Saturday, 20 March 2021

538. ശ്രീധരാരാധന അതിരുകടക്കുമ്പോളു് അതിനേക്കാളു് പ്രതിഭാശാലിയായിരുന്ന കെ. പി. പി. നമ്പ്യാരെ കേരളം എന്താണു് ചെയു്തുവിട്ടതെന്നോ൪ക്കുക!

538

ശ്രീധരാരാധന അതിരുകടക്കുമ്പോളു് അതിനേക്കാളു് പ്രതിഭാശാലിയായിരുന്ന കെ. പി. പി. നമ്പ്യാരെ കേരളം എന്താണു് ചെയു്തുവിട്ടതെന്നോ൪ക്കുക!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By 501st Commander Max. Graphics: Adobe SP.

1

ശ്രീധരനും കേരളം ഒരുകാലത്തു് ആരാധിച്ച പല എഞു്ജിനീയറിംഗു് പ്രതിഭകളും തമ്മിലുള്ള വ്യത്യാസവും, ശ്രീധര൯ അതുപോലെയൊരു ആരാധനയും ആദരവും അ൪ഹിക്കുന്നുണു്ടോയെന്നതു് നിശ്ചയിക്കുന്നതിലു് നി൪ണ്ണായകവും, അവരോരോരുത്തരും എത്ര പുതിയ തൊഴിലവസരങ്ങളും പുതിയ തൊഴിലു്വീഥികളും കേരളത്തിലെ അഭൃസു്തവിദൃരായ യുവജനങ്ങളു്ക്കും അത്ര അഭൃസു്തവിദൃ൪പോലുമല്ലാത്ത മറ്റുജനവിഭാഗങ്ങളു്ക്കുംവേണു്ടി തുറന്നു എന്നുള്ളതാണു്. ഡലു്ഹി മെട്രോറെയിലു് കോ൪പ്പറേഷ൯റ്റെ നിശ്ചിതമായ ഉദ്യോഗസ്ഥവൃന്ദത്തിനല്ലാതെ മറ്റാ൪ക്കെങ്കിലും ശ്രീധര൯ തൊഴിലു്നലു്കിയിട്ടുണു്ടോ? കേരളത്തിലെ റെയിലു് നി൪മ്മാണത്തിനിടയു്ക്കു് പ്രാദേശ്ശികമായുണു്ടായ ജോലികളു്പോലും സാമ്പത്തികത്തട്ടിപ്പുകളുടെ നിഴലിലും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെ അന്വേഷണത്തിലും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുസ൪ക്കാരി൯റ്റെ അവിശുദ്ധയവിഹിതബന്ധക്കിടക്കയിലുമായ ഊരാളുങ്കലു് ലേബ൪ സൊസൈറ്റിയെന്ന സംശയഗ്രസ്സു്തസ്ഥാപനത്തെയല്ലേ ശ്രീധരനേലു്പ്പിച്ചതു്? അതേസമയം കേരളത്തിലു് ഇലകു്ട്രോണികു്സ്സു് വിപ്ലവംതന്നെ സൃഷ്ടിക്കുകയും, പതിനായിരക്കണക്കിനാളുകളു്ക്കു് പുതിയ സ്ഥാപനങ്ങളും ഫാക്ടറികളും അസ്സംബ്ലിയൂണിറ്റുകളും മറ്റുമായി ഒരു പുതിയ തൊഴിലു്വീഥിതന്നെ തുറക്കുകയും, നേരിട്ടും അല്ലാതെയും ജോലിലഭിക്കാനിടയാക്കുകയുംചെയു്ത എഞു്ജിനീയറായിരുന്നു ശ്രീ. കെ. പി. പി. നമ്പ്യാ൪. അതുമായിനോക്കുമ്പോളു് കേരളജനതയെസ്സംബന്ധിച്ചിടത്തോളം ശ്രീധര൯റ്റെ സംഭാവനയെന്താണു്?

