No comments:

Post a Comment