2

വൃവസായസാങ്കേതികവിദൃയിലും വികസനത്തിലും ഇലകു്ട്രോണികു്സ്സിലും ശ്രീധരനെക്കാളെത്രയോ മികച്ചവനും ഇ൯ഡൃ അതേപോലെതന്നെ പത്മഭൂഷണു്നലു്കി ആദരിച്ചയാളുമായ ശ്രീ. കെ. പി. പി. നമ്പ്യാരെന്നയാ ബഹുമുഖപ്പ്രതിഭയെ കേരളത്തിനുകിട്ടിയപ്പോളു് മാ൪കു്സ്സിസ്സു്റ്റുരാഷു്ട്രീയം കളിച്ചതി൯റ്റെപേരിലു് കേരളമൊടുവിലു് ചതച്ചുചമ്മന്തിയാക്കിവിട്ടതു്- അതും കേരളത്തിനിത്രയും നേട്ടങ്ങളു് നലു്കിയശേഷം- ശ്രീധരനും ശ്രീധരനെച്ചുമക്കാനിറങ്ങിയിരിക്കുന്ന സവ൪ണ്ണരാഷു്ട്രീയക്കോലങ്ങളും മറന്നുപോകരുതു്.

1957ലു് കേരളമുണു്ടാകുന്നതിനുംമുമ്പു് ഇംഗ്ലണു്ടിലു് ഇമ്പീരിയലു്ക്കോളേജിലു്പ്പഠിച്ചു് സെമിക്കണു്ഡക്ട൪ ടെക്കു്നോളജിയിലു് എഞു്ജിനീയറിംഗു് ബിരുദം നേടുകയും അമേരിക്കയിലെ ടെകു്സ്സാസ്സിലു് ജോലിചെയ്യുകയുംചെയു്തു് 1963ലു് പ്രധാനമന്ത്രി ജവഹ൪ലാലു് നെഹു്റു മടക്കിവിളിച്ചുകൊണു്ടുവന്നു് സി. എസ്സു്. ഐ. ആ൪. എന്ന കൗണുസ്സിലു് ഫോ൪ സയ൯റ്റിഫിക്കു് ആ൯ഡു് ഇ൯ഡസ്സു്ട്രിയലു് റിസ൪ച്ചി൯റ്റെ ഭാഗമാക്കുകയും 1967ലു് ഭാരതു് ഇലകു്ട്രോണികു്സ്സിലു് ബാംഗ്ലൂരിലു് പീസ്സോ- ഇലകു്ട്രിക്കു് ക്രിസ്സു്റ്റലു് കമ്മൃൂണികേഷ൯ ടെക്കു്നോളജിയുടെ തലവനാക്കുകയും ചെയു്തയാളാണു് നമ്പ്യാ൪. ആ നമ്പ്യാരെയാണു് കേരളം അതുചെയു്തതു്. ഒരു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റനുഭാവിയായി നിലയുറപ്പിക്കുകയും അതുകൊണു്ടുതന്നെ മാ൪കു്സ്സിസ്സു്റ്റുവിഭാഗീയതയുടെയും ഉളു്പ്പാ൪ട്ടിപ്പോരി൯റ്റെയും കൊടുംസു്പ൪ദ്ധയനുഭവിച്ചു് ഇത്രയും അപമാനിതനായി ഒടുവിലു് കേരളംതന്നെവിട്ടുപോകേണു്ടിയുംവന്ന മറ്റൊരു ഉന്നത സാങ്കേതികപ്പ്രതിഭ ഇന്ത്യയിലു്ത്തന്നെയുണു്ടോയെന്നു് സംശയമാണു്. അതി൯റ്റെ വിശദാംശങ്ങളിലേക്കിവിടെക്കടക്കുന്നില്ല.

3

കേരളത്തിലെത്രയോ രാജൃപ്പ്രശസു്തിയും രാജ്യാന്തരപ്പ്രശസു്തിയും നേടിയ എഞു്ജിനീയ൪മാരുണു്ടായിരുന്നു! അവരുടെ പ്രോജക്ടുകളോടുചേ൪ത്തു് അവരുടെയാരുടെയും പേരുകളു് ആളുകളു് കേളു്ക്കാത്തതെന്തു്? ഡ്രായിംഗു്ബോ൪ഡുകളിലുറങ്ങുന്ന പ്രോജക്ടുകളു് സിമ൯റ്റും കമ്പിയും കട്ടയുമായി എഞു്ജിനീയറിംഗു് മാ൪വ്വെല്ലുകളായി വിടരുന്നതിലു് അവ൪ സംതൃപു്തരായിരുന്നു, അതിനപ്പുറം അധികാരക്കസ്സേരകളിലേക്കുപോകാ൯ അവ൪ ആഗ്രഹിച്ചില്ല. അതുകൊണു്ടാണവരുടെയൊന്നും പേരുകളു് കേരളം കേളു്ക്കാത്തതു്. അതുപോലെ എത്രയോപേ൪ കേരളത്തിലുണു്ടായിരുന്നു- സ്ഥാനത്തി൯റ്റെയും അധികാരത്തി൯റ്റെയും പുറകേപോകാത്തവ൪!

പ്രഗത്ഭരായ എ൯ജിനീയ൪മാ൪ ഉണു്ടായിരുന്ന നാടാണു് കേരളം: അതിലു് ശ്രീധര൯മാത്രം പെരുമ്പറയടിച്ചുനടക്കരുതു്!

4

റെയിലു്വേയിലെ ഡി. എം. ആ൪. സി. എന്ന ഡലു്ഹി മെട്രോ റെയിലു് കോ൪പറേഷനിലെ ഒരു എ൯ജിനീയറിംഗു്-മാനേജുമെ൯റ്റു് ഉദ്യോഗസ്ഥനായിരുന്നു ഈ. ശ്രീധര൯. ഇന്ത്യയിലു് കേന്ദ്ര-സംസ്ഥാന ഗവണു്മെ൯റ്റുകളിലെ ലക്ഷക്കണക്കിനു് എ൯ജിനീയറിംഗു്-മാനേജുമെ൯റ്റു് ഉദ്യോഗസ്ഥ൯മാ൪ അവരെയേലു്പ്പിച്ച ജോലികളു് വളരെ ഭംഗിയായിച്ചെയു്തു് ഒന്നുംമിണു്ടാതെ യാതൊരു ബഹളവുമുണു്ടാക്കാതെ നടക്കുന്നു. സമയബന്ധിതമായും ബഡു്ജറ്റിനകത്തുനിന്നും പലപ്പോഴും തുക മിച്ചംവെച്ചുമാണു് അവരാപ്പണി മികച്ചരീതിയിലു് ചെയ്യുന്നതു്. സൈന്യത്തിലെതന്നെ മിലിട്ടറി എ൯ജിനീയറിംഗു് സ൪വ്വീസ്സസ്സുതന്നെ എത്ര മികച്ച പണികളാണു് ഇത്രയുംകാലത്തിനകം ഇന്തൃയിലു് നി൪വ്വഹിച്ചുകഴിഞ്ഞിട്ടുള്ളതു്! പതിനായിരക്കണക്കിനു് പ്രഗത്ഭരും മിടുക്കരുമായ എ൯ജിനീയ൪മാരല്ലേ സംസ്ഥാന പൊതുമരാമത്തുവകുപ്പുകളിലു് അവരെയേലു്പ്പിച്ച സ൪ക്കാ൪പ്പദ്ധതികളു് തികഞ്ഞ സാങ്കേതികമികവോടെ തീ൪ത്തു് യാതൊരു പ്രചാരണവുംനടത്താതെയും കീ൪ത്തിയടിക്കാതെയും നടക്കുന്നതു്! അതിലൊരു സ൪ക്കാരുദ്യോസ്ഥനായ ഈ. ശ്രീധരനെന്ന ഒരാളു്മാത്രമെങ്ങനെ എന്തുകൊണു്ടു് പെരുമ്പറയടിച്ചു് വിളംബരക്കാരനായി?

5

ഒരു മലയാളിതന്നെയല്ലേ രാജ്യസുരക്ഷയെസ്സംബന്ധിച്ചുതന്നെ അതിപ്പ്രധാനവും പുറത്തുവരാത്ത അനേകം നി൪മ്മാണവൈഷമ്യങ്ങളു് നേരിട്ടതുമായ അതി൪ത്തിയിലെ അടലു് ടണ്ണലു് നി൪മ്മിച്ചതും? അയാളുടെ പേരുപോലും എത്രപേ൪ക്കറിയാം? ശ്രീധര൯ വീരസ്യമടിക്കുകയോ പെരുമ്പറയടിക്കുകയോ ചെയ്യരുതു്- രാജ്യത്തി൯റ്റെ അഭിമാനങ്ങളായ ഈ എ൯ജിനീയ൪മാരെല്ലാം ചിരിക്കും. സിവിലു് എ൯ജിനീയറിംഗിലു്ത്തന്നെ ഒന്നാം റാങ്കുവാങ്ങിപ്പാസ്സാവുകയും പ്രത്യേകമികവിനാലു് അവരുടെ പരീക്ഷാപ്പേപ്പ൪ കോളേജുഷോക്കേയു്സ്സിലു് വെക്കപ്പെടുകയും അതൊക്കെക്കൊണു്ടുതന്നെ ബിയെസ്സീ എ൯ജിനീയറിംഗിനുപഠിക്കുമ്പോളു് സ്വന്തം പ്രൊഫസ്സ൪മാ൪ വിളിച്ചുകൊണു്ടുപോയി എമ്മെസ്സീ എ൯ജിനീയറിംഗിനു് ക്ലാസ്സെടുപ്പിക്കുകയും ഏറ്റവും പ്രമുഖമായ ഒരു അറേബ്യ൯രാജ്യത്തെ രാജാവി൯റ്റെ എ൯ജിനീയറിംഗു് അഡ്വൈസ്സറായി ക്ഷണിച്ചുകൊണു്ടുപോവുകയുമൊക്കെച്ചെയു്ത എ൯ജിനീയ൪മാ൪ തിരുവനന്തപുരം ഗവണു്മെ൯റ്റു് എ൯ജിനീയറിംഗു് കോളേജിലു്പ്പോലുമുണു്ടായിരുന്നു. അതിനേക്കാളു് പ്രശസു്തരായിമാറിയ അനേകം എ൯ജിനീയ൪മാരുടെ പ്രിയപ്പെട്ട പ്രൊഫസ്സറായിരുന്നതിനാലു് അതുപോലുള്ള പേരുകളിവിടെപ്പറയുന്നില്ല- ശ്രീധര൯റ്റെ പെരുമ്പറയടിപോലെ ആയിപ്പോകുമെന്നുള്ളതുകൊണു്ടു്.

6

സ൪ക്കാരുദ്യോഗസ്ഥ൯മാ൪ക്കു് സ്വന്തമായ രാഷ്ട്രീയമോഹങ്ങളു് ഉദിക്കുമ്പോഴാണു് ശ്രീധര൯ചെയു്തപോലെ പെരുമ്പറയടി ആരംഭിക്കുന്നതു്. പെട്ടെന്നൊരുദിവസം ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പിന്തിരിപ്പ൯പാ൪ട്ടിക്കുവേണു്ടി കേരളത്തിലെ മുഖ്യമന്ത്രിയാകാമെന്നു് ശ്രീധര൯ പ്രഖ്യാപിച്ചു. അതെന്തുകൊണു്ടാണെന്നും മറ്റുള്ള സീനിയറായ കേരളത്തിലെ രാഷ്ട്രീയനേതാക്കളെ താനെങ്ങനെയാണു് കാണുന്നതെന്നും 2021 ഏപ്രിലിലു് കേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പുകാലത്തു് നലു്കിയ മാധ്യമയഭിമുഖങ്ങളിലു് ഈ ശ്രീധര൯ ഇങ്ങനെ വിശദീകരിച്ചു:

രാജ്യസഭയിലു് ഗൊഗോയിയെപ്പോലെ ബീജേപ്പീയുടെ നൂലിലു്ക്കെട്ടിക്കയറിച്ചെന്നിരുന്നു് എംപീയാകുന്നതു് യാതൊരധികാരവുമില്ലാത്ത പണിയായതുകൊണു്ടു് അതുവേണു്ടെന്നുവെച്ചു. 75 വയസ്സായതുകൊണു്ടു് മോദിമന്ത്രിസഭയിലു് കേന്ദ്രമന്ത്രിയാകണു്ടെന്നുതീരുമാനിച്ച ശ്രീധര൯ 88 വയസ്സായതുകൊണു്ടു് നിയമസഭയിലു് മത്സരിച്ചു് മുഖൃമന്ത്രിയായി കേരളം ഭരിക്കാമെന്നുതീരുമാനിച്ചു. (കേരളനിയമസഭയിലു് ഒന്നല്ല നൂറ്റിനാലു്പ്പതു് സീറ്റുണു്ടെന്നും ഇത്രയുംകൊല്ലമായിട്ടും ത൯റ്റെ ബീജേപ്പീയു്ക്കു് ആകെ ഒറ്റപ്പ്രാവശ്യം ഒരുസീറ്റുമാത്രമേ നേടാ൯കഴിഞ്ഞിട്ടുള്ളെന്നും ആരും പറഞ്ഞുകൊടുത്തില്ല). ഉമ്മ൯ ചാണു്ടിയും രമേശു് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമൊക്കെ നല്ല മനുഷൃ൯മാരാണു്, വളരെ മാന്യ൯മാരാണു്, കാരണം അവരെല്ലാം മന്ത്രിമാരെന്ന നിലയിലു് വളരെ മാന്യമായാണു് തന്നോടു് പെരുമാറിയിട്ടുള്ളതു്. പിണറായി വിജയ൯ ചീത്തയാണു്, വളരെ മോശമാണു്, കാരണം മുഖ്യമന്ത്രിയെന്ന നിലയിലു് വളരെ മോശമായാണു് തന്നോടു് പെരുമാറിയിട്ടുള്ളതു്, വളരെ മോശം അനുഭവങ്ങളാണു് തനിക്കു് ഉണു്ടായിട്ടുള്ളതു്.

(N.B.: അമ്മയെന്നെഴുതുമ്പോളു് പൂക്കളു്വിതറാത്ത ഫേസ്സു്ബുക്കു് ഉമ്മയെന്നെഴുതുമ്പോളു് പൂക്കളു്വിതറുന്നു! സഹതപിക്കയല്ലാതെന്തോന്നുചെയ്യും? അതു് ഈ ലേഖക൯റ്റെ പണിയല്ലെന്നോ൪ക്കുക! അതു് നീക്കംചെയ്യാ൯ കഴിയുന്നില്ല).

7

(എല്ലാം- തന്നോടാണു്! തന്നോടുള്ള പെരുമാറ്റം നോക്കിയാണു്, അല്ലാതെ ജനങ്ങളോടുള്ള പെരുമാറ്റം നോക്കിയല്ല, കേരളരാഷ്ട്രീയത്തിലെ ജനങ്ങളുടെ സുപരിചിതമുഖങ്ങളെ വിധിയെഴുതുന്നതു്!! തന്നോടുള്ള പെരുമാറ്റം മോശമെങ്കിലു് രാഷ്ട്രീയത്തിലിറങ്ങി നാടുനന്നാക്കാ൯ അവരെ എതിരിടുന്നു, അവരെ താഴെയിറക്കി അവരുടെ കസേരയിലു്ക്കയറിയിരിക്കാ൯ ശ്രമിക്കുന്നു. തന്നോടുള്ള പെരുമാറ്റം നന്നെങ്കിലു് രാഷ്ട്രീയത്തിലിറങ്ങില്ല, അതിനുപകരം നാടെങ്ങനെപോയാലു് നമുക്കെന്തു് എന്നുചിന്തിച്ചുനടക്കും- ഇത്രയുംനാളും നടന്നതുപോലെ! ഇതു് എന്തൊരുതരം രാഷ്ട്രീയമാണു്? ഇതും ഇന്നൊരുതരം രാഷ്ട്രീയമാണു്- ശ്രീധരതരരാഷ്ട്രീയം!!).

കേരളംമുഴുവ൯ റെയിലുകളു്കെട്ടിക്കളിക്കാ൯ സമ്മതിക്കുന്നില്ല, അതിവേഗപാതകളുണു്ടാക്കാ൯ സമ്മതിക്കുന്നില്ല, ഹൈസ്സു്പ്പീഡു് ട്രെയിനുകളോട്ടിക്കാ൯ സമ്മതിക്കുന്നില്ല, കൈക്കൂലിയും കോഴയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുള്ള സമ്മാനങ്ങളുമൊന്നും കൊടുക്കാത്തതുകൊണു്ടു് ഡി. എം. ആ൪. സി.യെ കേരളത്തിലു്നിന്നോടിക്കാ൯ ശ്രമിക്കുന്നു, ലൈറ്റു് റെയിലുകളു്മാത്രംമതിയെന്നു് മുഖൃമന്ത്രി പിണറായി വിജയ൯ പറയുന്നു, ഉമ്മ൯ ചാണു്ടി മന്ത്രിസഭ എന്താരുനല്ല മന്ത്രിസഭയായിരുന്നു, താനെന്തുപറഞ്ഞാലും കേളു്ക്കുമായിരുന്നു- ഇതൊക്കെയായിരുന്നു മാധ്യമങ്ങളോടുപറഞ്ഞ ശ്രീധര൯റ്റെ പരാതികളു്- ത൯റ്റെ ബീജേപ്പീപ്പ്രവേശനത്തെ ന്യായീകരിച്ചുകൊണു്ടു്.

8

ജനസാന്ദ്രതകൂടിയ കേരളംമുഴുവനുമിങ്ങനെ റെയിലുകളു്പണിതു് ട്രെയിനുകളോടിച്ചുകളിക്കാ൯ സ്ഥലമുണു്ടോ? അതുകാരണം ഇളക്കിമാറ്റപ്പെടുന്ന വീടുകളെയും കുടുംബങ്ങളെയും അതിനുചെലവാകുന്ന പണത്തി൯റ്റെ കണ്ണിലൂടെയല്ലാതെ മനുഷ്യജീവിതകഷ്ടപ്പാടുകളുടെ കണ്ണിലൂടെ നോക്കിക്കാണുന്നതരമൊരു മനുഷ്യനേയല്ല ശ്രീധര൯. ഉമ്മ൯ ചാണു്ടി സൗമനസ്യത്തോടെ പെരുമാറിയതുപോലെ പെരുമാറാതെ ഒരലു്പ്പമല്ല ജ൯മനാതന്നെയുള്ള വമ്പിച്ച ധാ൪ഷ്ട്യത്തോടെ പിണറായി വിജയ൯ മുഖ്യമന്ത്രി പെരുമാറിയതുകൊണു്ടു് ‘നി൯റ്റെ കസേരയിലു് ഞാനിരുന്നുകാണിച്ചുതരാമെടാ’യെന്ന ജ൯മനായുള്ള ധാ൪ഷ്ട്യത്തോടെ ശ്രീധരനുമിറങ്ങിപ്പുറപ്പെട്ടുവെന്നു് ലളിതമായ വാക്കുകളിലു് നമുക്കു് മനസ്സിലാക്കാം. കേരളത്തിലെ രണു്ടുമുന്നണികളും കേന്ദ്രത്തിനെതിരും ഉടക്കുമായതുകൊണു്ടു് കേന്ദ്രഭരണപ്പാ൪ട്ടിയായ ബീജേപ്പീയിലു്ച്ചേ൪ന്നു് മുഖ്യമന്ത്രിയായി ഇനിയുള്ളകാലം കേരളത്തിനെ കുളമാക്കാമെന്നു് ശ്രീധര൯ ദൃഢനിശ്ചയമെടുത്തു. ബീജേപ്പീയു്ക്കു് തന്നെ കേരളത്തിലു് മുഖ്യമന്ത്രിയാക്കാ൯പോയിട്ടു് രണു്ടു് അസ്സംബ്ലിസീറ്റിലെങ്കിലും ജയിക്കാനായുള്ള ആവതും വേരോട്ടവുമുണു്ടോയെന്നെങ്കിലും ആലോചിക്കാനേ ഇതിനിടയു്ക്കുമറന്നു. ഒരു എ൯ജിനീയ൪ അലു്പ്പമെങ്കിലും പ്രായോഗികബുദ്ധികൂടിയാവണു്ടേ? പിന്നെ, കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി അടിമപ്പണിചെയ്യിക്കാനാണെങ്കിലു് കേരളത്തിലെ ഇടതുവലതുരണു്ടുമുന്നണികളിലും ചേ൪ന്നിട്ടുകാര്യവുമില്ല. എങ്കിലും, കേന്ദ്രബീജേപ്പീയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോട്ടി൯റ്റെ താഴത്തെ പോക്കറ്റിലു്ക്കിടന്നു് കംഗാരുക്കുട്ടിയെപ്പോലെ ഇടയു്ക്കിടയു്ക്കു് തലപൊക്കിനോക്കുന്ന പിണറായിവിജയനുവേണു്ടി തെരഞ്ഞെടുപ്പുകാലത്തു് ചിലപണികളിങ്ങനെ ചെയു്തുകൊടുക്കുന്നതിലും അപ്രായോഗികതയൊന്നുമില്ല.

Written and first published on: 20 March 2021

 

 

 

 

 

No comments:

Post a Comment